ലേഖനങ്ങള്‍

Vivekananda reincarnated as Kalki (from Kalki Purana by Agastya and Vishvamitra)

വിവേകാനന്ദന്‍ പുനരവതരിച്ചു: കല്‍കി പുരാണം പൂര്‍വജന്മകാണ്ഡം

വിവേകാനന്ദന്‍ കല്‍കിയായി പുനരവതരിച്ചു” പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ശിവദേവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു (കല്‍കി പുരാണം – ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്). “വിഷ്ണുദേവന്‍ വിവേകാനന്ദനായി അവതരിച്ച് ദൗത്യം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കേ, നാം തിരിച്ചു വിളിച്ചു. അതിനുശേഷം, ഇക്കാലത്ത്, കല്‍കിയായി പുനരവതരിച്ചു.” ശിവദേവന്‍റെ ദിവ്യവാണികള്‍.

കല്‍കിയുടെ പൂര്‍വ്വാവതാര ശൃംഖലയില്‍, ചരിത്രപുരുഷനെന്ന് ലോകം സ്വീകരിച്ച വിവേകാനന്ദന്‍ എന്ന ആധുനിക നവോത്ഥാന നായകന്റെ രംഗപ്രവേശനം അതിമനോഹരമായി ഉള്‍ച്ചേര്‍ത്ത്, അത്യന്താധുനിക പുരോഗതി കൈവരിയ്ക്കുന്ന ശാസ്ത്രലോകത്തോട് ശരീരശാസ്ത്രമല്ല ജന്മാന്തരങ്ങളെന്ന മഹാസമസ്യയുടെ ഗതിവിഗതികളെക്കുറിച്ചുള്ള യഥാര്‍ത്ഥ ജീവശാസ്ത്രമെന്ന് വ്യക്തമായി ഓര്‍മ്മപ്പെടുത്തുകയാണ് ശിവദേവന്‍.

കല്‍കിയുടെ സന്ദേശം: അഗസ്ത്യന്‍, വിശ്വാമിത്രന്‍, വസിഷ്ഠന്‍ എന്നിവരെക്കുറിച്ച്‌.

kalki ml-brahma-shiva-vishnu 750x600px

മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയത്. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

സുപ്രധാന ആദിതമിഴ് ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും

ശിവദേവ – പാര്‍വതിദേവി ദിവ്യസംഭാഷണം

അരുള്‍വടിവായ്‌  നിന്‍ട്രിടുവീര്‍ അയ്യന്‍പാദം (2):1:1:1,2,3.
അടിതൊഴുത്‌ മകന്‍ശാന്തി ദേവിയാനും (2):1:2:1,2,3.

അരുള്‍വടിവായ്‌=ദിവ്യസ്വരൂപത്തില്‍, നിന്‍ട്രിടുവീര്‍=നിലകൊള്ളുന്ന, അടിതൊഴുത്‌=നമസ്ക്കരിച്ച്,  മകന്‍ശാന്തി=മകന്റെ ശാന്തികാണ്ഡം (പൂര്‍വജന്മകാണ്ഡം), ദേവിയാനും=നാം പാര്‍വതി ദേവി.

ഉപചാരങ്ങള്‍ അര്‍പ്പിച്ച്, സ്വയം പാര്‍വതി ദേവിയെന്നു പരിചയപ്പെടുത്തി, കല്‍കിയെ സംബന്ധിച്ച ദേവരഹസ്യങ്ങള്‍ അറിയിക്കണമെന്ന് ഭഗവാന്‍ ശിവനോട് അപേക്ഷിച്ചു. സംപ്രീതനായ ഭഗവാന്‍ ശിവന്‍ കല്‍കിയുടെ അവതാര സുദിനവും വിവേകാനന്ദ പൂര്‍വ്വാവതാര ദേവരഹസ്യവും മാലോകര്‍ക്കായി അറിയിച്ചു.

ഇരുള്‍വാരാ എനൈകേട്ട അന്‍മ്പുദേവി (2):1:3:1,2,3.
ഇവന്‍തണക്ക് ഗോപകുമാര്‍ നാമംകണ്ട് (2):1:4:1,2,3.
കണ്ട്പിന്‍ അഖിലാനന്ദ സ്വാമിയാകി (2):2:1:1,2,3.
കൂരിടവേ ദശമാവതാരം കല്‍കിയിന്നാള്‍ (2):2:2:1,2,3.

