kalki-vishnu shiva parvathi 750x410px

കല്‍കിയില്‍ വിഷ്ണുവും, നാം പാര്‍വ്വതി സമേതനായും കുടികൊള്ളുന്നു – ശിവദേവന്‍

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ കല്‍കിയില്‍ കുടികൊള്ളുന്ന ദേവചൈതന്യത്തെക്കുറിച്ച്‌ പാര്‍വതി ദേവിയോട് അറിയിച്ചു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡ (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം) ത്തില്‍നിന്നും.

മൂലസംസ്കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്നും നാഡിജ്യോതിഷം എന്നും അറിയപ്പെടുന്നു.

ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും

പടൈത്തിട്ടാന്‍ മാളവനും ഉനക്കുള്‍ഇപ്പം (1):15:4.
ഉനക്കുള്ളൈ നാന്‍ഇരുക്കേന്‍ ദേവികൂടെ (1):16:1.
ഉണ്മയെല്ലാം ഒവ്വന്‍ട്രായ് വെളിപ്പെടുമേ (1):16:2.

പടൈത്തിട്ടാന്‍= കുടികൊള്ളുന്നു, മാളവനും=ഭഗവാന്‍ വിഷ്ണു, ഉനക്കുള്‍ഇപ്പം=നിനക്കുള്ളില്‍ (കല്‍കിയില്‍), ഉനക്കുള്ളൈ=നിന്നുള്ളില്‍(കല്‍കിയില്‍), നാന്‍ഇരുക്കേന്‍=നാം പാര്‍വ്വതി സമേതനായി കുടികൊള്ളുുന്നു, ഉണ്മയെല്ലാം=(കല്‍കി അവതാര) മാഹാത്മ്യം, ഒവ്വന്‍ട്രായ്=പടിപടിയായി, വെളിപ്പെടുമേ=വെളിപ്പെടും (വിശ്വപ്രസിദ്ധനാകും).

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ അറിയിച്ചു. ഭഗവാന്‍ വിഷ്ണു നിന്നില്‍ (കല്‍കിയില്‍) കുടികൊള്ളുന്നു. നാം പാര്‍വ്വതി സമേതനായും നിന്നില്‍ (കല്‍കിയില്‍) കുടികൊള്ളുന്നു. പടിപടിയായി കല്‍കി അവതാര മാഹാത്മ്യം വിശ്വപ്രസിദ്ധമാകും.

– അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡ (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം) ത്തില്‍നിന്നും.

 

Kalki

kalkipurana.com