വസ്തുതകള്‍. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല. കോടാനുകോടി മനുഷ്യരില്‍ നിന്നും ഒരാളെ മാത്രം വേര്‍തിരിച്ചറിയുവാന്‍ കഴിയുന്നതെങ്ങനെ? വ്യത്യസ്ത ഭാവങ്ങളുണ്ടാകുമെങ്കിലും ഓരോ മനുഷ്യനും ഒരു രൂപം, മുഖം, ആകൃതി, ഘടന, വിരലടയാളം തുടങ്ങിയവയുണ്ടാകും. അതില്‍ വ്യത്യാസമുണ്ടായാല്‍ മറ്റൊരാളാകും. സാര്‍വ്വജനീനമായി അംഗീകരിയ്ക്കപ്പെടുന്ന വസ്തുതയാണിത്. ഭഗവാന്‍ ശ്രീരാമനും ശ്രീകൃഷ്ണനും രാജാവായിരുന്നു. മനുഷ്യനും അവതാരവുമാകുന്നു. അക്കാലത്തും ധാരാളം മികവുറ്റ ചിത്രകാരന്മാരും ശില്പികളും ഉണ്ടായിരുന്നു. അക്കാലത്ത് സൂക്ഷിച്ച സപ്താവതാര ശ്രീരാമന്റേയും അഷ്ടമാവതാര ശ്രീകൃഷ്ണന്റേയും യഥാര്‍ത്ഥ വിഗ്രഹവും ചിത്രവും ഇപ്പോള്‍ ലഭ്യമായിരുന്നുവെങ്കില്‍, നിരവധി ശില്‍പികള്‍ കൊത്തിയെടുത്ത വ്യത്യസ്ത രൂപവും മുഖവും ദേഹഘടനയും ആകൃതിയുമായി ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയുമെന്നപേരില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അനേകം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും ശില്പങ്ങളേയും അംഗീകരിക്കുമായിരുന്നോ? ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാര്‍ത്ഥ ചിത്രവും വിഗ്രഹവും പോലും സൂക്ഷിച്ചു നിലനിര്‍ത്താത്തതിനാല്‍ ലഭ്യമല്ലാതിരിക്കേ അവതാര ചരിതത്തില്‍ നിന്ദിതമായ കല്പിത കഥകള്‍ കൂട്ടിച്ചേര്‍ത്ത് വികലമാക്കുവാന്‍ പ്രയാസമെന്ത്? ഗാന്ധിജിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമായതിനാല്‍ മറ്റേതെങ്കിലും രൂപം വരച്ച് അത് ഗാന്ധിജിയാണെന്ന് കരുതി നിന്ദിക്കേണ്ടതില്ല. നിന്ദിക്കാതിരിക്കല്‍ യഥാര്‍ത്ഥ വന്ദിക്കല്‍ – കല്‍കി