ഇരുള്‍വാരാ=പ്രകാശിതമായ, എനൈകേട്ട=എന്നോട് ചോദിച്ച, അന്‍മ്പുദേവി=പ്രിയദേവി, ഇവന്‍തണക്ക്=ഇദ്ദേഹത്തിന്റെ, ഗോപകുമാര്‍ നാമംകണ്ട്=(മാതാപിതാക്കള്‍ നല്‍കിയ) പേര് ഗോപകുമാര്‍, കണ്ട്പിന്‍ അഖിലാനന്ദ സ്വാമിയാകി=അതിനുശേഷം അഖിലാനന്ദസ്വാമിയായി, കൂരിടവേ ദശമാവതാരം കല്‍കിയിന്നാള്‍=ഇതറിയിയ്ക്കുമ്പോള്‍ ദശമാവതാരം കല്‍കി.

പ്രിയദേവി! മാതാപിതാക്കള്‍ നല്‍കിയ പേര് ഗോപകുമാര്‍. അതിനുശേഷമുള്ള സന്യാസ നാമധേയം അഖിലാനന്ദസ്വാമി. താളിയോല വായിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ദശമാവതാരം കല്‍കി.
പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ഭഗവാന്‍ ശിവന്‍ കല്‍കിയെക്കുറിച്ച് പാര്‍വതി ദേവിയോട് അറിയിച്ചു. ഔദ്യോഗിക നാമധേയം: കല്‍കി. സുപ്രധാന സ്ഥാനം: ദശമാവതാരം (ഭൂമിയെ സംരക്ഷിയ്ക്കുന്നതിനുവേണ്ടി ബ്രഹ്മാണ്ഡ സംരക്ഷണാധികാരിയായ ഭഗവാന്‍ വിഷ്ണുവിന്റെ ദശാവതാരത്തിലെ (പത്ത് അവതാരത്തിലെ) ദശമാവതാരം (പത്താമത്തെ അവതാരം).

സാധാരണ നാഡിതാളിയോലകളില്‍ ഒരു പേര് മാത്രമാണുണ്ടാവുക. വിളിപ്പേരുകളെ ഔദ്യോഗിക നാമധേയങ്ങളായ് പരിഗണിയ്ക്കുകയില്ല. അതിനു രേഖാമൂലമുള്ള പ്രാബല്ല്യമുണ്ടാകില്ല. എന്നാല്‍ കല്‍കിയുടെ പൂര്‍വ്വനാമധേയങ്ങളില്‍ ഗോപകുമാര്‍ എന്നത് എസ്എസ്‌എല്‍സി പുസ്തകത്തിലും അഖിലാനന്ദ സ്വാമി എന്നത് ട്രസ്റ്റ്‌ രേഖയിലും കല്‍കി എന്നത് കേരള ഗസറ്റ് വിജ്ഞാപനത്തിലും രേഖാമൂലം ഉള്ളതാണ്. കല്‍കിയുടെ നാഡി താളിയോലകളുടെ കൃത്യതയ്ക്ക് ഇതാവശ്യമാണ്.

(1999 ജൂലായ് 6ലെ കേരള ഗസറ്റ്പ്രകാരം ഗോപകുമാര്‍ എന്ന പേരും ഒപ്പും മാറ്റി അഖിലാനന്ദ സ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും 2000 ജനവരി 11ലെ കേരള ഗസറ്റ്പ്രകാരം അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി കല്‍കി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല. ഇപ്പോഴത്തെ നാമധേയം: കല്‍കി.).

വിരോധികൃത് ആണ്ടതിലെ തേലിന്‍തിങ്കള്‍ (1):3:3:1,2,3.
വിലമ്പിടവേ ഇരുബാന്‍യെന്‍ ശേയിന്‍വാരം (1):3:4:1,2,3.

