അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ ഋഷിപ്രോക്ത പുരാതന നാഡി താളിയോലകളിലെ 6 സുപ്രധാന അദ്ധ്യായങ്ങള്‍. മലയാളത്തില്‍ ആദിതമിഴ് ശ്ലോകങ്ങളും, മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും സഹിതം. ശിവദേവ -പാര്‍വതിദേവി ദിവ്യസംഭാഷണം.
ജീവന്റെ പ്രയാണത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി ഭാരതീയ ഋഷിമാര്‍ ശിവദേവ ആജ്ഞപ്രകാരം താളിയോലകളില്‍ സംസ്‌കൃതത്തില്‍ എഴുതിയതിന്റെ ആദിതമിഴ് വിവര്‍ത്തനത്തിന്റെ മലയാള ഗദ്യവിവര്‍ത്തനം.
ആധുനിക ശാസ്ത്ര ശാഖകള്‍ അനുദിനം പുതിയ സാങ്കേതിക ഗവേഷണങ്ങളിലൂടെ ജീവിതം മെച്ചപ്പെടുത്തുമ്പോള്‍; അറിയാതെപോകുന്ന ജീവന്റെ രഹസ്യം! അനവധി ജന്മങ്ങളിലൂടെയുള്ള ആത്മാവിന്റെ യാത്ര!! ഭാരതീയ ഋഷിമാര്‍ തെളിവുകള്‍ സഹിതം ചരിത്ര രേഖയിലൂടെ വെളിപ്പെടുത്തുന്നു!!!
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഋഷിമാര്‍ എഴുതിയതിന്റെ വിവര്‍ത്തനം.
ഭാരത സംസ്‌കൃതിയുടെ മുഖമുദ്ര! സനാതന സംസ്‌കൃതിയുടെ ആധുനിക കാലത്തേയ്ക്കുള്ള അതുല്യ സംഭാവന!! ഹൈന്ദവ സംസ്‌കൃതിയുടെ ജീവന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ചരിത്രപരമായ തെളിവുകള്‍!!!
ആകെ ശ്ലോകങ്ങള്‍: 71. ആകെ വരികള്‍: 280. ആകെ പദങ്ങള്‍: 840
ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം.
വിവേകാനന്ദന്റെ പുനര്‍ജന്മം.
1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനു ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം.
ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം.
~~~~~~~~
Punarjanmam Charithraparamaya Thelivukal (Malayalam)
(Rebirth Historical Evidences)
Author: Kalki
Publisher: Kalki
Address:
Kalkipuri, Edavannappara, Malappuram Dt. – 673645, Kerala, India. Ph: 0483 2724372. Whatsapp: 7907456154. Website: shop.kalkipuri.com
Copyright © Kalki.
(All rights reserved, including the right of reproduction in whole or in part in any form.)
DTP & Design: Kalkipuri
Digital First Edition: 10 June 2021
Digital Edition ISBN: 9789354930010
ISBN Format: Digital Download and Online
Price: Free
Paperback ISBN: 9789354085055
Paperback First Edition: 22 Sep 2020.
Paperback First Edition Printed at: Royalia Offset Printers LLP, Valluvambram, Malappuram.
~~~~~~~~
Patented പ്രാണികള്‍ കടക്കാത്ത അടപ്പുള്ള വിളക്ക്
Patented Kalkipuri Insect Free Oil Lamps
ഈ പുസ്തകത്തില്‍
സാധാരണക്കാരെ സംബന്ധിച്ച്, പുനര്‍ജന്മമെന്ന സമസ്യയ്ക്കുള്ള ചരിത്രപരമായ ഉത്തരമാണ് ഈ പുസ്തകത്തില്‍. ഋഷിപ്രോക്ത താളിയോലകളില്‍ നിന്നുമുള്ള ചരിത്രപരമായ തെളിവുകള്‍ അടങ്ങിയ ഉത്തരങ്ങള്‍!!
പൂര്‍വജന്മങ്ങളുണ്ടോ? പുനര്‍ജന്മങ്ങളുണ്ടോ?
ജന്മാന്തരങ്ങളിലൂടെ പ്രയാണം തുടരുന്ന ജീവന്റെ ഗതിവിഗതികള്‍ വ്യക്തമാകുന്നതിന് സൂക്ഷ്മജ്ഞാനദര്‍ശിത്വം ആവശ്യമുള്ളതും ദേവങ്കല്‍നിന്നുമുള്ള അനുവാദത്താല്‍ മാത്രം അറിയുന്നതുമാകയാല്‍ അത്യന്തം നിഗൂഢമായി വിലയിരുത്തപ്പെടുന്നു എന്നിരിയ്‌ക്കേ, സാധാരണക്കാര്‍ക്കുപോലും അറിയാന്‍ സാധിയ്ക്കുന്ന വിധത്തില്‍ ചരിത്രപുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും വിവേകനാന്ദനുമായെല്ലാം അവതരിച്ച് പ്രവര്‍ത്തിച്ച മഹാപ്രതിഭാസം വീണ്ടും പ്രവര്‍ത്തനസജ്ജമായതിന്റെ, പുനര്‍ജന്മത്തിന്റെ, അവതാരത്തിന്റെ ഔദ്യോഗിക വിവരങ്ങളാകുന്നു ഈ പുസ്തകത്തില്‍.
പുരാതന ഋഷി അഗസ്ത്യ മഹര്‍ഷി എഴുതിയ ശിവദേവ – പാര്‍വതിദേവീ ദിവ്യസംഭാഷണം!!. പുരാതന ഋഷി വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികള്‍!!!
കല്‍കി അവതാര ചൈതന്യമാഹാത്മ്യം, ജനനതിയ്യതി (അവതാരസുദിനം), നക്ഷത്രം, നാമധേയങ്ങള്‍, താളിയോല വായിക്കുമ്പോഴുള്ള വയസ്സ്, പൂര്‍വ്വാവതാരങ്ങള്‍, അവതാരദൗത്യം, മാതാപിതാക്കളുടെ നാമധേയം തുടങ്ങിയവയെക്കുറിച്ചുള്ള ശിവദേവ-പാര്‍വതിദേവീ ദിവ്യസംഭാഷണങ്ങളും കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികളും പുരാതന നാഡി താളിയോലകളില്‍ ആദിതമിഴ് ഭാഷയിലുള്ള ശ്ലോകങ്ങളായാണ് എഴുതിയിട്ടുള്ളത്.
കല്‍കി ചരിതം എഴുതിയ ആദിതമിഴ് ഭാഷയിലുള്ള ശ്ലോകങ്ങളും (മലയാളത്തില്‍), അവയുടെ മലയാള അര്‍ത്ഥം സഹിതമുള്ള പദാനുപദ ഗദ്യവിവര്‍ത്തനവും വിവരണവുമാണ് ഈ പുസ്തകത്തില്‍.
ചരിത്രപുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും വിവേകാനന്ദനും പുനര്‍ജനിച്ചതിന്റെ കൃത്യമായ തെളിവുകളാണ് ഈ പുസ്തകത്തില്‍!!!
അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡിതാളിയോലകള്‍ എന്ന് അറിയപ്പെടുന്നു.
17 വയസ്സ് മുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്‌ക്കേ, 1998 മെയ് 24-ാം ന് 28-ാമത്തെ വയസ്സില്‍ കല്‍കി അവതാര പ്രഖ്യാപനം. അന്നേ ദിവസം ഭാരതാംബയോട് എന്ന ആദ്യത്തെ സുവനീര്‍ പ്രസിദ്ധീകരിച്ചു. 1998 നവംബര്‍ 18-ാം തിയ്യതിയിലെ യുഗധര്‍മ്മ എന്ന രണ്ടാമത്തെ സുവനീറില്‍ “ലോകം 2033-ാംനു മുമ്പ്” എന്ന പ്രധാന ലേഖനവുമുണ്ടായിരുന്നു. തുടര്‍ന്ന്, 2000ല്‍ കല്‍കി ഭഗവാന്‍ യുഗധര്‍മ്മ എന്ന രജിസ്‌ട്രേഡ് മാസികയില്‍ യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമ ഘട്ട സുപ്രധാന രംഗം, ദ്രൗപദീപതി അര്‍ജുനന്‍ മാത്രം എന്നീ പൂര്‍വ്വാവതാര ചരിത യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിയ ലേഖനങ്ങള്‍ കല്‍കി പ്രസിദ്ധീകരിച്ചിരുന്നു. 2004 ലാണ് കല്‍കിയുടെ നാഡി താളിയോലകള്‍ വായിയ്ക്കുന്നത്. തുടര്‍ന്ന് 2013 ജൂലായ് 4ന് കല്‍കിയുടെ രാഷ്ട്രീയകാണ്ഡം വായിച്ചു.
1999 ജൂലായ് 6ലെ കേരള ഗസറ്റ്പ്രകാരം ഗോപകുമാര്‍ എന്ന പേരും ഒപ്പും മാറ്റി അഖിലാനന്ദ സ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും 2000 ജനവരി 11ലെ കേരള ഗസറ്റ്പ്രകാരം അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി Kalki എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല. ഇപ്പോഴത്തെ നാമധേയം: Kalki.
നാഡി താളിയോലകളുടെ സംക്ഷിപ്ത ചരിത്രം
ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതമാണ് നാഡി ജ്യോതിഷം എന്ന് അറിയപ്പെടുന്ന പുരാതന നാഡി താളിയോലകള്‍.
പുരാതന കാലത്ത് ജ്യോതിര്‍മണ്ഡലമായ ശിവലോകത്തില്‍ വെച്ച് സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന്‍ പാര്‍വ്വതിദേവിയോട് ഈ പുതിയ കാലഘട്ടത്തില്‍ ജനിയ്ക്കുന്ന അനവധി ആളുകളെക്കുറിച്ച് അറിയിച്ചത്, ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യന്‍, കൗശികന്‍ എന്ന വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ശിവദേവന്റെ ആജ്ഞപ്രകാരം അവ കൃത്യമായി താളിയോലകളില്‍ സംസ്‌കൃത ഭാഷയില്‍ എഴുതിവെച്ചു. പിന്നീട് ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ നാഡി താളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും പേരില്‍ ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തതിനു ശേഷം മൂല സംസ്‌കൃത താളിയോലകള്‍ നശിപ്പിക്കുകയും ചെയ്തു.
ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അത് മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും, യാദൃശ്ചികതയല്ല പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് അടിസ്ഥാനമെന്നും വ്യക്തമാക്കുന്നതിനുള്ള ചരിത്ര സാക്ഷ്യമായി നിലനില്‍ക്കുന്നു സര്‍വാധികാരി പരമഗുരു ശിവദേവന്റെ ദിവ്യവാണികള്‍.
ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും ആത്മാവിന്റെ പ്രയാണങ്ങളേയും പൂര്‍വ്വജന്മ-പുനര്‍ജന്മ പ്രതിഭാസങ്ങളേയും പ്രപഞ്ചവിസ്മയമെന്ന മണിചെപ്പിലൊതുക്കി, ആദ്ധ്യാത്മികമെന്നോ മതപരമെന്നോ വിശ്വാസ സംഹിതകളെന്നോ വേര്‍തിരിയ്ക്കാതെ സുപ്രധാനമായും അറിഞ്ഞിരിക്കേണ്ട ജീവന്റെ ശാസ്ത്രമാണിതെന്ന് പ്രഖ്യാപിക്കുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍.
നിഷ്‌ക്കളങ്ക ഭക്തിയോടെ കഠിനവ്രതങ്ങള്‍പോലും അനുഷ്ഠിക്കുന്നത് ദേവപ്രീതിയ്ക്കും ദേവങ്കലുള്ള ഭക്തരുടെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുന്നതിനും ജീവന്റെ മേല്‍ഗതിയ്ക്ക് വേണ്ടിയുമാണെന്നും വിശ്വസിച്ച് ആചരിച്ച ഒരു ജനത അറിയാതെപോകുന്നു, അങ്ങനെ പരിഗണിക്കപ്പെട്ടതിന്റെ പ്രത്യക്ഷ തെളിവുകൂടിയാകുന്നു അഥവാ സര്‍ട്ടിഫിക്കറ്റുകൂടിയാകുന്നു പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന്‍ പാര്‍വതി ദേവിയോട് ഭക്തരെക്കുറിച്ച് ജാതി മത വേര്‍തിരിവുകള്‍ യാതൊന്നുമില്ലാതെ അറിയിച്ചത് ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും വസിഷ്ഠനുമെല്ലാം സംസ്‌കൃതത്തില്‍ എഴുതിവെച്ചിരുന്നതിന്റെ ആദിതമിഴ് വിവര്‍ത്തനമായ പുരാതന നാഡി താളിയോലകളെന്ന്.
ധാരാളം ഭക്തരെ ദേവങ്കല്‍ പ്രത്യേകം പരിഗണിച്ചതിന്റെ പ്രത്യക്ഷ തെളിവുകൂടിയായ നാഡി താളിയോലകളിലെ ശിവദേവന്റെ ആജ്ഞയെ നിന്ദിക്കുന്നതിനുവേണ്ടിയാണ് നാഡിതാളിയോലകള്‍ അത്ഭുത ഫലപ്രാപ്തിയ്ക്കും സാധാരണ (ഗ്രഹചലനങ്ങളെ പറ്റി പഠിയ്ക്കുന്ന ജ്യോതിശാസ്ത്രമായ) ജ്യോതിഷത്തില്‍ കൂട്ടിച്ചേര്‍ത്തതുപോലെ തന്നെ ദോഷങ്ങള്‍ അറിയുന്നതിനും പലവിധ ക്രിയകളിലൂടെ പരിഹാരങ്ങള്‍ചെയ്ത് കാര്യലാഭം നേടുന്നതിനും വേണ്ടിയെന്ന് കൂട്ടിച്ചേര്‍ത്തത്.
ഇതുവരേയുള്ള ഭക്തി പ്രത്യേക പരിഗണനകള്‍ക്ക് അര്‍ഹമാക്കിയിട്ടുണ്ടെന്നും പൂര്‍വ്വജന്മങ്ങളിലെ ചില ചെയ്തികള്‍ (ചിലര്‍ക്ക്) അപാകതകള്‍ക്ക് കാരണമായിട്ടുണ്ടെന്നും തുടര്‍ന്നുള്ള ജീവിതത്തില്‍ ശ്രദ്ധയോടെ കര്‍മ്മശുദ്ധിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിയ്ക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും ജീവന്റെ പ്രയാണം ഒരു ജന്മംകൊണ്ട് അവസാനിയ്ക്കുന്നതല്ലെന്നും അനവധി ജന്മങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ഓര്‍മ്മപ്പെടുത്തുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ എന്ന പരമപ്രാധാന്യമര്‍ഹിയ്ക്കുന്ന കാര്യത്തെ മറച്ചുവെക്കുന്നതിനുവേണ്ടി കൂട്ടിച്ചേര്‍ത്തതാണ് ദോഷപരിഹാരങ്ങള്‍.
ഒരാളുടെ നാഡി താളിയോല ലഭിച്ചു എന്നതിനര്‍ത്ഥം ജാതി മത വേര്‍തിരിവുകള്‍ യാതൊന്നുമില്ലാതെ ദേവങ്കലുള്ള ഭക്തരുടെ പ്രത്യേക പട്ടികയില്‍ പ്രാധാന്യത്തോടെ ആ വ്യക്തിയുമുണ്ട് എന്നതാകുന്നു. മഹാഭാഗ്യം!! മഹാനുഗ്രഹം!! ജന്മാന്തരങ്ങളായി തുടര്‍ന്നു വരുന്ന ഭക്തി ദേവങ്കല്‍ സ്വീകാര്യമായി എന്നറിയുന്ന നിമിഷമാണ്, ഒരു ഭക്തനോ ഭക്തയ്‌ക്കോ അവരുടെ നാഡി താളിയോല ലഭിയ്ക്കുക എന്നത്. അതിനുപകരം കാര്യങ്ങള്‍ സാധിയ്ക്കുന്നതിനും ദോഷപരിഹാരങ്ങള്‍ക്കും ഭാവി അറിയുന്നതിനും അത്ഭുതഫലപ്രാപ്തിയ്ക്കും വേണ്ടിയുള്ളതാക്കി ധനസമ്പാദനത്തിനുള്ള കുടിലതന്ത്രങ്ങളിലൂടെ ശിവദേവനും ദേവിയും ഋഷിമാരും ആരെയൊക്കെയോ നാഡിതാളിയോലയെന്ന വ്യവസായം നടത്താന്‍ ഏല്‍പ്പിച്ചത് പോലെ തെറ്റിദ്ധരിപ്പിച്ച് സര്‍വാധികാരിയും പരമഗുരുവുമായ ശിവദേവന്റെ ആജ്ഞകള്‍ രേഖപ്പെടുത്തിയ ജീവന്റെ മഹാശാസ്ത്രമായ നാഡിതാളിയോലകളുടെ മാഹാത്മ്യവും പ്രായോഗിക പ്രാധാന്യവും മറച്ചുവെയ്ക്കുവാനുണ്ടായ ശ്രമം തിരിച്ചറിയേണ്ടതുണ്ട്. കൂടുതല്‍ വായിയ്ക്കുക
ആരുടെയെല്ലാം നാഡി താളിയോലകളുണ്ടോ അവര്‍ക്കെല്ലാം സൗജന്യമായി നാഡി താളിയോലകളിലെ വിവരങ്ങള്‍ അറിയുന്നതിന് ആദിതമിഴ് ഭാഷയില്‍ പരിണിതപ്രജ്ഞരായ നാഡി റീഡര്‍മാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കണം. സര്‍ക്കാര്‍ നാഡി താളിയോലകള്‍ ഏറ്റെടുക്കരുത്. നാഡി താളിയോലകളുടെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരായ ഉടമസ്ഥര്‍ക്ക് അര്‍ഹമായ ബഹുമാനത്തോടെ സാമ്പത്തിക സഹായവും സുരക്ഷിതത്വവും അനുവദിക്കുക.
– കല്‍കി.
സപ്തമാവതാര ശ്രീരാമന്‍, അഷ്ടമാവതാര ശ്രീകൃഷ്ണന്‍ തുടങ്ങിയവരുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല.
– കല്‍കി
വസ്തുതകള്‍ – എല്ലാവരും അറിയേണ്ടത് | സങ്കല്‍പ്പമല്ല, സ്വയം വ്യക്തതയാണ് ആവശ്യം
പാരായണ രീതി
കല്‍കിയെക്കുറിച്ചുള്ള ശിവദേവ-പാര്‍വതിദേവി ദിവ്യ സംഭാഷണം എഴുതിയ മഹാശിവനാഡി താളിയോലകളിലേയും, കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷിയുടെ കൗശിക നാഡി താളിയോലകളിലേയും ആദിതമിഴ് ഭാഷയിലുള്ള ശ്ലോകങ്ങളും, മലയാള അര്‍ത്ഥവും പദാനുപദ ഗദ്യവിവര്‍ത്തനവും വിവരണവുമാണ് ഈ പുസ്തകത്തില്‍.
സാധാരണയായി ഓരോ വരിയിലും മൂന്ന് പദങ്ങള്‍വീതം നാല് വരികളായാണ് നാഡിതാളിയോലയിലെ ആദിതമിഴ് ഭാഷയിലുള്ള ഓരോ ശ്ലോകങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത്. മലയാള ഗദ്യവിവര്‍ത്തനത്തോടൊപ്പം യഥാക്രമം ഈ പുസ്തകത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം, ശ്ലോകം നമ്പര്‍, വരികളുടെ എണ്ണം, പദങ്ങളുടെ എണ്ണം എന്നിവയും കൊടുത്തിട്ടുണ്ട്. ഉദാഹരണമായി നമ്മുടെ പുത്രന്‍ (നം മൈന്തന്‍) എന്ന പാര്‍വ്വതിദേവിയുടെ വചനത്തിന് താഴെ (1):2:4:2.എന്ന് കൊടുത്തിട്ടുണ്ടാകും. (1)=ഈ പുസ്തകത്തിലെ അദ്ധ്യായങ്ങളുടെ ക്രമനമ്പര്‍. 2=ശ്ലോകം നമ്പര്‍. 4= വരികളുടെ എണ്ണം (നാലാമത്തെ വരിയില്‍). 2=പദത്തിന്റെ എണ്ണം (രണ്ടാമത്തെ പദം).
മറ്റൊരു ഉദാഹരണം: ഇനമാണ് ദേവിയാന്‍ വണങ്കികേട്‌പേന്‍ (1):2:2. എന്നതിന് ഒന്നാം അദ്ധ്യായത്തിലെ രണ്ടാം ശ്ലോകത്തിലെ രണ്ടാമത്തെ വരിയിലെ മൂന്ന് പദങ്ങള്‍ എന്ന് ഉദ്ദേശിക്കുന്നു.
വ്യത്യസ്ത അര്‍ത്ഥങ്ങളുള്ള രണ്ട് പദങ്ങള്‍ കാവ്യാത്മകരീതിയില്‍ ഒന്നിച്ച് ചേര്‍ത്ത് കൊടുത്തതാണെങ്കില്‍ അത് തിരിച്ചറിയുന്നതിന് പദങ്ങളുടെ എണ്ണത്തോടൊപ്പം പ്രസ്തുത ഉദ്ദേശിക്കുന്ന പദത്തിന്റെ എണ്ണത്തെ ഛേദിച്ച് കൊടുത്തിരിക്കും. ഉദാഹരണമായി നിന്‍ട്രതേനെ എന്ന ശ്ലോകപദത്തില്‍നിന്നും തേനെ എന്ന പദത്തെ ലഭിയ്ക്കുന്നതിന് (1):2:2:3(2). എന്ന് കൊടുത്തിരിക്കും. കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മ കാണ്ഡം രണ്ടാം ശ്ലോകത്തില്‍, രണ്ടാമത്തെ വരിയില്‍, മൂന്നാമത്തെ പദത്തിലെ രണ്ടാമത്തെ പദം എന്നാണ് ഇതിനാല്‍ ഉദ്ദേശിക്കുന്നത്. $
അദ്ധ്യായം 1: കല്‍കിയുടെ അഗസ്ത്യ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മ കാണ്ഡം (ദേവരഹസ്യകാണ്ഡം).
ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം
ആകെ ശ്ലോകങ്ങള്‍: 30.
ആകെ വരികള്‍: 120. ആകെ പദങ്ങള്‍: 360.
നാഡി താളിയോല വായിച്ച ദിവസം: 16-11-2004.
2004 നവംബര്‍ 16ന് തമിഴ്‌നാട്ടിലെ നാഗൈ ജില്ലയിലെ ശ്രീകാളി താലൂക്കിലുള്ള വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്തെ നാഡി ജ്യോതിദന്‍ എ. ശിവസാമിയുടെ ഓഫീസില്‍വെച്ച് കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം (ദേവരഹസ്യകാണ്ഡം) നാഡിതാളിയോല നാഡി റീഡര്‍ ശ്രി. തിരുജ്ഞാനം വായിക്കുന്നു. സമീപം ഇംഗ്ലീഷ് ട്രാന്‍സലേറ്റര്‍ ശ്രീ സുബ്രമണ്യവും കല്‍കിയും.
Address of Nadi Reading Office: എ.ശിവസാമി, S/o വി.എസ്. അരുള്‍ശിവ അറുമുഖം, ശ്രീ കൗശിക അഗസ്ത്യ മഹാശിവനാഡി ജ്യോതിദനിലയം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍, തമിഴ്‌നാട്, ഇന്ത്യ. srisivanadi.com.
ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)
- അണുവാഹി പൊരുളാഹി അണ്ഡമാഹി
അണ്ഡമതില്‍ ആട്ഹിന്‍ട്ര ഭൂതമാഹി
ഉണര്‍വ്വാഹി ഒളിയാഹി ഇരുളുമാഹി
ഓങ്കാരം ശൈഹിന്‍ട്രെ നാദമാഹി - ഗണമാഹി പൊഴുതാഹി കാലമാഹി
കലൈജ്ഞാന വടിവാഹി നിന്‍ട്രതേനെ
ഇനമാണ് ദേവിയാന്‍ വണങ്കികേട്‌പേന്‍
എമ്പിടുവീര്‍ നംമൈന്തന്‍ രഹസ്യത്തെ - രഹസ്യത്തെ സൂക്ഷ്മമായ് അരുള്‍വീര്‍നാഥാ
ഇഹപരത്തില്‍ ശനിത്തത്‌മേ ഭാഗ്യങ്കള്‍
വിരോധികിരുറ്ത് ആണ്ടതിലെ തേലിന്‍തിങ്കള്‍
വിലമ്പിടവേ ഇരുബാന്‍യെന്‍ ശേയിന്‍വാരം - വാരമതില്‍ സ്വാതിമീന്‍ മുടികവിവില്ല്
വലങ്കിടുവേന്‍ റാമാനില്‍ സിഹപ്പന്‍കെണ്ടെ
പാര്‍ക്ക്കരി കാലയതില്‍ ജ്ഞാനിരണ്ടില്‍
പക്വമായ് മട്രകോള്‍ തേരില്‍തങ്ക - തങ്കിടവേ ശംഖതിനില്‍ വടിവംരേഖൈ
തനിസിറപ്പായ് പുള്ളിയതും പഞ്ചമാഹും
ഇങ്കിതമായ് ഈന്‍ട്രോര്‍കള്‍ ദീര്‍ഘമാകും
ഇരുതുണൈകള്‍ ആണ്‍പെണ്‍ മണവുംകണ്ടാന്‍ - കണ്ട്‌വരര്‍ കടൈസായല്‍ ശിന്തൈമേലായ്
കനിവ്ഗുണം കൊണ്ടവനെ തിറമൈമേലായ്
ഉണ്ട്താന്‍ മാളവനിന്‍ അരുളുംകാപ്പും
ഉമയവളും എന്തനയും അറിന്തവന്‍നീ - അറിന്തവനേ പരിപൂരണ ആശിയുണ്ട്
ഔടധങ്കള്‍ അനുഭവങ്കള്‍ സിറപ്പുംപിന്നൈ
കുറിപ്പാഹ ഇതുനാളില്‍ ആത്മീകത്തില്‍
കുറയില്ലൈ പടിപടിയൈ പ്രാബല്ല്യങ്കള്‍ - പ്രബല്ല്യം താനിരുക്ക് അറിവാര്‍മക്കള്‍
പിരിയമുടന്‍ സേവൈകളും സീഡര്‍അന്‍മ്പും
ശരിയോഹം തുടര്‍ന്തിരുക്ക് ആണ്ടുക്കാണ്ട്
ശാതിമതം കടന്ത്താന്‍ യേഹംഎന്‍ട്ര് - യേഹംഎന്‍ട്ര് വിളങ്കീടുമേ കരുണയാലേ
ഇതന്‍മുന്നം കിരുട്ടിനനായ് അവതരിത്തായ്
പാഹുപട പലലീലൈ ശെയ്ത്‌മേളായ്
പാരുലകില്‍ അറിയാതോര്‍ ഉണ്ട്‌ശൊല്‍വേന്‍ - ഉണ്ട്താന്‍ സൂക്ഷ്മങ്കള്‍ ഒറൈപ്പേന്‍ഇപ്പം
ഉദവിയത് ശെയ്തവന്‍നീ പാഞ്ചാലിയ്ക്കും
ഗണ്യമായ് അതന്‍മുന്നൈ മനിതനായ്
കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി - വേണ്ടിതാന്‍ ശ്രീരാമന്‍ അവതാരംകൊണ്ട്
വെഹുംസിറപ്പായ് അരക്കര്‍കളൈ മായ്ത്തവന്‍നീ
കാണപ്പിന്‍ തായ്തന്തൈ തുണൈകള്‍ക്കും
ഗണ്യമായ് ഒട്രുമയായ് കടമൈമാറാ - മാറാമല്‍ അവര്‍കളുടന്‍ അന്‍മ്പായ്‌നിന്‍ട്രായ്
മക്കളെല്ലാം പുരുന്തിട്ടാര്‍ അമൈതിയോട്
പോട്രുംപടി ഇതുവരൈയില്‍ ഇതനിന്‍പിന്നും
ഭൂവലകില്‍ അതന്‍പിന്നും അവതരിത്തായ് - അവതാരം മാളവനിന്‍ അരുളിനാലേ
അര്‍ഭുതങ്കിള്‍ നിഹയില്‍ത്തവേ വിവേകാനന്ദന്‍
ദിവ്യമായ് പലസേവൈ ജ്ഞാനംശിന്തൈ
തിരുപ്പണികള്‍ പലശൈത് ഇരുക്കുംകാലം - കാലമതില്‍ നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ
കല്‍കിയെനും അവതാരം ഇതുകാലത്തില്‍
ബാലകനേ ദേശത്തിന്‍ അമൈതികാക്ക്
പറവിവരും കൊടുംപിനികള്‍ പോക്കീടവേ - പോക്കീടവേ ഔടകത്തൈ തൊടുഉണര്‍വാള്‍
ബോധനൈകള്‍ പലപുരിയേ ഭക്തിഓങ്കെ
ഭാഗ്യമായി ദ്രോഹര്‍കള്‍ അളിന്തുപോഹൈ
പടൈത്തിട്ടാന്‍ മാളവനും ഉനക്കുള്‍ഇപ്പം - ഉനക്കുള്ളൈ നാന്‍ഇരുക്കേന്‍ ദേവികൂടെ
ഉണ്മയെല്ലാം ഒവ്വന്‍ട്രായ് വെളിപ്പെടുമേ
തണക്കുതാന്‍ ശഹസ്രംമേല്‍ കാണ്ഡമുണ്ട്
തനിസിറപ്പായ് സൂക്ഷ്മത്തില്‍ അറിവായ്പിന്നെ - പിന്നതുവായ് ഒവ്വന്‍ട്രായ് വെളിപ്പെടുമേ
പിരിയമുടന്‍ ഉന്‍സീഡര്‍ വഴിയില്‍കൂടെ
നന്മൈപല ശെയ്തീടവേ ശനിത്തിട്ടായ്
നലമിരുക്ക് മുപ്പാണാല്‍ അയ്ന്തിന്‍പക്കം - പക്കമതും കരിയനവന്‍ മിഥുനംതാണ്ടെ
പലന്‍സിറപ്പ് കാര്യങ്കള്‍ വെറ്റ്‌റിയാകും
സിക്കളത് ആത്തിവഴി തെളിവുംകിട്ടും
സിറന്തോങ്കും ആളയമും സേവൈമേലായ് - മേലോറിന്‍ ഉദവികളും കിട്ടിയിന്‍മ്പം
മെച്ചുംപടി അമൈതിതടം ഗിരിയിന്‍പക്കം
ശീലമുടന്‍ തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ്
സിറപ്പുതാന്‍ അയല്‍ദേശ മക്കളുക്കും - മക്കളുക്കും ഉന്‍സേവൈ പ്രബല്ല്യങ്കള്‍
മഹില്ന്തിടുവര്‍ ഉന്‍കരുണൈ തന്നാല്‍താണെ
തക്കതൊരു സീഡര്‍കളും അന്‍മ്പിനോട്
ധരണിയെല്ലാം പുകള്‍പരവും കാലംപിന്നെ - കാലംപിന്‍ ഏറ്റ്‌റ്കിന്‍ട്രെന്‍ ദീപഒളി
കണ്ടിടുവായ് അതന്നുള്ളൈ രൂപംതോന്‍ട്രും
ബാലകനെ വാവെന്‍ട്രാല്‍ പഞ്ചഭൂതം
പക്വമായ് ഉന്നരികെ ഭാഗ്യങ്കള്‍ - ഭാഗ്യങ്കള്‍ പലഇരുക്ക് പലഭാവത്താല്‍
പലനറിവായ് ഒവ്വന്‍ട്രായ് വിരുമ്പുംകാലം
തേക്കമിലൈ ഉന്‍സേവൈ സിറംതോങ്കും
തേടിപല മക്കളെല്ലാം ഉന്നരികെ - ഉന്നരികെ ആസിയേര്‍ക്കെ അമൈതികാണെ
ഉല്ലാസം കണ്ടിടവേ കാലമുണ്ട്
കുണ്ട്‌റാതെ പലതടത്തില്‍ ആഴിതാണ്ടി
കുറയില്ലാ കല്‍വിമുതല്‍ ഔടധശാലൈ - ശാലൈകളും അമൈതിതടം തിരുപ്പണികള്‍
സമനിലൈകള്‍ മക്കളെല്ലാം വിളങ്കെശെയ്‌വാന്‍
ശാലനളം സന്തോടം അലിവേയ്‌പ്പോറ്റി
സാധനൈകള്‍ പിന്‍നടപ്പൈ മുന്നറിന്ത് - അറിന്ത്താന്‍ നല്‍വഴികള്‍ കാത്ത്‌നില്‍പ്പായ്
അവതാരം വെളിപ്പെടുമേ എനതരുളാലെ
കുറിപ്പാകൈ തെന്‍കൈലേ ഗിരിയില്‍താനെ
കുമരന്‍നീ മുളുനിലവില്‍ അമര്‍ന്ത്ധ്യാനം - ധ്യാനമത് ശെയ്തീടവേ വിരുമ്പുംകാലം
ദീപനാളില്‍ ഉഹന്തത്_താന്‍ അറിവായ്‌സൂക്ഷ്മം
മെയ്മനമായ് അതന്‍പിന്നും യാത്തിരൈകള്‍
വെച്ചുംപടി വടദിക്കില്‍ ഇരുക്കുംഗിരി - ഇരുക്കുംഗിരി തന്നിലെ നാനുംദേവി
ഇമ്പമായ് അരുള്‍തരുവേന്‍ അമൈതികൊള്ള്
ഇരുള്‍നീക്കെ വന്തവനേ കവലൈനീക്ക്
ഇനൈന്തവരും പലസിറപ്പ് സുന്ദിരര്‍ക്ക് - സുന്ദിരനും ഗോപപിന്‍ ഇളമൈനാമം
സുഹമാണെ അരക്കര്‍മായ് മാളവന്‍മുന്‍
വന്തിടുംപിന്‍ വെണ്ണയുണ്ടോന്‍ അത്തനാകും
വലമണ്ണൈ ശാരദാവും എന്‍ട്രുകൂറെ - പൂരിടുവേര്‍ ഇതുകാലത്തില്‍ കല്‍കിഭഗവാന്‍
കുവളയത്തില്‍ വിളങ്കിടുമേ അമൈതിക്കൊള്ള്
സാക്ഷിടവേ ഇതുനൂലൈ കാക്കവേണ്ടി
ശരിമുറയായ് മൂളിവായും ഔടധങ്കള്‍ - ഔഷധവും താന്‍കൊണ്ട് നൂലൈകാക്ക്
അന്‍മ്പാഹെ ദക്ഷിണൈഹള്‍ വിരുപ്പുംഒപ്പ്
ദിവ്യമായ് പലസിറപ്പ് ഭാഗ്യങ്കള്‍
ധ്യാനത്തില്‍ വിളങ്കിടുമേ വാഴിവാഴി.
ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം
ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍),
മലയാള അര്‍ത്ഥം, പദാനുപദ ഗദ്യവിവര്‍ത്തനം, വിവരണം.
1. അണുവാഹി പൊരുളാഹി അണ്ഡമാഹി
അണ്ഡമതില്‍ ആട്ഹിന്‍ട്ര ഭൂതമാഹി
ഉണര്‍വ്വാഹി ഒളിയാഹി ഇരുളുമാഹി
ഓങ്കാരം ശൈഹിന്‍ട്രെ നാദമാഹി (1):1.
2. ഗണമാഹി പൊഴുതാഹി കാലമാഹി
കലൈജ്ഞാന വടിവാഹി നിന്‍ട്രതേനെ
ഇനമാണ് ദേവിയാന്‍ വണങ്കികേട്‌പേന്‍
എമ്പിടുവീര്‍ നംമൈന്തന്‍ രഹസ്യത്തെ (1):2.
3. രഹസ്യത്തെ സൂക്ഷ്മമായ് അരുള്‍വീര്‍നാഥാ (1):3:1.
പാര്‍വതിദേവിയുടെ ദിവ്യവാണികള്‍
അണുവാഹി=അണുവായും,പൊരുളാഹി=പൊരുളായും, അണ്ഡമാഹി=പ്രപഞ്ചമായും, അണ്ഡമതില്‍=പ്രപഞ്ചത്തില്‍, ആട്ഹിന്‍ട്ര=നൃത്തംചെയ്യുന്ന, ഭൂതമാഹി=ഭൂതഗണങ്ങളോടൊപ്പം, ഉണര്‍വാഹി=ഉണര്‍വ്വായും (ചൈതന്യമായും), ഒളിയാഹി=പ്രകാശമായും (ജ്ഞാനമായും), ഇരുളുമാഹി =അന്ധകാരമായും (അജ്ഞാനമായും), ഓങ്കാരം= ഓങ്കാര ജ്യോതിസ്സായും, ശൈഹിന്‍ട്രെ=ചെയ്യുന്ന, നാദമാഹി=നാദമായും, ഗണമാഹി=ഗാനമായും, പൊഴുതാഹി= ദിനരാത്രങ്ങളായും, കാലമാഹി=കാലമായും, കലൈജ്ഞാനവടിവാഹി =കലാജ്ഞാനരൂപമായും, നിന്‍ട്ര=നിലകൊള്ളുന്ന, തേനെ= തേനായും (മാധുര്യമായും), ഇനമാണ്=ഇത്യാദികളെല്ലാമായി, ദേവിയാന്‍=ഞാന്‍ പാര്‍വ്വതി ദേവി, വണങ്കികേട്‌പേന്‍=വന്ദിച്ചുകൊണ്ട് ചോദിക്കുന്നു, യാന്‍=നാം (ഞാന്‍), ദേവിയാന്‍=നാം പാര്‍വ്വതി ദേവി, വണങ്കി=വണങ്ങി (വന്ദിച്ച്), കേട്‌പേന്‍=ചോദിക്കുന്നു (അന്വേഷിക്കുന്നു), എമ്പിടുവീര്‍= നമ്മോട് (എന്നോട്) അറിയിച്ചാലും, നം മൈന്തന്‍=നമ്മുടെ പുത്രന്‍, രഹസ്യത്തെ സൂക്ഷ്മമായ്=സൂക്ഷ്മമായ ദേവരഹസ്യത്തെ (സൂക്ഷ്മാല്‍ സൂക്ഷ്മം കാണ്ഡം), അരുള്‍വീര്‍നാഥാ=നാഥാ! അറിയിച്ചാലും.
അണുവായും പൊരുളായും പ്രപഞ്ചമായും(1):1:1:1,2,3. ഓങ്കാര ജ്യോതിസ്സായും(1):1:4:1. ഉണര്‍വ്വായും ചൈതന്യമായും(1):1:3:1. പ്രകാശമായും അന്ധകാരമായും ജ്ഞാനമായും അജ്ഞാനമായും (1):1:3:2,3. ദിനരാത്രങ്ങളായും (1):2:1:2. ഗാനമായും (1):2:1:1. നാദമായും(1):1:4:3.കാലമായും(1):2:1:3. കലാജ്ഞാനരൂപമായും (1):2:2:1,2. തേനായും മാധുര്യമായുമെല്ലാം (1):2:2:3(2). നിലകൊണ്ട്(1):2:2:3(1). പ്രപഞ്ചത്തില്‍ ഭൂതഗണങ്ങളോടൊപ്പം നൃത്തംചെയ്യുന്ന (അവിടുത്തെ) (1):1:2:1,2,3. വന്ദിച്ചുകൊണ്ട്(1):2:3:3(1). (ആദി തമിഴ് വിവര്‍ത്തനത്തിലുള്ളത് ചേര്‍ക്കുന്നുവെന്ന് മാത്രം) നാം, പാര്‍വ്വതിദേവി! (1):2:3:2. ചോദിക്കുന്നു(1):2:3:3(2). നമ്മുടെ പുത്രന്റെ (കല്‍കിയുടെ)(1):2:4:2. ദേവരഹസ്യത്തെ(1):2:4:3. (സൂക്ഷ്മാല്‍ സൂക്ഷ്മ കാണ്ഡം) നാഥാ! നമ്മോട് അറിയിച്ചാലും! (1):2:4:1.
– പാര്‍വ്വതിദേവി
സര്‍വ്വാധികാരി പരമഗുരു ശിവദേവ ദിവ്യവാണികള്‍
”നമ്മുടെ പുത്രന്റെ (കല്‍കിയുടെ) ദേവരഹസ്യങ്ങള്‍ അറിയിച്ചാലും” പാര്‍വതിദേവി ശിവദേവനോട് അപേക്ഷിച്ചു. ദേവിയാന്‍ എന്നതിന് ഞാന്‍ ദേവി എന്നര്‍ത്ഥം. ഇവിടെ ആരാണ് ശിവദേവനോട് കല്‍കി ചരിതം മാലോകര്‍ അറിയുന്നതിനുവേണ്ടി അന്വേഷിക്കുന്നത് എന്നത് ആദ്യമേ വ്യക്തമാക്കുകയാണ്. കല്‍കിയുടെ ദേവകാര്യം സംബന്ധിച്ച രഹസ്യങ്ങള്‍ ഭക്തര്‍ക്ക് അറിയുന്നതിനുവേണ്ടിയുള്ള ശിവദേവ-പാര്‍വതി ദേവി ദിവ്യസംഭാഷണം ആരംഭിച്ചു.
ആദിതമിഴ് വിവര്‍ത്തനത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി അനൗദ്യോഗികമായ കാര്യങ്ങള്‍ ദേവകാര്യത്തിന്റെ കൃത്യതയ്ക്ക് വിരുദ്ധമായി ചേര്‍ത്തിട്ടുണ്ട്. ജ്യോതിര്‍മണ്ഡലമായ ശിവലോകത്തില്‍ പ്രകാശസ്വരൂപത്തില്‍ (പഞ്ചഭൂതാത്മക ശരീരമല്ല) നിലകൊള്ളുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവനും സഹധര്‍മ്മിണി പാര്‍വതിദേവിയും. പൂര്‍ണ്ണമായും ഔദ്യോഗിക നിര്‍വഹണം മാത്രമുള്ള ദേവകാര്യത്തെക്കുറിച്ച് യാതൊരു കാര്യങ്ങളും ഈ ഭൂമിയിലുള്ളവര്‍ക്ക് അറിയുന്നതിന് അനുവാദമില്ല. ദേവകാര്യത്തെ സംബന്ധിച്ച് സാങ്കല്‍പ്പിക കഥകള്‍ എഴുതുവാനും പ്രചരിപ്പിയ്ക്കുവാനും ദേവകാര്യത്തെ മാനുഷിക രീതികളുമായി ബന്ധപ്പെടുത്തുവാനും പാടില്ല, ആയതിന് യാതൊരു പ്രകാരത്തിലും കര്‍ശനമായും അനുവാദമില്ല എന്നത് പ്രത്യേകം ശ്രദ്ധിയ്ക്കുന്നത് ഭൂമിയെന്ന പേരിലുള്ള ഈ ഗ്രഹവാസികള്‍ക്ക് അനുയോജ്യമാകുന്നു (കൂടുതല്‍ അറിയുവാന്‍ കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ വായിയ്ക്കുക: kalkipuri.com/rules-ml/)
നമ്മുടെ പുത്രന്‍ എന്ന പാര്‍വ്വതി ദേവിയുടെ ദിവ്യവാണികള്‍ക്ക് ദേവഭാഗംകൊണ്ട് വളരെയേറെ പ്രാധാന്യമുണ്ട്.
3. ഇഹപരത്തില്‍ ശനിത്തത്‌മേ ഭാഗ്യങ്കള്‍ (1):3:2:1,2,3.
ഇഹപരത്തില്‍=ഈ ലോകത്തില്‍, ശനിത്തത്‌മേ=ജനിച്ചത് (ഭൂജാതനായത്), ഭാഗ്യങ്കള്‍=(മാലോകരുടെ) മഹാഭാഗ്യമാകുന്നു.
ഈ ഭൂലോകത്തില്‍ (1):3:2:1. (കല്‍കി) ഭൂജാതനായത് (1):3:2:2. (മാലോകരുടെ) മഹാഭാഗ്യം!! (1):3:2:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
പാര്‍വ്വതിദേവിയുടെ അപേക്ഷ കൈക്കൊണ്ട സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ കല്‍കി ചരിതത്തെ അറിയിക്കുന്നു. ഇവിടെ പാര്‍വ്വതി ദേവിയെ മുന്‍നിര്‍ത്തി കല്‍കിയുടെ ദേവരഹസ്യങ്ങളെ ലോകത്തോട് വിളംബരം ചെയ്യുകയാണ് ശിവദേവന്‍. ഭൂലോകത്തില്‍ കല്‍കി ഭൂജാതനായത് മാലോകരുടെ മഹാഭാഗ്യമെന്ന് അരുള്‍ചെയ്തുകൊണ്ട് മാഹാത്മ്യത്തെ വെളിപ്പെടുത്തുകയാണ് പ്രാഥമികമായി ശിവദേവന്‍.
ദേവഹിതപ്രകാരം ദേവകാര്യാര്‍ത്ഥമാകുന്നു കല്‍കി ഈ ഭൂമിയില്‍ ഭൂജാതനായത് എന്ന ദേവ രഹസ്യത്തെ ലോകരോട് അറിയിയ്ക്കുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍.
ജനന തിയ്യതിയും (അവതാര സുദിനം) നക്ഷത്രവും
3. വിരോധികിരുറ്ത് ആണ്ടതിലെ തേലിന്‍തിങ്കള്‍
വിലമ്പിടവേ ഇരുബാന്‍യെന്‍ ശേയിന്‍വാരം
(1):3:3:1,2,3. & (1):3:4:1,2,3.
4. സ്വാതിമീന്‍ (1):4:1:2.
വിരോധികിരുറ്ത് ആണ്ടതിലെ=തമിഴിലെ വിരോധികിരുറ്ത് (മലയാളവര്‍ഷം: 1147, ഇംഗ്ലീഷ് വര്‍ഷം: 1971), തേലിന്‍തിങ്കള്‍=തമിഴിലെ തേള്‍മാസം (മലയാളം: വൃശ്ചികമാസം, ഇംഗ്ലീഷ്: നവംബര്‍-ഡിസംബര്‍), ഇരുബാന്‍യെന്‍= 28 (ഡിസംബര്‍ 14), ശേയിന്‍വാരം=ചൊവ്വാഴ്ച്ച, സ്വാതി=ചോതി, മീന്‍=നക്ഷത്രം.
വിരോധിക്കിരുറ്ത് ആണ്ടില്‍ (1):3:3:1,2. തേള്‍മാസം (1):3:3:3. 28-ാംന് (1):3:4:2. ചൊവ്വാഴ്ച്ച. (1):3:4:3. ചോതി നക്ഷത്രത്തില്‍. (1):4:1:2. (മലയാളത്തില്‍: 1147 വൃശ്ചികം 28, ഇംഗ്ലീഷില്‍: 1971 ഡിസംബര്‍ 14).
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ശിവദേവന്‍ കല്‍കിയുടെ ജനനതിയ്യതി (അവതാരസുദിനം) അറിയിച്ചു: 1971 ഡിസംബര്‍ 14, ചൊവ്വാഴ്ച്ച, ചോതി നക്ഷത്രത്തില്‍. മഹാത്ഭുതമായി കൃത്യതയോടെ അനേകം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജ്യോതിര്‍മണ്ഡല ശിവലോകവാസി സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അരുള്‍ചെയ്തത് സംഭവിച്ചിരിക്കുന്നു.
