ഗാന്ധാരി ഒരിക്കലും കണ്ണ്‌കെട്ടിയിട്ടില്ല, ശ്രീകൃഷണനുമായുള്ള ആദ്യ കൂടിക്കാഴ്ച്ചക്ക് ശേഷം. കല്‍കി യഥാര്‍ത്ഥ ചരിതം വെളിപ്പെടുത്തുന്നു.

ഗാന്ധാരിയും ശ്രീകൃഷ്ണനും സുപ്രധാന രംഗം | Kalki | ISBN 9789355660961

“മാതാ ഗാന്ധാരി! പതിയുടെ കൈ ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, പതിയോടുള്ള ബഹുമാനത്താല്‍ പത്നിയും സ്വയം സ്വന്തം കൈ ഛേദിക്കുന്നതാണോ പാതിവ്രത്യം?” – ശ്രീകൃഷ്ണന്‍

കല്‍കി 2000ല്‍ യുഗധര്‍മ്മ മാസികയില്‍ കൊടുത്തത് 2008ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പുസ്തകമായും തുടര്‍ന്ന് തുടര്‍ന്ന്, 2010 സപ്തംബര്‍ 21ലെ ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചു.

~~~~~~~~

Gandhariyum Sree Krishnanum Supradhana Rangam (Malayalam)
(Gandhari and Sree Krishna Most Important Scene)
Author: Kalki
Publisher: Kalki
Address:
Kalkipuri, Edavannappara, Malappuram Dt. – 673645, Kerala, India. Ph: 0483 2724372. Whatsapp: 7907456154. Website: shop.kalkipuri.com
Copyright © Kalki.
(All rights reserved, including the right of reproduction in whole or in part in any form.)
DTP & Design: Kalkipuri

Digital First Edition: 05 Oct 2021
Digital Edition ISBN: 9789355660961
ISBN Format: Digital Download and Online
Price: Free

Paperback 1st Edition: Oct 2008. 2nd Edition: 11 Nov 2008.
Paperback 1st & IInd Edition Printed at: S.T.Reddiar & Sons, Ernakulam.

~~~~~~~~

ചരിത്രപരമായ ഋഷിപ്രോക്ത തെളിവുകള്‍

ഗാന്ധാരി ഒരിക്കലും കണ്ണ്‌കെട്ടിയിട്ടില്ല, ശ്രീകൃഷണനുമായുള്ള ആദ്യ കൂടിക്കാഴ്ച്ചക്ക് ശേഷം. കല്‍കി യഥാര്‍ത്ഥ ചരിതം വെളിപ്പെടുത്തുന്നു.

DOWNLOAD PDF BOOK

വസ്തുതകള്‍

കോടാനുകോടി മനുഷ്യരില്‍ നിന്നും പ്രത്യേകമായി ഒരാളെമാത്രം വേര്‍തിരിച്ചറിയുവാന്‍ കഴിയുന്നതെങ്ങനെ?

വ്യത്യസ്ത ഭാവങ്ങളുണ്ടാകുമെങ്കിലും ഓരോ മനുഷ്യനും ഒരു രൂപം, മുഖം, ആകൃതി, ഘടന, വിരലടയാളം തുടങ്ങിയവയുണ്ടാകും. അതില്‍ വ്യത്യാസമുണ്ടായാല്‍ മറ്റൊരാളാകും. അതുകൊണ്ടാണ് ഓരോരുത്തരേയും തിരിച്ചറിയുവാന്‍ സാധിക്കുന്നത്‌. സാര്‍വ്വജനീനമായി അംഗീകരിക്കപ്പെടുന്ന വസ്തുതയാണിത്.

ഭഗവാന്‍ ശ്രീരാമനും ശ്രീകൃഷ്ണനും രാജാവായിരുന്നു. മനുഷ്യനും അവതാരവുമാകുന്നു. അക്കാലത്തും ധാരാളം മികവുറ്റ ചിത്രകാരന്മാരും ശില്പികളും ഉണ്ടായിരുന്നു.

