കല്കി അവതാരം- ചരിത്രപരമായ തെളിവുകള്‍, ചിത്രങ്ങള്‍, സന്ദേശങ്ങള്‍…..
Patented Kalkipuri Insect Free Oil Lamps. Fully Covered Removable Lid for Lamp To Prevent the Fall of Insects into Oil. Patent Pending. Regd. Design Patent Nos. 225592, 301639 & 316090-001. Inventor: Kalki. Kalkipuri, Edavannappara, Malappuram Dt. – 673645, Kerala, India. 0483 2724372.. Whatsapp: 7907456154. Email: support@kalkipuri.com. Web. shop.kalkipuri.com.
Patented Kalkipuri Insect Free Oil Lamps. Fully Covered Removable Lid for Lamp To Prevent the Fall of Insects into Oil. Patent Pending. Regd. Design Patent Nos. 225592 and 301639. Inventor: Kalki, Kalkipuri, Edavannappara, Malappuram Dt. – 673645, Kerala, India. 0483 2724372. Email: kalki@kalkipuri.com. Web. kalkipuri.com.
Patented Kalkipuri Insect Free Oil Lamps. Fully Covered Removable Lid for Lamp To Prevent the Fall of Insects into Oil. Patent Pending. Regd. Design Patent Nos. 225592, 301639 & 316090-001. Inventor: Kalki. Kalkipuri, Edavannappara, Malappuram Dt. – 673645, Kerala, India. 0483 2724372.. Whatsapp: 7907456154. Email: support@kalkipuri.com. Web. shop.kalkipuri.com.
ക്ഷേമരാഷ്ട്രം 2. “എല്ലാവര്‍ക്കും അതാത് സ്ഥാനപ്രകാരം ക്ഷേമം ലഭ്യമാകുക എന്നതാണ് സമത്വത്താല്‍ ഉദ്ദേശിക്കുന്നത്. അതിനാണ് ക്ഷേമാധിഷ്ഠിത ഭരണം. തൊഴിലാളി എന്നതും മുതലാളി എന്നതും വ്യക്തി നിലകൊള്ളുന്ന രണ്ട് സ്ഥാനങ്ങള്‍ മാത്രമാണ്. തൊഴിലാളി എന്നതും മുതലാളി എന്നതും വ്യക്തിയിലെ രണ്ട് ഘടകങ്ങള്‍ മാത്രമാണ്. കേന്ദ്രീകരിക്കേണ്ടത് ഉടമസ്ഥര്‍ എന്ന സ്ഥാനത്തിലേക്കായിരിക്കണം. പ്രജകളെല്ലാം ഉടമസ്ഥരായിരിക്കണം. ആവശ്യമുള്ളിടങ്ങളില്‍ തൊഴിലാളിയാകുന്നതിനും മുതലാളിയാകുന്നതിനും ഉടമസ്ഥരായ പ്രജകള്‍ തന്നെ യഥാ തെയ്യാറാകണം.” – ശ്രീരാമന്‍. (പേജ് 66. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
ക്ഷേമരാഷ്ട്രം 3. “ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമല്ലെങ്കില്‍, കുടുംബത്തിന് വേണ്ടിയുള്ള പാര്‍പ്പിടം, സന്താനങ്ങളുടെ വിദ്യാദ്ധ്യയനം, വിവാഹം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് മാതാപിതാക്കളുടെ ആജീവനാന്തം പ്രയത്നം. ഒരു ജീവിതം മുഴുവന്‍ ഏതാനും പേരുടെ കാര്യത്തിനു വേണ്ടി മാത്രം ആഹുതി ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. അതിനിടയില്‍ രാജ്യസേവനത്തിന് സാധിയ്ക്കുന്നില്ലാ എന്നത് അവഗണിയ്ക്കുവാന്‍ വയ്യ. ഏതാനും പേര്‍ അതിസമ്പന്നരും മറ്റു ചിലര്‍ സമ്പന്നരും അവശേഷിയ്ക്കുന്ന ഭൂരിഭാഗം പരമ ദരിദ്രരുമായിരിയ്ക്കും. രാജനീതിപ്രകാരം ഈ അസമത്വം നമ്മുടെ രാജ്യത്ത് നിലനില്‍ക്കാതിരിയ്ക്കുവാനുള്ള നടപടികള്‍ നിര്‍ബന്ധമായും പ്രാരംഭത്തില്‍ തന്നെ നടപ്പാക്കിയിരിയ്ക്കണം.” – ശ്രീരാമന്‍. (പേജ് 66. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