14.12.1971ല്‍ രജിസ്റ്റര്‍ ചെയ്ത ജനന സര്‍ട്ടിഫിക്കറ്റ്പ്രകാരം (Birth Certificate Key No. B0060920-71121410287) കല്‍കിയുടെ യഥാര്‍ത്ഥ ജനന തിയ്യതി 1971 ഡിസംബര്‍ 14 ആകുന്നു. എ ന്നാല്‍ എസ്എസ്എല്‍സി ബുക്കില്‍ ജനനതിയ്യതിയായി കൊടുത്തത് 1970 ഏപ്രില്‍ 5 എന്നാണ്. 4-ാം വയസ്സില്‍ ചൂലൂരിലെ കിഴക്കേ സ്‌ക്കൂളില്‍ കുട്ടികളില്ലാത്തതിന്റെ കുറവ് പരിഹരിക്കുന്നതിനായി വെറുതെ ക്ലാസ്സിലേയ്ക്ക് പറഞ്ഞുവിടണമെന്ന അന്നത്തെ ഹെഡ്മാസ്റ്റര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ അങ്ങനെ ചെയ്തത്. പക്ഷെ അവര്‍ അഞ്ച് വയസ്സായെന്ന് ചേര്‍ത്തു. പിന്നീട് അവിടെനിന്ന് മാറ്റി തൊട്ടടുത്തുള്ള പടിഞ്ഞാറേ സ്‌ക്കൂളില്‍ ചേര്‍ത്തപ്പോഴും 1971 ഡിസംബര്‍ 14നു പകരം 1970 ഏപ്രില്‍ 5 എന്ന തെറ്റായ തിയ്യതിയാണ് ചേര്‍ത്തത്. അച്ഛന്‍ വാഴക്കാട് പഞ്ചായത്തില്‍നിന്നും കല്‍കിയുടെ ജനനസര്‍ട്ടിഫിക്കേറ്റ് വാങ്ങി സ്‌ക്കൂള്‍ അധികൃതര്‍ക്ക് തെളിവായി കൊടുത്തതുമില്ല.
പിന്നീട്, 1998 മുതല്‍ നിരന്തരം വാഴക്കാട് പഞ്ചായത്തില്‍നിന്നും കല്‍കിയുടെ ജനനസര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെടുമ്പോഴെല്ലാം അവിടെ രജിസ്റ്റര്‍ ചെയതിട്ടില്ല എന്നും മറ്റും കാരണങ്ങള്‍ പറഞ്ഞ് തരാതെ ഒഴിഞ്ഞുമാറുകയാണ് പഞ്ചായത്ത് അധികൃതര്‍ ചെയ്തത്. 2006ല്‍ നല്‍കിയ അപേക്ഷയ്ക്ക് 07.04.2006ന് ലഭിച്ച എ1-347/06 നമ്പര്‍പ്രകാരമുള്ള മറുപടി രേഖയില്‍ 1971 ലെ ജനന സര്‍ട്ടിഫിക്കേറ്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രസ്തുത ജനനം രജിസ്റ്റര്‍ ചെയ്തതായി കാണുന്നില്ല എന്നാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്.
തുടര്‍ന്ന്, 27.01.2010ന് വിവരാവകാശ നിയമപ്രകാരം 1971ലെ ജനന രജിസ്റ്ററിന്റെ കോപ്പി ലഭിക്കുന്നതിനായ് വാഴക്കാട് പഞ്ചായത്തിലേയ്ക്ക് 07.04.2006ന് ലഭിച്ച എ1-347/06 നമ്പര്‍പ്രകാരമുള്ള മറുപടി രേഖ അടക്കംചെയ്ത് സമര്‍പ്പിച്ച അപേക്ഷയ്ക്ക് (കൈപ്പറ്റ് രശീതി നമ്പര്‍ 4342/2010) 2010 മാര്‍ച്ച് 3ന് 1970-71ലെ (1971 മാര്‍ച്ച് വരെയുള്ളത് മാത്രം) ജനന രജിസ്റ്ററിന്റെ കോപ്പിയാണ് ലഭിച്ചത്. വീണ്ടും 04.03.2010ന് 1971-72 സാമ്പത്തിക വര്‍ഷത്തിലെ ജനന രജിസ്റ്ററിലെ 14.12.1971ലെ പേജിന്റെ പകര്‍പ്പ് ലഭിയ്ക്കുന്നതിനുവേണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. വിവരാവകാശനിയമപ്രകാരം ലഭിച്ച 14.12.1971 ജനനരജിസ്റ്ററിലെ പകര്‍പ്പില്‍ കൃത്യമായി അന്നേ ദിവസംതന്നെ കല്‍കിയുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.
അതിനുശേഷം പ്രസ്തുത വിവരാവകാശരേഖപ്രകാരം 05.03. 2010ന് ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. അതിന്‍പ്രകാരം 06.03.2010ന് 14.12.1971ന് ജനനം രജിസ്റ്റര്‍ ചെയ്ത (നമ്പര്‍: 385/1971) കല്‍കിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചു. തുടര്‍ന്ന് 10.03.2010ന് തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് കാലതാമസം മാപ്പാക്കി എസ്എസ്എല്‍സി ബുക്കിലെ ജനനതിയ്യതി തിരുത്തുന്നതിനുള്ള അനുമതിയ്ക്കായ് അപേക്ഷിച്ചു (നം:15975/ജി2/2010/പൊവിവ).
എന്നാല്‍ ജാതകം ആവശ്യപ്പെടുകയാണ് വകുപ്പ് സെക്രട്ടറി ചെയ്തത്. ജാതകവും നല്‍കി. ജാതകം എഴുതിയ ജ്യോത്സ്യന്റെ സത്യവാങ്മൂലം ആവശ്യപ്പെട്ടപ്പോള്‍ അതും കൊടുത്തു. ജനനതിയ്യതി തിരുത്തേണ്ടതിന് യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും 04.11.2010ന് എം. ക്രിസ്തുദാസ് എന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറിയില്‍ നിന്നും ലഭിച്ച മറുപടി രേഖയില്‍ കല്‍കിയുടെ എസ്എസ്എല്‍സി ബുക്കിലെ ജനനതിയ്യതി തിരുത്തി ശരിയാക്കിത്തരുവാന്‍ സാദ്ധ്യമല്ലായെന്നാണ് ഉണ്ടായിരുന്നത്.
പിന്നീട്, അതിനെതിരെ 11.04.2011ല്‍ അഡ്വ.രാമകുമാര്‍ മുഖേന ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയതില്‍ [WP(c).No.13831/2011] 2017 ജനുവരി 18ന് കല്‍കിയ്ക്ക് അനുകൂലമായ് വിധിയുണ്ടാവുകയും വിധി പകര്‍പ്പ് കൈപ്പറ്റി രണ്ട് മാസത്തിന്നുള്ളില്‍ മേല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ഹൈക്കോടതി പൊതു വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന്, 2017 ഫെബ്രുവരി 8ന് തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് വിധിപകര്‍പ്പ് സഹിതം കല്‍കി അപേക്ഷ സമര്‍പ്പിച്ചത് അംഗീകരിച്ചുകൊണ്ട് 07.11.2017ന് ഉത്തരവ് [സ.ഉ.(സാധാ)നം./4202/2017/പൊ.വി.വ.] അനുവദിച്ചു.
എസ്.എസ്.എല്‍.സി ബുക്കില്‍ 14.12.1971 എന്ന ജനന സര്‍ട്ടിഫിക്കറ്റിലെ അതേ ജനന തിയ്യതി തന്നെ ചേര്‍ത്ത് ശരിയാക്കുന്നതിനുവേണ്ടി, തുടര്‍ നടപടികളുടെ ഭാഗമായി, ആര്‍.ഇ.സി. ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപിക മുഖേന തിരുവനന്തപുരത്തെ പരീക്ഷാഭവനിലേയ്ക്ക് ആവശ്യമായ രേഖകള്‍ സഹിതം അയച്ചു. ആയതിന്‍പ്രകാരം Joint Commissioner ടെ 2018 ജനുവരി 06-ാം തിയ്യതിയിലെ ഉത്തരവ് തപാല്‍ വഴി ലഭിച്ചു, 14.12.1971 എന്ന കല്‍കിയുടെ യഥാര്‍ത്ഥ ജനന തിയ്യതി ചേര്‍ത്ത എസ്.എസ്.എല്‍.സി. ബുക്കും ഉള്‍പ്പെടെ.
അതിനുശേഷം ആര്‍.ഇ.സി. ഹൈസ്‌ക്കൂളിലും ചൂലൂര്‍ എ. യു.പി. സ്‌ക്കൂളിലും പ്രസ്തുത രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിച്ച് സ്‌കൂള്‍ രജിസ്റ്റ്‌റിലും ജനന തിയ്യതി തിരുത്തി ശരിയാക്കി.
കല്‍കിയുടെ മുത്തച്ഛന്‍ കിഴക്കുമ്പാട്ട് ദാമോദരന്‍ നമ്പൂതിരിപ്പാട് അക്കാലത്തെ ജന്മിയായിരുന്നു (ലാന്‍ഡ്‌ലോര്‍ഡ്) എന്നത് രേഖപ്പെടുത്തിയ കല്‍കിയുടെ പിതാവിന്റെ സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് താഴെ കൊടുക്കുന്നു.
കല്‍കിയുടെ ഗ്രഹനില
മുടികവിവില്ല് (1):4:1:3.
വലങ്കിടുവേന്‍ റാമാനില്‍ സിഹപ്പന്‍കെണ്ടെ
പാര്‍ക്ക്കരി കാലയതില്‍ ജ്ഞാനിരണ്ടില്‍
പക്വമായ് മട്രകോള്‍ തേരില്‍തങ്ക
(1):4:2:1,2,3. & (1):4:3:1,2,3. & (1):4:4:1,2,3.
മുടി=ലഗ്നം, കവി=ശുക്രന്‍, വില്ല്=ധനു, വലങ്കിടുവേന്‍=നല്‍കുക(നിലകൊള്ളുക), റാ=രാഹു, മാന്‍=മകരം, സിഹപ്പന്‍ =ചൊവ്വ, കെണ്ടെ=മീനം, പാര്‍ക്ക്=അതില്‍ (മീനത്തില്‍), കരി=ശനി, കാലയതില്‍=ഇടവത്തില്‍, ജ്ഞാനി=കേതു, രണ്ടില്‍=കര്‍ക്കിടകത്തില്‍, മട്രകോള്‍=മറ്റ് ഗ്രഹങ്ങള്‍, തേരില്‍=വൃശ്ചികത്തില്‍, തങ്ക=ആകുന്നു(ആയിരിക്കുന്നു).
ധനു ലഗ്നത്തില്‍ ശുക്രന്‍. (1):4:1:3. മകരത്തില്‍ രാഹു. (1):4:2:2. മീനത്തില്‍ ചൊവ്വ. (1):4:2:3 4:3:1(1). ഇടവത്തില്‍ ശനി.(1):4:3:1(2),2. കര്‍ക്കിടകത്തില്‍ കേതു.(1):4:3:3. പക്വതയോടെ മറ്റ് ഗ്രഹങ്ങള്‍ വൃശ്ചികത്തില്‍. (1):4:4:1,2,3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ശിവദേവന്‍ കല്‍കിയുടെ ഗ്രഹസ്ഥിതി അറിയിച്ചു. ധനു ലഗ്നത്തില്‍ ശുക്രനും, മകരത്തില്‍ രാഹുവും, മീനത്തില്‍ ചൊവ്വയും മറ്റ് ഗ്രഹങ്ങള്‍ വൃശ്ചികത്തിലും. മറ്റ് ഗ്രഹങ്ങള്‍ എന്നാല്‍ സൂര്യനും ബുധനും ഗുരുവും (വ്യാഴവും) ചന്ദ്രനും. കല്‍കിയുടെ അഗസ്ത്യ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മം നാഡിതാളിയോലയില്‍ രേഖപ്പെടുത്തിയ ഗ്രഹസ്ഥിതിയില്‍ (ഗ്രഹചലന പഠനശാഖയായ ജ്യോതിഷപ്രകാരം പരിശോധിക്കുമ്പോള്‍) വ്യക്തമാകുന്ന ചില പിഴവുകള്‍ നാഡിതാളിയോലയുടെ ഭദ്രതക്ക് വേണ്ടി പുനരെഴുത്തുകള്‍ നടത്തിയപ്പോള്‍ സംഭവിച്ചതാകാം. ജ്യോതിഷത്തില്‍ മൂന്നില്‍ (കുംഭത്തില്‍) ചൊവ്വയും, നാലില്‍ (മീനത്തില്‍) ഗുളികനും, പതിനൊന്നില്‍ (തുലാത്തില്‍) ച്രന്ദനുമാണ്. വിശദവിവരങ്ങള്‍ക്ക് 33-ാം പേജിലെ കല്‍കിയുടെ ജന്മഗ്രഹസ്ഥിതി നോക്കുക. നാഡിതാളിയോലയില്‍ ഗുളികനെ ഗ്രഹനിലയില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല.
[ പുസ്തകത്തില്‍ ചേര്‍ത്തിട്ടില്ലാത്ത മറ്റൊരു അദ്ധ്യായമായ കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മം പൊതുവൈയ്കാണ്ഡത്തിലെ രണ്ടാമത്തെ ശ്ലോകത്തിലെ നാലാമത്തെ വരി മുതല്‍ മൂന്നാം ശ്ലോകംവരേയും ”കൂരമതി തുളൈതന്നില്‍ കതിര്‍മാള്‍, 3. മാളെടുത്ത് ഇരൈയ്‌ത്തേള് കവിവില്ല്, മിയംമ്പറവ് മാനതിനില്‍ ശേയുംകെണ്ടൈ, സ്വല്ലകാരി കാലയതില്‍ തുറവിനന്‍ണ്ട്, സാധകര്‍ക്ക് നവകോളും ഇവ്വാര്‍ചുറ്റ്‌റ്” എന്നാണ് കല്‍കിയുടെ ഗ്രഹസ്ഥിതിയെ സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. അതിന്റെ മലയാള ഗദ്യവിവര്‍ത്തനം:”ചന്ദ്രന്‍ തുലാത്തില്‍(3):2:4:1. സൂര്യനും ബുധനും വ്യാഴവും വൃശ്ചികത്തില്‍.(3):2:4:3-3:1:1,2. ശുക്രന്‍ ധനുവില്‍. (3):3:1:3. രാഹു മകരത്തില്‍. (3):3:2:1,2. ചൊവ്വ മീനത്തില്‍.(3):3:2:3. ശനി ഇടവത്തില്‍.(3):3:3:1,2. കേതു കര്‍ക്കിടകത്തില്‍.(3):3:3:3. ഇപ്രകാരം (കല്‍കിയുടെ) ഗ്രഹസ്ഥിതി.(3):4:1,2,3.” കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മം പൊതുവൈയ്കാണ്ഡത്തില്‍ രേഖപ്പെടുത്തിയ ഗ്രഹസ്ഥിതിയില്‍ പതിനൊന്നില്‍ (തുലാത്തില്‍) ചന്ദ്രനും പന്ത്രണ്ടില്‍ (വൃശ്ചികത്തില്‍) സൂര്യനും ബുധനും വ്യാഴവും എന്ന് കൃത്യമായി ജ്യോതിഷപ്രകാരവും ശരിയായി ചേര്‍ത്തിട്ടുണ്ട്. എങ്കിലും മീനത്തില്‍ ചൊവ്വ എന്ന് കൊടുത്തതില്‍ പിഴവുണ്ട്. ഇത് പുനരെഴുത്തില്‍ സംഭവിച്ച പിശകായിരിയ്ക്കുമെന്ന് കരുതുകയാണ് ഉചിതം! ].
5. ശംഖതിനില്‍ വടിവംരേഖൈ (1):5:1:2,3.
തനിസിറപ്പായ് പുള്ളിയതും പഞ്ചമാഹും (1):5:2.
ശംഖതിനില്‍=ശംഖ്മാതിരി രേഖകളുള്ള, വടിവംരേഖൈ= വിരലടയാളം, തനിസിറപ്പായ്=ഏറെ പ്രത്യേകതകളുള്ള, പുള്ളിയതും പഞ്ചമാഹും=അഞ്ച് പുള്ളികളുണ്ട്.
ശംഖ്‌പോലെ രേഖകളുള്ള (കല്‍കിയുടെ) വിരലടയാളത്തി ല്‍(1):5:1:2,3. ഏറെ പ്രത്യേകതകളുള്ള(1):5:2:1. അഞ്ച് പുള്ളികളുണ്ട്. (1):5:2:2,3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ശംഖ്‌പോലെ രേഖകളുള്ള കല്‍കിയുടെ വിരലടയാളത്തില്‍ സവിശേഷതകളുള്ള അഞ്ച് പുള്ളികളുണ്ട്. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.
”മുക്തിരേഖൈ സിറപ്പാണെ പുള്ളിനവം” (മുക്തിരേഖ എന്ന് പേരുള്ള കല്‍കിയുടെ വിരലടയാളത്തില്‍ ഒമ്പത് പുള്ളികളുണ്ട്) എന്ന് കല്‍കിയുടെ അഗസ്ത്യ മഹാശിവനാഡി തുല്ല്യം പൊതുവിന്‍ ഉണ്മൈകാണ്ഡത്തില്‍ അഞ്ചാം ശ്ലോകത്തിലെ ഒന്നാം വരിയില്‍ മൂന്നാമത്തെ ശ്ലോകപദത്തിലും രണ്ടാം വരിയില്‍ ഒന്നും രണ്ടും ശ്ലോകപദങ്ങളിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഏറെ പ്രത്യേകതകളുണ്ട്!
5. ഇങ്കിതമായ് ഈന്‍ട്രോര്‍കള്‍ ദീര്‍ഘമാകും (1):5:3.
ഇരുതുണൈകള്‍ ആണ്‍പെണ്‍ മണവുംകണ്ടാന്‍(1):5:4.
6. കണ്ട്‌വരര്‍ കടൈസായല്‍ (1):6:1:1,2.
ഈന്‍ട്രോര്‍കള്‍=മാതാപിതാക്കള്‍, ദീര്‍ഘമാകും=ജീവിച്ചിരിപ്പുണ്ട്, ഇരുതുണൈകള്‍=കൂടെപിറന്നവര്‍ രണ്ട്‌പേര്‍, ആണ്‍പെണ്ണും=സഹോദരനും സഹോദരിയും (പുരുഷനും സ്ത്രീയും), മണവുംകണ്ടാന്‍=വിവാഹിതരാണ്. കണ്ട്‌വരര്‍=അറിയുക, കടൈസായല്‍=ഇളയത് (അവസാനത്തെ സന്തതി).
(കല്‍കിയുടെ) മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്.(1):5:3. കൂടെപിറന്ന രണ്ട് പേരായ സഹോദരനും സഹോദരിയും വിവാഹിതരാണ്.(1):5:4. (കല്‍കി) ഇളയ സന്തതിയാണെന്ന് അറിയുക.(1):6:1:1,2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
നാഡിതാളിയോല വായിക്കുമ്പോള്‍ കല്‍കിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. കല്‍കി ഇളയ സന്തതിയാണ്. കല്‍കിയ്ക്ക് വിവാഹിതരായ ഒരു സഹോദരനും സഹോദരിയുമുണ്ട്. കല്‍കിയുടെ കുടുംബവൃത്താന്തങ്ങളാണ് ശിവദേവന്‍ അറിയിച്ചത്. കല്‍കിയ്ക്ക് ശ്രീമതി എന്ന ഒരു അനുജത്തി കൂടിയുണ്ട്. 1970 ഏപ്രില്‍ 4ന് ജനിച്ച് 7 ദിവസം മാത്രം ജീവിച്ച ശ്രീമതിയുടെ സഹോദരന്‍ 1971 ഡിസംബര്‍ 14ന് പുനര്‍ജ്ജനിച്ചതിന്റെ ചരിത്രപരമായ തെളിവുകള്‍ രേഖപ്പെടുത്തിയ ശ്രീമതിയുടെ അഗസ്ത്യ നാഡി മൂന്നാം കാണ്ഡം കാണുക.
ആരുടെ താളിയോലയാണോ വായിയ്ക്കുന്നത് എന്നത് തിരിച്ചറിയുന്നതിനുള്ള ചരിത്രപരമായ തെളിവുകളായി ഇത് പ്രയോജനപ്പെടുന്നു.
6. ശിന്തൈമേലായ് (1):6:1:3.
കനിവ്ഗുണം കൊണ്ടവനെ തിറമൈമേലായ് (1):6:2.
ഉണ്ട്താന്‍ മാളവനിന്‍ അരുളുംകാപ്പും (1):6:3.
ശിന്തൈമേലായ്=അത്യുന്നതമായ ചിന്താശക്തിയുള്ള, ശിന്തൈ=ചിന്തകള്‍, മേലായ്=അത്യുന്നതമായ, കനിവ്ഗുണം കൊണ്ടവനെ തിറമൈമേലായ്=സല്‍സ്വഭാവിയും അത്യുല്‍കൃഷ്ടമായ കാര്യപ്രാപ്തിയുമുള്ളവനെ, കനിവ് ഗുണം=സല്‍സ്വഭാവം, കൊണ്ടവനേ=അങ്ങനെയുള്ളവനേ, ഉണ്ട്താന്‍ മാളവനിന്‍ അരുളുംകാപ്പും=(ജ്യോതിര്‍മണ്ഡല വിഷ്ണുലോക പ്രകാശ സ്വരൂപ) സംരക്ഷണാധികാരി വിഷ്ണുദേവന്റെ അനുഗ്രഹവും ദിവ്യവാണികളും സംരക്ഷണവുമുണ്ട്, മാളവന്‍= വിഷ്ണുദേവന്‍, അരുളും=അനുഗ്രഹവും ദിവ്യവാണികളും, കാപ്പും=സംരക്ഷണവും.
അത്യുന്നതമായ ചിന്താശക്തിയും (വിവേകവും)(1):6:1:3. സല്‍സ്വഭാവവും (1):6:2:1. അത്യുല്‍കൃഷ്ടമായ കാര്യപ്രാപ്തിയുമുള്ളവനേ! (1):6:2:2,3. വിഷ്ണുദേവന്റെ ദിവ്യവാണികളും സംരക്ഷണവുമുണ്ട്. (1):6:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
സര്‍വ്വശ്രേഷ്ഠമായ വിവേകത്താല്‍ അത്യുന്നതമായ ചിന്താശക്തിയും സത്‌സ്വഭാവവും അത്യുല്‍കൃഷ്ടമായ കാര്യപ്രാപ്തിയുമുള്ള കല്‍കിയ്ക്ക് (ജ്യോതിര്‍മണ്ഡല വിഷ്ണുലോക പ്രകാശ സ്വരൂപ) വിഷ്ണുദേവന്റെ ദിവ്യാനുഗ്രഹവും ദിവ്യവാണികളും സംരക്ഷണവുമുണ്ട്. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അനുഗ്രഹിച്ചുകൊണ്ട് ”കാര്യപ്രാപ്തിയുമുള്ളവനേ” എന്ന സംബോധനയോടെ കല്‍കിയോട് നേരിട്ട് അറിയിക്കുകയാണ്.
6. ഉമയവളും എന്തനയും അറിന്തവന്‍നീ (1):6:4.
7. അറിന്തവനേ പരിപൂരണ ആശിയുണ്ട് (1):7:1.
ഉമയവളും എന്തനയും=ഉമയായ പാര്‍വ്വതിദേവിയേയും ശിവദേവനായ എന്നേയും (നമ്മേയും), അറിന്തവന്‍നീ=സാക്ഷാത്ക്കരിച്ചവന്‍ നീ! (കല്‍കിയ്ക്ക് ഈശ്വരസാക്ഷാത്ക്കാരം ലഭിച്ചിട്ടുണ്ട്), അറിന്തവനേ= അങ്ങനെ സാക്ഷാത്ക്കാരം ലഭിച്ചിട്ടുള്ള കല്‍കിയ്ക്ക്, പരിപൂരണ ആശിയുണ്ട്=പരിപൂര്‍ണ്ണമായ അനുഗ്രഹമുണ്ട്.
പാര്‍വ്വതിദേവിയേയും നമ്മേയും സാക്ഷാത്ക്കരിച്ചവന്‍ നീ! (കല്‍കി) (1):6:4. അപ്രകാരം സാക്ഷാത്ക്കരിച്ചവനേ! (1):7:1:1. പരിപൂര്‍ണ്ണമായ അനുഗ്രഹമുണ്ട്.(1):7:1:2,3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
പാര്‍വ്വതിദേവിയേയും ശിവദേവനേയും സാക്ഷാത്ക്കരിച്ച (സമുന്നത സ്ഥാനാധികാരപ്രകാരം ദേവവര്‍ഗ്ഗത്തില്‍നിന്നുമുള്ള ഔദ്യോഗിക അനുവാദമുള്ള) കല്‍കി ഈശ്വര സാക്ഷാത്ക്കാരവും ദൈവീക പ്രാപ്തിയും കൈവരിച്ചിട്ടുണ്ട്. കല്‍കിയ്ക്ക് സര്‍വ്വദാ പരിപൂര്‍ണ്ണമായ അനുഗ്രഹമുണ്ടെന്നും ശിവദേവന്‍ അരുളി ചെയ്തു.
”പാര്‍വ്വതി ദേവിയേയും നമ്മേയും സാക്ഷാത്ക്കരിച്ചവന്‍ നീ!” എന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ വാത്സല്ല്യത്തോടെ കല്‍കിയോട് നേരിട്ട് അറിയിക്കുകയാണ്.
പരീക്ഷയില്‍ ജയിച്ചുവെന്ന് സ്വയം പറയുന്നതിനേക്കാള്‍ അധികൃതര്‍ അനുവദിക്കുന്ന സര്‍ട്ടിഫിക്കറ്റിനാണ് അംഗീകാരമെന്നതുപോലെ ശിവദേവനേയും പാര്‍വ്വതിദേവിയേയും കല്‍കി സാക്ഷാത്ക്കരിച്ചിട്ടുണ്ടെന്ന് ശിവദേവന്‍ നേരിട്ട് അറിയിച്ചത് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നതും, 2003ല്‍ നടത്തിയ സ്വര്‍ണ്ണപ്രശ്‌നത്തിലും താംബൂലപ്രശ്‌നത്തിലും തെളിഞ്ഞപ്രകാരം കല്‍കിയില്‍ കുടികൊള്ളുന്ന സ്വയംഭൂ ചൈതന്യത്തേയും ത്രിമൂര്‍ത്തി ചൈതന്യത്തേയും സംബന്ധിച്ച ആധികാരിക ഔദ്യോഗിക തെളിവുകൂടിയാകുന്നു.
7. ഔടധങ്കള്‍ അനുഭവങ്കള്‍ (1):7:2:1,2.
ഔടധങ്കള്‍=ഔഷധങ്ങള്‍, അനുഭവങ്കള്‍=അറിവുണ്ട്, ജ്ഞാനമുണ്ട്.
ഔഷധങ്ങളെക്കുറിച്ച് (1):7:2:1. (കല്‍കിയ്ക്ക്) ജ്ഞാനമുണ്ട്.(1):7:2:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ഔഷധങ്ങളെക്കുറിച്ച് (കല്‍കിയ്ക്ക്) ജ്ഞാനമുണ്ട്. ശിവദേവന്‍ അറിയിച്ചു.
7. സിറപ്പുംപിന്നൈ (1):7:2:3.
സിറപ്പും പിന്നൈ=ശോഭനമായ ഭാവിയുണ്ട് (കല്‍കിയുടെ വരുംകാലം വളരെ നല്ലതാണ്, സദ്_ഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്).
(കല്‍കിയ്ക്ക്) ശോഭനമായ ഭാവിയുണ്ട്.(1):7:2:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ ഭാവിജീവിതം ശ്രേഷ്ഠവും ശോഭനവും സദ്ഫലങ്ങളോടുകൂടിയതും മംഗളകരവുമാണ്. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.
7. കുറിപ്പാഹ ഇതുനാളില്‍ ആത്മീകത്തില്‍ (1):7:3.
കുറിപ്പാഹ=സവിശേഷമായി (പ്രത്യേകതകളോടെ), ഇതുനാളില്‍=ഈ കാലത്ത് (ഇപ്പോള്‍), ആത്മീകത്തില്‍=ആത്മീയതയില്‍.
സവിശേഷമായി പ്രത്യേകതകളോടെ ഈ കാലത്ത് (കല്‍കി) ആത്മീയതയിലാണ്. (1):7:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കി ആത്മീയതയിലാണ്. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു. ഇപ്പോള്‍ ഔദ്യോഗിക ദൗത്യനിര്‍വ്വഹണത്തിലാണ് കല്‍കി എന്നതാണ് യഥാര്‍ത്ഥത്തില്‍ അറിയിച്ചിരുന്നത്.
7. കുറയില്ലൈ പടിപടിയൈ പ്രാബല്ല്യങ്കള്‍ (1):7:4.
8. പ്രബല്ല്യം താനിരുക്ക് അറിവാര്‍മക്കള്‍ (1):8:1.
പിരിയമുടന്‍ സേവൈകളും സീഡര്‍അന്‍മ്പും (1):8:2.
കുറയില്ലൈ പടിപടിയൈ പ്രാബല്ല്യങ്കള്‍ പ്രബല്ല്യം താനിരുക്ക് അറിവാര്‍മക്കള്‍=ഇപ്പോഴുള്ള അറിഞ്ഞ ഭക്തരോടൊപ്പം പടിപടിയായി അനേകമനേകം ഭക്തരുണ്ടാകും, കുറയില്ലൈ=ഒട്ടും കുറയാതെ (അനേകമനേകം), പടിപടിയൈ=പടിപടിയായി, പ്രാബല്ല്യങ്കള്‍ (പ്രബല്ല്യം)=പ്രബലതയോടെ, താനിരുക്ക്=ഇപ്പോഴുമുണ്ട്, അറിവാര്‍മക്കള്‍= അറിഞ്ഞ ഭക്തര്‍, പിരിയമുടന്‍=സ്വീകാര്യതയോടെ, സേവൈകളും=സേവനങ്ങളുണ്ടായിരിക്കും, സീഡര്‍ അന്‍മ്പും=സദുദ്ദേശ്യത്താല്‍ നിഷ്‌ക്കളങ്കതയോടെ വിശ്വസ്തരും സേവകരും ശിഷ്യരും ദേവങ്കലേയ്ക്ക് അര്‍പ്പിതരുമായ ഭക്തര്‍.
നിലവില്‍ അറിഞ്ഞ ദിവ്യാനുഭവങ്ങളുള്ള ഭക്തരോടൊപ്പം പ്രബലതയോടെ പടിപടിയായി നിരവധി ഭക്തരുണ്ടാകും. സദുദ്ദേശ്യത്താല്‍ നിഷ്‌ക്കളങ്കതയോടെ അത്തരം ഭക്തര്‍ സ്വീകാര്യതയോടെ ഭക്തിപൂര്‍വ്വം സേവിയ്ക്കും. 1):7:4.-8:1.-8:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
നിലവിലുള്ള ഭക്തരോടൊപ്പം ഭാവിയില്‍ ധാരാളം ഭക്തരുണ്ടാകും. ദേവങ്കലേയ്ക്ക് അര്‍പ്പിതരായി സേവിയ്ക്കും. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു. കല്‍കിപുരി ക്ഷേത്ര കാര്യവും കൂടിയാണ് അറിയിച്ചത്.
ദേവന്‍, ദേവന്മാര്‍, ദേവി, ദേവിമാര്‍, ദേവങ്കല്‍, ദേവവര്‍ഗ്ഗം, ഈശ്വരന്‍, ഈശ്വരി, ഈശ്വരകാര്യം, ദേവകാര്യം എന്നിത്യാദി പദങ്ങള്‍ക്കൊണ്ട് ഉദ്ദേശിക്കുന്നത് സംബന്ധിച്ചുള്ളത് 1/3/2020-ാം നമ്പര്‍ കല്‍കിയുടെ ഒസ്യത്താധാരപ്രകാരവും ആയതിലെ 23 ഉം 24 ഉം നമ്പരുകളില്‍ കൊടുത്ത കല്‍കിപുരി ക്ഷേത്രനിയമങ്ങള്‍പ്രകാരവുമാകുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാകുന്നു.
8. ശരിയോഹം തുടര്‍ന്തിരുക്ക് ആണ്ടുക്കാണ്ട് (1):8:3.
ശരിയോഹം=ശുഭയോഗം(സദ്ഫലയോഗം), തുടര്‍ന്തിരുക്ക് =നിരന്തരം, ആണ്ടുക്കാണ്ട്=വര്‍ഷംതോറും.
(കല്‍കിയ്ക്ക്) ശുഭയോഗം നിരന്തരം വര്‍ഷംതോറുമുണ്ട്. (1):8:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയ്ക്ക് എല്ലാ വര്‍ഷവും സദ്_ഫലങ്ങളും ശുഭയോഗങ്ങളും നിരന്തരം തുടര്‍ച്ചയായി ലഭിച്ചുകൊണ്ടിരിയ്ക്കും. ശിവദേവന്‍ പാര്‍വതിദേവിയോട് അറിയിച്ചു.
കല്‍കി ഏകത്വത്തില്‍ നിലകൊള്ളുന്നു
8. ശാതിമതം കടന്ത്താന്‍ യേഹംഎന്‍ട്ര് (1):8:4.
9. യേഹംഎന്‍ട്ര് വിളങ്കീടുമേ കരുണയാലേ (1):9:1.
ശാതിമതം=ജാതിമതങ്ങള്‍ക്ക്, കടന്ത്താന്‍=അതീതമായി, യേഹംഎന്‍ട്ര്=ഏകത്വത്തില്‍ നിലകൊള്ളുന്നു, യേഹംഎന്‍ട്ര്=ഏകത്വത്തില്‍ (അദ്വൈതം), വിളങ്കീടുമേ=പ്രശോഭിതമായി നിലകൊണ്ട് പ്രചുരപ്രചാരത്തോടെ പ്രസിദ്ധമായി സ്വയം ബഹുമാനിതമാകും, കരുണയാലേ=കൃപയാല്‍.
ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തിലാണ് (കല്‍കി) നിലകൊള്ളുന്നത്. കൃപയാല്‍ ഏകത്വത്തില്‍ പ്രശോഭിതമായി നിലകൊണ്ട് (കല്‍കി) പ്രചുരപ്രചാരത്തോടെ പ്രസിദ്ധമായി സ്വയം ബഹുമാനിതമാകും, പ്രകീര്‍ത്തിതമായിത്തീരും. (1):8:4.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ഈശ്വരസാക്ഷാത്ക്കാരം ലഭിച്ച കല്‍കി ജാതി മതങ്ങള്‍ക്കതീതമായി എല്ലാമാകുന്ന ഏകത്വത്തിലാണ് നിലകൊള്ളുന്നത്. (പരബ്രഹ്മം സ്വയം എല്ലാമായ് നിലകൊള്ളുന്നു എന്ന വ്യക്തതയിലാണ് കല്‍കി നിലകൊള്ളുന്നത്). ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.
ഭിന്നമല്ല എങ്കിലും പരബ്രഹ്മം സ്വയം സൃഷ്ടിയായ് നിലകൊള്ളുന്നതിനായി ഭിന്നം എന്ന തലത്തില്‍ നിലകൊള്ളുകയാണെന്നും ഭിന്നമല്ലെന്നും അറിയുക. ഭാരത സംസ്‌ക്കാരത്തിന്റെ, സനാതന ധര്‍മത്തിന്റെ, ഹിന്ദുമതത്തിന്റെ സവിശേഷ ദര്‍ശനമായ എല്ലാം ആകുന്ന ഏകത്വത്തിലാണ് (അദ്വൈതത്തില്‍) കല്‍കി നിലകൊള്ളുന്നതും കേന്ദ്രീകരിക്കുന്നതും.
കൃപയാല്‍ ഏകത്വത്തില്‍ (അദ്വൈതത്തില്‍) പ്രശോഭിതമായി നിലകൊണ്ട് കല്‍കി പ്രചുരപ്രചാരത്തോടെ പ്രസിദ്ധനും ബഹുമാനിതനുമായി ഈ ലോകത്തില്‍ പ്രകീര്‍ത്തിതമായിത്തീരും. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.
Genetic. Organize. Protect. [G.O.P – ജനിതകം, ക്രമം, സംരക്ഷ] എന്നതിനായി ജ്യോതിര്‍മണ്ഡലത്തില്‍ സമുന്നത സ്ഥാനാധികാരങ്ങളോടെ നിലകൊള്ളുന്ന ദേവവര്‍ഗ്ഗത്തെ വസ്തുതാപരമായി സ്വീകരിച്ചുകൊണ്ട് പരബ്രഹ്മം സ്വയം എല്ലാമായ് നിലകൊള്ളുന്നു എന്ന ഏകത്വത്തില്‍ കല്‍കി നിലകൊള്ളുന്നു.
പ്രകാശസ്വരൂപത്തില്‍ (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക ശിവലോക വിഷ്ണുലോക വാസികളായ ജനിതകാധികാരി (Supreme Genetic Authority) ബ്രഹ്മദേവനും സര്‍വ്വാധികാരി പരമഗുരു (Supreme Organizing Authority and Supreme Preceptor) ശിവദേവനും സംരക്ഷണാധികാരി (Supreme Protection Authority) വിഷ്ണുദേവനും ആകുന്നു കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാ മുറി) ആരാധനാ ദേവന്മാര്‍ എന്നത് ഇവിടെ പ്രത്യേകമായി ചേര്‍ക്കുന്നു.
പൂര്‍വ്വാവതാരം: അഷ്ടമാവതാര ശ്രീകൃഷ്ണന്‍
9. ഇതന്‍മുന്നം കിരുട്ടിനനായ് അവതരിത്തായ് (1):9:2.
പാഹുപട പലലീലൈ ശെയ്ത്‌മേളായ് (1):9:3.
പാരുലകില്‍ അറിയാതോര്‍ ഉണ്ട്‌ശൊല്‍വേന്‍ (1):9:4.
10. ഉണ്ട്താന്‍ സൂക്ഷ്മങ്കള്‍ ഒറൈപ്പേന്‍ഇപ്പം (1):10:1.
ഇതന്‍മുന്നം=ഇതിനുമുമ്പ് (കല്‍കി), കിരുട്ടിനനായ് =കൃഷ്ണനായി (വിഷ്ണുദേവന്റെ അഷ്ടമാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണനായി), അവതരിത്തായ്=അവതരിച്ചിരുന്നു, പാഹുപട=ഭിന്നതയില്ലാതെ (വേര്‍തിരിവില്ലാതെ), പല ലീലൈ=പലവിധമായ (അവതാര)ലീലകളും, ശെയ്ത്‌മേളായ്=നിരവധി പ്രാവശ്യം (ചെയ്തിരുന്നത്), പാരുലകില്‍=ലോകത്തില്‍, അറിയാതോര്‍=എല്ലാവരും അറിഞ്ഞ്, ഉണ്ട്‌ശൊല്‍വേന്‍=പാരായണം ചെയ്യുന്നുണ്ട്, ഉണ്ട്താന്‍ സൂക്ഷ്മങ്കള്‍ ഒറൈപ്പേന്‍ഇപ്പം=ഇപ്പോള്‍ അറിയിച്ചപ്രകാരം സൂക്ഷ്മങ്ങളായ അനേകം ദേവരഹസ്യങ്ങളുണ്ട്, ഒറൈപ്പേന്‍ഇപ്പം= ഇപ്പോള്‍ അറിയിച്ചപ്രകാരം.
ഇതിനുമുമ്പ് (1):9:2:1. (കല്‍കി) (വിഷ്ണുദേവന്റെ അഷ്ടമാവതാരമായ ഭഗവാന്‍) ശ്രീകൃഷ്ണനായി അവതരിച്ച് (1):9:2:2,3. ഭിന്നതയില്ലാതെ (1):9:3:1. നിരവധി പ്രാവശ്യം ചെയ്ത അനേകം (അവതാര) ലീലകള്‍ (1):9:3:2,3. ലോകത്തിലുള്ളവര്‍ (ഭക്തര്‍) അറിഞ്ഞ് പാരായണം ചെയ്യുന്നുണ്ട്.(1):9:4. ഇപ്പോള്‍
അറിയിച്ചപ്രകാരം (കല്‍കിയ്ക്ക്) സൂക്ഷ്മമായ ദേവരഹസ്യങ്ങള്‍ അനവധിയുണ്ട്. (1):10:1.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ഇതിനുമുമ്പ് സംരക്ഷണാധികാരി വിഷ്ണുദേവന്റെ അഷ്ടമാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണനായി അവതരിച്ചിരുന്നതും വിഷ്ണുദേവന്‍ തന്നെയായ കല്‍കി ആകുന്നു. അക്കാലത്തെ അവതാരലീലകള്‍ പ്രസിദ്ധമാണ്. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.
കല്‍കിയ്ക്ക് ഇപ്രകാരമുള്ള അനവധി ദേവരഹസ്യങ്ങളുണ്ട്. ശിവദേവന്‍ അരുളി ചെയ്തു.
ശ്രീകൃഷ്ണ ഭഗവാനും കല്‍കിയും വ്യത്യസ്തമല്ല, ഒന്നുതന്നെയാണെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി ശിവദേവന്‍ കല്‍കി അവതാര മാഹാത്മ്യത്തെ ലോകത്തോടും വിശിഷ്യ ഭക്തരോടും അറിയിക്കുകയാണ്.
വിഷ്ണുദേവന്റെ അവതാരമാണ് ഈ നാഡിതാളിയോലയില്‍ രേഖപ്പെടുത്തിയ ജനന തിയ്യതിപ്രകാരമുള്ള കല്‍കി എന്നതിനുള്ള സുപ്രധാനമായ തെളിവാണിത്.
കല്‍കി അവതാര മാഹാത്മ്യവും ഭഗവദ് ചരിതവും പൂര്‍വ്വാവതാരങ്ങളും ഇഹലോകങ്ങളുടെയെല്ലാം അധിപനായ ശിവദേവനോളം മറ്റാര്‍ക്കുമറിയില്ല! വിധിക്കാനും വിജയിപ്പിക്കാനുമുള്ള അധികാരവും അവകാശവും ശിവദേവനും വിഷ്ണുദേവനും മാത്രം സ്വന്തം!
പൂര്‍വ്വാവതാരം: ശ്രീകൃഷ്ണന്‍. ദ്രൗപദിയെ രക്ഷിച്ചതും നീ!
10. ഉദവിയത് ശെയ്തവന്‍നീ പാഞ്ചാലിയ്ക്കും (1):10:2.
ഉദവിയത്=സഹായം, ശെയ്തവന്‍ നീ=നല്‍കിയവന്‍ നീ, ചെയ്തവന്‍ നീ! (കല്‍കി), പാഞ്ചാലിയ്ക്കും =ദ്രൗപദിക്കും (അര്‍ജുനന്റെ മാത്രം പത്‌നി).
പാഞ്ചാലിയെ (ദ്രൗപദിയെ) സഹായിച്ചതും നീ (കല്‍കി)!! (1):10:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
പഞ്ചപാണ്ഡവരില്‍ പ്രമുഖനും വില്ലാളിവീരനുമായ അര്‍ജുനന്റെ മാത്രം പ്രിയപത്‌നിയായി ജീവിയ്ക്കുന്നതിന് ദ്രൗപദിയെ (പാഞ്ചാലി) നീതിപൂര്‍വ്വം സഹായിച്ച ഭഗവാന്‍ ശ്രീകൃഷ്ണനും കല്‍കി ഭഗവാനായ നീ തന്നെ എന്ന് ചരിത്രപരമായി സാക്ഷ്യപ്പെടുത്തിക്കൊണ്ട് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ കല്‍കിയോട് നേരിട്ട് സംസാരിക്കുകയാണ്.
അഷ്ടമാവതാര ശ്രീകൃഷ്ണനായി ദ്രൗപദിയെ നീതിപൂര്‍വ്വം പരിരക്ഷിച്ചതും വിഷ്ണുദേവന്‍ ആകുന്ന കല്‍കിയായിരുന്നു എന്ന ദേവരഹസ്യത്തെ സര്‍വ്വാധികാരിയും സര്‍വജ്ഞനുമായ ശിവദേവന്‍ ഭക്തരോടായി വിളംബരം ചെയ്യുകയാണ്. ശ്രീകൃഷ്ണ ഭഗവാനും കല്‍കിയും ഒന്നു തന്നെ! ഭിന്നമല്ല!
എപ്രകാരമാകുന്നു ദ്രൗപദിയെ ശ്രീകൃഷ്ണാവതാരത്തില്‍ രക്ഷിച്ചിരുന്നതെന്ന് കല്‍കി 2000ല്‍ യുഗധര്‍മ മാസികയില്‍ എഴുതിയിരുന്നത് 2008ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയും, തുടര്‍ന്ന്, 2010 സപ്തംബര്‍ 21 ലെ ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. (വായിയ്ക്കുക).
അഷ്ടമാവതാര ശ്രീകൃഷ്ണന്‍, അര്‍ജുനന്‍, പാഞ്ചാലരാജനായ ദ്രുപദന്റെ പുത്രിയായതിനാല്‍ പാഞ്ചാലിയെന്ന വിളിപ്പേരുള്ള ദ്രൗപദി മുതലായവരുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല.
– കല്‍കി
വിഷ്ണുദേവന്റെ അഷ്ടമാവതാരമായ ശ്രീകൃഷ്ണന്‍ ചരിത്രപുരുഷനാണെന്ന് തെളിയിക്കുകയാണ് ശിവദേവന്‍.
ശ്രീകൃഷ്ണന്‍ സങ്കല്‍പ്പമല്ലായെന്നും, ആരൊക്കെയോ എഴുതിവെച്ച കഥകളിലെ അതിമാനുഷ കഥാപാത്രങ്ങളിലൊരാളല്ലായെന്നും കൃത്യമായി തെളിയിക്കുകയാണ് ശിവദേവന്‍.
ആയിരക്കണക്കിന് വര്‍ഷം മുമ്പേ, ഇക്കാലത്ത് ജനിക്കുന്ന കല്‍കിയുടെ കൃത്യമായ ജനനതിയ്യതി, പേര്, മാതാപിതാക്കളുടെ പേര്, നക്ഷത്രം, ഗ്രഹനില കുടുംബ വിവരങ്ങള്‍ തുടങ്ങിയവയോടൊപ്പം പൂര്‍വ്വാവതാര ശൃഖലയിലെ ഏറ്റവും പ്രാധാന്യമുള്ള ശ്രീകൃഷ്ണാവതാരത്തില്‍ ദ്രൗപദിയെ രക്ഷിച്ചതും നീ തന്നെ എന്ന് വ്യക്തമായി അറിയിക്കുന്നതിലൂടെ അഷ്ഠമാവതാര ശ്രീകൃഷ്ണനും ചരിത്രപുരുഷനാകുന്നു എന്ന് ലോകത്തോട് വിളംബരം ചെയ്യുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍.
ദേവവര്‍ഗ്ഗം സങ്കല്‍പ്പമല്ല, യഥാര്‍ത്ഥത്തില്‍ നിലവിലുള്ളതാണെന്ന് തെളിയിക്കപ്പെടുന്ന അസുലഭ നിമിഷം കൂടിയാണിത്.
വസ്തുതകള്‍ – എല്ലാവരും അറിയേണ്ടത് | സങ്കല്‍പ്പമല്ല, സ്വയം വ്യക്തതയാണ് ആവശ്യം
പൂര്‍വ്വാവതാരം: സപ്തമാവതാര ശ്രീരാമന്‍
10. ഗണ്യമായ് അതന്‍മുന്നൈ മനിതനായ് (1):10:3.
കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി (1):10:4.
11. വേണ്ടിതാന്‍ ശ്രീരാമന്‍ അവതാരംകൊണ്ട് (1):11:1.
വെഹുംസിറപ്പായ് അരക്കര്‍കളൈ മായ്ത്തവന്‍നീ (1):11:2.
കാണപ്പിന്‍ തായ്തന്തൈ തുണൈകള്‍ക്കും (1):11:3.
ഗണ്യമായ് ഒട്രുമയായ് കടമൈമാറാ (1):11:4.