അക്കാലത്ത് സൂക്ഷിച്ച സപ്തമാവതാര ശ്രീരാമന്റേയും അഷ്ടമാവതാര ശ്രീകൃഷ്ണന്റേയും യാഥാര്‍ത്ഥ വിഗ്രഹവും ചിത്രവും ഇപ്പോള്‍ ലഭ്യമായിരുന്നുവെങ്കില്‍, നിരവധി ശില്പികള്‍ കൊത്തിയെടുത്ത വ്യത്യസ്ത രൂപവും മുഖവും ദേഹഘടനയും ആകൃതിയുമായി ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയുമെന്ന പേരില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അനേകം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും ശില്പങ്ങളേയും അംഗീകരിക്കുമായിരുന്നോ?
ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാര്‍ത്ഥ ചിത്രവും വിഗ്രഹവുംപോലും സൂക്ഷിച്ചു നിലനിര്‍ത്താത്തതിനാല്‍ ലഭ്യമല്ലാതിരിക്കേ അവതാര ചരിതത്തില്‍ നിന്ദിതമായ കല്പിത കഥകള്‍ കൂട്ടിച്ചേര്‍ത്ത് വികലമാക്കുവാന്‍ പ്രയാസമെന്ത്?

ഗാന്ധിജിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമായതിനാല്‍ മറ്റേതെങ്കിലും രൂപം വരച്ച് അത് ഗാന്ധിജിയാണെന്ന് കരുതി നിന്ദിക്കേണ്ടതില്ല.

ഈ നിയമം എപ്പോഴും എല്ലാവര്‍ക്കും എല്ലാ കാര്യങ്ങള്‍ക്കും ബാധകമാവുന്നു.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അറിയുക എന്ന മൗലികാവകാശത്തെ ബഹുമാനിക്കുന്നു. ആ സദുദ്ദേശ്യം മാത്രമേയുള്ളൂ. • Read More

Kalki says not to disgrace is the real grace
Kalki says not to disgrace is the real grace

നിന്ദിയ്ക്കാതിരിയ്ക്കല്‍ യഥാര്‍ത്ഥ വണ്ടിയ്ക്കല്‍

– കല്‍കി

യഥാര്‍ത്ഥ അഷ്ടമാവതാര ശ്രീകൃഷ്ണ ചരിതം

ഹസ്തിനപുരിയില്‍വെച്ച് സംരക്ഷണാധികാരി വിഷ്ണുദേവന്റെ അഷ്ടമാവതാരമായ ശ്രീകൃഷ്ണനെ ഗാന്ധാരി ആദ്യമായി ദര്‍ശിച്ചു.

അറിയാമെങ്കിലും ഇന്നാണ് കൃഷ്ണന്റെ ബാഹ്യസമ്പര്‍ക്കം ആദ്യമായി ഗാന്ധാരിയ്ക്ക് ലഭിക്കുന്നത്.

ഭക്തിയില്‍ ഉത്തമയായ ഗാന്ധാരി കൃഷ്ണനെ മധുരമായി സ്വീകരിച്ചു.

“ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് നേരില്‍ ദര്‍ശിക്കുവാന്‍ ഭാഗ്യം ലഭിച്ചത്!”

അതിഥി സല്‍ക്കാരത്തിനിടെ ഗാന്ധാരി സംഭാഷണത്തിന് ആമുഖം കുറിച്ചു.

“മാതാ ഗാന്ധാരി! കണ്ണ്കെട്ടിയാല്‍ എങ്ങനെ നമ്മുടെ ബാഹ്യദേഹത്തെ ദര്‍ശിക്കും?”

സ്വാഭാവികമായ ശ്രീകൃഷ്ണന്റെ ചോദ്യം ഗാന്ധാരിയെ അമ്പരപ്പിച്ചു.

 

കല്‍കിയുടെ സന്ദേശങ്ങള്‍-ഗാന്ധാരിയും ശ്രീകൃഷ്ണനും

ശ്രീകൃഷ്ണന്‍ ചോദ്യങ്ങള്‍ തുടര്‍ന്നു.

