“കര്‍ക്കിടകം രാശി അവതാരകലയേയും, വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ ദേവകാരകത്വത്തേയും നൈസര്‍ഗ്ഗികമായുള്ള ദൈവജ്ഞത്വത്തേയും സ്വര്‍ണ്ണപ്രശ്‌നത്തില്‍ വെളിപ്പെടുത്തുകയാണ്.” ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ അറിയിച്ചു.
കര്‍ക്കിടകം രാശിയും വ്യാഴത്തിന്റെ ഉച്ചാവസ്ഥയും അവതാര മാഹാത്മ്യത്തേയും ശ്രീരാമനുമായുള്ള പൂര്‍വ്വാവതാര ബന്ധത്തേയും വൈഷ്ണവപ്രാധാന്യത്തേയും ദേവകാരകത്വത്തേയും അവതാരകലയേയും സ്വയംഭൂചൈതന്യത്തേയും നൈസര്‍ഗ്ഗികമായ ദൈവജ്ഞത്വത്തേയും സ്വര്‍ണ്ണപ്രശ്നത്തിലും താംബൂലപ്രശ്‌നത്തിലും പ്രത്യേകമായി എടുത്ത് കാണിച്ചിട്ടുണ്ട്.
~~~~~~~~
Kalkipuri Kshethram Jyothishaththil (Malayalam)
(Kalkipuri Temple in Astrology)
Author: Kalki
Publisher: Kalki
Address:
Kalkipuri, Edavannappara, Malappuram Dt. – 673645, Kerala, India. Ph: 0483 2724372. Whatsapp: 7907456154. Website: shop.kalkipuri.com
Copyright © Kalki.
(All rights reserved, including the right of reproduction in whole or in part in any form.)
DTP & Design: Kalkipuri
Digital First Edition: 30 Nov 2021
Digital Edition ISBN: 9789355787644
ISBN Format: Digital Download and Online
Price: Free
~~~~~~~~
DOWNLOAD PDF BOOK
2003 ഏപ്രില്‍ 7നും 8നും നടത്തിയ സ്വര്‍ണ്ണപ്രശ്‌നത്തിന്റേയും, 2003 ജൂണ്‍ 20ന് നടത്തിയ താംബൂല പ്രശ്‌നത്തിന്റേയും പ്രസക്ത ഭാഗങ്ങളുടെ വീഡിയോ
ജ്യോതിര്‍മണ്ഡല ബ്രഹ്മലോക ശിവലോക വിഷ്ണുലോക പ്രകാശസ്വരൂപ യഥാര്‍ത്ഥ ദേവവര്‍ഗ്ഗ നിയമങ്ങള്‍ Kalki വാഴക്കാട് സ.റ.ആ.ല്‍ 1/3/2021-ാം നമ്പരായി രജിസ്റ്റര്‍ ചെയ്ത കല്‍കിയുടെ ഒസ്യത്തിലും ആയതിലെ 23ഉം 24ഉം വകുപ്പുകളില്‍ പ്രത്യേകമായി രേഖപ്പെടുത്തിയതും കല്‍കിപുരി ക്ഷേത്രത്തില്‍ നടപ്പാക്കിയതുമായ കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ വായിയ്ക്കുക.
ദേവവിധിയിലെ പ്രസക്ത ഭാഗങ്ങള്‍
”ദൈവീകവും അപരിമേയവുമായ ചൈതന്യം കല്‍കിയില്‍ അന്തര്‍ലീനമാണ്!!”വ്യാഴത്തിന്റെ ഉച്ചാവസ്ഥയേയും കര്‍ക്കിടക രാശിയേയും പ്രശ്‌നചിന്ത ചെയ്യവേ, സ്വര്‍ണ്ണപ്രശ്‌നത്തില്‍ ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ അറിയിച്ചു.
പാണമ്പ്ര ശശിധരപണിക്കര്‍, അവതാരത്തേയും ശ്രീരാമ സ്വാമിയുമായുള്ള പൂര്‍വ്വാവതാരബന്ധത്തേയും അറിയിച്ചു.
“കര്‍ക്കിടകം രാശി അവതാരകലയേയും, വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ ദേവകാരകത്വത്തേയും നൈസര്‍ഗ്ഗികമായുള്ള ദൈവജ്ഞത്വത്തേയും സ്വര്‍ണ്ണപ്രശ്‌നത്തില്‍ വെളിപ്പെടുത്തുകയാണ്.” ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍പണിക്കര്‍ അറിയിച്ചു.
സ്വയംഭൂ രാശിയാണെന്നും, കല്‍കിയില്‍ സ്വയംഭൂ ചൈതന്യമാണെന്നും, സ്വയംപ്രകാശിത ചൈതന്യമാണെന്നും വ്യക്തമായി തെളിഞ്ഞിരുന്നു.
