ക്ഷേമരാഷ്ട്രം 5. “രാജാവ് എന്ന സ്ഥാനത്ത് നിലകൊള്ളുന്ന വ്യക്തി രാജാധികാരത്തെ ഉപയോഗിക്കേണ്ടത് പ്രജാക്ഷേമത്തിനായിരിക്കണം. എങ്കില്‍ മാത്രമേ ക്ഷേമാധിഷ്ഠിത ഭരണം പ്രാവര്‍ത്തികമാകൂ. ഭരണാധികാരി അഥവാ രാജാവ് പ്രജകളോട് കച്ചവടം ചെയ്യരുത്. ഭരണം നികുതിയിലൂടെ വരുമാനം ലഭിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗമല്ല. ഭരണം വ്യാപാരമല്ല. പ്രജകള്‍ നികുതിയിലൂടെ വരുമാനമുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗവുമല്ല. ഭരണം പ്രജാക്ഷേമത്തെ പ്രാവര്‍ത്തികമാക്കുവാനായി സ്ഥാനാധികാരങ്ങളെ അടിസ്ഥാനമാക്കി അനുവദിച്ചതാകുന്നു. ഭരണത്തിനുള്ള അധികാരം അനുവദിക്കുന്ന ഒരു രാജ്യത്തെ സുപ്രധാന സ്ഥാനമാണ് രാജാവ് അഥവാ ഭരണാധികാരി. പ്രജകളില്‍നിന്നും പിരിവെടുത്തല്ല പ്രജാക്ഷേമം നടപ്പാക്കേണ്ടത്. മക്കളില്‍നിന്നും പിരിവെടുത്തിട്ടല്ല മാതാപിതാക്കള്‍ മക്കളെ സംരക്ഷിയ്ക്കേണ്ടത്. മക്കളെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ക്ക് സ്വയം ശേഷിയുണ്ടായിരിക്കണം. എങ്കിലേ പരസ്പര ബഹുമാനത്താല്‍ അത് കാര്യക്ഷമമാകൂ.” – ശ്രീരാമന്‍. (പേജ് 65. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/