ലേഖനങ്ങള്‍

കല്‍കി അവതാരം - കല്‍കി പുരാണം

കല്‍കി-ബയോഡാറ്റയും ചരിത്രപരമായ തെളിവുകളും

കല്‍കി-ബയോഡാറ്റയോടൊപ്പം പുരാതന കാലത്ത് അഗസ്ത്യമഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും കല്‍കിയെക്കുറിച്ച് എഴുതിവെച്ചതിന്റെ (കല്‍കി പുരാണം) തര്‍ജ്ജയായ നാഡിതാളിയോലകളില്‍ നിന്നുമുള്ള ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും ചരിത്രപരമായ തെളിവുകളായുണ്ട്.

“കല്‍കി അവതാരം നമ്മുടെ ദിവ്യവാണികളാല്‍ പ്രസിദ്ധമാകും” – സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍  [അവതാരം വെളിപ്പെടുമേ എനതരുളാലെ (1):25:2.]


പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ – കല്‍കി

ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്റെ പുനര്‍ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം. ആകെ ശ്ലോകങ്ങള്‍ 70. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.


Book Punarjanmam Cover



BUY BOOK ON OFFICIAL WEBSITE 

BUY PAPERBACK ON AMAZON

BUY BOOK ON FLIPKART

BUY KINDLE EDITION ON AMAZON

DOWNLOAD BOOK AS PDF

FOR ONLINE READING



നാമധേയം

Kalki (കല്‍കി)

Photo of Kalki
(1999 ജൂലായ് 6ലെ കേരള ഗസറ്റ്പ്രകാരം ഗോപകുമാര്‍ എന്ന പേരും ഒപ്പും മാറ്റി അഖിലാനന്ദ സ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും 2000 ജനവരി 11ലെ കേരള ഗസറ്റ്പ്രകാരം അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി കല്‍കി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല. ഇപ്പോഴത്തെ നാമധേയം: കല്‍കി.)




kalki says about agastya and visvamithra

kalki says about brahma, shiva and vishnu.

kalki says about the real facts of brahma, shiva and vishnu.



ചരിത്രസാക്ഷ്യം 1

പുരാതനകാലത്ത് ശിവദേവന്‍ പാര്‍വ്വതിദേവിയോട് കല്‍കിയെക്കുറിച്ച് അറിയിച്ചത് അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും സംസ്കൃതത്തില്‍ എഴുതിവെച്ചതിന്റെ ആദിതമിഴ് തര്‍ജ്ജമയായ മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം (ദേവരഹസ്യകാണ്ഡം), തുല്ല്യം, സൂക്ഷ്മം, ജ്ഞാനആശി കാണ്ഡം, കൗശികനാഡി തുടങ്ങിയ പ്രത്യേക അദ്ധ്യായങ്ങളില്‍ നിന്നുമുള്ള ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും 2006 ഒക്ടോബര്‍ മാസം കല്‍കിപുരി പബ്ലിക്കേഷന്‍ “ദശമവതാര കല്‍കി ചരിതം: നാഡിതാളിയോലകളില്‍. പാര്‍വ്വതി-പരമേശ്വര ദിവ്യസംഭാഷണം.” എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. പുതിയ ഇന്റര്‍നെറ്റ്‌ പതിപ്പ്  (കല്‍കി പുരാണം) പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു . അതില്‍നിന്നും പ്രസക്തമായ ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും ചരിത്രപരമായ തെളിവുകള്‍ക്കായി താഴെ കൊടുക്കുന്നുണ്ട്. 2013 ജൂലായ്‌ 4ന് വായിച്ച കല്‍കിയുടെ മഹാശിവനാഡി രാഷ്ട്രീയകാണ്ഡം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

“നാഡി താളിയോലകളെ വ്യാപാരമാക്കാതിരിയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടത്. ആരുടെയെല്ലാം നാഡി താളിയോലയുണ്ടോ അവര്‍ക്കെല്ലാം സൗജന്യമായി നാഡി താളിയോലയിലെ വിവരങ്ങള്‍ അറിയുന്നതിന് ആദി തമിഴ് ഭാഷ പഠിച്ച് നാഡി താളിയോല വായിയ്ക്കുന്നവര്‍ക്ക് (നാഡി റീഡര്‍) സര്‍ക്കാര്‍ ശമ്പളം കൊടുക്കണം. സര്‍ക്കാര്‍ നാഡി താളിയോലകള്‍ ഏറ്റെടുക്കരുത്. നാഡി താളിയോലകളുടെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരായ ഉടമസ്ഥര്‍ക്ക് അര്‍ഹമായ ബഹുമാനത്തോടെ സാമ്പത്തിക സഹായവും സുരക്ഷിതത്വവും അനുവദിക്കുക” - കല്‍കി.

അരുള്‍വടിവായ്‌  നിന്‍ട്രിടുവീര്‍ അയ്യന്‍പാദം (2):1:1:1,2,3.
അടിതൊഴുത്‌ മകന്‍ശാന്തി ദേവിയാനും (2):1:2:1,2,3.

അരുള്‍വടിവായ്‌=ദിവ്യസ്വരൂപത്തില്‍, നിന്‍ട്രിടുവീര്‍=നിലകൊള്ളുന്ന, അടിതൊഴുത്‌=നമസ്ക്കരിച്ച്,  മകന്‍ശാന്തി=മകന്റെ ശാന്തികാണ്ഡം (പൂര്‍വജന്മകാണ്ഡം), ദേവിയാനും=നാം പാര്‍വതി ദേവി.

യഥാവിധി ഉപചാരങ്ങള്‍ അര്‍പ്പിച്ച് പാര്‍വ്വതിദേവി കല്‍കിയെ സംബന്ധിച്ച ദേവരഹസ്യങ്ങള്‍ അറിയിക്കണമെന്ന് അപേക്ഷിച്ചു. സംപ്രീതനായ ശിവദേവന്‍ കല്‍കിയുടെ അവതാര സുദിനവും പൂര്‍വ്വാവതാര ദേവരഹസ്യങ്ങളും മാലോകര്‍ക്കായി അറിയിച്ചു.

ഇരുള്‍വാരാ എനൈകേട്ട അന്‍മ്പുദേവി (2):1:3:1,2,3.
ഇവന്‍തണക്ക് ഗോപകുമാര്‍ നാമംകണ്ട് (2):1:4:1,2,3.
കണ്ട്പിന്‍ അഖിലാനന്ദ സ്വാമിയാകി (2):2:1:1,2,3.
കൂരിടവേ ദശമാവതാരം കല്‍കിയിന്നാള്‍ (2):2:2:1,2,3.
പൂരിടുവേര്‍ ഇതുകാലത്തില്‍ കല്‍കിഭഗവാന്‍ (1):29:1:1,2,3.
ഇരുള്‍നീക്കേ വന്തവനേ (1):27:3:1,2.
അവതാരം വെളിപ്പെടുമേ എനതരുളാലെ (1):25:2:1,2,3.

ഇരുള്‍വാരാ=പ്രകാശിതമായ, എനൈകേട്ട=എന്നോട് ചോദിച്ച, അന്‍മ്പുദേവി=പ്രിയദേവി, ഇവന്‍തണക്ക്=ഇദ്ദേഹത്തിന്റെ, ഗോപകുമാര്‍ നാമംകണ്ട്=(മാതാപിതാക്കള്‍ നല്‍കിയ) പേര് ഗോപകുമാര്‍, കണ്ട്പിന്‍ അഖിലാനന്ദ സ്വാമിയാകി=അതിനുശേഷം അഖിലാനന്ദസ്വാമിയായി, കൂരിടവേ ദശമാവതാരം കല്‍കിയിന്നാള്‍=ഇതറിയിയ്ക്കുമ്പോള്‍ ദശമാവതാരം കല്‍കി,  പൂരിടുവേര്‍=ഇതറിയിയ്ക്കുമ്പോള്‍, ഇതുകാലത്തില്‍ കല്‍കിഭഗവാന്‍=ഈ കാലത്ത് കല്‍കിഭഗവാന്‍, ഇരുള്‍നീക്കേ=അജ്ഞതയകറ്റുവാന്‍, വന്തവനേ=വന്നവനേ, അവതാരം വെളിപ്പെടുമേ എനതരുളാലെ=നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം പ്രസിദ്ധമാകും.

പ്രിയദേവി! മാതാപിതാക്കള്‍ നല്‍കിയ പേര് ഗോപകുമാര്‍. അതിനുശേഷമുള്ള സന്യാസ നാമധേയം അഖിലാനന്ദസ്വാമി. താളിയോല വായിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ദശമാവതാരം കല്‍കി. ഇതറിയിക്കുന്ന ഈ കാലത്ത് കല്‍കി ഭഗവാന്‍.

നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം പ്രസിദ്ധമാകും.

പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന്‍ കല്‍കിയെക്കുറിച്ച് പാര്‍വതി ദേവിയോട് അറിയിച്ചു. ഔദ്യോഗിക നാമധേയം: കല്‍കി. സുപ്രധാന സ്ഥാനം: ദശമാവതാരം (ഭൂമിയെ സംരക്ഷിയ്ക്കുന്നതിനുവേണ്ടി ബ്രഹ്മാണ്ഡ സംരക്ഷണാധികാരിയായ വിഷ്ണുദേവന്റെ ദശാവതാരത്തിലെ (പത്ത് അവതാരത്തിലെ) ദശമാവതാരം (പത്താമത്തെ അവതാരം). സുപ്രധാന പ്രാപഞ്ചിക സ്ഥാനം: ഭഗവാന്‍. നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം പ്രസിദ്ധമാകും.

സാധാരണ നാഡിതാളിയോലകളില്‍ ഒരു പേര് മാത്രമാണുണ്ടാവുക. വിളിപ്പേരുകളെ ഔദ്യോഗിക നാമധേയങ്ങളായ് പരിഗണിയ്ക്കുകയില്ല. അതിനു രേഖാമൂലമുള്ള പ്രാബല്ല്യമുണ്ടാകില്ല. എന്നാല്‍ കല്‍കിയുടെ പൂര്‍വ്വനാമധേയങ്ങളില്‍ ഗോപകുമാര്‍ എന്നത് എസ്എസ്‌എല്‍സി പുസ്തകത്തിലും അഖിലാനന്ദ സ്വാമി എന്നത് ട്രസ്റ്റ്‌ രേഖയിലും (അഖിലാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ്. രജി.ന. 58/1998) കല്‍കി എന്നത് ട്രസ്റ്റ് രേഖയിലും [യുഗധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ്. രജി.ന.2112/1999 –  കല്‍കിപുരി ധര്‍മ ട്രസ്റ്റ് ന്‍റെ (പുതിയ ഭേദഗതി രജി.ന.1656/2001) പൂര്‍വ്വ നാമധേയങ്ങളാകുന്നു ഇവ രണ്ടും] ഉള്ളതാണ്. കേരള ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇപ്പോഴത്തെ ഔദ്യോഗിക നാമധേയം കല്‍കി ആകുന്നു എന്നതും രേഖാമൂലം കൃത്യത വരുത്തിയിട്ടുണ്ട്. കല്‍കിയുടെ നാഡിതാളിയോലകളുടെ കൃത്യതയ്ക്ക് ഇതാവശ്യമാണ്.

1999 ജൂലായ് 6ലെ കേരള ഗസറ്റ്പ്രകാരം ഗോപകുമാര്‍ എന്ന പേരും ഒപ്പും മാറ്റി അഖിലാനന്ദ സ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും 2000 ജനവരി 11ലെ കേരള ഗസറ്റ്പ്രകാരം അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി കല്‍കി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല. ഇപ്പോഴത്തെ നാമധേയം: കല്‍കി.

ഇരുള്‍നീക്കേ വന്തവനെ (1):27:3:1,2,3.

ഇരുള്‍നീക്കെ=അജ്ഞതകറ്റുവാന്‍, വന്തവനെ=വന്നവന്‍.

അജ്ഞതയകറ്റുവാന്‍ വന്നവന്‍ നീ.

ജന്മദേശം

ഭാരതം (ഇന്ത്യ).

നമുക്കാവശ്യം മനുഷ്യത്വവും ക്ഷേമരാഷ്ട്രവും, ജാതിയും മതവുമല്ല – കല്‍കി

 

കല്‍കിപുരി ക്ഷേത്രം


കല്‍കിപുരി ക്ഷേത്ര നിര്‍മ്മാണം: 2001 to 2020


ജന്മസ്ഥലം

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ [ചെറുവായൂര്‍ (പി.ഒ.)] വടക്കേല്‍ വീട്ടിലാണ്‌ കല്‍കി ജനിച്ചത്. കല്‍കിയുടെ ഒന്നര വയസ്സില്‍ അച്ഛന്റെ ജോലി ആവശ്യാര്‍ത്ഥവും മറ്റും കുടുംബം കോഴിക്കോട് ജില്ലയിലെ ചൂലൂരിലേയ്ക്ക് താമസം മാറ്റി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിയില്‍ ഓപ്പറേറ്ററായിരുന്നു അച്ഛന്‍. 1998ല്‍ 28-ാം വയസ്സില്‍ കല്‍കി ജന്മദേശത്ത് തിരിച്ചെത്തി കല്‍കിപുരിയ്ക്ക് പ്രാരംഭം കുറിച്ചു. 2001ല്‍ കല്‍കിപുരി സ്ഥാപിച്ചു. 2006ല്‍ കല്‍കിപുരി ക്ഷേത്രത്തില്‍ കല്‍കി പ്രതിഷ്ഠ നടത്തി. ജാതി-മത-ലിംഗ-പ്രായ-ദേശ ഭേദമന്യേ വൃത്തിയോടെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചു പോകാം. വഴിപാടുകളില്ല. (കൂടുതല്‍ വിവരങ്ങള്‍)

 

ചരിത്രസാക്ഷ്യം 2

സിക്കളത് ആത്തിവഴി തെളിവുകിട്ടും (1):18:3:1,2,3.

