Samskaram-Kalki

“പ്രാഥമികമായി, എന്താണ് സംസ്ക്കാരമെന്നത് അറിഞ്ഞിരിയ്ക്കണം. സമാധാനത്തിനും, പ്രായോഗികതയ്ക്കും, വ്യക്തി സ്വാതന്ത്ര്യത്തിനും, കുടുംബബന്ധങ്ങളെ ക്രിയാത്മകമാക്കി ജീവിതത്തെ പ്രശോഭിതമായി നിലനിര്‍ത്തുവാനും, പരസ്പര സൗഹൃദത്തിനും, വിവേചനങ്ങളില്ലാതിരിക്കുന്നതിനും, യോജിപ്പോടെ നയിയ്ക്കുന്നതിനും, രാജ്യത്ത് സദ്‌ഭരണം നിലനിര്‍ത്തി പ്രജാക്ഷേമം പൂര്‍ത്തീകരിച്ച് ജീവിതാവശ്യങ്ങള്‍ പൊതു നന്മയോടെ നേടിയെടുക്കുന്നതിനും, വിശ്വാസ-അവിശ്വാസ വേര്‍തിരിവില്ലാതെ മനുഷ്യത്വത്തില്‍ നിലകൊള്ളുന്നതിനും, വരും തലമുറകള്‍ക്ക് സ്വസ്ഥമായ ജീവിതാന്തരീക്ഷം ഒരുക്കുന്നതിനും വേണ്ടിയുള്ള ജീവിതരീതിയാണ് സംസ്ക്കാരം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരം സംസ്ക്കാരത്തെ തനിമയോടെ നിലനിര്‍ത്തുവാന്‍ സാധിക്കുന്നതിലാണ് വിജയം. കെട്ടുറപ്പുള്ള രാജ്യത്തിനു മാത്രമേ ഇപ്രകാരം സംസ്ക്കാരം നിലനിര്‍ത്തുവാന്‍ സാധിക്കൂ. അധിനിവേശം വൈദേശികതയുടെ വേരുറപ്പിക്കും.” – ശ്രീരാമന്‍ (പേജ് 19. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമ ഘട്ട സുപ്രധാന രംഗം). Read More: kalkipurana.com/ml/sreeraman/