ക്ഷേമരാഷ്ട്രം 4. “കുടുംബമായി വസിയ്ക്കുന്നതിനുള്ള ഭവനങ്ങള്‍, വിദ്യാദ്ധ്യയനം, വിവാഹം, ചികിത്സ തുടങ്ങിയവയെല്ലാം ഒരു രാജ്യത്തെ ഭരണാധികാരി അവകാശമായി, അതിനാല്‍ സൗജന്യമായി, പ്രജകള്‍ക്ക് അനുവദിയ്ക്കുമ്പോള്‍ മാത്രമേ ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമാകൂ എന്ന അടിസ്ഥാന നിയമത്തിന് പ്രാധാന്യം കൊടുത്ത് മാത്രമേ രാജാവ് പ്രവര്‍ത്തിയ്ക്കുവാന്‍ പാടുള്ളൂ. പ്രജകളുടെ അടിസ്ഥാനാവശ്യങ്ങള്‍ രാജ്യം അനുവദിയ്ക്കുന്നു; പ്രജകള്‍ എല്ലാവരുടെയും ക്ഷേമത്തിനായി രാജ്യത്തിനു വേണ്ടി പ്രയത്‌നിയ്ക്കുവാന്‍ തയ്യാറാകുന്നു, പ്രതിഫലം സ്വീകരിച്ചുകൊണ്ട് തന്നെ. ഉടമസ്ഥാവകാശ പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍ ഓരോ പ്രജയും എല്ലാ സംരംഭത്തിലും ഉടമസ്ഥനായിരിയ്ക്കും അഥവാ ഉടമസ്ഥയായിരിയ്ക്കും.” – ശ്രീരാമന്‍. (പേജ് 66. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
ക്ഷേമരാഷ്ട്രം 5. “രാജാവ് എന്ന സ്ഥാനത്ത് നിലകൊള്ളുന്ന വ്യക്തി രാജാധികാരത്തെ ഉപയോഗിക്കേണ്ടത് പ്രജാക്ഷേമത്തിനായിരിക്കണം. എങ്കില്‍ മാത്രമേ ക്ഷേമാധിഷ്ഠിത ഭരണം പ്രാവര്‍ത്തികമാകൂ. ഭരണാധികാരി അഥവാ രാജാവ് പ്രജകളോട് കച്ചവടം ചെയ്യരുത്. ഭരണം നികുതിയിലൂടെ വരുമാനം ലഭിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗമല്ല. ഭരണം വ്യാപാരമല്ല. പ്രജകള്‍ നികുതിയിലൂടെ വരുമാനമുണ്ടാക്കുന്നതിനുള്ള മാര്‍ഗ്ഗവുമല്ല. ഭരണം പ്രജാക്ഷേമത്തെ പ്രാവര്‍ത്തികമാക്കുവാനായി സ്ഥാനാധികാരങ്ങളെ അടിസ്ഥാനമാക്കി അനുവദിച്ചതാകുന്നു. ഭരണത്തിനുള്ള അധികാരം അനുവദിക്കുന്ന ഒരു രാജ്യത്തെ സുപ്രധാന സ്ഥാനമാണ് രാജാവ് അഥവാ ഭരണാധികാരി. പ്രജകളില്‍നിന്നും പിരിവെടുത്തല്ല പ്രജാക്ഷേമം നടപ്പാക്കേണ്ടത്. മക്കളില്‍നിന്നും പിരിവെടുത്തിട്ടല്ല മാതാപിതാക്കള്‍ മക്കളെ സംരക്ഷിയ്ക്കേണ്ടത്. മക്കളെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ക്ക് സ്വയം ശേഷിയുണ്ടായിരിക്കണം. എങ്കിലേ പരസ്പര ബഹുമാനത്താല്‍ അത് കാര്യക്ഷമമാകൂ.” – ശ്രീരാമന്‍. (പേജ് 65. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
ക്ഷേമരാഷ്ട്രം 6. “ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ പ്രജാക്ഷേമം പ്രാവര്‍ത്തികമാക്കും. വ്യാപാരോ ദ്ദേശ്യമില്ലാതെ കൃഷിയെ വ്യവസായികാടിസ്ഥാനത്തില്‍ വ്യാപകമാക്കി പ്രജാക്ഷേമത്തിന് പ്രാരംഭം കുറിക്കും. ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. പ്രജകള്‍ എല്ലാവരും എല്ലാ സംരംഭങ്ങളിലും സ്ഥാപനങ്ങളിലും ഉടമസ്ഥരാകും. പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും ജീവിതാവശ്യത്തിന് വേണ്ടതെല്ലാം കൃത്യതയോടെ കലര്‍പ്പില്ലാതെ അഥവാ മായം ചേര്‍ക്കാതെ വളരെ കുറഞ്ഞ വിലയില്‍ വിശ്വസിച്ച് ഉപയോഗിയ്ക്കാവുന്ന രീതിയില്‍ പ്രജകള്‍ക്ക് ലഭിയ്ക്കും. ഓരോ പ്രദേശങ്ങളേയും ഉള്‍പ്പെടുത്തി രാജ്യത്തെ പ്രജകളുടെ ആകെ എണ്ണം കൃത്യമായി ശേഖരിയ്ക്കും. അവശത അനുഭവിയ്ക്കുന്നവര്‍ക്കുള്ള സംരക്ഷണത്തിന് പ്രാധാന്യം നല്‍കും.” – ശ്രീരാമന്‍. (പേജ് 63. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
വാനപ്രസ്ഥം 1. “യുക്തിഭദ്രമായ ഭക്തിയാണ് സ്വീകാര്യം. പ്രായോഗികമായിരിക്കണം ഭക്തിയും വിശ്വാസവും. ജീവിതത്തിന് മുതല്‍കൂട്ടായിരിക്കണം ഭക്തിയും വിശ്വാസവും. അതിന് സ്ഥൂലാര്‍ത്ഥവും സൂക്ഷ്മാര്‍ത്ഥവും പരമാര്‍ത്ഥവും ഗ്രഹിയ്ക്കണം. മനോകാമനകളോടെ കര്‍മ്മം ചെയ്യാതിരിക്കുന്നതിനുള്ള പരിശീലനത്തെയാണ് വാനപ്രസ്ഥംകൊണ്ട് ഉദ്ദേശിച്ചത്. കര്‍മ്മങ്ങളില്‍നിന്നും വിട്ടുനില്‍ക്കാതേയും, എന്നാല്‍ കര്‍മ്മങ്ങളില്‍ ആസക്തരാകാതേയും കര്‍മ്മം ചെയ്യുന്നതിനുള്ള പരശീലനമാണ് വാനപ്രസ്ഥം എന്ന ജീവിത രീതികൊണ്ട് ഉദ്ദേശിക്കുന്നത്. കര്‍മ്മങ്ങളില്‍നിന്നും കുടുംബ ബന്ധങ്ങളില്‍നിന്നും രാജ്യകാര്യങ്ങളില്‍നിന്നും വേര്‍പെട്ട് ഏകാന്തവാസം നയിക്കലോ വനാന്തരങ്ങളില്‍ അലയലോ അല്ല. സ്വയം സ്വസ്വരൂപത്തെ അറിഞ്ഞ് സ്വയം നിര്‍വ്വഹിക്കേണ്ടത് മമതയും ആഗ്രഹവുമില്ലാതെ ചെയ്തുപൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്നതിനുള്ള തീവ്രപരിശീലനമാണ് വാനപ്രസ്ഥം. ജീവിതത്തില്‍നിന്നുമുള്ള ഒളിച്ചോട്ടമല്ല വാനപ്രസ്ഥം.” – ശ്രീരാമന്‍. (പേജ് 62. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
ക്ഷേമരാഷ്ട്രം 7. “വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വീഴ്ചകളും പോരായ്മകളും പരിശോധിച്ച് മെച്ചപ്പെടുത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ഓരോ സംരംഭത്തിലും സ്ഥാപനത്തിലും ഉണ്ടായിരിയ്ക്കണം. ഓരോ പ്രദേശങ്ങളില്‍ നിന്നുമുള്ള തല്‍സമയ വിവരങ്ങള്‍ ശേഖരിയ്ക്കണം.” – ശ്രീരാമന്‍. (പേജ് 64. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
വാനപ്രസ്ഥം 2. “വാനപ്രസ്ഥമെന്നതിന്റെ സൂക്ഷ്മാര്‍ത്ഥം ഗ്രഹിക്കണം. ഒരിക്കലും കര്‍മ്മത്തില്‍നിന്നും കര്‍ത്തവ്യത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. കൃത്യതയോടെയുള്ള കര്‍ത്തവ്യപൂര്‍ത്തീകരണമാണ് ജീവനെ ബന്ധനങ്ങളില്‍നിന്നും വാസനകളില്‍ നിന്നും സ്വതന്ത്രമാക്കി മോക്ഷപ്രാപ്തിയേകുന്നത്. സദുദ്ദേശ്യത്തോടെ ധാര്‍മ്മികമായി സര്‍വ്വദാ പ്രജകള്‍ക്ക് ഹിതകരമായത് നിര്‍വ്വഹിക്കുവാന്‍ സാധിക്കുകയാണ് ഏറ്റവും വലിയ സുകൃതം. കര്‍ത്തവ്യങ്ങളില്‍നിന്നും പിന്‍തിരിയാതിരിക്കുക.” – ശ്രീരാമന്‍. (പേജ് 62. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
