ക്ഷേമരാഷ്ട്രം 3. “ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമല്ലെങ്കില്‍, കുടുംബത്തിന് വേണ്ടിയുള്ള പാര്‍പ്പിടം, സന്താനങ്ങളുടെ വിദ്യാദ്ധ്യയനം, വിവാഹം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ ആജീവനാന്തം പ്രയത്നം. ഒരു ജീവിതം മുഴുവന്‍ ഏതാനും പേരുടെ കാര്യത്തിനു വേണ്ടി മാത്രം ആഹുതി ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. അതിനിടയില്‍ രാജ്യസേവനത്തിന് സാധിയ്ക്കുന്നില്ലാ എന്നത് അവഗണിയ്ക്കുവാന്‍ വയ്യ. ഏതാനും പേര്‍ അതിസമ്പന്നരും മറ്റു ചിലര്‍ സമ്പന്നരും അവശേഷിയ്ക്കുന്ന ഭൂരിഭാഗം പരമ ദരിദ്രരുമായിരിയ്ക്കും. രാജനീതിപ്രകാരം ഈ അസമത്വം നമ്മുടെ രാജ്യത്ത് നിലനില്‍ക്കാതിരിയ്ക്കുവാനുള്ള നടപടികള്‍ നിര്‍ബന്ധമായും പ്രാരംഭത്തില്‍ തന്നെ നടപ്പാക്കിയിരിയ്ക്കണം.” – ശ്രീരാമന്‍. (പേജ് 66. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/