12. മാറാമല്‍ അവര്‍കളുടന്‍ അന്‍മ്പായ്‌നിന്‍ട്രായ് (1):12:1.
മക്കളെല്ലാം പുരുന്തിട്ടാര്‍ അമൈതിയോട് (1):12:2.
ഗണ്യമായ്=ആത്മാര്‍ത്ഥതയോടെ നീതിപൂര്‍വ്വവും ക്രമപ്രകാരവും, അതന്‍മുന്നൈ=അതിനുമുമ്പ്, മനിതനായ്=മനുഷ്യനായി, കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി=കടമകള്‍ സ്ഥിരമായി എങ്ങനെ ചെയ്യണമെന്ന്, വേണ്ടിതാന്‍=അറിയിക്കുന്നതിനുവേണ്ടി, ശ്രീരാമന്‍=ശ്രീരാമനായി, അവതാരംകൊണ്ട്=അവതരിച്ചു, വെഹുംസിറപ്പായ്=പ്രത്യേകമായി, അരക്കര്‍കളൈ=ദുഷ്ടശക്തികളെ, മായ്ത്തവന്‍നീ=നിഗ്രഹിച്ചവന്‍ നീ, കാണപ്പിന്‍=അതോടൊപ്പം, തായ്തന്തൈ= മാതാപിതാക്കള്‍ക്കും,തുണൈകള്‍ക്കും=സഹോദരീസ ഹോദരന്മാര്‍ക്കും, ഗണ്യമായ്=ആത്മാര്‍ത്ഥമായി നീതിപൂര്‍വ്വവും ക്രമപ്രകാരവും, ഒട്രുമയായ്=ഐക്യതയോടെ, കടമൈമാറാ=ആത്മാര്‍ത്ഥമായി കടമകള്‍ ചെയ്യുക, മാറാമല്‍=വ്യത്യാസങ്ങളില്ലാതെ, അവര്‍കളുടന്‍=അവരോടൊപ്പംതന്നെ, അന്‍മ്പായ് നിന്‍ട്രായ്=ഐക്യതയോടും സ്വീകാര്യതയോടേയും, മക്കളെല്ലാം=പ്രജകളെല്ലാം, പുരുന്തിട്ടാര്‍=അറിയിച്ചു, അമൈതിയോട്=ശാന്തിയോടും സമാധാനത്തോടും കഴിയുന്നതിന് വേണ്ടതെല്ലാം.
അതിന് മുമ്പ് (1):10:3:2. മനുഷ്യനായി (1):10:3:3. കടമകള്‍ സ്ഥിരമായി എങ്ങനെ ചെയ്യണമെന്ന് അറിയിക്കുന്നതിനുവേണ്ടി (1):10:4.-(1):11:1:1. ശ്രീരാമനായും അവതരിച്ച് (1):11:1:2,3. പ്രത്യേകമായി (1):11:2:1. ദുഷ്ടശക്തികളെ(1):11:2:2. നിഗ്രഹിച്ചവനും നീ! (കല്‍കി).(1):11:2:3. അതോടൊപ്പം (ശ്രീരാമാവതാരത്തില്‍) (1):11:3:1. മാതാപിതാക്കള്‍ക്കും (1):11:3:2. സഹോദരീ സഹോദരന്മാര്‍ക്കും (1):11:3:3. ആത്മാര്‍ത്ഥവും നീതിപൂര്‍വ്വകവും ക്രമപ്രകാരവും (1):11:4:1. ഒരുമയോടെ (1):11:4:2. ഉത്തരവാദിത്തങ്ങള്‍ ചെയ്യേണ്ടതും (1):11:4:3. അവരോടൊപ്പംതന്നെ (1):12:1:2. പ്രജകളെല്ലാം (1):12:2:1. ഒരുമയോടെ യോജിപ്പില്‍ (1):12:1:3. ശാന്തിയിലും സമാധാനത്തിലും ജീവിക്കുന്നതിനും ആവശ്യമായതെല്ലാം (1):12:2:3. അറിയിച്ചു.(1):12:2:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
അഷ്ടമാവതാര ശ്രീകൃഷ്ണ ഭഗവാന് മുമ്പ്, സപ്തമാവതാരമായ ഭഗവാന്‍ ശ്രീരാമനായി അവതരിച്ചിരുന്നതും വിഷ്ണുദേവന്‍ ആകുന്ന കല്‍കിയാണെന്ന് സര്‍വ്വജ്ഞനായ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
നീതിപൂര്‍വ്വം മനുഷ്യര്‍ കടമകളും ഉത്തരവാദിത്തങ്ങളും അതാത് സ്ഥാനപ്രകാരം നിര്‍വ്വഹിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് അറിയിച്ച് നടപ്പാക്കി, ദുഷ്ടശക്തികളെ നിഗ്രഹിച്ചത് സപ്തമാവതാരമായ ഭഗവാന്‍ ശ്രീരാമനായി അവതരിച്ച വിഷ്ണുദേവന്‍ ആകുന്ന കല്‍കിയാണെന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു. വിഷ്ണുദേവന്റെ ദശാവതാരങ്ങളില്‍ ഏഴാമത്തെ അവതാരമാണ് ഭഗവാന്‍ ശ്രീരാമന്‍. കല്‍കി തന്നെയാണ് ശ്രീരാമനായും അവതരിച്ചിരുന്നതെന്ന് അറിയിക്കുന്നതിലൂടെ കല്‍കി വിഷ്ണുദേവന്റെ പൂര്‍ണ്ണാവതാര സ്വരൂപമാണെന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വെളിപ്പെടുത്തുകയാണ്.
ശ്രീരാമനായി അവതരിച്ച് പ്രത്യേകമായി ദുഷ്ടശക്തികളെ നിഗ്രഹിച്ചവന്‍ നീ എന്നതിലൂടെ കല്‍കിയോട് നേരിട്ട് സംവദിയ്ക്കുകയാണ് ശിവദേവന്‍. ശിവദേവന്റെ സര്‍വ്വജ്ഞത്വത്തിന്റെ, എല്ലാമറിയുന്ന സമുന്നത സ്ഥാനാധികാരത്തിന്റെ ഉത്തമോദാഹരണമാണിത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയിച്ച് ഋഷിപ്രോക്തമായി എഴുതിവെച്ചത് ഇക്കാലത്ത് അതേപ്രകാരം സംഭവിച്ചിരിക്കുന്നു. അക്കാലത്ത് ശിവദേവന്‍ കല്‍കിയോട് നേരിട്ട് അറിയിയ്ക്കുന്ന രീതിയില്‍ അരുള്‍ ചെയ്തത് ഇക്കാലത്ത് തല്‍സമയ സംപ്രേഷണം പോലെ യഥാവിധി താളിയോലയില്‍ എഴുതിവെച്ചപ്രകാരം അതേ വയസ്സില്‍ വന്ന് വായിക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകുന്ന അസുലഭ അവസരമാണിത്.
എപ്രകാരമാകുന്നു ശ്രീരാമന്‍ അതാത് സ്ഥാന പ്രകാരം മമതാ ബന്ധിതനാകാതെ, ബന്ധുജനങ്ങളില്‍ വിധേയപ്പെടാതെ, സ്വകര്‍മ്മ പൂര്‍ത്തീകരണമെന്ന ഭാരത സംസ്‌കൃതിയുടെ അമൂല്യ സന്ദേശത്തെ സ്വജീവിതത്തില്‍ പ്രായോഗിക രാജനൈതിക നിയമങ്ങളെ അടിസ്ഥാനമാക്കി നിഷ്പക്ഷമായി സ്വജനപക്ഷപാതിത്വമില്ലാതെ പൂര്‍ണ്ണമായും രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനുവേണ്ടി ധര്‍മത്തിന്റെ പുന:സ്ഥാപനത്തിനു വേണ്ടി പ്രാവര്‍ത്തികമാക്കിയതെന്ന് കല്‍കി 2000ല്‍ യുഗധര്‍മ മാസികയില്‍ എഴുതിയ യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാനരംഗം 2008ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ലേറ്റസ്റ്റ് അപഡേറ്റ് ഓണ്‍ലൈനായി വായിയ്ക്കുന്നതിനുള്ള ലിങ്ക് : kalkipurana.com/ml/sreeraman/.
പൂര്‍വ്വാവതാര വിവരണം: ശ്രീരാമന് മുമ്പും ശ്രീകൃഷ്ണന് ശേഷവും നിരവധി പ്രാവശ്യം അവതരിച്ചിരുന്നു.
12. പോട്രുംപടി ഇതുവരൈയില്‍ ഇതനിന്‍പിന്നും (1):12:3.
ഭൂവലകില്‍ അതന്‍പിന്നും അവതരിത്തായ് (1):12:4.
പോട്രുംപടി=പ്രസിദ്ധമാണ്, ഇതുവരൈയില്‍=ഇപ്പോഴും, ഭൂവുലകില്‍=ഭൂമിയില്‍, ഇതനിന്‍പിന്നും=ഇതിനുമുന്‍മ്പും, അതന്‍പിന്നും= അതി നുശേഷവും, അവതരിത്തായ്=അവതരിച്ചിരുന്നത്.
ഇതിനുമുമ്പും (ശ്രീരാമന് മുന്‍മ്പും) (1):12:3:3. അതിനുശേഷവും (ശ്രീകൃഷ്ണന് ശേഷവും)(1):12:4:2. (വിഷ്ണുദേവന്‍ ആകുന്ന കല്‍കി നിരവധിപ്രാവശ്യം) അവതരിച്ചിരുന്നത് (1):12:4:3. ഭൂമിയില്‍(1):12:4:1. ഇപ്പോഴും (1):12:3:2. പ്രസിദ്ധമാണ്. (1):12:3:1.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ശിവദേവന്‍ കല്‍കിയുടെ പൂര്‍വ്വാവതാര വൃത്താന്തങ്ങളും ദേവരഹസ്യങ്ങളും ഭക്തര്‍ക്കുവേണ്ടി വിശദീകരിക്കുകയാണ്. വിഷ്ണുദേവന്‍ തന്നെയായ കല്‍കി ശ്രീരാമാവതാരത്തിന് മുമ്പും ശ്രീകൃഷ്ണാവതാരത്തിന് ശേഷവും നിരവധിപ്രാവശ്യം അവതരിച്ചതെല്ലാം ഇപ്പോഴും ഭൂമിയില്‍ പ്രസിദ്ധമാണ്. പൂര്‍ണ്ണസ്വരൂപത്തില്‍ വിഷ്ണുദേവന്‍ തന്നെയാണ് ഈ നാഡിതാളിയോലയില്‍ രേഖപ്പെടുത്തിയ ജനനതിയ്യതിയും നക്ഷത്രവും മാതാപിതാക്കളുമുള്ള കല്‍കി അവതാരമെന്ന് പൂര്‍വ്വാവതാര സ്വരൂപങ്ങളുടെ വിവരണങ്ങളിലൂടെ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ തെളിയിക്കുകയാണ്.
ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും പ്രയാണങ്ങളേയും, പൂര്‍വ്വജന്മ-പുനര്‍ജന്മ കൗതുകത്തേയും പ്രപഞ്ചവിസ്മയമെന്ന മണിച്ചെപ്പിലൊതുക്കി ലീലയാടുകയാണ് സര്‍വ്വാധികാരിയും സര്‍വ്വജ്ഞനും പരമഗുരുവുമായ ശിവദേവന്‍.
പൂര്‍വ്വാവതാരം: സ്വാമി വിവേകാനന്ദന്‍
വിവേകാനന്ദന്റെ പുനര്‍ജന്മം തെളിവുകള്‍ | Kalki | ISBN 9789355933294
വിവേകാനന്ദന്റെ പുനര്‍ജന്മം തെളിവുകള്‍ | Kalki | ISBN 9789355933294. അഗസ്ത്യ മഹര്‍ഷി എഴുതിയത്. ശിവദേവ-പാര്‍വതിദേവി ദിവ്യ സംഭാഷണം.
13. അവതാരം മാളവനിന്‍ അരുളിനാലേ
അര്‍ഭുതങ്കിള്‍ നിഹയില്‍ത്തവേ വിവേകാനന്ദന്‍
ദിവ്യമായ് പലസേവൈ ജ്ഞാനംശിന്തൈ
തിരുപ്പണികള്‍ പലശൈത് ഇരുക്കുംകാലം (1):13.
14. കാലമതില്‍ നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ
കല്‍കിയെനും അവതാരം ഇതുകാലത്തില്‍ (1):14:1. & (1):14:2.
അവതാരം മാളവനിന്‍=വിഷ്ണുദേവന്‍ അവതരിച്ച്, അരുളിനാലേ=ദിവ്യ വാണികളാല്‍, അര്‍ഭുതങ്കിള്‍=അത്ഭുതങ്ങള്‍, നിഹയില്‍ത്തവേ=ചെയ്തും, വിവേകാനന്ദന്‍=സ്വാമി വിവേകാനന്ദനായി, ദിവ്യമായ് പലസേവൈ=പലവിധത്തിലുള്ള ഈശ്വരോപാസനകള്‍, ജ്ഞാനംശിന്തൈ= ജ്ഞാനിയായി തത്വചിന്തചെയ്ത് (സന്യാസിയായി), തിരുപ്പണികള്‍ പലശൈത് ഇരുക്കുംകാലം=ഈശ്വരീയവും ആരാധനാലയ സംബന്ധവുമായ പലവിധ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, കാലമതില്‍ =അക്കാലത്ത്, നാന്‍അളൈത്തേന്‍=(ഞാന്‍), നാം (ശിവദേവന്‍) തിരിച്ചു വിളിച്ചു, അതനിന്‍പിന്നെ=അതിനുശേഷം, കല്‍കിയെനും അവതാരം ഇതുകാലത്തില്‍=ഈ കാലത്ത് കല്‍കിയായി അവതരിച്ചു.
വിഷ്ണുദേവന്‍ (1):13:1:2. വിവേകാനന്ദനായി (1):13:2:3. അവതരിച്ച് (1):13:1:1. ദിവ്യവാണികളാല്‍ (1):13:1:3. അത്ഭുതങ്ങള്‍ ചെയ്തും (1):13:2:1,2. വിവിധരീതികളില്‍ ഈശ്വരസേവചെയ്തും (1):13:3:1,2. തത്വജ്ഞാനചിന്തകളോടെ(1):13:3:3. പലവിധത്തിലുള്ള ആരാധനാലയ സംബന്ധമായ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കേ(1):13:4:1,2,3.-14:1:1. (അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിനുമുമ്പ്) നാം (1):14:1:2(1). തിരിച്ച് വിളിച്ചു.(1):14:1:2(2). അതിനുശേഷം(1):14:1:3. (അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി നമ്മുടെ അനുവാദപ്രകാരം സ്വാമി വിവേകാനന്ദന്‍ വീണ്ടും) ഇക്കാലത്ത്(1):14:2:3. കല്‍കിയായി അവതരിച്ചു.
(1):14:2:1,2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ പൂര്‍വ്വാവതാര വിവരണത്തില്‍ ചരിത്രപരമായി വളരെയേറെ പ്രാധാന്യമുള്ളതും, സംഭവിച്ചതെന്ന് ജനങ്ങളും ശാസ്ത്രവും കൃത്യമായ തെളിവുകളോടെ അംഗീകരിച്ചതുമായ അവതാര മാഹാത്മ്യത്തേയാണ് തുടര്‍ന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അറിയിച്ചത്.
സ്വാമി വിവേകാനന്ദന്‍: ഭാരതത്തിന്റെ സാംസ്‌ക്കാരിക മഹിമ ലോകത്തിന് വെളിപ്പെടുത്തിയ മഹാമനീഷി! ധീരതയുടേയും മാനുഷികതയുടേയും മൂര്‍ത്തീമദ്ഭാവം!
കാലത്തിന് തല്ലിക്കെടുത്താനാവാത്തവിധം കരുത്തോടെ സനാതന ധര്‍മ്മത്തെ പ്രോജ്ജ്വലിപ്പിച്ച യുവസന്യാസിയായിരുന്നു വിവേകാനന്ദന്‍! ഏതൊരു കാലഘട്ടത്തേയും ത്രസിപ്പിക്കുന്ന മാന്ത്രികവാണികളുടെ അതുല്ല്യ വാഹകനായിരുന്നു വിശ്വനാഥ ദത്തന്റേയും ഭുവനേശ്വരിയുടേയും പുത്രനായി നരേന്ദ്രനാഥ ദത്തന്‍ എന്ന പേരില്‍ വളര്‍ന്ന സ്വാമി വിവേകാനന്ദന്‍.
1863 ജനുവരി 12ന് ഭൂജാതനായി, ഇഹലോകത്തില്‍ സനാതന ധര്‍മ്മത്തിന്റെ മാഹാത്മ്യത്തെ സംസ്‌ക്കാരത്തിന്റെ ഉത്തുംഗശ്രൃംഗത്തിലെത്തിച്ച്, 1902 ജൂലായ് 4ന് സമാധിയായ സ്വാമി വിവേകാനന്ദന്റെ പുനരവതാരമാണ് കല്‍കി എന്ന് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ ലോകത്തോട് ഉദ്‌ഘോഷിക്കുകയാണ്.
വിഷ്ണുദേവന്‍ സ്വാമി വിവേകാനന്ദനായി അവതരിച്ച് ധാര്‍മ്മിക പ്രബുദ്ധതയുടെ ജയഭേരി മുഴക്കി, ഭാരത സംസ്‌ക്കാരത്തിന്റെ മഹിമാവിശേഷങ്ങളെ ഉദ്ബുദ്ധരായ യുവാക്കളിലേക്ക് ആദര്‍ശമായി സന്നിവേശിപ്പിച്ച്, രാഷ്ട്രത്തിന്റെ നവോത്ഥാനത്തിന് വിത്തുപാകി ദൈവീകതയുടെ സന്ദേശവാഹകനായി അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ (”വിവേകാനന്ദന്‍….. നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ കല്‍കിയെനും അവതാരം ഇതുകാലത്തില്‍”) വിവേകാനന്ദനെ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ തിരിച്ചു വിളിച്ചതിനാല്‍ ദൗത്യം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയ വിവേകാനന്ദന്‍ അതിനുശേഷം സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ അനുവാദത്തോടെ വീണ്ടും ഇക്കാലത്ത് അവതാര ദൗത്യം പൂര്‍ത്തിയാക്കുന്നതിനുവേണ്ടി കല്‍കി എന്ന പേരില്‍ പുനരവതരിച്ചതാണെന്ന് പ്രത്യേകമായി അറിയിച്ച് ശിവദേവന്‍ സ്വാമി വിവേകാനന്ദന്റെ തിരുഅവതാരത്തെ വരവേല്‍ക്കുകയാണ്, സ്വീകരിച്ച് ആനയിക്കുകയാണ്.
1902 ജൂലായ് 4ന് ശിവദേവന്‍ വിളിച്ചതിനാല്‍ തിരിച്ച്‌പോയ സ്വാമി വിവേകാനന്ദന്‍ 1971 ഡിസംബര്‍ 14ന് കല്‍കിയായി പുനരവതരിച്ചുവെന്ന് അറിയിച്ചതിലൂടെ ശിവദേവന്‍ ഗവേഷകര്‍ക്ക് ഇപ്പോഴും അവ്യക്തമായ ജന്മാന്തരങ്ങളുടെ ദിവ്യ രഹസ്യങ്ങളെ അനാവരണംചെയ്ത് ഭാരതത്തിന്റെ സംസ്‌ക്കാരവും ജീവിതരീതിയുമായ സനാതന ധര്‍മ്മത്തിന്റെ മാഹാത്മ്യത്തെ വാനോളമുയര്‍ത്തിയിരിക്കുന്നു; മറ്റൊരു മതമഹാസമ്മേളനത്തിലൂടെയുള്ള അംഗീകാരത്തിന്റെ ആവശ്യകതയില്ലാതെ.
ചൈതന്യത്തേയും ദിവ്യത്വത്തേയും അംഗീകരിക്കേണ്ടത് സര്‍വ്വജ്ഞനും സര്‍വ്വാധികാരിയുമായ പരമഗുരു ശിവദേവനാകുന്നു. വിലയിരുത്തി വിധി കല്‍പ്പിക്കേണ്ടത് പരിമിതമായ അറിവുകളുള്ള കേവല മനുഷ്യരല്ല.
വിഷ്ണുദേവന്‍ വിവേകാനന്ദനായി അവതരിച്ച് ദിവ്യവാണികളാല്‍ അത്ഭുതങ്ങള്‍ ചെയ്തും, വിവിധരീതികളില്‍ ഈശ്വരസേവചെയ്തും, തത്വജ്ഞാനചിന്തകളോടെ പലവിധത്തിലുള്ള ആരാധനാലയ സംബന്ധമായ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ശിവദേവന്‍ തിരിച്ച് വിളിച്ചു. അതിനുശേഷം അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിനുവേണ്ടിയാണ് വിവേകാനന്ദനായി അവതരിച്ച വിഷ്ണുദേവന്‍ വീണ്ടും ഇക്കാലത്ത് കല്‍കിയായി തിരുഅവതാരമെടുത്തത്. കൃത്യമായി ശിവദേവന്‍ സഹസ്രാബ്ദങ്ങള്‍ക്ക്മുമ്പ് അറിയിച്ചത് താളിയോലയില്‍ ആദിതമിഴ് ഭാഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മഹാത്ഭുതം!!!
14. ബാലകനേ ദേശത്തിന്‍ അമൈതികാക്ക് (1):14:3.
ബാലകനേ=കുമാരാ!(വാത്സല്യത്തോടെ കല്‍കിയെ കുമാരാ! എന്ന സംബോധനാ അര്‍ത്ഥമുള്ള ബാലകനെ എന്ന് വിളിക്കുന്നു), ദേശത്തിന്‍=രാഷ്ട്രത്തിന്റെ (വിശാലമായ അര്‍ത്ഥത്തില്‍ ലോകം എന്ന് പരിഗണിക്കുന്നു), അമൈതികാക്ക്=സമാധാനം സംരക്ഷിക്കുക (നിലനിര്‍ത്തുക).
കുമാരാ! (കല്‍കി) (1):14:3:1. ലോകത്തിന്റെ(1):14:3:2. സമാധാനം സംരക്ഷിക്കുക.(1):14:3:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കുമാരാ! ലോകത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ആവശ്യമായതല്ലാം ചെയ്യണം. കല്‍കിയെ കുമാരാ! എന്ന് വാത്സല്യത്തോടെ വിളിച്ച് ശിവദേവന്‍ കല്‍കിയോട് നേരിട്ട് അറിയിക്കുകയാണ്. സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ തീരുമാനപ്രകാരം എല്ലാം നടപ്പാകുന്നു.
14. പറവിവരും കൊടുംപിനികള്‍ പോക്കീടവേ (1):14:4.
15. പോക്കീടവേ ഔടകത്തൈ തൊടു (1):15:1:1,2,3(1).
പറവിവരും=വ്യാപകമാകുന്ന, കൊടുംപിനികള്‍=മാറാരോഗങ്ങളില്‍നിന്നും, പോക്കീടവേ=രക്ഷിച്ചും (ഭേദമാക്കിയും), പോക്കീടവേ=ഭേദമാക്കും, ഔടകത്തൈതൊടു=സ്പര്‍ശനമാകുന്ന ഔഷധത്താല്‍.
സ്പര്‍ശനമാകുന്ന (1):15:1:3(1). ഔഷധത്താല്‍ (1):15:1:2. വ്യാപകമാകുന്ന മാറാരോഗങ്ങള്‍ (1):14:4:1,2. ഭേദമാക്കും.(1):14:4:3-15:1:1.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കി ദിവ്യത്വത്താല്‍ ദേവഹിതത്തിനായി മാറാവ്യാധികള്‍ ഭേദമാക്കും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അനുഗ്രഹിച്ച് അറിയിച്ചു. കല്‍കിപുരി ക്ഷേത്രത്തെ ഉദ്ദേശിക്കുന്നു.
15. ഉണര്‍വാള്‍ (1):15:1:3(2).
ബോധനൈകള്‍ (1):15:2:1.
ഉണര്‍വാള്‍ ബോധനൈകള്‍=ഉദ്‌ബോധനങ്ങളിലൂടെ ഭക്തരുടേയും വിശ്വാസികളുടേയും ജനങ്ങളുടേയും ധാര്‍മ്മിക പ്രബുദ്ധതയെ ഉണര്‍ത്തും.
(കല്‍കി) ഉദ്‌ബോധനങ്ങളാല്‍ (ഭക്തരുടേയും വിശ്വാസികളുടേയും ജനങ്ങളുടേയും) ധാര്‍മ്മിക പ്രബുദ്ധതയെ ഉണര്‍ത്തും.(1):15:2:1.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കി ഉദ്‌ബോധനങ്ങളിലൂടേയും പ്രഭാഷണങ്ങളിലൂടേയും ഭക്തരുടേയും വിശ്വാസികളുടേയും ജനങ്ങളുടേയും ധാര്‍മ്മികപ്രബുദ്ധതയെ ഉണര്‍ത്തും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
15. പലപുരിയേ ഭക്തിഓങ്കെ (1):15:2:2,3.
ഭാഗ്യമായി ദ്രോഹര്‍കള്‍ അളിന്തുപോഹൈ (1):15:3.
പല=നിരവധി, പുരി=രാജ്യം, ഓങ്കെ=വര്‍ദ്ധിപ്പിച്ച് വ്യാപകമാക്കുക, ഭാഗ്യമായി=മഹാഭാഗ്യമായി, ദ്രോഹര്‍കള്‍=ദുഷ്ട ശക്തികളെ, അളിന്തുപോഹെ=നശിപ്പിക്കും.
നിരവധി രാജ്യങ്ങളിലുള്ള അസംഖ്യം ഭക്തര്‍ക്ക് ദിവ്യാനുഭവങ്ങള്‍ ലഭിയ്ക്കും. ദുഷ്ടശക്തികളെ നശിപ്പിയ്ക്കും. കല്‍കിപുരി ക്ഷേത്രത്തെ ഉദ്ദേശിയ്ക്കുന്നു.
15. പടൈത്തിട്ടാന്‍ മാളവനും ഉനക്കുള്‍ഇപ്പം (1):15:4.
16. ഉനക്കുള്ളൈ നാന്‍ഇരുക്കേന്‍ ദേവികൂടെ (1):16:1.
പടൈത്തിട്ടാന്‍=കുടികൊള്ളുന്നു, മാളവനും ഉനക്കുള്‍ഇപ്പം=വിഷ്ണുദേവനും നിന്നില്‍ (കല്‍കിയില്‍) സദാ കുടികൊള്ളുന്നു, ഉനക്കുള്ളൈ=നിനക്കുള്ളില്‍ (കല്‍കിയില്‍), നാന്‍=ഞാന്‍, നാം (ശിവദേവന്‍), ഇരുക്കേന്‍=കുടികൊള്ളുന്നു, ദേവികൂടെ=പാര്‍വ്വതിദേവിയോടൊപ്പം.
വിഷ്ണുദേവനും, (1):15:4:2. നാം പാര്‍വ്വതി സമേതനായും (1):16:1:2,3. നിന്നില്‍ (കല്‍കിയില്‍) സദാ കുടികൊള്ളുന്നുണ്ട ണ്ട്
. (1):15:4:3-16:1:1.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
സംരക്ഷണാധികാരി വിഷ്ണുദേവന്‍ പൂര്‍ണ്ണസ്വരൂപത്തില്‍ കല്‍കിയില്‍ കുടികൊള്ളുന്നുണ്ടെന്ന് (പടൈത്തിട്ടാന്‍ മാളവനും ഉനക്കുള്‍ഇപ്പം) ശിവദേവന്‍ കല്‍കിയോട് തന്നെ നേരിട്ട് അറിയിക്കുകയാണ്. ഭക്തര്‍ക്കെന്നും അഭിമാനിക്കാവുന്ന ദേവരഹസ്യമാണ് ശിവദേവന്‍ അറിയിച്ചത്.
ചൈതന്യ സ്വരൂപനായ വിഷ്ണുദേവനാണ് കല്‍കിയില്‍ കുടികൊള്ളുന്നത്. സംരക്ഷണാധികാരി വിഷ്ണുദേവന്റെ ദിവ്യത്വമാണ് കല്‍കിയുടെയും ദിവ്യത്വത്തിനുള്ള അടിസ്ഥാനം.
സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതീ സമേതനായി പൂര്‍ണ്ണസ്വരൂപത്തില്‍ കല്‍കിയില്‍ സദാ കുടികൊള്ളുന്നുണ്ടെന്ന് (ഉനക്കുള്ളൈ നാന്‍ഇരുക്കേന്‍ ദേവികൂടെ) ശിവദേവന്‍ കല്‍കിയോട് തന്നെ നേരിട്ട് അറിയിക്കുകയാണ്.
പൂര്‍ണ്ണചൈതന്യസ്വരൂപനായ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതീദേവിയോടൊപ്പമാണ് കല്‍കിയില്‍ കുടികൊള്ളുന്നത്.
ഔദ്യോഗികമായി, സ്ഥാനാധികാരപ്രകാരം നിര്‍വ്വഹണം എന്നതിനാകുന്നു പ്രാധാന്യം. ആയതിന് അനുവാദമുണ്ട് എന്ന് വ്യക്തം.
കല്‍കിപുരി ക്ഷേത്ര മാഹാത്മ്യവും വെളിപ്പെടുത്തുകയാണ് ശിവദേവന്‍. ഭക്തര്‍ക്ക് അനുഗ്രഹങ്ങളും ദിവ്യാനുഭവങ്ങളും ദര്‍ശനങ്ങളും മഹാത്ഭുതങ്ങളോടെ ലഭിയ്ക്കുന്നതിന്റെ സ്രോതസ്സ് വെളിപ്പെടുത്തുകയാണ് ശിവദേവന്‍.
കല്‍കിയ്ക്ക് അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിന് ദേവങ്കല്‍നിന്നുമുള്ള ആവശ്യമായ എല്ലാ ഔദ്യോഗിക അനുവാദങ്ങളുമുണ്ട് എന്ന് വ്യക്തമാക്കുകയാണ് ശിവദേവന്‍.
16. ഉണ്മയെല്ലാം ഒവ്വന്‍ട്രായ് വെളിപ്പെടുമേ (1):16:2:2.
ഉണ്മയെല്ലാം=(കല്‍കിയുടെ)ചൈതന്യ മാഹാത്മ്യത്തെ, ഒവ്വന്‍ട്രായ് വെളിപ്പെടുമേ=പടിപടിയായി അനുദിനം കൃത്യതയോടെ (ലോകത്തിന്) വെളിപ്പെടും.
പടിപടിയായി അനുദിനം കൃത്യതയോടെ (1):16:2:2.
(കല്‍കിയുടെ) ചൈതന്യ മാഹാത്മ്യം (1):16:2:1.
(ലോകത്തിന്) വെളിപ്പെടും (പ്രസിദ്ധമാകും).(1):16:2:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
പടിപടിയായി കല്‍കിയുടെ ദിവ്യത്വവും ചൈതന്യ മാഹാത്മ്യവും ഈ ലോകത്തിന് വെളിപ്പെടും, വിശ്വപ്രസിദ്ധമാകും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
16. തണക്കുതാന്‍ ശഹസ്രംമേല്‍ കാണ്ഡമുണ്ട് (1):16:3:1,2,3.
തനിസിറപ്പായ് സൂക്ഷ്മത്തില്‍ അറിവായ്പിന്നെ (1):16:4.
തണക്കുതാന്‍ ശഹസ്രംമേല്‍ കാണ്ഡമുണ്ട്=നാഡിതാളിയോലകളുടെ ആയിരക്കണക്കിന് കാണ്ഡങ്ങളുണ്ട്, തനിസിറപ്പായ്=സവിശേഷമായി, സൂക്ഷ്മത്തില്‍ അറിവായ്പിന്നെ=അവയെല്ലാം പിന്നീട് സൂക്ഷ്മമായി അറിയും.
(കല്‍കിയുടെ) നാഡിതാളിയോലകളുടെ ആയിരക്കണക്കിന് കാണ്ഡങ്ങളുണ്ട്.(1):16:3. സവിശേഷമായി പിന്നീട് അവയെല്ലാം സൂക്ഷ്മമായി അറിയും.(1):16:4.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയ്ക്ക് ധാരാളം നാഡിതാളിയോലകളുണ്ട്. അവയെല്ലാം പിന്നീട് സൂക്ഷ്മമായി (ഔദ്യോഗികമായി) അറിയും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.
17. പിന്നതുവായ് ഒവ്വന്‍ട്രായ് വെളിപ്പെടുമേ (1):17:1.
പിരിയമുടന്‍ ഉന്‍സീഡര്‍ വഴിയില്‍കൂടെ (1):17:2.
പിന്നതുവായ്=പിന്നീട്, ഒവ്വന്‍ട്രായ്=അനുദിനം പടിപടിയായി കൃത്യതയോടെ, വെളിപ്പെടുമേ=വെളിപ്പെടുന്നതാണ്, പിരിയമുടന്‍ ഉന്‍സീഡര്‍ വഴിയില്‍കൂടെ=നിന്റെ ഭക്തര്‍ മുഖേന (നിന്റെ ദിവ്യത്വം ലോകത്തില്‍) പ്രസിദ്ധമാകും.
പിന്നീട് അനുദിനം പടിപടിയായി കൃത്യതയോടെ (1):17:1:2. നിന്റെ ഭക്തര്‍ മുഖേന (നിന്റെ ദിവ്യത്വം ലോകത്തില്‍) പ്രസിദ്ധമാകും. (1):17:1:3 17:2:1,2,3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ഭക്തര്‍ മുഖേന കല്‍കിയുടെ ചൈതന്യ മാഹാത്മ്യം പടിപടിയായി വരുംകാല ലോകത്തിന് വെളിപ്പെടും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ നേരിട്ട് കല്‍കിയോട് അറിയിക്കുകയാണ്. കല്‍കിപുരി ക്ഷേത്ര മാഹാത്മ്യം വെളിപ്പെടുത്തുകയാണ് ശിവദേവന്‍.
17. നന്മൈപല ശെയ്തീടവേ ശനിത്തിട്ടായ് (1):17:3.
നന്മൈപല ശെയ്തീടവേ=അനവധി നന്മകള്‍ ചെയ്തുകൊണ്ടിരിക്കേ അവയുടെ പൂര്‍ത്തീകരണത്തിനായി, ശനിത്തിട്ടായ്=ഭൂജാതനായി.
അനവധി നന്മകള്‍ ചെയ്തുകൊണ്ടിരിക്കേ അവയുടെ പൂര്‍ത്തീകരണത്തിനായി ഈ ജന്മമെടുത്തു.(1):17:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
അനവധി നന്മകള്‍ ചെയ്തുകൊണ്ടിരിക്കേ അവയുടെ പൂര്‍ത്തീകരണത്തിനായി (കല്‍കി) ഈ ജന്മമെടുത്തു. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
17. നലമിരുക്ക് മുപ്പാണാല്‍ അയ്ന്തിന്‍പക്കം (1):17:4.
18. പക്കമതും കരിയനവന്‍ മിഥുനംതാണ്ടെ (1):18:1.
പലന്‍സിറപ്പ് കാര്യങ്കള്‍ വെറ്റ്‌റിയാകും (1):18:2.
നലമിരുക്ക്=ശുഭയോഗങ്ങളുണ്ട്, മുപ്പാണാല്‍ അയ്ന്തിന്‍ പക്കം=34ഉം 35ഉം വയസ്സ്മുതല്‍, പക്കമതും=ഏറ്റവും സമീപഭാവിയില്‍, കരിയനവന്‍=ശനി, മിഥുനംതാണ്ടെ= മിഥുനം രാശി താണ്ടുന്നതോടെ, പലന്‍സിറപ്പ് =ശുഭകരമായി, കാര്യങ്കള്‍ വെറ്റ്‌റിയാകും=കാര്യങ്ങളെല്ലാം വിജയിക്കും.
(കല്‍കിയുടെ) മുപ്പത്തിനാലും മുപ്പത്തിഅഞ്ചും വയസ്സുമുതല്‍ ശുഭയോഗങ്ങളുണ്ട്.(1):17:4. ഏറ്റവും സമീപ ഭാവിയില്‍, ശനി(1):18:1:1,2 മിഥുനം താണ്ടുന്നതോടെ (2005 ജൂണ്‍ 27 മുതല്‍)(1):18:1:3. ശുഭകരമായി(1):18:2:1. (കല്‍കിയുടെ) കാര്യങ്ങളെല്ലാം(1):18:2:2. വിജയിക്കും.(1):18:2:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണം തടസ്സപ്പെടുത്തിയ കേസില്‍ കല്‍കി വിജയിയ്ക്കും
18. സിക്കളത് ആത്തിവഴി തെളിവുംകിട്ടും (1):18:3:1,2,3.
സിക്കളത് ആത്തിവഴി=സ്വന്തം ഉമസ്ഥതയിലുള്ള സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍, സിക്കളത്=പ്രശ്‌നങ്ങള്‍ (വ്യവഹാരം, കേസ് വഴക്കുകള്‍), ആത്തിവഴി=സ്വന്തം സ്വത്ത് സംബന്ധമായുള്ള, തെളിവുംകിട്ടും=അനുകൂലമായി പരിഹരിക്കപ്പെടും.
സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്ത് സംബന്ധമായ (1):18:3:2. പശ്‌നങ്ങളെല്ലാം (വ്യവഹാരം, കേസ് വഴക്കുകള്‍) (1):18:3:1. (കല്‍കിയ്ക്ക്) അനുകൂലമായി പരിഹരിക്കപ്പെടും.(1):18:3:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങളെല്ലാം കല്‍കിയ്ക്ക് അനുകൂലമായി പരിഹരിക്കപ്പെടുമെന്ന് ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ ആസൂത്രിതമായി വിറ്റ സ്ഥലത്ത് വീണ്ടും അവകാശമുണ്ടെന്ന ദുരുദ്ദേശ്യ വാദവുമായി 2003ല്‍ കല്‍കിയുടെ അച്ഛന്റെ ജ്യേഷ്ഠനായ ശങ്കുണ്ണിയുടെ മൂത്ത മകന്‍ ശിവാനന്ദന്‍ 2001 ഒക്ടോബര്‍ അഞ്ചിന് കൃത്രിമമായി ചമച്ച 1720-ാം നമ്പര്‍ ആധാരവുമായി സബ് കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി അനുജന്‍ വിശ്വനാഥന്റേയും മറ്റു കുടുംബാംഗങ്ങളുടേയും കൂടി സഹായത്തോടെ കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്ര നിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [O.S. 123/2003 & O.S. 26/2007 (Previous O.S. No. 206/2003 in Munsiff Court, Manjeri)] 2008 ആഗസ്ത് 16ന് കല്‍കി വിജയിച്ചു; എതിര്‍കക്ഷികള്‍ ആജീവനാന്തം കല്‍കിപുരിയിലേയ്ക്ക് പ്രവേശിക്കുവാനും തടസ്സപ്പെടുത്തുവാനും പാടില്ല എന്ന കര്‍ശന നിബന്ധനയോടെ.
കല്‍കിപുരി ക്ഷേത്ര മാഹാത്മ്യം: ശിവദേവ ദിവ്യവാണികള്‍
18. സിറന്തോങ്കും ആളയമും സേവൈമേലായ് (1):18:4.
19. മേലോറിന്‍ ഉദവികളും കിട്ടിയിന്‍മ്പം (1):19:1.
മെച്ചുംപടി അമൈതിതടം ഗിരിയിന്‍പക്കം (1):19:2.
ശീലമുടന്‍ തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ് (1):19:3.
സിറന്തോങ്കും=പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍, ആളയമും=ദേവാലയം (കല്‍കിപുരി ക്ഷേത്രം), സേവൈമേലായ് മേലോറിന്‍=ഉന്നതസ്ഥാനീയരുടെ സേവനങ്ങളും, ഉദവികളും=സഹായങ്ങളും, കിട്ടിയിന്‍മ്പം=സ്വീകാര്യതയോടെ ലഭിച്ച്, മെച്ചുംപടി=ഐശ്വര്യവത്തായി, അമൈതിതടം= പ്രശാന്തവുമായ സ്ഥലത്ത്, ഗിരിയിന്‍പക്കം=കുന്നിന്‍മുകളിനോട് ചേര്‍ന്നിടത്തുള്ള, ശീലമുടന്‍=ദിവ്യവും, തുവക്കങ്കള്‍ നിറൈവും നന്‍ട്രായ് = നല്ലരീതിയില്‍ ആരംഭിച്ച് പൂര്‍ത്തിയാകും.
ദേവാലയത്തില്‍ (കല്‍കിപുരി ക്ഷേത്രം)(1):18:4:2. ഉന്നതസ്ഥാനീയരുടെ(1):19:1:1.അത്യുന്നതമായ സേവനങ്ങളും(1):18:4:3 സഹായങ്ങളും(1):19:1:2. പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍(1):18:4:1 സ്വീകാര്യതയോടെ ലഭിച്ച്(1):19:1:3. ഐശ്വര്യവത്തായി(1):19:2:1. കുന്നിന്‍മുകളിനോട് ചേര്‍ന്നിടത്തുള്ള(1):19:2:3. ദിവ്യവും(1):19:3:1. പ്രശാന്തവുമായ സ്ഥലത്ത്(1):19:3:2. നല്ല രീതിയില്‍ ആരംഭിച്ച് പൂര്‍ത്തിയാകും.(1):19:3:2,3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിപുരി ക്ഷേത്രത്തെക്കുറിച്ചാണ് ശിവദേവന്‍ അറിയിയ്ക്കുന്നത്. ദേവാലയത്തില്‍ (കല്‍കിപുരി ക്ഷേത്രം) ഉന്നതസ്ഥാനീയരുടെ അത്യുന്നതമായ സേവനങ്ങളും സഹായങ്ങളും പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍ സ്വീകാര്യതയോടെ ലഭിച്ച് ഐശ്വര്യവത്തായി ജന്മദേശത്തെ കുന്നിന്‍മുകളിനോട് ചേര്‍ന്നിടത്തുള്ള ദിവ്യവും പ്രശാന്തവുമായ സ്ഥലത്ത് നല്ല രീതിയില്‍ ആരംഭിച്ച് പൂര്‍ത്തിയാകും.
കല്‍കിപുരി ക്ഷേത്രം : നട തുറക്കല്‍ : പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാത്രി 10 മണി വരെ. ജാതി മത ലിം ഗ പ്രായ വര്‍ണ്ണ ദേശ ഭേദമന്യേ ഭക്തര്‍ക്ക് വൃത്തിയോടെ 18 പടികള്‍ കയറി കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) പാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്ന് ദേവങ്കല്‍ നിന്നുമുള്ള അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ചു പോകാം. [24:(1) ല്‍നിന്നും: കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍. കല്‍കിയുടെ ഒസ്യത്ത് (രജി.നമ്പര്‍: /3/2020)]
ദേവവര്‍ഗ്ഗം സങ്കല്‍പ്പമല്ല. പരബ്രഹ്മം സ്വയം ആവിര്‍ഭവിച്ച് (സ്വയംഭൂ) പ്രകാശ സ്വരൂപത്തില്‍ (പഞ്ചഭൂതാത്മകമല്ല) ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോക ശിവലോക വിഷ്ണുലോക വാസികളായ ജനിതകാധികാരി (Supreme Genetic Authority) ബ്രഹ്മദേവനും, സര്‍വ്വാധികാരി പരമ ഗുരു (Supreme Organizing Authority and Supreme Preceptor) ശിവദേവനും, സംരക്ഷണാധികാരി (Supreme Protection Authority) വിഷ്ണുദേവനും ആകുന്നു കല്‍കിപുരി ക്ഷേത്രത്തിലെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) ആരാധനാ ദേവന്മാര്‍. ദേവങ്കല്‍, ദേവകാര്യം, ദേവവര്‍ഗ്ഗം, ദേവഹിതം, ദേവഭാഗം, ദേവസ്മരണ, ദേവന്‍, ദേവന്മാര്‍, ഈശ്വരന്‍, ദൈവം, ദൈവങ്ങള്‍ എന്നും ഉദ്ദേശിക്കുന്നത് ഇതാകുന്നു. [24:(4): കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍. കല്‍കിയുടെ ഒസ്യത്ത് (രജി.നമ്പര്‍: 1/3/2020)].
ജാതി മത സ്ത്രീ പുരുഷ പ്രായഭേദമന്യേ യാതൊരു വിവേചനങ്ങളുമില്ലാതെ ദേവങ്കല്‍നിന്നുമുള്ള അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി ഭക്തര്‍ വന്ന് സദുദ്ദേശ്യപരമായി മാത്രം പ്രാര്‍ത്ഥിച്ചു പോകുന്നതാണ് കല്‍കിപുരി ക്ഷേത്രത്തിലെ ആരാധനാ രീതി. [24:(5): കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍. കല്‍കിയുടെ ഒസ്യത്ത് (1/3/2020) ]. കൂടുതല്‍ വായിയ്ക്കുക: https://www.kalkipuri.com/rules-ml/.
19. സിറപ്പുതാന്‍ അയല്‍ദേശ മക്കളുക്കും (1):19:4:1,2,3.
സിറപ്പുതാന്‍=സദ്ഫലങ്ങള്‍ പ്രദാനംചെയ്യും, അയല്‍ദേശ= വിദേശരാജ്യങ്ങളിലുള്ള, മക്കളുക്കും=ഭക്തര്‍ക്കും വിശ്വാസികള്‍ക്കുമല്ലാം.
വിദേശങ്ങളിലുള്ള ഭക്തര്‍ക്കും സദ്_ഫലങ്ങള്‍ പ്രദാനംചെയ്യും.(1):19:4.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
20. മക്കളുക്കും ഉന്‍സേവൈ പ്രബല്ല്യങ്കള്‍
മഹില്ന്തിടുവര്‍ ഉന്‍കരുണൈ തന്നാല്‍താണെ
തക്കതൊരു സീഡര്‍കളും അന്‍മ്പിനോട്
ധരണിയെല്ലാം പുകള്‍പരവും കാലംപിന്നെ 1):20.
21. കാലംപിന്‍ ഏറ്റ്‌റ്കിന്‍ട്രെന്‍ ദീപഒളി (1):21:1.
കണ്ടിടുവായ് അതന്നുള്ളൈ രൂപംതോന്‍ട്രും (1):21:2.
മക്കളുക്കും=ഭക്തരെല്ലാം, ഉന്‍സേവൈ പ്രബല്ല്യങ്കള്‍=പ്രബലതയോടെ നിന്നെ(കല്‍കിയെ) ആരാധിച്ചും, മഹില്ന്തിടുവര്‍=വര്‍ദ്ധിച്ച താല്‍പ്പര്യത്തില്‍, ഉന്‍കരുണൈ തന്നാല്‍താണെ=നിന്റെ(കല്‍കിയുടെ) ദിവ്യമായ കൃപയാല്‍, തന്നാല്‍താണെ=അതിനാല്‍ത്തന്നെ, തക്കതൊരു=സര്‍വ്വശ്രേഷ്ഠമായി, സീഡര്‍കളും=ഭക്തര്‍ക്കെല്ലാം, അന്‍മ്പിനോട്=സ്വീകാര്യമായി, ധരണിയെല്ലാം=ലോകമെങ്ങും, പുകള്‍പരവും=കല്‍കി പ്രസിദ്ധമാകുന്ന, കാലംപിന്നെ=കാലമുണ്ട്, കാലംപിന്‍=മുന്‍ശ്ലോകത്തിന്റെ തുടര്‍ച്ചാപദം മാത്രമായതിനാല്‍ ഇവിടെ പ്രത്യേകിച്ച് അര്‍ത്ഥമില്ല, ഏറ്റ്‌റ്കിന്‍ട്രെന്‍ ദീപഒളി കണ്ടിടുവായ് അതന്നുള്ളൈ രൂപംതോന്‍ട്രും=ദിവ്യമായ തേജസ്സോടെ കല്‍കി ഭഗവാന്റെ ദിവ്യസ്വരൂപദര്‍ശനം ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ലഭിക്കുന്നതാണ്.