വിചാരണ 1. ശ്രീരാമന്‍ വിധിപ്രഖ്യാപനം തുടര്‍ന്നു – “എന്നാല്‍ ഏതൊരവസരത്തെ ഏതൊരു വ്യക്തിയാണോ കുതന്ത്രങ്ങളാല്‍ ദുരുപയോഗപ്പെടുത്തുന്നത്, അതും തികച്ചും മാതൃരാജ്യത്തെ തന്നെ തകര്‍ക്കുന്നതും, പ്രജാക്ഷേമത്തെ ഹനിക്കുന്നതും, ഭരണത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതും, ക്ഷേമം പ്രാവര്‍ത്തികമാക്കുന്നതിനെ തടസ്സപ്പെടുത്തുന്ന ദുര്‍മ്മാര്‍ഗ്ഗത്തെ സ്വീകരിച്ച് ദേശദ്രോഹമെന്ന കുറ്റത്തിനും വഞ്ചനക്കും ഗൂഢാലോചനയ്ക്കും കൂട്ടുനില്‍ക്കുന്നതും കാരണമായിത്തീരുന്നതും, നിശ്ചയം, തുടര്‍ന്നൊരിക്കലും അങ്ങനെ സംഭവിക്കാതിരിക്കുവാന്‍ കുറ്റക്കാരെ മാതൃകാപൂര്‍വ്വം കഠിനമായി ശിക്ഷിക്കേണ്ടതാണ്. പരസ്പരം വൈരാഗ്യം സൃഷ്ടിച്ച് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുവാന്‍ ശ്രമിച്ച മന്ഥര കുറ്റത്തിനാസ്പദമായ കൃത്യം നിര്‍വ്വഹിക്കുവാന്‍ ആവശ്യമായ പ്രേരണയാണ് നല്‍കിയത്. പ്രേരണാകുറ്റം അതീവ ഗൗരവമായ കുറ്റമാണ്. പ്രേരണയാല്‍ ചിലപ്പോള്‍ ഏതൊരു വ്യക്തിയേയും കുറ്റവാളിയാക്കുവാന്‍ സാധിച്ചേക്കാം. കുറ്റം ചെയ്ത വ്യക്തിയേക്കാള്‍ കുറ്റം ചെയ്യുന്നതിന് പ്രേരിപ്പിച്ച വ്യക്തിയാണ് അപകടകാരി. ആദ്യം കുറ്റകൃത്യം രൂപംകൊള്ളുന്നത് കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച വ്യക്തിയിലാണ്. അതിനാല്‍ യഥാര്‍ത്ഥ കുറ്റവാളി കുറ്റം ചെയ്യുവാന്‍ പ്രേരിപ്പിച്ച വ്യക്തിയാണ്. കുറ്റകൃത്യം നിര്‍വ്വഹിച്ച വ്യക്തിയെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച വ്യക്തി ചൂഷണം ചെയ്ത് കുറ്റവാളിയാക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കുറ്റകൃത്യം ചെയ്യുന്നത് പ്രേരിപ്പിച്ച വ്യക്തി തന്നെയാണ്. പക്ഷെ പ്രേരിപ്പിച്ച വ്യക്തിയെ പ്രത്യക്ഷത്തില്‍ കാണുകയില്ലായെന്ന് മാത്രം. കുറ്റകൃത്യം ആദ്യമായി ആസൂത്രണം ചെയ്തവര്‍ അത് നടപ്പിലാക്കുവാന്‍ ആവശ്യമായവരെ പ്രേരിപ്പിച്ചും നിര്‍ബന്ധിപ്പിച്ചും ചെയ്യിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനാല്‍ പ്രേരണ നല്‍കി ആസൂത്രണം ചെയ്തവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. കുറ്റം ചെയ്തവരേക്കാള്‍ ആദ്യമായി ആസൂത്രണം ചെയ്ത് പ്രേരിപ്പിച്ചവരാണ് കുറ്റക്കാരില്‍ പ്രമുഖര്‍. അതിനാല്‍ അത്തരമൊരു കുറ്റക്കാരിയായ മന്ഥരയെ മാതൃകാപൂര്‍വ്വം ശിക്ഷിച്ചേ മതിയാകൂ. അത് എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ച് സഭയ്ക്ക് തീരുമാനങ്ങള്‍ അറിയിക്കാം.” ശ്രീരാമന്‍ സഭയ്ക്ക് അവസരം കൊടുത്തു. “ആയുഷ്‌ക്കാലം കല്‍ത്തുറുങ്കിലടക്കുക. വഞ്ചകിയും രാജ്യദ്രോഹിയുമായ മന്ഥരയെ ആയുഷ്‌ക്കാലം കല്‍ത്തുറുങ്കിലടക്കുക.” സഭയൊന്നാകെ ആവശ്യപ്പെട്ടു. “എല്ലാവരുടേയും തീരുമാനത്തെ നാം സ്വീകരിക്കുന്നു. സേനാപതേ! ഈ നിമിഷം മുതല്‍ ആയുഷ്‌ക്കാലം മുഴുവന്‍ വിദുഷി മന്ഥരയെ കല്‍ത്തുറുങ്കില്‍ അടയ്ക്കുക.” ശ്രീരാമന്‍ ആജ്ഞാപിച്ചു. “ഏതൊരു വിഷയവും കാലതാമസമില്ലാതെ പ്രായോഗികമായി പരിഹരിക്കുമ്പോള്‍ അതിനാല്‍ സംഭവിക്കേണ്ടതായ അനിഷ്ടങ്ങള്‍ ഒഴിവാക്കാം.” ധര്‍മത്തില്‍ നിലകൊള്ളുന്ന ശ്രീരാമന്‍ സ്വയം ധര്‍മമായിത്തീരുന്നു. പ്രജകള്‍ നീതിനിര്‍വ്വഹണത്തിന് സാക്ഷികളായി. (പേജ് 59. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