സിക്കളത് = പ്രശ്‌നങ്ങള്‍ (കേസ്), ആത്തിവഴി=സ്വന്തം സ്വത്ത് സംബന്ധമായുള്ള, തെളിവുംകിട്ടും=അനുകൂലമായി പരിഹരിയ്ക്കപ്പെടും.

സ്വന്തം ഉടമസ്ഥയിലുള്ള സ്വത്ത് സംബന്ധമായ കേസില്‍ കല്‍കി വിജയിയ്ക്കും.

2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മൂത്തമകനും സംഘവും ആസൂത്രിതമായി കൃത്രിമ രേഖയുണ്ടാക്കി (ആധാരം നമ്പര്‍: 1720/2001) കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [123/2003 & 26/2007 (206/2003)] 2008 ആഗസ്ത് 16ന് കല്‍കി വിജയിച്ചു.കല്‍കിപുരിയുടെ ആകെ വിസ്തീര്‍ണ്ണം 58.472 സെന്റ് മാത്രം. അതിനുശേഷം, 2013 മാര്‍ച്ച് 7ന് കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനുള്ള നിര്‍മ്മാണാനുമതി ലഭിച്ചു.

സീര്‍കോവിലും ഉണ്ടിതുനാള്‍ (9):4:2:1,2.
സിറന്തോങ്കും ആളയമും സേവൈമേലായ് (1):18:4:1,2,3.
മേലോറിന്‍ ഉദവികളും കിട്ടിയിന്‍മ്പം (1):19:1:1,2,3.
മെച്ചുംപടി അമൈതിതടം ഗിരിയിന്‍പക്കം (1):19:2:1,2,3.
ശീലമുടന്‍ തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ് (1):19:3:1,2,3.

സീര്‍കോവിലും=സ്വന്തം ക്ഷേത്രം, ഉണ്ടിതുനാള്‍=ഇപ്പോള്‍ നിലവിലുണ്ട്, സിറന്തോങ്കും=പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍, ആളയമും=ക്ഷേത്രത്തില്‍ (കല്‍കിപുരിയില്‍), സേവൈമേലായ് മേലോറിന്‍=ഉന്നതസ്ഥാനീയരുടെ സേവനങ്ങളും, ഉദവികളും=സഹായങ്ങളും, കിട്ടിയിന്‍മ്പം= സ്വീകാര്യതയോടെ ലഭിച്ച്, മെച്ചുംപടി=ഐശ്വര്യവത്തായി, അമൈതിതടം= പ്രശാന്തവുമായ സ്ഥലത്ത്, ഗിരിയിന്‍പക്കം=മലമുകളിലുള്ള, ശീലമുടന്‍= ദിവ്യവും, തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ്=നല്ലരീതിയില്‍ ആരംഭിച്ച് പൂര്‍ത്തിയാകും.

കല്‍കി സ്ഥാപിച്ച ജന്മദേശത്തെ മഹാക്ഷേത്രമായ കല്‍കിപുരിയുടെ ഉയര്‍ച്ചയും പ്രതാപവും ഐശ്വര്യവുമാണ് ഭഗവാന്‍ ശിവന്‍ അറിയിക്കുന്നത്. സ്വന്തം ക്ഷേത്രം (കല്‍കിപുരി ക്ഷേത്രം) ഇപ്പോള്‍ നിലവിലുണ്ട്. ഭക്തര്‍ക്ക് മഹാനുഗ്രഹം ലഭിച്ചും ഉന്നതസ്ഥാനീയരായ അനേകം ഭക്തരുടെ നിര്‍ല്ലോഭമായ സഹായ സഹകരണങ്ങളും സേവനങ്ങളും ലഭിച്ചും മലമുകളിലെ ദിവ്യവും പ്രശാന്തവുമായ സ്ഥലത്തുള്ള കല്‍കിപുരി ക്ഷേത്രം ഐശ്വര്യത്തോടെ പ്രശോഭിതമായി നിലനില്‍ക്കും.

ധരണിയെല്ലാം പുകള്‍പരവും കാലംപിന്നെ (20):4:1,2,3.

ധരണിയെല്ലാം=ലോകമെങ്ങും, പുകള്‍പരവും=പ്രസിദ്ധമാകുന്ന, കാലംപിന്നെ= കാലമുണ്ട്.

ഈ ലോകത്തില്‍ പ്രസിദ്ധമാകും.

ജനനതിയ്യതി

1971 ഡിസംബര്‍ 14. 1147 വൃശ്ചികം 28.

ചരിത്രസാക്ഷ്യം 3

വിരോധികൃത് ആണ്ടതിലെ തേലിന്‍തിങ്കള്‍ (1):3:3:1,2,3.
വിലമ്പിടവേ ഇരുബാന്‍യെന്‍ ശേയിന്‍വാരം (1):3:4:1,2,3.

വിരോധികൃത് ആണ്ടതിലെ=തമിഴിലെ വിരോധികൃത് (മലയാളവര്‍ഷം: 1147, ഇംഗ്ലീഷ് വര്‍ഷം: 1971), തേലിന്‍തിങ്കള്‍=തമിഴിലെ തേള്‍ (കാര്‍ത്തികൈ) മാസം (മലയാളം: വൃശ്ചികമാസം, ഇംഗ്ലീഷ്: നവംബര്‍-ഡിസംബര്‍), ഇരുബാന്‍യെന്‍=28 (ഡിസംബര്‍ 14), ശേയിന്‍വാരം=ചൊവ്വാഴ്ച്ച.

തമിഴ് കലണ്ടര്‍പ്രകാരം വിരോധികൃത് ആണ്ട് തേള്‍ മാസം 28നാണ് കല്‍കി ജനിച്ചത്‌. ആംഗലേയത്തില്‍: 1971 ഡിസംബര്‍ 14. മലയാളം കലണ്ടര്‍: 1147 വൃശ്ചികം 28.

Kalki- Date of birth is 14 Dec 1971 as per birth certificate issued by Vazhakkad Grama Panchayath.

 

 

 

 

വിശദവിവരങ്ങള്‍

14.12.1971ല്‍ രജിസ്റ്റര്‍ ചെയ്ത 385/1971 -ാം നമ്പര്‍ ജനന സര്‍ട്ടിഫിക്കറ്റ്പ്രകാരം (Birth Certificate Key No. B0060920-71121410287) കല്‍കിയുടെ യഥാര്‍ത്ഥ ജനന തിയ്യതി 1971 ഡിസംബര്‍ 14 ആകുന്നു. എന്നാല്‍ എസ്എസ്എല്‍സി ബുക്കില്‍ ജനനതിയ്യതിയായി കൊടുത്തത് 1970 ഏപ്രില്‍ 5 എന്നാണ്. 4 -ാം വയസ്സില്‍ ചൂലൂരിലെ കിഴക്കേ സ്‌ക്കൂളില്‍ കുട്ടികളില്ലാത്തതിന്റെ കുറവ് പരിഹരിക്കുന്നതിനായി വെറുതെ ക്ലാസ്സിലേയ്ക്ക് പറഞ്ഞുവിടണമെന്ന അന്നത്തെ ഹെഡ്മാസ്റ്റര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ അങ്ങനെ ചെയ്തത്. പക്ഷെ അവര്‍ അഞ്ച് വയസ്സായെന്ന് ചേര്‍ത്തു. പിന്നീട് അവിടെനിന്ന് മാറ്റി തൊട്ടടുത്തുള്ള പടിഞ്ഞാറേ സ്‌ക്കൂളില്‍ ചേര്‍ത്തപ്പോഴും 1971 ഡിസംബര്‍ 14നു പകരം 1970 ഏപ്രില്‍ 5 എന്ന തെറ്റായ തിയ്യതിയാണ് ചേര്‍ത്തത്. അച്ഛന്‍ വാഴക്കാട് പഞ്ചായത്തില്‍നിന്നും കല്‍കിയുടെ ജനനസര്‍ട്ടിഫിക്കേറ്റ് വാങ്ങി സ്‌ക്കൂള്‍ അധികൃതര്‍ക്ക് തെളിവായി കൊടുത്തതുമില്ല.

പിന്നീട്, 1998 മുതല്‍ നിരന്തരം വാഴക്കാട് പഞ്ചായത്തില്‍നിന്നും കല്‍കിയുടെ ജനനസര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെടുമ്പോഴെല്ലാം അവിടെ രജിസ്റ്റര്‍ ചെയതിട്ടില്ല എന്നുംമറ്റും കാരണങ്ങള്‍ പറഞ്ഞ് തരാതെ ഒഴിഞ്ഞുമാറുകയാണ് പഞ്ചായത്ത് അധികൃതര്‍ ചെയ്തത്. 2006ല്‍ നല്‍കിയ അപേക്ഷയ്ക്ക് 07.04.2006ന് ലഭിച്ച എ1-347/06 നമ്പര്‍പ്രകാരമുള്ള മറുപടി രേഖയില്‍ 1971 ലെ ജനന സര്‍ട്ടിഫിക്കേറ്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രസ്തുത ജനനം രജിസ്റ്റര്‍ ചെയ്തതായി കാണുന്നില്ല എന്നാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്.

തുടര്‍ന്ന്, 27.01.2010ന് വിവരാവകാശ നിയമപ്രകാരം 1971ലെ ജനന രജിസ്റ്ററിന്റെ കോപ്പി ലഭിക്കുന്നതിനായ് വാഴക്കാട് പഞ്ചായത്തിലേയ്ക്ക് 07.04.2006ന് ലഭിച്ച എ1-347/06 നമ്പര്‍പ്രകാരമുള്ള മറുപടി രേഖ അടക്കംചെയ്ത് സമര്‍പ്പിച്ച അപേക്ഷയ്ക്ക് (കൈപ്പറ്റ് രശീതി നമ്പര്‍ 4342/2010) 2010 മാര്‍ച്ച് 3ന് 1970-71ലെ (1971 മാര്‍ച്ച് വരെയുള്ളത് മാത്രം) ജനന രജിസ്റ്ററിന്റെ കോപ്പിയാണ് ലഭിച്ചത്. വീണ്ടും 04.03.2010ന് 1971-72 സാമ്പത്തിക വര്‍ഷത്തിലെ ജനന രജിസ്റ്ററിലെ 14.12.1971ലെ പേജിന്റെ പകര്‍പ്പ് ലഭിയ്ക്കുന്നതിനുവേണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. വിവരാവകാശനിയമപ്രകാരം ലഭിച്ച 14.12.1971 ജനനരജിസ്റ്ററിലെ പകര്‍പ്പില്‍ കൃത്യമായി അന്നേ ദിവസംതന്നെ കല്‍കിയുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.

അതിനുശേഷം പ്രസ്തുത വിവരാവകാശരേഖപ്രകാരം 05.03.2010ന് ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. അതിന്‍പ്രകാരം 06.03.2010ന് 14.12.1971ന് ജനനം രജിസ്റ്റര്‍ ചെയ്ത (നമ്പര്‍: 385/1971)  കല്‍കിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചു. തുടര്‍ന്ന് 10.03.2010ന് തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് കാലതാമസം മാപ്പാക്കി എസ്എസ്എല്‍സി ബുക്കിലെ ജനനതിയ്യതി തിരുത്തുന്നതിനുള്ള അനുമതിയ്ക്കായ് അപേക്ഷിച്ചു (നം:15975/ജി2/2010/പൊവിവ).

 

Kalki DOB Correction Cancelled by Dy Secrty 4Nov2010-1000x1376px

എന്നാല്‍ ജാതകം ആവശ്യപ്പെടുകയാണ് വകുപ്പ് സെക്രട്ടറി ചെയ്തത്. ജാതകവും നല്‍കി. ജാതകം എഴുതിയ ജ്യോത്സ്യന്റെ സത്യവാങ്മൂലവും കൊടുത്തു. ജനനതിയ്യതി തിരുത്തേണ്ടതിന് യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും 04.11.2010ന് എം. ക്രിസ്തുദാസ് എന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറിയില്‍ നിന്നും ലഭിച്ച മറുപടി രേഖയില്‍ കല്‍കിയുടെ എസ്എസ്എല്‍സി ബുക്കിലെ ജനനതിയ്യതി തിരുത്തി ശരിയാക്കിത്തരുവാന്‍ സാദ്ധ്യമല്ലായെന്നാണ് ഉണ്ടായിരുന്നത്.