ഭക്തരെല്ലാം(1):20:1:1. വര്‍ദ്ധിച്ച താല്‍പ്പര്യത്തില്‍(1):20:2:1. പ്രബലതയോടെ നിന്നെ(കല്‍കിയെ) ആരാധിച്ചും, (1):20:1:2,3. നിന്റെ (കല്‍കിയുടെ) ദിവ്യമായ കൃപയാല്‍ (1):20:2:2,3. സര്‍വ്വശ്രേഷ്ഠതകളോടുംകൂടി ഭക്തര്‍ക്കെല്ലാം സ്വീകാര്യവുമായി (1):20:3:1,2,3. ലോകമെങ്ങും(1):20:4:1. (കല്‍കി) പ്രസിദ്ധമാകുന്ന (1):20:4:2. കാലമുണ്ട്.(1):20:4:3. ദിവ്യമായ തേജസ്സോടെ കല്‍കിയുടെ ദിവ്യസ്വരൂപ ദര്‍ശനവും ഭക്തര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം ലഭിക്കുന്നതാണ്.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ലോകമെങ്ങും (കല്‍കി) പ്രസിദ്ധമാകുന്ന കാലമുണ്ട്. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ കല്‍കിയോട് നേരിട്ട് അറിയിക്കുകയാണ്. ലോകമെങ്ങുമുള്ള ഭക്തര്‍ക്ക് ദിവ്യാനുഭവങ്ങളും അനുഗ്രഹവും സംരക്ഷണവും ലഭിയ്ക്കും. കല്‍കിപുരി ക്ഷേത്ര മാഹാത്മ്യത്തെ വെളിപ്പെടുത്തുന്നു.
21. ബാലകനെ വാവെന്‍ട്രാല്‍ പഞ്ചഭൂതം (1):21:3.
പക്വമായ് ഉന്നരികെ (1):21:4:1,2.
ബാലകനെ=കുമാരാ! (വാത്സല്ല്യ സൂചകപദം), വാവെന്‍ട്രാല്‍=വിളിക്കുമ്പോള്‍, പഞ്ചഭൂതം=പഞ്ചഭൂതങ്ങള്‍ (ആകാശം, അഗ്നി, വായു, ജലം, ഭൂമി), പക്വമായ്=പക്വതയോടെ, ഉന്നരികെ=നിന്റെ (കല്‍കിയുടെ) അരികിലെത്തുന്നതാണ് (അനുസരിക്കുന്നതാണ്).
കുമാരാ! (1):21:3:1. (കല്‍കി) വിളിക്കുമ്പോള്‍ (1):21:3:2. പഞ്ചഭൂതങ്ങള്‍ (1):21:3:3. പക്വതയോടെ (1):21:4:1. നിന്റെ അരികിലെത്തുന്നതാണ് (അനുസരിക്കുന്നതാണ്).(1):21:4:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
21. ഭാഗ്യങ്കള്‍ (1):21:4:3.
22. ഭാഗ്യങ്കള്‍ പലഇരുക്ക് (1):22:1:1,2.
ഭാഗ്യങ്കള്‍ പലഇരുക്ക്=(കല്‍കിയ്ക്ക്) വിവിധങ്ങളായ മഹാഭാഗ്യങ്ങള്‍ അനുഭവിയ്ക്കുന്നതിനുള്ള ശുഭയോഗങ്ങളുണ്ട്. പലഇരുക്ക്=നിരവധി.
(കല്‍കിയ്ക്ക്) വിവിധങ്ങളായ മഹാഭാഗ്യങ്ങള്‍ അനുഭവിയ്ക്കുന്നതിനുള്ള ശുഭയോഗങ്ങളുണ്ട്.(1):21:4:3-22:1:1,2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
22. ഭാഗ്യങ്കള്‍ പലഇരുക്ക് പലഭാവത്താല്‍
പലനറിവായ് ഒവ്വന്‍ട്രായ് വിരുമ്പുംകാലം
തേക്കമിലൈ ഉന്‍സേവൈ സിറംതോങ്കും
തേടിപല മക്കളെല്ലാം ഉന്നരികെ (1):22.
23. ഉന്നരികെ ആസിയേര്‍ക്കെ അമൈതികാണെ (1):23:1.
ഉല്ലാസം കണ്ടിടവേ കാലമുണ്ട് (1):23:2.
പലഭാവത്തില്‍=വിവിധ സ്വരൂപങ്ങളിലുള്ള, പലനറിവായ്=ദിവ്യാനുഭവങ്ങള്‍ ലഭിച്ച്, ഒവ്വന്‍ട്രായ്=അനുദിനം പടിപടിയായി കൃത്യതയോടെ, വിരുമ്പുംകാലം=(കല്‍കി) സ്വയം ഉദ്ദേശിക്കുന്ന കാലത്ത്, തേക്കമിലൈ=നിരന്തരം, ഉന്‍സേവൈ=നിന്നെ (കല്‍കിയെ) ആരാധിക്കുന്നതിനുവേണ്ടി, സിറംതോങ്കും= പത്യേകമായി വര്‍ദ്ധിച്ചതോതില്‍, തേടിപല മക്കളെല്ലാം=തേടിവരുന്ന അനേകമനേകം ഭക്തര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം, ഉന്നരികെ=നിന്നരികിലെത്തി (കല്‍കിയുടെ അടുത്തെത്തി), ആസിയേര്‍ക്കെ=ദിവ്യാനുഗ്രഹങ്ങള്‍ ലഭിച്ചും, അമൈതികാണെ=ശാന്തിയും സമാധാനവും അനുഭവിച്ചും, ഉല്ലാസം കണ്ടിടവേ കാലമുണ്ട്=സംതൃപ്തിയുണ്ടാകുന്നതാണ്.
(കല്‍കി) സ്വയം ഉദ്ദേശിക്കുന്ന കാലത്ത് (1):22:2:3. അനുദിനം പടിപടിയായി കൃത്യതയോടെ (1):22:2:2. വിവിധ സ്വരൂപങ്ങളിലുള്ള (1):22:1:3. ദിവ്യാനുഭവങ്ങള്‍ ലഭിച്ച്(1):22:2:1. നിരന്തരം (1):22:3:1. പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍ (1):22:3:3. നിന്നെ (കല്‍കിയെ) ആരാധിക്കുന്നതിനുവേണ്ടി (1):22:3:2. തേടിവരുന്ന അനേകമനേകം ഭക്തര്‍ക്കും വിശ്വാസികള്‍ക്കുമെല്ലാം (1):22:4:1,2,3. ദിവ്യാനുഗ്രഹങ്ങള്‍ ലഭിച്ചും(1):23:1:2. ശാന്തിയും സമാധാനവും അനുഭവിച്ചും (1):23:1:3. സംതൃപ്തിയുണ്ടാകുന്നതാണ് (1):23:2:1,2,3. അങ്ങനെയുള്ള കാലമുണ്ട്.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
23. കുണ്ട്‌റാതെ പലതടത്തില്‍ ആഴിതാണ്ടി (1):23:3.
കുണ്ട്‌റാതെ=ധാരാളം, പലതടത്തില്‍ ആഴിതാണ്ടി=വിവിധ രാജ്യങ്ങളിലേയ്ക്കായി വിദേശയാത്രകള്‍ ചെയ്യും.
(കല്‍കി) വിവിധ രാജ്യങ്ങളിലേയ്ക്കായി ധാരാളം വിദേശയാത്രകള്‍ ചെയ്യും.(1):23:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
23. കുറയില്ലാ കല്‍വിമുതല്‍ ഔടധശാലൈ (1):23:4.
24. ശാലൈകളും അമൈതിതടം തിരുപ്പണികള്‍ (1):24:1.
സമനിലൈകള്‍ മക്കളെല്ലാം വിളങ്കെശെയ്‌വാന്‍ (1):24:2.
ശാലനളം സന്തോടം അലിവേയ്‌പ്പോറ്റി (1):24:3.
സാധനൈകള്‍ (1):24:4:1.
കുറയില്ലാ കല്‍വിമുതല്‍ ഔടധശാലൈ ശാലൈകളും അമൈതിതടം തിരുപ്പണികള്‍ സമനിലൈകള്‍ മക്കളെല്ലാം വിളങ്കെശെയ്‌വാന്‍ ശാലനളം സന്തോടം അലിവേയ്‌പോറ്റ്‌റി സാധനൈകള്‍=പ്രശാന്തതയോടെ ദൈവീക കാര്യാര്‍ത്ഥം ഭക്തരുടെ നിത്യമായ അഭിവൃദ്ധിയ്ക്കും വിദ്യാദ്ധ്യയനം, ഔഷധം തുടങ്ങിയവയ്ക്കുമെല്ലാം യോജിപ്പോടെ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും (കല്‍കി) അറിയിക്കുന്നതാണ്, കല്‍വി=വിദ്യാദ്ധ്യയനം, അമൈതിതടം തിരുപ്പണികള്‍=പ്രശാന്തതയോടെ ദൈവീകമായ കാര്യങ്ങള്‍, സമനിലൈകള്‍=യോജിപ്പോടെ, മക്കളെല്ലാം=ഭക്തരെല്ലാം, ശാലനളം സന്തോടം= സന്തോഷമായിരിക്കുന്നതിന്, അലിവേയ് പോറ്റീ=നിത്യമായ, സാധനൈകള്‍=അഭിവൃദ്ധി.
പ്രശാന്തതയോടെ ദൈവീക കാര്യാര്‍ത്ഥം ഭക്തരുടെ നിത്യമായ അഭിവൃദ്ധിയ്ക്കും വിദ്യാദ്ധ്യയനം ഔഷധം തുടങ്ങിയവയ്ക്കുമെല്ലാം യോജിപ്പോടെ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും (കല്‍കി) അറിയിക്കുന്നതാണ്. (1):23:4.-(1):24:1.-(1):24:2.-(1):24:3.-24:4:1.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
24. പിന്‍നടപ്പൈ മുന്നറിന്ത് (1):24:4:2,3.
പിന്‍നടപ്പൈ=ഭാവിയില്‍ സംഭവിക്കുന്നത്, മുന്നറിന്ത്=മുന്‍കൂട്ടി അറിയുന്നുണ്ട്.
ഭാവിയില്‍ സംഭവിക്കുന്നത് (1):24:4:2. (കല്‍കി) മുന്‍കൂട്ടി അറിയുന്നുണ്ട്. (1):24:4:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
25. നല്‍വഴികള്‍ കാത്ത്‌നില്‍പ്പായ് (1):25:1:2,3.
നല്‍വഴികള്‍=സദ്_ഫലങ്ങള്‍ പ്രദാനംചെയ്യുന്ന അനവധി ശുഭയോഗങ്ങള്‍, കാത്ത്‌നില്‍പ്പായ്=(കല്‍കിയ്ക്കുവേണ്ടി) കാത്ത്‌നില്‍പ്പുണ്ട്.
സദ്_ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന അനവധി ശുഭയോഗങ്ങള്‍ (കല്‍കിയ്ക്കുവേണ്ടി) കാത്ത്‌നില്‍പ്പുണ്ട്.(1):25:1:2,3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം വിശ്വപ്രസിദ്ധമാകും
25. അവതാരം വെളിപ്പെടുമേ എനതരുളാലെ(1):25:2.
അവതാരം വെളിപ്പെടുമേ എനതരുളാലേ=എന്റെ, നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം പ്രസിദ്ധമാകും.
നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം പ്രസിദ്ധമാകും.(1):25:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ ദിവ്യവാണികളാല്‍ കല്‍കി അവതാര ചൈതന്യമാഹാത്മ്യം വിശ്വപ്രസിദ്ധമാകും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
സഹസ്രാബ്ദങ്ങള്‍ക്ക്മുമ്പ് അഗസ്ത്യ മഹര്‍ഷിക്കും വിശ്വാമിത്ര മഹര്‍ഷിക്കും ലഭിച്ച ദര്‍ശനപ്രകാരം കല്‍കി അവതാര മാഹാത്മ്യത്തെക്കുറിച്ചുള്ള സര്‍വ്വാധികാരി പരമഗുരു ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണങ്ങള്‍ അതേപ്രകാരം സംസ്‌കൃതത്തില്‍ താളിയോലകളില്‍ എഴുതി സൂക്ഷിച്ചു. പില്‍ക്കാലത്ത് തമിഴിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും അങ്ങനെ ഇക്കാലത്ത് നാഡി താളിയോലകള്‍ എന്ന് പ്രചരിപ്പിക്കപ്പെടുകയുമുണ്ടായി.
സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ സര്‍വ്വജ്ഞത്വത്തെ അറിയുന്നതിനുള്ള അവസരമാണ് കല്‍കി ചരിതത്തെക്കുറിച്ച് എഴുതിവെച്ച നാഡിതാളിയോലകള്‍.
ലോകത്തിലെ മഹാത്ഭുതങ്ങളില്‍വെച്ച് ഏറ്റവും വലിയ മഹാത്ഭുതമാണിത്!!!
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക്മുമ്പ് കല്‍കി അവതാരസുദിനവും നക്ഷത്രവും മാതാപിതാക്കളുടെ പേരും പൂര്‍വ്വാവതാര വൃത്താന്തങ്ങളുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയ ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണങ്ങളുള്ള നാഡിതാളിയോലകള്‍ എക്കാലത്തേയും ചരിത്ര വിസ്മയമാകുന്നു!!!
25. കുറിപ്പാകൈ തെന്‍കൈലേ ഗിരിയില്‍താനെ (1):25:3.
കുമരന്‍നീ മുളുനിലവില്‍ അമര്‍ന്ത്ധ്യാനം (1):25:4.
26. ധ്യാനമത് ശെയ്തീടവേ വിരുമ്പുംകാലം
ദീപനാളില്‍ ഉഹന്തത്_താന്‍ അറിവായ്‌സൂക്ഷ്മം
മെയ്മനമായ് അതന്‍പിന്നും യാത്തിരൈകള്‍
വെച്ചുംപടി വടദിക്കില്‍ ഇരുക്കുംഗിരി (1):26.
27. ഇരുക്കുംഗിരി തന്നിലെ നാനുംദേവി (1):27:1.
ഇമ്പമായ് അരുള്‍തരുവേന്‍ അമൈതികൊള്ള് (1):27:2.
കുറിപ്പാകൈ=അറിയിക്കുന്നപ്രകാരം, തെന്‍കൈലേ=ദക്ഷിണകൈലാസമായ തിരുവണ്ണാമലയില്‍, ഗിരിയില്‍താനെ=മലമുകളില്‍, കുമരന്‍നീ=കല്‍കിയെ വാത്സല്യത്തോടെ കുമാരാ! നീ! എന്ന് വിളിക്കുന്നു, മുളുനിലവില്‍=പൗര്‍ണ്ണമിക്ക്, അമര്‍ന്ത്ധ്യാനം=ധ്യാനനിമഗ്നനാകുക, ധ്യാനമത് ശെയ്തീടവേ=ധ്യാനിച്ചിരിക്കേ, വിരുമ്പുംകാലം=സ്വയം ഉദ്ദേശിക്കുമ്പോള്‍, ദീപനാളില്‍=കാര്‍ത്തിക പൗര്‍ണ്ണമി (വൃശ്ചികമാസത്തിലെ പൗര്‍ണ്ണമി), ഉഹന്തത്_താന്‍= ഏറ്റവും അനുയോജ്യമായ, അറിവായ്‌സൂക്ഷ്മം=സൂക്ഷ്മാനുഭവങ്ങളുണ്ടാകും, മെയ്മനമായ്=പരിശുദ്ധമായ, അതന്‍പിന്നും=അതിനുശേഷവും, യാത്തിരൈകള്‍=യാത്ര തുടര്‍ന്ന്, വെച്ചുംപടി=ക്രമേണ(സമയമാകുമ്പോള്‍ ), വടദിക്കില്‍=വടക്ക്ദിക്കിലെ(ഹിമാലയം), ഇരുക്കുംഗിരി=മലമുകളില്‍ (കേദാര്‍നാഥ്), ഇരുക്കുംഗിരി തന്നിലെ=മലമുകളിലെത്തുമ്പോള്‍, നാനുംദേവി=(ഞാനും) നാം ദേവിയോടൊപ്പം (ശിവദേവനും പാര്‍വ്വതിദേവിയും), ഇമ്പമായി= സ്വീകാര്യതയോടെ, അരുള്‍തരുവേന്‍=ദിവ്യവാണികള്‍ അനുവദിക്കും, അമൈതികൊള്ള്=സമാധാനമായിരിക്കുക.
കുമാരാ! നീ!(കല്‍കി)(1):25:4:1. അറിയിക്കുന്നപ്രകാരം (1):25: 3:1. പൗര്‍ണ്ണമിക്ക്(1):25:4:2. ദക്ഷിണ കൈലാസത്തിലെ (തിരുവണ്ണാമലയില്‍) (1):25:3:2. മലമുകളില്‍ (1):25:3:3. ധ്യാനിച്ചിരിക്കണം.(1):25:4:3. ഏറ്റവും അനുയോജ്യമായ(1):26:2:2. കാര്‍ത്തിക പൗര്‍ണ്ണമിക്ക്(1):26:2:1. ധ്യാനിച്ചിരിക്കേ(1):26:1:1,2. (കല്‍കി) സ്വയം ഉദ്ദേശിക്കുമ്പോള്‍ (1):26:1:3. പരിശുദ്ധമായ(1):26:3:1. സൂക്ഷ്മാനുഭവങ്ങളുണ്ടാകും.(1):26:2:3. അതിനുശേഷവും(1):26:3:2. യാത്ര തുടര്‍ന്ന്(1):26:3:3. ക്രമേണയായി(1):26:4:1. വടക്കുഭാഗത്തെ (ഹിമാലയത്തിലെ) (1):26:4:2. മലമുകളിലെത്തുമ്പോള്‍ (കേദാര്‍നാഥ്) (1):26:4:3-27:1:1,2. നാം ദേവിയോടൊപ്പം (1):27:1:3. സ്വീകാര്യതയോടെ(1):27:2:1. ദിവ്യവാണികള്‍ അനുവദിക്കും. (1):27:2:2. സമാധാനമായിരിക്കുക!(1):27:2:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ യാത്രയെക്കുറിച്ചാണ് ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിക്കുന്നത്. ആദിതമിഴ് വിവര്‍ത്തനത്തിലുള്ളത് അതേപ്രകാരം എഴുതിയെന്ന് മാത്രം. തിരുവണ്ണാമലയില്‍ നിന്നും പിന്നീട് ഹിമാലയത്തിലെ കേദാര്‍നാഥിലെത്തും. അതേപ്രകാരം കേദാര്‍നാഥില്‍നിന്നാണ് കല്‍കി 2003 ഡിസംബര്‍ 25ന് അവതാരസുദിനാഘോഷത്തിനായി കല്‍കിപുരിയില്‍ തിരിച്ചെത്തിയത്.
(യഥാര്‍ത്ഥ ദേവവര്‍ഗ്ഗത്തിന്റെ നിയമങ്ങള്‍ അറിയുന്നതിന് കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ വായിയ്ക്കുക: https://www.kalkipuri.com/rules-ml/).
അജ്ഞതയകറ്റുവാന്‍ വന്നവന്‍
27. ഇരുള്‍നീക്കെ വന്തവനേ (1):27:3:1,2.
ഇരുള്‍നീക്കെ=അജ്ഞതയകറ്റുവാന്‍, വന്തവനേ= വന്നവനേ.
കല്‍കി അജ്ഞതയകറ്റുവാന്‍ വന്നവന്‍.(1):27:3:1,2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
യഥാര്‍ത്ഥ ജ്ഞാനമാണ് അജ്ഞതയില്‍പ്പെട്ടുഴലാതെ സംരക്ഷിക്കുന്നത്. ഇരുട്ടിനെ അകറ്റേണ്ടതില്ല; പ്രകാശമുണ്ടെങ്കില്‍. കല്‍കി അജ്ഞതയകറ്റുവാന്‍വേണ്ടി അവതരിച്ചതാണ്. ശിവദേവന്‍ കല്‍കിയോട് നേരിട്ട് അറിയിക്കുകയാണ്. അവതാര ദൗത്യത്തിലെ സുപ്രധാന ഭാഗമാണിത്.
ഇവിടെ, ഇരുട്ട് എന്നത് അജ്ഞതയെ സൂചിപ്പിയ്ക്കുന്നു. യഥാര്‍ത്ഥ ജ്ഞാനംകൊണ്ട് മാത്രമേ അജ്ഞതയില്‍ നിന്നും മോചനം ലഭിയ്ക്കൂ. ദേവവര്‍ഗ്ഗത്തെ സംബന്ധിച്ച യഥാര്‍ത്ഥ ജ്ഞാനമാണ് കല്‍കിയില്‍നിന്നും ഈ ലോകത്തിന് ലഭിയ്ക്കുന്നത്. ദേവകാര്യാര്‍ത്ഥം ഔദ്യോഗിക നിര്‍വ്വഹണം പൂര്‍ത്തിയാക്കുകയാണ് കല്‍കി അവതാരം.
27. കവലൈനീക്ക് (1):27:3:3.
ഇനൈന്ത്‌വരും പലസിറപ്പ് സുന്ദിരര്‍ക്ക് (1):27:4.
കവലൈനീക്ക്=വ്യാകുലതയകറ്റുക!, ഇനൈന്ത്‌വരും പലസിറപ്പ് സുന്ദിരര്‍ക്ക്= ആരെയാണോ ഉദ്ദേശിയ്ക്കുന്നത് ആ വ്യക്തിയെ (കല്‍കിയ്ക്ക്) എല്ലാ നന്മകളും ഒരുമിച്ച് വന്ന് ചേരും.
വിഷമിക്കേണ്ട! കല്‍കിയ്ക്ക് എല്ലാ നന്മകളും ഒരുമിച്ച് വന്ന്‌ചേരും.(1):27:3:3-27:4.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
മാതാപിതാക്കള്‍
28. സുഹമാണെ അരക്കര്‍മായ് മാളവന്‍മുന്‍(1):28:2.
വന്തിടുംപിന്‍ വെണ്ണയുണ്ടോന്‍ അത്തനാകും (1):28:3.
വലമണ്ണൈ ശാരദാവും എന്‍ട്രുകൂറെ(1):28:4.
സുഹമാണെ അരക്കര്‍മായി മാളവന്‍മുന്‍ വന്തിടുംപിന്‍ വെണ്ണയുണ്ടോന്‍ അത്തനാകും=അച്ഛന്‍ രാമകൃഷ്ണന്‍, അത്തനാകും=അച്ഛനാകുന്നു, സുഹമാണെ അരക്കര്‍മായി മാളവന്‍മുന്‍=ദുഷ്ടശക്തികളെ നശിപ്പിച്ച വിഷ്ണുദേവന്റെ പേര് ആദ്യവും (രാമന്‍), വന്തിടും പിന്‍വെണ്ണയുണ്ടോന്‍=വെണ്ണയുണ്ട വിഷ്ണുവിന്റെ പേര് പിന്നീടും (കൃഷ്ണന്‍). രാമന്‍ എന്നും കൃഷ്ണന്‍ എന്നും രണ്ടുംകൂടി ചേരുമ്പോള്‍ രാമകൃഷ്ണന്‍ (കാവ്യാത്മകശൈലി). ചില താളിയോലകളില്‍ ഇങ്ങനെയുമുണ്ട്.
(കല്‍കിയുടെ) അച്ഛന്‍ രാമകൃഷ്ണന്‍. (1):28:2.-28:3. അമ്മ ശാരദ. (1):28:4:1,2,3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ മാതാപിതാക്കളുടെ പേരാണ് തുടര്‍ന്ന് അറിയിക്കുന്നത്. കാവ്യാത്മകശൈലിയാണ് ഇതിന് ഉപയോഗിച്ചത്. അച്ഛന്റെ പേര് രാമകൃഷ്ണന്‍. അമ്മയുടെ പേര് ശാരദ. ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.
കല്‍കിയുടെ സമീപകാല പൂര്‍വ്വജന്മത്തിലെ (1970 ഏപ്രില്‍ 4ന്) സഹോദരിയാണ് ശ്രീമതി എന്നത് ഇവിടെ ചേര്‍ക്കുന്നു. അതിന്റെ ചരിത്രപരമായ തെളിവുകള്‍ക്ക് 5 ഉം 6 ഉം അദ്ധ്യായങ്ങള്‍ വായിയ്ക്കുക.
കല്‍കി ഭഗവാന്‍
28. സുന്ദിരനും ഗോപപിന്‍ ഇളമൈനാമം (1):28:1.
29. പൂരിടുവേര്‍ ഇതുകാലത്തില്‍ കല്‍കിഭഗവാന്‍ (1):29:1.
സുന്ദിരനും=മോഹനസ്വരൂപന് എന്നും അര്‍ത്ഥമുണ്ടെങ്കിലും ഇവിടെ ഇദ്ദേഹത്തിന്റെ എന്ന് സ്വീകരിക്കുന്നു, ഗോപപിന്‍ ഇളമൈനാമം=പേര് ഗോപകുമാര്‍, ഗോപപിന്‍=ഗോപ എന്നതിന്‌ശേഷം, ഇളമൈ=കുമാര്‍, നാമം=പേര്, പൂരിടുവേര്‍=ഇതറിയിക്കുമ്പോള്‍, ഇതുകാലത്തില്‍=ഈ കാലത്ത്, കല്‍കി ഭഗവാന്‍=കല്‍കി ഭഗവാന്‍.
(കല്‍കിയ്ക്ക് ആദ്യമുണ്ടായിരുന്ന) പേര്: ഗോപകുമാര്‍.(1):28:1. ഇതറിയിക്കുന്ന ഈ കാലത്ത് കല്‍കി ഭഗവാന്‍ (1):28:1.
-സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ പേരും ദിവ്യമായ പദവിയുമാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ തുടര്‍ന്ന് അറിയിക്കുന്നത്. കല്‍കി ഭഗവാന്‍ എന്നതില്‍ കല്‍കി എന്നത് പേരും ഭഗവാന്‍ എന്നത് ബ്രഹ്മാണ്ഡത്തിലെ സമുന്നത സ്ഥാനപദം അഥവാ സമുന്നത പദവിയുമാണ്.
ഉദാഹരണമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നതില്‍ പ്രധാനമന്ത്രി എന്നത് ഈ രാജ്യത്തിലെ സമുന്നത സ്ഥാനപദവും അഥവാ പദവിയും മന്‍മോഹന്‍ എന്നത് വ്യക്തിയുടെ പേരും സിംഗ് എന്നത് സമുദായത്തിന്റെ പേരുമാണ്. കല്‍കിയുടെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയിരുന്ന പേരാണ് ഗോപകുമാര്‍.
താളിയോല വായിക്കുന്ന ഈ കാലത്തെ പേര് കല്‍കി. ദിവ്യമായ പദവിയാണ് ഭഗവാന്‍. കല്‍കി ഭഗവാന്‍. കല്‍കി എന്ന അവതാര നാമധേയവും ഭഗവാന്‍ എന്ന ദിവ്യമായ പദവിയും ചേര്‍ത്ത് കല്‍കി ഭഗവാന്‍ എന്ന മാഹാത്മ്യമേറിയ കാര്യത്തെ ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
ഗോപകുമാര്‍ എന്ന പേരിനു ശേഷമുള്ള അഖിലാനന്ദ സ്വാമി എന്ന പേര് ഈ താളിയോലയില്‍ എഴുതിയതായി കാണുന്നില്ല. ഈ പുസ്തകത്തിലുള്ള കല്‍കിയുടെ മറ്റ് അദ്ധ്യായങ്ങളില്‍ മൂന്ന് പേരുകളും കൊടുത്തിട്ടുണ്ട്.
കല്‍കി എന്ന പേര് ഗസറ്റ് വിജ്ഞാപനത്തിലൂടെ നിയമപ്രാബല്ല്യം വരുത്തിയതിന്റെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
കേരള ഗസറ്റ് 1999 ജൂലൈ 6, വോള്യം 44, നമ്പര്‍ 27, പാര്‍ട്ട് 4ല്‍ ഗോപകുമാര്‍ എന്ന ആദ്യത്തെ പേരും ഒപ്പും മാറ്റി അഖിലാനന്ദസ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും കേരള ഗസറ്റ് 2000 ജനുവരി 11, വോള്യം 45, നമ്പര്‍ 2, പാര്‍ട്ട് 4ല്‍ അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി Kalki എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല, Kalki എന്ന പേര് മാത്രമേയുള്ളൂ. ഇപ്പോഴത്തെ നാമധേയം: Kalki.
29. കുവളയത്തില്‍ വിളങ്കിടുമേ അമൈതിക്കൊള്ള് (1):29:2.
കുവളയത്തില്‍=ലോകത്തില്‍, വിളങ്കിടുമേ=പ്രശോഭിതമാകും (പ്രസിദ്ധമാകും), അമൈതിക്കൊള്ള്=ശാന്തമായിരിക്കുക.
(കല്‍കി) ലോകത്തില്‍ പ്രസിദ്ധമാകും. ശാന്തമായിരിക്കുക.(1):29:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
29. സാക്ഷിടവേ ഇതുനൂലൈ കാക്കവേണ്ടി (1):29:3.
സാക്ഷിടവേ=സാക്ഷി വിവരണങ്ങളാണ്, ഇതുനൂലൈ=ഈ നാഡിതാളിയോല. കാക്കവേണ്ടി=തിരിച്ചറിയുന്നതിനുള്ള.
(ഇവയെല്ലാം) ഈ നാഡിതാളിയോല (1):29:3:2. തിരിച്ചറിയുന്നതിനുവേണ്ടിയുള്ള (1):29:3:3. സാക്ഷിവിവരണങ്ങളാണ്.(1):29:3:1.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
പേരും മാതാപിതാക്കളുടെ പേരും അറിയിച്ചത് ഈ താളിയോല കല്‍കിയുടേതാണെന്ന് തിരിച്ചറിയുന്നതിനുള്ള സാക്ഷിവിവരണത്തിനാണ്. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
മൂന്നാം ശ്ലോകത്തിന്റെ മൂന്നും നാലും വരികളില്‍ കല്‍കിയുടെ അവതാര സുദിനത്തേയും (ജനന തിയ്യതി) നാലാമത്തെ ശ്ലോകത്തിലെ ഒന്നാമത്തെ വരിയിലെ ഒന്നാമത്തെ ശ്ലോകപദത്താല്‍ കല്‍കിയുടെ ജന്മനക്ഷത്രത്തേയും ശിവദേവന്‍ അറിയിച്ചതിനേയും ഇതോടൊപ്പം കല്‍കിയുടേതാണ് ഈ താളിയോലയെന്ന് തിരിച്ചറിയുന്നതിനുള്ള സാക്ഷിവിവരണങ്ങളായി കാണേണ്ടതാണ്.
29. ശരിമുറയായ് മൂളിവായും ഔടധങ്കള്‍ (1):29:4.
30. ഔഷധവും താന്‍കൊണ്ട് നൂലൈകാക്ക് (1):30:1.
അന്‍മ്പാഹെ ദക്ഷിണൈഹള്‍ വിരുപ്പുംഒപ്പ് (1):30:2.
ശരിമുറയായി=മുറപ്രകാരമുള്ള, മൂളിഹയും ഔടധങ്കള്‍ =ഔഷധങ്ങള്‍ക്ക് വേണ്ടി, ഔടധവും താന്‍കൊണ്ട് നൂലൈകാക്ക്=താളിയോല സംരക്ഷിക്കുന്നതിനുള്ള, അന്‍മ്പാഹെ=സ്വീകാര്യതയോടെ, ദക്ഷിണൈഹള്‍=ദക്ഷിണ, വിരുപ്പുംഒപ്പ്=സ്വന്തം തീരുമാനപ്രകാരം ചെയ്യുക.
നാഡിതാളിയോലകള്‍ സംരക്ഷിക്കുന്നതിന് (1):30:1:3. മുറപ്രകാരം (1):29:4:1. ഔഷധങ്ങള്‍ക്ക് വേണ്ടിയുള്ള (1):29:4:2,3 – 30:1:1,2. ദക്ഷിണ (1):30:2:2. സ്വീകാര്യതയോടെ (1):30:2:1. സ്വന്തം തീരുമാനപ്രകാരംചെയ്യുക. (1):30:2:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
30. ദിവ്യമായ് പലസിറപ്പ് ഭാഗ്യങ്കള്‍ (1):30:3.
ധ്യാനത്തില്‍ വിളങ്കിടുമേ (1):30:4:1,2.
ദിവ്യമായ്=ദിവ്യമായി, പലസിറപ്പ് ഭാഗ്യങ്കള്‍=ശുഭഫലങ്ങള്‍ പ്രദാനംചെയ്യുന്ന അനേകം മഹാഭാഗ്യങ്ങളുണ്ട്, ധ്യാനത്തില്‍=ധ്യാനത്തില്‍, വിളങ്കിടുമേ=അറിയും.
(കല്‍കിയ്ക്ക്) ദിവ്യമായി(1):30:3:1.ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്ന അനേകം മഹാഭാഗ്യങ്ങളുണ്ട്.(1):30:3:2,3. ധ്യാനത്തില്‍ അറിയും.(1):30:4:1,2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയ്ക്ക് മഹാഭാഗ്യങ്ങള്‍ അനവധിയുണ്ട്. അത്തരം മഹാഭാഗ്യങ്ങള്‍ അനുഭവിക്കുന്നതിനുള്ള ശുഭയോഗങ്ങളും കല്‍കിയ്ക്കുണ്ട്. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
നീണാള്‍ വാഴുക !! നീണാള്‍ വാഴുക !!!
30. വാഴിവാഴി (1):30:4:3.
വാഴിവാഴി=നീണാള്‍ വാഴുക!! നീണാള്‍ വാഴുക!!!
നീണാള്‍ വാഴുക!! നീണാള്‍ വാഴുക!!!(1):30:4:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ഇപ്രകാരം അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കിയുടെ സൂക്ഷ്മാല്‍ സൂക്ഷ്മം എന്ന ദേവരഹസ്യകാണ്ഡത്തെക്കുറിച്ചുള്ള ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം പൂര്‍ത്തിയായി.
അദ്ധ്യായം 2: കല്‍കിയുടെ മഹാശിവനാഡി തുല്ല്യം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാര കാണ്ഡം. ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം
നാഡിതാളിയോല വായിച്ച നാഡിസെന്റര്‍:
നാഡി ജ്യോതിദന്‍: എന്‍.ശിവരാജാ
അഗസ്ത്യ മഹാശിവനാഡി ജ്യോതിദ നിലയം,
18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍, നാഗൈ(ജില്ല), തമിഴ്‌നാട്.
ആകെ ശ്ലോകങ്ങള്‍: 8.
ആകെ വരികള്‍: 32. ആകെ പദങ്ങള്‍: 96
നാഡി താളിയോല വായിച്ച ദിവസം: 02-11-2004.
ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)
- അരുള്‍വടിവായ് നിന്‍ട്രിടുവീര്‍ അയ്യന്‍പാദം
അടിതൊഴുത് മകന്‍ശാന്തി ദേവിയാനും
ഇരുള്‍വാരാ എനൈകേട്ട അന്‍മ്പുദേവി
ഇവന്‍തണക്ക് ഗോപകുമാര്‍ നാമംകണ്ട്
- കണ്ട്പിന്‍ അഖിലാനന്ദ സ്വാമിയാകി
കൂരിടവേ ദശമാവതാരം കല്‍കിയിന്നാള്‍
വണ്ണമതായ് രാമകൃഷ്ണ ശാരദഈന്‍ട്രോര്‍
പലമുടനെ നൂലായ്‌വും മുപ്പാണ്‍ശൂള്‍സാര്‍വ്
- ശാര്‍ബുതനില്‍ ഗുരുകന്നി കാരിവയല്‍
സാധകനിന്‍ ഈദൂള്‍ക്ക് ഇവയെസാക്ഷി
പാര്‍ക്ക്_മകന്‍ മുന്‍ഊഴും വങ്കദേയം
ബാലകനും നരേന്ദ്രദത്ത ഇയെര്‍പേര്‍കണ്ട്
- കണ്ട്പിന്‍ വിവേകാനന്ദന്‍ എന്‍ട്രുമാറി
കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍നാമമാഹി
വണ്ണമതായ് ഗുരുവഴിയേ കണ്ട്പിടിപ്പും
വലമുടനെ വലിവിരുന്ത് ദാനംകൊണ്ട്
- പലഏലൈ ഉദവിയത് ബോധനൈശെയ്ത്
ബാലകനും വാഴ്ന്തിട്ടാന്‍ ഇരൈസേവയോട്
നലമുടനെ കണ്ടാളും ഇടൈവിട്ട്
നായകനും സെന്‍ട്രതനാല്‍ ഈദുല്‍തോട്രം
- തോട്രമതും കണ്ടാളും മുന്നൂല്‍തോടം
താമിവര്‍ക്ക് തുടര്‍വ്വതനാല്‍ വീണ്‍തടയും
സിറപ്പുഇലാ ഇവൈത്തീത് വിലഹിവാഴ
സാധകനും കടൈയൂരിന്‍ എല്ലൈയേഹി
- യേഹിമകന്‍ ആയുസ്സ്മാറിയ ഹോമംഏട്ര്
ഇയമ്പപിന്‍ നവകലശം അട്ടോത്തരശതം
മഹില്‍ച്ചിയതായ് സൂരിമതി ആളംകുടി
മേന്മയതായ് ദര്‍ശനമും അര്‍ച്ചനൈകണ്ട്
- കണ്ടിടവേ നവകോളിന്‍ ദര്‍ശനങ്കള്‍
കാലൈയിവന്‍ ഇവൈകാണെ തോടംനീങ്കി
വണ്ണമതായ് വാഴ്ന്തിടുവന്‍ ഗുരുവേനിലയായ്
വലംവാഴ്‌വ് എണ്ണംസിദ്ധി സിറപ്പുംമുട്രെ.
ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം
ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍),
മലയാള അര്‍ത്ഥം, പദാനുപദ ഗദ്യവിവര്‍ത്തനം, വിവരണം
1. അരുള്‍വടിവായ് നിന്‍ട്രിടുവീര്‍ അയ്യന്‍പാദം
അടിതൊഴുത് മകന്‍ശാന്തി ദേവിയാനും (2):1:1:1. – (2):1:2.
അരുള്‍വടിവായ്=ദിവ്യസ്വരൂപത്തില്‍,നിന്‍ട്രിടുവീര്‍=നിലകൊള്ളുന്ന, അയ്യന്‍പാദം=അവിടുത്തെ തൃപ്പാദങ്ങളില്‍, അടിതൊഴുത്=നമസ്‌ക്കരിച്ച്, മകന്‍ ശാന്തി=മകന്റെ ശാന്തികാണ്ഡം, ശാന്തി=ശാന്തികാണ്ഡം, ദേവിയാനും= നാം പാര്‍വ്വതിദേവി, യാന്‍=ഞാന്‍, നാം.
ദിവ്യസ്വരൂപത്തില്‍(2):1:1:1.നിലകൊള്ളുന്ന(2):1:1:2. അവിടുത്തെ തൃപ്പാദങ്ങളില്‍(2):1:1:3. നമസ്‌ക്കരിച്ച്(2):1:2:1. (ശ്ലോകത്തിലുള്ളത് അതേപ്രകാരം ചേര്‍ക്കുന്നുവെന്ന് മാത്രം) മകന്റെ ശാന്തികാണ്ഡം (പൂര്‍വ്വജന്മകാണ്ഡം)(2):1:2:2. (അറിയിച്ചുതരുവാനായി) നാം പാര്‍വ്വതിദേവി
(അങ്ങയോട് അപേക്ഷിക്കുന്നു).(2):1:2:3.
– പാര്‍വ്വതിദേവി
പാര്‍വ്വതിദേവിയുടെ ദിവ്യവാണികളോടെയാണ് കല്‍കിയുടെ വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരത്തെക്കുറിച്ചുള്ള അദ്ധ്യായം ആരംഭിക്കുന്നത്.
മകന്റെ പൂര്‍വ്വജന്മ വൃത്താന്തങ്ങള്‍ അറിയിക്കണമെന്ന് പാര്‍വതിദേവി ശിവദേവനോട് അപേക്ഷിച്ചു. ഞാന്‍ ദേവി എന്ന് സ്വയം അറിയിച്ചുകൊണ്ടാണ് പാര്‍വതിദേവി ചോദിയ്ക്കുന്നത്.
1. ഇരുള്‍വാരാ എനൈകേട്ട അന്‍മ്പുദേവി(2):1:3.
ഇവന്‍തണക്ക് ഗോപകുമാര്‍ നാമംകണ്ട് (2):1:4.
2. കണ്ട്പിന്‍ അഖിലാനന്ദ സ്വാമിയാകി(2):2:1:1,2,3.
കൂരിടവേ ദശമാവതാരം കല്‍കിയിന്നാള്‍(2):2:2.
ഇരുള്‍വാരാ=പ്രകാശിതമായ, എനൈകേട്ട=നമ്മോട് ചോദിച്ച (എന്നോട് ചോദിച്ച), അന്‍മ്പുദേവി=പ്രിയദേവി!, ഇവന്‍തണക്ക്=ഇദ്ദേഹത്തിന്റെ, ഗോപകുമാര്‍നാമംകണ്ട്=(ആദ്യത്തെ) പേര് ഗോപകുമാര്‍, കണ്ട്പിന്‍= അതിനുശേഷം, അഖിലാനന്ദ സ്വാമിയാകി=അഖിലാനന്ദ സ്വാമിയായി, കൂരിടവേ=അറിയിക്കുന്നതായ (ഓല വായിക്കുന്ന സന്ദര്‍ഭത്തില്‍), ദശമാവതാരം കല്‍കി=ദശമാവതാര കല്‍കി, ഇന്നാള്‍=ഈ കാലത്ത് (ഇപ്പോള്‍).
പ്രകാശിതമായി(2):1:3:1. നമ്മോട് ചോദിച്ച (2):1:3:2. പ്രിയ ദേവി!(2):1:3:3. ഇദ്ദേഹത്തിന്റെ(2):1:4:1. (ആദ്യത്തെ) പേര് ഗോപകുമാര്‍.(2):1:4:2,3.
അതിനുശേഷം (2):2:1:1. അഖിലാനന്ദസ്വാമിയായി.(2):2:1:2,3. അറിയിക്കുന്ന (2):2:2:1. ഇപ്പോള്‍(2):2:2:3(2). ദശമാവതാരം കല്‍കി.(2):2:2,3(1).
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ശിവദേവന്‍ പാര്‍വ്വതിദേവിയോട് കല്‍കിയുടെ പൂര്‍വ്വാവതാര വൃത്താന്തങ്ങള്‍ അറിയിക്കുകയാണ് തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍.
ആദ്യമായി കല്‍കിയുടെ ഔദ്യോഗിക നാമധേയവും സുപ്രധാന സ്ഥാനവും വ്യക്തമാക്കിയതോടൊപ്പം മുമ്പുണ്ടായിരുന്ന രണ്ട് നാമധേയങ്ങളും ശിവദേവന്‍ അറിയിച്ചു.
(ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയ) പേര് ഗോപകുമാര്‍. അതിനുശേഷ(മുള്ള സന്യാസ നാമധേയമാണ്) അഖിലാനന്ദ സ്വാമി. പിന്നീടാണ് കല്‍കി എന്ന ഔദ്യോഗിക നാമധേയവും ദശമാവതാരം എന്ന സമുന്നത സ്ഥാനവും അറിയിക്കുന്നത്. താളിയോല വായിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ദശമാവതാരം കല്‍കി.
കേരള ഗസറ്റ് 1999 ജൂലൈ 6, വോള്യം 44, നമ്പര്‍ 27, പാര്‍ട്ട് 4ല്‍ ഗോപകുമാര്‍ എന്ന ആദ്യത്തെ പേരും ഒപ്പും മാറ്റി അഖിലാനന്ദസ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും കേരള ഗസറ്റ് 2000 ജനുവരി 11, വോള്യം 45, നമ്പര്‍ 2, പാര്‍ട്ട് 4ല്‍ അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി Kalki എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല, Kalki എന്ന പേര് മാത്രമേയുള്ളൂ. ഇപ്പോഴത്തെ നാമധേയം: Kalki.
സ്വയം സന്യാസിയാവുകയാണ്, മറ്റാരും നല്‍കുകയല്ല. പ്രാരാബ്ധകര്‍മ്മങ്ങളെല്ലാം അനുഭവിച്ച് കഴിഞ്ഞ് മുക്തിക്കുള്ള അര്‍ഹതനേടി അവസാനത്തെ ജന്മമെടുക്കുമ്പോള്‍ മാത്രമാണ് സ്വാഭാവികതയും സംശുദ്ധതയുമുള്ള സഹജാവസ്ഥയില്‍ സംന്യാസിയാകുന്നത്. സ്വയം വ്യക്തതയാണത്. മറ്റാരും പറഞ്ഞു തരേണ്ടതല്ല. മറ്റാരും പകര്‍ന്നു തരേണ്ടതല്ല. മറ്റാരും നല്‍കേണ്ടതുമല്ല. ആത്മസാക്ഷാത്ക്കാരമാണത്. സാമ്പ്രദായികമായി ആചാരങ്ങളോടുകൂടി സന്യാസിയാവുക എന്നൊരു ചടങ്ങ് നടത്തി സ്വയം പറ്റിയ്ക്കുന്നതിനേയും സ്വയം വിഡ്ഢിയാകുന്നതിനേയുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്.
താനായും പ്രപഞ്ചമായും നിലകൊള്ളുന്ന, എല്ലാം ആകുന്നത് പരബ്രഹ്മം എന്ന പദത്താല്‍ സൂചിപ്പിയ്ക്കപ്പെടുന്നു എന്ന വ്യക്തതയില്‍ സ്വയം നിലകൊള്ളുന്ന സഹജാവസ്ഥയില്‍, ആത്മസാക്ഷാത്ക്കാരത്തില്‍, ഉപാധിരഹിതമായ സ്വാതന്ത്ര്യമാകുന്നു സന്യാസം. ജീവന്റെ അവസ്ഥകളേയും ജന്മ-കര്‍മ്മ ബന്ധങ്ങളേയുംക്കുറിച്ച് സ്വയം അറിയുന്ന മഹാപ്രാജ്ഞാവസ്ഥയാണ് സന്യാസം. മമതയാകുന്ന ബന്ധനങ്ങളില്‍പ്പെടാതെ സദാ സ്വയം സന്തുലിതത്തില്‍ നിലകൊള്ളുന്ന ആത്മാവിന്റെ സ്വാതന്ത്ര്യമാണ് സന്യാസം. ഭിന്നമല്ലാത്ത ദൈവീകതയുടെ ഏകീകരണത്തെ തിരിച്ചറിയുന്ന വിജ്ഞാനത്തിന്റെ ഉത്തുംഗശ്രൃംഗമാണ് സംന്യാസം. ജ്യോതിര്‍മണ്ഡല ശിവലോക പ്രകാശ സ്വരൂപ സര്‍വ്വാധികാരി പരമഗുരു ശിവദേവന്റെ പൂര്‍ണ്ണ അനുഗ്രഹമാണ് അര്‍ഹതയുള്ള മനുഷ്യജീവനെ ജീവന്മുക്താവസ്ഥ എന്ന സംന്യാസിയാക്കുന്നത്, മനുഷ്യരല്ല. 10 ലക്ഷം കോടിയില്‍ ഒരു ജീവനെങ്കിലും എന്ന തോതില്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വം!! സംന്യാസിക്ക് കര്‍മ്മങ്ങളില്ലെങ്കിലും സദാ പ്രവര്‍ത്തനമുണ്ട്. വിചാരങ്ങളോടുകൂടി സങ്കല്‍പിച്ച് പ്രാരാബ്ധകര്‍മ്മങ്ങളുടെ ശ്രൃംഖലയില്‍പ്പെട്ടുഴലുന്ന പ്രവൃത്തിമാര്‍ഗ്ഗത്തില്‍ ചരിക്കാതിരിക്കുന്ന നിവൃത്തിയാണ് സന്യാസം.