വിരോധികൃത് ആണ്ടതിലെ=തമിഴിലെ വിരോധികൃത് (മലയാളവര്‍ഷം: 1147, ഇംഗ്ലീഷ് വര്‍ഷം: 1971), തേലിന്‍തിങ്കള്‍=തമിഴിലെ തേള്‍ (കാര്‍ത്തികൈ) മാസം (മലയാളം: വൃശ്ചികമാസം, ഇംഗ്ലീഷ്: നവംബര്‍-ഡിസംബര്‍), ഇരുബാന്‍യെന്‍=28 (ഡിസംബര്‍ 14), ശേയിന്‍വാരം=ചൊവ്വാഴ്ച്ച.

തമിഴ് കലണ്ടര്‍പ്രകാരം വിരോധികൃത് ആണ്ട് തേള്‍ മാസം 28നാണ് കല്‍കി ജനിച്ചത്‌. ആംഗലേയത്തില്‍: 1971 ഡിസംബര്‍ 14. മലയാളം കലണ്ടര്‍: 1147 വൃശ്ചികം 28.

വാരമതില്‍ സ്വാതിമീന്‍ മുടികവിവില്ല് (1):4:1.

വാരമതില്‍=ചൊവ്വാഴ്ച, സ്വാതി=ചോതി, മീന്‍=നക്ഷത്രം, മുടികവിവില്ല്=ധനു ലഗ്നത്തില്‍ ശുക്രന്‍, മുടി=ലഗ്നം, കവി=ശുക്രന്‍, വില്ല്=ധനു.

ചോതി നക്ഷത്രം. ചൊവ്വാഴ്ച്ച. ധനുലഗ്നത്തില്‍ ശുക്രന്‍.

കല്‍കിയുടെ ഗ്രഹനില

 

കല്‍കിയുടെ കുടുംബം

രാമകൃഷ്ണ ശാരദ ഈന്‍ട്രോര്‍ (2):2:3:2,3.
ഇരുതുണൈകള്‍ ആണ്‍പെണ്‍ മണവുംകണ്ടാന്‍(1):5:4.
കണ്ട്​വരര്‍  കടൈസായല്‍  ശിന്തൈമേലായ്(1):6:1.

ഈന്‍ട്രോര്‍=മാതാപിതാക്കള്‍, ഇരുതുണൈകള്‍ ആണ്‍പെണ്‍ മണവുംകണ്ടാന്‍=വിവാഹിതരായ ഒരു സഹോദരനും സഹോദരിയുമുണ്ട്, കണ്ട്​വരര്‍=അറിയുക,  കടൈസായല്‍=ഇളയ സന്തതി, ശിന്തൈമേലായ്= ഉല്‍കൃഷ്ടമായ ചിന്തകളുള്ള.

രാമകൃഷ്ണനും ശാരദയുമാണ് മാതാപിതാക്കള്‍. വിവാഹിതരായ ഒരു സഹോദരനും സഹോദരിയുമുണ്ട്, ഉല്‍കൃഷ്ടമായ ചിന്തകളുള്ള കല്‍കി  ഇളയ സന്തതിയാണ്.

കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും മൂന്ന് മക്കളില്‍ ഇളയമകനാണ് കല്‍കി.

 

വിവേകാനന്ദന്‍ കല്‍കിയായി പുനരവതരിച്ചു

ഭഗവാന്‍ ശിവന്‍ അറിയിച്ചു: വിവേകാനന്ദന്‍ കല്‍കിയായി പുനരവതരിച്ചു

അവതാരം മാളവനിന്‍ അരുളിനാലെ (1):13:1:1,2,3.
അര്‍ഭുതങ്കള്‍ നിഹയില്‍ത്തവേ വിവേകാനന്ദന്‍ (1):13:2:1,2,3.
ദിവ്യമായ്‌ പലസെവൈ ജ്ഞാനംശിന്തൈ (1):13:3:1,2,3.
തിരുപ്പണികള്‍ പലശൈയ്ത് ഇരിക്കുംകാലം (1):13:4:1,2,3.
കാലമതില്‍ നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ (1):14:1:1,2,3.
കല്‍കിയെനും അവതാരം ഇതുകാലത്തില്‍ (1):14:2:1,2,3.

