Kshema Rashtram 6-Sree Rama-Kalki

ക്ഷേമരാഷ്ട്രം 6. “ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ പ്രജാക്ഷേമം പ്രാവര്‍ത്തികമാക്കും. വ്യാപാരോ ദ്ദേശ്യമില്ലാതെ കൃഷിയെ വ്യവസായികാടിസ്ഥാനത്തില്‍ വ്യാപകമാക്കി പ്രജാക്ഷേമത്തിന് പ്രാരംഭം കുറിക്കും. ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. പ്രജകള്‍ എല്ലാവരും എല്ലാ സംരംഭങ്ങളിലും സ്ഥാപനങ്ങളിലും ഉടമസ്ഥരാകും. പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും ജീവിതാവശ്യത്തിന് വേണ്ടതെല്ലാം കൃത്യതയോടെ കലര്‍പ്പില്ലാതെ അഥവാ മായം ചേര്‍ക്കാതെ വളരെ കുറഞ്ഞ വിലയില്‍ വിശ്വസിച്ച് ഉപയോഗിയ്ക്കാവുന്ന രീതിയില്‍ പ്രജകള്‍ക്ക് ലഭിയ്ക്കും. ഓരോ പ്രദേശങ്ങളേയും ഉള്‍പ്പെടുത്തി രാജ്യത്തെ പ്രജകളുടെ ആകെ എണ്ണം കൃത്യമായി ശേഖരിയ്ക്കും. അവശത അനുഭവിയ്ക്കുന്നവര്‍ക്കുള്ള സംരക്ഷണത്തിന് പ്രാധാന്യം നല്‍കും.” – ശ്രീരാമന്‍. (പേജ് 63. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/