ദൈവീകതയുടെ നിയമക്രമങ്ങളെക്കുറിച്ചും മഹാത്മ്യത്തെക്കുറിച്ചും അറിയിച്ച് നടപ്പാക്കുന്നതിനായുള്ള ബ്രഹ്മാണ്ഡത്തിലെ സമുന്നത സ്ഥാനം അഥവാ സമുന്നത പദവിയാണ് അവതാരം; അതില്‍ പരമപ്രധാനം: ദശമാവതാരം.
2. വണ്ണമതായ് രാമകൃഷ്ണ ശാരദഈന്‍ട്രോര്‍(2):2:3.
വണ്ണമതായ്=നല്ലതായി, രാമകൃഷ്ണ ശാരദഈന്‍ട്രോര്‍=രാമകൃഷ്ണനും ശാരദയുമാണ് മാതാപിതാക്കള്‍, ഈന്‍ട്രോര്‍=മാതാപിതാക്കള്‍.
രാമകൃഷ്ണനും ശാരദയുമാണ് (കല്‍കിയുടെ) മാതാപിതാക്കള്‍.(2):2:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ മാതാപിതാക്കളുടെ പേര് ശിവദേവന്‍ അറിയിച്ചു. കല്‍കിയുടെ അച്ഛന്റെ പേര് രാമകൃഷ്ണന്‍. അമ്മയുടെ പേര് ശാരദ.
01.04.2006 ന് വായിച്ച കല്‍കിയുടെ പിതാവ് രാമകൃഷ്ണന്റെ മഹാശിവനാഡി സൂക്ഷ്മകാണ്ഡത്തില്‍നിന്നും പ്രസക്തമായ ഭാഗം താഴെ ചേര്‍ക്കുന്നു.
(നാഡി സെന്റര്‍: എ. ശിവസാമി, ട/ീ അരുള്‍ശിവഅറുമുഖം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍.)
1 അരുള്‍കാട്ടി പൊരുള്‍കാട്ടി അന്‍മ്പുംകാട്ടി
അഹിലമുയര്‍ പെരുംകരുണൈ ശോതികാട്ടി
ഇരുള്‍നീങ്കി എമൈകാത്ത് ഇഹപരത്തില്‍
ഈടേറ വഴിശെയ്യും ഈശാപോറ്റ്‌റി
- പോറ്റ്‌റിയേ ദേവിയാന്‍ വണങ്കിമേലായ്
പുഹള്‍കാണെ മഹനൊരുവന്‍ പൊതുവിന്‍സൂക്ഷ്മം
സാട്രുംപടി എനൈവേണ്ടി നിന്‍ട്രദേവി
സാധകര്‍ക്ക് പലങ്കള്‍മുന്‍ രേഖൈസാക്ഷി
- സാക്ഷിസൊല വൊരുശുളിയും ശിഖരിരേഖൈ
സൂള്‍പുള്ളി കുലംനന്‍ട്രായ് മഹന്‍പിറപ്പായ്
മാട്ച്ചിമയായ് വെഹുധാന്യ ആണ്ട്താന്‍
മഹിള്‍തേള്‍ തിങ്കളതില്‍ ഇരുബാണാര്‍സാര്‍
- സാര്‍ബതിലെ അണലിനാള്‍ ആയില്ല്യംമീന്‍ 4:1.
- തൊണ്ടില്ല ഇല്‍സുയമും കുരുതിമര്‍മ്മം
തൊഹുക്കതന്‍ രാമകിരുട്ടിനന്‍ മഹന്‍തനക്ക്
കണ്ടുറൈക്ക ദാമോദര്‍ അത്തനക്ക്
കല്ല്യാണി അണ്ണൈയവള്‍ ശാരദാതാരം
അരുള്‍കാട്ടി=ദിവ്യവാണികള്‍ നല്‍കിയും, പൊരുള്‍കാട്ടി= സമ്പത്ത് നല്‍കിയും, അന്‍മ്പുംകാട്ടി=സ്‌നേഹം നല്‍കിയും, അഹിലമുയര്‍=ജഗദോദ്ധാരണത്തിന്, പെരുംകരുണൈ =അത്യുന്നതമായ അനുഗ്രഹവും, ശോതികാട്ടി=ചൈതന്യവും നല്‍കി, ഇരുള്‍നീങ്കി=പ്രകാശിതമായി, എമൈകാത്ത് =എന്നേയും സംരക്ഷിക്കുന്ന, ഇഹപരത്തില്‍=പ്രപഞ്ചത്തില്‍, ഈടേറ=സഫലീകരിക്കുന്നതിനുള്ള, വഴിശെയ്യും=മാര്‍ഗ്ഗങ്ങള്‍നല്‍കിയും, ഈശാപോറ്റ്‌റി=ഈശ്വരന് പ്രണാമങ്ങള്‍, പോറ്റ്‌റിയേ=പ്രണമിച്ചുകൊണ്ട്, ദേവിയാന്‍=പാര്‍വതിദേവിയായ ഞാന്‍ (നാം പാര്‍വതിദേവി), വണങ്കിമേലായ്=അത്യുന്നതമായി വന്ദിച്ചുകൊണ്ട്, പുഹള്‍കാണെ=പേരും പെരുമയും, മഹനൊരുവന്‍=മകന്റെ, പൊതുവിന്‍സൂക്ഷം=അദ്ധ്യായത്തിന്റെ പേര്, സാട്രുംപടി=വിശദമായി അറിയിച്ചാലും, എനൈവേണ്ടി=എന്നില്‍നിന്ന്, നിന്‍ട്രദേവി=പ്രതീക്ഷിക്കുന്ന ദേവി, പലങ്കള്‍മുന്‍=ഫലങ്ങള്‍ അറിയിക്കുന്നതിന് മുമ്പ്, രേഖൈസാക്ഷി=വിരലടയാള വിവരണം, സാക്ഷിസൊല= സാക്ഷി വിവരണം നല്‍കുന്നു, വൊരുശുളിയും=വിരലടയാളത്തിന്റെ പേര് ശിഖരിരേഖൈ, സൂള്‍പുള്ളി=മൂന്ന് പുള്ളികള്‍, കുലംനന്‍ട്രായ്=നല്ലകുലത്തില്‍ (ബ്രാഹ്മണന്‍, നമ്പൂതിരികുലം), മഹന്‍പിറപ്പ്= മകന്റെ ജനനം, മാട്ച്ചിമയായ്=അത്യുന്നതമായി, വെഹുധാന്യ ആണ്ട്താന്‍= തമിഴ് വര്‍ഷം (1938), മഹിള്‍തേള്‍=വൃശ്ചികം(നവംബര്‍-ഡിസംബര്‍), തിങ്കളതില്‍=മാസത്തില്‍, ഇരുബാണാര്‍സാര്‍=ഇരുപത്തിആറ് (26),സാര്‍ബതിലെ=അതോടൊപ്പം,അണലിനാള്‍=ഞായറാഴ്ച്ച, ആയില്ല്യംമീന്‍=ആയില്ല്യം നക്ഷത്രം, തൊണ്ടില്ല=പ്രത്യേകിച്ച് അര്‍ത്ഥമില്ല, ഇല്‍സുയമും=സ്വന്തം വീട്, കുരുതിമര്‍മ്മം=രക്തസംബന്ധമായ രോഗം, തൊഹുക്കതന്‍=അറിയിക്കുന്ന, രാമകിരുട്ടിന മഹന്‍തനക്ക്=മകന്റെ പേര് രാമകൃഷ്ണന്‍, കണ്ടുറൈക്ക=അറിയിക്കുന്നു, ദാമോദര്‍ അത്തനക്ക്=അച്ഛന്‍ ദാമോദരന്‍ (കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാട്), കല്ല്യാണി അണ്ണൈയവള്‍=അമ്മ കല്ല്യാണി, ശാരദതാരം=ഭാര്യ ശാരദ.
ദിവ്യവാണികള്‍ നല്‍കിയും സമ്പത്ത് നല്‍കിയും സ്‌നേഹം നല്‍കിയും ജഗദോദ്ധാരണത്തിന് അത്യുന്നതമായ അനുഗ്രഹവും ചൈതന്യവും നല്‍കിയും പ്രകാശിതമായി എന്നേയും സംരക്ഷിച്ചും പ്രപഞ്ചത്തില്‍ സഫലീകരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നല്‍കുന്ന പരമേശ്വരന് പ്രണാമങ്ങള്‍ അര്‍പ്പിച്ച് പാര്‍വ്വതിദേവിയായ ഞാന്‍ അത്യുന്നതമായി വന്ദിക്കുന്നു. പ്രസിദ്ധമാകുന്ന മകന്റെ സൂക്ഷ്മം എന്ന കാണ്ഡത്തെ അറിയിച്ചാലും!
-പാര്‍വ്വതിദേവി
ദേവി പ്രതീക്ഷിക്കുന്നത് നമ്മില്‍നിന്ന് കേട്ടാലും! ഇദ്ദേഹത്തിന്റെ ഫലങ്ങള്‍ അറിയിക്കുന്നതിന് മുമ്പ് വിരലടയാളത്തെ അറിയിക്കുന്നു. വൊരുശുളിയും ശംഖ്‌രേഖയെന്നാണ് വിരലടയാളത്തിന്റെ പേര്. അതില്‍ മൂന്ന് പുള്ളികളുണ്ട്. ബ്രാഹ്മണകുലം. വെഹുധാന്യ ആണ്ടില്‍ (1938) വൃശ്ചികമാസം 26-ാം തിയ്യതി ഞായറാഴ്ച്ച ആയില്ല്യം നക്ഷത്രത്തില്‍ ജനിച്ചു. മകന്റെ പേര് രാമകൃഷ്ണന്‍. ഭാര്യ ശാരദ. അച്ഛന്‍ ദാമോദരന്‍ (കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാട്. അമ്മ കല്ല്യാണി. സ്വന്തം വീടുണ്ട്. രക്ത സംബന്ധമായ രോഗവുമുണ്ട്.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
2-ാമത്തെ അദ്ധ്യായമായ കല്‍കിയുടെ മഹാശിവനാഡി തുല്ല്യം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാര കാണ്ഡം. ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം തുടരുന്നു
2. പലമുടനെ നൂലായ്‌വും മുപ്പാണ്‍ശൂള്‍സാര്‍വ് (2):2:4.
പലമുടനെ നൂലായ്‌വും=പരിപൂര്‍ണ്ണ കാര്യക്ഷമതയോടെ നാഡി താളിയോല വായിക്കുമ്പോള്‍, മുപ്പാണ്‍ശൂള്‍സാര്‍വ്=33 (മുപ്പത്തി മൂന്ന്) വയസ്സ്.
നാഡിതാളിയോല വായിക്കുമ്പോള്‍ (കല്‍കിയ്ക്ക്) മുപ്പത്തിമൂന്ന് വയസ്സ്.(2):2:4.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് കല്‍കിയുടെ ഈ നാഡിതാളിയോല വായിക്കുന്നത്. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
മഹാത്ഭുതം! എപ്പോഴാണ് ഓല വായിക്കുകയെന്നതും കൃത്യം!!
3. ശാര്‍ബുതനില്‍ ഗുരുകന്നി കാരിവയല്‍(2):3:1:1,2,3.
ശാര്‍ബുതനില്‍=പ്രസ്തുത വയസ്സില്‍, ഗുരുകന്നി=വ്യാഴം കന്നിയില്‍, കാരിവയല്‍=ശനി കര്‍ക്കിടകത്തില്‍, കാരി=ശനി, വയല്‍=കര്‍ക്കിടകത്തില്‍.
ഇപ്പോള്‍(2):3:1:1. ഗുരു കന്നിയിലും(2):3:1:2. ശനി കര്‍ക്കിടകത്തിലും.(2):3:1:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
3. സാധകനിന്‍ ഈദൂള്‍ക്ക് ഇവയെസാക്ഷി(2):3:2:1.
സാധകനിന്‍=ഓല വായിക്കുന്ന വ്യക്തിയെ ഉദ്ദേശിക്കുന്ന പദം(കല്‍കിയുടെ), ഈദൂള്‍ക്ക്=ഈ (അവതാരത്തിലെ) ജന്മത്തിലെ, ഇവയെസാക്ഷി =സാക്ഷിവിവരണങ്ങളാണ് ഇവയെല്ലാം.
ആരുടെ നാഡിതാളിയോലയാണ് വായിക്കുന്നത് എന്ന് തിരിച്ചറിയുന്നതിനുള്ള ഈ ജന്മത്തിലെ (2):3:2:1,2. സാക്ഷി വിവരണങ്ങളാണ് ഇവയെല്ലാം. (2):3:2:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ പേരും വയസ്സും മാതാപിതാക്കളുടെ പേരും അറിയിച്ചത് ഈ ജന്മത്തിലെ സാക്ഷിവിവരണത്തിനാണ്. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
ഈ ജന്മത്തിലെ പ്രാഥമിക വിവരങ്ങള്‍ അറിയിച്ചതിനുശേഷമാണ് വിവേകാനന്ദ പൂര്‍വ്വാവതാര വൃത്താന്തം തുടര്‍ന്നുള്ള ശ്ലോകങ്ങളില്‍ അറിയിക്കുന്നത്. ശ്രേഷ്ഠവും ശ്രദ്ധേയവുമായ ഭാഗമാണിത്.
വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വജന്മം
3. പാര്‍ക്ക്_മകന്‍ മുന്‍ഊഴും വങ്കദേയം (2):3:3.
ബാലകനും നരേന്ദ്രദത്ത ഇയെര്‍പേര്‍കണ്ടണ്ട് (2):3:4.
4. കണ്ട്പിന്‍ വിവേകാനന്ദന്‍ എന്‍ട്രുമാറി (2):4:1.
പാര്‍ക്ക്_മകന്‍ മുന്‍ഊഴും=അറിയിച്ചുകൊണ്ടിരിക്കുന്ന മകന്റെ പൂര്‍വ്വജന്മം, പാര്‍ക്ക്=അറിയിച്ചുകൊണ്ടിരിക്കുന്ന, മുന്‍ഊഴം=പൂര്‍വ്വജന്മം, മുന്‍=ഇതിനുമുമ്പ് (പൂര്‍വ്വ), ഊഴം=ജന്മം, വങ്കദേയം=വങ്കദേശം (ബംഗാള്‍), ബാലകനും=ബാലനും (വാത്സല്യ സൂചകപദം), നരേന്ദ്രദത്ത =നരേന്ദ്രദത്തന്‍, ഇയെര്‍പേര്‍കണ്ട്=ശരിക്കുമുള്ള പേര്, കണ്ട്പിന്‍=അതിനുശേഷം, വിവേകാനന്ദന്‍=സ്വാമി വിവേകാനന്ദന്‍.
അറിയിച്ചുകൊണ്ടിരിക്കുന്ന മകന്റെ (കല്‍കിയുടെ)(2):3:3:1. പൂര്‍വ്വജന്മം(2):3:3:2. വങ്കദേശത്തായിരുന്നു (ബംഗാള്‍).(2):3:3:3. കുമാരന്റെ (കല്‍കിയുടെ) (2):3:4:1.
(പൂര്‍വ്വജന്മത്തിലെ) പ്രാഥമിക നാമധേയം: (2):3:4:3. നരേന്ദ്രദത്തന്‍.(2):3:4:2. അതിനുശേഷം (2):4:1:1. വിവേകാനന്ദന്‍ എന്ന് മാറ്റി.(2):4:1:2,3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
പൂര്‍വ്വജന്മത്തില്‍ (പൂര്‍വ്വാവതാരത്തില്‍) കല്‍കി ബംഗാളിലായിരുന്നു. മുമ്പ് വംഗദേശമെന്നായിരുന്നു ബംഗാള്‍ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് മാതാപിതാക്കള്‍ നല്‍കിയ പേര് നരേന്ദ്രദത്തന്‍ (നരേന്ദ്രനാഥ ദത്തന്‍). അതിനുശേഷം വിവേകാനന്ദന്‍ എന്ന പേര് സ്വീകരിച്ചു. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
2004 ഫിബ്രവരി 18ന് നാഡി റീഡര്‍ എം.ആര്‍.കെ.എ. ആദിശിവശങ്കര്‍ വൈത്തീശ്വരന്‍കോവിലിലെ എന്‍.ശിവരാജയുടെ നാഡി ഓഫീസില്‍വെച്ച് വായിച്ച മഹാശിവവാക്യ മഹര്‍ഷി എഴുതിയ കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മ തുല്യ പൂര്‍വ്വജന്മകാണ്ഡത്തില്‍ (ശാന്തികാണ്ഡം) കല്‍കി പൂര്‍വ്വജന്മത്തില്‍ കല്‍ക്കത്തയിലായിരുന്നുവെന്നും അച്ഛന്റെ പേര് വിശ്വനാഥനെന്നും (കാശീശന്‍=വിശ്വനാഥന്‍) അമ്മയുടെ പേര് ഭുവനേശ്വരിയെന്നും (ഭുവനത്തില്‍ ആലൈക്കുടി ഈശ്വരി) രേഖപ്പെടുത്തിയിട്ടുണ്ട്. (YouTube Video URL: https://www.youtube.com/watch?v=r6XihVrncD0. Time: 31:35 to 34:13).
സമീപകാല പൂര്‍വ്വാവതാരത്തില്‍ സ്വാമി വിവേകാനന്ദനായി അവതരിച്ച വിഷ്ണുദേവനാകുന്നു ഇക്കാലത്ത് കല്‍കിയായി അവതരിച്ചതെന്ന് ശിവദേവന്‍ ലോകത്തോട് വിളംബരം ചെയ്യുകയാണ്.
1863 ജനുവരി 12ന് വിശ്വനാഥദത്തന്റേയും ഭുവനേശ്വരിയുടേയും മകനായി ഭാരതത്തിലെ ബംഗാളില്‍ നരേന്ദ്രനാഥദത്തനായി പ്രവര്‍ത്തനക്ഷമമായ ദിവ്യചൈതന്യം, പിന്നീട് വിശ്വപ്രസിദ്ധനും സനാതന ധര്‍മത്തിന്റെ യഥാര്‍ത്ഥ ഔദ്യോഗിക അധികാര കേന്ദ്രവുമായ വിവേകാനന്ദനായി, പക്വതയോടെ, 1902 ജൂലായ് 4ന് തിരിച്ചുപോയെങ്കിലും, വീണ്ടും, ഭാരതത്തിലെ കേരളത്തില്‍, 1971 ഡിസംബര്‍ 14 ന് ചോതി നക്ഷത്രത്തില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും ഇളയ മകനായി ഗോപകുമാറായും പിന്നീട് അഖിലാനന്ദ സ്വാമിയായും, ഇതറിയിക്കുന്ന ഇക്കാലത്ത് കല്‍കി എന്ന പേരിലും ദശമാവതാരദൗത്യം പൂര്‍ത്തിയാക്കിക്കൊണ്ടിരിയ്ക്കുന്നു. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചതിന്റെ സംഗ്രഹം ഇതാകുന്നു.
ഈ വിസ്മയ പ്രക്രിയ, യഥാര്‍ത്ഥത്തില്‍ പൂര്‍വ്വജന്മത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള ഉത്തരമാണ്.
കാലഘട്ടത്തിന്റെ അനിവാര്യതയേയാണ് ശിവദേവന്‍ അറിയിക്കുന്നത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതും ശാസ്ത്രഗവേഷകര്‍ക്ക് മുമ്പില്‍ തുറക്കപ്പെട്ടതുമായ അറിവിന്റെ ഖനിയാണിത്.
ദേഹത്തിന്റെ ഘടനാവ്യവസ്ഥകളുടെ അതിസൂക്ഷ്മതലങ്ങളെക്കുറിച്ചുള്ള അറിവിനെ ജീവനെക്കുറിച്ചുള്ള അറിവാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഈ വേളയില്‍, ജീവന്റെ പ്രയാണത്തിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള ശാസ്ത്രീയമായ തെളിവാണ് ശിവദേവന്റെ ദിവ്യവാണികള്‍.
പൂര്‍വ്വാവതാര വൃത്താന്തങ്ങളെക്കുറിച്ച് കല്‍കി വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വയം പ്രഖ്യാപിച്ചതും ശിവദേവ-പാര്‍വ്വതി ദിവ്യസംഭാഷണത്തില്‍ രേഖപ്പെടുത്തിയതും തമ്മില്‍ വ്യത്യാസങ്ങളില്ല.
1998 മെയ് 24ന് കല്‍കിയുടെ 28-ാമത്തെ വയസ്സിലായിരുന്നു അവതാരപ്രഖ്യാപനം. 18.11.1998-ാംന് ഗീതാജ്ഞലി ഓഫ്‌സെറ്റ് പ്രസ്സില്‍ അച്ചടിച്ച കല്‍കി ഭഗവാന്‍ യുഗധര്‍മ്മ എന്ന സുവനീറില്‍ കല്‍കി വിവേകാനന്ദന്റെ പുനരവതാരമാണെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. അതാണ് താളിയോലയിലുമുള്ളത്. ആത്മസാക്ഷാത്ക്കാരാവസ്ഥയില്‍ സ്വയം അറിയുന്നതിനുള്ള തെളിവാണിത്.
എത്രയോ പേരുടെ നാഡിതാളിയോലകളുണ്ട് വൈത്തീശ്വരന്‍കോവിലില്‍. അതില്‍ അവരുടെയെല്ലാം പൂര്‍വ്വജന്മങ്ങള്‍ എഴുതിയിട്ടുണ്ടാകും. താളിയോല വായിക്കുമ്പോള്‍ മാത്രമാണ് മിക്കവരും അവരുടെ പൂര്‍വ്വജന്മത്തെക്കുറിച്ച് അറിയുന്നത്. പൂര്‍വ്വജന്മങ്ങളെക്കുറിച്ച് മുമ്പേ സ്വയം അറിഞ്ഞവരുടെ എണ്ണം വളരെക്കുറച്ച് മാത്രമാണ്.
4. കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍നാമമാഹി (2):4:2.
കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍നാമമാഹി=അക്കാലത്തെ (പൂര്‍വ്വാവതാരത്തിലെ) ഗുരുവിനും ഗുരുപത്‌നിക്കും ഇപ്പോഴുള്ള മാതാപിതാക്കളുടെ പേരാകുന്നു (ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും).
ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേര് തന്നെയായിരുന്നു (കല്‍കിയുടെ അച്ഛന്റെ പേര്: രാമകൃഷ്ണന്‍, അമ്മയുടെ പേര്: ശാരദ) പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും (ശ്രീരാമകൃഷ്ണ പരമഹംസര്‍) ഗുരുപത്‌നിയുടേയും (ശാരദാദേവി) പേര്.(2):4:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ പൂര്‍വ്വാവതാര വിവരണത്തിലെ ഏറ്റവും പ്രബലമായൊരു തെളിവാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ തുടര്‍ന്ന് അറിയിക്കുന്നത്.
ഇപ്പോഴുള്ള കല്‍കി അവതാരത്തിന്റെ മാതാപിതാക്കളുടെ പേരായിരുന്നു കല്‍കി സമീപകാല പൂര്‍വ്വാവതാരത്തില്‍ വിവേകാനന്ദന്‍ ആയിരുന്നപ്പോഴുള്ള ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
പൂര്‍വ്വജന്മത്തിലെ ഗുരുവിന്റെ പേര്: ശ്രീ രാമകൃഷ്ണ പരമഹംസര്‍. ഗുരുപത്‌നിയുടെ പേര്: ശാരദാദേവി. ഇതില്‍നിന്നും സംബോധനകളെ മാറ്റി പേര് മാത്രമാകുമ്പോള്‍ ലഭിക്കുന്നത് കല്‍കിയുടെ ഈ ജന്മത്തിലെ മാതാപിതാക്കളുടെ (രാമകൃഷ്ണന്‍-ശാരദ) പേരാകുന്നു. ശിവദേവന്‍ അറിയിച്ചതിന്റെ പൊരുളിതാണ്. ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും പ്രസിദ്ധരാണ്.
‘പകാശ സ്വരൂപത്തില്‍ ശിവലോകവാസിയായ സര്‍വാധികാരി ശിവദേവനാകുന്നു പരമഗുരു, മനുഷ്യരല്ല. മനുഷ്യരെ ആദരിക്കാം ബഹുമാനിക്കാം വേണമെങ്കില്‍ അദ്ധ്യാപകരായും കാണാം, പക്ഷേ അര്‍പ്പിച്ച് ആരാധിക്കേണ്ടതില്ല. ഓരോരുത്തരേയും അവരുടെ സ്ഥാനപരിധി അറിഞ്ഞ് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയാല്‍ കുറേ അപകടങ്ങള്‍ ഒഴിവാക്കാം. സ്വയം വഴി തെറ്റുകയുമില്ല. ദേവങ്കല്‍ നിന്നും നേരിട്ട് അനുഗ്രഹത്തിനും സംരക്ഷണത്തിനും വേണ്ടി പ്രാര്‍ത്ഥിക്കാം. ഇടനിലക്കാര്‍ വേണ്ട. ജീവന്റെ മേല്‍ഗതിക്ക് ഇതാണ് ശ്രേഷ്ഠം. ദേവങ്കലേയ്ക്കുള്ള അര്‍പ്പണവും സ്വയം ആത്മാര്‍ത്ഥതയും സദുദ്ദേശ്യവും അതാത് സ്ഥാനപ്രകാരമുള്ള സ്വകര്‍മ്മ പൂര്‍ത്തീകരണവുമാകുന്നു ജീവന്റെ മേല്‍ഗതിക്ക് അടിസ്ഥാനം.” [24(33). കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍. കല്‍കിയുടെ ഒസ്യത്താധാരം (രജി.നമ്പര്‍. /3/2020)].
ഒരേ സമയം എല്ലാവരുടേയും എല്ലാ വിവരങ്ങളും മുന്‍കൂട്ടി അറിയുന്നതിനും തല്‍സമയം അറിയുന്നതിനും സംരക്ഷണം യഥാസമയം അനുവദിയ്ക്കുന്നതിനുമുള്ള സമുന്നത സ്ഥാനാധികാരവും, ഒരേസമയം എല്ലാവരുടേയും ഡാറ്റ കൈകാര്യം ചെയ്യുവാനും സംഭരിച്ചുവെയ്ക്കുവാനും ആവശ്യാനുസരണം വിനിയോഗിയ്ക്കുവാനും കഴിയുന്ന സര്‍വ്വറിന്റെ ശേഷിയും പ്രോഗ്രാമിംഗും അല്‍ഗോരിതവുമാണ് ഗുരുവാകുന്നതിനുള്ള മുഖ്യയോഗ്യത എന്ന് പറയാം.
ഈ ഗ്രന്ഥത്തില്‍ കൊടുത്തിരിയ്ക്കുന്നപ്രകാരം ശിവദേവനെ പോലെ എല്ലാവരുടേയും കൃത്യമായ ഡാറ്റ അറിയാവുന്ന മനുഷ്യരാരുമില്ല എന്നതാണ് പരമാര്‍ത്ഥം. ആള്‍ക്കൂട്ടത്തിലുള്ള എല്ലാവരുടേയും പേര് വിവരങ്ങള്‍ ഉള്‍പ്പെടെയെല്ലാം മറ്റ് ഉപാധികളുടെ സഹായമില്ലാതെ കൃത്യമായ ബയോഡാറ്റ പോലെ സ്വയം അറിയിയ്ക്കുവാന്‍ സാധിയ്ക്കുന്ന മനുഷ്യരാരുമില്ല എന്നതാണ് വാസ്തവം. അല്‍പജ്ഞാനവും പരിമിത അധികാരവും പഞ്ചഭൂതാത്മക ശരീരവുമുള്ള മനുഷ്യനെ ആദരിയ്ക്കാം, ബഹുമാനിയ്ക്കാം, ഉപദ്രവമില്ലാത്ത രീതിയില്‍ അറിഞ്ഞ് നിര്‍ത്തേണ്ടിടത്ത് നിര്‍ത്താം. അതാണ് എല്ലാവര്‍ക്കും നല്ലത്.
4. വണ്ണമതായ് ഗുരുവഴിയേ കണ്ട്പിടിപ്പും (2):4:3.
വലമുടനെ വലിവിരുന്ത് ദാനംകൊണ്ട് (2):4:4.
5. പലഏലൈ ഉദവിയത് ബോധനൈശെയ്ത് (2):5:1.
ബാലകനും വാഴ്ന്തിട്ടാന്‍ ഇരൈസേവയോട് (2):5:2.
നലമുടനെ കണ്ടാളും ഇടൈവിട്ട് (2):5:3.
നായകനും സെന്‍ട്രതനാല്‍ ഈദുല്‍തോട്രം (2):5:4.
വണ്ണമതായ്=നല്ലരീതിയില്‍, ഗുരുവഴിയേ=ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു (ആത്മീയതയില്‍), വലമുടനെ=നല്ല രീതിയില്‍, വലിവിരു ന്ത്ദാനംകൊണ്ട്=അന്നദാനം ചെയ്തും, പലഏലൈ=ധാരാളം പാവങ്ങളെ, ഉദവിയതും=സഹായിച്ചും, ബോധനൈശെയ്ത്=ധാര്‍മ്മികപ്രബുദ്ധതക്കായി ഉദ്‌ബോധനങ്ങള്‍ നല്‍കിയും, ബാലകനും=വാത്സല്യപൂര്‍വ്വം കുമാരന്‍ എന്ന് വിളിക്കുന്നു, വാഴ്ന്തിട്ടാന്‍=ജീവിച്ച്, ഇരൈസേവയോട്=ഈശ്വരസേവയില്‍, നലമുടനെ കണ്ടാളും=നല്ലരീതിയിലായെങ്കിലും, കണ്ടാളും=എങ്കിലും (എന്നിരുന്നാലും), ഇടൈവിട്ട്=പൂര്‍ത്തിയാക്കാതെ, നായകനും=നായകനായ വിവേകാനന്ദന്‍, സെന്‍ട്രതനാല്‍= തിരിച്ചുപോയതിനാല്‍, ഈദുല്‍തോട്രം=ഈ ജന്മം (അവതാരം).
ശ്രേഷ്ഠതയോടെ (2):4:3:1. ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു.(2):4:3:2,3. വളരെ നല്ലരീതിയില്‍ (2):4:4:1. അന്നദാനങ്ങള്‍ ചെയ്തും (2):4:4:2,3. ധാരാളം ദരിദ്രരെ സഹായിച്ചും(2):5:1:1,2. ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കിയും(2):5:1:3. വിവേകാനന്ദന്‍(2):5:2:1. ഈശ്വരസേവചെയ്ത്(2):5:2:3. ജീവിച്ച്(2):5:2:2. നല്ലരീതിയിലായെങ്കിലും(2):5:3:1,2. പൂര്‍ത്തിയാക്കാതെ(2):5:3:3. വിവേകാനന്ദന്‍(2):5:4:1. തിരിച്ചുപോയതിനാല്‍(2):5:4:2. ഈ ജന്മം (വീണ്ടും അവതരിച്ചു).(2):5:4:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ശിവദേവന്‍ കല്‍കിയുടെ വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാര വിവരണം തുടരുകയാണ്.
അക്കാലത്ത് വിവേകാനന്ദന്‍ ഗുരുവിന്റെ മാര്‍ഗ്ഗത്തിലായിരുന്നു. പലവിധത്തിലും ദരിദ്രരെ സഹായിച്ചും അന്നദാനങ്ങള്‍ ചെയ്തും വീരവാണികളാല്‍ ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കിയും കല്‍കി ആകുന്ന വിവേകാനന്ദന്‍ ഭാരതത്തില്‍ കൊളുത്തിയ പുത്തനുണര്‍വ്വ് ദേശ വ്യാപകമായി സ്വാതന്ത്ര്യമെന്ന അവകാശത്തിന്റെ മാറ്റൊലി മുഴക്കാന്‍ കാരണമായി. ഇങ്ങനെ വിവിധ രീതികളില്‍ ദൈവത്തെ സേവിച്ചുകൊണ്ടിരുന്ന വിവേകാനന്ദന്‍ അവതാരദൗത്യം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനുശേഷം വീണ്ടും ഇക്കാലത്ത് കല്‍കിയായി അവതരിച്ചു. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
ഈ പുസ്‌കത്തിലെ ഒന്നാമത്തെ അദ്ധ്യായമായ സൂക്ഷ്മാല്‍ സൂക്ഷ്മത്തിലെ 13-ാം ശ്ലോകത്തിലും 14-ാം ശ്ലോകത്തിലെ ഒന്നും രണ്ടും വരികളിലും ശിവദേവന്‍ തിരിച്ചുവിളിച്ചതിനാലാണ് (നാന്‍ അളൈത്തേന്‍) വിവേകാനന്ദന്‍ തിരിച്ചുപോയതെന്നും, അതിനുശേഷം വീണ്ടും ഇക്കാലത്ത് ദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് കല്‍കിയായി അവതരിച്ചതെന്നുമുള്ള ശിവദേവന്റെ ദിവ്യവാണികളെ ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍മാത്രമേ ഈ ശ്ലോകങ്ങളുടെ ശരിയായ അര്‍ത്ഥം വ്യക്തമാകൂ.
യഥാര്‍ത്ഥ ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണത്തില്‍ ഇല്ലാത്തതും ആദിതമിഴ് വിവര്‍ത്തനത്തില്‍ കൂട്ടിച്ചേര്‍ത്തതുമായ ദോഷപരിഹാരങ്ങള്‍ താഴെ കൊടുക്കുന്നു.
6. തോട്രമതും കണ്ടാളും മുന്നൂല്‍തോടം
താമിവര്‍ക്ക് തുടര്‍വ്വതനാല്‍ വീണ്‍തടയും
സിറപ്പുഇലാ ഇവൈത്തീത് വിലഹിവാഴ
സാധകനും കടൈയൂരിന്‍ എല്ലൈയേഹി
7. യേഹിമകന്‍ ആയുസ്സ്മാറിയ ഹോമംഏട്ര്
ഇയമ്പപിന്‍ നവകലശം അട്ടോത്തരശതം
മഹില്‍ച്ചിയതായ് സൂരിമതി ആളംകുടി
മേന്മയതായ് ദര്‍ശനമും അര്‍ച്ചനൈകണ്ട്
8. കണ്ടിടവേ നവകോളിന്‍ ദര്‍ശനങ്കള്‍
കാലൈയിവന്‍ ഇവൈകാണെ തോടംനീങ്കി
വണ്ണമതായ് വാഴ്ന്തിടുവന്‍ ഗുരുവേനിലയായ്
വലംവാഴ്‌വ് എണ്ണംസിദ്ധി സിറപ്പുംമുട്രെ.
തോട്രമതും കണ്ടാളും=ജനിച്ചെങ്കിലും, മുന്നൂല്‍തോടം=പൂര്‍വ്വജന്മദോഷങ്ങള്‍, താമിവര്‍ക്ക്=ഇദ്ദേഹത്തിന്, തുടര്‍വതനാല്‍=തുടര്‍ന്നതിനാല്‍, വീണ്‍തടയും=അനാവശ്യമായ തടസ്സങ്ങളും, സിറപ്പുഇലാ=അശുഭഫലങ്ങളും, ഇവൈത്തീത്=അനിഷ്ടസംഭവങ്ങളുമുണ്ടായി, വിലഹിവാഴ=പരിഹാരങ്ങള്‍ക്കായി, സാധകനും=ഇദ്ദേഹം, കടൈയൂരിന്‍=തൃക്കടയൂര്‍ (തമിഴ്‌നാട്), എല്ലൈയേഹി=സ്ഥലത്ത്‌പോയി, യേഹി=പോയി, ആയുസ്സ്മാറിയ ഹോമംഏട്ര്=മൃത്യുജ്ഞയ ഹോമംചെയ്യുക, ഇയമ്പപിന്‍=അതിനുശേഷം,നവകലശം=ഒമ്പത് കലശത്തില്‍, അട്ടോത്തരതണം=നൂറ്റെട്ട് രൂപവീതം, മഹില്‍ച്ചിയതായ്=സന്തോഷത്തോടെ അര്‍പ്പിക്കണം (നാഡി താളിയോലയുടെ പൂജക്ക്), സൂരിമതി=സൂര്യന്റേയും ചന്ദ്രന്റേയും, സൂരി=സൂര്യന്‍, മതി=ചന്ദ്രന്‍, ആളംകുടി=ആലംകുടി (കുംഭകോണത്തിന് സമീപം), മേന്മയതായ്=മേന്മയോടെ, ദര്‍ശനമും അര്‍ച്ചനൈകണ്ട്=അര്‍ച്ചനചെയ്ത് ദര്‍ശിക്കുക, കണ്ടിടവേ നവകോളിന്‍=നവഗ്രഹക്ഷേത്രം, ദര്‍ശനങ്കള്‍=ദര്‍ശിക്കുക, കാലൈയിവന്‍=അറിയിച്ചപ്രകാരം ഇദ്ദേഹം, ഇവൈകാണെ=ചെയ്യുന്നതോടെ, തോടംനീങ്കി=ദോഷങ്ങള്‍ ഇല്ലാതായി, വണ്ണമതായ്=തീര്‍ച്ചയായും, വാഴ്ന്തിടുവന്‍=ജീവിക്കുക, ഗുരുവേനിലയായ്=സദ്ഗുരുവായി, വലംവാഴ്‌വ്=പരിപൂര്‍ണ്ണ സംതൃപ്തിയോടെ, എണ്ണംസിദ്ധി=ഉദ്ദേശിക്കുന്നത് നേടുന്ന സിദ്ധിയോടെ, സിറപ്പുംമുട്രെ = അവസാനംവരേയും യശസ്സോടെയായിരിക്കും.
ഈ ജന്മമെടുത്തെങ്കിലും (2):6:1:1,2.ഇദ്ദേഹത്തിന്(2):6:2:1.പൂര്‍വ്വജന്മദോഷങ്ങള്‍(2):6:1:3. തുടര്‍ന്നതിനാല്‍(2):6:2:2. അനാവശ്യമായ തടസ്സങ്ങളും(2):6:2:3. അശുഭഫലങ്ങളും(2):6:3:1. അനിഷ്ട സംഭവങ്ങളുമുണ്ടായി (2):6:3:2. പരിഹാരത്തിനുവേണ്ടി(2):6:3:3. സാധകനായ മകന്‍ (2):6:4:1-7:1:1(2). തൃക്കടയൂരില്‍പോയി(2):6:4:2,3. മൃത്യുജ്ഞയഹോമം ചെയ്യണം.(2):7:1:2,3. അതിനുശേഷം(2):7:2:1. ഒന്‍മ്പത് കലശങ്ങളില്‍(2):7:2:2. നൂറ്റെട്ട് രൂപവീതം (2):7:2:3. (നാഡി താളിയോലകളില്‍) സന്തോഷത്തോടെ അര്‍പ്പിക്കണം.(2):7:3:1. സൂര്യചന്ദ്രന്മാരുടെ ക്ഷേത്രവും (2):7:3:2. ആളംകുടിയും(2):7:3:3. ദര്‍ശിച്ച്(2):7:4:1,2. അര്‍ച്ചന ചെയ്യുക.(2):7:4:3. നവഗ്രഹക്ഷേത്രത്തിലും ദര്‍ശനം നടത്തണം.(2):8:1:1,2,3. അറിയിച്ചപ്രകാരം ഇദ്ദേഹം(2):8:2:1. ചെയ്യുന്നതോടെ(2):8:2:2. ദോഷങ്ങള്‍ ഇല്ലാതായി (2):8:2:3. തീര്‍ച്ചയായും (2):8:3:1. സദ്ഗുരുവായി 2):8:3:4.ജീവിച്ച്(2):8:3:2.പരിപൂര്‍ണ്ണസംതൃപ്തിയോടെ,(2):8:4:1. ഉദ്ദേശിക്കുന്നവയെല്ലാം നേടുന്ന സിദ്ധിയോടെ,(2):8:4:2. അവസാനകാലംവരേയും യശസ്സോടെയായിരിക്കും.(2):8:4:3.
അദ്ധ്യായം 3: കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം
ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം
ആകെ ശ്ലോകങ്ങള്‍: 11.
ആകെ വരികള്‍: 44. ആകെ പദങ്ങള്‍: 132
നാഡി താളിയോല വായിച്ച ദിവസം: 02-11-2004.
നാഡിതാളിയോല വായിച്ച നാഡിസെന്റര്‍:
നാഡി റീഡര്‍: Late. എന്‍.ശിവരാജാ, അഗസ്ത്യ മഹാശിവനാഡി ജ്യോതിദ നിലയം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍,
നാഗൈ(ജില്ല), തമിഴ്‌നാട്.
ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)
- അഖിലത്തോര്‍ വിനൈപോറ്റി കാക്കുമയ്യന്‍
അടിതൊഴുത് ദേവിയാന്‍ മകന്‍ശാന്തി
മഹിലുംപടി എനൈകേട്ട അന്‍മ്പുദേവി
മകന്‍തനക്ക് ഗോപകുമാര്‍ പേരുംശൂടി
- പേര്‍പിന്നും അഖിലാനന്ദ സ്വാമിയാകി
പേശുംനാള്‍ ദശാവതാര കല്‍കിസൊല്ല
പാര്‍ക്കത്തന്‍ രാമപിന്‍കിരുട്ടിനന്‍ പേരായ്
പണ്‍മ്പണ്ണൈ ശാരദാവേ പേരുംസൊല്ല
- സൊല്ലിടവേ നൂലായ്‌വും മുപ്പാണ്‍സൂള്‍സാര്‍വ്
സാട്രരരസന്‍ നങ്കൈയതില്‍ കാരിനന്‍ണ്ട്
നല്ലവര്‍ക്ക് ഈതൂള്‍ക്ക് ഇവയെസാക്ഷി
നായകനും മുന്നൂളില്‍ കുളിര്‍ദേശം
- തേയമതില്‍ തുറവിയതായ് മകനുംതോന്‍ട്രി
തിയമ്പമകന്‍ വിവേകാനന്ദന്‍ നാമമോട്
ഉയര്‍വ്വീന്‍ട്രോര്‍ ഇപ്പിറപ്പ് മുന്‍ഗുരുര്‍നാമം
ഉയര്‍മഹനും നല്‍വിതമായ് ഈരൈസേവൈകണ്ട്
- കണ്ടിടവേ ഇടൈയിടയേ അഹമുംസില്‍വാര്‍
കാലയിവന്‍ എന്തന്‍സേവൈ മുറൈകാണ
വാണിവനും വിട്ടതിനാല്‍ ഈതൂഴ്‌തോട്രം
വിളമ്പമകന്‍ അണ്ണൈഅഹട് കരുവറൈതന്നില്‍
- തണ്ണതിനില്‍ തരിത്തിട്ട നാള്‍മുതലേ
ദിവ്യമായ് ഇരൈആശി മകനുക്കുണ്ട്
കണ്ടാളും മുന്‍നൂലില്‍ തോടംതന്നാള്‍
കാലൈക്ക് മുളുമൈയാശി കിട്ടാത്തടൈ
- തടൈതണ്ണാള്‍ ഇടയിടൈയ്യേ കുളപ്പശിന്തൈ
താമിവര്‍ക്ക് ഇവൈത്തീത് നീങ്കിവാഴെ
സാടിടനല്‍ മുന്‍ഇത്‌നൂല്‍ ആശാന്‍ദാനം
സൊല്ലവത് മുക്കനി സുവൈയുംശേര്‍ത്ത്
- ശേര്‍ത്ത്മകന്‍ കഴഞ്ചിതനില്‍ ഈര്‍ദീപപ്പൊരുള്‍
സാക്ഷിടവേ ഈര്‍വ്വരണി ഉയര്‍വ്വിന്‍തൂശു
ധരണിയിലെ ഉണ്മയതില്‍ അട്ടോത്തരധനംകൂട്ടി
തെങ്കംനവം കലശമുടന്‍ തനില്‍വൈത്ത്
- വൈത്ത്മകന്‍ നൂലോര്‍ക്ക് ഈന്ത്ആശി
വാണ്‍തണക്ക് നവകോളിന്‍ കോട്ടംനാഡി
ശോതിവരര്‍ അര്‍ച്ചനയും ദീപംകണ്ട്
ശൊല്ലിടവേ ശൂള്‍ജ്യോതിര്‍ ലിംഗംതന്നൈ
- ലിംഗംതന്നൈ ദര്‍ശിത്ത് നിറൈവണക്കം
ഇവന്‍പിന്നായ് തന്‍തോട്രം നാളതിനില്‍
നല്‍വിതമായ് ഉന്‍വയതിന്‍ ഏലൈതണക്ക്
നായകനും അന്നദാനം ഈന്തിടനല്‍
- ഈന്തിടനല്‍ തോടംപല വിലഹിഓടി
ഇവന്‍മുറയായ് ഇരയരുളിന്‍ ആശിയോട്
സുന്ദീരമായ് നല്‍നാമം വയ്യകത്തില്‍
സുതന്‍വാഴ്‌വ് പുകള്‍കീര്‍ത്തി മേലുംമുട്രെ.
ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം
ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍),
മലയാള അര്‍ത്ഥം, പദാനുപദ ഗദ്യവിവര്‍ത്തനം, വിവരണം
1. അഖിലത്തോര്‍ വിനൈപോറ്റി കാക്കുമയ്യന്‍ (3):1:1.
അടിതൊഴുത് ദേവിയാന്‍ മകന്‍ശാന്തി (3):1:2.
അഖിലത്തോര്‍=ലോകത്തിലെ എല്ലാവരുടേയും, വിനൈപോറ്റി=പൂര്‍വ്വജന്മദോഷങ്ങളെ പരിഹരിച്ച്, കാക്കുമയ്യന്‍=സംരക്ഷിക്കുന്ന ഈശ്വരന്‍, അടിതൊഴുത്=നമസ്‌ക്കരിച്ച് (തൊഴുത്), ദേവിയാന്‍=നാം പാര്‍വ്വതിദേവി (പാര്‍വ്വതിദേവിയായ ഞാന്‍), യാന്‍=ഞാന്‍ (നാം), മകന്‍ശാന്തി= മകന്റെ ശാന്തികാണ്ഡത്തെ.
ലോകത്തിലുള്ളവരുടെയെല്ലാം (3):1:1:1. പൂര്‍വ്വജന്മദോഷങ്ങള്‍(3):1:1:2. പരിഹരിച്ച് സംരക്ഷിക്കുന്ന ഈശ്വരനെ (3):1:1:3. വണങ്ങി (3):1:2:1. നാം പാര്‍വ്വതിദേവി! (3):1:2:2. മകന്റെ പൂര്‍വ്വജന്മം (ശാന്തികാണ്ഡം) അറിയിച്ചാലും!(3):1:2:3.
– പാര്‍വ്വതിദേവി
പാര്‍വ്വതിദേവി ശിവദേവനെ വണങ്ങി മകന്റെ പൂര്‍വ്വജന്മത്തെ അറിയിയ്ക്കണമെന്ന് അപേക്ഷിച്ചു.
തുടര്‍ന്നുള്ള ശ്ലോകങ്ങള്‍ ശിവദേവ ദിവ്യവാണികളാകുന്നു.
നാമധേയവും സ്ഥാനവും
1. മഹിലുംപടി എനൈകേട്ട അന്‍മ്പുദേവി (3):1:3.
മകന്‍തനക്ക് ഗോപകുമാര്‍ പേരുംശൂടി (3):1:4.