അവതാരം മാളവനിന്‍=ഭഗവാന്‍ വിഷ്ണു അവതരിച്ച്, അരുളിനാലേ=ദിവ്യവാണികളാല്‍, അര്‍ഭുതങ്കിള്‍=അത്ഭുതങ്ങള്‍, നിഹയില്‍ത്തവേ=ചെയ്തും, വിവേകാനന്ദന്‍=സ്വാമി വിവേകാനന്ദനായി, ദിവ്യമായ് പലസേവൈ=പലവിധത്തിലുള്ള ഈശ്വരസേവകള്‍, ജ്ഞാനംശിന്തൈ=ജ്ഞാനിയായി തത്വചിന്തചെയ്ത് (സന്യാസിയായി), തിരുപ്പണികള്‍ പലശൈത് ഇരുക്കുംകാലം=ഈശ്വരീയവും ക്ഷേത്രസംബന്ധവുമായ പലവിധ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, കാലമതില്‍=അക്കാലത്ത്, നാന്‍അളൈത്തേന്‍=നാം അഥവാ ഞാന്‍ (ശിവന്‍) തിരിച്ചുവിളിച്ചു, അതനിന്‍പിന്നെ=അതിനുശേഷം, കല്‍കിയെനും അവതാരം ഇതുകാലത്തില്‍= ഈ കാലത്ത് കല്‍കിയായി അവതരിച്ചു.

(ശ്രീരാമനും ശ്രീകൃഷ്ണനും ശേഷം, സമീപകാലത്ത്) ഭഗവാന്‍ വിഷ്ണു വിവേകാനന്ദനായി അവതരിച്ച് ധാര്‍മ്മികപ്രബുദ്ധതയ്ക്കായി ഈശ്വര സേവ ചെയ്തുകൊണ്ടിരിക്കേ അക്കാലത്ത് നാം തിരിച്ചുവിളിച്ചു. അതിനുശേഷം ഇക്കാലത്ത് (നമ്മുടെ അനുവാദപ്രകാരം) കല്‍കിയായി അവതരിച്ചു.

പാര്‍ക്ക്മകന്‍ മുന്‍ഊഴും വങ്കദേയം(2):3:3.
ബാലകനും നരേന്ദ്രദത്ത ഇയെര്‍പേര്‍കണ്ട്(2):3:4.
കണ്ട്പിന്‍ വിവേകാനന്ദന്‍ എന്‍ട്രുമാറി(2):4:1.
കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍നാമമാഹി(2):4:2.
വണ്ണമതായ് ഗുരുവഴിയേ കണ്ട്പിടിപ്പും(2):4:3.
വലമുടനെ വലിവിരുന്ത് ദാനംകൊണ്ട്(2):4:4.
പലഏലൈ ഉദവിയത് ബോധനൈശെയ്ത്(2):5:1.
ബാലകനും വാഴ്​ന്തിട്ടാന്‍ ഇരൈസേവയോട്(2):5:2.
നലമുടനെ കണ്ടാളും ഇടൈവിട്ട്(2):5:3.
നായകനും സെന്‍ട്രതനാല്‍ ഈദുല്‍തോട്രം(2):5:4.