കര്‍ക്കിടകം രാശി തന്നെ ദൈവീകതയേയാണ് സൂചിപ്പിക്കുന്നതെന്നും, ദേവകാര്യാര്‍ത്ഥമുള്ള ധാര്‍മ്മിക ചൈതന്യമാണ് കല്‍കിയുടെ ദിവ്യത്വത്തിന് അടിസ്ഥാനവും കാരണവുമെന്നും പ്രശോഭിതമായി തെളിഞ്ഞിട്ടുണ്ട്.
”വ്യാഴത്തിന്റെ അത്യുച്ചാവസ്ഥയുള്ളതിനാല്‍ അസാധാരണമായ കഴിവുകള്‍ കല്‍കിയ്ക്കുണ്ട്. അതില്‍ വ്യാഴത്തിന്റെ പ്രസക്തി എടുത്ത് പറയേണ്ടതാണ്.” ദൈവജ്ഞന്‍ ശ്രീ താനൂ ര്‍ പ്രേമന്‍പണിക്കര്‍ അറിയിച്ചു.
”കല്‍കിയില്‍ തന്നെയാണ് ചൈതന്യം. കല്‍കി എവിടെയാണോ അവിടെയാണ് ദേവസ്ഥാനം. സ്ഥലകാലഭേദങ്ങള്‍ കല്‍കിയുടെ സ്വയംഭൂ ചൈതന്യത്തെ ബാധിക്കുകയില്ല. കല്‍കിയുടെ തീരുമാനമുണ്ടെങ്കില്‍ മാത്രമേ ക്ഷേത്രം (കല്‍കിപുരി ക്ഷേത്രം) ചൈതന്യവത്താകൂ.” ജ്യോത്സ്യന്മാരായ പാണമ്പ്ര ശശിധരപണിക്കരും സത്യപാലന്‍പണിക്കരും ഗ്രഹങ്ങളുടെ ബലാബലങ്ങളെ വിസ്തരിച്ചുകൊണ്ടണ്ടണ്ട് അറിയിച്ചു.
കല്‍കിയുടെ നൈസര്‍ഗ്ഗികമായ ദൈവജ്ഞത്വവും സ്വയംഭൂ ചൈതന്യവും അവതാരത്തിന് മാത്രമുള്ളതും അതിവിശേഷവും ജന്മനായുള്ളതും പ്രകൃത്യാതന്നെയുള്ളതും പൂര്‍വ്വജന്മാര്‍ജ്ജിതവുമാകുന്നു. ബാഹ്യമായ പഠനങ്ങളാലും അനുഷ്ഠാന ആചാരങ്ങളാലും മറ്റുള്ളവരാലും ലഭ്യമായതല്ല എന്നര്‍ത്ഥം. ഇതിന് വളരെയധികം ഗൗരവമുണ്ട്.
ദൈവീകമായ കാര്യങ്ങളില്‍ അപാരമായ അറിവും ജ്ഞാനവുമുണ്ടെണ്ടങ്കില്‍ മാത്രമേ ദൈവജ്ഞനാകൂ. ജ്യോതിഷ സംബന്ധമായ ആഴത്തിലുള്ള പഠനവും അവഗാഹമായ അറിവും അനുഭവപരിജ്ഞാനവും ഉണ്ടെങ്കില്‍മാത്രമേ ദൈവജ്ഞനാകാന്‍ കഴിയൂ.
എന്നാല്‍, സ്വയംഭൂ ചൈതന്യത്താല്‍ പ്രത്യക്ഷ ദര്‍ശനത്തിലൂടെ ദേവഹിതങ്ങള്‍ അറിയുന്നതാണ് നൈസര്‍ഗ്ഗിക ദൈവജ്ഞത്വം. കല്‍കിയ്ക്കും നൈസര്‍ഗ്ഗികമായ ദൈവജ്ഞത്വമാണുള്ളത്.
”കല്‍കി ഈശ്വരീയമായ അറിവും ജ്ഞാനവും ആര്‍ജ്ജിച്ചിട്ടുണ്ട്. ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ ഗ്രഹചിന്തന ചെയ്തുകൊണ്ട് സ്വര്‍ണ്ണപ്രശ്‌നത്തില്‍ അറിയിച്ചത് അര്‍ത്ഥവത്തായി. ഈശ്വരീയമായ അറിവും ജ്ഞാനവുമാണ് ഈശ്വരസാക്ഷാത്ക്കാരംകൊണ്ട് ലഭ്യമാകുന്നത്.