2. പേര്‍പിന്നും അഖിലാനന്ദ സ്വാമിയാകി (3):2:1.
പേശുംനാള്‍ ദശാവതാര കല്‍കിസൊല്ല (3):2:2.
മഹിലുംപടി=വര്‍ദ്ധിതമായ താല്‍പ്പര്യത്തോടെ, എനൈകേട്ട =എന്നോട് (നമ്മോട്, ശിവദേവനോട്) ചോദിച്ച, അന്‍മ്പ്‌ദേവി=പ്രിയദേവി, മകന്‍തനക്ക്=മകന്റെ, ഗോപകുമാര്‍=ഗോപകുമാര്‍, പേരുംശൂടി=നാമധേയം, പേര്‍പിന്നും=പിന്നീടുള്ള നാമധേയം, അഖിലാനന്ദസ്വാമി=അഖിലാനന്ദ സ്വാമി, ആകി=ആകുന്നു, പേശുംനാള്‍=ഓല വായിക്കുമ്പോള്‍, ദശാവതാര കല്‍കി=ദശമാവതാര കല്‍കി, സൊല്ല=പറയുന്നു, (അറിയിക്കുന്നു, വിളിക്കുന്നു).
വര്‍ദ്ധിത താല്‍പ്പര്യത്തോടെ (3):1:3:1. നമ്മോട് ചോദിച്ച (3):1:3:2. പ്രിയദേവി!(3):1:3:3. മകന്റെ(3):1:4:1. പേര് ഗോപകുമാര്‍ (പ്രാഥമിക നാമധേയം).(3):1:4:2,3. പിന്നീട് അഖിലാനന്ദ സ്വാമിയായി.(3):2:1:1,2,3. ഇതറിയിക്കുമ്പോള്‍(3):2:2:1. ദശമാവതാര കല്‍കി.(3):2:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
താളിയോല വായിയ്ക്കുമ്പോഴുള്ള നാമധേയവും തല്‍സംബന്ധ സ്ഥാനവും മുമ്പുണ്ടായിരുന്ന നാമധേയങ്ങളുമാകുന്നു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചത്.
ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയ പേര്: ഗോപകുമാര്‍. സന്യാസ നാമധേയമാണ് അഖിലാനന്ദ സ്വാമി. അവതാര നാമധേയം കല്‍കി. ദശമാവതാര സ്ഥാനത്ത് കല്‍കി നിലകൊള്ളുന്നു. കല്‍കി ചരിതത്തെ പാര്‍വ്വതിദേവിയോട് അറിയിക്കുകയാണ് ശിവദേവന്‍.
കല്‍കി എന്ന പേര് ഗസറ്റ് വിജ്ഞാപനത്തിലൂടെ നിയമപ്രാബല്ല്യം വരുത്തിയതിന്റെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
കേരള ഗസറ്റ് 1999 ജൂലൈ 6, വോള്യം 44, നമ്പര്‍ 27, പാര്‍ട്ട് 4ല്‍ ഗോപകുമാര്‍ എന്ന ആദ്യത്തെ പേര് മാറ്റി അഖിലാനന്ദസ്വാമി എന്ന പേര് സ്വീകരിച്ചു. വീണ്ടണ്ടും കേരള ഗസറ്റ് 2000 ജനുവരി 11, വോള്യം 45, നമ്പര്‍ 2, പാര്‍ട്ട് 4ല്‍ അഖിലാനന്ദ സ്വാമി എന്ന പേരും മാറ്റി Kalki എ ന്ന പേര് സ്വീകരിച്ചു. ഇനീഷ്യലില്ല, Kalki എന്ന പേര് മാത്രമേയുള്ളൂ. ഇപ്പോഴത്തെ നാമധേയം: Kalki.
മാതാപിതാക്കള്‍
2. പാര്‍ക്കത്തന്‍ രാമപിന്‍കിരുട്ടിനന്‍ പേരായ് (3):2:3:1,2,3.
പണ്‍മ്പണ്ണൈ ശാരദാവേ പേരുംസൊല്ല (3):2:4:1,2,3.
അത്തന്‍=അച്ഛന്‍, രാമപിന്‍ കിരുട്ടിനന്‍=രാമകൃഷ്ണന്‍, രാമപിന്‍=രാമന് ശേഷം, പിന്‍=ശേഷം, കിരുട്ടിനന്‍=കൃഷ്ണന്‍, പണ്‍മ്പണ്ണൈ ശാരദാവേ പേരുംസൊല്ല=അമ്മയുടെ പേര് ശാരദ.
അച്ഛന്റെ പേര് രാമകൃഷ്ണന്‍.(3):2:3. അമ്മയുടെ പേര് ശാരദ.(3):2:4.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ അച്ഛന്റെ പേര് രാമകൃഷ്ണന്‍. അമ്മയുടെ പേര് ശാരദ. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
ആദിതമിഴ് ഭാഷയില്‍ കാവ്യാത്മകശൈലി പിന്തുടരുന്നത് കാണാം. രാമകൃഷ്ണന്‍ എന്നതിന് രാമപിന്‍കിരുട്ടിനന്‍ എന്ന് കൊടുത്തതിനെ വിശദമാക്കാം. രാമ എന്നതിന്‌ശേഷം കിരുട്ടിനന്‍ അഥവാ കൃഷ്ണന്‍ എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാമകൃഷ്ണന്‍ എന്ന് നേരിട്ടെഴുതിയാല്‍ സങ്കീര്‍ണ്ണതയുണ്ടാകില്ല. ആദിതമിഴ് ഭാഷ ഇതേവിധത്തില്‍ കാവ്യാത്മകശൈലി പുലര്‍ത്തുന്നവയാണ്. പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്ക്മാത്രമേ ആദിതമിഴ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയൂ. സാധാരണ ഇന്ന് പ്രചാരത്തിലുള്ള തമിഴില്‍ നിന്നും വളരെയധികം വ്യത്യസ്തമാണ് ആദിതമിഴ് ഭാഷ.
3. സൊല്ലിടവേ നൂലായ്‌വും മുപ്പാണ്‍സൂള്‍സാര്‍വ് (3):3:1.
സൊല്ലിടവേ=അറിയിക്കുമ്പോള്‍, നൂലായ്‌വും=നാഡിതാളിയോല, മുപ്പാണ്‍സൂള്‍സാര്‍വ്=മുപ്പത്തിമൂന്ന് വയസ്സ്.
നാഡിതാളിയോല(3):3:1:2. വായിക്കുമ്പോള്‍(3):3:1:1. (കല്‍കിയ്ക്ക്) മുപ്പത്തിമൂന്ന് വയസ്സ്.(3):3:1:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ഈ നാഡിതാളിയോല വായിക്കുമ്പോള്‍ കല്‍കിയ്ക്ക് മുപ്പത്തിമൂന്ന് വയസ്സായി. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
ഇത് നാഡിതാളിയോലയുടെ മറ്റൊരു പ്രത്യേകതയാണ്. ജനന തിയ്യതി കൃത്യമായി എഴുതിയതോടൊപ്പം എത്രാമത്തെ വയസ്സിലാണ് ഓല വായിക്കുകയെന്നതും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഇതെല്ലാം പരിശോധിച്ച് ഉറപ്പ്‌വരുത്തിയെങ്കില്‍ മാത്രമേ വായിക്കുന്ന താളിയോല വിരലടയാളം കൊടുത്ത വ്യക്തിയുടേത് തന്നെയാണെന്ന് തിരിച്ചറിയുവാന്‍ കഴിയൂ. അനേകം താളിയോലകളില്‍നിന്നും വിരലടയാളം നോക്കിവേണം തെരഞ്ഞെടുക്കുവാനും, പേര്, ജനനതിയ്യതി മുതലായ പ്രാഥമിക വിവരങ്ങളില്‍നിന്നും അതാത് വ്യക്തിയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞ് വായിക്കുന്നതിന്റെ ഓഡിയോ സിഡിയോടൊപ്പം നാഡിതാളിയോലയിലെ ശ്ലോകങ്ങള്‍ എഴുതി വാങ്ങുവാനും. 16-11-2004ന് വായിച്ച കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മവും 04-07-2013ന് വായിച്ച രാഷ്ട്രീയകാണ്ഡവും വായിച്ചതിന്റെ വീഡിയോയുമുണ്ട്.
യഥാര്‍ത്ഥ താളിയോല വൈത്തീശ്വരന്‍കോവിലിലെ സൂക്ഷിപ്പ് കേന്ദ്രത്തിലാണുള്ളത്. താളിയോലകളെ അതിന്റെ ഉടമസ്ഥര്‍തന്നെയാണ് സൂക്ഷിക്കാറുള്ളത്. ആവശ്യപ്പെട്ടാല്‍ താളിയോല വായിക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ അതിന്റെ ഉടമസ്ഥര്‍ സമ്മതിക്കുമെന്ന്മാത്രം. പരമ്പരാഗതമായ ആചാരങ്ങള്‍ നിലനിര്‍ത്തിയാണ് താളിയോലകള്‍ സൂക്ഷിക്കുന്നത്. വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാകാതെ കര്‍ശനമായ ചിട്ടകളാണ് ഉടമസ്ഥര്‍ ഇക്കാര്യത്തില്‍ പാലിക്കുന്നത്. എങ്കിലും നാഡി താളിയോലകളില്‍ പലവിധത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് നാഡിതാളിയോല നോക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ അവരുടെ താളിയോലയിലുള്ള ഭാവിഫലങ്ങളെ പരിശോധിച്ചുകൊണ്ട് സ്വീകരിക്കുന്നതാകും ഉചിതം. ശരിയായിരിക്കുമെന്ന മുന്‍വിധി പ്രയാസപ്പെടുത്തിയേക്കാം.
3. സാട്രരരസന്‍ നങ്കൈയതില്‍ കാരിനന്‍ണ്ട് (3):3:1:1,2,3.
സാട്രരരസന്‍=വ്യാഴം, നങ്കൈയതില്‍=കന്നിയില്‍, കാരി=ശനി, നന്‍ണ്ട്=കര്‍ക്കിടകത്തില്‍.
ഈ താളിയോല വായിക്കുമ്പോള്‍ വ്യാഴം കന്നിയിലും (3):3:1:1,2. ശനി കര്‍ക്കിടകത്തിലും (3):3:1:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
3. നല്ലവര്‍ക്ക് ഈതൂള്‍ക്ക് ഇവയെസാക്ഷി (3):3:2.
നല്ലവര്‍ക്ക്=ഉത്തമനായ ഇദ്ദേഹത്തിന്റെ, ഈതൂള്‍ക്ക്=ഈ ജന്മത്തിലെ, ഇവയെസാക്ഷി=ഇവയെല്ലാം സാക്ഷിവിവരണം.
ഇദ്ദേഹത്തിന്റെ (കല്‍കിയുടെ) (3):3:3:1. ഈ ജന്മത്തിലെ (3):3:3:2. സാക്ഷി വിവരണങ്ങളാണിവയെല്ലാം.(3):3:3:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ ഈ ജന്മത്തിലെ സാക്ഷിവിവരണങ്ങളാണ് ഇതുവരെ അറിയിച്ചതെല്ലാം. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
ആരുടെ നാഡി താളിയോലയാണോ വായിയ്ക്കുന്നത് എന്ന് തിരിച്ചറിയുന്നതിനുള്ള സാക്ഷിവിവരങ്ങളാണ് ഈ അദ്ധ്യായത്തില്‍ ഇതുവരേയും അറിയിച്ചത് എന്നര്‍ത്ഥം.
ഇതിന് വളരെയേറെ പ്രാധാന്യമുണ്ട്. പൂര്‍വ്വജന്മത്തെക്കുറിച്ച് അറിയിക്കുന്നതോടൊപ്പം ഈ ജന്മത്തിലെ പേര്, മാതാപിതാക്കളുടെ പേര് തുടങ്ങിയ വിവരങ്ങളും കൃത്യമായി അറിയിച്ചിട്ടുണ്ടാകും. അതില്‍ ഈ ജന്മത്തിലെ പേരും മറ്റ് പ്രാഥമിക വിവരങ്ങളും അറിയിക്കുമ്പോള്‍ പ്രത്യേകമായി ഇവയെല്ലാം ഈ ജന്മത്തിലേതാണെന്ന് ചേര്‍ത്തിട്ടുമുണ്ടാകും. അതേപ്രകാരം ഇത് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയുടെ പൂര്‍വ്വജന്മത്തിലെ വിവരങ്ങളാണെന്ന് പൂര്‍വ്വജന്മത്തിലെ പേരും മറ്റ് പ്രാഥമിക കാര്യങ്ങളും സംഭവിച്ച അപരാധങ്ങളും കൃത്യമായി അറിയിച്ചുകൊണ്ട് ചേര്‍ത്തിട്ടുണ്ടാകും. പരിപൂര്‍ണ്ണ വ്യക്തതയോടെയാണ് ശിവദേവന്‍ അറിയിക്കുന്നത് എന്നര്‍ത്ഥം.
ജന്മജന്മാന്തരങ്ങളുടെ കണക്കുകള്‍ ബ്രഹ്മദേവനും ശിവദേവനും വിഷ്ണുദേവനും മാത്രം കൃത്യമായി അറിയും.
വിവേകാനന്ദ പൂര്‍വ്വാവതാരം
3. നായകനും മുന്നൂളില്‍ കുളിര്‍ദേശം (3):3:4.
4. തേയമതില്‍ തുറവിയതായ് മകനുംതോന്‍ട്രി (3):4:1.
തിയമ്പമകന്‍ വിവേകാനന്ദന്‍ നാമമോട് (3):4:2.
നായകനും=കല്‍കിയെ ഉദ്ദേശിച്ചുള്ള സംബോധനാപദം, മുന്നൂളില്‍= പൂര്‍വ്വജന്മത്തില്‍(പൂര്‍വ്വാവതാരത്തില്‍), കുളിര്‍ദേശം=കല്‍ക്കത്ത, തേയമതില്‍=സ്ഥലത്ത്, തുറവിയതായ്=ആത്മീയ ദിവ്യപുരുഷനായി, മകനും തോന്‍ട്രി=മകന്‍ ജനിച്ചു, തിയമ്പമകന്‍ വിവേകാനന്ദന്‍നാമമോട്=മകന്റെ (കല്‍കിയുടെ) നാമധേയം വിവേകാനന്ദന്‍ എന്നായിരുന്നു.
പൂര്‍വ്വജന്മത്തില്‍(3):3:4:1,2. കല്‍ക്കത്തയില്‍(3):3:4:3-4:1:1. ആത്മീയ ദിവ്യപുരുഷനായി (4):4:1:2. മകന്‍ (കല്‍കി) ജനിച്ചു.(4):4:1:3. (ആ ജന്മത്തിലെ കല്‍കിയുടെ) പേര് വിവേകാനന്ദന്‍.(4):4:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ സമീപകാല പൂര്‍വ്വാവതാരത്തില്‍ കല്‍ക്കത്തയിലായിരുന്നു ജനിച്ചത്. കല്‍കിയുടെ അക്കാലത്തെ പേര്: വിവേകാനന്ദന്‍. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചു.
ചരിത്രപുരുഷനായ വിവേകാനന്ദന്‍ 1863 ജനുവരി 12-ാംന് വിശ്വനാഥ ദത്തന്റേയും ഭുവനേശ്വരിയുടേയും മകനായി നരേന്ദ്രനാഥ ദത്തന്‍ എ ന്ന പേരില്‍ ജനിച്ചു. 1902 ജൂലായ് 4-ാംന് തിരിച്ചുപോയി.
ഹിന്ദുമതമെന്ന വിശേഷണത്തേക്കാള്‍, സനാതന ധര്‍മ്മമെന്ന ജീവിതരീതിയെ ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടുന്നതിനും അവധാനതയോടെ പഠിക്കേണ്ടതാണെന്ന അറിവ് കൊടുക്കുന്നതിലും സ്വാമി വിവേകാനന്ദന്‍ എന്ന സന്ദേശവാഹകന് നിഷേധിക്കാനാവാത്ത പങ്ക് വഹിക്കുവാന്‍ സാധിച്ചു.
പോയകാല ചെയ്തികളിലെ പോരായ്മകളെ കണ്ടില്ലെന്ന് നടിക്കാതെ അര്‍ത്ഥവത്തായി വിമര്‍ശിക്കുവാനും, വര്‍ത്തമാനകാല ജീവിതത്തെ പാകപ്പെടുത്തുന്നതില്‍ ചെലുത്തേണ്ട സ്വാധീനത്തെക്കുറിച്ച് അവധാനതയോടെ വിലയിരുത്തുന്നതിനും, ഭാവിജീവിതത്തെ പ്രയോജനപ്രദമാക്കുവാന്‍ ആവശ്യമായ പദ്ധതികളെക്കുറിച്ച് ദീര്‍ഘവീക്ഷണത്തോടെ വിശദീകരിക്കുവാനും സ്വജീവിതത്തെ വിനിയോഗിച്ചപ്പോള്‍ വിവേകാനന്ദന്‍ സ്വതന്ത്ര ഭാരതത്തിന്റെ ശില്പികളില്‍ അഗ്രഗണ്യനായിത്തീര്‍ന്നു.
4. ഉയര്‍വിണ്‍റോര്‍ ഇപ്പിറപ്പ് മുന്‍ഗുരുര്‍നാമം (3):4:3.
ഉയര്‍വിണ്‍റോര്‍ ഇപ്പിറപ്പ് മുന്‍ഗുരുര്‍ നാമം=ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേര് തന്നെയായിരുന്നു പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്.
ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേര് തന്നെയായിരുന്നു പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്.(3):4:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
കല്‍കിയുടെ ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേരാകുന്നു പൂര്‍വ്വജന്മത്തില്‍ വിവേകാനന്ദനായിരുന്നപ്പോഴുള്ള ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
കല്‍കിയുടെ അച്ഛന്റെ പേര് രാമകൃഷ്ണന്‍. അമ്മയുടെ പേര് ശാരദ. പൂര്‍വ്വജന്മത്തില്‍ വിവേകാനന്ദന്‍ ആയിരുന്നപ്പോഴുള്ള കല്‍കിയുടെ ഗുരുവിന്റെ പേര് ശ്രീ രാമകൃഷ്ണ പരമഹംസര്‍. ഗുരുപത്‌നിയുടെ പേര് ശാരദാ ദേവി.
ശ്രീ എന്നതും പരമഹംസര്‍ എന്നതും ദേവി എന്നതും ബഹുമാനിത സംബോധനാ പദങ്ങളാണ്, പേരല്ല. പേര് മാത്രമാകുമ്പോള്‍ ഈ അവതാരത്തിലെ മാതാപിതാക്കളുടെ പേരാകുന്നു പൂര്‍വ്വാവതാരത്തിലെ ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്. രാമകൃഷ്ണനും ശാരദയും. ഈ താരതമ്യം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്.
ഗുരു സംബന്ധിച്ച കാര്യങ്ങളുടെ നിജസ്ഥിതി അറിയുന്നതിന് കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ അറിയുവാന്‍ ശ്രമിയ്ക്കുക.
4. ഉയര്‍മഹനും നല്‍വിതമായ് ഈരൈസേവൈകണ്ട് (3):4:4.
5. കണ്ടിടവേ ഇടൈയിടയേ അഹമുംസില്‍വാര്‍ (3):5:1.
കാലയിവന്‍ എന്തന്‍സേവൈ മുറൈകാണ (3):5:2.
വാണിവനും വിട്ടതിനാല്‍ ഈതൂഴ്‌തോട്രം (3):5:3.
ഉയര്‍മഹനും=മഹാത്മാവായ മകന്‍, നല്‍വിതമായ്=വളരെ നല്ല രീതിയില്‍ ഇരൈസേവൈകണ്ട്=ഈശ്വരസേവ ചെയ്തു, കണ്ടിടവേ=എങ്കിലും, ഇടൈയിടേ=ഇടക്കിടയ്ക്ക്, അഹമുംസില്‍ വാര്‍=അഹങ്കരിച്ചിരുന്നു, കാലയിവന്‍=അക്കാലത്ത് ഇദ്ദേഹം, എന്തന്‍സേവ=നമ്മുടെ സേവ (എന്റെ സേവ, ദേവകാര്യം അഥവാ ദേവങ്കലേയ്ക്കുള്ള ഔദ്യോഗിക നിര്‍വ്വഹണം), മുറൈകാണ വാണിവനും വിട്ടതിനാല്‍ ഈതൂഴ്‌തോട്രം=പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനാ ല്‍ (വീണ്ടും) ഈ ജന്മം.
മഹാത്മാവായ മകന്‍ (കല്‍കി) (3):4:4:1. (പൂര്‍വ്വജന്മത്തില്‍) വളരെ നല്ലരീതിയില്‍(3):4:4:2. ഈശ്വരസേവ ചെയ്തിരുന്നുവെങ്കിലും(3):4:4:3-5:1:1. ഇടക്കിടക്ക്(3):5:1:2. അഹങ്കരിച്ചിരുന്നു.(3):5:1:3. അക്കാലത്ത് ഇദ്ദേഹം (3):5:2:1. നമ്മുടെ സേവ (ദേവങ്കലേയ്ക്കുള്ള ഔദ്യോഗിക നിര്‍വ്വഹണം) (3):5:2:2.
പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനാല്‍ (3):5:2:3-5:3:1,2. (വീണ്ടും) ഈ ജന്മമെടുത്തു.(3):5:3:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
പൂര്‍വ്വാവതാരത്തില്‍ കല്‍കി വിവേകാനന്ദനായിരുന്നപ്പോള്‍ വളരെ നല്ല രീതിയില്‍ ഈശ്വര സേവ ചെയ്തിരുന്നു. ദേവകാര്യാര്‍ത്ഥമുള്ള ഔദ്യോഗിക നിര്‍വ്വഹണം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനു ശേഷം വീണ്ടും അവതാരദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് ഈ കാലത്ത് കല്‍കിയായി അവതരിച്ചത്.
വിവേകാനന്ദനായിരുന്നപ്പോള്‍ ഇടക്കിടക്ക് അഹങ്കരിച്ചിരുന്നു. ലോകത്തിലുള്ളവര്‍ക്ക്, പ്രത്യേകിച്ച് ഭാരതീയര്‍ക്ക്, പ്രാധാന്യമേറെയുള്ള കല്‍കിയുടെ സമീപകാല പൂര്‍വ്വാവതാരത്തെക്കുറിച്ച് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
ഒന്നാമത്തെ അദ്ധ്യായമായ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മത്തിലെ 13-ാം ശ്ലോകത്തിലും 14-ാം ശ്ലോകത്തിലെ ഒന്നും രണ്ടും വരികളിലും ശിവദേവന്‍ തിരിച്ചുവിളിച്ചതിനാലാണ് (നാന്‍ അളൈത്തേന്‍) വിവേകാനന്ദന്‍ തിരിച്ചുപോയതെന്നും, അതിനുശേഷം വീണ്ടും ഇക്കാലത്ത് ദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് കല്‍കിയായി അവതരിച്ചതെന്നുമുള്ള ശിവദേവന്റെ ദിവ്യവാണികളെ ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ മാത്രമേ ഈ ശ്ലോകങ്ങളുടെ ശരിയായ അര്‍ത്ഥം വ്യക്തമാകൂ.
നമ്മുടെ സേവ (എന്തന്‍സേവ) പൂര്‍ത്തിയാക്കാതെ തിരിച്ചുപോയി എന്ന ശിവദേവ ദിവ്യവാണികള്‍ക്ക് ഔദ്യോഗിക പ്രാധാന്യമുണ്ട്.
സങ്കല്‍പ്പമല്ല ദേവകാര്യമെന്ന തിരിച്ചറിവ്!!
തത്വം അറിയുന്നതിനുവേണ്ടി ഋഷിമാര്‍ രൂപകല്‍പ്പന ചെയ്ത കഥാപാത്രങ്ങളല്ല ദേവകാര്യം അഥവാ ദേവവര്‍ഗ്ഗമെന്ന തിരിച്ചറിവ്!!
ജ്യോതിര്‍മണ്ഡല പ്രകാശസ്വരൂപ ബ്രഹ്മലോക ശിവലോക വിഷ്ണുലോകങ്ങളില്‍ യഥാക്രമം ജനിതകാധികാര സര്‍വ്വാധികാര സംരക്ഷണാധികാര സമുന്നത സ്ഥാനാധികാരങ്ങളില്‍ നിലകൊള്ളുന്നതാകുന്നു ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ ദേവവര്‍ഗ്ഗമെന്ന തിരിച്ചറിവ്!!
5. വിളമ്പമകന്‍ അണ്ണൈഅഹട് കരുവറൈതന്നില്‍ (3):5:4.
6. തണ്ണതിനില്‍ തരിത്തിട്ട നാള്‍മുതലേ (3):6:1.
ദിവ്യമായ് ഇരൈആശി മകനുക്കുണ്ട് 3):6:2.
വിളമ്പമകന്‍=മകന്(കല്‍കി), അണ്ണൈഅഹട് കരുവറൈതന്നില്‍ തണ്ണതിനില്‍ തരിത്തിട്ട നാള്‍മുതലേ=അമ്മയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ച് രൂപംകൊള്ളുന്നത് മുതല്‍ക്ക് തന്നെ, കരുവറൈതന്നില്‍=ഗര്‍ഭാശയത്തില്‍, തണ്ണതിനില്‍=അപ്രകാരം, തരിത്തിട്ടനാള്‍മുതലേ=പ്രവേശിച്ച് രൂപംകൊള്ളുമ്പോഴേ, ദിവ്യമായ്=ദിവ്യമായ, ഇരൈആശി=ഈശ്വരാനുഗ്രഹം, മകനുക്കുണ്ട്=മകനുണ്ട് (കല്‍കിയ്ക്കുണ്ട്).
മകന്‍ (കല്‍കി)(3):5:4:1. (ഈ ജന്മത്തില്‍) അമ്മയുടെ ഗര്‍ഭാശയത്തില്‍ പ്രവേശിച്ച് രുപംകൊള്ളുമ്പോഴേ (3):5:4:2,3-6:1:1,2,3. ദിവ്യമായി(3):6:2:1. ഈശ്വരാനുഗ്രഹം(3):6:2:2.
മകനുണ്ട് (കല്‍കിയ്ക്കുണ്ട്).(3):6:2:3-6:3:1.
-സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
യഥാര്‍ത്ഥ ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണത്തില്‍ ഇല്ലാത്തതും ആദിതമിഴ് വിവര്‍ത്തനത്തില്‍ കൂട്ടിച്ചേര്‍ത്തതുമായ ദോഷപരിഹാരങ്ങള്‍ താഴെ കൊടുക്കുന്നു.
6. കണ്ടാളും മുന്‍നൂലില്‍ തോടംതന്നാള്‍ (3):6:3.
കാലൈക്ക് മുളുമൈയാശി കിട്ടാത്തടൈ (3):6:4.
7. തടൈതണ്ണാള്‍ ഇടയിടൈയ്യേ കുളപ്പശിന്തൈ
താമിവര്‍ക്ക് ഇവൈത്തീത് നീങ്കിവാഴെ
സാടിടനല്‍ മുന്‍ഇത്‌നൂല്‍ ആശാന്‍ദാനം
സൊല്ലവത് മുക്കനി സുവൈയുംശേര്‍ത്ത്
8. ശേര്‍ത്ത്മകന്‍ കഴഞ്ചിതനില്‍ ഈര്‍ദീപപ്പൊരുള്‍
സാക്ഷിടവേ ഈര്‍വ്വരണി ഉയര്‍വ്വിന്‍തൂശു
ധരണിയിലെ ഉണ്മയതില്‍ അട്ടോത്തരധനംകൂട്ടി
തെങ്കംനവം കലശമുടന്‍ തനില്‍വൈത്ത്
9. വൈത്ത്മകന്‍ നൂലോര്‍ക്ക് ഈന്ത്ആശി
വാണ്‍തണക്ക് നവകോളിന്‍ കോട്ടംനാഡി
ശോതിവരര്‍ അര്‍ച്ചനയും ദീപംകണ്ട്
ശൊല്ലിടവേ ശൂള്‍ജ്യോതിര്‍ ലിംഗംതന്നൈ
10. ലിംഗംതന്നൈ ദര്‍ശിത്ത് നിറൈവണക്കം
ഇവന്‍പിന്നായ് തന്‍തോട്രം നാളതിനില്‍
നല്‍വിതമായ് ഉന്‍വയതിന്‍ ഏലൈതണക്ക്
നായകനും അന്നദാനം ഈന്തിടനല്‍
11. ഈന്തിടനല്‍ തോടംപല വിലഹിഓടി
ഇവന്‍മുറയായ് ഇരയരുളിന്‍ ആശിയോട്
സുന്ദീരമായ് നല്‍നാമം വയ്യകത്തില്‍
സുതന്‍വാഴ്‌വ് പുകള്‍കീര്‍ത്തി മേലുംമുട്രെ.
കണ്ടാളും=എങ്കിലും(എന്നിരുന്നാലും),മുന്‍നൂലില്‍=പൂര്‍വ്വജന്മത്തിലെ, തോടംതന്നാള്‍=ദോഷങ്ങളാല്‍, കാലൈക്ക്=ഇദ്ദേഹത്തിന്, മുളുമൈയാശി=പൂര്‍ണ്ണാനുഗ്രഹം, കിട്ടാത്തടൈ =ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു, തടൈതണ്ണാള്‍=തടസ്സങ്ങള്‍ കാരണം, ഇടയിടൈയ്യേ=ഇടക്കിടയ്ക്ക്, കുളപ്പശിന്തൈ=ചിന്താകുഴപ്പങ്ങള്‍, താമിവര്‍ക്ക്=ഇദ്ദേഹത്തിന്റെ, ഇവൈയ്ത്തീത്=ഇത്തരം ദോഷങ്ങള്‍, നീങ്കിവാഴെ=പരിഹരിക്കുന്നതിന്, സാടിടനല്‍ മുന്‍ഇത്‌നൂല്‍ ആശാന്‍ദാനം=ആദ്യമായി ഈ നാഡി താളിയോലയെ പൂജിക്കണം, സൊല്ലവത്=അറിയിക്കുന്നപ്രകാരം, മുക്കനി=മൂന്ന് വിധത്തിലുള്ള പഴങ്ങള്‍ (മാങ്ങ, പഴം, ചക്ക), സുവൈയുംശേര്‍ത്ത്=ഷഡ്‌രസങ്ങള്‍, ശേര്‍ത്ത്=ചേര്‍ത്ത്, മകന്‍=മകന്‍, കഴഞ്ചിതനില്‍ ഈര്‍ദീപപ്പൊരുള്‍ സാക്ഷിടവേ ഈര്‍വ്വരണി ഉയര്‍വ്വിന്‍തൂശു=രണ്ട് വെള്ളിവിളക്കുകളും ദമ്പതികള്‍ക്കുള്ള വസ്ത്രങ്ങളും, ധരണിയിലെ ഉണ്മയതില്‍ അട്ടോത്തരധനംകൂട്ടി തെങ്കംനവം കലശമുടന്‍ തനില്‍വൈത്ത്=ഒമ്പത് കലശത്തില്‍ ഒമ്പത് തേങ്ങയും 108 രൂപവീതവും, അട്ടോത്തരധനം= നൂറ്റെട്ട് രൂപ, വൈത്ത്മകന്‍=ചേര്‍ത്ത് മകന്‍, നൂലോര്‍ക്ക്=നാഡിതാളിയോലയെ, ഈന്ത്ആശി=പ്രാര്‍ത്ഥിച്ച് അനുഗ്രഹംനേടുക, വാണ്‍തണക്ക് നവകോളിന്‍ കോട്ടംനാഡി=നവഗ്രഹക്ഷേത്രത്തില്‍ പോയി, നവകോളിന്‍ കോട്ടം=നവഗ്രഹക്ഷേത്രം, ശോതിവരര്‍ അര്‍ച്ചനയും=അര്‍ച്ചന ചെയ്ത്, ദീപംകണ്ട്=ദീപത്തെ ദര്‍ശിക്കുക, ശൊല്ലിടവേ=അറിയിക്കുന്നപ്രകാരം, ശൂള്‍ജ്യോതിര്‍=മൂന്ന് ജ്യോതിര്‍ ലിംഗങ്ങള്‍, ലിംഗം തന്നൈ ദര്‍ശിത്ത് നിറൈവണക്കം=ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ച് വണങ്ങുക, ഇവന്‍പിന്നായ്=ഇദ്ദേഹം പിന്നീട്, തന്‍തോട്രം നാളതിനില്‍=സ്വന്തം ജന്മദിനത്തില്‍, നല്‍വിതമായ് =നല്ലരീതിയില്‍, ഉന്‍വയതിന്‍=നിന്റെ വയസ്സിന്റെയത്രയും, ഏലൈതണക്ക്=പാവങ്ങള്‍ക്ക്, നായകനും=നായകനും (കല്‍കി), അന്നദാനം ഈന്തിടനല്‍=അന്നദാനം ചെയ്യുക, ഈന്തിടനല്‍=ഇങ്ങനെ ചെയ്യുന്നതോടെ, തോടംപല വിലഹിഓടി=പലവിധത്തിലുമുള്ള ദോഷങ്ങളെല്ലാം ഇല്ലാതാകും, ഇവന്‍മുറയായ്=ഇദ്ദേഹത്തിന് ക്രമപ്രകാരം, ഇരയരുളിന്‍ആശിയോട്=ദൈവീകാനുഗ്രഹവും ദിവ്യവാണികളും, സുന്ദീരമായ്=ശോഭനമായി (മനോഹരമായി), നല്‍നാമം=പേരും പെരുമയും,വയ്യകത്തില്‍=ഭൂമിയില്‍, സുതന്‍വാഴ്‌വ്=നല്ല ജീവിതവും, പുകള്‍കീര്‍ത്തി=അസാമാന്യ കീര്‍ത്തിയും, മേലുംമുട്രെ=അവസാനംവരേയും ഉണ്ടായിരിക്കും, മുട്രെ= അവസാനം(പൂര്‍ത്തീകരണം).
പൂര്‍വ്വജന്മദോഷങ്ങളാല്‍(3):6:3:2,3. പൂര്‍ണ്ണാനുഗ്രഹം ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടായിരുന്നു.(3):6:4:1,2,3. തടസ്സങ്ങളാല്‍(3):7:1:1. ഇടക്കിടക്ക്(3):7:1:2. ചിന്താകുഴപ്പങ്ങളുണ്ടായി.(3):7:1:3. ഇദ്ദേഹത്തിന്റെ(3):7:2:1. ഇത്തരം ദോഷങ്ങള്‍(3):7:2:2. ഇല്ലാതാകുന്നതിന് (3):7:2:3. ആദ്യമായി ഈ നാഡിതാളിയോലയെ പൂജിക്കണം.(3):7:3:1,2,3. അറിയിക്കുന്നപ്രകാരം (3):7:4:1. മൂന്ന് വിധത്തിലുള്ള പഴങ്ങളും(3):7:4:2. ഷഡ്‌രസങ്ങളും ചേര്‍ത്ത്(3):7:4:3-8:1:1(1). മകന്‍(3):8:1:1(2). രണ്ട് വെള്ളിവിളക്കുകളും(3):8:1:2,3. ദമ്പതികള്‍ക്കുള്ള വസ്ത്രങ്ങളും(3):8:2:1,2,3. ഒന്‍മ്പത് കലശങ്ങളില്‍ ഒന്‍മ്പത് തേങ്ങയും നൂറ്റെട്ട് രൂപയുംചേര്‍ത്ത്(3):8:3:1,2,3-8:4:1,2,3-9:1:1(1). മകന്‍(3):9:1:1(2). നാഡിതാളിയോലയില്‍ അര്‍പ്പിച്ച്(3):9:1:2. പ്രാര്‍ത്ഥിച്ച് അനുഗ്രഹം നേടുക. (3):9:1:3. നവഗ്രഹക്ഷേത്രത്തില്‍ പോയി(3):9:2:1,2,3. അര്‍ച്ചനചെയ്ത് (3):9:3:1,2. ദീപം ദര്‍ശിക്കുക.(3):9:3:3. അറിയിക്കുന്നപ്രകാരം(3):9:4:1. മൂന്ന് ജ്യോതിര്‍ലിംഗങ്ങള്‍(3):9:4:2,3-10:1:1. ദര്‍ശിച്ച്(3):10:1:2.വണങ്ങുക.(3):10:1:3. പിന്നീട് ഇദ്ദേഹം(3):10:2:1. സ്വന്തം ജന്മനാളില്‍(3):10:2:2,3. നല്ലരീതിയില്‍(3):10:3:1. നിന്റെ വയസ്സിന്റെയത്രയും(3):10:3:2. പാവങ്ങള്‍ക്ക്(3):10:3:3. നായകനും (3):10:4:1. അന്നദാനം(3):10:4:2. ചെയ്യണം.(3):10:4:3. ഇങ്ങനെ ചെയ്യുന്നതിനാല്‍(3):11:1:1. പലവിധത്തിലുമുള്ള ദോഷങ്ങളെല്ലാം(3):11:1:2. ഇല്ലാതാകും.(3):11:1:3. ഇദ്ദേഹത്തിന് ക്രമപ്രകാരം(3):11:2:1. ദൈവീകമായ ദിവ്യവാണികളാലും അനുഗ്രഹത്താലും(3):11:2:2,3. മനോഹരമായി(3):11:3:1. പ്രസിദ്ധിയോടെ(3):11:3:2. ഭൂമിയില്‍(3):11:3:3. നല്ല ജീവിതവും (3):11:4:1. അത്യുന്നതമായി അസാമാന്യ കീര്‍ത്തിയും അവസാനംവരേയും ഉണ്ടായിരിക്കും.(3):11:4:2,3. $
അദ്ധ്യായം 4: കല്‍കിയുടെ കൗശികനാഡി വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികള്‍.
ആകെ ശ്ലോകങ്ങള്‍: 11.
ആകെ വരികള്‍: 44. ആകെ പദങ്ങള്‍: 132.
നാഡി താളിയോല വായിച്ച ദിവസം: 02-11-2004.
നാഡിതാളിയോല വായിച്ച നാഡിസെന്റര്‍:
നാഡി റീഡര്‍: എന്‍.ശിവരാജാ
അഗസ്ത്യ മഹാശിവനാഡി ജ്യോതിദ നിലയം
18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍,
നാഗൈ(ജില്ല), തമിഴ്‌നാട്.
ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)
- ഉലഹനെയ്ത്തും ഊഴകട്രി കാക്കുമയ്യന്‍
ഉയര്‍വാണ അടിപോട്രി മകന്‍ശാന്തി
നലംപിറവേ ഉറൈത്തിടുവാന്‍ കൗശികന്‍യാന്‍
നായകര്‍ക്ക് കല്‍കിയേ ഇതുനാള്‍നാമം
- നാമംമുന്‍ സാക്ഷിയോട് മുന്‍ശൊല്ലി
നായകനും നൂലറിവാന്‍ മുപ്പാണ്‍ശൂല്‍സാര്‍
തീമൈയിലാ അരശന്‍കന്നി മുടവന്‍വയല്‍
താനിവനിന്‍ ഈദൂല്‍ക്ക് ഇവയെസാക്ഷി
- സാക്ഷിപട മുന്‍നൂല്‍ വങ്കദേയം
സാധകനും വിവേകാനന്ദന്‍ നാമംശൂടി
കാക്ഷിപടൈ ഗുരുഗുരുപത്‌നിയും ഈന്‍ട്രോര്‍നാമം
സാധകനും ഇവ്വാറായ് വാഴുംകാലം
- കാലമതില്‍ നല്‍മതിപ്പ് ഗൗരവങ്കള്‍
കാലയിവന്‍ ഏഴൈകള്‍ക്കും ഉദവിപല്‍വാര്‍
നലമുടനെ ശെയ്ത്‌മേ ഇരൈന്‍സേവൈ
നായകനും ഇടൈവിട്ട് ശെന്‍ട്രതനാല്‍
- ശെന്‍ട്രതനാല്‍ ഇതുപിറപ്പും അഖിലാനന്ദസ്വാമി
സാധകനും ഇരൈവഴിയേ ഉപദേശംപല്‍വാര്‍
വിന്നമിലാ കണ്ടിടുവാന്‍ ഗോപകുമാറു
ഉയര്‍വ്വ്തടൈ മുന്‍പിറപ്പ് സില്‍പാപം
- പാവമതും താനറിയാ കണ്ടതനാല്‍
ബാലകര്‍ക്ക് ഇടൈയിടയേ കുഴപ്പംപല്‍വാര്‍
നവലീലയില്‍ വിലഹിയേ നലംകാണ
നായകനും ഏര്‍ക്കനലം കാലയോര്‍ദീപം
- ദീപംകണ്ട് ഇതുനൂലില്‍ ദാനമീവായ്
തിയമ്പവേ കനിപുട്പം സുഗന്ധംഇനിപ്പ്
ശെപ്പനല്‍ ശൂലാണ്‍പെണ്‍ അണിയുംതൂശ്
സാക്ഷിടവേ സഹത്രത്തട്ട് തണംകൂട്ടി
- ധനംകൂട്ടി നൂലോര്‍ക്ക് ഈന്ത്ആശി
തിയമ്പപിന്‍ സൂരിമതി എല്ലൈയേഹി
വാണിവനും ദശത്തിന്‍നീര്‍ അര്‍ച്ചനൈതാന്‍
വിലമ്പപിന്‍ പട്ടീസ് വരംനാഡി
- നാഡിമകന്‍ ശൂലിനുക്ക് അര്‍ച്ചനൈദീപം
നവിലപിന്‍ ആലംകുടി അരശന്‍എല്ലൈയ്
പാടിടനല്‍ കണ്ണായിരം ഉടയവര്‍ക്ക്
ബാലകനും അര്‍ച്ചനയും കണ്ടിടവേ
- കണ്ടിടവേ മകന്‍പൊരുട്ട് ഇത്‌നൂല്‍ആശാന്‍അറിന്ത
കുവനല്‍ ഷഡാക്ഷരത്തിന്‍ മന്തിരംതന്നൈ
വണ്ണമതായ് തകിട്ടിന്‍കീരി മണ്ഡലമീരായ്
വിലമ്പവേ ദിനമീര്‍വേലായ് നൂട്രെട്ട്ഉരുവും
- ഉരുമേലായ് ശപിത്തിട്ടൈ രക്ഷൈതന്നൈ
ഉയര്‍മഹനും ഇരുള്‍വൈത്ത് വണങ്കിടവേ
സിറപ്പുടനെ വാഴ്‌വിരുക്ക് കടൈനാളും
ശെയമാകും സുഖവാഴ്‌വ് സിറപ്പ്മുട്രെ.
വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം
വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികള്‍
1. ഉലഹനെയ്ത്തും ഊഴകട്രി കാക്കുമയ്യന്‍ (4):1:1.
ഉയര്‍വാണ അടിപോട്രി മകന്‍ശാന്തി (4):1:2.
നലംപിറവേ ഉറൈത്തിടുവാന്‍ കൗശികന്‍യാന്‍ (4):1:3.
ഉലഹനെയ്ത്തും=ലോകത്തില്‍, ഊഴകട്രി=പൂര്‍വ്വജന്മപാപങ്ങള്‍ പരിഹരിച്ച്, കാക്കുമയ്യന്‍=സംരക്ഷിക്കുന്ന ഈശ്വരനെ, ഉയര്‍വാണ=അത്യുച്ചസ്ഥിതിയില്‍, അടിപോട്രി=വണങ്ങി, മകന്‍ ശാന്തി=മകന്റെ ശാന്തികാണ്ഡം (പൂര്‍വ്വജന്മകാണ്ഡം), നലംപിറവേ=നന്മക്കുവേണ്ടി, ഉറൈത്തിടുവാന്‍=അറിയിക്കുന്നത്, കൗശികന്‍യാന്‍=ഞാന്‍ (നാം) കൗശികന്‍ (വിശ്വാമിത്ര മഹര്‍ഷി), യാന്‍=ഞാന്‍ (നാം).
ലോകത്തിലെ(4):1:1:1. പൂര്‍വ്വജന്മദോഷങ്ങളെല്ലാം പരിഹരിച്ച്(4):1:1:2. സംരക്ഷിക്കുന്ന ഈശ്വരനെ(4):1:1:3. അത്യുച്ചസ്ഥിതിയില്‍(4):1:2:1. വന്ദിച്ച്(4):1:2:2. മകന്റെ (കല്‍കിയുടെ) ശാന്തികാണ്ഡം (പൂര്‍വ്വജന്മകാണ്ഡം)(4):1:2:3. നന്മയ്ക്ക് വേണ്ടി(4):1:3:1. അറിയിക്കുന്നത്: (4):1:3:2. നാം, കൗശികന്‍.(4):1:3:3.
– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി
അഗസ്ത്യ മഹര്‍ഷി, കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി തുടങ്ങിയ ഋഷിമാരുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല.
– കല്‍കി
വിശ്വാമിത്രനെ കൗശികന്‍ എന്നും വിളിക്കാറുണ്ട്. പ്രാരംഭത്തില്‍ വിശ്വാമിത്രന്‍ ദേവങ്കലേയ്ക്ക് വന്ദിയ്ക്കുന്നു. ലോകത്തിലുള്ളവരുടെയെല്ലാം നന്മയ്ക്ക് വേണ്ടിയാണ് മകന്റെ (കല്‍കിയുടെ) പൂര്‍വ്വജന്മത്തെക്കുറിച്ച്, നാം, കൗശികന്‍ അറിയിക്കുന്നത്. ആമുഖമായി വിശ്വാമിത്ര മഹര്‍ഷി അറിയിച്ചു.
ആദ്യം തന്നെക്കുറിച്ച്, തന്റെ തന്നെ പേര് അറിയിച്ച് ഔദ്യോഗിക സ്ഥിരീകരണം വരുത്തി, ആരാണ് വിവരങ്ങള്‍ അറിയിയ്ക്കുന്നത് എന്ന് ഉറപ്പ് വരുത്തി, കല്‍കിയുടെ പൂര്‍വ്വജന്മ വൃത്താന്തങ്ങള്‍ ആരംഭിയ്ക്കുകയാണ് കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി.
1. നായകര്‍ക്ക് കല്‍കിയേ ഇതുനാള്‍നാമം (4):1:4.
2. നാമംമുന്‍ സാക്ഷിയോട് മുന്‍ശൊല്ലി (4):2:1.
നായകര്‍ക്ക്=നായകന്(ഇദ്ദേഹത്തിന്), കല്‍കിയേ ഇതുനാള്‍നാമം=ഈ കാലത്തെ പേര് കല്‍കി, നാമംമുന്‍ സാക്ഷിയോട് മുന്‍ശൊല്ലി=സാക്ഷി വിവരണത്തിനായി പേര് ആദ്യമറിയിച്ചു.
നായകന്റെ(4):1:4:1. ഈ കാലത്തെ നാമധേയം കല്‍കി (Kalki). (4):1:4:2,3. സാക്ഷി വിവരണത്തിനായി ആരംഭത്തില്‍ പേര് അറിയിച്ചു.(4):2:1,2,3.
– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി
ആരുടെ താളിയോലയാണോ വായിയ്ക്കുന്നത് ആ വ്യക്തിയുടെ താളിയോല വായിയ്ക്കുമ്പോഴുള്ള പേര് : കല്‍കി. താളിയോല തിരിച്ചറിയുന്നതിനുള്ള സാക്ഷിവിവരണത്തിനാണ് ആരംഭത്തില്‍ പേര് അറിയിക്കുന്നത്. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി അറിയിച്ചു.
2. നായകനും നൂലറിവാന്‍ മുപ്പാണ്‍ശൂല്‍സാര്‍ (4):2:2.
തീമൈയിലാ അരശന്‍കന്നി മുടവന്‍വയല്‍ (4):2:3.
താനിവനിന്‍ ഈദൂല്‍ക്ക് ഇവയെസാക്ഷി (4):2:4.