“കണ്ണുകെട്ടിയാല്‍ പതിയെ പരിചരിക്കുക എന്ന പാതിവൃത്യം എങ്ങനെ പാലിക്കുവാന്‍ കഴിയും?”

“ഭരണകാര്യങ്ങളില്‍ രാജാവിനെ പരിചരിച്ച് പ്രജാക്ഷേമത്തെ നിലനിര്‍ത്തുക എന്ന രാജാമഹിഷിയുടെ കര്‍ത്തവ്യത്തെ, സ്വയം കണ്ണ്കെട്ടിയാല്‍ എങ്ങനെ പൂര്‍ത്തീകരിക്കുവാന്‍ കഴിയും?”

“സന്താനങ്ങളെ ശുശ്രൂഷിക്കുകയെന്ന മാതാവിന്റെ കര്‍ത്തവ്യത്തെ സ്വയം കണ്ണുകെട്ടിയാല്‍ എങ്ങനെ നിറവേറ്റുവാന്‍ കഴിയും?”

“വ്യക്തിപരമായ കാര്യങ്ങള്‍ പരാശ്രയംകൂടാതെ നിര്‍വ്വഹിക്കുവാന്‍ സ്വയം കണ്ണുകെട്ടിയാല്‍ എങ്ങനെ സാധ്യമാകും?”

“പതിയെ പരിചരിക്കുകയെന്ന വ്രതമുള്ളവളാണ് പതിവ്രത. അവളിലാണ് പാതിവ്രത്യം കുടികൊള്ളുന്നത്. പരിചരിക്കണമെങ്കില്‍ ദേഹത്തിലെ അവയവങ്ങളെല്ലാം സാമാന്യേനയെങ്കിലും കുറ്റമറ്റതായിരിക്കണം. ക്ഷീണം, തളര്‍ച്ച, അന്ധത, അംഗവൈകല്യം, രോഗം ഇത്യാദികളുണ്ടെങ്കില്‍ എങ്ങനെ പതിയെ പരിച്ചരിക്കുവാന്‍ കഴിയും?”

“പതിയുടെ കൈ ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, പതിയോടുള്ള ബഹുമാനത്താല്‍ പത്നിയും സ്വയം സ്വന്തം കൈ ഛേദിക്കുന്നതാണോ പാതിവ്രത്യം? അതാണോ മാതൃകാപൂര്‍വ്വമായ പെരുമാറ്റം? ഭര്‍ത്താവ് രോഗിയാണെങ്കില്‍, ഭര്‍തൃപ്രീതിക്കായി ഭാര്യയും അതേപോലെ സ്വയം രോഗിയാവാന്‍ ശ്രമിക്കുന്നതാണോ പാതിവ്രത്യം?”

“ഭര്‍ത്താവ് രോഗശയ്യയിലാണെങ്കില്‍, പരിചരിക്കുക എന്ന കര്‍ത്തവ്യമുള്ള ഭാര്യ അതേപോലെ ശയ്യാവലംബിതയാവാന്‍ ശ്രമിക്കുകയാണോ അതോ പരിചരിക്കുവാന്‍ തയ്യാറെടുക്കുകയാണോ വേണ്ടത്?”

“ഭര്‍ത്താവിന് കാഴ്ചയില്ലെങ്കില്‍, കാഴ്ചയുള്ള ഭാര്യയുടെ പരിചരണം ഫലത്തില്‍ ഭര്‍ത്താവിന്റെ കാഴ്ചയായിത്തീരുകയല്ലേ?”