”നന്മ ഉദ്ദേശിച്ചുള്ള ധാര്‍മ്മിക ബോധമാണ് കല്‍കിയില്‍ കുടികൊള്ളുന്നത്. എല്ലാത്തിനും അധികാരമുണ്ട്. വിശേഷിച്ച് സംരക്ഷണാധികാരം. സ്വയം പ്രകാശിപ്പിക്കാന്‍ കഴിവുണ്ട്. കര്‍ക്കിടകം കലിയുഗത്തിന്റെ രാശികൂടിയാണ്. ഒന്നിന്റെ അന്ത്യത്തേയും മറ്റൊന്നിന്റെ ആരംഭത്തേയും, ഒരു പ്രളയം കഴിഞ്ഞുള്ള മറ്റൊരു സൃഷ്ടിയേയും, സംഭവിക്കാവുന്നതായ ഒരു പരിവര്‍ത്തനത്തേയും കര്‍ക്കിടകം രാശിയും വ്യാഴത്തിന്റെ ഉച്ചാവസ്ഥയും കാണിക്കുന്നു.” ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കരും പാണമ്പ്ര ശശിധര പണിക്കരും അറിയിച്ചു.
”കല്‍കിയില്‍നിന്ന് ഒരു ഗ്ലാസ്സ് വെള്ളം ലഭിക്കുന്നത് അമൃതിന് തുല്ല്യമാണ്. അമൃതിന്റെ ഫലം എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഭിഷഗ്വരന്മാര്‍ക്ക് പോലും ഭേദമാക്കുവാന്‍ കഴിയാത്ത രോഗങ്ങള്‍ ഭേദമാക്കാനുള്ള ദൈവീകമായ ചൈതന്യവും ദിവ്യത്വവും കല്‍കിയ്ക്കുണ്ടെന്ന് വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ കാണിക്കുന്നു.” ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ അറിയിച്ചു.
”കല്‍കിയ്ക്ക് പ്രചുരാലയം അഥവാ അസാമാന്യ കീര്‍ത്തിയുള്ള ദേവാലയമുണ്ടായിരിക്കും (കല്‍കിപുരി ക്ഷേത്രം). പ്രചുരകീര്‍ത്തി അഥവാ വിശ്വപ്രസിദ്ധി എന്നത് എടുത്തുപറയേണ്ടതാണ്. ശുഭകാലം അടുത്തുതന്നെ, സമീപഭാവിയില്‍ ഉണ്ടായിരിക്കും. കല്‍കിപുരി ക്ഷേത്രത്തിന്റെ നിര്‍മ്മാണം എത്രയുംവേഗം പൂര്‍ത്തിയാക്കണം. ഇപ്പോള്‍ ഉള്‍പ്പെട്ടവര്‍ ഒരു ഘട്ടംവരെ പൂര്‍ത്തിയാക്കുമ്പോഴേക്കും ദൈവനിയോഗമായി ധനവും, തദ്ദേശിയരും സകലജനങ്ങളും ഭക്തരും അതില്‍ പങ്കുകൊണ്ട് മനോഹരമായി എല്ലാം പൂര്‍ത്തിയാക്കും.”
”ധാരാളം ഭക്തരുണ്ടായിരിക്കും. പ്രഗല്‍ഭമായ, ആശ്രയമായുള്ള സങ്കേതമായി പ്രസിദ്ധമാകും. ഭക്തരുമുണ്ടായിരിക്കും സ്ഥാനത്തുമുണ്ടായിരിക്കും. സ്ഥാനംവഴിയുള്ള പദവിയും ഭക്തരുമുണ്ടായിരിക്കും. ഉന്നത സ്ഥാനീയരെല്ലാം പൂജനീയമായി ബഹുമാനിക്കും. അത്തരത്തിലുള്ള ചൈതന്യപ്രഭാവം അത്യുച്ചാവസ്ഥയില്‍ ഒമ്പതാം ഭാവാധിപതിയായ വ്യാഴം ലഗ്നത്തില്‍ നില്‍ക്കുന്നതിനാലുണ്ട്!!” ദൈവജ്ഞന്‍ താനൂര്‍ പ്രേമന്‍ പണിക്കരും പാണമ്പ്ര ശശിധരപണിക്കരും സത്യപാലന്‍പണിക്കരും അറിയിച്ചു.
പഞ്ചമഹായോഗങ്ങളില്‍ ഹംസയോഗം പ്രത്യേകം എടുത്ത് കാണിക്കുന്നുവെന്നും അവര്‍ അറിയിച്ചു. രാജയോഗവും ശശമംഗലയോഗവും സവിശേഷമായി കാണുന്നുണ്ട്.
”മഹാദേവനായ പരമേശ്വരന്റെ പ്രശ്‌നചിന്തക്ക് തുല്ല്യമാണ് കല്‍കിയുടെ പ്രശ്‌നചിന്തയും!!” ശ്രീ പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു. ദൈവീക ചൈതന്യം അതാണ് കാണിക്കുന്നതെന്നും, ഒരു നാശത്തില്‍നിന്നും വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സ്വയം പ്രകാശിതമായ ദൈവീകചൈതന്യം കല്‍കിയ്ക്കുണ്ടെന്നും, ഉള്‍പ്പെട്ടവര്‍ ചതിക്കാതെ അനുസരിക്കുകയാണ് ചെയ്യേണ്ടതെന്നും, എല്ലാം നല്ലരീതിയില്‍ നടപ്പാകുന്നതിന് വേണ്ടതെല്ലാം കല്‍കിയ്ക്ക് ദിവ്യചൈതന്യത്താല്‍ അറിയുമെന്നും, ഒരു നല്ല പ്രവര്‍ത്തനത്തോടെയുള്ള ശോഭനമായ ഭാവിയാണ് കാണുന്നതെന്നും ദൈവജ്ഞര്‍ അറിയിച്ചു.