പിന്നീട്, അതിനെതിരെ 11.04.2011ല്‍ അഡ്വ.രാമകുമാര്‍ മുഖേന ബഹുമാനപ്പെട്ട  ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയതില്‍  2017 ജനുവരി 18 ന് കല്‍കിയ്ക്ക് അനുകൂലമായ് വിധിയുണ്ടാവുകയും വിധി പകര്‍പ്പ് കൈപ്പറ്റി രണ്ട് മാസത്തിന്നുള്ളില്‍ മേല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ഹൈക്കോടതി പൊതു വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന്, 2017 ഫെബ്രുവരി 8ന് തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് വിധിപകര്‍പ്പ് സഹിതം കല്‍കി അപേക്ഷ സമര്‍പ്പിച്ചത് അംഗീകരിച്ചുകൊണ്ട് 07.11.2017ന് ഉത്തരവ് [സ.ഉ.(സാധാ)നം./4202/2017/പൊ.വി.വ.] അനുവദിച്ചു.

Kalki-Govt order on 07.11.2017 for date of birth correction (14.12.1971) as per birth certificate.

എസ്.എസ്.എല്‍.സി ബുക്കില്‍ 14.12.1971 എന്ന ജനന സര്‍ട്ടിഫിക്കറ്റിലെ അതേ ജനന തിയ്യതി തന്നെ ചേര്‍ത്ത് ശരിയാക്കുന്നതിനുവേണ്ടി, തുടര്‍ നടപടികളുടെ ഭാഗമായി, ആര്‍.ഇ.സി. ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപിക മുഖേന തിരുവനന്തപുരത്തെ പരീക്ഷാഭവനിലേയ്ക്ക് ആവശ്യമായ രേഖകള്‍ സഹിതം അയച്ചു. ആയതിന്‍പ്രകാരം Joint Commissioner ടെ 2018 ജനുവരി 06-ാം തിയ്യതിയിലെ ഉത്തരവ് തപാല്‍ വഴി ലഭിച്ചു, 14.12.1971 എന്ന എന്റെ യഥാര്‍ത്ഥ ജനന തിയ്യതി ചേര്‍ത്ത എസ്.എസ്.എല്‍.സി. ബുക്കും ഉള്‍പ്പെടെ.

Kalki DOB corrected as 14Dec1971 in SSLC Bk on 06Jan2018 as per HighCourt Order

അതിനുശേഷം ആര്‍.ഇ.സി. ഹൈസ്കൂളിലും ചൂലൂര്‍ എ.യു.പി. സ്ചൂളിലും പ്രസ്തുത രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിച്ച് സ്കൂള്‍ രജിസ്റ്റ്റിലും ജനന തിയ്യതി തിരുത്തി ശരിയാക്കി.

ScanOrgKalkiDOBOrderNoLDISEx-CA2-49560-2017-CGEDt06012018 001

 

ജനന സമയം

7.08 am.

നക്ഷത്രം

ചോതി (മൂന്നാം പാദം).

ചരിത്രസാക്ഷ്യം 4

വാരമതില്‍ സ്വാതിമീന്‍ മുടികവിവില്ല് (1):4:1.

വാരമതില്‍=ചൊവ്വാഴ്ച, സ്വാതി=ചോതി, മീന്‍=നക്ഷത്രം, മുടികവിവില്ല്=ധനു ലഗ്നത്തില്‍ ശുക്രന്‍, മുടി=ലഗ്നം, കവി=ശുക്രന്‍, വില്ല്=ധനു.

ചോതി നക്ഷത്രം. ചൊവ്വാഴ്ച്ച. ധനുലഗ്നത്തില്‍ ശുക്രന്‍.

 

കല്‍കിയുടെ മാതാപിതാക്കളും സഹോദരി സഹോദരനും

കുടുംബം

കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും മൂന്ന് മക്കളില്‍ ഇളയമകനാണ് കല്‍കി. വിവാഹിതരായ ഒരു സഹോദരിയും സഹോദരനുമുണ്ട്.

ചരിത്രസാക്ഷ്യം 5A

രാമകൃഷ്ണ ശാരദ ഈന്‍ട്രോര്‍ (2):2:3:2,3.
ഇരുതുണൈകള്‍ ആണ്‍പെണ്‍ മണവുംകണ്ടാന്‍(1):5:4.
കണ്ട്വരര്‍  കടൈസായല്‍  ശിന്തൈമേലായ്(1):6:1.

ഈന്‍ട്രോര്‍=മാതാപിതാക്കള്‍, ഇരുതുണൈകള്‍ ആണ്‍പെണ്‍ മണവുംകണ്ടാന്‍=വിവാഹിതരായ ഒരു സഹോദരനും സഹോദരിയുമുണ്ട്, കണ്ട്വരര്‍=അറിയുക,  കടൈസായല്‍=ഇളയ സന്തതി, ശിന്തൈമേലായ്= ഉല്‍കൃഷ്ടമായ ചിന്തകളുള്ള.

രാമകൃഷ്ണനും ശാരദയുമാണ് മാതാപിതാക്കള്‍. വിവാഹിതരായ ഒരു സഹോദരനും സഹോദരിയുമുണ്ട്, ഉല്‍കൃഷ്ടമായ ചിന്തകളുള്ള കല്‍കി  ഇളയ സന്തതിയാണ്.

Kalki-Grandfather was landlord-Proof from Vazhakkad GNUP School Register

 

 

Kalki and His Mother with His Recent Past Birth Sister Sreemathy & Her Son Ashok

ശ്രീമതി: കല്‍കിയുടെ സമീപകാല പൂര്‍വജന്മത്തിലെ സഹോദരി

1970 ഏപ്രില്‍ 4ന് ജനിച്ചു ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിനുശേഷമാണ് 1971 ഡിസംബര്‍ 14നു മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ ജനിയ്ക്കുന്നത്.

ആയതിനാല്‍  കല്‍കിയ്ക്ക് ഒരു സഹോദരനും രണ്ടു സഹോദരിമാരുമുണ്ട്.

ചരിത്രസാക്ഷ്യം 5B

YouTube Video


Kalki'S Mother with His Recent Past Birth Sister Sreemathy & Her Son Ashok


പുനര്‍ജന്മം തെളിവുകള്‍: 1970 Apr 4 ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് 1971 Dec 14ന് പുനര്‍ജ്ജനിച്ചു!! (പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ എന്ന പുസ്തകത്തില്‍നിന്നും)

scan Birth Certificate 4 Apr 1970 dt. 22 Aug 2020 IHM Hospital, Bharananganam, Pala, Kottayam Dt.
ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരന്റെ ജനന സര്‍ട്ടിഫിക്കേറ്റ്.

970 ഏപ്രില്‍ 04ന് കാലത്ത് 6 മണിയ്ക്ക് ജനിച്ച ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരന്റെ ജനന സര്‍ട്ടിഫിക്കേറ്റിന്റെ കോപ്പിയാണ് മുകളില്‍ കൊടുത്തത്. ശ്രീമതിയുടെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള ഭരണങ്ങാനത്തെ I.H.M. Hospital എന്നും Immaculate Heart of Mary Hospital എന്നും Marygiri Hospital എന്നും അറിയപ്പെടുന്നതില്‍ നിന്നും 22/08/2020 എന്ന തിയ്യതി വെച്ച് 28/08/2020ന് ലഭിച്ചത്.

പത്മ ശങ്കരന്‍, പുത്തന്‍പുരക്കല്‍ (വീട്), പാലക്കാട്ടുമല എ ന്നാണ് ജനന സര്‍ട്ടിഫിക്കേറ്റിലെ ശ്രീമതിയുടെ അമ്മയുടെ വിലാസം. അക്കാലത്തെ ശ്രീമതിയുടെ അച്ഛന്റെ വീട്ടുപേരാണ് ജനന സര്‍ട്ടിഫിക്കേറ്റിലുള്ളത്. സാധാരണയായി വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ പേര് കൂടി ഭാര്യയുടെ പേരിനൊപ്പം ഉള്‍പ്പെടുത്തുന്ന രീതിയുണ്ട്. പി.ആര്‍. പത്മകുമാരി അമ്മ എന്നാണ് അമ്മയുടെ മുഴുവന്‍ പേര്. ജനനസര്‍ട്ടിഫിക്കേറ്റ് ലഭിയ്ക്കുന്നതിനു വേണ്ടി 50 രൂപ ഫീസ് അടച്ചതിന്റെ രശീതി താഴെ കൊടുക്കുന്നു.

scan Receipt BW Birth Certificate 4 Apr 1970 dt. 28 Aug 2020 IHM Hospital, Bharananganam, Pala, Kottayam Dt.
ജനനസര്‍ട്ടിഫിക്കേറ്റ് ലഭിയ്ക്കുന്നതിനു വേണ്ടി 50 രൂപ ഫീസ് അടച്ചതിന്റെ രശീതി.
Sreemathy with Parents
ശ്രീമതി മാതാപിതാക്കളോടൊപ്പം
Sreemathy and her son Ashok at I.H.M. Hospital, Bharananganam.
ശ്രീമതിയും മകന്‍ അശോകും 28/08/2020 ന് ഭരണങ്ങാനം I.H.M. Hospital ല്‍ നിന്നും പുറത്തേക്ക് വരുന്നു.

01/03/1970 മുതല്‍ 30/04/1970 വരെയുള്ള ജനനമരണ രജിസ്റ്ററുകള്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ റെക്കോര്‍ഡ് റൂം പരിശോധിച്ചതിലും www.cr.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ തെരച്ചില്‍ നടത്തിയതിലും ലഭ്യമല്ലാത്തതിനാല്‍ നല്‍കുവാന്‍ സാധിക്കില്ല എന്നാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ മറുപടി.

scan Reply Bharnanganam Panchayath brith-death details in 1970
01/03/1970 മുതല്‍ 30/04/1970 വരെയുള്ള ജനനമരണ രജിസ്റ്ററുകള്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ റെക്കോര്‍ഡ് റൂം പരിശോധിച്ചതിലും www.cr.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ തെരച്ചില്‍ നടത്തിയതിലും ലഭ്യമല്ലാത്തതിനാല്‍ നല്‍കുവാന്‍ സാധിക്കില്ല എന്നാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ മറുപടി.

1970 ലെ മരണ രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലായെന്നാണ് മേല്‍ക്കൊടുത്ത I.H.M. Hospital അധികൃതര്‍ അറിയിച്ചത്. ആയതിനാല്‍ ശ്രീമതിയുടെ സഹോദരന്റെ (ഏഴ് ദിവസം മാത്രം ജീവിച്ചിരുന്നുള്ളൂ എന്നതിന്റെ) മരണ സര്‍ട്ടിഫിക്കേറ്റ് പ്രസ്തുത ആശുപത്രിയില്‍ നിന്നും ലഭിച്ചിട്ടില്ല. കൂടാതെ, ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ 1970ലെ ജനന മരണ രേഖകള്‍ യാതൊന്നും സൂക്ഷിപ്പിലില്ല എന്നതിനാല്‍ അവിടെനിന്നും രേഖകള്‍ ലഭിച്ചിട്ടില്ല.

വിദ്യാഭ്യാസം

പ്രീഡിഗ്രി. 1989ല്‍ ഇംഗ്ലീഷ് സാഹിത്യം ഐച്ഛിക വിഷയമായി ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കേ, ആദ്യവര്‍ഷംതന്നെ, ശിവദേവന്റേയും വിഷ്ണുദേവന്റേയും ആജ്ഞപ്രകാരം പഠനം നിര്‍ത്തി ദൗത്യപൂര്‍ത്തീകരണം ആരംഭിച്ചു.

ചരിത്രസാക്ഷ്യം 6

പട്ടംകല്‍വി തടയുംകണ്ടാന്‍ (9):9:2:2,3.

പട്ടംകല്‍വി=ബിരുദ പഠനം, തടയുംകണ്ടാന്‍=തടസ്സപ്പെട്ടു.

ബിരുദ പഠനം തടസ്സപ്പെട്ടു.

മാതൃഭാഷ

മലയാളം.

വൈവാഹികം

അവിവാഹിതന്‍.

ചരിത്രസാക്ഷ്യം 7

എടുത്തുറൈക്കെ ഇവര്‍ക്ക്_മണം യേതുശൊല്ലെ(11):3:4.
എടുത്തുറൈക്കെ=പ്രത്യേകമായി അറിയിക്കുന്നു, ഇവര്‍ക്ക്_മണം യേതുശൊല്ലെ =ഇദ്ദേഹത്തിന് (കല്‍കിയ്ക്ക്) വിവാഹയോഗമില്ല, മണം=തിരുമണം അഥവാ വിവാഹം.
പ്രത്യേകമായി അറിയിക്കുന്നു, കല്‍കിയ്ക്ക് വിവാഹയോഗമില്ല.
ശെല്‍വനിവന്‍ ഇരൈപിറവി (10):5:2.
ശെല്‍വനിവന്‍=ഇദ്ദേഹത്തിന്റേത്, ഇരൈപിറവി=ഈശ്വരജന്മമാകുന്നു.
കല്‍കിയുടേത് ഈശ്വരജന്മമാകുന്നു (അവതാരം).

