Kshema Rashtram 1-Sree Rama-Kalki

“നികുതി സമ്പ്രദായങ്ങള്‍ നിര്‍ത്തലാക്കും. ആഹാരം, വസ്ത്രം മുതലായ ജീവിതാവശ്യത്തിന് ആവശ്യമായതെല്ലാം പ്രജകളെല്ലാം ഉടമസ്ഥരായ ഉടമസ്ഥാവകാശ പദ്ധതികള്‍ വഴിയുള്ള സംരംഭങ്ങളിലൂടേയും സ്ഥാപനങ്ങളിലൂടേയും രാജാവിന് അഥവാ ഭരണാധികാരിയ്ക്ക് വരുമാനവും സമ്പാദ്യവും ആര്‍ജ്ജിയ്ക്കുവാന്‍ സാധിയ്ക്കുന്നതിനാല്‍ നികുതി പിരിയ്ക്കേണ്ട ആവശ്യമില്ല. എല്ലാത്തിനും കൃത്യമായ രേഖകള്‍ സൂക്ഷിക്കണം. അതാത് മേഖലകളില്‍ വൈദഗ്ദ്ധ്യവും കാര്യപ്രാപ്തിയുമുള്ള പരിണിതപ്രജ്ഞരായ മികച്ച വ്യക്തികളെ മാത്രമായിരിയ്കണം ഓരോ സംരംഭങ്ങളിലും ഉള്‍പ്പെടുത്തേണ്ടത്. അവരുടെ ക്രിയാത്മകമായ സേവനവും സഹകരണവും പ്രജാക്ഷേമത്തിന് അനുകൂല ഘടകങ്ങളായി ഭരണാധികാരി പ്രയോജനപ്പെടുത്തിയിരിയ്ക്കണം.” ശ്രീരാമന്‍ തുടര്‍ന്നു. (പേജ് 64). പ്രസ്തുത സംരംഭങ്ങളില്‍ നിന്നുമുള്ള ചെലവു കിഴിച്ചുള്ള മിച്ച സംഖ്യയില്‍ പകുതി രാഷ്ട്രത്തിന്റെ കരുതല്‍ ധനത്തിലേയ്ക്കും അവശേഷിയ്ക്കുന്ന പകുതി ഉടമസ്ഥരുടെ ക്ഷേമത്തിനായുള്ള വിഹിതമായും ചേര്‍ക്കപ്പെടും. നികുതി ഏര്‍പ്പെടുത്താതെ പ്രജകള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ സൗജന്യമായി ചെയ്തുകൊടുക്കുന്നതിനുള്ള ധനസമാഹരണം ഭരണാധികാരിയ്ക്ക് ഇപ്രകാരം ആര്‍ജ്ജിയ്ക്കാം. ഉടമസ്ഥാവകാശ പദ്ധതിയില്‍ നിന്നുള്ള ആകെയുള്ള മിച്ച സംഖ്യയുടെ പകുതിയില്‍ നിന്നും എല്ലാ മാസവും ജീവിതാവശ്യത്തിന് മതിയായ നിശ്ചിത സംഖ്യ ഓരോ കുടുംബത്തിനും അനുവദിച്ചിരിയ്ക്കണം. അതോടൊപ്പം പ്രജകള്‍ക്ക് പലിശ രഹിത വായ്പകളും ലഭ്യമാകും. പ്രജകള്‍ക്കെല്ലാം അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.” ശ്രീരാമന്‍ തുടര്‍ന്നു. (പേജ് 66-67). (യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/