”ചിരജ്ഞീവിയെന്നാണ് കാണുന്നത്. കല്‍കിയ്ക്ക് ദീര്‍ഘായുസ്സുണ്ടായിരിക്കും. രാജാക്കന്മാരാല്‍ പൂജിയ്ക്കപ്പെടും!!” ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ അറിയിച്ചു. ”ദൈവീകമായ ചൈതന്യത്താലും ഗുരുപരമ്പരയാലും കല്‍കി സംരക്ഷിക്കപ്പെടുന്നുണ്ട്.”പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
”സത്യം, ധര്‍മ്മം, ദയ എന്നിവയെല്ലാമുള്ള പിതൃപരമ്പരയുടെ സംരക്ഷണം കല്‍കിയ്ക്കുണ്ട്.” പാണമ്പ്ര ശശിധര പണിക്കര്‍ വിശദീകരിച്ചു.
”പിതൃപരമ്പരയുടെ പുണ്യംകൊണ്ടാണ് കല്‍കി ഈ കുടുംബത്തില്‍ പിറന്നത്. ഭാഗ്യാധിപതിയാണ്. കല്‍കിയ്ക്ക് എല്ലാ അര്‍ത്ഥ ധര്‍മ്മ മോക്ഷങ്ങള്‍ക്കും യോഗമുണ്ട്.” ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ അറിയിച്ചു.
”പൂര്‍വ്വജന്മത്തില്‍ വിശിഷ്ട ബ്രാഹ്മണനായിരുന്നു. വേദാദ്ധ്യയനംകൊണ്ടും തപസ്സിനാലും വിഷ്ണു പ്രത്യക്ഷനായിരുന്നു. ഒമ്പതാംഭാവംകൊണ്ട് പൂര്‍വ്വജന്മത്തെ ചിന്തിക്കുമ്പോഴും, വ്യാഴത്തിന്റെ അത്യുച്ചാവസ്ഥയും പ്രസക്തിയുംകൊണ്ട് ഇതെല്ലാം വ്യക്തമായി തെളിയുകയാണ്. ഒമ്പതാംഭാവം തപസ്സിനെയാണ് കാണിക്കുന്നത്. ഈ ജന്മത്തിലും ബ്രാഹ്മണ ബീജം തന്നെയാണ്.” ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ അറിയിച്ചു.
”സ്വര്‍ണ്ണംവെച്ചത് ശുക്രക്ഷേത്രത്തിലാണ്. പ്രശ്‌നാരൂഢവും അതുതന്നെ ആയതിനാല്‍ എത്ര നശിച്ചാലും വീണ്ടും അതിനേക്കാള്‍ കേമമായി പുനര്‍ജ്ജീവിപ്പിക്കുന്നതിനുള്ള ദൈവീക ചൈതന്യം ശുക്രനുണ്ട്. സ്വയം പ്രകാശിത ചൈതന്യമാണ് കല്‍കിയ്ക്കുള്ളതെന്ന് ഇതെല്ലാം തെളിയിക്കുന്നു. മഹത്തായ ചൈതന്യവിശേഷത എടുത്തുപറയേണ്ടതാണ്.” പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
”സ്വയംഭൂരാശി ആയതിനാല്‍ സ്വയംപ്രകാശിതവുമാണ്.” ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ അറിയിച്ചു.
”കാട്ടുതീവന്ന് കാടെല്ലാം കത്തിനശിച്ചാലും വീണ്ടും പുതുമഴപെയ്ത് തളിര്‍ക്കുന്നതുപോലെ, എത്ര നശിച്ചാലും വീണ്ടും പഴയതിനേക്കാള്‍ ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ദൈവീക ചൈതന്യം ഉണ്ടെന്നതാണ് ശുക്രക്ഷേത്രത്തിന്റെ പ്രാധാന്യം. വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ അതിന്റെ പ്രകടമായ തെളിവാണ്.” ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ വിശദീകരിച്ചു.