 

 

ഔദ്യോഗിക നേട്ടം

പ്രാണികള്‍ കടക്കാത്ത അടപ്പുള്ള നിലവിളക്കിന് 2010 ജൂണ്‍ 16ന് കല്‍കിയ്ക്ക് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പേറ്റന്റ് ഓഫീസില്‍നിന്നും ഡിസൈന്‍ പേറ്റന്റ് (നമ്പര്‍: 225592 & 225593) സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. തുടര്‍ന്ന്, 25/01/2018 ന് പുതിയ മോഡലിന് അപേക്ഷിച്ചതിന്പ്രകാരം I0/01/2019 ന് ഡിസൈന്‍ പേറ്റന്റ്‌ (No. 301639) ലഭിയ്ക്കുകയും ചെയ്തു. Patent Pending. (Patent Application No. 201841003006. International Application No. PCT/IN2019/050054. URL: https://patentscope.wipo.int/search/en/detail.jsf?docId=WO19145974. എന്‍റെ കൈവശം പണമില്ലാത്തതിനാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും പ്രാണികള്‍ കടക്കാത്ത അടപ്പുള്ള വിളക്കിന്‍റെ പേറ്റന്റ്‌ ലഭിയ്ക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിയ്ക്കുവാന്‍ സാധിച്ചില്ല എന്നതും ഇവിടെ ചേര്‍ക്കുന്നു.)

“പ്രാണികള്‍ വീണ് അശുദ്ധമായ നിലവിളക്കിലെ എണ്ണ ആരാധനയ്ക്ക് ഉപയോഗിക്കുവാന്‍ പാടില്ല.” – കല്‍കി.

Kalkipuri Products Patented Insect Free Oil Lamps Vs Uncovered Traditional oil lamp
Kalkipuri Products Patented Kalkipuri Insect Free Oil Lamps. Fully Covered Removable Lid for Lamp To Prevent the Fall of Insects into Oil. Patent Pending. Regd. Design Patent Nos. 225592 & 301639. Inventor: Kalki. KALKIPURI PRODUCTS, Kalkipuri, Edavannappara, Malappuram Dt. – 673645, Kerala, India. 0483 2724372. Whatsapp: 7907456154. Email: support@kalkipuri.com. Web. shop.kalkipuri.com. GSTIN: 32AOHPK0020P1Z7.

കല്‍കി അവതാര പ്രഖ്യാപനം-1998 മെയ്‌ 24.

ഔദ്യോഗിക പ്രഖ്യാപനം

1988ല്‍ 17 – ാം വയസ്സില്‍ കല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. ഔദ്യോഗിക അവതാര പ്രഖ്യാപനം: 1998 മെയ് 24ന്. വേദി: കോഴിക്കോട് ജില്ലയിലെ പിതൃഭവനത്തില്‍ കല്‍കി നിര്‍മ്മിച്ച ആദ്യത്തെ പൂജാമുറിയുടെ അങ്കണം (ഇപ്പോള്‍ പൂജാമുറി നിലനില്‍ക്കുന്നില്ല).

2001ല്‍ കല്‍കി ജന്മദേശമായ മലപ്പുറം ജില്ലയിലെ പണിക്കരപുറായയില്‍ (വാഴക്കാട് വില്ലേജ്) കല്‍കിപുരി സ്ഥാപിച്ചു. പിന്നീട് 2006ല്‍ കല്‍കിപുരി ക്ഷേത്രത്തില്‍ ശിവലിംഗം കല്‍കി പ്രതിഷ്ഠിച്ചു. ഔദ്യോഗിക നിര്‍വ്വഹണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് പൊളിറ്റിക്കല്‍ ചാപ്റ്റര്‍ വായിയ്ക്കുക.

പൂര്‍വ്വാവതാര വൃത്താന്തങ്ങള്‍

ചരിത്രസാക്ഷ്യം 8

ശാതിമതം കടന്ത്താന്‍ യേഹംഎന്‍ട്ര്
യേഹംഎന്‍ട്ര്  വിളങ്കീടുമേ കരുണയാലേ (1):9:1:1,2,3.
ഇതന്‍മുന്നം കിരുട്ടിനനായ്‌ അവതരിത്തായ്‌ (1):9:2:1,2,3.
പാഹുപട പലലീലൈ ശെയ്ത്മേളായ് (1):9:3:1,2,3.
പാരുലകില്‍ അറിയാതോര്‍ ഉണ്ട്ശോല്‍വേന്‍ (1):9:4:1,2,3.
ഉണ്ട്താന്‍ സൂക്ഷ്മങ്കള്‍ ഒറൈപ്പേന്‍ഇപ്പം (1):10:1:1,2,3.
ഉദവിയത് ശെയ്തവന്‍നീ പാഞ്ചാലിയ്ക്കും (1):10:2:1,2,3.

ശാതിമതം=ജാതിമതങ്ങള്‍ക്ക്, കടന്ത്താന്‍=അതീതമായി, യേഹംഎന്‍ട്ര്= ഏകത്വത്തില്‍ നിലകൊള്ളുന്നു, യേഹംഎന്‍ട്ര്=ഏകത്വത്തില്‍ (അദ്വൈതം), വിളങ്കീടുമേ=പ്രശോഭിതമായി നിലകൊണ്ട് പ്രചുരപ്രചാരത്തോടെ പ്രസിദ്ധമായി സ്വയം ബഹുമാനിതമാകും, കരുണയാലേ=കൃപയാല്‍, ഇതന്‍മുന്നം=ഇതിനുമുമ്പ്, കിരുട്ടിനനായ്=കൃഷ്ണനായി (വിഷ്ണുവിന്റെ അഷ്ടമാവതാരമായ ഭഗവാന്‍ ശ്രീകൃഷ്ണനായി), അവതരിത്തായ്=അവതരിച്ചിരുന്നു, പാഹുപട=ഭിന്നതയില്ലാതെ (വേര്‍തിരിവില്ലാതെ), പലലീലൈ=പലവിധമായ (അവതാര) ലീലകളും, ശെയ്ത്‌മേളായ്=നിരവധിപ്രാവശ്യം (ചെയ്തിരുന്നത്), പാരുലകില്‍=ലോകത്തില്‍, അറിയാതോര്‍=എല്ലാവരും അറിഞ്ഞ്, ഉണ്ട്‌ശൊല്‍വേന്‍=പാരായണം ചെയ്യുന്നുണ്ട്, ഉണ്ട്താന്‍ സൂക്ഷ്മങ്കള്‍ ഒറൈപ്പേന്‍ഇപ്പം=ഇപ്പോള്‍ അറിയിച്ചപ്രകാരം സൂക്ഷ്മങ്ങളായ അനേകം ദേവരഹസ്യങ്ങളുണ്ട്, ഒറൈപ്പേന്‍ ഇപ്പം=ഇപ്പോള്‍ അറിയിച്ചപ്രകാരം, ഉദവിയത് ശെയ്തവന്‍ നീ=രക്ഷിച്ചതും നീ (കല്‍കി), പാഞ്ചാലിയ്ക്കും=ദ്രൗപദിക്കും (പാഞ്ചാല രാജനായ ദ്രുപദന്റെ പുത്രിയായതിനാല്‍ പാഞ്ചാലിയെന്നും വിളിയ്ക്കാറുണ്ട്, അര്‍ജ്ജുനന്റെ മാത്രം പത്നിയായ ദ്രൗപദിയെ).

നമ്മുടെ അനുഗ്രഹത്താല്‍ ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തില്‍ നിലകൊള്ളുന്ന കല്‍കി ഇതിനുമുമ്പ് ശ്രീകൃഷ്ണനായി അവതരിച്ചിരുന്നു. അക്കാലത്ത് ആടിയ ലീലകളെല്ലാം പ്രസിദ്ധമാണ്. നിരവധി ദേവരഹസ്യങ്ങളുണ്ട്. ദ്രൗപദിയെ രക്ഷിച്ചതും നീ തന്നെ (പാഞ്ചാല രാജനായ ദ്രുപദന്റെ പുത്രിയായതിനാല്‍ പാഞ്ചാലിയെന്നും വിളിയ്ക്കാറുണ്ട്, അര്‍ജ്ജുനന്റെ മാത്രം പത്നിയായ ദ്രൗപദിയെ).

messages of kalki about the photos of sree krishna, droupadi etc.

ചരിത്രസാക്ഷ്യം 9

ഗണ്യമായ് അതന്‍മുന്നൈ മനിതനായ്‌ (1):10:3:1,2,3.
കടമൈയത്  മാറാമല്‍ ഇരുക്കവേണ്ടി (1):10:4:1,2,3.
വേണ്ടിതാന്‍ ശ്രീരാമന്‍ അവതാരംകൊണ്ട് (1):11:1:1,2,3.
വെഹുംസിറപ്പായ്‌ അരക്കര്‍കളൈ മായ്‌ത്തവന്‍നീ (1):11:2:1,2,3.
കാണപ്പിന്‍ തായ്‌തന്തൈ തുണൈകള്‍ക്കും (1):11:3:1,2,3.
ഗണ്യമായ്‌ ഒട്രുമയായ്‌ കടമൈമാറാ (1):11:4:1,2,3.
മാറാമല്‍ അവര്‍കളുടന്‍ അന്‍മ്പായ് നിന്‍ട്രായ്‌ (1):12:1:1,2,3.
മക്കളെല്ലാം പുരുന്തിട്ടാര്‍ അമൈതിയോട് (1):12:2:1,2,3.

ഗണ്യമായ്=ആത്മാര്‍ത്ഥതയോടെ നീതിപൂര്‍വ്വവും ക്രമപ്രകാരവും, അതന്‍മുന്നൈ =അതിനുമുന്‍മ്പ്, മനിതനായ്=മനുഷ്യനായി, കടമൈയത് മാറാമള്‍ ഇരുക്കവേണ്ടി=കടമകള്‍ സ്ഥിരമായി എങ്ങനെ ചെയ്യണമെന്ന്, വേണ്ടിതാന്‍=അറിയിക്കുന്നതിനുവേണ്ടി, ശ്രീരാമന്‍=ശ്രീരാമനായി, അവതാരംകൊണ്ട്=അവതരിച്ചു, വെഹുംസിറപ്പായ്=പ്രത്യേകമായി, അരക്കര്‍കളൈ=ദുഷ്ടശക്തികളെ, മായ്ത്തവന്‍നീ=നിഗ്രഹിച്ചവന്‍ നീ, കാണപ്പിന്‍=അതോടൊപ്പം, തായ്തന്തൈ=മാതാപിതാക്കള്‍ക്കും, തുണൈകള്‍ക്കും=സഹോദരീ സഹോദരന്മാര്‍ക്കും, ഗണ്യമായ്=ആത്മാര്‍ത്ഥമായി നീതിപൂര്‍വ്വവും ക്രമപ്രകാരവും, ഒട്രുമയായ്=ഐക്യതയോടെ, കടമൈമാറാ= ആത്മാര്‍ത്ഥമായി കടമകള്‍ ചെയ്യുക, മാറാമല്‍=വ്യത്യാസങ്ങളില്ലാതെ, അവര്‍കളുടന്‍=അവരോടൊപ്പംതന്നെ, അന്‍മ്പായ് നിന്‍ട്രായ് =ഐക്യതയോടും സ്വീകാര്യതയോടേയും, മക്കളെല്ലാം=പ്രജകളെല്ലാം, പുരുന്തിട്ടാര്‍=അറിയിച്ചു, അമൈതിയോട്=ശാന്തിയോടും സമാധാനത്തോടും കഴിയുന്നതിന് വേണ്ടതെല്ലാം.

അതിനുമുമ്പ് (ശ്രീകൃഷ്ണാവതാരത്തിനുമുമ്പ്) മനുഷ്യനായി ശ്രീരാമനെന്ന പേരില്‍ അവതരിച്ച് ദുഷ്ടശക്തികളെ നിഗ്രഹിച്ച നീ ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമാക്കി കുടുംബത്തിലും രാഷ്ട്രത്തിലും അതാത് സ്ഥാനപ്രകാരമുള്ള ഉത്തരവാദിത്തവും കടമയും കര്‍ത്തവ്യപൂര്‍ത്തീകരണവും വ്യക്തി എങ്ങനെ നിര്‍വ്വഹിയ്ക്കണമെന്ന് രാജനീതിപ്രകാരം നടപ്പില്‍വരുത്തി തെളിയിച്ചു.

messages of kalki about photos of sree rama and sree krishna

ചരിത്രസാക്ഷ്യം 10

പോട്രുംപടി ഇതുവരൈയില്‍ ഇതനിന്‍പിന്നും (1):12:3:1,2,3.
ഭൂവുലകില്‍ അതന്‍പിന്നും അവതരിത്തായ് (1):12:4:1,2,3.

പോട്രുംപടി=പ്രസിദ്ധമാണ്, ഇതുവരൈയില്‍=ഇപ്പോഴും, ഭൂവുലകില്‍=ഭൂമിയില്‍, ഇതനിന്‍പിന്നും=ഇതിനുമുന്‍മ്പും, അതന്‍പിന്നും=അതിനുശേഷവും, അവതരിത്തായ്=അവതരിച്ചിരുന്നത്.

ശ്രീരാമന് മുമ്പും ശ്രീകൃഷ്ണന് ശേഷവും നിരവധി തവണ അവതരിച്ചതെല്ലാം പ്രസിദ്ധമാണ്.