“അന്ധനായ ഭര്‍ത്താവിന് കാഴ്ചയുള്ള സ്ത്രീയെ ഭാര്യയായി ലഭിക്കുന്നത് ഭാഗ്യമാകുന്നു. എന്നാല്‍ അന്ധനായ ഭര്‍ത്താവിനെ പരിചരിക്കേണ്ട ഭാര്യ സ്വയം കണ്ണുകെട്ടി കാഴ്ചയെ മറച്ചാല്‍ ഭാര്യയേയും ഭര്‍ത്താവിനേയും പരിച്ചരിക്കുവാന്‍ പരിചാരികമാരേയും പരിചാരകന്മാരേയും നിയമിക്കേണ്ടിവരില്ലേ? ഭര്‍തൃപരിചരണത്തിന് അധികാരി ഭാര്യയാണ്. പരിചാരികയിലൂടെ എങ്ങനെ ഭാര്യാപരിചരണം ലഭിക്കും. അവ സദാചാരത്തിന് നിരക്കുന്നതാണോ?”

“അന്ധനായ ഭര്‍ത്താവ് രാജാവുകൂടിയാകുമ്പോള്‍ ഭാര്യയ്ക്ക് രാജമഹിഷി എന്നാ സ്ഥാനംകൂടി ലഭിക്കുന്നു. എങ്കില്‍ രാജാവിന്റെ ക്ഷേമത്തെ നിലനിര്‍ത്താനും രാജഭരണത്തെ സുഗമമായി നിര്‍വ്വഹിക്കുന്നതിനും രാജമഹിഷി സ്വയം കണ്ണ്കെട്ടിയാല്‍ എങ്ങനെ കഴിയും?”

“സന്താനങ്ങളെ പരിപാലിക്കുക എന്ന മാതാവിന്റെ കര്‍ത്തവ്യ പൂര്‍ത്തീകരണത്തിന് കാഴ്ച നിര്‍ബന്ധമാകുന്നു. അങ്ങനെയിരിക്കേ സ്വന്തം കണ്ണ്കെട്ടി കുട്ടികളെ ശുശ്രൂഷിക്കാതിരിക്കുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയല്ലേ?”

“രാജാവിന്റേയും രാജ്ഞിയുടേയും വാക്കും പ്രവൃത്തിയും തികച്ചും ധാര്‍മ്മികവും അതുകൊണ്ട് തന്നെ മാതൃകയുമായിരിക്കണം. എങ്കില്‍മാത്രമേ പ്രജകളും ധര്‍മ്മത്തില്‍ നിലകൊള്ളുകയുള്ളൂ.”

“അനുഗ്രഹമാണ് കാഴ്ചയെന്ന അസുലഭ സൗഭാഗ്യം. അത് സ്വയം നിഷ്​പ്രയോജനമാക്കുന്നത് മറ്റെന്തിനേക്കാളും കഠിനമായ അപരാധവും അഹങ്കാരവുമാകുന്നു.”

“പ്രകാശസ്വരൂപ ജനിതകാധികാരി ബ്രഹ്മലോക സരസ്വതിസമേത ബ്രഹ്മദേവന്റേയും സര്‍വ്വാധികാരി പരമഗുരു ശിവലോക പാര്‍വ്വതിസമേത ശിവദേവന്റേയും സംരക്ഷണാധികാരി വിഷ്ണുലോക ലക്ഷ്മിസമേത വിഷ്ണുദേവന്റേയും അനുഗ്രഹത്തെ അവഗണിയ്ക്കാതിരിയ്ക്കുക.”

“ധര്‍മ്മവിരുദ്ധമായ യാതൊന്നിനും നാം കൂട്ടുനില്‍ക്കുകയില്ല. അതുകൊണ്ട് പ്രഥമദര്‍ശനം കൂടിയായ ഈ വേളയില്‍ തന്നെ ധര്‍മ്മവിരുദ്ധമായ കണ്ണ്കെട്ടലിനെ അംഗീകരിക്കുകയില്ല എന്ന് വ്യക്തമാക്കുന്നു.”

“ഒരുകാര്യം നിര്‍വ്വഹിച്ചതില്‍ അപാകതയുണ്ടെന്ന് വ്യക്തമായാല്‍, പിന്നീടും പഴയതുപോലെ തുടരുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാകുന്നു. യഥാര്‍ത്ഥമായ തിരിച്ചറിവ് ലഭിച്ചാല്‍ അതിനെ അനുസരിക്കുന്നതാണ് മാതൃക.”