നായകര്‍ക്ക്=നായകന്(കല്‍കിയ്ക്ക്), നൂലറിവാന്‍=നാഡിതാളിയോല വായിക്കുമ്പോള്‍, മുപ്പാണ്‍ശൂല്‍സാര്‍=33 വയസ്സ്, തീമൈയിലാ= മേന്മയോടെ, അരശന്‍=വ്യാഴം, കന്നി=കന്നിയില്‍, മുടവന്‍=ശനി, വയല്‍=കര്‍ക്കിടകത്തില്‍, താനിവനിന്‍=ഇദ്ദേഹത്തിന്റെ, ഈദൂല്‍ക്ക് ഇവയെസാക്ഷി=ഇതെല്ലാം ഈ ജന്മത്തിലെ സാക്ഷി വിവരങ്ങളാണ്, ഈദൂല്‍ക്ക്=ഈ ജന്മത്തിലെ.
കല്‍കിയ്ക്ക്(4):2:2:1. നാഡിതാളിയോല വായിക്കുമ്പോള്‍(4):2:2:2. മുപ്പത്തിമൂന്ന് വയസ്സ്.(4):2:2:3. മേന്മയോടെ(4):2:3:1. ഗുരു കന്നിയിലും(4):2:3:2. ശനി കര്‍ക്കിടകത്തിലും.(4):2:3:3. ഇദ്ദേഹത്തിന്റെ (4):2:4:1. ഈ ജന്മത്തിലെ (4):2:4:2. സാക്ഷിവിവരണങ്ങളാണ് ഇവയെല്ലാം.(4):2:4:3.
– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി
ഈ താളിയോല വായിക്കുമ്പോള്‍ കല്‍കിയ്ക്ക് മുപ്പത്തിമൂന്ന് വയസ്സ്. ഗുരു കന്നിയിലും ശനി കര്‍ക്കിടകത്തിലും. പേരും വയസ്സും അറിയിച്ചത് കല്‍കിയുടെ ഈ ജന്മത്തിലെ സാക്ഷിവിവരണത്തിനാണ്. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി വിശദീകരിച്ചു.
3. സാക്ഷിപട മുന്‍നൂല്‍ വങ്കദേയം (4):3:1.
സാധകനും വിവേകാനന്ദന്‍ നാമംശൂടി (4):3:2.
സാക്ഷിപട=വിശ്വവിഖ്യാതമായ, മുന്‍നൂല്‍=പൂര്‍വ്വജന്മം, വങ്കദേയം=വങ്കദേശത്തില്‍ (ബംഗാള്‍), സാധകനും=സാധകനും (ആരുടെ താളിയോലയാണോ വായിയ്ക്കുന്നത് ആ വ്യക്തിയുടെ – കല്‍കിയുടെ) , വിവേകാനന്ദന്‍ നാമംശൂടി=പേര് വിവേകാനന്ദന്‍.
(കല്‍കിയുടെ) വിശ്വവിഖ്യാതമായ (4):3:1:1. പൂര്‍വ്വജന്മം(4):3:1:2. വംഗദേശത്തില്‍ അഥവാ ബംഗാളിലായിരുന്നു.(4):3:1:3. ഇപ്പോള്‍ ആരുടെ താളിയോലയാണോ
വായിയ്ക്കുന്നത് ആ വ്യക്തിയുടെ (കല്‍കിയുടെ അക്കാലത്തെ) പേര് വിവേകാനന്ദന്‍.(4):3:2:1,2,3.
– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി
കല്‍കിയുടെ വിശ്വവിഖ്യാത പൂര്‍വ്വജന്മം ബംഗാളിലായിരുന്നു. കല്‍കിയുടെ ആ ജന്മത്തിലെ പേര് വിവേകാനന്ദന്‍ എന്നായിരുന്നു. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി അറിയിച്ചു. ബംഗാള്‍ മുമ്പ് വംഗദേശം എന്നറിയപ്പെട്ടിരുന്നു.
3. കാക്ഷിപടൈ ഗുരുഗുരുപത്‌നിയും ഈന്‍ട്രോര്‍നാമം (4):3:3.
കാക്ഷിപടൈ=പ്രസിദ്ധരായ, ഗുരുഗുരുപത്‌നിയും =ഗുരുവിനും ഗുരുപത്‌നിക്കും, ഈന്‍ട്രോര്‍നാമം=ഇപ്പോഴത്തെ മാതാപിതാക്കളുടെ പേരായിരുന്നു.
പ്രസിദ്ധരായ(4):3:3:1. ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേരാകുന്നു ഈ ജന്മത്തിലെ മാതാപിതാക്കളുടെയും (രാമകൃഷ്ണന്‍-ശാരദ) പേര്.
(ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും). (4):3:3:2,3.
– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി
കല്‍കിയുടെ പൂര്‍വ്വാവതാരത്തില്‍ വിവേകാനന്ദനായിരുന്നപ്പോഴുള്ള ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേരാകുന്നു ഇപ്പോഴത്തെ മാതാപിതാക്കളുടെ പേര്. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി അറിയിച്ചു. ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാ ദേവിയുമായിരുന്നു അക്കാലത്തെ ഗുരുവും ഗുരുപത്‌നിയും. കല്‍കിയുടെ അച്ഛന്റെ പേര് രാമകൃഷ്ണന്‍. അമ്മയുടെ പേര് ശാരദ.
ബഹുമാനിത സംബോധനാ പദങ്ങളായ ശ്രീ എന്നതും പരമഹംസര്‍ എന്നതും മാറ്റിയാല്‍ രാമകൃഷ്ണന്‍ എന്ന പേര് മാത്രമാകുന്നു. ദേവി എന്ന സംബോധനാ പദത്തെ മാറ്റിയാല്‍ ശാരദ എന്ന പേര് മാത്രമാകുന്നു. ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേര് തന്നെയാകുന്നു വിവേകാനന്ദ പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേര്. പ്രസ്തുത ഗുരുവും ഗുരു പത്‌നിയും ഈ ജന്മത്തില്‍ മാതാപിതാക്കളായി പുനര്‍ജ്ജനിച്ചു എന്നല്ലായെന്നത് പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.
എല്ലാവരുടേയും പരമഗുരു ജ്യോതിര്‍മണ്ഡല പ്രകാശസ്വരൂപ സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ മാത്രമാകുന്നു. മനുഷ്യര്‍ക്കോ ഈ ഭൂമിയിലെ ഏതെങ്കിലും ജീവി വര്‍ഗ്ഗങ്ങള്‍ക്കോ ഗുരുവാകുന്നതിനുള്ള സ്ഥാനാധികാരവും സര്‍വ്വജ്ഞത്വവും അനുവദിച്ചിട്ടില്ല.
ആരുടെയെങ്കിലും ഏതെങ്കിലും കാര്യം പറയാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍, തുറന്ന് പറയുക, അതേ അറിയൂ, എല്ലാം അറിയില്ല എന്ന്. എല്ലാം അറിയുന്നുണ്ടെന്ന് സ്വയം അഭിനയിക്കാതിരിക്കുക. എല്ലാമറിയുന്നുവെന്ന് കൂടെയുള്ള സംഘങ്ങളെക്കൊണ്ട് പാടിപുകഴ്ത്തി ഭക്തരെ ആകര്‍ഷിയ്ക്കുന്ന ചതിക്കുഴി ഒരുക്കുന്നതില്‍ നിന്നും സ്വയം പിന്മാറുന്നത് എത്രയും നേരത്തേയോ അത്രയും നല്ലത്.
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള ചില വ്യായാമമുറകള്‍ വെച്ച് സ്വയം ഗുരുവാണെന്നും സദ്ഗരുവാണെന്നും മറ്റുമുള്ള അഭിനയവും ചൂഷണവും നിര്‍ത്തുന്നതാണ് എല്ലാവര്‍ക്കും നല്ലത്. സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും മൊത്തക്കച്ചവടവും നിര്‍ത്തുന്നതാണ് എല്ലാവര്‍ക്കും നല്ലത്.
ഭക്തരുടെ ശ്രദ്ധയ്ക്ക്: തനിയ്ക്ക് അഭിരുചിയുള്ള, ഉയര്‍ന്ന വരുമാനത്തോടെ തൊഴില്‍ ലഭിയ്ക്കുന്ന മേഖല തെരഞ്ഞെടുത്ത് പഠനത്തിലൂടെ തൊഴില്‍ ഉറപ്പിയ്ക്കുക. ജോലി ചെയ്യുക. അതാത് സ്ഥാനപ്രകാരമുള്ള (അച്ഛന്‍, അമ്മ, സഹോദരന്‍, സഹോദരി, ജോലി ചെയ്യുന്ന സ്ഥാനം, ഭാര്യ, കുട്ടികള്‍ തുടങ്ങിയ) സ്വന്തം ഉത്തരവാദിത്തങ്ങള്‍ കൃത്യമായി മറ്റൊന്നും പ്രതീക്ഷിയ്ക്കാതെ ആത്മാര്‍ത്ഥമായി ചെയ്യുക. ദേവങ്കലേയ്ക്കുള്ള സ്മരണ നിര്‍ബന്ധം, വാഹനത്തിന് ഇന്ധനം ആവശ്യമായതുപോലെ. ദേവങ്കല്‍ നിന്നും അനുവദിയ്ക്കുന്ന അനുഗ്രഹവും സംരക്ഷണവുമാകുന്നു ജീവന്റെ മേല്‍ഗതിയ്ക്കും ജീവിതത്തിനും അടിസ്ഥാനം എന്നറിഞ്ഞ് സ്വയം നന്ദിയോടെ നിന്ദിയ്ക്കാതിരിയ്ക്കല്‍ വന്ദിയ്ക്കല്‍ എന്ന നിയമത്തെ അനുസരിയ്ക്കുക. നിത്യവും മന്ത്രം (ഓം ശ്രീം ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ നമ:) ജപിയ്ക്കുക. കൃത്യതയോടെയുള്ള ക്ഷേത്ര ദര്‍ശനം നിര്‍ബന്ധം. ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടി ദേവങ്കലേയ്ക്കുള്ള പ്രാര്‍ത്ഥന നിരന്തരം തുടരുക. വ്യക്തികളെ വ്യക്തികളായി തന്നെ തിരിച്ചറിഞ്ഞ് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തുക, കുറേ അപകടങ്ങള്‍ ഒഴിവാക്കാം. രാജ്യത്തിന് പ്രയോജനം ചെയ്യുന്ന കാര്യങ്ങളില്‍ ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിയ്ക്കുക. ജീവിതാവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി പരസ്പര സഹകരണത്തോടെ ജീവിയ്ക്കുക. ആദ്ധ്യാത്മികതയുടെ പേരില്‍ കൂട്ടം കൂടി വഴിതെറ്റാതിരിയ്ക്കുക. ഭക്തി സ്വയം അനുസരിയ്‌ക്കേണ്ടത് മാത്രമാകുന്നു, മറ്റൊരാളെ ബോധ്യപ്പെടുത്തേണ്ടതോ ആഘോഷിക്കാനുള്ളതോ അല്ലെന്ന് തിരിച്ചറിയുക.
എല്ലായ്‌പ്പോഴും നല്ല മനുഷ്യരാവുക. പരസ്പരം സഹിച്ചും ക്ഷമിച്ചും സഹകരിച്ചും ജീവിയ്ക്കുന്ന നല്ല മനുഷ്യരാവുക. അതായിരിയ്ക്കണം തീരുമാനം. അത് മാത്രമാകുന്നു ജീവന്റെ മേല്‍ഗതിയ്ക്ക് സഹായിയ്ക്കുന്നത്. നിങ്ങള്‍ ആരാണെന്നതിനേക്കാള്‍, നല്ല മനുഷ്യനാണോ എന്നതിനാണ് പ്രാധാന്യം. ആരുടേയും ആളാവാതിരിയ്ക്കുക.
നിങ്ങള്‍ ആരാണെന്നതിനേക്കാള്‍,
നല്ല മനുഷ്യനാണോ എന്നതിനാണ് പ്രാധാന്യം.– കല്‍കി
3. സാധകനും ഇവ്വാറായ് വാഴുംകാലം (4):3:4.
4. കാലമതില്‍ നല്‍മതിപ്പ് ഗൗരവങ്കള്‍ (4):4:1.
കാലയിവന്‍ ഏഴൈകള്‍ക്കും ഉദവിപല്‍വാര്‍ (4):4:2.
നലമുടനെ ശെയ്ത്‌മേ ഇരൈന്‍സേവൈ (4):4:3.
നായകനും ഇടൈവിട്ട് ശെന്‍ട്രതനാല്‍ (4):4:4.
5. ശെന്‍ട്രതനാല്‍ ഇതുപിറപ്പും അഖിലാനന്ദസ്വാമി (4):5:1.
സാധകനും ഇരൈവഴിയേ ഉപദേശംപല്‍വാര്‍ (4):5:2.
വിന്നമിലാ കണ്ടിടുവാന്‍ ഗോപകുമാറു (4):5:3.
ഉയര്‍വ്വ്തടൈ മുന്‍പിറപ്പ് സില്‍പാപം (4):5:4.
6. പാവമതും താനറിയാ കണ്ടതനാല്‍ (4):6:1.
ബാലകര്‍ക്ക് ഇടൈയിടയേ കുഴപ്പംപല്‍വാര്‍ (4):6:2.
സാധകനും=സാധകനും (ആരുടെ താളിയോലയാണോ വായിക്കുന്നത് ആ വ്യക്തിയുടെ-കല്‍കിയുടെ), ഇവ്വാറായ്=ഇപ്രകാരം, വാഴുംകാലം=ജീവിക്കുന്ന കാലത്ത്, കാലമതില്‍=അക്കാലത്ത്, നല്‍മതിപ്പ് ഗൗരവങ്കള്‍=നല്ല പേരും പെരുമയും ഉന്നതസ്ഥാനീയതയും ഉണ്ടായിരുന്നു, കാലയിവന്‍ =അക്കാലത്ത് ഇദ്ദേഹം, ഏഴൈകള്‍ക്കും=പാവപ്പെട്ടവര്‍ക്ക്, ഉദവിപല്‍വാര്‍=സഹായങ്ങള്‍ ചെയ്തു, നലമുടനെ=നന്മയോടെ, ശെയ്ത്‌മേ= ചെയ്തിരുന്നു, ഇരൈന്‍സേവൈ=ഈശ്വരസേവ, നായകനും=നായകനും (വിവേകാനന്ദന്‍), ഇടൈവിട്ട് ശെന്‍ട്രതനാല്‍=പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനാല്‍, ശെന്‍ട്രതനാല്‍=തിരിച്ചുപോയതിനാല്‍ (വീണ്ടും), ഇതുപിറപ്പ് അഖിലാനന്ദ സ്വാമി=ഈ ജന്മത്തില്‍ അഖിലാനന്ദസ്വാമിയായി, സാധകനും=സാധകനും (കല്‍കി), ഇരൈവഴിയേ=ഈശ്വരമാര്‍ഗ്ഗത്തില്‍, ഉപദേശംപല്‍വാര്‍=വിവിധങ്ങളായ ഉപദേശങ്ങള്‍ നല്‍കുന്നു, വിന്നമിലാ=ഭിന്നമല്ലായെന്ന്, കണ്ടിടുവാന്‍=അറിയുക, ഗോപകുമാറു=ഗോപകുമാര്‍, ഉയര്‍വ്വ്തടൈ=അത്യുന്നതസ്ഥിതിക്ക് തടസ്സങ്ങളുണ്ടായി, ഉയര്‍വ്വ്=അത്യുന്നതസ്ഥിതിക്ക്, തടൈ=തടസ്സങ്ങള്‍ വന്ന്, മുന്‍പിറപ്പ്=പൂര്‍വ്വജന്മത്തിലെ, സില്‍പാപം=നിസ്സാരമായ പാപങ്ങളാല്‍, പാവമതും=ഈ പാപങ്ങള്‍, താനറിയാ=സ്വയമറിയാതെ, കണ്ടതനാല്‍=ചെയ്തതാണെങ്കിലും, ബാലകര്‍ക്ക്=കുമാരന് (കല്‍കിയ്ക്ക്), ഇടൈയിടയേ=ഇടക്കിടക്ക്, കുഴപ്പംപല്‍വാര്‍=പലവിധത്തിലുള്ള പ്രയാസങ്ങളുമുണ്ടായി.
വിവേകാനന്ദനും(4):3:4:1. ഇപ്രകാരം(4):3:4:2. വാഴുകയായിരുന്നു.(4):3:4:3. അക്കാലത്ത് (4):4:1:1. നല്ല പേരും പെരുമയും (4):4:1:2. ഉന്നതസ്ഥാനീയതയും ഉണ്ടായിരുന്നു.(4):4:1:3. അക്കാലത്ത് ഇദ്ദേഹം (4):4:2:1. പാവപ്പെട്ടവരെ (4):4:2:2. സഹായിച്ചിരുന്നു.(4):4:2:3. നന്മയോടെ (4):4:3:1. ഈശ്വരസേവ ചെയ്തുകൊണ്ടിരിക്കേ (4):4:3:2,3. വിവേകാനന്ദന്‍ (4):4:4:1. പൂര്‍ത്തിയാക്കാതെ(4):4:4:2. തിരിച്ചുപോയതിനാല്‍(4):4:4:3-5:1:1. അഖിലാനന്ദ സ്വാമിയായി(4):5:1:3. ഈ ജന്മത്തിലും(4):5:1:2.
വിവേകാനന്ദന്‍ ആകുന്ന കല്‍കി(4):5:2:1. ഈശ്വര മാര്‍ഗ്ഗത്തില്‍(4):5:2:1. വിവിധങ്ങളായ ഉപദേശങ്ങള്‍ നല്‍കുന്നു.(4):5:2:3. ഗോപകുമാര്‍(4):5:3:3.
ഭിന്നമല്ലെന്ന്(4):5:3:1. അറിയുക.(4):5:3:2. പൂര്‍വ്വജന്മത്തില്‍(4):5:4:2. സ്വയം അറിയാതെ ചെയ്ത(4):6:1:2,3. നിസ്സാരമായ പാപങ്ങളാല്‍ (4):5:4:3-(4):6:1:1. അത്യുന്നതസ്ഥിതിക്ക്(4):5:4:1(1). തടസ്സങ്ങള്‍വന്ന്(4):5:4:1(2). കല്‍കിയ്ക്ക്(4):6:2:1. ഇടക്കിടക്ക്(4):6:2:2. (ഈ ജന്മത്തില്‍) പലവിധത്തിലുള്ള പ്രയാസങ്ങളുമുണ്ടായി. (4):6:2:3.
– കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി
ഈ അദ്ധ്യായത്തിലെ ഒന്നാം ശ്ലോകത്തിന്റെ നാലാമത്തെ വരിയിലെ മുന്ന് പദങ്ങള്‍ വീതമുള്ള ശ്ലോകത്തില്‍ ആരുടെ താളിയോലയാണോ വായിയ്ക്കുന്നത് ആ വ്യക്തിയുടെ ഇപ്പോഴത്തെ ഔദ്യോഗിക നാമധേയം കല്‍കി [നായകര്‍ക്ക് കല്‍കിയേ ഇതുനാള്‍നാമം (4):1:4. പേജ് 119] എന്നാകുന്നുവെന്ന് കൃത്യമായി കൗശിക മഹര്‍ഷി അറിയിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി ഗോപകുമാര്‍ എന്നും അഖിലാനന്ദസ്വാമി എന്നും മുമ്പുണ്ടായിരുന്ന രണ്ട് പേരുകളും തുടര്‍ന്ന് അറിയയ്ക്കുകയാണ്.
വിവേകാനന്ദ സ്വാമി എന്നതിന്റെ തുടര്‍ച്ചയാണ് അഖിലാനന്ദ സ്വാമി എന്ന് കൗശിക മഹര്‍ഷി വെളിപ്പെടുത്തുന്നു. ഗോപകുമാര്‍ എന്നതും ഭിന്നമല്ല എന്ന്കൂടി ഉള്‍പ്പെടുത്തുന്നതോടെ അവതാര ദൗത്യത്തിലെ മൂന്ന് ഘടനയിലുള്ള പ്രവര്‍ത്തന രീതിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് കൗശിക മഹര്‍ഷി. ആയതില്‍ പൂര്‍ണ്ണ ഔദ്യോഗിക നിര്‍വ്വഹണം കല്‍കി എന്ന ഔദ്യോഗിക നാമധേയപ്രകാരം പൂര്‍ത്തീകരിച്ചുകൊണ്ടിരിയ്ക്കുന്നു.
(കേരള ഗസറ്റ് 1999 ജൂലൈ 6, വോള്യം 44, നമ്പര്‍ 27, പാര്‍ട്ട് 4ല്‍ ഗോപകുമാര്‍ എന്ന ആദ്യത്തെ പേര് മാറ്റി അഖിലാനന്ദസ്വാമി എന്ന പേര് സ്വീകരിച്ചു. വീണ്ടും കേരള ഗസറ്റ് 2000 ജനുവരി 11, വോള്യം 45, നമ്പര്‍ 2, പാര്‍ട്ട് 4ല്‍ അഖിലാനന്ദ സ്വാമി എന്ന പേരും മാറ്റി Kalki എന്ന പേര് സ്വീകരിച്ചു. ഇനീഷ്യലില്ല, Kalki എന്ന പേര് മാത്രമേയുള്ളൂ. ഇപ്പോഴത്തെ നാമധേയം: Kalki.).
സമീപകാല പൂര്‍വ്വജന്മത്തില്‍ വിവേകാനന്ദനായിരുന്നപ്പോള്‍ കല്‍കി വളരെ നല്ല രീതിയില്‍ ദേവങ്കലേയ്ക്കുള്ള ഔദ്യോഗിക നിര്‍വ്വഹണങ്ങള്‍ (ഈശ്വരസേവ) ഗൗരവത്തോടെ ചെയ്തിരുന്നെങ്കിലും പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനാല്‍ ഈ ജന്മം.
ഈ ജന്മത്തില്‍ ഇപ്പോഴും ഭക്തര്‍ക്ക് ഈശ്വരീയമായ ഉപദേശങ്ങളും അനുഗ്രഹങ്ങളും നല്‍കി ഈശ്വരസേവ ചെയ്തുകൊണ്ടിരിക്കുന്നു.
കല്‍കി പൂര്‍വ്വജന്മത്തില്‍ വിവേകാനന്ദന്‍ ആയിരുന്നപ്പോള്‍ സ്വയം അറിയാതെ ചെയ്ത നിസ്സാരമായ പാപങ്ങളാല്‍ ഈ അവതാരത്തില്‍ കല്‍കിയ്ക്ക് ധാരാളം പ്രയാസങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട്. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷി അറിയിച്ചു.
സ്വയം അറിയാതെ ചെയ്ത നിസ്സാര പാപങ്ങളാല്‍ എന്ന പ്രയോഗത്തിന് വളരെയധികം അര്‍ത്ഥവ്യാപ്തിയുണ്ട്. അത്രമാത്രം സൂക്ഷ്മമാണ് കണക്കെടുപ്പുകള്‍ എന്നര്‍ത്ഥം. ഒന്നും വിട്ടുപോകുന്നില്ല. കൃത്യമായി എല്ലാം ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്, മനുഷ്യര്‍ക്ക് അറിയില്ലെങ്കിലും. ദേവങ്കല്‍ നിന്നും ആര്‍ക്കും യാതൊന്നും മറച്ചുവെയ്ക്കുവാന്‍ കഴിയില്ല.
ദേവങ്കലേയ്ക്കുള്ള ഔദ്യോഗിക നിര്‍വ്വഹണത്തിന് ശ്രീരാമനായും ശ്രീകൃഷ്ണനായും വിവേകാനന്ദനായും ഇപ്പോള്‍ കല്‍കിയായും വന്ന മഹാത്മാവിനുപോലും കര്‍മ്മകാണ്ഡത്തെക്കുറിച്ചുള്ള പരിശോധനയില്‍ യാതൊരു കിഴിവുമില്ല എന്നിരിയ്‌ക്കേ സാധാരണ ജീവന്മാര്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതുണ്ടെന്ന് എടുത്ത് പറയുകയാണ് വിശ്വാമിത്രന്‍ എന്ന കൗശിക മഹര്‍ഷി.
യഥാര്‍ത്ഥ ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണത്തില്‍ ഇല്ലാത്തതും ആദിതമിഴ് വിവര്‍ത്തനത്തില്‍ കൂട്ടിച്ചേര്‍ത്തതുമായ ദോഷപരിഹാരങ്ങള്‍ താഴെ കൊടുക്കുന്നു.
6. നവലീലയില്‍ വിലഹിയേ നലംകാണ (4):6:3.
നായകനും ഏര്‍ക്കനലം കാലയോര്‍ദീപം (4):6:4.
7. ദീപംകണ്ട് ഇതുനൂലില്‍ ദാനമീവായ്
തിയമ്പവേ കനിപുട്പം സുഗന്ധംഇനിപ്പ്
ശെപ്പനല്‍ ശൂലാണ്‍പെണ്‍ അണിയുംതൂശ്
സാക്ഷിടവേ സഹത്രത്തട്ട് തണംകൂട്ടി
8. ധനംകൂട്ടി നൂലോര്‍ക്ക് ഈന്ത്ആശി
തിയമ്പപിന്‍ സൂരിമതി എല്ലൈയേഹി
വാണിവനും ദശത്തിന്‍നീര്‍ അര്‍ച്ചനൈതാന്‍
വിലമ്പപിന്‍ പട്ടീസ് വരംനാഡി
9. നാഡിമകന്‍ ശൂലിനുക്ക് അര്‍ച്ചനൈദീപം
നവിലപിന്‍ ആലംകുടി അരശന്‍എല്ലൈയ്
പാടിടനല്‍ കണ്ണായിരം ഉടയവര്‍ക്ക്
ബാലകനും അര്‍ച്ചനയും കണ്ടിടവേ
10. കണ്ടിടവേ മകന്‍പൊരുട്ട് ഇത്‌നൂല്‍ആശാന്‍അറിന്ത
കുവനല്‍ ഷഡാക്ഷരത്തിന്‍ മന്തിരംതന്നൈ
വണ്ണമതായ് തകിട്ടിന്‍കീരി മണ്ഡലമീരായ്
വിലമ്പവേ ദിനമീര്‍വേലായ് നൂട്രെട്ട്ഉരുവും
11. ഉരുമേലായ് ശപിത്തിട്ടൈ രക്ഷൈതന്നൈ
ഉയര്‍മഹനും ഇരുള്‍വൈത്ത് വണങ്കിടവേ
സിറപ്പുടനെ വാഴ്‌വിരുക്ക് കടൈനാളും
ശെയമാകും സുഖവാഴ്‌വ് സിറപ്പ്മുട്രെ.
നവലീലയില്‍=പുതിയലീലയില്‍ (പുതിയ ദൗത്യത്തില്‍), വിലഹിയേ=ഇവ ബാധിക്കാതെ ഇല്ലാതായി, നലംകാണ= നന്മയുണ്ടാകുന്നതിന്, നായകനും=നായകനും (കല്‍കി), ഏര്‍ക്കനലം=ചെയ്യുക, കാലയോര്‍ദീപം= ദീപദര്‍ശനം, ദീപം കണ്ട്=ദീപത്തെദര്‍ശിച്ച്, ഇത്‌നൂലില്‍=ഈ നാഡിതാളിയോലയില്‍, ദാനമീവായ്=ദാനംചെയ്യുക, തിയമ്പവേ=പ്രസ്തുത സമയം, കനിപുട്പം=പുഷ്പങ്ങളും പഴങ്ങളും, സുഗന്ധംഇനിപ്പ്=തേനും പലഹാരങ്ങളും, ശെപ്പനല്‍=നന്മക്കുവേണ്ടി അറിയിക്കുന്നത്, ശൂലാണ്‍പെണ്‍ അണിയുംതൂശ്=മൂന്ന് ദമ്പതികള്‍ക്കുള്ള വസ്ത്രങ്ങള്‍, സാക്ഷിടവേ സഹത്രത്തട്ട്തണം കൂട്ടി=1008 രൂപയും ചേര്‍ത്ത്, തണം കൂട്ടി=രൂപയും ചേര്‍ത്ത്, നൂലോര്‍ക്ക്=നാഡിതാളിയോലയില്‍, ഈന്ത്ആശി=അര്‍പ്പിക്കുക, തിയമ്പപിന്‍=അതിനുശേഷം, സൂരിമതി എല്ലൈയേഹി=സൂര്യന്റേയും ചന്ദ്രന്റേയും അമ്പലത്തില്‍ പോയി (കുംഭകോണത്തിന് അടുത്ത്), സൂരി=സൂര്യന്‍, മതി=ചന്ദ്രന്‍, എല്ലൈ=സ്ഥലത്ത്, യേഹി=പോയി, വാണിവനും=ഇദ്ദേഹം, ദശത്തിന്‍നീര്‍=പന്ത്രണ്ട് തരം, അര്‍ച്ചനൈതാന്‍=അര്‍ച്ചനകള്‍ ചെയ്യുക, വിലമ്പപിന്‍=അതിനുശേഷം, പട്ടീസ്‌വരം=പട്ടീശ്വരം(കുംഭകോണത്തിനടുത്ത്), നാഡിമകന്‍=നാഡിതാളിയോല ആരുടേതാണോ ആ മകന്‍(കല്‍കി), ശൂലിനുക്ക്=മൂന്ന് പേര്‍ക്ക് (ശിവന്‍, പാര്‍വ്വതി, ഗണപതി), നവിലപിന്‍=അതിനുശേഷം, ആലംകുടി അരശന്‍ എല്ലൈയ്=ആലംകുടി എന്ന സ്ഥലത്തെ വ്യാഴഅമ്പലത്തില്‍ (കുംഭകോണത്തിന് സമീപം), അരശന്‍=വ്യാഴം(ഗുരു), എല്ലൈയ്=സ്ഥലത്തെ, പാടിടനല്‍ കണ്ണായിരം ഉടയവര്‍ക്ക്=അമ്പല സങ്കല്‍പ്പത്തിന്റെ പേര്, ബാലകനും=ബാലനും (കല്‍കി), അര്‍ച്ചനയും=അര്‍ച്ചനകള്‍, കണ്ടിടവേ=ചെയ്യുക, മകന്‍പൊരുട്ട് ഇത്‌നൂല്‍ ആശാന്‍ അറിന്ത=ആരുടെ നാഡിതാളിയോലയാണോ വായിക്കുന്നത് ആ മകന്‌വേണ്ടി, കുവനല്‍=അറിയിക്കുന്നത്, ഷഡാക്ഷരത്തിന്‍ മന്തിരംതന്നൈ=ഷഡാക്ഷരമന്ത്രം, വണ്ണമതായ്= തീര്‍ച്ചയായും, തകിട്ടിന്‍കീരി=ചെമ്പ്തകിടില്‍ എഴുതി, മണ്ഡലമീരായ്=96 ദിവസങ്ങള്‍, വിലമ്പവേ=അറിയിക്കുന്നപ്രകാരം, ദിനമീര്‍വേലായ്=നിത്യവും രണ്ട്പ്രാവശ്യം, നൂട്രെട്ട് ഉരുവും=നൂറ്റെട്ട് ഉരുവും, ഉരുവുംമേലായ്=അതില്‍ കൂടുതലും, ശപിത്തിട്ടൈ=ജപിച്ച, രക്ഷൈതന്നൈ=ഏലസ്, ഉയര്‍മഹനും=മകനും, ഇരുള്‍വൈത്ത് വണങ്കിടവേ=പൂജാമുറിയില്‍ സൂക്ഷിക്കുക, സിറപ്പുടനെ വാഴ്‌വിരുക്ക്=ശുഭഫലങ്ങള്‍പ്രദാനം ചെയ്യുന്ന നല്ല ജീവിതമുണ്ട്, കടൈനാളും=അവസാനംവരേയും, ശെയമാകും=വിജയകരമായ, സുഖവാഴ്‌വ്=ഐശ്വര്യമുള്ള ജീവിതം, സിറപ്പ് മുട്രെ=അവസാനംവരേയും നല്ലരീതിയില്‍ ഉണ്ടായിരിക്കും.
നവലീലയില്‍(4):6:3:1. ഇവ ബാധിക്കാതെ ഇല്ലാതായി(4):6:3:2. നന്മയുണ്ടാകുന്നതിന്(4):6:3:3. നായകനും(4):6:4:1. ദീപദര്‍ശനം ചെയ്യുക.(4):6:4:2,3. ദീപത്തെ ദര്‍ശിച്ച്(4):6:4:2,3-7:1:1. ഈ നാഡിതാളിയോലക്ക് ദാനമായി(4):7:1:2,3. ഇപ്പോള്‍ത്തന്നെ (4):7:2:1. പുഷ്പങ്ങളും പഴങ്ങളും തേനും(4):7:2:2,3. മൂന്ന് ദമ്പതികള്‍ക്കുള്ള വസ്ത്രങ്ങളും(4):7:3:1,2,3. ആയിരത്തിഎട്ട് രൂപയും ചേര്‍ത്ത്(4):7:4:1,2,3-8:1:1. നാഡിതാളിയോലക്ക് അര്‍പ്പിച്ച്(4):8:1:2. പ്രാര്‍ത്ഥിച്ച് അനുഗ്രഹംനേടുക.(4):8:1:3. അതിനുശേഷം(4):8:2:1.സൂര്യ-ചന്ദ്രഅമ്പലത്തില്‍ പോയി(4):8:2:2,3. ഇദ്ദേഹം (4):8:3:1. പന്ത്രണ്ട് അര്‍ച്ചനകള്‍ ചെയ്യുക.(4):8:3:2,3. അതിനുശേഷം(4):8:4:1. പട്ടീശ്വരത്ത് (4):8:4:2,3(1). നാഡിതാളിയോലയുടെ അധികാരിയായ മകന്‍ (4):8:4:3(2)-9:1:1. മൂന്ന് വിധത്തിലുള്ള അര്‍ച്ചനകള്‍ചെയ്ത് (ശിവനും പാര്‍വ്വതിക്കും ഗണപതിക്കും) ദീപദര്‍ശനം ചെയ്യുക.(4):9:1:2,3. അതിനുശേഷം(4):9:2:1. ആലംകുടിയിലെ വ്യാഴ അമ്പലത്തിലെ പാടിടനല്‍ കണ്ണായിരം ഉടയവര്‍ക്ക്(4):9:2:2,3-9:3:1,2,3. കുമാരനും (4):9:4:1. അര്‍ച്ചന ചെയ്യുക.(4):9:4:2,3-10:1:1. മകനു വേണ്ടി(4):10:1:2. ഷഡാക്ഷരമന്ത്രത്തെ(4):10:1:3-2:1,2,3. തീര്‍ച്ചയായും(4):10:3:1. ചെമ്പ്തകിടില്‍ എഴുതി(4):10:3:2. തൊണ്ണൂറ്റിആറ് ദിവസം(4):10:3:3. അറിയിക്കുന്നപ്രകാരം(4):10:4:1. നിത്യവും രണ്ട്‌നേരം(4):10:4:2. നൂറ്റെട്ട് ഉരുവും അതില്‍കൂടുതലും(4):10:4:3-11:1:1. ജപി ച്ച(4):11:1:2. ഏലസ്(4):11:1:3. മകനും(4):11:2:1. പൂജാമുറിയില്‍ സൂക്ഷിക്കുക.(4):11:2:2,3. അവസാനകാലംവരേയും(4):11:3:3. ശുഭഫലങ്ങള്‍ പ്രദാനംചെയ്യുന്ന നല്ല ജീവിതമുണ്ട്.(4):11:3:1,2. വിജയകരമായ(4):11:4:1. ഐശ്വര്യമുള്ള ജീവിതം(4):11:4:2. അവസാനംവരേയും നല്ലരീതിയിലുണ്ടായിരിക്കും.(4):11:4:3.
ദേവവര്‍ഗ്ഗത്തിന്റെ കൃത്യതയും നിയമങ്ങളും അറിയുന്നതിന് 1/3/2020-ാം നമ്പര്‍ ആയി രജിസ്റ്റര്‍ ചെയ്ത കല്‍കിയുടെ ഒസ്യത്തിലെ 23ഉം 24ഉം വകുപ്പുകളില്‍ കൊടുത്ത കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ (https://www.kalkipuri.com/rules-ml/) വായിയ്ക്കുക.
അദ്ധ്യായം 5: 1970 ഏപ്രില്‍ 4ന് ജനിച്ച് 7 ദിവസം മാത്രം ജീവിച്ച ശ്രീമതിയുടെ സഹോദരന്‍ 1971 ഡിസംബര്‍ 14ന് പുനര്‍ജ്ജനിച്ചതിന്റെ ചരിത്രപരമായ തെളിവുകള്‍.
ശ്രീമതിയുടെ അഗസ്ത്യ നാഡി മൂന്നാം കാണ്ഡം.
2013 ആഗസ്ത് 2ന് എന്‍. ശിവരാജയുടെ നാഡി ഓഫീസില്‍ വെച്ച് (അഗസ്ത്യ മഹാശിവനാഡി ജ്യോതിദ നിലയം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍, നാഗൈ(ജില്ല), തമിഴ്‌നാട്.). പ്രസ്തുത നാഡി താളിയോല വായിച്ചത് റിക്കോര്‍ഡ് ചെയ്ത വിഡിയോ യൂട്യൂബിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്തത് കാണുക.
1. https://www.youtube.com/watch?v=uDuOAewfOKc
2. https://www.facebook.com/1666124707004246/videos/561217937800744/
മേല്‍ക്കൊടുത്ത വീഡിയോപ്രകാരം, ഈ അദ്ധ്യായത്തില്‍ ആകെയുള്ള 9 ശ്ലോകങ്ങളില്‍ നിന്നും ഈ പുസ്തകത്തിലേയ്ക്ക് ആവശ്യമുള്ള ഒന്നും രണ്ടും നമ്പര്‍ ശ്ലോകവും 3ന്റെ ആദ്യവരിയും ഇന്‍ഡക്‌സിലെ 3 വരികളും മാത്രമാണ് ഉള്‍പ്പെടുത്തിയത്. അതിന്റെ മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും ചേര്‍ത്തിട്ടുണ്ട്.
ചിത്രത്തില്‍: കല്‍കി, കല്‍കിയുടെ അമ്മ, കല്‍കിയുടെ പൂര്‍വ്വജന്മ സഹോദരി എസ്.ശ്രീമതി, ശ്രീമതിയുടെ മകന്‍ അശോക്. (പശ്ചാത്തലത്തില്‍ കല്‍കിപുരി ക്ഷേത്ര 18 പടികള്‍).
ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)
(ഇന്‍ഡക്‌സില്‍നിന്നുമുള്ള ശ്ലോകം)
മഹള്‍തണക്ക് തുണയാണും ഇതുകാലം
അവതാരമായ് പിറപ്പ് കണ്ടാന്‍
കണ്ടവനിന്‍നാമമതും കല്‍കിയായി നാമംചൊല്ലെ
മഹള്‍തണക്ക് = ഈ മകള്‍ക്ക് (ശ്രീമതിയുടെ),
തുണയാണ്‍ = സഹോദരന്‍
ഇതുവിന്‍കാലം = ഈ കാലത്തില്‍
അവതാരമായ് = അവതാരമായി
പിറപ്പ് കണ്ടാന്‍ = ജനിച്ചിട്ടുണ്ട്
കണ്ടവനിന്‍ = അദ്ദേഹത്തിന്റെ,
നാമമത് = നാമധേയം (പേര്),
കല്‍കിയായി നാമംചൊല്ലെ = പേര് : കല്‍കി
ശ്രീമതിയുടെ സഹോദരന്‍ ഈ കാലത്ത് പുനര്‍ജ്ജനിച്ചിട്ടുണ്ട്. അവതാരമാകുന്നു. പേര്: കല്‍കി.
– അഗസ്ത്യ മഹര്‍ഷി
മേല്‍ക്കൊടുത്ത വീഡിയോയില്‍ ശ്രീമതി അറിയിച്ചത് താഴെ കൊടുക്കുന്നു
നമസ്‌തേ! എന്റെ പേര് ശ്രീമതി. പാലക്കാടാണ് സ്വദേശം. ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ ഭിലായിലാണ്. ഞാന്‍ ഒരു ട്രാന്‍സ്ലേറ്റര്‍ ആണ്.
1998ലാണ് ആദ്യമായി കല്‍കിയെ ഭഗവാനെക്കുറിച്ച് അറിയുന്നതിനും ദര്‍ശിയ്ക്കുവാന്‍ ഭാഗ്യം ഉണ്ടായതും.
ആ കാലഘട്ടങ്ങളില്‍ ഞങ്ങളുടെ നാട്ടില്‍ നിന്നും ധാരാളം ഭക്തര്‍ ഇവിടെ വരാറുണ്ടായിരുന്നു.
വീട്ടില്‍നിന്നും അമ്മയാണ് ആദ്യമായിട്ട് ഭഗവാനെ ദര്‍ശിയ്ക്കാന്‍ ഇവിടെ എത്തുന്നത്.
അതൊരു വൃശ്ചിക ചോതി (1998 നവംബര്‍ 17, ചൊവ്വാഴ്ച്ച) ദിനത്തിലായിരുന്നു. ഭഗവാന്റെ പിറന്നാള്‍ കൂടിയായിരുന്നു. അന്നിവിടെ പരിപാടികള്‍ ഉണ്ടായിരുന്നു. അന്ന്, ഭഗവന്‍ അറിയിച്ചിരുന്നു: ഇന്ന്, പ്രത്യേകമായി രണ്ട് പേരെ വരുത്തിയിട്ടുണ്ടെന്ന്.
ആരാണെന്ന് ആര്‍ക്കും മനസ്സിലായില്ല. പ്രായമുള്ളവരേയും ബുദ്ധിമുട്ടുള്ളവരേയും ഒക്കെ ഇങ്ങനെ കടത്തിവിട്ടു. അപ്പോഴൊക്കെ, അവര് അടുത്ത് ചെല്ലുമ്പോള്‍ ഭഗവാന്‍ അറിയിയ്ക്കും, ഇവരല്ല ഞാന്‍ ഉദ്ദേശിയ്ക്കുന്നത് എന്ന്. അങ്ങനെ കുറേക്കഴിഞ്ഞ് ആര്‍ക്കും ആരാണെന്ന് മനസ്സിലാവുന്നില്ല.
അമ്മയുടെ ഊഴമെത്തി. അമ്മ അടുത്ത് ചെന്നപ്പം, ഭഗവാന്‍ അമ്മയോട് പറഞ്ഞു: രണ്ട് ദുഃഖമുണ്ടല്ലെ? ഒന്ന് മകളുടെ കാര്യം ഓര്‍ത്തിട്ടും. മറ്റൊന്ന് ഭര്‍ത്താവിന്റെ കാര്യം ഓര്‍ത്തിട്ടും.
അത് ശരിയാണ്. ആ കാലഘട്ടത്തില്‍, വീട്ടില്‍ ഭയങ്കര പ്രയാസത്തിലായിരുന്നു.
എന്റെ വിവാഹം കഴിഞ്ഞതോടെ അച്ഛന്‍ മാനസികമായി ആകെ തളര്‍ന്ന് അങ്ങനെയൊരു മിണ്ടാട്ടം ഒന്നും ഇല്ല. പുറത്തേയ്ക്ക് പോകില്ല. അതുവരെ കണ്ടുപരിചയിച്ച ഒരച്ഛനേ ആയിരുന്നില്ല.
ഞങ്ങളെ സംബന്ധിച്ച് പറഞ്ഞറിയിയ്ക്കാന്‍ പറ്റാത്ത ഒരു സാഹചര്യമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
പിന്നെ….
1998 നവംബര്‍ 17ന് എന്റെ അമ്മ ആദ്യമായി കല്‍കി ഭഗവാനെ ദര്‍ശിച്ചപ്പോള്‍ അമ്മയോട് അറിയിച്ചു: ’28 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ആ മകന്‍ ഞാനാണ്.’
– ശ്രീമതി
ഭഗവാന്‍ അമ്മയോട് അറിയിച്ചു: ”28 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ആ മകന്‍ ഞാനാണ്.”
എന്നെക്കാള്‍ മുന്നേ അമ്മയ്ക്ക് ഒരു ആണ്‍കുട്ടി ജനിച്ചിട്ടുണ്ടായിരുന്നു, 1970ല്‍ (04.04.1970, ശനിയാഴ്ച്ച). ആ കുട്ടി ജനിച്ച് ഏഴാം നാള്‍ തന്നെ മരിച്ച് പോയി.
ഇതൊക്കെ അമ്മ വീട്ടില്‍ നിന്ന് പറയുന്നത് ഞാന്‍ കേട്ട കാര്യങ്ങളാണ്.
പക്ഷെ, അന്ന് ഒരു ജ്യേഷ്ഠനുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.
പക്ഷെ, ഒരിയ്ക്കലും ഇങ്ങനെ ഒരു കാര്യം അറിയാനുള്ള ഭാഗ്യം ഉണ്ടാവുമെന്ന് അന്ന് അറിഞ്ഞില്ല.
ഒരു സാധാരണ ഹിന്ദു വിശ്വാസം പുലര്‍ത്തുന്ന ഭക്തിയോടുകൂടി ജീവിയ്ക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്. പൂര്‍വ്വജന്മം പുനര്‍ജന്മം എന്നൊക്കെ കേട്ടിട്ടുണ്ട്. ചെറുപ്പം മുതലേ ഇതിനെക്കുറിച്ചൊക്കെ അറിയാന്‍ എനിയ്ക്ക് താല്‍പ്പര്യമുണ്ടെങ്കിലും; വിശ്വാസമുണ്ട്, താല്‍പ്പര്യവുമുണ്ടായിരുന്നു. പക്ഷെ, അങ്ങനെയുള്ള ഒരു സാഹചര്യം ഒന്നും എനിയ്ക്കുണ്ടായിട്ടില്ല. ഒതുങ്ങി ജീവിയ്ക്കുന്ന ഒരു പ്രകൃതമാണ് എനിയ്ക്കുള്ളത്.
അമ്മ ഇത് പറയുന്നത് ഓര്‍മ്മയിലുണ്ട്: അമ്മ ഗര്‍ഭിണിയായിരിയ്ക്കുന്ന സമയത്ത് അച്ഛന്‍ പറയുമായിരുന്നു, അച്ഛനൊരു പെണ്‍കുട്ടിയാണ് വേണ്ടതെന്ന്.
അപ്പോള്‍ സാധാരണ ഒരു കുട്ടി അല്ലാത്തതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ആ കുട്ടി ഇത് കേട്ടു, പെണ്‍കുട്ടിയാണ് വേണ്ടതെന്ന്.
എന്നെ വേണ്ടാത്തൊരു സ്ഥലത്ത് എന്തിന് ഞാന്‍ നില്‍ക്കണം എന്ന് കരുതി ആത്മാഹുതി ചെയ്തതാണ്. അങ്ങനെ സ്വയം അവിടുന്ന് പോന്നതാണ്.
ഇതൊന്നും അന്ന് അറിയില്ല.
അച്ഛനിങ്ങനെ പെണ്‍കുട്ടി മതിയെന്ന് പറയുമ്പോള്‍ അമ്മ അതിനെ എതിര്‍ക്കുകയോ, ഏതു കുട്ടിയാണെങ്കിലും ഒരു കുട്ടിയല്ലേ, ഒരു കേടുകൂടാതെ കുട്ടിയല്ലേ, അങ്ങനെയൊന്നും അമ്മയുടെ ഭാഗത്തുനിന്നും സംസാരമുണ്ടായില്ല.
അമ്മയും അതിനെ നിശ്ശബ്ദം, നിശ്ശബ്ദത പാലിയ്ക്കുകയാണ് ചെയ്തത്.
