കല്‍കിപുരി ക്ഷേത്ര മാഹത്മ്യത്തേയും കല്‍കിപുരി സ്ഥല കേസിനെയും സംബന്ധിച്ച് ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് അറിയിച്ചത്, അഗസ്ത്യ മഹര്‍ഷി സംസ്കൃതത്തില്‍ എഴുതിയ കല്‍കി പുരാണത്തിന്റെ ആദി തമിഴ് വിവര്‍ത്തനത്തിലെ ഏറ്റവും പ്രാധാന്യമുള്ള അദ്ധ്യായമായ മഹാശിവനാഡി ദേവരഹസ്യ കാണ്ഡത്തില്‍ (സൂക്ഷ്മാല്‍സൂക്ഷ്മ കാണ്ഡം) വ്യക്തമായി കൊടുത്തിട്ടുണ്ട്. കല്‍കിപുരി സ്ഥലകേസില്‍ കല്‍കി വിജയിയ്ക്കും. 16/8/2008ന് കല്‍കി വിജയിച്ചു.
Contents
ആദി തമിഴ് ശ്ലോകം : ഭഗവാന്‍ ശിവന്റേയും പാര്‍വതി ദേവിയുടെയും ദിവ്യസംഭാഷണം
സിക്കളത് ആത്തിവഴി തെളിവുകിട്ടും (1):18:3.
അര്‍ത്ഥം
സിക്കളത് = പ്രശ്‌നങ്ങള്‍ (കേസ്), ആത്തിവഴി=സ്വന്തം സ്വത്ത് സംബന്ധമായുള്ള, തെളിവും കിട്ടും=അനുകൂലമായി പരിഹരിയ്ക്കപ്പെടും.
ഗദ്യവിവര്‍ത്തനം
കല്‍കിപുരി സ്ഥലകേസില്‍ കല്‍കി വിജയിയ്ക്കും. സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അറിയിച്ചു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണത്തില്‍നിന്നും.
16/8/2008ന് കല്‍കി വിജയിച്ചു.
വിശദീകരണം
2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മൂത്തമകനും സംഘവും ആസൂത്രിതമായി കൃത്രിമ രേഖയുണ്ടാക്കി (ആധാരം നമ്പര്‍: 1720/2001) കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [123/2003 & 26/2007 (206/2003)] 2008 ആഗസ്ത് 16ന് കല്‍കി വിജയിച്ചു. കല്‍കിപുരിയുടെ ആകെ വിസ്തീര്‍ണ്ണം 58.472 സെന്റ് മാത്രം. 2013 മാര്‍ച്ച് 7ന് കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനുള്ള നിര്‍മ്മാണാനുമതി ലഭിച്ചു. കല്‍കിയുടെ നാഡി താളിയോലയിലും കല്‍കിപുരി സ്ഥല കേസ് സംബന്ധിച്ച് കൊടുത്തിട്ടുണ്ട്.
2003ല്‍ നടത്തിയ സ്വര്‍ണ്ണപ്രശ്നത്തിലും താംബൂലപ്രശ്നത്തിലും കല്‍കിപുരി സ്ഥലകേസ് സംബന്ധിച്ച് തെളിഞ്ഞിരുന്നു.