Vanaprastham-Sree Rama-Kalki

വാനപ്രസ്ഥം 1. “യുക്തിഭദ്രമായ ഭക്തിയാണ് സ്വീകാര്യം. പ്രായോഗികമായിരിക്കണം ഭക്തിയും വിശ്വാസവും. ജീവിതത്തിന് മുതല്‍കൂട്ടായിരിക്കണം ഭക്തിയും വിശ്വാസവും. അതിന് സ്ഥൂലാര്‍ത്ഥവും സൂക്ഷ്മാര്‍ത്ഥവും പരമാര്‍ത്ഥവും ഗ്രഹിയ്ക്കണം. മനോകാമനകളോടെ കര്‍മ്മം ചെയ്യാതിരിക്കുന്നതിനുള്ള പരിശീലനത്തെയാണ് വാനപ്രസ്ഥംകൊണ്ട് ഉദ്ദേശിച്ചത്. കര്‍മ്മങ്ങളില്‍നിന്നും വിട്ടുനില്‍ക്കാതേയും, എന്നാല്‍ കര്‍മ്മങ്ങളില്‍ ആസക്തരാകാതേയും കര്‍മ്മം ചെയ്യുന്നതിനുള്ള പരശീലനമാണ് വാനപ്രസ്ഥം എന്ന ജീവിത രീതികൊണ്ട് ഉദ്ദേശിക്കുന്നത്. കര്‍മ്മങ്ങളില്‍നിന്നും കുടുംബ ബന്ധങ്ങളില്‍നിന്നും രാജ്യകാര്യങ്ങളില്‍നിന്നും വേര്‍പെട്ട് ഏകാന്തവാസം നയിക്കലോ വനാന്തരങ്ങളില്‍ അലയലോ അല്ല. സ്വയം സ്വസ്വരൂപത്തെ അറിഞ്ഞ് സ്വയം നിര്‍വ്വഹിക്കേണ്ടത് മമതയും ആഗ്രഹവുമില്ലാതെ ചെയ്തുപൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നതിനുള്ള തീവ്രപരിശീലനമാണ് വാനപ്രസ്ഥം. ജീവിതത്തില്‍നിന്നുമുള്ള ഒളിച്ചോട്ടമല്ല വാനപ്രസ്ഥം.” – ശ്രീരാമന്‍. (പേജ് 62. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/