“സംശുദ്ധ ഭക്തിയില്‍ അധിഷ്ഠിതമായ പ്രായോഗികവും യുക്തിഭദ്രവുമായ തീരുമാനങ്ങള്‍ മാത്രമേ മാതൃകയാകൂ.”

“അഷ്ടമാവതാരമായ നമ്മുടെ സ്വരൂപദര്‍ശനമെന്ന മഹാഭാഗ്യംപോലും തിരസ്ക്കരിക്കുവാന്‍ മാത്രം ഗാന്ധാരി അഹങ്കാരിയാണോ?”

ശ്രീകൃഷ്ണന്റെ ധര്‍മ്മവാണികളാകുന്ന അമൃതവാഹിനി ഗാന്ധാരിയെ പരമാര്‍ത്ഥജ്ഞാനം ഗ്രഹിക്കുവാന്‍ സഹായിച്ചു.

ഹൊ! ശരിയെന്ന് കരുതി താന്‍ ഇത്രകാലവും തുടര്‍ന്നത് ഇത്രയ്ക്കും അബദ്ധമാണെന്ന് ഇപ്പോള്‍, സമ്പൂര്‍ണ്ണമായും ധര്‍മ്മപുരുഷനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരുവചനങ്ങള്‍ ശ്രവിച്ചപ്പോള്‍ മാത്രമാണ് വ്യക്തമായത്. എന്തുകൊണ്ട് അറിവുള്ള മറ്റാരും തന്നോട് ഇതറിയിച്ചില്ല? യാഥാര്‍ത്ഥ്യം വ്യക്തമായ ഗാന്ധാരിക്ക് കൃഷ്ണനൊഴികെ മറ്റെല്ലാവരോടും അവജ്ഞ തോന്നി.

“അറിയാത്തത് അവര്‍ക്കെങ്ങനെ വ്യക്തമാക്കുവാന്‍ കഴിയും? ആരേയും പഴിക്കാതെ സ്വന്തം പോരായ്മയെ സ്വയം പരിശോധിച്ച് തിരിച്ചറിയുക. അതാണ് ശരിയായ മാര്‍ഗ്ഗവും ക്രമവും.”

അഷ്ടമാവതാര ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗാന്ധാരിയുടെ ചിന്തകളെ തിരിച്ചറിഞ്ഞു.

തല്‍ക്ഷണം തന്നെ മാതാ ഗാന്ധാരി കണ്ണുകളുടെ കെട്ടഴിച്ചു. അഷ്ടമാവതാര ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരുസ്വരൂപത്തെ ദര്‍ശിച്ച ഗാന്ധാരി അവിടുത്തെ തൃപ്പാദപത്മങ്ങളില്‍ നമസ്ക്കരിച്ച് അനന്തകോടി പ്രണാമങ്ങള്‍ അര്‍പ്പിച്ചു.

പിന്നീടൊരിക്കലും കാഴ്ചയെ മറയ്ക്കുന്നതിനുവേണ്ടി ഗാന്ധാരി കണ്ണ്കെട്ടിയിട്ടില്ല. •

പ്രകാശ സ്വരൂപത്തില്‍ ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോകത്തിലും ശിവലോകത്തിലും വിഷ്ണുലോകത്തിലും നിലകൊള്ളുന്ന ദേവവര്‍ഗ്ഗത്തിന്റെ (ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ) യഥാര്‍ത്ഥ നിയമങ്ങളും ആരാധനാക്രമങ്ങളും അറിയുന്നതിന് കല്‍കിപുരി ക്ഷേത്ര നിയമങ്ങള്‍ വായിയ്ക്കുക.

ml Original photos of Deva Varga BrahmaDeva ShivaDeva VishnuDeva are not available - Kalki

Kalkipuri Temple
Kalki is the founder of Kalkipuri Temple, situated in the birth place, Edavannappara, Malappuram Dt. – 673645, Kerala, India. Ph: 04832724372, kalkipuri.com.