ഇക്കാലത്ത് ജനിയ്ക്കുന്ന നിരവധി പേരെക്കുറിച്ചുള്ള ഭഗവാന്‍ ശിവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണങ്ങഷണങ്ങളുള്ള മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി, വിശ്വാമിത്ര മഹര്‍ഷി, വസിഷ്ഠ മഹര്‍ഷി തുടങ്ങിയ ഭാരതീയ ഋഷിമാരാണ് എഴുതിയത്. പിന്നീട് തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന്‍ (1777-1832) പണ്ഡിതരുടെ സഹായത്തോടെ ആദി തമിഴ് ഭാഷയിലേയ്ക്ക് നാഡി ജോതിഷം എന്നും നാഡി താളിയോലകള്‍ എന്നും പേരില്‍ വിവര്‍ത്തനം ചെയ്തു. പക്ഷേ, മൂലസംസ്കൃത താളിയോലകള്‍ നിലനിര്‍ത്തിയില്ല. അതിനുശേഷം ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നുവെങ്കിലും അവരത് ചില കുടുംബങ്ങള്‍ക്ക് വിറ്റു. തമിഴ്നാട്ടിലെ വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്താണ് നാഡിതാളിയോലകളുടെ സൂക്ഷിപ്പ് കേന്ദ്രം. ഒരു അദ്ധ്യായത്തില്‍ നിരവധി ശ്ലോകങ്ങളുണ്ടാകും. ഒരു ശ്ലോകത്തില്‍ നാല് വരികളും, ഓരോ വരിയിലും മൂന്ന് പദങ്ങള്‍വീതവുമുണ്ടാകും. വിരലടയാളം മാത്രം നല്‍കുമ്പോള്‍ പേരും മറ്റ് വിശദവിവരങ്ങളും കൃത്യമായി താളിയോല നോക്കി വായിച്ചുതരുന്ന രീതി പ്രത്യേകം ശ്രദ്ധിയ്ക്കപ്പെടുന്നു. കൂടുതല്‍ വായിയ്ക്കുക.
Contents
ആദി തമിഴ് ശ്ലോകങ്ങള്‍ എഴുതിയ പുരാതന നാഡി തളിയോലയുടെ ചിത്രം (കല്‍കിയുടെ മഹാശിവനാഡി രാഷ്ട്രീയ കാണ്ഡത്തില്‍നിന്നും)
നാഡി താളിയോലകളെക്കുറിച്ച് അറിയുവാന്‍ ഈ വീഡിയോ കാണുക