കല്‍കി പുരാണം- ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്

കല്‍കി പുരാണം : അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്

യഥാര്‍ത്ഥ കല്‍കി പുരാണം. കല്‍കി പുരാണം- ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്. ശിവദേവ – പാര്‍വതിദേവി ദിവ്യസംഭാഷണം. മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു. ബുക്ക്‌ വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നു. പുനര്‍ജന്മം ചരിതപരമായ തെളിവുകള്‍ എന്ന പുസ്തകത്തില്‍ സുപ്രധാന 6 അദ്ധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



പുനര്‍ജന്മം തെളിവുകള്‍: 1970 Apr 4 ന് ജനിച്ച് ഏഴ് ദിവസം ജീവിച്ച് 1971 Dec 14ന് പുനര്‍ജ്ജനിച്ചു

1970 ഏപ്രില്‍ 4ന് ശനിയാഴ്ച്ച കാലത്ത് 6 മണിയ്ക്ക് ശങ്കരന്റേയും പത്മകുമാരിയുടേയും മകനായി കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപത്തെ ഭരണങ്ങാനത്തെ IHM Hospital ല്‍ ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനുശേഷം, 1971 ഡിസംബര്‍ 14ന് കേരളത്മതിലെ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റെയും ശാരദയുടേയും ഇളയ മകനായി ജനിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന കല്‍കി അവതാര ചരിതത്തിലെ സുപ്രധാന അദ്ധ്യായമാകുന്നു ജന്മാന്തരങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് കൃത്യമായി വിശദീകരിയ്ക്കുന്ന ശിവദേവ-പാര്‍വതിദേവി – ദിവ്യസംഭാഷണം രേഖപ്പെടുത്തിയ ഋഷിപ്രോക്ത നാഡി താളിയോലകള്‍. 2013 ജൂലൈ 24 നും 2013 ആഗസ്ത് 2 നും വൈത്തീശ്വരന്‍കോവിലില്‍ വെച്ച് വായിച്ച ശ്രീമതിയുടെ നാഡി താളിയോലകളില്‍ നിന്നുമുള്ള പ്രസക്ത ഭാഗങ്ങള്‍. Read More


ആമുഖം

ഈ കാലഘട്ടം വിഷ്ണുദേവന്റെ പത്താമത്തെ അവതാരമായ കല്‍കിയുടെ ആഗമനത്തിനുള്ള സമയമാണോ അഥവാ ഇപ്പോള്‍ ഇന്ത്യയില്‍ ബ്രഹ്മാണ്ഡ സംരക്ഷണാധികാരി വിഷ്ണുദേവന്‍ ദശാവതാരത്തിലെ ദശമാവതാരമായ കല്‍കിയായി ഈ ഭൂമിയില്‍ അവതരിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് ഔദ്യോഗികമായി അറിയിക്കുന്നതിനുള്ള പരമാധികാരം സ്വയം ആവിര്‍ഭവിച്ചതും (സ്വയംഭൂ) പ്രകാശസ്വരൂപവും ശിവലോകവാസിയും സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന് മാത്രമാകുന്നു.

പൂരാതനകാലത്ത് കല്‍കിയെക്കുറിച്ചുള്ള ശിവദേവ – പാര്‍വതിദേവി ദിവ്യസംഭാഷണം ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യമഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും താളിയോലകളില്‍ സംസ്‌കൃതത്തില്‍ എഴുതിയതിന്‍റെ ആദിതമിഴ് തര്‍ജ്ജമയായ നാഡിതാളിയോലകള്‍ (നാഡിജ്യോതിഷം) വ്യക്തവും ശക്തവും കൃത്യവുമായ വിവരണങ്ങളിലൂടെ, ചരിത്രപരമായ തെളിവുകളോടെ, അന്തിമമായ തീരുമാനം അറിയിക്കുന്നു; ഇപ്പോള്‍ കല്‍കി അവതാരം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ദിവ്യത്വം സംബന്ധിച്ച് ഭാരതത്തില്‍ അംഗീകരിക്കപ്പെട്ട വിശ്വാസത്തിന്റെ രണ്ട് കോടതികളാണ് ജ്യോതിഷവും നാഡി താളിയോലകളും.

തമിഴ്‌നാട്ടിലെ വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്ത് സൂക്ഷിച്ചുവെച്ച നാഡിതാളിയോലകള്‍ എന്ന പേരിലുള്ള പുരാതന താളിയോലകളില്‍ കല്‍കിയെക്കുറിച്ച് രേഖപ്പെടുത്തിയ സുപ്രധാനമായ പന്ത്രണ്ട് അധ്യായങ്ങളിലെ (2004 ഫിബ്രവരി മുതല്‍ 2005 മാര്‍ച്ച് വരേയുള്ള കാലയളവിലും തുടര്‍ന്ന് 2013 ജൂലായ് 4നും വായിച്ചത്)  ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥം സഹിതമുള്ള ഗദ്യവിവര്‍ത്തനവുമാണ് ഈ ലേഖനത്തില്‍. അതോടൊപ്പം, 2003ല്‍ നടത്തിയ സ്വര്‍ണ്ണപ്രശ്‌നത്തിലും താംബൂലപ്രശ്‌നത്തിലും തെളിഞ്ഞ സുപ്രധാന ദേവവിധിയുമുണ്ട്.


പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ – കല്‍കി

ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്‍റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്‍റെ പുനര്‍ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം. ആകെ ശ്ലോകങ്ങള്‍ 70. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.


Book Punarjanmam Cover


 

BUY BOOK ON OFFICIAL WEBSITE

BUY PAPERBACK ON AMAZON

BUY BOOK ON FLIPKART

BUY KINDLE EDITION ON AMAZON

DOWNLOAD BOOK AS PDF

FOR ONLINE READING

കല്‍കി പുരാണം – അഗസ്ത്യ മഹര്‍ഷി എഴുതിയത്


കല്‍കിയുടെ സന്ദേശം: ജനിതകം-ക്രമം-സംരക്ഷ (G.O.P.)


കല്‍കി അവതാരം : ജ്യോതിഷത്തില്‍


Kalki

kalkipurana.com