സ്ഥാപനങ്ങള്‍ക്കോ സംരംഭങ്ങള്‍ക്കോ രാജാവ് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിലും അതാത് സമയങ്ങളിലോ അതിനുമുമ്പോ ഉണ്ടായിരുന്ന വ്യക്തികളുടെ പേര് ഉപയോഗിയ്ക്കാന്‍ പാടില്ല. രാജ്യത്തിന്റെ പേരിനോടൊപ്പം ഉദ്ദേശ്യമെന്താണോ അത് മാത്രമായിരിയ്ക്കണം. ഉദാഹരണമായി രാജ്യ നാമധേയത്തോടൊപ്പം ചികിത്സാലയം, വിദ്യാദ്ധ്യയനകേന്ദ്രം തുടങ്ങിയവ. – ശ്രീരാമന്‍. (പേജ് 68. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). https://www.kalkipurana.com/ml/sreeraman/
“പ്രജകളുടെ അഭിരുചിയ്ക്ക് അനുസരിച്ച് തൊഴില്‍ അഥവാ കര്‍മം ചെയ്യുന്നതിനും മതിയായ പ്രതിഫലം ലഭിയ്ക്കുന്നതിനും ആവശ്യമായ വിദ്യാദ്ധ്യയനമാണ് പൂര്‍ണ്ണമായും സൗജന്യമായി ഭരണാധികാരി അനുവദിയ്ക്കേണ്ടത്. അഭ്യാസം, പരിശീലനം, പരിചയം, പ്രാപ്തി, പക്വത എന്നിവയ്ക്കാകുന്നു വിദ്യാദ്ധ്യയനം. ഏതൊരു തൊഴില്‍ മേഖലയിലും അഭ്യാസത്തിലൂടെ അഥവാ പഠനത്തിലൂടെ നേടിയ അറിവ് പ്രായോഗിക പരിശീലനത്തിലൂടെ പരിചയിച്ചും നൈരന്തര്യപ്രക്രിയയിലൂടെ പ്രാപ്തി നേടിയും വൈദഗ്ദ്ധ്യത്തിലൂടെ പക്വതയില്‍ നിലകൊള്ളുമ്പോള്‍ ഒരു വ്യക്തി സ്വയം പ്രയോജനപ്പെടുന്നതോടൊപ്പം രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാവുന്നു. കാര്യനിര്‍വ്വഹണങ്ങള്‍ക്ക് ഉപകാരപ്പെടുന്നു. എല്ലാവര്‍ക്കും സൗജന്യ ചികിത്സ നിര്‍ബന്ധമായും നടപ്പാക്കിയിരിയ്ക്കണം. പ്രജകളുടെ ആളോ ഹരി വരുമാനം വര്‍ദ്ധിയ്ക്കുന്നതോടൊപ്പം സമ്പാദ്യവും വര്‍ദ്ധിയ്ക്കണം. പ്രജകള്‍ സമ്പന്നരാവണം, സ്വകര്‍മം നിര്‍വ്വഹിച്ചുകൊണ്ട്.” ഭരണ നിര്‍വ്വഹണത്തോടൊപ്പം സ്വകര്‍മ പൂര്‍ത്തീകരണത്തിന്റെ പ്രാധാന്യവും പ്രായോഗികമായി ജീവിതത്തില്‍ എങ്ങനെ അത് നടപ്പാക്കാമെന്നും ശ്രീരാമന്‍ വിവരിച്ചു. (പേജ് 30. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
ബാല്യകാലം മുതല്‍ക്കേ തൊഴില്‍ വൈദഗ്ദ്ധ്യത്തിന് ആവശ്യമായ പരിശീലനമാണ് വിദ്യാദ്ധ്യയനത്തിലൂടെ അനുവദിയ്ക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍ക്ക് കവിതയും സാഹിത്യവും ഒഴിവുസമയങ്ങളില്‍ വായിയ്ക്കാവുന്നതേയുള്ളൂ. ഓരോ പ്രജയും പ്രായപൂര്‍ത്തിയാകുമ്പോള്‍ തൊഴില്‍ചെയ്ത് ജീവിയ്ക്കാനുള്ള കാര്യശേഷിയും വൈദഗ്ദ്ധ്യവും നേടിക്കഴിഞ്ഞിരിയ്ക്കണം എന്നത് നിര്‍ബന്ധ നിയമമായിരിയ്ക്കണം. ഉപരി പഠനം ആവശ്യമുള്ളവര്‍ക്ക് പ്രോത്സാഹനം കൊടുക്കണമെങ്കിലും, പ്രായപൂര്‍ത്തിയാകുമ്പോഴേയ്ക്കും ഏതൊരു പ്രജയും ഒരു തൊഴിലെങ്കിലും ചെയ്യുന്നതിനുള്ള പരിചയ സമ്പന്നത ആര്‍ജ്ജിച്ചിരിയ്ക്കണം. പില്‍ക്കാല ജീവിതത്തിന് പ്രയോജനപ്പെടാത്ത