ബാല്യകാലം മുതല്‍ക്കേ തൊഴില്‍ വൈദഗ്ദ്ധ്യത്തിന് ആവശ്യമായ പരിശീലനമാണ് വിദ്യാദ്ധ്യയനത്തിലൂടെ അനുവദിയ്ക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍ക്ക് കവിതയും സാഹിത്യവും ഒഴിവുസമയങ്ങളില്‍ വായിയ്ക്കാവുന്നതേയുള്ളൂ. ഓരോ പ്രജയും പ്രായപൂര്‍ത്തിയാകുമ്പോള്‍ തൊഴില്‍ചെയ്ത് ജീവിയ്ക്കാനുള്ള കാര്യശേഷിയും വൈദഗ്ദ്ധ്യവും നേടിക്കഴിഞ്ഞിരിയ്ക്കണം എന്നത് നിര്‍ബന്ധ നിയമമായിരിയ്ക്കണം. ഉപരി പഠനം ആവശ്യമുള്ളവര്‍ക്ക് പ്രോത്സാഹനം കൊടുക്കണമെങ്കിലും, പ്രായപൂര്‍ത്തിയാകുമ്പോഴേയ്ക്കും ഏതൊരു പ്രജയും ഒരു തൊഴിലെങ്കിലും ചെയ്യുന്നതിനുള്ള പരിചയ സമ്പന്നത ആര്‍ജ്ജിച്ചിരിയ്ക്കണം. പില്‍ക്കാല ജീവിതത്തിന് പ്രയോജനപ്പെടാത്ത എന്തെല്ലാമോ പഠിക്കുന്നു എന്ന പേരില്‍ സമയം കളയാനുള്ളതല്ല വിദ്യാദ്ധ്യയനമെന്നത് ഭരണാധികാരി എപ്പോഴും ശ്രദ്ധിയ്ക്കണം. മനുഷ്യവിഭവ ശേഷിയാകുന്നു ഏറ്റവും വലിയ സമ്പാദ്യമെന്നത് ഭരണാധികാരി തിരിച്ചിറിഞ്ഞിരിയ്ക്കണം. പ്രജകളിലെ വൈഭവങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രമേ രാജ്യത്തിന്റെ ഭാവി സുസ്ഥിരമാകൂ എന്നത് ഭരണാധികാരി നിലനിര്‍ത്തേണ്ടതായ സുപ്രധാന നിയമമാകുന്നു.” ശ്രീരാമന്‍. (പേജ് 64-65. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). https://www.kalkipurana.com/ml/sreeraman/