”സേവിച്ചവര്‍ തന്നെ ശത്രുക്കളായി. ആറാംഭാവംകൊണ്ട് ഇതാണ് വ്യക്തമാകുന്നത്. പിതൃതുല്ല്യരായവര്‍ മറ്റെന്തൊക്കെയോ ദുരുദ്ദേശ്യത്തോടുകൂടി പ്രവര്‍ത്തിച്ചപ്പോള്‍, അത് സാധിക്കാതെ വരികയും തല്‍ഫലമായി ശത്രുക്കളാവുകയുമാണ് ഉണ്ടായത്. കര്‍ക്കിടകം രാശിക്ക് ആറാം ഭാവാധിപനായ വ്യാഴംതന്നെയാണ് ആരൂഢത്തിലും നില്‍ക്കുന്നത് എന്നതുകൊണ്ടും ഒമ്പതാംഭാവാധിപനായതുകൊണ്ടും ഇത് വ്യക്തമായി തെളിയുകയാണ്.” പാണമ്പ്ര ശശിധര പണിക്കരും സത്യപാലന്‍പണിക്കരും അറിയിച്ചു.
”സ്വന്തം ആളുകള്‍ തന്നെ ശത്രുക്കളാവുകയും, ശനിയുടെ ബന്ധമുള്ളതുകൊണ്ട് ഇതര മതസ്ഥര്‍ക്ക് കൂടി പങ്കുണ്ടണ്ടാവുകയുംചെയ്ത സ്ഥിതിയാണുള്ളത്.” സത്യപാലന്‍ പണിക്കര്‍ അറിയിച്ചു.
”ധാരാളം ശത്രുക്കളുണ്ട്. പരിസരങ്ങളിലെല്ലാം നിറഞ്ഞിരിപ്പുണ്ട്. എല്ലാം നശിപ്പിക്കാനായി ശത്രുക്കള്‍ ഒരുങ്ങി നില്‍ക്കുകയാണ്. നല്ലൊരു മത്സരം തന്നെ വേണ്ടിവരും. ഒരു യുദ്ധഭൂമിക്ക് തുല്ല്യമാണ് സ്ഥിതി.” ശ്രീ താനൂര്‍ പ്രേമന്‍ പണിക്കരും പാണമ്പ്ര ശശിധര പണിക്കരും ശ്ലോകങ്ങളുടെ അര്‍ത്ഥ വിവരണത്തോടെ ഗൗരവമായ സാഹചര്യത്തെ അറിയിച്ചു.
“നിയമപരമായ നടപടികള്‍ നിര്‍ബന്ധമാണ്. വേണ്ടത് ചെയ്യുക.” ജ്യോത്സ്യന്‍ ശശിധര പണിക്കര്‍ അറിയിച്ചു.
—— —— ——
കല്‍കിപുരി സ്ഥലകേസ്
2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മൂത്തമകനും സംഘവും ആസൂത്രിതമായി കൃത്രിമ രേഖയുണ്ടാക്കി (ആധാരം നമ്പര്‍: 1720/2001) കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [123/2003 & 26/2007 (206/2003)] 2008 ആഗസ്ത് 16ന് കല്‍കി വിജയിച്ചു. കല്‍കിപുരിയുടെ ആകെ വിസ്തീര്‍ണ്ണം 58.472 സെന്റ് മാത്രം. 2013 മാര്‍ച്ച് 7ന് കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനുള്ള നിര്‍മ്മാണാനുമതി ലഭിച്ചു. കല്‍കിയുടെ നാഡി താളിയോലയിലും കല്‍കിപുരി സ്ഥല കേസ് സംബന്ധിച്ച് കൊടുത്തിട്ടുണ്ട്. കൂടുതല്‍ വായിയ്ക്കുക
—— —— ——
”ദൈവീക ചൈതന്യം കല്‍കിയ്ക്കുള്ളതിനാല്‍ എല്ലാം നല്ല രീതിയില്‍ ആയിത്തീരും. എതിര്‍ത്തവര്‍കൂടി സഹകരിച്ചുകൊണ്ട്, ഭക്തര്‍ക്ക് ആശ്രയവും അഭയവുമായ രീതിയില്‍ കല്‍കിപുരി ക്ഷേത്രം പ്രസിദ്ധമാകും.” ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ അറിയിച്ചു.
”ചില പ്രതിബന്ധങ്ങളുണ്ടാകുമെങ്കിലും, എന്തൊക്കെ ദോഷങ്ങളുണ്ടെങ്കിലും അതിനെയെല്ലാം ഹനിക്കുവാനുള്ള ദൈവീകചൈതന്യം കല്‍കിയ്ക്കുണ്ട്. അതിനാല്‍ പ്രതിഫലേച്ഛയില്ലാതെ നിഷ്‌ക്കളങ്കതയോടെ പ്രവര്‍ത്തിക്കുക.” താനൂര്‍ പ്രേമന്‍ പണിക്കര്‍ താംബൂലപ്രശ്‌നത്തില്‍ അറിയിച്ചു. ”അങ്ങനെ പ്രതിഫലത്ത ഉദ്ദേശിച്ചുകൊണ്ടും നേട്ടത്തിനായും ഉള്‍പ്പെട്ടിരുന്ന ചിലര്‍ പ്രവര്‍ത്തിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഇതൊന്നും കല്‍കിയുടെ ദോഷം കൊണ്ടല്ല. കല്‍കിയുടെ തീരുമാനപ്രകാരംമാത്രം എല്ലാംചെയ്യുക.” താനൂര്‍ പ്രേമന്‍ പണിക്കരും പാണമ്പ്ര ശശിധര പണിക്കരും അറിയിച്ചു.
