Vicharana 1-Sree Rama-Kalki

വിചാരണ 1. ശ്രീരാമന്‍ വിധിപ്രഖ്യാപനം തുടര്‍ന്നു – “എന്നാല്‍ ഏതൊരവസരത്തെ ഏതൊരു വ്യക്തിയാണോ കുതന്ത്രങ്ങളാല്‍ ദുരുപയോഗപ്പെടുത്തുന്നത്, അതും തികച്ചും മാതൃരാജ്യത്തെ തന്നെ തകര്‍ക്കുന്നതും, പ്രജാക്ഷേമത്തെ ഹനിക്കുന്നതും, ഭരണത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതും, ക്ഷേമം പ്രാവര്‍ത്തികമാക്കുന്നതിനെ തടസ്സപ്പെടുത്തുന്ന ദുര്‍മ്മാര്‍ഗ്ഗത്തെ സ്വീകരിച്ച് ദേശദ്രോഹമെന്ന കുറ്റത്തിനും വഞ്ചനക്കും ഗൂഢാലോചനയ്ക്കും കൂട്ടുനില്‍ക്കുന്നതും കാരണമായിത്തീരുന്നതും, നിശ്ചയം, തുടര്‍ന്നൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കുവാന്‍ കുറ്റക്കാരെ മാതൃകാപൂര്‍വ്വം കഠിനമായി ശിക്ഷിക്കേണ്ടതാണ്. പരസ്പരം വൈരാഗ്യം സൃഷ്ടിച്ച് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുവാന്‍ ശ്രമിച്ച മന്ഥര കുറ്റത്തിനാസ്പദമായ കൃത്യം നിര്‍വ്വഹിക്കുവാന്‍ ആവശ്യമായ പ്രേരണയാണ് നല്‍കിയത്. പ്രേരണാകുറ്റം അതീവ ഗൗരവമായ കുറ്റമാണ്. പ്രേരണയാല്‍ ചിലപ്പോള്‍ ഏതൊരു വ്യക്തിയേയും കുറ്റവാളിയാക്കുവാന്‍ സാധിച്ചേക്കാം. കുറ്റം ചെയ്ത വ്യക്തിയേക്കാള്‍ കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിച്ച വ്യക്തിയാണ് അപകടകാരി. ആദ്യം കുറ്റകൃത്യം രൂപംകൊള്ളുന്നത് കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച വ്യക്തിയിലാണ്. അതിനാല്‍ യഥാര്‍ത്ഥ കുറ്റവാളി കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച വ്യക്തിയാണ്. കുറ്റകൃത്യം നിര്‍വ്വഹിച്ച വ്യക്തിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച വ്യക്തി ചൂഷണം ചെയ്ത് കുറ്റവാളിയാക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കുറ്റകൃത്യം ചെയ്യുന്നത് പ്രേരിപ്പിച്ച വ്യക്തി തന്നെയാണ്. പക്ഷെ പ്രേരിപ്പിച്ച വ്യക്തിയെ പ്രത്യക്ഷത്തില്‍ കാണുകയില്ലായെന്ന് മാത്രം. കുറ്റകൃത്യം ആദ്യമായി ആസൂത്രണം ചെയ്തവര്‍ അത് നടപ്പിലാക്കുവാന്‍ ആവശ്യമായവരെ പ്രേരിപ്പിച്ചും നിര്‍ബന്ധിപ്പിച്ചും ചെയ്യിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനാല്‍ പ്രേരണ നല്‍കി ആസൂത്രണം ചെയ്തവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. കുറ്റം ചെയ്തവരേക്കാള്‍ ആദ്യമായി ആസൂത്രണം ചെയ്ത് പ്രേരിപ്പിച്ചവരാണ് കുറ്റക്കാരില്‍ പ്രമുഖര്‍. അതിനാല്‍ അത്തരമൊരു കുറ്റക്കാരിയായ മന്ഥരയെ മാതൃകാപൂര്‍വ്വം ശിക്ഷിച്ചേ മതിയാകൂ. അത് എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് സഭയ്ക്ക് തീരുമാനങ്ങള്‍ അറിയിക്കാം.” ശ്രീരാമന്‍ സഭയ്ക്ക് അവസരം കൊടുത്തു. “ആയുഷ്‌ക്കാലം കല്‍ത്തുറുങ്കിലടക്കുക. വഞ്ചകിയും രാജ്യദ്രോഹിയുമായ മന്ഥരയെ ആയുഷ്‌ക്കാലം കല്‍ത്തുറുങ്കിലടക്കുക.” സഭയൊന്നാകെ ആവശ്യപ്പെട്ടു. “എല്ലാവരുടേയും തീരുമാനത്തെ നാം സ്വീകരിക്കുന്നു. സേനാപതേ! ഈ നിമിഷം മുതല്‍ ആയുഷ്‌ക്കാലം മുഴുവന്‍ വിദുഷി മന്ഥരയെ കല്‍ത്തുറുങ്കില്‍ അടയ്ക്കുക.” ശ്രീരാമന്‍ ആജ്ഞാപിച്ചു.
“ഏതൊരു വിഷയവും കാലതാമസമില്ലാതെ പ്രായോഗികമായി പരിഹരിക്കുമ്പോള്‍ അതിനാല്‍ സംഭവിക്കേണ്ടതായ അനിഷ്ടങ്ങള്‍ ഒഴിവാക്കാം.”
ധര്‍മത്തില്‍ നിലകൊള്ളുന്ന ശ്രീരാമന്‍ സ്വയം ധര്‍മമായിത്തീരുന്നു. പ്രജകള്‍ നീതിനിര്‍വ്വഹണത്തിന് സാക്ഷികളായി. (പേജ് 59. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/