അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും. “നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മഹാത്മ്യം പ്രസിദ്ധമാകും.” പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച് ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു.
മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.
Contents
ആദിതമിഴ് ശ്ലോകവും മലയാള ഗദ്യവിവര്‍ത്തനവും
അവതാരം വെളിപ്പെടുമേ എനതരുളാലെ (1):25:2.
കല്‍കി അവതാര മഹാത്മ്യം നമ്മുടെ ദിവ്യവാണികളാല്‍ പ്രസിദ്ധമാകും. ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു.
കല്‍കി അവതാര മാഹാത്മ്യം
ഈ ആധുനിക കാലഘട്ടത്തില്‍ അവതരിക്കുന്ന വിഷ്ണുദേവന്റെ ദശാവതാരത്തിലെ ദശമാവതാരമായ കല്‍കിയെക്കുറിച്ചുള്ള ഔദ്യോഗിക വിളംബരംകൂടിയാകുന്നു ഭഗവാന്‍ ശിവന്റെ ദിവ്യമായ ആജ്ഞകള്‍. പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന്‍ പാര്‍വതി ദേവിയോട് കൃത്യമായി പേരുകളും ജനനതിയ്യതിയും മാതാപിതാക്കളുടെ പേരും വിദ്യാഭ്യാസ യോഗ്യതയും ഔദ്യോഗിക നിര്‍വ്വഹണവും കല്‍കിപുരി ക്ഷേത്രവും മുതല്‍ പൂര്‍വ്വാവതാര വൃത്താന്തങ്ങള്‍വരെയല്ലാം അറിയിച്ചത് കല്‍കി അവതാര ആഗമന സമയം ഇതുതന്നെയാണ് എന്ന് ഓര്‍മ്മപ്പെടുത്തുവാന്‍കൂടിയാകുന്നു. ഗ്രന്ഥങ്ങളില്‍ കൂട്ടിചേര്‍ക്കലുകള്‍ വരുത്തി കല്‍കി അവതാര ആഗമന സമയത്തെ മാറ്റിമറിച്ചാലും, അതിനെയൊക്കെ പ്രതിരോധിയ്ക്കാനാവശ്യമായത് ചെയ്തുവെയ്ക്കാന്‍ ശിവദേവനും ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും പുരാതന കാലത്ത് തന്നെ അറിയാമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം, ക്ലൈമാക്സില്‍ മാത്രമേ സസ്പെന്‍സ് വെളിപ്പെടുകയുള്ളൂ എന്ന കഥാമുഹൂര്‍ത്തംപോലെ ദൃശ്യമിഴിവേകുന്നു.
കല്‍കിപുരി ക്ഷേത്ര നിര്‍മ്മാണം 2001 to 2020
കൂടുതല്‍ വായിയ്ക്കുക: പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