”എല്ലാം പൂര്‍വ്വാധികം പ്രശോഭിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായതെല്ലാം കല്‍കിയ്ക്ക് നേരിട്ട് ദിവ്യത്വത്താല്‍ സ്വയം വെളിപ്പെടും. പരകായപ്രവേശംപോലുള്ള പ്രാണന്റെ സഞ്ചാരമെല്ലാം സാധ്യമാകുന്നവിധത്തില്‍ ദൈവീക ചൈതന്യമുണ്ട്. പക്ഷേ അതെല്ലാം ദേവകാര്യാര്‍ത്ഥമുള്ളതും കല്‍കി തീരുമാനിക്കുന്നപ്രകാരവുംമാത്രം സംഭവിക്കുന്നതാണ്!!” പാണമ്പ്ര ശശിധര പണിക്കരും സത്യപാലന്‍ പണിക്കരും അറിയിച്ചു.
”കല്‍കിയില്‍ കുടികൊള്ളുന്നത് ശൈവ-വൈഷ്ണവ- ശാക്തേയ ചൈതന്യമാണ്. പരമമായ ഭാവം. ത്രിമൂര്‍ത്തി ചൈതന്യം. പൂര്‍വ്വജന്മദോഷങ്ങളെല്ലാം അനുഭവിച്ചുകഴിഞ്ഞ്, ഒരു ജന്മം കഴിഞ്ഞ് മറ്റൊരു ജന്മമെടുക്കുന്നതിനുള്ള, പൂര്‍ണ്ണചൈതന്യത്തോടെ അവതരിക്കുന്നതിനുള്ള സമയമായി. എല്ലാം അവിടുന്ന് തീരുമാനിക്കുന്നതുപോലെയാണ്.” ശ്രീ പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
”ഏഴര വര്‍ഷത്തിന്നുള്ളില്‍ (2003 ഏപ്രില്‍ എട്ട് മുതല്‍ 2010 ഒക്‌ടോബറിന്നുള്ളില്‍) കല്‍കി ഉന്നത പദവിയിലെത്തും.” ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ ഗ്രഹങ്ങളുടെ സഞ്ചാരക്രമങ്ങള്‍ നിര്‍ണ്ണയിച്ച് അറിയിച്ചു. ”ഏഴര വര്‍ഷംകൊണ്ട് പ്രവര്‍ത്തനം ഉച്ചാവസ്ഥയില്‍ അഥവാ പൂര്‍ണ്ണതയിലെത്തുന്നതാണ്.” പാണമ്പ്ര ശശിധരപണിക്കര്‍ വിശദീകരിച്ചു.
”അടുത്ത്തന്നെ, സമീപഭാവിയില്‍ത്തന്നെ നന്മകള്‍ നിറഞ്ഞ ശോഭനമായ ഭാവിയുണ്ട്. എല്ലാവരാലും അംഗീകരിക്കപ്പെടും, സ്വീകരിക്കപ്പെടും.” ശ്രീ താനൂര്‍ പ്രേമന്‍ പണിക്കര്‍ അറിയിച്ചു. ”ഇപ്രകാരം പ്രശ്‌നഫലങ്ങള്‍ അറിയിക്കുന്നതിനുള്ള പ്രശ്‌നചിന്തനക്ക് നിയമങ്ങളും പ്രമാണങ്ങളുമുണ്ട്. ഒരുപാട് കാലങ്ങള്‍കൊണ്ട് ഒരുപാട് ആചാര്യന്മാര്‍ എഴുതിവെച്ചതിന്റെ ഗോചരയുക്തിയാണ് ഞങ്ങള്‍ അറിയിക്കുന്നത്.” ശ്രീ പാണമ്പ്ര ശശിധര പണിക്കര്‍ അറിയിച്ചു.
—— —— ——
കല്‍കി ദാനം നല്‍കിയ 100.440 സെന്റ് സ്ഥലം വില്‍പ്പന
രണ്ടാം ഭാവാധിപതി സൂര്യനാണ്. ആ സൂര്യന്‍ ഒമ്പതിലാണ്. അത് മീനം രാശിയാണ്. ചില പരിവര്‍ത്തനങ്ങളൊക്കെ, ചില ക്രയവിക്രയങ്ങളൊക്കെ വേണ്ടിവരും. ചില തീരുമാനങ്ങളില്‍ക്കൂടി കാലപരിധി വെച്ചിട്ടാകാം. ഇങ്ങനെ പലവിധത്തിലും പരിപൂര്‍ണ്ണമായും ബാധ്യതയില്ലാത്ത അവസ്ഥയില്‍ വരും. ദൈവജ്ഞന്‍ താനൂര്‍ പ്രേമന്‍ പണിക്കര്‍ സ്വര്‍ണ്ണപ്രശ്നത്തില്‍ അറിയിച്ചു.