 

vivekananda reincarnated as kalki

ചരിത്രസാക്ഷ്യം 11

അവതാരം മാളവനിന്‍ അരുളിനാലെ (1):13:1:1,2,3.
അര്‍ഭുതങ്കള്‍ നിഹയില്‍ത്തവേ വിവേകാനന്ദന്‍ (1):13:2:1,2,3.
ദിവ്യമായ്‌ പലസെവൈ ജ്ഞാനംശിന്തൈ (1):13:3:1,2,3.
തിരുപ്പണികള്‍ പലശൈയ്ത് ഇരിക്കുംകാലം (1):13:4:1,2,3.
കാലമതില്‍ നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ (1):14:1:1,2,3.
കല്‍കിയെനും അവതാരം ഇതുകാലത്തില്‍ (1):14:2:1,2,3.

അവതാരം മാളവനിന്‍=ഭഗവാന്‍ വിഷ്ണു അവതരിച്ച്, അരുളിനാലേ=ദിവ്യവാണികളാല്‍, അര്‍ഭുതങ്കിള്‍=അത്ഭുതങ്ങള്‍, നിഹയില്‍ത്തവേ=ചെയ്തും, വിവേകാനന്ദന്‍=സ്വാമി വിവേകാനന്ദനായി, ദിവ്യമായ് പലസേവൈ=പലവിധത്തിലുള്ള ഈശ്വരസേവകള്‍, ജ്ഞാനംശിന്തൈ=ജ്ഞാനിയായി തത്വചിന്തചെയ്ത് (സന്യാസിയായി), തിരുപ്പണികള്‍ പലശൈത് ഇരുക്കുംകാലം=ഈശ്വരീയവും ക്ഷേത്രസംബന്ധവുമായ പലവിധ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, കാലമതില്‍=അക്കാലത്ത്, നാന്‍അളൈത്തേന്‍=ഞാന്‍ (ശിവന്‍) തിരിച്ചുവിളിച്ചു, അതനിന്‍പിന്നെ=അതിനുശേഷം, കല്‍കിയെനും അവതാരം ഇതുകാലത്തില്‍= ഈ കാലത്ത് കല്‍കിയായി അവതരിച്ചു.

പിന്നീട് ഭഗവാന്‍ വിഷ്ണു വിവേകാനന്ദനായി അവതരിച്ച് ധാര്‍മ്മികപ്രബുദ്ധതയ്ക്കായി ഈശ്വര സേവ ചെയ്തുകൊണ്ടിരിക്കേ അക്കാലത്ത് നാം തിരിച്ചുവിളിച്ചു. അതിനുശേഷം വീണ്ടും ഇക്കാലത്ത് നമ്മുടെ അനുവാദപ്രകാരം കല്‍കിയായി അവതരിച്ചു.

പാര്‍ക്ക്മകന്‍ മുന്‍ഊഴും വങ്കദേയം(2):3:3.
ബാലകനും നരേന്ദ്രദത്ത ഇയെര്‍പേര്‍കണ്ട്(2):3:4.
കണ്ട്പിന്‍ വിവേകാനന്ദന്‍ എന്‍ട്രുമാറി(2):4:1.
കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍നാമമാഹി(2):4:2.
വണ്ണമതായ് ഗുരുവഴിയേ കണ്ട്പിടിപ്പും(2):4:3.
വലമുടനെ വലിവിരുന്ത് ദാനംകൊണ്ട്(2):4:4.
പലഏലൈ ഉദവിയത് ബോധനൈശെയ്ത്(2):5:1.
ബാലകനും വാഴ്ന്തിട്ടാന്‍ ഇരൈസേവയോട്(2):5:2.
നലമുടനെ കണ്ടാളും ഇടൈവിട്ട്(2):5:3.
നായകനും സെന്‍ട്രതനാല്‍ ഈദുല്‍തോട്രം(2):5:4.

പാര്‍ക്ക്മകന്‍ മുന്‍ഊഴും= അറിയിച്ചുകൊണ്ടിരിക്കുന്ന മകന്റെ പൂര്‍വ്വജന്മം, പാര്‍ക്ക്=അറിയിച്ചുകൊണ്ടിരിക്കുന്ന, മുന്‍ഊഴം=പൂര്‍വ്വജന്മം, വങ്കദേയം=വങ്കദേശം (ബംഗാള്‍), ബാലകനും=ബാലനും (വാത്സല്യ സൂചകപദം), നരേന്ദ്രദത്ത= നരേന്ദ്രദത്തന്‍, ഇയെര്‍പേര്‍കണ്ട്=ശരിക്കുമുള്ള പേര്, കണ്ട്പിന്‍=അതിനുശേഷം, വിവേകാനന്ദന്‍=സ്വാമി വിവേകാനന്ദന്‍, കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍ നാമമാഹി=അക്കാലത്തെ (പൂര്‍വ്വജന്മത്തിലെ) ഗുരുവിനും ഗുരുപത്‌നിക്കും ഇപ്പോഴുള്ള മാതാപിതാക്കളുടെ പേരുകളാകുന്നു (ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും), വണ്ണമതായ്=നല്ലരീതിയില്‍, ഗുരുവഴിയേ= ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു (ആത്മീയതയില്‍), വലമുടനെ=നല്ല രീതിയില്‍, വലിവിരുന്ത്ദാനംകൊണ്ട്=അന്നദാനം ചെയ്തും, പലഏലൈ=ധാരാളം പാവങ്ങളെ, ഉദവിയതും=സഹായിച്ചും, ബോധനൈശെയ്ത്= ധാര്‍മ്മികപ്രബുദ്ധതക്കായി ഉദ്‌ബോധനങ്ങള്‍ നല്‍കിയും, ബാലകനും= വാത്സല്യപൂര്‍വ്വം കുമാരന്‍ എന്ന് വിളിക്കുന്നു, വാഴ്ന്തിട്ടാന്‍=ജീവിച്ച്, ഇരൈസേവയോട്=ഈശ്വരസേവയില്‍, നലമുടനെ കണ്ടാളും= നല്ലരീതിയിലായെങ്കിലും, കണ്ടാളും=എങ്കിലും (എന്നിരുന്നാലും), ഇടൈവിട്ട്=പൂര്‍ത്തിയാക്കാതെ, നായകനും=നായകനായ വിവേകാനന്ദന്‍, സെന്‍ട്രതനാല്‍=തിരിച്ചുപോയതിനാല്‍, ഈദുല്‍തോട്രം= ഈ ജന്മം.

പൂര്‍വ്വാവതാരത്തില്‍ കല്‍കി ബംഗാളിലായിരുന്നു. മുമ്പ് വംഗദേശമെന്നായിരുന്നു ബംഗാള്‍ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് മാതാപിതാക്കള്‍ നല്‍കിയ പേര് നരേന്ദ്രദത്തന്‍ (നരേന്ദ്രനാഥ ദത്തന്‍). അതിനുശേഷം വിവേകാനന്ദന്‍ എന്ന പേര് സ്വീകരിച്ചു. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

81 img Kalki

ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേരുകള്‍തന്നെയായിരുന്നു (കല്‍കിയുടെ അച്ഛന്റെ പേര്: രാമകൃഷ്ണന്‍, അമ്മയുടെ പേര്: ശാരദ) പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും (ശ്രീരാമകൃഷ്ണ പരമഹംസര്‍) ഗുരുപത്‌നിയുടേയും (ശാരദാദേവി) പേരുകള്‍.

ഇപ്പോഴുള്ള കല്‍കി അവതാരത്തിന്റെ മാതാപിതാക്കളുടെ പേരായിരുന്നു കല്‍കി സമീപകാല പൂര്‍വ്വാവതാരത്തില്‍ വിവേകാനന്ദന്‍ ആയിരുന്നപ്പോഴുള്ള ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേരുകള്‍. കല്‍കിയുടെ പൂര്‍വ്വാവതാര വിവരണത്തിലെ ഏറ്റവും പ്രബലമായൊരു തെളിവാണ് ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് തുടര്‍ന്ന് അറിയിക്കുന്നത്.

പൂര്‍വ്വജന്മത്തിലെ ഗുരുവിന്റെ പേര്: ശ്രീ രാമകൃഷ്ണ പരമഹംസര്‍. ഗുരുപത്‌നിയുടെ പേര്: ശാരദാ ദേവി. ഇതില്‍നിന്നും സംബോധനകളെ മാറ്റി പേര് മാത്രമാകുമ്പോള്‍ ലഭിക്കുന്നത് കല്‍കിയുടെ ഈ ജന്മത്തിലെ മാതാപിതാക്കളുടെ (രാമകൃഷ്ണന്‍-ശാരദ) പേരാകുന്നു. ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും പ്രസിദ്ധരാണ്.

ശ്രേഷ്ഠതയോടെ ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു. വളരെ നല്ലരീതിയില്‍ അന്നദാനങ്ങള്‍ ചെയ്തും ധാരാളം ദരിദ്രരെ സഹായിച്ചും ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കിയും ഈശ്വരസേവ ചെയ്തും വീരവാണികളാല്‍ ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കി വിവേകാനന്ദന്‍ ഭാരതത്തില്‍ കൊളുത്തിയ പുത്തനുണര്‍വ്വ് ദേശവ്യാപകമായി സ്വാതന്ത്ര്യമെന്ന അവകാശത്തിന്റെ മാറ്റൊലി മുഴക്കാന്‍ കാരണമായി. ഇങ്ങനെ വിവിധ രീതികളില്‍ ഈശ്വരസേവ ചെയ്തുകൊണ്ടിരുന്ന വിവേകാനന്ദന്‍ അവതാരദൗത്യം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനു ശേഷം വീണ്ടും ഇക്കാലത്ത് കല്‍കിയായി അവതരിച്ചു. ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.

ഒന്നാമത്തെ അദ്ധ്യായമായ സൂക്ഷ്മാല്‍ സൂക്ഷ്മത്തിലെ 13-ാം ശ്ലോകത്തിലും 14-ാം ശ്ലോകത്തിലെ ഒന്നും രണ്ടും വരികളിലും ശിവദേവന്‍ തിരിച്ചുവിളിച്ചതിനാലാണ് (കാലമതില്‍ നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ (1):14:1:1. കല്‍കിയെനും അവതാരം ഇതുകാലത്തില്‍ (1):14:2:1,2,3.) വിവേകാനന്ദന്‍ തിരിച്ചുപോയതെന്നും, അതിനുശേഷം വീണ്ടും ഇക്കാലത്ത് ദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് കല്‍കിയായി അവതരിച്ചതെന്നുമുള്ള ശിവദേവന്റെ ദിവ്യവാണികളെ ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍മാത്രമേ ഈ ശ്ലോകങ്ങളുടെ ശരിയായ അര്‍ത്ഥം വ്യക്തമാകൂ. [/ebstoggle] [/ebstoggles]

vivekananda reincarnated as kalki

സമീപകാല പൂര്‍വ്വാവതാരത്തില്‍ സ്വാമി വിവേകാനന്ദനായി അവതരിച്ച ഭഗവാന്‍ വിഷ്ണു തന്നെയാണ് ഇക്കാലത്ത് കല്‍കിയായി അവതരിച്ചതെന്ന് ഭഗവാന്‍ ശിവന്‍ ലോകത്തോട് വിളംബരം ചെയ്യുകയാണ്.

1863 ജനുവരി 12 – ാം വിശ്വനാഥദത്തന്റേയും ഭുവനേശ്വരിയുടേയും മകനായി ബംഗാളില്‍ നരേന്ദ്രനാഥദത്തനായി പ്രവര്‍ത്തനക്ഷമമായ ദിവ്യചൈതന്യം, പിന്നീട് വിശ്വപ്രസിദ്ധനും സനാതനധര്‍മ്മത്തിന്റെ യഥാര്‍ത്ഥ ഔദ്യോഗിക അധികാര കേന്ദ്രവുമായ വിവേകാനന്ദനായി പക്വതയോടെ പ്രവര്‍ത്തിച്ച് 1902 ജൂലായ് 4-ാം ന് സമാധിയായെങ്കിലും, വീണ്ടും ഭാരതത്തിലെ കേരളത്തില്‍, 1971 ഡിസംബര്‍ 14-ാംന് ചോതി നക്ഷത്രത്തില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും ഇളയ മകനായി ഗോപകുമാറായും പിന്നീട് അഖിലാനന്ദ സ്വാമിയായും, ഇതറിയിക്കുന്ന ഇക്കാലത്ത് കല്‍കി എന്ന പേരിലും അവതാരദൗത്യം നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്നു. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ച  ഈ വിസ്മയ പ്രക്രിയ, യഥാര്‍ത്ഥത്തില്‍ പൂര്‍വ്വജന്മത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള ഉത്തരമാണ്.

ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും ആത്മാവിന്റെ പ്രയാണങ്ങളേയും പൂര്‍വ്വജന്മ-പുനര്‍ജന്മ പ്രതിഭാസങ്ങളേയും പ്രപഞ്ചവിസ്മയമെന്ന മണിച്ചെപ്പിലൊതുക്കി, ആദ്ധ്യാത്മികമെന്നോ മതപരമെന്നോ വിശ്വാസ സംഹിതകളെന്നോ വേര്‍തിരിയ്ക്കാതെ സുപ്രധാനമായും അറിഞ്ഞിരിക്കേണ്ട ജീവന്റെ ശാസ്ത്രമാണിതെന്ന്‌ ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് കല്‍കിയോട് നേരിട്ട് അറിയിക്കുന്ന രീതിയില്‍ ”ദ്രൗപദിയെ രക്ഷിച്ചതും നീ” എന്നും ”ശ്രീരാമനായി അവതരിച്ച് പ്രത്യേകമായി ദുഷ്ടശക്തികളെ നിഗ്രഹിച്ചവന്‍ നീ” എന്നും വിളിക്കുകയാണ് ശിവദേവന്‍. സര്‍വ്വാധികാരിയും ശിവലോകവാസിയും സര്‍വ്വജ്ഞനും പ്രകാശസ്വരൂപനുമായ ശിവദേവന്റെ സമുന്നത സ്ഥാനാധികാരത്തിന്റെ സുപ്രധാനത മനുഷ്യര്‍ക്ക് വെളിപ്പെടുന്നതിനുള്ള അവസരമാണിത്. ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അത് മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും, യാദൃശ്ചികതയല്ല പ്രപഞ്ച പ്രതിഭാസങ്ങള്‍ക്ക് അടിസ്ഥാനമെന്നും വ്യക്തമാക്കുന്നതിനുള്ള ചരിത്ര സാക്ഷ്യമായി നിലനില്‍ക്കുന്നു സര്‍വാധികാരി പരമഗുരു ശിവദേവന്റെ ദിവ്യവാണികള്‍.

“പ്രകാശസ്വരൂപ ജ്യോതിര്‍മണ്ഡല വിഷ്ണുലോക സംരക്ഷണാധികാരി വിഷ്ണുദേവന്‍റെ സപ്തമാവതാരമായ ശ്രീരാമനും അഷ്ടമാവതാരമായ ശ്രീകൃഷ്ണനും ദശമാവതാരമായ കല്‍കിയും ചരിത്രപരമായി തെളിയിക്കപ്പെടുന്ന സന്ദര്‍ഭത്തെ മനോഹരമായി കൂട്ടിയിണക്കി പ്രകാശസ്വരൂപ ജ്യോതിര്‍മണ്ഡല ശിവലോക സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പുരാതനകാലത്ത് ദശമാവതാര ദൗത്യത്തെക്കുറിച്ച് കൃത്യതയോടെ ഔദ്യോഗികമായി പാര്‍വതി ദേവിയോട് പ്രഖ്യാപിച്ചത്, ശിവദേവന്‍റെ ആജ്ഞയാല്‍ ധ്യാനത്തില്‍ ദര്‍ശിച്ച ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും സംസ്കൃതത്തില്‍ എഴുതിയതിന്‍റെ ആദി തമിഴ് തര്‍ജ്ജമ, കാലം കരുതിവെച്ച മഹാത്ഭുതമായി പ്രശോഭിയ്ക്കുന്നു.

പൂര്‍വ്വാവതാര ശൃംഖലയില്‍, ചരിത്രപുരുഷനെന്ന് ലോകം സ്വീകരിച്ച വിവേകാനന്ദന്‍ എന്ന ആധുനിക നവോത്ഥാന നായകന്റെ രംഗപ്രവേശനം അതിമനോഹരമായി ഉള്‍ച്ചേര്‍ത്ത് അത്യന്താധുനിക പുരോഗതി കൈവരിയ്ക്കുന്ന ശാസ്ത്രലോകത്തോട് ജന്മാന്തരങ്ങളെന്ന മഹാസമസ്യയുടെ ഗതിവിഗതികള്‍ പേരും ജനനതിയ്യതിയും താളിയോല വായിക്കുന്ന വയസ്സും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടെ കൃത്യമായ തെളിവുകളോടെ ശിവദേവന്‍ ലോകത്തോട്‌ വിളംബരം ചെയ്യുന്നു.”

– കല്‍കി

പ്രസിദ്ധീകരണങ്ങള്‍

കല്‍കിപുരി പബ്ലിക്കേഷന്‍.

1. പുരാതന നാഡിതാളിയോലകളിലും ജ്യോതിഷത്തിലും.
ഈ കാലത്ത് ജനിയ്ക്കുന്നവരെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചത് അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും അവരുടെ ശിഷ്യരും സംസ്‌കൃത ഭാഷയില്‍ താളിയോലകളില്‍ എഴുതിവെതിനെ പിന്നീട് തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ ആദിതമിഴ് ഭാഷയിലേയ്ക്ക് നാഡിതാളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും പേരില്‍ തര്‍ജ്ജമ ചെയ്തു. കല്‍കിയെക്കുറിച്ച് പുരാതന നാഡിതാളിയോലകളില്‍ എഴുതിയ ആദിതമിഴ് ശ്ലോകങ്ങളും മലയാളം-ഇംഗ്ലീഷ്-ഹിന്ദി തുടങ്ങിയ ഭാഷകളിലുള്ള വിവര്‍ത്തനങ്ങളും കല്‍കിപുരി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു.
2. യഥാര്‍ത്ഥ പൂര്‍വ്വാവതാര ചരിതം കല്‍കി വെളിപ്പെടുത്തി.
യഥാര്‍ത്ഥ ശ്രീരാമ ചരിതം: പ്രഥമഘട്ട സുപ്രധാനരംഗം.
ദ്രൗപദീപതി അര്‍ജ്ജുനന്‍മാത്രം” ശ്രീകൃഷ്ണന്‍. യഥാര്‍ത്ഥ ചരിതം കല്‍കി വെളിപ്പെടുത്തുന്നു.
ഗാന്ധാരിയും ശ്രീകൃഷ്ണനും. -കല്‍കി.
കല്‍കി പത്രാധിപരായിരുന്ന കല്‍കി ഭഗവാന്‍ യുഗധര്‍മ്മ എന്ന മാസികയിലായിരുന്നു 2000ല്‍ ഇവ പ്രസിദ്ധീകരിച്ചിരുന്നത് (2001ല്‍ പ്രസിദ്ധീകരണം നിര്‍ത്തി). അതിനുശേഷം 2008ല്‍ സ്വന്തമായി കല്‍കി ഇവ പുസ്തകമായി (കല്‍കിപുരി പബ്ലിക്കേഷന്‍) പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് വീണ്ടും 2010 സപ്തംബര്‍ 21ന് “യഥാര്‍ത്ഥ ശ്രീകൃഷ്ണ ചരിതം: ദ്രൗപദീപതി അര്‍ജ്ജുനന്‍മാത്രം.” എന്നതും “ഗാന്ധാരിയും ശ്രീകൃഷ്ണനും” എന്നതും ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ശ്രീകൃഷ്ണാവതാരത്തില്‍ ദ്രൗപദിയെ അര്‍ജ്ജുനന്റെമാത്രം പത്‌നിയായി രക്ഷിച്ചതും, കണ്ണു കെട്ടിയിരുന്ന ഗാന്ധാരി ശ്രീകൃഷ്ണന്റെ ധാര്‍മ്മികവും രാജനീതിപ്രകാരം യുക്തവും പ്രായോഗികവുമായ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ണിന്റെ കെട്ടഴിച്ച് അജ്ഞതയില്‍നിന്നും കരകയറിയതും എങ്ങനെയെന്ന് വിശദമായി കല്‍കി വെളിപ്പെടുത്തി. ഏറ്റവും പുതിയ ഇന്റര്‍നെറ്റ് എഡീഷന്‍ ലഭ്യമാണ്.
3. ദേവകാര്യം: ഏക ആരാധന
4. ക്ഷേമരാഷ്ട്രം
2014 ജൂണ്‍ മാസത്തില്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചത് പിന്നീട് ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ ചിതിയിലും കേസരിയിലും യഥാക്രമം 2014 സപ്തംബര്‍ 15നും 2014 ഒക്ടോബര്‍ 17നും പ്രസിദ്ധീകരിച്ചു.

ട്രസ്റ്റ്: കല്‍കിപുരി ധര്‍മ ട്രസ്റ്റ്. സ്ഥാപകന്‍ & ആജീവനാന്ത മാനേജിംഗ് ട്രസ്റ്റി: കല്‍കി. 1656/2001 – ാം നമ്പര്‍ ട്രസ്റ്റ് ബൈലോ രണ്ടാം സമൂല ഭേദഗതിയിലെ മൂന്നാം വകുപ്പ് പ്രകാരം സ്ഥാപകനായ കല്‍കിയില്‍നിന്നല്ലാതെ മറ്റാരില്‍നിന്നും സംഭാവനയായി പണം മുതലായ യാതൊന്നും ട്രസ്റ്റ് സ്വീകരിക്കുവാന്‍ പാടില്ല. 1656/2001 – ാം നമ്പര്‍ ട്രസ്റ്റ് ബൈലോ രണ്ടാം സമൂല ഭേദഗതിയിലെ ഏഴാം വകുപ്പ്പ്രകാരം സ്ഥാപകനായ കല്‍കി നല്‍കുന്ന പണവും സമ്പത്തും ഉപയോഗിച്ച് മാത്രമേ ട്രസ്റ്റ് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. 1998 മെയ് 13ന് ആണ് ട്രസ്റ്റ് സ്ഥാപിച്ചത്. അഖിലാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് (രജി.ന. 58/98) എന്നും പിന്നീട് യുഗധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ബൈലോ ഒന്നാം സമൂല ഭേദഗതി (രജി.ന. 2112/99) എന്നും ട്രസ്റ്റിന്റെ 1656/2001 – ാം നമ്പര്‍ ട്രസ്റ്റ് ബൈലോ രണ്ടാം ഭേദഗതിപ്രകാരം കല്‍കിപുരി: ധര്‍മ്മത്തിന്റെ വിദ്യാദ്ധ്യയന കേന്ദ്രം(ട്രസ്റ്റ്) എന്നും പേരിലുണ്ടായിരുന്ന മേല്‍ക്കൊടുത്ത ട്രസ്റ്റിന്‍റെ 440-ാം നമ്പര്‍ യോഗത്തിലെ ഒന്നാം നമ്പര്‍ തീരുമാനപ്രകാരം ട്രസ്റ്റിന്റെപാന്‍കാര്‍ഡിലുള്ള പേര് കല്‍കിപുരി ധര്‍മ ട്രസ്റ്റ് (Kalkipuri Dharma Trust) എന്ന് മാത്രമായതിനാല്‍ രേഖകളില്‍ വ്യത്യസ്ത പേര് ഉണ്ടാകാതിരിയ്ക്കുന്നതിനുവേണ്ടി മേപ്പടി യോഗം മുതല്‍ ടി. ട്രസ്റ്റിന്‍റെ പേര് കല്‍കിപുരി ധര്‍മ ട്രസ്റ്റ് എന്ന് മാത്രമാക്കി ഭേദഗതി ചെയ്തിരിയ്ക്കുന്നു. . കോഴിക്കോട് ജില്ലയിലെ ചൂലൂരില്‍ ആകെ അഞ്ച് സെന്റ് കാലിസ്ഥലം മാത്രമാണ് ട്രസ്റ്റിന് സ്വന്തമായിട്ടുള്ളത്. കല്‍കിയുടെ സമാധിയ്ക്ക് ശേഷം അദ്ദേഹത്തിന്റെ രജിസ്റ്റര്‍ ചെയ്ത ഒസ്യത്ത്പ്രകാരം (രജി.ന.1/3/2020 .എടവണ്ണപ്പാറ സ.റ.ആ.) മാത്രം ജന്മദേശമായ മലപ്പുറം ജില്ല വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ കല്‍കിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള (58.472 സെന്റ്) കല്‍കിപുരി ക്ഷേത്രത്തിന്റെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) നടത്തിപ്പ്, കൈകാര്യം, സംരക്ഷണം എന്നിവയ്ക്കാകുന്നു പ്രസ്തുത കല്‍കിപുരി ധര്‍മ്മ ട്രസ്റ്റ് കല്‍കി സ്ഥാപിച്ചത്. കല്‍കിപുരി എല്ലാക്കാലവും കല്‍കിയുടെ മാത്രം ഉടമസ്ഥതയിലാകുന്നു നിലനില്‍ക്കുക.

ശാഖകള്‍

കല്‍കിപുരിയ്ക്ക് മറ്റെങ്ങും ശാഖകളില്ല.

കല്‍കി അവതാരം: ജ്യോതിഷത്തില്‍

ദ്രൗപദീപതി അര്‍ജുനന്‍ മാത്രം - ശ്രീകൃഷ്ണന്‍. യഥാര്‍ത്ഥ ചരിതം കല്‍കി വെളിപ്പെടുത്തുന്നു

ദ്രൗപദീപതി അര്‍ജുനന്‍ മാത്രം – ശ്രീകൃഷ്ണന്‍ | Kalki | ISBN 9789355260246

“ദ്രൗപദീപതി അര്‍ജുനന്‍ മാത്രം” ശ്രീകൃഷ്ണന്‍ തുടര്‍ന്നു. “ദ്രൗപദി അര്‍ജുനന്‍റെ മാത്രം പത്നിയാകുന്നു. യുധീഷ്ഠിരനും ഭീമനും അനുജന്‍റെ പത്നിയും, നകുലസഹദേവന്മാര്‍ക്ക് ജ്യേഷ്ഠന്‍റെ പത്നിയുമാകുന്നു.” ശ്രീകൃഷ്ണന്‍ അന്തിമ തീരുമാനം അറിയിച്ചു.