എന്തെല്ലാമോ പഠിക്കുന്നു എന്ന പേരില്‍ സമയം കളയാനുള്ളതല്ല വിദ്യാദ്ധ്യയനമെന്നത് ഭരണാധികാരി എപ്പോഴും ശ്രദ്ധിയ്ക്കണം. മനുഷ്യവിഭവ ശേഷിയാകുന്നു ഏറ്റവും വലിയ സമ്പാദ്യമെന്നത് ഭരണാധികാരി തിരിച്ചിറിഞ്ഞിരിയ്ക്കണം. പ്രജകളിലെ വൈഭവങ്ങളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുമ്പോള്‍ മാത്രമേ രാജ്യത്തിന്റെ ഭാവി സുസ്ഥിരമാകൂ എന്നത് ഭരണാധികാരി നിലനിര്‍ത്തേണ്ടതായ സുപ്രധാന നിയമമാകുന്നു.” ശ്രീരാമന്‍. (പേജ് 64-65. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). https://www.kalkipurana.com/ml/sreeraman/
“നികുതി സമ്പ്രദായങ്ങള്‍ നിര്‍ത്തലാക്കും. ആഹാരം, വസ്ത്രം മുതലായ ജീവിതാവശ്യത്തിന് ആവശ്യമായതെല്ലാം പ്രജകളെല്ലാം ഉടമസ്ഥരായ ഉടമസ്ഥാവകാശ പദ്ധതികള്‍ വഴിയുള്ള സംരംഭങ്ങളിലൂടേയും സ്ഥാപനങ്ങളിലൂടേയും രാജാവിന് അഥവാ ഭരണാധികാരിയ്ക്ക് വരുമാനവും സമ്പാദ്യവും ആര്‍ജ്ജിയ്ക്കുവാന്‍ സാധിയ്ക്കുന്നതിനാല്‍ നികുതി പിരിയ്ക്കേണ്ട ആവശ്യമില്ല. എല്ലാത്തിനും കൃത്യമായ രേഖകള്‍ സൂക്ഷിക്കണം. അതാത് മേഖലകളില്‍ വൈദഗ്ദ്ധ്യവും കാര്യപ്രാപ്തിയുമുള്ള പരിണിതപ്രജ്ഞരായ മികച്ച വ്യക്തികളെ മാത്രമായിരിയ്കണം ഓരോ സംരംഭങ്ങളിലും ഉള്‍പ്പെടുത്തേണ്ടത്. അവരുടെ ക്രിയാത്മകമായ സേവനവും സഹകരണവും പ്രജാക്ഷേമത്തിന് അനുകൂല ഘടകങ്ങളായി ഭരണാധികാരി പ്രയോജനപ്പെടുത്തിയിരിയ്ക്കണം.” ശ്രീരാമന്‍ തുടര്‍ന്നു. (പേജ് 64). പ്രസ്തുത സംരംഭങ്ങളില്‍ നിന്നുമുള്ള ചെലവു കിഴിച്ചുള്ള മിച്ച സംഖ്യയില്‍ പകുതി രാഷ്ട്രത്തിന്റെ കരുതല്‍ ധനത്തിലേയ്ക്കും അവശേഷിയ്ക്കുന്ന പകുതി ഉടമസ്ഥരുടെ ക്ഷേമത്തിനായുള്ള വിഹിതമായും ചേര്‍ക്കപ്പെടും. നികുതി ഏര്‍പ്പെടുത്താതെ പ്രജകള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ സൗജന്യമായി ചെയ്തുകൊടുക്കുന്നതിനുള്ള ധനസമാഹരണം ഭരണാധികാരിയ്ക്ക് ഇപ്രകാരം ആര്‍ജ്ജിയ്ക്കാം. ഉടമസ്ഥാവകാശ പദ്ധതിയില്‍ നിന്നുള്ള ആകെയുള്ള മിച്ച സംഖ്യയുടെ പകുതിയില്‍ നിന്നും എല്ലാ മാസവും ജീവിതാവശ്യത്തിന് മതിയായ നിശ്ചിത സംഖ്യ ഓരോ കുടുംബത്തിനും അനുവദിച്ചിരിയ്ക്കണം. അതോടൊപ്പം പ്രജകള്‍ക്ക് പലിശ രഹിത വായ്പകളും ലഭ്യമാകും. പ്രജകള്‍ക്കെല്ലാം അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.” ശ്രീരാമന്‍ തുടര്‍ന്നു. (പേജ് 66-67). (യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമഘട്ട സുപ്രധാന രംഗം). Read More: https://www.kalkipurana.com/ml/sreeraman/
Kalki says “Original photos of Sree Rama & Sree Krishna are not available now.” Kalkipuri Temple is situated in the birth place of Kalki, Edavannappara, Malappuram Dt., Kerala, India. Devotees can come and pray only with good intention without any discrimination like caste, religion etc.
