കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും മകനും കല്‍കിയുടെ പിതാവുമായ രാമകൃഷ്ണന്‍ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ 5/3/2008-ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത ഒസ്യത്തിലെ 3-ാം പേജിലെ 1-ാം ഖണ്ഡികയില്‍ നിന്നുമുള്ളത് അതേപ്രകാരം താഴെ കൊടുക്കുന്നു. (9-7-2010ന് കല്‍കിയുടെ പിതാവ് മരിച്ചു). ”എന്റെ ആണ്‍മക്കളില്‍ ഇളയ മകനായ കല്‍കി സന്യാസിയായതിനാല്‍ കുടുംബസ്വത്ത് പാടില്ലായെന്ന് കല്‍കി തന്നെ എന്നോട് അറിയിച്ചതിനാലും സ്വന്തം ഉടമസ്ഥതയില്‍ കല്‍കിയ്ക്ക് വീടും പൂജാമുറിയും (ക്ഷേത്രം) ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ ഉള്ളതിനാലും അവിടെ താമസിച്ചു വരുന്നതിനാലും, എന്റെ ഈ ഒസ്യത്തില്‍ എന്റെ സ്വത്തുവഹകളുടെ അവകാശ ത്തില്‍ കല്‍കിയെ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതും ആകുന്നു. എന്നാല്‍ എന്റേയും ഭാര്യ ശാരദയുടേയും ആണ്‍മക്കളില്‍ ഇളയ മകനായ കല്‍കിയ്ക്ക് ഞങ്ങളുടെ മകനെന്ന സ്വാതന്ത്ര്യവും അവകാശവും എല്ലായ്‌പ്പോഴുമുണ്ടായിരിക്കും. അത് തടയുവാന്‍ നന്ദകുമാറിനും സുഗതകുമാരിയ്ക്കും അ ധികാരമില്ല. എന്റേയും ശാരദയുടേയും കാലശേഷമുള്ള ഞങ്ങളുടെ സ്വത്തുവഹകളില്‍ അവകാശം വേണ്ടതില്ലായെങ്കിലും ഞങ്ങളുടെ ഇളയ മകനെന്ന അവകാശവും സ്വാതന്ത്ര്യവും സര്‍വ്വദാ കല്‍കിയ്ക്ക് ഉണ്ടായിരിയ്ക്കുന്നതാണ്. എന്റേയും ശാരദയുടേയും ഏറ്റവും ഇളയ മകനായ സന്യാസിയുമായ കല്‍കി കുടുംബസ്വത്ത് സ്വീകരിയ്ക്കുവാന്‍ പാടില്ല എന്ന് തീരുമാനിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഒരു സന്യാസി അങ്ങനെയായിരിക്കണം. പത്മകുമാരി അമ്മ എന്ന ഭക്ത ഈശ്വര പ്രാര്‍ത്ഥനയായി കല്‍കിയ്ക്ക് അര്‍പ്പിച്ച പണംകൊണ്ടാണ് കല്‍കി ജന്മസ്ഥലമായ എടവണ്ണപ്പാറയില്‍ സ്ഥലം വാങ്ങി വീടും പൂജാമുറിയും (ക്ഷേത്രം) നിര്‍മ്മിച്ചത്. അത് എന്റേയും ശാരദയുടേയും അറിവിലുള്ളതാണ്. ദേവഹിതപ്രകാരം ലോകത്തിന് ഉപകരിക്കുന്ന പ്രയോജനപ്രദമായ കാര്യങ്ങള്‍ മാത്രമേ ഒരു സന്യാസി ചെയ്യുവാന്‍ പാടുള്ളൂ-വ്യാപാരോദ്ദേശത്തോടെ പാടില്ല-എന്നത് ഇത്തരുണത്തി ല്‍ സ്മരണീയമാണ്. അതാണ് ഞങ്ങളുടെ ഇളയ മകന്‍ ചെയ്തത്. അവസാനത്തെ ജന്മമാണ് യഥാര്‍ത്ഥ സന്യാസം എന്ന് കല്‍കി അറിയിച്ചിട്ടുണ്ട്. സ്വയം സന്യാസിയാവുകയാണ്. അതിന് സ്വയം വ്യക്തതയുണ്ടായിരിക്കണം. ഈശ്വരനെ സ്വയം ഉപാധിരഹിതമായി അറിഞ്ഞ് സ്വയം വ്യക്തതയു ണ്ടായിരിക്കണം. അച്ഛന്‍, അമ്മ മുതലായ സ്ഥാനത്തുള്ളവരെ അഥവാ കുടുംബ ബന്ധങ്ങളെ നിഷേധിക്കലോ നിന്ദിക്കലോ അല്ല, പകരം ബന്ധനമാകാതിരിക്കുന്നതിനുള്ള സ്വയം വ്യക്തത അഥവാ സ്വാതന്ത്ര്യം നിലനിര്‍ത്തുകയാണ് സന്യാസിയുടെ ധര്‍മ്മം. ആകാശത്തുനിന്ന് പ്രത്യക്ഷപ്പെടുകയല്ല ആരും, മാതാവ് പ്രസവിച്ച് പോറ്റി വളര്‍ത്തിയതുകൊണ്ടാണ്. ബന്ധങ്ങളെ നിഷേധിക്കാതേയും നിന്ദിക്കാതേയും എന്നാല്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയും പ്രാരാബ്ധകര്‍മ്മങ്ങള്‍ അനുഭവിച്ച്തീര്‍ത്തു കൊണ്ട് മമതാബന്ധന വിമുക്തി സ്വയം നിലനിര്‍ത്തി മുക്തി പ്രാപിക്കുന്നതാണ് സന്യാസം. കല്‍കി അറിയിച്ചത് ഇങ്ങനെയാണ്. ആ നിലയ്ക്ക് വളരെ ഭവ്യതയോടേയും വിനയത്തോടെയുമാണ് കുടുംബ സ്വത്ത് വേണ്ടായെന്ന് കല്‍കി അറിയിച്ചതിനെ ഞങ്ങള്‍ അനുസരിക്കുന്നത്. ഇത് സുഗതകുമാരിയും നന്ദകുമാറും മറ്റ് കുടുംബക്കാരും ഓര്‍ക്കേണ്ടതാണ്. ജനിച്ചത് മുതല്‍ക്കേ ഈശ്വര ഭക്തിയു മായി ജീവിയ്ക്കുന്ന രീതിയെയാണ് കല്‍കി അനുസരിച്ചത്. ഞങ്ങള്‍ അതിന് തടസ്സം നില്‍ക്കുന്നില്ല.” Read More: https://www.kalkipuri.com/rules-ml/