ആദ്യമായി 2000ല്‍ കല്‍കി ഭഗവാന്‍ യുഗധര്‍മ്മ മാസികയിലും [R.N.E6 – 37523/98. (ഇപ്പോള്‍ പ്രസിദ്ധീകരിയ്ക്കുന്നില്ല)], പിന്നീട് 2008ല്‍ പുസ്തകമായും പ്രസിദ്ധീകരിച്ചതിനുശേഷം, 2010 സപ്തംബര്‍ 21ന് ജന്മഭൂമി പത്രത്തിലും പ്രസിദ്ധീകരിച്ചു.

~~~~~~~~

Draupadeepathi Arjunan Mathram – Sree Krishnan (Malayalam)
(Arjuna is the Sole Husband of Draupadi – Sree Krishna)
Author: Kalki
Publisher: Kalki
Address:
Kalkipuri, Edavannappara, Malappuram Dt. – 673645, Kerala, India. Ph: 0483 2724372. Whatsapp: 7907456154. Website: shop.kalkipuri.com
Copyright © Kalki.
(All rights reserved, including the right of reproduction in whole or in part in any form.)
DTP & Design: Kalkipuri
Digital First Edition: 10 Aug 2021
Digital Edition ISBN: 9789355260246
ISBN Format: Digital Download and Online
Price: Free
Paperback 1st Edition: Oct 2008. 2nd Edition: 11 Nov 2008.
Paperback 1st & IInd Edition Printed at: S.T.Reddiar & Sons, Ernakulam.

~~~~~~~~

Book cover Draupadeepathi Arjunan Mathram - Sree Krishna written by Kalki
Sree Krishna says Arjuna is the sole husband of Draupadi. Kalki revaled the real history.

DOWNLOAD PDF BOOK

ചരിത്രസാക്ഷ്യം

ഇതന്‍മുന്നം കിരുട്ടിനനായ്‌ അവതരിത്തായ്‌ (1):9:2.
പാഹുപട പലലീലൈ ശെയ്​ത്​മേളായ് (1):9:3.
പാരുലകില്‍ അറിയാതോര്‍ ഉണ്ട്ശോല്‍വേന്‍ (1):9:4.
ഉണ്ട്താന്‍ സൂക്ഷ്മങ്കള്‍ ഒറൈപ്പേന്‍ഇപ്പം (1):10:1.
ഉദവിയത് ശെയ്തവന്‍നീ പാഞ്ചാലിയ്ക്കും (1):10:2.

സർവ്വാധികാരിയും പരമ ഗുരുവുമായ ശിവദേവൻ അറിയിച്ചു : നമ്മുടെ അനുഗ്രഹത്താല്‍ ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തില്‍ നിലകൊള്ളുന്ന കല്‍കി,  ഇതിനുമുമ്പ് ശ്രീകൃഷ്ണനായി അവതരിച്ചിരുന്നു. അക്കാലത്ത് ആടിയ ലീലകളെല്ലാം പ്രസിദ്ധമാണ്. നിരവധി ദേവരഹസ്യങ്ങളുണ്ട്. ദ്രൗപദിയെ രക്ഷിച്ചതും നീ തന്നെ.” (പാഞ്ചാല രാജനായ ദ്രുപദന്‍റെ പുത്രിയായതിനാല്‍ ദ്രൗപദിയെ പാഞ്ചാലിയെന്നും വിളിയ്ക്കാറുണ്ട്, അര്‍ജുനൻ്റെ മാത്രം പത്​നിയായ ദ്രൗപദിയെ).

– അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡ(മഹാശിവനാഡി സൂക്ഷാസൂക്ഷ്മം)ത്തില്‍നിന്നും.

 

Kalki says not to disgrace is the real grace
Kalki says not to disgrace is the real grace

കല്‍കി 2000ല്‍ യുഗധര്‍മ്മ മാസികയില്‍ കൊടുത്തത്  2008ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്, 2010 സപ്തംബര്‍ 21ലെ ജന്മഭൂമി പത്രത്തില്‍നിന്നും.…

2010 സപ്തംബര്‍ 21ലെ ജന്മഭൂമി പത്രത്തില്‍നിന്നും.…
2010 സപ്തംബര്‍ 21ലെ ജന്മഭൂമി പത്രത്തില്‍നിന്നും.…

നിന്ദിക്കാതിരിക്കല്‍ യഥാര്‍ത്ഥ വന്ദിക്കല്‍

– കല്‍കി

ആമുഖം

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അറിയുക എന്ന മൗലികാവകാശത്തെ ഞാന്‍ ബഹുമാനിക്കുന്നു. എനിക്ക് ആ സദുദ്ദേശ്യം മാത്രമേയുള്ളൂ.

വസ്തുതകള്‍

കോടാനുകോടി മനുഷ്യരില്‍ നിന്നും പ്രത്യേകമായി ഒരാളെമാത്രം വേര്‍തിരിച്ചറിയുവാന്‍ കഴിയുന്നതെങ്ങനെ?

വ്യത്യസ്ത ഭാവങ്ങളുണ്ടാകുമെങ്കിലും ഓരോ മനുഷ്യനും ഒരു രൂപം, മുഖം, ആകൃതി, ഘടന, വിരലടയാളം തുടങ്ങിയവയുണ്ടാകും. അതില്‍ വ്യത്യാസമുണ്ടായാല്‍ മറ്റൊരാളാകും. അതുകൊണ്ടാണ് ഓരോരുത്തരേയും തിരിച്ചറിയുവാന്‍ സാധിക്കുന്നത്‌. സാര്‍വ്വജനീനമായി അംഗീകരിക്കപ്പെടുന്ന വസ്തുതയാണിത്.

ഭഗവാന്‍ ശ്രീരാമനും ശ്രീകൃഷ്ണനും രാജാവായിരുന്നു. മനുഷ്യനും അവതാരവുമാകുന്നു.  അക്കാലത്തും ധാരാളം മികവുറ്റ ചിത്രകാരന്മാരും ശില്പികളും ഉണ്ടായിരുന്നു.

അക്കാലത്ത് സൂക്ഷിച്ച സപ്തമാവതാര ശ്രീരാമന്‍റെയും അഷ്ടമാവതാര ശ്രീകൃഷ്ണന്റേയും യാഥാര്‍ത്ഥ വിഗ്രഹവും ചിത്രവും ഇപ്പോള്‍ ലഭ്യമായിരുന്നുവെങ്കില്‍, നിരവധി ശില്പികള്‍ കൊത്തിയെടുത്ത വ്യത്യസ്ത രൂപവും മുഖവും ദേഹഘടനയും ആകൃതിയുമായി ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയുമെന്ന പേരില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അനേകം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും ശില്പങ്ങളേയും അംഗീകരിക്കുമായിരുന്നോ?

ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും യഥാര്‍ത്ഥ ചിത്രവും വിഗ്രഹവുംപോലും സൂക്ഷിച്ചു നിലനിര്‍ത്താത്തതിനാല്‍ ലഭ്യമല്ലാതിരിക്കേ അവതാര ചരിതത്തില്‍ നിന്ദിതമായ കല്പിത കഥകള്‍ കൂട്ടിച്ചേര്‍ത്ത് വികലമാക്കുവാന്‍ പ്രയാസമെന്ത്?

ഗാന്ധിജിയുടെ യഥാര്‍ത്ഥ ചിത്രം ലഭ്യമായതിനാല്‍ മറ്റേതെങ്കിലും രൂപം വരച്ച് അത് ഗാന്ധിജിയാണെന്ന് കരുതി നിന്ദിക്കേണ്ടതില്ല.

ഈ നിയമം എപ്പോഴും എല്ലാവര്‍ക്കും എല്ലാ കാര്യങ്ങള്‍ക്കും ബാധകമാവുന്നു.

Read More


എന്തുകൊണ്ട് ദ്രൗപദിയെ പാഞ്ചാലിയെന്ന് വിളിക്കുന്നു ?

 പാഞ്ചാല രാജനായ ദ്രുപദന്‍റെ പുത്രിയായതിനാല്‍ ദ്രൗപദി പാഞ്ചാലിയെന്നും അറിയപ്പെട്ടിരുന്നു.

 – കല്‍കി

അര്‍ജുനൻ്റെ മാത്രം പത്​നിയായ ദ്രൗപദിയെ, പാഞ്ചാല രാജനായ ദ്രുപദന്റെ പുത്രിയായതിനാല്‍ പാഞ്ചാലിയെന്നും വിളിയ്ക്കാറുണ്ട്.


ദ്രൗപദീപതി അര്‍ജുനന്‍ മാത്രം : യഥാര്‍ത്ഥ ശ്രീകൃഷ്ണ പൂര്‍വ്വാവതാര ചരിതം കല്‍കി വെളിപ്പെടുത്തുന്നു

കുശവഗൃഹത്തില്‍ വളരെ കുറച്ചേ സ്ഥലമുള്ളൂ. സൗകര്യങ്ങളുമില്ല. എങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അതും അനുഗ്രഹമാണ്. മാതാ കുന്തി തിരക്കിട്ട് ഭക്ഷണം തയ്യാറാക്കുന്നതിനിടയിലും ഭഗവാന്‍ ശ്രീകൃഷ്ണനെ സ്മരിച്ചു.

മക്കള്‍ വരുമ്പോഴേക്കും പാചകം പൂര്‍ത്തിയാകണം. ദീര്‍ഘയാത്രകള്‍ കുന്തിയെ തളര്‍ത്തിയിട്ടുണ്ട്. വല്ലാത്ത ക്ഷീണം. സഹായിക്കുവാന്‍ മറ്റാരുമില്ല.

ഭക്ഷണം പാകംചെയ്യുന്ന കുന്തി പുത്രസ്മരണയില്‍ മുഴുകി.

ഭീമനിപ്പോള്‍ വിശന്ന് പരവശനായിട്ടുണ്ടാകും. യുധീ‌‍ഷ്ഠിരനാണെങ്കില്‍ സ്വല്പംപോലും വിശപ്പ്‌ സഹിക്കുവാന്‍ കഴിയില്ല. അര്‍ജുനന്‍ ഒന്നും പറയില്ല. അതുപോലെ നകുലനും സഹദേവനും പരിഭവം പറഞ്ഞ് ഒട്ടും പ്രയാസങ്ങള്‍ ഉണ്ടാക്കുകയില്ല. എല്ലാത്തിലും കൂടിത്തരികയും ചെയ്യും!

അഞ്ച് മക്കള്‍! പക്ഷേ വിധി..? ഓര്‍മ്മകള്‍ കുന്തിയെ തഴുകിക്കൊണ്ടിരുന്നു.

പുറത്ത് മക്കളുടെ കാല്‍പെരുമാറ്റം കേട്ടുവോ? കുന്തി സുക്ഷ്മതയോടെ കാതോര്‍ത്തു. അതെ! അവര്‍ വരുന്നുണ്ട്! കുന്തി സ്വയം ആശ്വസിച്ചു.

ഒട്ടേറെ യാത്ര ചെയ്തിട്ടുണ്ട്. കുന്തിക്ക് ശരീരമാസകലം നുറുങ്ങുന്ന വേദന! എഴുന്നേല്‍ക്കുവാന്‍പോലും പ്രയാസം. അസ്വസ്ഥതകളെ സാരമാക്കാതെ ധൃതിയില്‍ കുന്തി പാചകത്തില്‍ മുഴുകി.

അതിനിടെ അപ്രതീക്ഷിതമായി –

“മാതാ! ഇന്നത്തെ ഭിക്ഷ വിശേഷം!!” പൂമുഖത്തെത്തി യുധീഷ്ഠിരന്‍ ആഹ്ളാദത്തോടെ അകത്തുള്ള കുന്തിയോട് വിളിച്ചു പറഞ്ഞു.

“എന്തായാലും തുല്യമായെടുത്തോളൂ!!”

ഉത്തരക്ഷണത്തില്‍ ഒട്ടും പരിശോധിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെയുള്ള കുന്തിയുടെ മറുപടി പൊടുന്നനെ യുധീഷ്ഠിരനില്‍ നിഗൂഡമായ ചലനമുളവാക്കി!!

എന്നാല്‍ മക്കളുടെ ശബ്ദം കേട്ട് പൂമുഖത്തെത്തിയ കുന്തി ദ്രൗപദിയെ കണ്ടമാത്രേ ആകെ തളര്‍ന്നുപോയി!!

സാധാരണപോലുള്ള ഭിക്ഷയെന്ന് കരുതി താന്‍ പറഞ്ഞ വാക്കുകള്‍…

ഹൊ! വയ്യ!! കുന്തി ആകെ വിവശയായി.

ആരാണിവര്‍?

സംശയത്തോടെ ദ്രൗപദിയെ ആസകലം വീക്ഷിച്ച കുന്തി സധൈര്യം കാര്യങ്ങള്‍ അന്വേഷിച്ചു.