Kalki says “Original photos of Sree Rama & Sree Krishna are not available now.” Kalkipuri Temple is situated in the birth place of Kalki, Edavannappara, Malappuram Dt., Kerala, India. Devotees can come and pray only with good intention without any discrimination like caste, religion etc.
ശത്രുക്കളെ വേര്‍തിരിച്ച് നിര്‍ത്താമെങ്കിലും അവര്‍ക്ക് വളക്കൂറായ മിത്രഭാവേന ശത്രുക്കളെ തിരിച്ചറിയുകയാണ് പ്രധാനം. മിത്രം, മിത്രഭാവേന, ശത്രു, മിത്രഭാവേന ശത്രു എന്നിവയില്‍ ആരൊക്കെ നിലകൊള്ളുമെന്ന് പ്രാരംഭത്തില്‍ തന്നെ തിരിച്ചറിയുകയാണ് സുപ്രധാനം – കല്‍കി
ജ്യോതിര്‍മണ്ഡല (ബ്രഹ്മലോക-ശിവലോക-വിഷ്ണുലോക) പ്രകാശസ്വരൂപ ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ യഥാര്‍ത്ഥ ചിത്രം ഈ ഭൂമിയില്‍ ലഭ്യമല്ല – കല്‍കി
നാല് വിധത്തില്‍ വൈദേശിക അടിമത്തം സംഭവിയ്ക്കാം. 1. വിദേശ ഭരണത്താലുള്ള വൈദേശിക അടിമത്തം. 2. വിദേശ സംസ്ക്കാരമെന്ന പേരിലുള്ള അധാര്‍മ്മികതയാലുള്ള അടിമത്തം. 3. രാജ്യത്തെ വിഭവങ്ങളും സ്ഥലങ്ങളും സ്ഥാപനങ്ങളും വ്യാപരത്തിനെന്ന പേരില്‍ കരാറുകള്‍ വഴി ഉടമസ്ഥതയിലാക്കി കൈവശപ്പെടുത്തി രാജ്യത്തെ വിപണി കീഴടക്കി വിദേശ നിര്‍മ്മിത അഥവാ വിദേശികളുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളെ ആശ്രയിപ്പിച്ചുകൊണ്ടും കേവല തൊഴിലാളികളായി രാജ്യത്തെ പ്രജകളെ ഉപയോഗപ്പെടുത്തി രാജ്യത്തെ സമ്പത്തും വരുമാനങ്ങളും ആര്‍ജ്ജിച്ച് ഭരണ നിര്‍വ്വഹണ സംവിധാനത്തെ ചൊല്‍പ്പടിയിലാക്കുന്ന വിദൂര നിയന്ത്രിത അടിമത്തം. 4. വന്‍തോതില്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കി രാജ്യത്തെ ഭരണനിര്‍വ്വഹണ സംവിധാനങ്ങളെ സമ്മര്‍ദ്ധത്തിലാക്കി വിദേശ രാജ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ വിദൂരനിയന്ത്രണ രീതിയില്‍ നടപ്പാക്കുന്ന അടിമത്തം. – ശ്രീരാമന്‍ (പേജ് 18. യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമ ഘട്ട സുപ്രധാന രംഗം – Kalki)