കല്‍കിപുരി ക്ഷേത്രത്തിനുവേണ്ടി സ്വന്തം ഉടമസ്ഥതയില്‍ കല്‍കി വില കൊടുത്ത് വാങ്ങിയ 160.946 സെന്റ് സ്ഥലത്തില്‍നിന്നും 2002 ആഗസ്ത് 8ന് 1313-ാം നമ്പര്‍ ദാനം തീരാധാരപ്രകാരം കല്‍കി 100.440 സെന്റ് സ്ഥലം (നികുതിശീട്ടില്‍ 99.440 സെന്റ്) പത്മകുമാരി അമ്മയ്ക്കും മകള്‍ ശ്രീമതിയ്ക്കും ഉള്‍പ്പെടെ 15 പേര്‍ക്ക് പ്രത്യേകം വേര്‍തിരിക്കാതെ ഇടകലര്‍ന്ന തുല്യ ഓഹരികളായി സൗജന്യമായി ദാനം നല്‍കി.
ഇപ്പോള്‍ കല്‍കിയുടെ പരിപൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ആകെ സ്ഥലം കല്‍കിപുരി ക്ഷേത്രം നിലനില്‍ക്കുന്ന 58.472 സെന്റ് മാത്രം. 1313/2002-ാം നമ്പര്‍ ദാനാധാരത്തിലെ 15 ഓഹരികളില്‍ നിന്നും 591/2011 ഉം 632/2012 ഉം ജന്മംതീരാധാരപ്രകാരമുള്ള മൂന്ന് ഓഹരികളും കല്‍കിയുടെ ഉടമസ്ഥതയിലുണ്ട്.
കല്‍കിയുടെ 1/3//2020-ാം നമ്പര്‍ ഒസ്യത്ത്പ്രകാരം കല്‍കിയുടെ കാലശേഷം മാത്രം കല്‍കി സ്ഥാപിച്ച് ആജീവനാന്ത മാനേജിംഗ് ട്രസ്റ്റിയായ കല്‍കിപുരി ധര്‍മ ട്രസ്റ്റിനാകുന്നു (രജി.ന.1656/2001) കല്‍കിപുരി ക്ഷേത്രത്തിന്റെ നടത്തിപ്പും കൈവശവും സംരക്ഷണവും. ടി.ട്രസ്റ്റിന് കോഴിക്കോട് ജില്ലയിലെ ചൂലൂരില്‍ അഞ്ച് സെന്റ് സ്ഥലം മാത്രമാണുള്ളത്. 1656/2001-ാം നമ്പര്‍ ട്രസ്റ്റ് ബൈലോയിലെ മൂന്നാം വകുപ്പ്പ്രകാരം കല്‍കിയില്‍ നിന്നല്ലാതെ മറ്റാരില്‍ നിന്നും സംഭാവന, പിരിവ് മുതലായവ ടി. ട്രസ്റ്റ് സ്വീകരിക്കാന്‍ പാടില്ല. സ്ഥാപകനായ കല്‍കിയുടെ പണം കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്നതാണ് ടി. ട്രസ്റ്റ്.
കല്‍കി ജന്മംതീര് വാങ്ങിയ ആകെ 160.946 സെന്റ് സ്ഥലത്തില്‍നിന്നും 1797/2001-ാം നമ്പര്‍ ആധാരപ്രകാരം കല്‍കി ശിവാനന്ദന് വിറ്റ 02.684 സെന്റും 1574/2001-ാം നമ്പര്‍ ആധാരത്തിലെ പരസ്പര കൈമാറ്റത്തിനുവേണ്ടി കല്‍കി ശിവാനന്ദന് കൊടുത്ത 03.024 സെന്റും കിഴിച്ച് ബാക്കിയുള്ള 155.238 സെന്റ് സ്ഥലത്തിനോട് പരസ്പരകൈമാറ്റത്തിലൂടെ കല്‍കിയ്ക്ക് ലഭിച്ച 03.674 സെന്റ് കൂട്ടിയാല്‍ കിട്ടുന്ന ആകെ സ്ഥലമാണ് 158.912 സെന്റ്. അതില്‍നിന്നും കല്‍കി ദാനം കൊടുത്ത 100.440 സെന്റ് കിഴിച്ചാല്‍ കിട്ടുന്ന 58.472 സെന്റ് സ്ഥലമാണ് ഇപ്പോള്‍ കല്‍കിയുടെ പരിപൂര്‍ണ്ണ ഉടമസ്ഥതയിലും കൈവശത്തിലും ഉപയോഗത്തിലുമുള്ള (കല്‍കിപുരി) ആകെ സ്ഥലം.
