“പ്രജകളുടെ അഭിരുചിയ്ക്ക് അനുസരിച്ച് തൊഴില്‍ അഥവാ കര്‍മം ചെയ്യുന്നതിനും മതിയായ പ്രതിഫലം ലഭിയ്ക്കുന്നതിനും ആവശ്യമായ വിദ്യാദ്ധ്യയനമാണ് പൂര്‍ണ്ണമായും സൗജന്യമായി ഭരണാധികാരി അനുവദിയ്ക്കേണ്ടത്. അഭ്യാസം, പരിശീലനം, പരിചയം, പ്രാപ്തി, പക്വത എന്നിവയ്ക്കാകുന്നു വിദ്യാദ്ധ്യയനം. ഏതൊരു തൊഴില്‍ മേഖലയിലും അഭ്യാസത്തിലൂടെ അഥവാ പഠനത്തിലൂടെ നേടിയ അറിവ് പ്രായോഗിക പരിശീലനത്തിലൂടെ പരിചയിച്ചും നൈരന്തര്യപ്രക്രിയയിലൂടെ പ്രാപ്തി നേടിയും വൈദഗ്ദ്ധ്യത്തിലൂടെ പക്വതയില്‍ നിലകൊള്ളുമ്പോള്‍ ഒരു വ്യക്തി സ്വയം പ്രയോജനപ്പെടുന്നതോടൊപ്പം രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാവുന്നു. കാര്യനിര്‍വ്വഹണങ്ങള്‍ക്ക് ഉപകാരപ്പെടുന്നു. എല്ലാവര്‍ക്കും സൗജന്യ ചികിത്സ നിര്‍ബന്ധമായും നടപ്പാക്കിയിരിയ്ക്കണം. പ്രജകളുടെ ആളോഹരി വരുമാനം വര്‍ദ്ധിയ്ക്കുന്നതോടൊപ്പം സമ്പാദ്യവും വര്‍ദ്ധിയ്ക്കണം. പ്രജകള്‍ സമ്പന്നരാവണം, സ്വകര്‍മം നിര്‍വ്വഹിച്ചുകൊണ്ട്.” ഭരണ നിര്‍വ്വഹണത്തോടൊപ്പം സ്വകര്‍മ പൂര്‍ത്തീകരണത്തിന്റെ പ്രാധാന്യവും പ്രായോഗികമായി ജീവിതത്തില്‍ എങ്ങനെ അത് നടപ്പാക്കാമെന്നും ശ്രീരാമന്‍ വിവരിച്ചു. (പേജ് 30. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More:
https://www.kalkipurana.com/ml/sreeraman/