അപ്പൊള്‍, ആ കാര്യങ്ങള്‍ പിന്നീട് 28 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇങ്ങനെ ഭഗവാനില്‍ നിന്ന് അറിയുമ്പോള്‍ അമ്മയ്ക്ക് ഭയങ്കര വിഷമമുണ്ടായി.
അമ്മ അന്ന് വീട്ടില്‍ വന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ക്കും ആദ്യം കേട്ടപ്പോള്‍ സങ്കടം.
പിന്നെ അത്, കാണാനും ഒക്കെ, ഭയങ്കര ഒരു താല്‍പ്പര്യമുണ്ടായി!
അച്ഛനാണെങ്കില്‍ വീട്ടില്‍നിന്നും പുറത്തേയ്ക്ക് ഇറങ്ങില്ല. അച്ഛനെ കൊണ്ടുവരുവാന്‍ അറിയിച്ചിട്ടുണ്ടായിരുന്നു ഭഗവാന്‍.
അമ്മ, അമ്മയുടെ പരിചയത്തില്‍, ആ കാലഘട്ടങ്ങളില്‍ അച്ഛന്റെ പ്രകൃതം വെച്ച് പുറത്ത് കടയിലേയ്ക്ക് കൂടി പോവില്ലായിരുന്നു.
അപ്പോള്‍, അമ്മയോട് പറഞ്ഞു: ”എന്തായാലും അച്ഛന്‍ വരുമെന്ന്”.
അങ്ങനെ അമ്മ വന്ന് ഈ കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍:
ഞങ്ങള്‍ക്ക് സന്തോഷവും സങ്കടവും ഒക്കെയുണ്ടായി.
അങ്ങനെ, ഇനി എന്നാണു വരാന്‍ പറ്റുക എന്ന് അന്വേഷിച്ചപ്പോള്‍, ഇപ്പോള്‍ ഉടനെയൊന്നും ദര്‍ശനത്തിന് അനുമതി ഉണ്ടാവില്ല എന്നാണ് അറിയാനിട വന്നത്.
പക്ഷേ, ഒരു നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും കല്‍കിപുരിയിലേയ്ക്ക് വണ്ടി പോകുന്നുണ്ടെന്ന് പറഞ്ഞ്, ഞങ്ങള്‍ അച്ഛനും അമ്മയും – അന്നെന്റെ കുട്ടിയ്ക്ക് ആറുമാസം പ്രായമാണ് – കുട്ടിയും, വേറെയും കുറേ ആള്‍ക്കാരും ഉണ്ടായിരുന്നു.
ഞങ്ങള്‍ കല്‍കിപുരിയിലെത്തി (1998 നവംബര്‍ 21ന് ശനിയാഴ്ച്).
ദര്‍ശനത്തിന്റെ സമയത്ത് ഭഗവാന്‍ എന്നോട് അറിയിച്ചു: തന്റെ സഹോദരനായിരുന്നു ഞാന്‍.
വര്‍ഷങ്ങള്‍ക്കു ശേഷം നാഡിതാളിയോലയിലും എനിയ്ക്ക് ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ ഓലയുണ്ട് വൈത്തീശ്വരന്‍കോവിലില്‍ എന്ന് ഭഗവാന്‍ അറിയിയ്ക്കുമ്പോള്‍, നമ്മള്‍ പോകും ഓല വായിയ്ക്കാനായി.
അതിലുണ്ടായിരുന്നു, എന്റെ സഹോദരനാണെന്ന്.
അമ്മയുടെ ഓല കിട്ടിയതില്‍, മകനാണ്, ഇപ്പോള്‍ മകനോടൊപ്പമാണ് എന്ന്.
അതേപോലെ എന്റെ മകന്റെ ഓലയിലും ഇപ്പോള്‍ അമ്മാവന്റെ വീട്ടിലാണ് എന്നൊക്കെ ഉണ്ടായിരുന്നു.
കുറേ പ്രാവശ്യം അങ്ങനെ ഓലകള്‍ കിട്ടിയിട്ടുണ്ട്.
പിന്നെ, കല്‍കി അറിയിച്ചു:
ശരിയ്ക്കുള്ള ഓലയില്‍ സഹോദരന്‍ പുനര്‍ജനിച്ചു എന്നുള്ള വിവരമുണ്ടാകും എന്നറിയിച്ചത് 2013 ലാണ്.
അങ്ങനെ 2013 ആഗസ്ത് 2-ാം തിയ്യതി വൈത്തീശ്വരന്‍കോവിലില്‍ പോയി ഓല വായിച്ചപ്പോള്‍, അതില്‍ കൃത്യമായിട്ട്, സഹോദരന്‍ ഉണ്ടായിരുന്നു, ഏഴ് ദിവസമേ ജീവിച്ചിരുന്നുള്ളൂ, ആ സഹോദരന്‍ പുനര്‍ജ്ജനിച്ചിട്ടുണ്ട്, കല്‍കി എന്നാണ് പേര്, അവതാരപുരുഷനാണ് എന്ന് കൃത്യമായ വിവരം ഓലയില്‍ എഴുതിവെച്ചിട്ടുണ്ട്.
താളിയോല വായിയ്ക്കുന്ന നാഡി സെന്ററിലെ നാഡി റീഡര്‍മാരോട് നമ്മുടെ യാതൊരു കാര്യങ്ങളും അറിയിയ്ക്കുകയോ മറ്റോ ചെയ്യാന്‍ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതാണ്. നാഡി റീഡര്‍മാര്‍ കേവലം ആദിതമിഴ് ഭാഷ പഠിച്ച സാധാരണക്കാരായ മനുഷ്യരാണ് എന്നത് എപ്പോഴും ഓര്‍ക്കേണ്ടതാണ്.
ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)
- ആണൈമുകന്‍ ആറുമുകനിന്‍ പാദംപോട്രി
അടിപണിന്ത് ഓര്‍മഹളില്‍ സൂളിന്‍ഉണ്മൈ
ഊണമില്ലാ ആവിയാന്‍ മതിവില്ല്
ഉയിര്‍വാഹെ നൂലായ്‌വ് നാര്‍പ്പാണീര്‍ കൂടെ
- കൂടമഹള്‍ ഏഹവാന്‍ മുന്‍തുണയും
കൂരിടവേ പിറപ്പതുടന്‍ ദുര്‍വീവായ്
പാടമഹള്‍ തുണയാണും ഇപ്പിറവിയാം
ബാലകിക്ക് ഗുരുവാകെ കല്‍കിപേരതുവായ്
- പേരതുവാള്‍ മഹള്‍തണക്ക് ഉദവിയുംപലൈ (5):3:1.
ഈ അദ്ധ്യായത്തില്‍ നിന്നും ഈ പുസ്തകത്തിലേയ്ക്ക് ആവശ്യമുള്ള ശ്ലോകഭാഗങ്ങള്‍ മാത്രമേ ചേര്‍ത്തിട്ടുള്ളൂ.
അഗസ്ത്യ മഹര്‍ഷിയുടെ ദിവ്യവാണികള്‍
ദേവവര്‍ഗ്ഗത്തിന്റെ കൃത്യതയും നിയമങ്ങളും അറിയുന്നതിന് 1/3/2020 -ാം നമ്പര്‍ ആയി രജിസ്റ്റര്‍ ചെയ്ത കല്‍കിയുടെ ഒസ്യത്തിലെ 23 ഉം 24ഉം വകുപ്പുകളില്‍ കൊടുത്ത കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ വായിക്കുക (https://www.kalkipuri.com/rules-ml/).
1. ആണൈമുകന്‍ ആറുമുകനിന്‍ പാദംപോട്രി
അടിപണിന്ത് ഓര്‍മഹളില്‍ സൂളിന്‍ഉണ്മൈ
ഊണമില്ലാ ആവിയാന്‍ മതിവില്ല്
ഉയിര്‍വാഹെ നൂലായ്‌വ് നാര്‍പ്പാണീര്‍കൂടെ
ആണൈമുകന്‍ = മഹാഗണപതി
ആറുമുകനിന്‍ = സുബ്രമണ്യന്‍
പാദംപോട്രി = പാദങ്ങളില്‍ നമസ്‌ക്കരിച്ച്
അടിപണിന്ത് = പ്രാര്‍ത്ഥനയോടെ
ഓര്‍മഹളില്‍ = ഒരു മകളുടെ
സൂളിന്‍ഉണ്മൈ = മൂന്നാം കാണ്ഡത്തെക്കുറിച്ച്
ഊണമില്ലാ = ചില സാക്ഷ്യങ്ങള്‍ (അടയാളങ്ങള്‍)
ആവിയാന്‍ = മകര ലഗ്‌നം, മതിവില്ല് = ധനുവില്‍ ചന്ദ്രനും
ഉയിര്‍വാഹെ = ഉയര്‍ച്ച, ഉത്തമം
നൂലായ്‌വ് = താളിയോല ഗ്രന്ഥം
നാര്‍പ്പാണീര്‍കൂടെ = നാല്‍പ്പത്തിരണ്ട് വയസ്സ്
അഗസ്ത്യ മഹര്‍ഷി ദേവങ്കലേയ്ക്ക് വണങ്ങി മകളുടെ (ശ്രീമതിയുടെ) മൂന്നാം കാണ്ഡത്തെക്കുറിച്ച് (സഹോദര-സഹോദരി കാണ്ഡം) അറിയ്ക്കുന്നു. മകര ലഗ്നം ധനുവില്‍ ച്ന്ദ്രന്‍. (ശ്രീമതിയുടെ) 42-ാം വയസ്സിലാണ് ഈ താളിയോല വായിയ്ക്കുന്നത്.
2. കൂടമഹള്‍ ഏഹവാന്‍ മുന്‍തുണയും
കൂരിടവേ പിറപ്പതുടന്‍ ദുര്‍വീവായ്
പാടമഹള്‍ തുണയാണും ഇപ്പിറവിയാം
ബാലകിക്ക് ഗുരുവാകെ കല്‍കിപേരതുവായ്
3. പേരതുവാള്‍ മഹള്‍തണക്ക് ഉദവിയുംപലൈ (5):3:1.
കൂടമഹള്‍ ഏഹവാന്‍ = മകള്‍ ഒറ്റയ്ക്കാണ്. മകള്‍ക്ക് ഒരു
മുന്‍തുണയും ജ്യേഷ്ഠ സഹോദരനുണ്ടായിരുന്നു.
കൂടമഹള്‍ = ഈ മകള്‍
ഏഹവാന്‍ = ഒറ്റയാള്‍ (ഇപ്പോള്‍ സഹോദരനോ സഹോദരിയോ ഇല്ല)
മുന്‍തുണയും = ജ്യേഷ്ഠ സഹോദരന്‍ ഉണ്ടായിരുന്നു
കൂരിടവേ പിറപ്പതുടന്‍ = ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍
ദുര്‍വീവായ് ആ സഹോദരന്‍ മരിച്ചു.
കൂരിടവേ = പറയുന്നു
പിറപ്പതുടന്‍ ദുര്‍വീവായ് = ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു.
പാടമഹള്‍ തുണയാണും ഇപ്പിറവിയാം ബാലകിക്ക് ഗുരുവാകെ കല്‍കിപേരതുവായ് = ആ സഹോദരന്‍ പുനര്‍ജ്ജനിച്ചിട്ടുണ്ട്. ഈ ജന്മത്തിലെ മകളുടെ ആത്മീയ ഗുരുവുംകൂടിയായ കല്‍കി എന്ന പേരുള്ള അദ്ദേഹം തന്നെയാകുന്നു മകളുടെ സഹോദരനായി ജനിച്ചിരുന്നതും.
പാടമഹള്‍ = ഈ മകള്‍ക്ക്
തുണയാണും = സഹോദരന്‍
ഇപ്പിറവിയാം = ഈ ജന്മത്തില്‍
ബാലകിക്ക് = ഈ മകള്‍ക്ക്
ഗുരുവാകെ = ഗുരുവായി
കല്‍കിപേരതുവായ് = പേര്: കല്‍കി
പൂര്‍വ്വജന്മ-പുനര്‍ജന്മ സമസ്യയുടെ ഉത്തരമാകുന്നു അഗസ്ത്യ മഹര്‍ഷിയുടെ ദിവ്യവാണികള്‍ അടങ്ങുന്ന ഈ ശ്ലോകങ്ങള്‍. സാങ്കേതിക പുരോഗതിയാണ് ലോകത്തെ നയിയ്ക്കുന്നതെന്ന് കരുതുന്ന ഈ വേളയില്‍, ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്രയെന്ന പരമപ്രാധാന്യ കാര്യത്തെ, ദേവങ്കല്‍നിന്നുമുള്ള അനുവാദപ്രകാരം വെളിപ്പെടുത്തുകയാണ് അഗസ്ത്യ മഹര്‍ഷി.
മകള്‍ ഒറ്റയ്ക്കാണ്. ഇപ്പോള്‍ സഹോദരനോ സഹോദരിയോ ഇല്ല. മകള്‍ക്ക് ഒരു ജ്യേഷ്ഠസഹോദരനുണ്ടായിരുന്നു. ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ സഹോദരന്‍ മരിച്ചുപോയെങ്കിലും, ഇപ്പോള്‍ ആ സഹോദരന്‍ പുനര്‍ജ്ജനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് കല്‍കി. ഈ ജന്മത്തിലെ മകളുടെ ഗുരുവും കൂടിയായ അദ്ദേഹത്തില്‍ നിന്നും (ഈ ജന്മത്തില്‍) മകള്‍ക്ക് (ശ്രീമതി) ധാരാളം സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. (5):2 – (5):3:1.
– അഗസ്ത്യ മഹര്‍ഷി
അഗസ്ത്യ മഹര്‍ഷിയുടെ ദിവ്യവാണികള്‍ക്ക് ഇന്നത്തെ കാലഘട്ടത്തില്‍ സ്വീകാര്യമായ ഔദ്യോഗിക തെളിവുകളാണ് താഴെ കൊടുക്കുന്നു.
ചിത്രം: (5) 1. ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരന്റെ ജനന സര്‍ട്ടിഫിക്കേറ്റ്.
1970 ഏപ്രില്‍ 04ന് കാലത്ത് 6 മണിയ്ക്ക് ജനിച്ച ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരന്റെ ജനന സര്‍ട്ടിഫിക്കേറ്റിന്റെ കോപ്പിയാണ് മുകളില്‍ കൊടുത്തത് [ചിത്രം: (5) 1 ]. ശ്രീമതിയുടെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള ഭരണങ്ങാനത്തെ I.H.M. Hospital
ല്‍ എന്നും Immaculate Heart of Mary Hospital എന്നും Marygiri Hospital എന്നും അറിയപ്പെടുന്നതില്‍ നിന്നും 22/08/2020 എന്ന തിയ്യതി വെച്ച് 28/08/2020ന് ലഭിച്ചത്.
പത്മ ശങ്കരന്‍, പുത്തന്‍പുരക്കല്‍ (വീട്), പാലക്കാട്ടുമല എന്നാണ് ജനന സര്‍ട്ടിഫിക്കേറ്റിലെ ശ്രീമതിയുടെ അമ്മയുടെ വിലാസം. അക്കാലത്തെ ശ്രീമതിയുടെ അച്ഛന്റെ വീട്ടുപേരാണ് ജനന സര്‍ട്ടിഫിക്കേറ്റിലുള്ളത്. സാധാരണയായി വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ പേര് കൂടി ഭാര്യയുടെ പേരിനൊപ്പം ഉള്‍പ്പെടുത്തുന്ന രീതിയുണ്ട്. പി.ആര്‍. പത്മകുമാരി അമ്മ എന്നാണ് അമ്മയുടെ മുഴുവന്‍ പേര്. ജനനസര്‍ട്ടിഫിക്കേറ്റ് ലഭിയ്ക്കുന്നതിനു വേണ്ടി 50 രൂപ ഫീസ് അടച്ചതിന്റെ രശീതി താഴെ കൊടുക്കുന്നു [ചിത്രം: (5) 2 ].
28-08-2020ന് I.H.M. Hospital ന്റെ മുമ്പില്‍ ശ്രീമതിയും മകന്‍ അശോകും.
22/06/2020ന് വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ നിന്നും 13/07/ 2020 ന് ലഭിച്ച മറുപടി [ചിത്രം: (5) 3 ].22/06/2020ന് വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ നിന്നും 13/07/ 2020 ന് ലഭിച്ച മറുപടി [ചിത്രം: (5) 3 ].
01/03/1970 മുതല്‍ 30/04/1970 വരെയുള്ള ജനനമരണ രജിസ്റ്ററുകള്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ റെക്കോര്‍ഡ് റൂം പരിശോധിച്ചതിലും www.cr.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ തെരച്ചില്‍ നടത്തിയതിലും ലഭ്യമല്ലാത്തതിനാല്‍ നല്‍കുവാന്‍ സാധിക്കില്ല എന്നാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ മറുപടി [ ചിത്രം: (5) 3 ].
1970 ലെ മരണ രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലായെന്നാണ് മേല്‍ക്കൊടുത്ത I.H.M. Hospital അധികൃതര്‍ അറിയിച്ചത്. ആയതിനാല്‍ ശ്രീമതിയുടെ സഹോദരന്റെ (ഏഴ് ദിവസം മാത്രം ജീവിച്ചിരുന്നുള്ളൂ എന്നതിന്റെ) മരണ സര്‍ട്ടിഫിക്കേറ്റ് പ്രസ്തുത ആശുപത്രിയില്‍ നിന്നും ലഭിച്ചിട്ടില്ല. കൂടാതെ, ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ 1970ലെ ജനന മരണ രേഖകള്‍ യാതൊന്നും സൂക്ഷിപ്പിലില്ല എന്നതിനാല്‍ അവിടെനിന്നും രേഖകള്‍ ലഭിച്ചിട്ടില്ല [ ചിത്രം: (5) 3 ].
ആശുപത്രിയില്‍ നിന്നും ജനിച്ചതിനുള്ള ഔദ്യോഗിക രേഖയായ ജനന സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു എന്നത് തന്നെ ദേവങ്കല്‍നിന്നുമുള്ള മഹാനുഗ്രഹം. ആശുപത്രി അധികൃതര്‍ ഏറെ സമയം പരിശോധിച്ച് കണ്ടെത്തി ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതിന് അവരോടും നന്ദി അറിയിയ്ക്കുന്നു.
1970 ഏപ്രില്‍ നാലിന് ശനിയാഴ്ച കാലത്ത് ആറ് മണിയ്ക്ക് ശങ്കരന്റേയും പത്മകുമാരിയുടേയും മകനായി കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപത്തെ ഭരണങ്ങാനത്തെ I.H.M. Hospital ല്‍ ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനുശേഷം, 1971 ഡിസംബര്‍ 14ന് കേരളത്തിലെ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും ഇളയമകനായി ജനിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന കല്‍കി അവതാര ചരിതത്തിലെ സുപ്രധാന അദ്ധ്യായമാകുന്നു ജന്മാന്തരങ്ങളുടെ ഗതിവഗതികളെക്കുറിച്ച് കൃത്യമായി വിശദികരിയ്ക്കുന്ന ഋഷിപ്രോക്ത ദിവ്യവാണികള്‍ രേഖപ്പെടുത്തിയ നാഡിതാളിയോലകള്‍.
അദ്ധ്യായം 6: ശ്രീമതിയുടെ മഹാശിവനാഡി സൂക്ഷ്മ അതിസൂക്ഷ്മ പൊതുവൈകാണ്ഡം. ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം.
വായിച്ചത്: 2013 ജൂലൈ 24.
നാഡി സെന്റര്‍: എ.ശിവസാമി, Late. വി.എസ്. അരുള്‍ശിവ അറുമുഖം, ശ്രീ കൗശിക അഗസ്ത്യ മഹാശിവനാഡി ജ്യോതിദനിലയം, 18, മില്ലാഡി സ്ട്രീറ്റ്, വൈത്തീശ്വരന്‍കോവില്‍, തമിഴ്‌നാട്, ഇന്ത്യ. www.srisivanadi.com.
ആദിതമിഴ് ശ്ലോകങ്ങള്‍ (മലയാളത്തില്‍)
- അരുള്‍കാട്ടി പൊരുള്‍കാട്ടി അന്‍മ്പുംകാട്ടി
അഖിലമുയര്‍ പെരുംകരുണൈ സോതികാട്ടി
ഇരുള്‍നീക്കി എമൈകാത്ത് ഇഹംപരത്തൈ
ഈടേറെ വഴിശെയ്യും ഈശാപോട്രി
- പോട്രിയേ ദേവിയാന്‍ വണങ്കിമേലായ്
പൊതുപളണൈ അതിസൂക്മ വായിലാകെ
സാട്രിടുവീര്‍ യാണ്‍മകിഴെ മഹള്‍വാഴെ
സരിമുറയായ് യമൈകേട്ടെ അന്‍പുദേവി
- ദേവിമഹള്‍ ഇടകരത്തില്‍ സുട്രുമീര്‍
തെരിയവേ സങ്കുരേകെ പുള്ളിയീര്‍
മേവിടവേ കടൈസായല്‍ നന്‍ട്രോറില്ലം
മേതിനിയില്‍ ഈന്‍ട്രോറും യേതുസൊല്ലെ
- സൊള്ളവറും തുണയാണോര്‍ മണ്‍ട്രല്‍കാണാന്‍
സെയമഹളെ മണംകണ്ടാല്‍ കാന്തന്‍ദീര്‍കം
അല്ലല്‍പിന്‍ കാന്തനയെ പിരിന്തുവാഴ്‌വ്
അറിയവത് നവദശമീര്‍ ആണ്ട്‌മേലായ്
- മേലാഹും ഇറൈപണിയും കാന്തന്‍കാണെ
മറിവിക്കെ പടൈതനിലെ സേവഹന്‍തന്‍
പാലഹിയും മുറൈപിരിവ് യേതുമില്ല
പഹരവെ കലൈപട്ടം പൊറുപ്പ്മില്ലം
- ഇല്ലമത് യേത്‌സുയം സേയാനേഹം
ഇയമ്പവനെ ദസമുന്നെ കല്‍വികാണെ
നല്ലതൊരു ദൈവസേവൈ മഹള്‍ക്കുണ്ട്
നവിലവെ ശ്രീമതി പേര്‌മേട്ര്
- ഏട്രിടവെ സങ്കരനും പത്മാഈന്‍ട്രോര്‍
എഴിലാണെ അജിത്കുമാര്‍ കാന്തനാഹി
സാട്രിടവെ നൂലായ്‌വും നാര്‍പാണീര്‍സര്‍
സാര്‍ന്തിടവെ കറിതട്ടും കോണ്‍യാള്‍തന്നില്‍
ആദി തമിഴ് ശ്ലോകങ്ങള്‍, മലയാള അര്‍ത്ഥം, ഗദ്യവിവര്‍ത്തനം, വിവരണം.
ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം
1. അരുള്‍കാട്ടി പൊരുള്‍കാട്ടി അന്‍മ്പുംകാട്ടി
അഖിലമുയര്‍ പെരുംകരുണൈ സോതികാട്ടി
ഇരുള്‍നീക്കി എമൈകാത്ത് ഇഹംപരത്തൈ
ഈടേറെ വഴിശെയ്യും ഈശാപോട്രി
2. പോട്രിയേ ദേവിയാന്‍ വണങ്കിമേലായ്
പൊതുപളണൈ അതിസൂക്ഷ്മ വായിലാകെ
സാട്രിടുവീര്‍ യാണ്‍മകിഴെ മഹള്‍വാഴെ
സരിമുറയായ് യമൈകേട്ടെ അന്‍പുദേവി
അരുള്‍കാട്ടി=അനുഗ്രഹം ചൊരിഞ്ഞ്, പൊരുള്‍കാട്ടി=എല്ലാ നന്മകളും നല്‍കി, അന്‍മ്പുംകാട്ടി=സ്‌നേഹവുംനല്‍കി, അഖിലമുയര്‍=ഈലോ കംമുഴുവന്‍, പെരുംകരുണൈ=മഹത്തായ കരുണ കാണിച്ച്, സോ തികാട്ടി=ദീപമായ് നിന്നുകൊണ്ട്, ഇരുള്‍നീക്കി=ഇരുട്ടിനെ നീക്കി, എമൈകാത്ത്=രക്ഷപ്പെടുത്തി, ഇഹംപരത്തൈ=പ്രകാശത്തിലേയ്ക്ക് നയിച്ച്, ഈടേറെ=ഉയര്‍ച്ച വരുവാന്‍, വഴിശെയ്യും=വഴിതരുന്ന ഈശാ പോട്രി=ഈശ്വരനെ സ്തുതിച്ച്, പോട്രിയേ=പ്രാര്‍ത്ഥിച്ചുകൊണ്ട്, ദേവി യാന്‍=നാം ദേവി (ഞാന്‍ ദേവി), വണങ്കിമേലായ്=വണങ്ങിക്കൊണ്ട്, പൊതുപളണൈ=പൊതുകാണ്ഡത്തെ, അതിസൂക്മ=അതിസൂക്ഷ്മ, വായിലാകെ=വഴികൊണ്ട്, സാട്രിടുവീര്‍=പറഞ്ഞുതരണം, യാണ്‍മകിഴെ= ഞാന്‍ സന്തോഷിക്കെ, മഹള്‍വാഴെ=മകള്‍ ജീവിയ്ക്കുവാന്‍, സരിമുറയായ്=കൃത്യമായുള്ള വഴികൊണ്ട്, യമൈകേട്ടെ=നമ്മോട് ചോദിച്ച (എന്നോട് ചോദിച്ച), അന്‍പുദേവി=പ്രിയ ദേവി.
അനുഗ്രഹവും സ്‌നേഹവും എല്ലാ നന്മകളും നല്‍കി മഹത്തായ കരുണയോടെ അജ്ഞതയാകുന്ന ഇരുട്ടിനെ നീക്കി അറിവാകുന്ന പ്രകാശത്തെ പ്രദാനം ചെയ്ത് രക്ഷ നല്‍കി ഉയര്‍ച്ചയേകുന്ന (6):1:1-(6):1:2-(6):1:3-(6):1:4:1,2. ഈശ്വരനെ സ്തുതിച്ചുകൊണ്ട് (6):1:4:3., നാം, പാര്‍വതി ദേവി! (6):2:1:2. മകളുടെ നല്ല ജീവിതത്തിനുവേണ്ടി (6):2:3:3-(6):2:4:1. പൊതുവിവരങ്ങള്‍ അതിസൂക്ഷ്മമായി (6):2:2:1,2,3. അരുളണമെന്ന് (6):2:3:1. അപേക്ഷിക്കുന്നു.
– പാര്‍വ്വതിദേവി
നാം പാര്‍വ്വതിദേവി (ദേവിയാന്‍) എന്ന് സ്വയം സംബോധന ചെയ്ത് ശിവദേവനെ വന്ദിച്ചുകൊണ്ട് ചോദിച്ചു: മകളുടെ (ശ്രീമതിയുടെ) നല്ല ജീവിതത്തിനുവേണ്ടി പൊതുവിവരങ്ങള്‍ അറിയിച്ചാലും.
ശിവദേവ ദിവ്യവാണികള്‍
നമ്മോട് ചോദിച്ച പ്രിയ ദേവി! കേട്ടാലും. (6):2:4:2,3.
-സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
3. ദേവിമഹള്‍ ഇടകരത്തില്‍ സുട്രുമീര്‍
തെരിയവേ സങ്കുരേകെ പുള്ളിയീര്‍
ദേവി=ആവര്‍ത്തന പദം, മഹള്‍=ഈ മഹള്‍, ഇടകരത്തില്‍=ഇടത്തെ കൈ, സുട്രുമീര്‍=രണ്ട് ചുറ്റ്, തെരിയവേ=കാണുന്നത്, സങ്കുരേകെ=ശംഖ് രേഖ, പുള്ളിയീര്‍=രണ്ട് പുള്ളികള്‍.
ഈ മകളുടെ ഇടതുകൈയ്യുടെ തള്ളവിരലടയാളത്തില്‍ രണ്ട് ചുറ്റുള്ള ശംഖുരേഖ. അതില്‍ രണ്ട് പുള്ളികളുണ്ട്. (6):3:1-(6):3:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
3. മേവിടവേ കടൈസായല്‍ നന്‍ട്രോറില്ലം (6):3:3.
മേതിനിയില്‍ ഈന്‍ട്രോറും യേതുസൊല്ലെ (6):3:4.
മേവിടവേ=പറയുന്നത്, കടൈസായല്‍=അവസാനത്തെ കുട്ടി, നന്‍ട്രോറില്ലം=നല്ല കുടുംബത്തില്‍, മേതിനിയില്‍=പറയുന്ന സമയത്ത്, ഈന്‍ട്രോറും=മാതാപിതാക്കള്‍, യേതുസൊല്ലെ=ജീവിച്ചിരിപ്പില്ല. നല്ല കുടുംബത്തില്‍ അവസാനത്തെ കുട്ടിയായി ജനിച്ചു. മാതാപിതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ചിത്രം: (6) 1. & ചിത്രം: (6) 2. : ശ്രീമതിയുടെ മാതാപിതാക്കളുടെ മരണ സര്‍ട്ടിഫിക്കേറ്റ്.
ചിത്രത്തില്‍: കല്‍കി, കല്‍കിയുടെ അമ്മ, കല്‍കിയുടെ പൂര്‍വ്വജന്മ സഹോദരി എസ്.ശ്രീമതി (പശ്ചാത്തലത്തില്‍ കല്‍കിപുരി ക്ഷേത്ര 18 പടികള്‍).
4. സൊള്ളവറും തുണയാണോര്‍ മണ്‍ട്രല്‍കാണാന്‍ (6):4:1.
സൊള്ളവറും = (താളിയോല) വായിയ്ക്കുന്ന സമയത്ത്,
തുണയാണോര്‍ = ഒരു സഹോദരന്‍,
മണ്‍ട്രല്‍കാണാന്‍ = അവിവാഹിതനാണ്.
ഈ നാഡി താളിയോല വായിയ്ക്കുന്ന സമയത്ത് അവിവാഹിതനായ ഒരു സഹോദരനുണ്ട്.(6):4:1.
-സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ഈ പുസ്തകത്തിലെ അഞ്ചാമത്തെ അദ്ധ്യായത്തിലെ ഇന്‍ഡക്‌സിലെ ശ്ലോകവും രണ്ടും മൂന്നും ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും ചേര്‍ത്ത് വായിയ്ക്കുമ്പോള്‍ മാത്രമാണ് ഈ ശ്ലോകത്തിന്റേയും സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍റെ ദിവ്യവാണികളുടെ ആധികാരികതയും ഗൗരവവും സ്വാഭാവികതയും സര്‍വ്വജ്ഞത്വവും വ്യക്തമാകൂ.
യഥാര്‍ത്ഥത്തില്‍ പൂര്‍വ്വജന്മത്തിലെ സഹോദരന്‍ പുനര്‍ജ്ജനിച്ച് വീണ്ടും ഇപ്പോഴും ഈ ജന്മത്തിലും അതേ സഹോദര-സഹോദരി സ്ഥാനം തന്നെയാകുന്നു സര്‍വ്വാധികാരിയും പരമഗുരുവും സര്‍വ്വജ്ഞനുമായ ശിവദേവന്‍ അനുവദിച്ചത് എന്നത് ലോകത്തോട് അറിയിയ്ക്കുകയാണ്.
പൂര്‍വ്വജന്മ സഹോദരന്‍ എന്നത് ദ്യോതിപ്പിയ്ക്കാതെ, സ്വാഭാവികമായി ഈ നാഡി താളിയോല വായിയ്ക്കുന്ന സമയത്ത് അവിവാഹിതനായ ഒരു സഹോദരനുണ്ട് എന്ന് മാത്രം ചേര്‍ത്തുകൊണ്ട് ജന്മാന്തരങ്ങളെ നിഷ്പ്രയാസം തന്മയത്വത്തോടെ കൂട്ടിയിണക്കുകയാണ് ശിവദേവന്‍.
ശിവദേവന്‍ നാഡി റീഡര്‍ക്ക് വ്യക്തമാകാത്ത രീതിയില്‍ ഗുപ്തമായിട്ടാകുന്നു അവതരിപ്പിയ്ക്കുന്നത്. അവിവാഹിതനായ സഹോദരന്‍ എന്നത് സ്വാഭാവികമായ കാര്യമായിട്ട് മാത്രമാകുന്നു നാഡി റീഡര്‍ക്ക് അനുഭവപ്പെടുക. എന്നാല്‍, വളരെ മുമ്പേ 1998ല്‍ തന്നെ കല്‍കിയില്‍ നിന്നും പൂര്‍വ്വജന്മ ബന്ധം അറിഞ്ഞ ശ്രീമതിയ്ക്ക് എളുപ്പത്തില്‍ അറിയാനും കഴിയും.
2013 ആഗസ്ത് 2 ന് വായിച്ചതും ഈ പുസ്തകത്തിലെ അഞ്ചാമത്തെ അദ്ധ്യായത്തില്‍ കൊടുത്തതുമായ അഗസ്ത്യ ദിവ്യവാണികളില്‍ മാത്രമാകുന്നു കല്‍കി പൂര്‍വ്വജന്മത്തില്‍ ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരനായി ജനിച്ചിരുന്നുവെന്ന മഹാകാര്യം പ്രത്യക്ഷത്തില്‍ വെളിപ്പെടുന്ന വിധത്തില്‍ അറിയിച്ചത്. പല ഘട്ടങ്ങളായി വായിച്ച ബാക്കിയെല്ലാത്തിലും അവിവാഹിതനായ ഒരു സഹോദരനുണ്ട്, സഹോദരന്റെ വീട്ടിലാണ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.
ഇന്നില്‍ നിലകൊള്ളുന്ന, ഈ നിമിഷത്തെ അറിയുന്നതിനുള്ള സ്ഥാനാധികാരമുള്ളവര്‍ക്ക് പൂര്‍വ്വജന്മവും പുനര്‍ജന്മവും ഇന്നലെകളുടേയും നാളെകളുടേയും സമ്മേളിതാവസഥ മാത്രമാണ്.
വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തിലെ കഴിഞ്ഞ അദ്ധ്യായങ്ങളാണ് പൂര്‍വ്വജന്മങ്ങള്‍. അടുത്ത അദ്ധ്യായങ്ങളാണ് പുനര്‍ജന്മങ്ങള്‍. ഇപ്പോള്‍ വായിച്ചുകൊണ്ടിരിയ്ക്കുന്ന അദ്ധ്യായമാണ് നിലവിലുള്ള ജന്മം. വായനകള്‍ക്കിടയിലെ ഇടവേളകള്‍ അനുയോജ്യ ദേഹ പരിതസ്ഥിതികള്‍ ലഭിയ്ക്കുന്നതിനുള്ള കാലതാമസവുമാകുന്നു. പക്ഷെ, ഒരു വ്യത്യാസം മാത്രം. ഇടവേളകില്ലാതെ സ്വന്തം തീരുമാനപ്രകാരം പുസ്തകം എപ്പോള്‍ വേണമെങ്കിലും വായിച്ച് പൂര്‍ത്തിയാക്കാമെന്നതുപോലെ ശരീരധാരണം സ്വയം തീരുമാനപ്രകാരം സാധ്യമല്ല.
സമുന്നത സ്ഥാനാധികാരമില്ലെങ്കില്‍ ആത്മാവ് തീരുമാനിയ്ക്കുന്നതിന്‍ പ്രകാരം ശരീരധാരണം സാധ്യല്ലെന്നര്‍ത്ഥം. ഊഴമെത്തുന്നതുവരേയ്ക്കും കാത്തിരുന്നേ പറ്റൂ. ഈ പ്രപഞ്ചത്തിലെ ഘടനപ്രകാരം ശരീരധാരണത്തിലൂടെ കര്‍മ്മശുദ്ധി വന്ന് ജീവന് മേല്‍ഗതി ലഭിയ്ക്കുന്നതിന് അനുകൂല ശരീരധാരണം നിര്‍ബന്ധവുമാകുന്നു.
നല്ല കുടുംബത്തില്‍ നല്ല മനുഷ്യനായി ജനിച്ച്, നല്ല മനുഷ്യനായി ജീവിച്ച്, നല്ല മനുഷ്യനായി തിരിച്ചുപോവുക – ഇതാകുന്നു അനുകൂല ശരീരധാരണം.
4. സെയമഹളെ മണംകണ്ടാല്‍ കാന്തന്‍ദീര്‍കം (6):4:2.
അല്ലല്‍പിന്‍ കാന്തനയെ പിരിന്തുവാഴ്‌വ് (6):4:3.
അറിയവത് നവദശമീര്‍ ആണ്ട്‌മേലായ് (6):4:4.
സെയമഹളെ = ഈ മകള്‍ക്ക്
മണംകണ്ടാല്‍ = വിവാഹിതയാണ്
കാന്തന്‍ദീര്‍കം = ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ട്
അല്ലല്‍പിന്‍ = ബുദ്ധിമുട്ടുകള്‍കൊണ്ട്
കാന്തനയെ = ഭര്‍ത്താവിനെ
പിരിന്തുവാഴ്‌വ് = പിരിഞ്ഞ് ജീവിയ്ക്കുന്നു
അറിയവത് = പറയുന്നത്
നവദശമീര്‍ ആണ്ട്‌മേലായ് = ഒമ്പത് മുതല്‍ പന്ത്രണ്ട് കൊല്ലത്തില്‍ അധികമായി
07/12/1995ന് എടുത്ത ശ്രീമതിയുടെ വിവാഹ ഫോട്ടോ. ഇടത്തുനിന്ന് അച്ഛന്‍ ശങ്കരന്‍, ഭര്‍ത്താവ് അജിത്കുമാര്‍, ശ്രീമതി, അമ്മ പത്മകുമാരി.
മകള്‍ (ശ്രീമതി) വിവാഹിതയാണ്.(6):4:2. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ട്. ഒമ്പത് മുതല്‍ പന്ത്രണ്ട് കൊല്ലത്തില്‍ അധികമായി (ശ്രീമതി) ബുദ്ധമുട്ടുകള്‍കൊണ്ട് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിയ്ക്കുന്നു. (6):4:3. – (6):4:4.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
1995 ഡിസംബര്‍ ഏഴിന് വൈക്കത്തെ എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ വെച്ച് ഗോപിനാഥന്‍ പിള്ളയുടേയും ശാന്തയുടേയും മൂത്തമകനായ ജി.അജിത്കുമാറും ശ്രീമതിയും തമ്മില്‍ വിവാഹിതരായി. 1998 ഏപ്രില്‍ ഏഴിന് മകനെ പ്രസവിച്ച് കഴിഞ്ഞതിനുശേഷം, 1998 മെയ് മാസം മുതല്‍ ശ്രീമതിയും ഭര്‍ത്താവും തമ്മില്‍ വേര്‍പിരിഞ്ഞ് ജീവിയ്ക്കുന്നു. പിന്നീട് യാതൊരു സമ്പര്‍ക്കവും ഉണ്ടായിട്ടില്ല.
ശ്രീമതിയും ഭര്‍ത്താവ് അജിത്കുമാറും. പഞ്ചാബിലെ ഗുരുദാസ്പൂരിലെ തിബ്‌രി കന്റോണ്‍മെന്റിലെ മിലിട്ടറി ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് 1998 ഫിബ്രവരിയില്‍ എടുത്ത ഫോട്ടോ.
5. മേലാഹും ഇറൈപണിയും കാന്തന്‍കാണെ (6):5:1.
മറിവിക്കെ പടൈതനിലെ സേവഹന്‍തന്‍ (6):5:2.
പാലഹിയും മുറൈപിരിവ് യേതുമില്ല (6):5:3.
മേലാഹും=പറയുന്നത്, ഇറൈപണിയും=സര്‍ക്കാര്‍ ഉദ്യോഗം, കാന്തന്‍കാണെ=ഭര്‍ത്താവിന് ഉള്ളത്, മറിവിക്കെ=അറിയുന്നത്, പടൈതനിലെ=പട്ടാളത്തില്‍, സേവഹന്‍തന്‍=സേവനം ചെയ്യുന്നു, പാലഹിയും=ഈ മകള്‍ (സംബോധനാ പദം), മുറൈപിരിവ്=നിയമപ്രകാരം, യേതുമില്ല=ചെയ്തിട്ടില്ല.
(ശ്രീമതിയുടെ) ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയാണ്. (6):5:1. പട്ടാളത്തില്‍ സേവനം ചെയ്യുന്നു. (6):5:2. നിയമപ്രകാരം ശ്രീമതിയും ഭര്‍ത്താവ് അജിത്കുമാറും തമ്മില്‍ വേര്‍പിരിഞ്ഞിട്ടില്ല. (6):5:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
പഹരവെ കലൈപട്ടം പൊറുപ്പ്മില്ലം (6):5:4.
പഹരവെ = പറയുന്നത്,
കലൈപട്ടം = ആര്‍ട്‌സില്‍ ബിരുദമുണ്ട്,
പൊറുപ്പ്മില്ലം = (ഇപ്പോള്‍) ജോലിയില്ല.
ശ്രീമതിയ്ക്ക് ആര്‍ട്‌സില്‍ ബിരുദമുണ്ട്. (6):5:4:1,2.
ഇപ്പോള്‍ ജോലിയില്ല. (6):5:4:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ശ്രീമതി ബിരുദധാരിയാണ് (ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍). നാഡി താളിയോല വായിയ്ക്കുന്ന സമയത്ത് ജോലിയില്ല.
6. ഇല്ലമത് യേത്‌സുയം (6):6:1:1,2.
ഇല്ലമത്=വീട്, യേത്‌സുയം=സ്വന്തമായില്ല.
ഇപ്പോള്‍ സ്വന്തമായി വീടില്ല. (6):6:1:1,2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
സേയാനേഹം (6):6:1:3.
ഇയമ്പവനെ ദസമുന്നെ കല്‍വികാണെ (6):6:2.
സേയാനേഹം=ആണ്‍കുട്ടി, ഇയമ്പവനെ=അവന്‍, ദസമുന്നെ കല്‍വികാണെ=പത്തിന് തൊട്ടുമുമ്പുള്ള (ഒമ്പതാം ക്ലാസ്സില്‍) പഠിക്കുന്നു.
മകന്‍ (6):6:1:3. ഒമ്പതാംക്ലാസ്സില്‍ പഠിയ്ക്കുന്നു. (6):6:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
നല്ലതൊരു ദൈവസേവൈ മഹള്‍ക്കുണ്ട് (6):6:3.
നല്ലതൊരു=നല്ല രീതിയില്‍, ദൈവസേവൈ=ഈശ്വരസേവ, മഹള്‍ക്കുണ്ട്=മകള്‍ക്ക് യോഗമുണ്ട്.
ഈശ്വരസേവ ചെയ്യുന്നതിന് യോഗമുണ്ട്. (6):6:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ദേവങ്കലേയ്ക്ക് സേവിയ്ക്കുന്നതിന് ശ്രീമതിയ്ക്ക് യോഗമുണ്ട്. ശിവദേവന്‍ അറിയിച്ചു.
നവിലവെ ശ്രീമതി പേര്‌മേട്ര് (6):6:4.
നവിലവെ=പറയുന്നത്, ശ്രീമതി പേര്‌മേട്ര്=നാമധേയം: ശ്രീമതി.
നാമധേയം: ശ്രീമതി.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ആരുടെ നാഡി താളിയോലയാണോ വായിയ്ക്കുന്നത് ആ വ്യക്തിയുടെ പേര്: ശ്രീമതി. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അറിയിച്ചു.
ശ്രീമതിയുടെ മാതാപിതാക്കള്‍: ശങ്കരന്‍ & പത്മകുമാരി
7. ഏട്രിടവെ സങ്കരനും പത്മാഈന്‍ട്രോര്‍ (6):7:1.
ഏട്രിടവെ = പറയുന്നത്
സങ്കരനും പത്മാഈന്‍ട്രോര്‍ = ശങ്കരനും പത്മയും മാതാപിതാക്കള്‍
അച്ഛന്റെ പേര് ശങ്കരന്‍. അമ്മയുടെ പേര് പത്മ.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
ശ്രീമതിയും ഭര്‍ത്താവ് അജിത്കുമാറും (1996ലെ ഫോട്ടോ).
എഴിലാണെ അജിത്കുമാര്‍ കാന്തനാഹി (6):7:2.
എഴിലാണെ = അഴകുള്ള
അജിത്കുമാര്‍ കാന്തനാഹി = ഭര്‍ത്താവിന്റെ പേര് അജിത് കുമാര്‍
ഭര്‍ത്താവിന്റെ പേര്: അജിത്കുമാര്‍ (6):7:2.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
സാട്രിടവെ നൂലായ്‌വും നാര്‍പാണീര്‍സര്‍ (6):7:3.
സാട്രിടവെ=വിധിപ്രകാരം, നൂലായ്‌വും നാര്‍പാണീര്‍സര്‍=42-ാമത്തെ വയസ്സിലാണ് ഈ നാഡി താളിയോല വായിയ്ക്കുന്നത്.
(ശ്രീമതിയുടെ) 42-ാമത്തെ വയസ്സിലാണ് ഈ നാഡിതാളിയോല വായിയ്ക്കുന്നത്. (6):7:3.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
സാര്‍ന്തിടവെ കറിതട്ടും കോണ്‍യാള്‍തന്നില്‍ (6):7:4.
സാര്‍ന്തിടവെ=പറയുന്ന സമയം, കറിതട്ടും=ശനി തുലാം രാശിയിലും, കോണ്‍യാള്‍തന്നില്‍=ഗുരു മിഥുനത്തിലും.
നാഡി താളിയോല വായിയ്ക്കുന്ന സമയത്ത് ശനി തുലാത്തിലും വ്യാഴം മുഥുനത്തിലും.
– സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍
1972 ജനുവരി 16ന് അമ്മയുടെ പാലായിലുള്ള പാറക്കല്‍ എന്ന തറവാട് വീട്ടില്‍ വെച്ചാണ് ശ്രീമതി ജനിച്ചത്. പാലായ്ക്ക് സമീപമുള്ള പാലക്കാട്ട്മലയിലെ അച്ഛന്റെ തറവാടിന്റെ പേര് പുത്തന്‍പുരയ്ക്കല്‍ എന്നായിരുന്നു.
രാമകൃഷ്ണ പിള്ളയും ഭാര്‍ഗ്ഗവി അമ്മയുമായിരുന്നു ശ്രീമതിയുടെ അമ്മയുടെ മാതാപിതാക്കള്‍. വി.എസ്.രാമന്‍ നായരും കല്യാണിക്കുട്ടി അമ്മയുമായിരുന്നു ശ്രീമതിയുടെ അച്ഛന്റെ മാതാപിതാക്കള്‍.
ശ്രീമതി ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അച്ഛന്റെ അച്ഛന്‍ പാലക്കാട്ടുമലയിലെ പുത്തന്‍പുരക്കല്‍ എന്ന തറവാടും സ്ഥലവും വിറ്റതിനു ശേഷം പാലക്കാട് ജില്ലയിലെ പുലാപ്പറ്റയില്‍ വീടും സ്ഥലവും വാങ്ങി താമസമാക്കി. അങ്ങനെയാണ് ശ്രീമതിയുടെ അച്ഛനും പുലാപ്പറ്റയില്‍ വീടുണ്ടാക്കി താമസമാക്കിയത്.
ഭിലായ് സ്റ്റീല്‍ പ്ലാന്റിലായിരുന്നു അച്ചന് ജോലി. അതുകൊണ്ട് ശ്രീമതി പ്ലസ്ടു വരെ പഠിച്ചത് ഭിലായിലായിരുന്നു. ശ്രീമതിയുടെ ബിരുദ പഠനം പാലക്കാട് മെഴ്‌സി കോളേജിലായിരുന്നു.
2020ല്‍ ശ്രീമതിയുടെ മകന്‍ അശോക് മണാശ്ശേരിയിലെ കെഎംസിടി കോളേജില്‍നിന്ന് ബിബിഎ കഴിഞ്ഞു.