O.S.123/2003 & 26/2007 (206/2003) പ്രകാരം മഞ്ചേരി സബ്‌കോടതിയുടെ 2008 ആഗസ്ത് 16ലെ വിധിയിലെ സര്‍വ്വേസ്കെച്ച് പ്രകാരമാണ് കല്‍കിയുടെ ആകെ സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം രേഖപ്പെടുത്തിയത്. 1720/2002-ാം നമ്പര്‍ കൃത്രിമ ആധാരമുണ്ടാക്കി കല്‍കിയുടെ അച്ഛന്റെ ജ്യേഷ്ഠന്റെ മകന്‍ ശിവാനന്ദനും സഹോദരീ സഹോദരന്മാരും ചേര്‍ന്ന് 2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണം തടസ്സപ്പെടുത്തി ക്ഷേത്ര സ്ഥലം കൈവശപ്പെടുത്തി തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് പ്രസ്തുത കേസ്. കേസില്‍ കല്‍കി വിജയിച്ചു. ആജിവനാന്തം എതിര്‍കക്ഷികള്‍ കല്‍കിപുരിയിലേയ്ക്ക് പ്രവേശിക്കുവാന്‍ പാടില്ല എന്നും വിധിയിലുണ്ട്.
—— —— ——
2003 ഏപ്രില്‍ 07-ാം തിയ്യതി കല്‍കിയുടെ അച്ഛന്റെ (കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണനാണ് കല്‍കിയുടെ പിതാവ്) കോഴിക്കോട് ജില്ലയിലെ ചൂലൂരിലുള്ള വീട്ടില്‍വെച്ച്, ദൈവജ്ഞന്‍ താനൂര്‍ പ്രേമന്‍ പണിക്കരും ജ്യോത്സ്യന്മാരായ പാണമ്പ്ര ശശിധര പണിക്കരും സത്യപാലന്‍ പണിക്കരും നടത്തിയ കുടുംബ സംബന്ധമായ സ്വര്‍ണ്ണപ്രശ്‌നത്തില്‍, രാമകൃഷ്ണന്‍-ശാരദ ദമ്പതികളുടെ സന്താനങ്ങളില്‍ മൂന്നാമത്തേതും ഇളയതുമായ കല്‍കിയെക്കുറിച്ചുള്ള പ്രശ്‌നചിന്തയിലും, പിന്നീട് 2003 ജൂണ്‍ 20-ാം തിയ്യതി പ്രദേശത്തുകാരനും റിട്ട. അസിസ്റ്റന്റ് കമ്മീഷണറുമായിരുന്ന (വാണിജ്യനികുതി വകുപ്പ്) ശ്രീ. കെ. ഗോപാലന്റെ എടവണ്ണപ്പാറയ്ക്ക് സമീപവും ചീക്കോട് പഞ്ചായത്തില്‍പ്പെട്ടതുമായ ചാലിക്കരപുറായിലുള്ള സുരഭി നിവാസില്‍വെച്ച് പ്രസിദ്ധ ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കരും പ്രസിദ്ധ ജ്യോത്സ്യന്‍ പാണമ്പ്ര ശശിധര പണിക്കരും കല്‍കിയുടേയും കല്‍കിപുരിയുടേയും പേരില്‍ നടത്തിയ താംബൂലപ്രശ്‌നത്തിലും സവിശേഷതയോടെ, അത്യത്ഭുതകരമായി, ഒരേ പോലെ കര്‍ക്കിടകം രാശിയും വ്യാഴത്തിന്റെ ഉച്ചാവസ്ഥയും തെളിഞ്ഞിരുന്നു. ഒരുദ്ദേശ്യത്തിനായി സ്വര്‍ണ്ണപ്രശ്‌നം പന്ത്രണ്ടണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പാടുള്ളൂവെന്നും, കുടുംബത്തിനായി സ്വര്‍ണ്ണപ്രശ്‌നം നടത്തിയതിലെ പ്രശ്‌നചിന്തയില്‍ ഉള്‍പ്പെട്ടതിനാല്‍ വീണ്ടും സ്വര്‍ണ്ണപ്രശ്‌നം പന്ത്രണ്ട് വര്‍ഷം കഴിയാതെ പാടില്ലെന്നും, എന്നാല്‍ താംബൂലപ്രശ്‌നം ഉത്തമമാണെന്നുമുള്ള ദൈവജ്ഞന്‍ ശ്രീ താനൂര്‍ പ്രേമന്‍ പണിക്കരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്, കല്‍കിയേയും കല്‍കിപുരിയേയും സംബന്ധിച്ച് പ്രത്യേകമായി 20.06.2003-ന് വീണ്ടും താംബൂലപ്രശ്‌നം നടത്തിയത്.
കല്‍കിപുരി ക്ഷേത്ര നിര്‍മ്മാണം 2001 to 2020
പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ – കല്‍കി
ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്‍റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്‍റെ പുനര്‍ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം. ആകെ ശ്ലോകങ്ങള്‍ 70. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.