പാര്‍ക്ക്മകന്‍ മുന്‍ഊഴും= അറിയിച്ചുകൊണ്ടിരിക്കുന്ന മകന്റെ പൂര്‍വ്വജന്മം, പാര്‍ക്ക്=അറിയിച്ചുകൊണ്ടിരിക്കുന്ന, മുന്‍ഊഴം=പൂര്‍വ്വജന്മം, വങ്കദേയം=വങ്കദേശം (ബംഗാള്‍), ബാലകനും=ബാലനും (വാത്സല്യ സൂചകപദം), നരേന്ദ്രദത്ത= നരേന്ദ്രദത്തന്‍, ഇയെര്‍പേര്‍കണ്ട്=ശരിക്കുമുള്ള പേര്, കണ്ട്പിന്‍=അതിനുശേഷം, വിവേകാനന്ദന്‍=സ്വാമി വിവേകാനന്ദന്‍, കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍ നാമമാഹി=അക്കാലത്തെ (പൂര്‍വ്വജന്മത്തിലെ) ഗുരുവിനും ഗുരുപത്‌നിക്കും ഇപ്പോഴുള്ള മാതാപിതാക്കളുടെ പേരുകളാകുന്നു (ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും), വണ്ണമതായ്=നല്ലരീതിയില്‍, ഗുരുവഴിയേ= ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു (ആത്മീയതയില്‍), വലമുടനെ=നല്ല രീതിയില്‍, വലിവിരുന്ത്ദാനംകൊണ്ട്=അന്നദാനം ചെയ്തും, പലഏലൈ=ധാരാളം പാവങ്ങളെ, ഉദവിയതും=സഹായിച്ചും, ബോധനൈശെയ്ത്= ധാര്‍മ്മികപ്രബുദ്ധതക്കായി ഉദ്‌ബോധനങ്ങള്‍ നല്‍കിയും, ബാലകനും= വാത്സല്യപൂര്‍വ്വം കുമാരന്‍ എന്ന് വിളിക്കുന്നു, വാഴ്​ന്തിട്ടാന്‍=ജീവിച്ച്, ഇരൈസേവയോട്=ഈശ്വരസേവയില്‍, നലമുടനെ കണ്ടാളും= നല്ലരീതിയിലായെങ്കിലും, കണ്ടാളും=എങ്കിലും (എന്നിരുന്നാലും), ഇടൈവിട്ട്=പൂര്‍ത്തിയാക്കാതെ, നായകനും=നായകനായ വിവേകാനന്ദന്‍, സെന്‍ട്രതനാല്‍=തിരിച്ചുപോയതിനാല്‍, ഈദുല്‍തോട്രം= ഈ ജന്മം.

കല്‍കി വിവേകാനന്ദ പൂര്‍വ്വാവതാരത്തിലെ ഗുരുവിനോടും ഗുരുപത്നിയോടുമൊപ്പം

പൂര്‍വ്വാവതാരത്തില്‍ കല്‍കി ബംഗാളിലായിരുന്നു. മുമ്പ് വംഗദേശമെന്നായിരുന്നു ബംഗാള്‍ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് മാതാപിതാക്കള്‍ നല്‍കിയ പേര് നരേന്ദ്രദത്തന്‍ (നരേന്ദ്രനാഥ ദത്തന്‍). അതിനുശേഷം വിവേകാനന്ദന്‍ എന്ന പേര് സ്വീകരിച്ചു. ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേരുകള്‍തന്നെയായിരുന്നു (കല്‍കിയുടെ അച്ഛന്റെ പേര്: രാമകൃഷ്ണന്‍, അമ്മയുടെ പേര്: ശാരദ) പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും (ശ്രീരാമകൃഷ്ണ പരമഹംസര്‍) ഗുരുപത്‌നിയുടേയും (ശാരദാദേവി) പേരുകള്‍.

ഇപ്പോഴുള്ള കല്‍കി അവതാരത്തിന്റെ മാതാപിതാക്കളുടെ പേരായിരുന്നു കല്‍കി സമീപകാല പൂര്‍വ്വാവതാരത്തില്‍ വിവേകാനന്ദന്‍ ആയിരുന്നപ്പോഴുള്ള ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേരുകള്‍. കല്‍കിയുടെ പൂര്‍വ്വാവതാര വിവരണത്തിലെ ഏറ്റവും പ്രബലമായൊരു തെളിവാണ് ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് തുടര്‍ന്ന് അറിയിക്കുന്നത്.

പൂര്‍വ്വജന്മത്തിലെ ഗുരുവിന്റെ പേര്: ശ്രീ രാമകൃഷ്ണ പരമഹംസര്‍. ഗുരുപത്‌നിയുടെ പേര്: ശാരദാ ദേവി. ഇതില്‍നിന്നും സംബോധനകളെ മാറ്റി പേര് മാത്രമാകുമ്പോള്‍ ലഭിക്കുന്നത് കല്‍കിയുടെ ഈ ജന്മത്തിലെ മാതാപിതാക്കളുടെ (രാമകൃഷ്ണന്‍-ശാരദ) പേരാകുന്നു. ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും പ്രസിദ്ധരാണ്.