ചോദ്യം: മുജ്ജന്മ ബന്ധം ഓര്‍മ്മ വന്നാല്‍ ആരുടെ കൂടെ ജീവിയ്ക്കും? ഇപ്പോള്‍ ഉള്ള ബന്ധുക്കള്‍ നമ്മുടെ അല്ലാതെ ആവില്ലേ? ഉത്തരം: ദേവങ്കല്‍ നിന്നുമുള്ള അനുവാദമാണ് സ്വയം വ്യക്തതയ്ക്ക് അടിസ്ഥാനം. പൂര്‍വ്വജന്മമുള്ളതുപോലെ പുനര്‍ജന്മവുമുള്ളതിനാല്‍ ഇന്നലെകളെ ഓര്‍മ്മിക്കുന്ന അഥവാ നാളേകളെ അറിയുന്ന ഒരാള്‍ ഇന്നിനെ അവഗണിയ്ക്കുകയും വിസ്മരിയ്ക്കുകയും ചെയ്യില്ല. ഇന്നത്തെ നിര്‍വ്വഹണമാകുന്നു നാളത്തെ അഥവാ പുനര്‍ജന്മത്തെ തീരുമാനിയ്ക്കുന്നതിലെ ഒരു ഘടകമെന്നിരിയ്‌ക്കെ ഇന്നത്തെ അഥവാ ഈ ജന്മത്തിലെ ബന്ധങ്ങളേയും ഇന്നലകളിലെ അഥവാ പൂര്‍വ്വജന്മത്തിലെ/ജന്മങ്ങളിലെ ബന്ധങ്ങളേയും നല്ല രീതിയില്‍ കോര്‍ത്തിണക്കികൊണ്ട്‌പോകും, അമിതപ്രാധാന്യമില്ലാതെ. എല്ലാം അവസരങ്ങള്‍ മാത്രമാണ്; പ്രയത്‌നത്തിലൂടെ ശ്രേഷ്ഠതയില്‍ നിലകൊള്ളുന്നതിനുള്ള അവസരങ്ങള്‍!! പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ എന്ന പുസ്തകത്തിലെ 154-ാം പേജില്‍ നിന്നുമുള്ള പ്രസക്തമായ ഭാഗം താഴെ കൊടുക്കുന്നു : ”ഇന്നില്‍ നിലകൊള്ളുന്ന സ്ഥാനാധികാരമുള്ളവര്‍ക്ക് പൂര്‍വ്വജന്മവും പുനര്‍ജന്മവും ഇന്നലെകളുടെയും നാളെകളുടെയും സമ്മേളിതാവസ്ഥ മാത്രമാണ്. വായിച്ചുകൊണ്ടിരിയ്ക്കുന്ന പുസ്തകത്തിലെ കഴിഞ്ഞ അദ്ധ്യായമാണ് പൂര്‍വ്വജന്മങ്ങള്‍. അടുത്ത അദ്ധ്യായങ്ങളാണ് പുനര്‍ജന്മങ്ങള്‍. ഇപ്പോള്‍ വായിച്ചുകൊണ്ടിരിയ്ക്കുന്ന അദ്ധ്യയമാണ് നിലവിലുള്ള ജന്മം. വായനകള്‍ക്കിടയിലെ ഇടവേളകള്‍ അനുയോജ്യ ദേഹ പരിതസ്ഥിതികള്‍ ലഭിയ്ക്കുന്നതിനുള്ള കാലതാമസവുമാകുന്നു. പക്ഷെ, ഒരു വ്യത്യാസം മാത്രം. ഇടവേളകളില്ലാതെ സ്വന്തം തീരുമാനപ്രകാരം പുസ്തകം എപ്പോള്‍ വേണമെങ്കിലും വായിച്ച് പൂര്‍ത്തിയാക്കാമെന്നതുപോലെ ശരീരധാരണം സ്വയം തീരുമാനപ്രകാരം സാധ്യമല്ല. സമുന്നത സ്ഥാനാധികാരമില്ലെങ്കില്‍ ആത്മാവ് തീരുമാനിക്കുന്നതിന്‍പ്രകാരം ശരീരധാരണം സാധ്യമല്ലെന്നര്‍ത്ഥം. ഊഴമെത്തുന്നതുവരേയ്ക്കും കാത്തിരുന്നേ പറ്റൂ. ഈ പ്രപഞ്ചത്തിലെ ഘടനപ്രകാരം ശരീരധാരണത്തിലൂടെ കര്‍മ്മശുദ്ധിവന്ന് ജീവന് മേല്‍ഗതി ലഭിയ്ക്കുന്നതിന് അനുകൂല ശരീര ധാരണം നിര്‍ബന്ധവുമാകുന്നു. നല്ല കുടുംബത്തില്‍ നല്ല മനുഷ്യനായി ജനിച്ച്, നല്ല മനുഷ്യനായി ജീവിച്ച്, നല്ല മനുഷ്യനായി തിരിച്ചുപോവുക – ഇതാകുന്നു അനുകൂല ശരീര ധാരണം.” – കല്കി
Kalki says not to disgrace is the real grace
Nadi Reader A. Sivasamy with Amit Shaw.
Kalkipuri Temple is situated in the birth place of Kalki, Edavannappara, Malappuram Dt., Kerala, India. Devotees can come and pray only with good intention without any discrimination like caste, religion etc..
[soliloquy id=”889″]