ശ്രേഷ്ഠതയോടെ ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു. വളരെ നല്ലരീതിയില്‍ അന്നദാനങ്ങള്‍ ചെയ്തും ധാരാളം ദരിദ്രരെ സഹായിച്ചും ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കിയും ഈശ്വരസേവ ചെയ്തും വീരവാണികളാല്‍ ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കി വിവേകാനന്ദന്‍ ഭാരതത്തില്‍ കൊളുത്തിയ പുത്തനുണര്‍വ്വ് ദേശവ്യാപകമായി സ്വാതന്ത്ര്യമെന്ന അവകാശത്തിന്റെ മാറ്റൊലി മുഴക്കാന്‍ കാരണമായി. ഇങ്ങനെ വിവിധ രീതികളില്‍ ഈശ്വരസേവ ചെയ്തുകൊണ്ടിരുന്ന വിവേകാനന്ദന്‍ അവതാരദൗത്യം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനു ശേഷം വീണ്ടും ഇക്കാലത്ത് കല്‍കിയായി അവതരിച്ചു. ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

ഒന്നാമത്തെ അദ്ധ്യായമായ സൂക്ഷ്മാല്‍ സൂക്ഷ്മത്തിലെ 13-ാം ശ്ലോകത്തിലും 14-ാം ശ്ലോകത്തിലെ ഒന്നും രണ്ടും വരികളിലും ഭഗവാന്‍ ശിവന്‍ തിരിച്ചുവിളിച്ചതിനാലാണ് [കാലമതില്‍ നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ (1):14:1:1. കല്‍കിയെനും അവതാരം ഇതുകാലത്തില്‍ (1):14:2:1,2,3.] വിവേകാനന്ദന്‍ തിരിച്ചുപോയതെന്നും, അതിനുശേഷം ഇക്കാലത്ത് ദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് കല്‍കിയായി പുനരവതരിച്ചതെന്നുമുള്ള ഭഗവാന്‍ ശിവന്റെ ദിവ്യവാണികളെ ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍മാത്രമേ ഈ ശ്ലോകങ്ങളുടെ ശരിയായ അര്‍ത്ഥം വ്യക്തമാകൂ.

സമീപകാല പൂര്‍വ്വാവതാരത്തില്‍ സ്വാമി വിവേകാനന്ദനായി അവതരിച്ച ഭഗവാന്‍ വിഷ്ണു തന്നെയാണ് ഇക്കാലത്ത് കല്‍കിയായി അവതരിച്ചതെന്ന് ഭഗവാന്‍ ശിവന്‍ ലോകത്തോട് വിളംബരം ചെയ്യുകയാണ്.

1863 ജനുവരി 12-ാംന് വിശ്വനാഥദത്തന്റേയും ഭുവനേശ്വരിയുടേയും മകനായി ബംഗാളില്‍ നരേന്ദ്രനാഥദത്തനായി പ്രവര്‍ത്ത നക്ഷമമായ ദിവ്യചൈതന്യം, പിന്നീട് വിശ്വപ്രസിദ്ധനും സനാതനധര്‍മ്മത്തിന്റെ യഥാര്‍ത്ഥ ഔദ്യോഗിക അധികാര കേന്ദ്രവുമായ വിവേകാനന്ദനായി പക്വതയോടെ പ്രവര്‍ത്തിച്ച് 1902 ജൂലായ് 4-ാം ന് സമാധിയായെങ്കിലും, വീണ്ടും ഭാരതത്തിലെ കേരളത്തില്‍, 1971 ഡിസംബര്‍ 14-ാംന് ചോതി നക്ഷത്രത്തില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും ഇളയ മകനായി ഗോപകുമാറായും പിന്നീട് അഖിലാനന്ദ സ്വാമിയായും, ഇതറിയിക്കുന്ന ഇക്കാലത്ത് കല്‍കി എന്ന പേരിലും അവതാരദൗത്യം നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്നു. ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ച  ഈ വിസ്മയ പ്രക്രിയ, യഥാര്‍ത്ഥത്തില്‍ പൂര്‍വ്വജന്മത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള ഉത്തരമാണ്.

ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും ആത്മാവിന്റെ പ്രയാണങ്ങളേയും പൂര്‍വ്വജന്മ-പുനര്‍ജ്ജന്മ പ്രതിഭാസങ്ങളേയും പ്രപഞ്ചവിസ്മയമെന്ന മണിച്ചെപ്പിലൊതുക്കി, ആദ്ധ്യാത്മികമെന്നോ മതപരമെന്നോ വിശ്വാസ സംഹിതകളെന്നോ വേര്‍തിരിയ്ക്കാതെ സുപ്രധാനമായും അറിഞ്ഞിരിക്കേണ്ട ജീവന്റെ ശാസ്ത്രമാണിതെന്ന്‌ ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുകയാണ് സര്‍വ്വാധികാരിയായ ഭഗവാന്‍ ശിവന്‍.

ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അത് മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും വ്യക്തമാക്കുന്നതിനുള്ള ചരിത്ര സാക്ഷ്യമായി നിലനില്‍ക്കുന്നു ഭഗവാന്‍ ശിവന്റെ ദിവ്യവാണികള്‍.

കല്‍കിയുടെ പൂര്‍വ്വാവതാര ശൃംഖലയില്‍, ചരിത്രപുരുഷനെന്ന് ലോകം സ്വീകരിച്ച വിവേകാനന്ദന്‍ എന്ന ആധുനിക നവോത്ഥാന നായകന്റെ രംഗപ്രവേശനം അതിമനോഹരമായി ഉള്‍ച്ചേര്‍ത്ത്, അത്യന്താധുനിക പുരോഗതി കൈവരിയ്ക്കുന്ന ശാസ്ത്രലോകത്തോട് ശരീരശാസ്ത്രമല്ല ജന്മാന്തരങ്ങളെന്ന മഹാസമസ്യയുടെ ഗതിവിഗതികളെക്കുറിച്ചുള്ള യഥാര്‍ത്ഥ ജീവശാസ്ത്രമെന്ന് വ്യക്തമായി ഓര്‍മ്മപ്പെടുത്തുകയാണ് ഭഗവാന്‍ ശിവന്‍.

nadi reader a sivasamy 720x720px
മഹാശിവനാഡി താളിയോലകളുടെ ഉടമസ്ഥന്‍ പരേതനായ വി.എസ്. അരുള്‍ശിവ അറുമുഖത്തിന്റെ മകന്‍ എ. ശിവസാമിയും അമിത്ഷായും.

കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം (ദേവരഹസ്യകാണ്ഡം) വായിയ്ക്കുന്നു

നാഡി റീഡര്‍ എന്‍.ശിവരാജ, വൈത്തീശ്വരന്‍കോവില്‍, തമിഴ് നാട്.
കല്‍കിയുടെ മഹാശിവനാഡി തുല്യം വിവേകാനന്ദ പൂര്‍വ്വാവതാര കാണ്ഡം (ശാന്തികാണ്ഡം) വായിച്ച നാഡി ഓഫീസ് : നാഡി റീഡര്‍ എന്‍.ശിവരാജ, വൈത്തീശ്വരന്‍കോവില്‍, തമിഴ് നാട്.

 


പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ – കല്‍കി

ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്‍റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്‍റെ പുനര്‍ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം. ആകെ ശ്ലോകങ്ങള്‍ 70. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.


Book Punarjanmam Cover


Download Book from Official Website

Download Book from Flipkart


 

kalki puranam-poorvvavatharangal 750x410px

കല്‍കി പുരാണം: പൂര്‍വ്വാവതാരങ്ങള്‍- രാമന്‍, കൃഷ്ണന്‍, വിവേകാനന്ദന്‍…

അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണത്തില്‍, ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് ഭഗവാന്‍ വിഷ്ണു തന്നെയായ കല്‍കിയുടെ പൂര്‍വ്വാവതാരങ്ങളെക്കുറിച്ച്‌ വിശദമായി അറിയിച്ചിട്ടുണ്ട്. മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

കൂടുതല്‍ വായിയ്ക്കുക

Kalki says the original photos of sree rama and sree krishna are not available now