വിഭ്രമാവസ്ഥയിലാണെങ്കിലും അതിനെ പുറത്ത് കാണിക്കാതിരിക്കുവാന്‍ കുന്തി വളരെ ശ്രദ്ധിച്ചു.

“വീരനായ അര്‍ജുനന്‍റെ ധീരതയ്ക്ക് ലഭിച്ച ന്യായമായ സമ്മാനം!!”

സന്ദര്‍ഭോചിതമായ യുധീഷ്ഠിരന്‍റെ മറുപടി വിശേഷം തന്നെ!!

യുധീഷ്ഠിരന്‍ അങ്ങനെത്തന്നെയാണല്ലോ? താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ഒരിക്കലും വെളിപ്പെടുത്താത്തവിധം ഗുപ്തമായും എന്നാല്‍ വളരെ തന്മയത്വത്തോടേയും സമയോചിതമായി അവതരിപ്പിക്കുന്നതില്‍ യുധീഷ്ഠിരന്‍റെ പ്രാവീണ്യത സവിശേഷം തന്നെ!!

തുടര്‍ന്ന് യുധീഷ്ഠിരന്‍ കാര്യങ്ങളെല്ലാം വിശദമായി കുന്തിക്ക് വിവരിച്ചു കൊടുത്തു. സ്വയംവരവും അര്‍ജുന-ദ്രൗപദി പാണിഗ്രഹണവും.

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ വളരെ പക്വതയോടെ കുന്തി ദ്രൗപദിയെ അകത്തേക്ക് കൂട്ടി കൊണ്ടുപോയി ആചാരമര്യാദകളോടെ സ്വീകരിച്ചു. അതിനുശേഷം കുന്തി യുധീഷ്ഠിരാദികളുടെ സമീപത്തേക്ക് വന്നു.

“ഇരിക്കൂ മക്കളെ….”

വാല്‍സല്യത്തോടെ കുന്തി മൊഴിഞ്ഞു.

ഇനി എന്തു ചെയ്യും?…എന്‍റെ വാക്കുകള്‍ ഫലിക്കുകയും വേണം. പക്ഷേ ധര്‍മവിരുദ്ധവും സദാചാര വിരുദ്ധവുമായ യാതൊന്നും സംഭവിക്കുവാനും പാടില്ല.
അബദ്ധത്തില്‍ അടര്‍ന്നുവീണ തന്‍റെ വാക്കുകളെ ചൊല്ലി കുന്തി പരിതപിക്കുവാന്‍ തുടങ്ങി.

“അമ്മ പറയുന്നതുപോലെ ചെയ്യാം..?” അതിനിടെ അമ്മയെ പ്രയാസപ്പെടുത്താതിരിക്കാനായി അര്‍ജുനന്‍ സ്വന്തം തീരുമാനത്തെ അറിയിച്ചു.

“പങ്ക് വെക്കുവാന്‍ ഇതൊരു വസ്തുവല്ലല്ലോ? പത്നിയല്ലേ..?”

കുന്തിയുടെ മറുചോദ്യം എല്ലാവരേയും നിശബ്ദരാക്കി.

“എന്നാല്‍ വ്യാസനോട് ചോദിക്കാം! ധര്‍മത്തിന്‍റെ യഥാസ്ഥിതി അദ്ദേഹത്തോളം മറ്റാര്‍ക്കറിയാം?”

എന്തോ തീരുമാനിച്ചതുപോലെയുള്ള യുധീഷ്ഠിരന്‍റെ നിര്‍ദ്ദേശം കുന്തിയെ ഭയപ്പെടുത്തി.

“അപ്പോള്‍ കൃഷ്ണനോ?” ക്ഷണമാത്രേ കുന്തി അസ്വസ്ഥതയോടെ ചോദിച്ചു.

“ആവാം! പക്ഷേ വ്യാസനാകുമ്പോള്‍ ശാസ്ത്രങ്ങളത്രയും വശമാണ്!!”

യുധീഷ്ഠിരന്‍ ന്യായീകരിക്കുവാന്‍ തുടങ്ങവേ കുന്തി നിശബ്ദയായി. ഇനിയും തുടര്‍ന്നാല്‍ ഒരുപക്ഷേ കലഹം തന്നെയുണ്ടായേക്കും.

താനറിയാതെ ചൊല്ലിയ വാക്കുകളെ ആയുധമാക്കി യുധീഷ്ഠിരന്‍ അഭ്യാസം നടത്തുകയാണോ? കുന്തിക്ക് വിഷമമായി.

“മാതാവിന്‍റെ വാക്കുകള്‍ അനുസരിക്കുമ്പോഴല്ലേ പുത്രധര്‍മം പാലിക്കപെടുന്നത്?” അതിനിടെയുള്ള യുധീഷ്ഠിരന്‍റെ ചോദ്യം വിഷയത്തെ വീണ്ടും സജീവമാക്കി.

“അങ്ങനെയെങ്കില്‍ എന്തായാലും തുല്യമായി എടുത്തോളൂ എന്ന മാതാവിന്‍റെ വാക്കുകള്‍ പാലിക്കുവാന്‍ നാം ബാധ്യസ്ഥരല്ലേ?” പ്രത്യേക ഉദ്ദേശ്യം വെച്ചുള്ള യുധീഷ്ഠിരന്‍റെ ചോദ്യം കുന്തിയില്‍ അസ്വസ്ഥതയുളവാക്കി.

“ധര്‍മത്തെക്കുറിച്ച് ജ്യേഷ്ഠനു തന്നെ നല്ല വശമല്ലേ?” ഭീമന്‍ യുധീഷ്ഠിരന് വിട്ടുകൊടുത്തു.

“ശരി! ഞാനൊന്ന്‌ പര്യാലോചിക്കട്ടെ!” യുധീഷ്ഠിരന്‍റെ മറുപടി വിഷയത്തിന് താല്‍ക്കാലികമായ വിരാമമേകി.

എല്ലാവരും എഴുന്നേറ്റു.

“ഇനി ആഹാരം കഴിക്കാം.” എല്ലാവരേയും ക്ഷണിച്ച് കുന്തി അകത്തേക്ക് കടക്കവേ, പെട്ടന്ന് നിന്നു!

വാതിലിന്‍റെ വശംചാരി ദ്രൗപദി!!

കൃഷ്ണനെപോലെ ഭംഗിയുള്ള ഇരുനിറം! സുന്ദരി! പാഞ്ചാലരാജനായ ദ്രുപദന്‍റെ പുത്രി! പാഞ്ചാലിയെന്നും കൃഷ്ണയെന്നും വിളിക്കും! ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ഉത്തമ ഭക്ത.

എല്ലാം കേട്ടിട്ടുണ്ടാകും. ദ്രൗപദിയുടെ ദൈന്യത കലര്‍ന്ന കണ്ണുകള്‍ എന്തോ അരുതേ എന്ന് വിളിച്ചു പറയുന്നില്ലേ? കുന്തിക്ക് വിഷമമായി.

“വരൂ!…” കുന്തി സ്നേഹത്തോടെ ദ്രൗപദിയെ അകത്തേക്ക് വിളിച്ചു.

അത്താഴം കഴിഞ്ഞ് എല്ലാവരും കിടന്നു.

താന്‍ ചൊല്ലിയ വാക്കിനാല്‍ ധര്‍മവിരുദ്ധമായ യാതൊന്നും സംഭവിക്കരുതേയെന്ന് കുന്തി ശ്രീകൃഷ്ണനേ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എല്ലാം കൃഷ്ണന്‍റെ തീരുമാനപ്രകാരം മാത്രമേ ചെയ്യുകയുള്ളൂവെന്നും കുന്തി തീരുമാനിച്ചു.

********** ************ ************

ക്ഷീണത്താല്‍ പെട്ടന്ന് മയങ്ങിപ്പോയ കുന്തി ഞെട്ടിയുണര്‍ന്നു. അകലെ കുളമ്പടി ശബ്ദം കേള്‍ക്കുന്നില്ലേ? കുന്തി കാതോര്‍ത്തു.

ഒരുപക്ഷേ ശത്രുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? ദ്രുപദന് സംശയം തോന്നിയോ? ആയോധന പാടവം അര്‍ജുനനെ തിരിച്ചറിയുവാന്‍ ഇടയാക്കിയോ?

ദുശ്ശാസനന്‍ വാര്‍ത്ത‍ അറിഞ്ഞിട്ടുണ്ടാകുമോ? ധര്‍മ്മിഷ്ഠനായ ദുര്യോധനന് തികച്ചും അപമാനമായ സഹോദരന്‍ . അതാണ് ദുശ്ശാസനന്‍ !! ഇനി അവനെന്തെങ്കിലും കുബുദ്ധി പ്രയോഗിച്ചോ? അവനെന്നും ദുര്യോധനന്‍റെ അധികാരത്തെ കൈവശപ്പെടുത്തുകയാണല്ലോ ലക്ഷ്യം? പക്ഷേ സാധാരണ ആര്‍ക്കും അറിയുവാന്‍ കഴിയില്ലെന്ന് മാത്രം!!

ചിന്തകള്‍ മഥിച്ചുകൊണ്ടിരിക്കേ, അകലെ കുളമ്പടി ശബ്ദം ഉച്ചത്തിലായി.

രഥചക്രത്തിന്‍റെ ശബ്ദവും കേള്‍ക്കുന്നില്ലേ? ഭയാശങ്കകളോടെ കുന്തി സശ്രദ്ധം കാതോര്‍ത്തു.

രഥത്തിലിപ്പോള്‍ ആരായിരിക്കും? കൃഷ്ണനായിരിക്കുമോ? അതോ ശത്രുക്കളോ? ചിന്തകളില്‍നിന്ന് ഉണര്‍ന്ന കുന്തി ഒരു മണ്‍ചെരാഗ് കത്തിച്ച് മക്കളെയെല്ലാം ശ്രദ്ധിച്ചു.

വളരെ ചെറിയ മുറിയായതിനാല്‍ എല്ലാവരും ഒരുമിച്ചായിരുന്നു കിടന്നിരുന്നത്.

യാത്രാക്ഷീണം ദ്രൗപദിയെ വല്ലാതെ തളര്‍ത്തി. പതിവില്ലാത്തതല്ലേ? പാവം കുട്ടി! ഈ നരകത്തിലെത്താനാണ് വിധി? കുന്തിക്ക് സങ്കടമായി.

ഭീമനും അര്‍ജുനനും നകുലസഹദേവന്മാരും ഒരുമിച്ചാണെങ്കിലും, യുധീഷ്ഠിരന്‍ മാത്രം വേറെത്തന്നെയാണ് കിടക്കുന്നത്. എല്ലാവരും എപ്പോഴും യുധീഷ്ഠിരനെ പ്രത്യേകം ബഹുമാനിച്ചിരുന്നു.

തളര്‍ന്നുറങ്ങുന്ന മക്കളെ നോക്കി കുന്തി നെടുവീര്‍പ്പിട്ടു.

വിളിക്കണോ?

ശങ്കിച്ചുനില്‍ക്കവേ, രഥം ഭവനത്തിന് മുമ്പിലെത്തിക്കഴിഞ്ഞു.

കുന്തി വേഗം എല്ലാവരെയും വിളിച്ചു.

ദ്രൗപദി ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റു. അടക്കിയ ശബ്ദത്തില്‍ കുന്തി എല്ലാം പറഞ്ഞു. ക്ഷണമാത്രേ എല്ലാവരും ആയുധധാരികളായി.

കാലടിയൊച്ച കൂടിവരുന്നു –

അര്‍ജുനന്‍ ജാഗരൂകനായി. ഭീമന്‍ ഗദാധാരിയായി എന്തിനും തെയ്യാറായിക്കഴിഞ്ഞു. യുധീഷ്ഠിരനും നകുലസഹദേവന്മാരും പോരാടാന്‍ ഒരുങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ കുറേക്കാലത്തെ ശീലംകൊണ്ട് എല്ലാവരും പെട്ടെന്ന് തയ്യാറായി.

ഇവിടേയും പ്രശ്നങ്ങളുണ്ടായാല്‍, തല്‍ക്കാലത്തേക്കെങ്കിലും താമസിക്കുവാന്‍ ഇടംതന്ന ആ സാധു മനുഷ്യനും മറ്റിടങ്ങളില്‍ ഉള്ളവരെപ്പോലെത്തന്നെ പെരുമാറുമോ? അനുഭവം അങ്ങനെയാണല്ലോ?

ഇപ്പോഴാണെങ്കില്‍ ദ്രൗപദിയുംകൂടിയുള്ളതുകൊണ്ട്…. പ്രബലരായ അഞ്ച് മക്കളുണ്ടായിട്ടും അത്താണിയായി ഒരിടമില്ലെന്ന് ആലോചിക്കുമ്പോള്‍… എല്ലാം വരുത്തിവെച്ചതല്ലേ?

യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിനോക്കിയ കുന്തിയുടെ ചിന്തകള്‍, പുറത്തെ ശക്തമായ കാല്‍പ്പെരുമാററത്തില്‍ ചിന്നിച്ചിതറി.

“ഹേ പാണ്ഡവരേ! കതക് തുറന്നാലും, ശത്രുക്കളല്ല. മിത്രങ്ങള്‍ തന്നെ!” കതകിന് മുട്ടി അവര്‍ അറിയിച്ചു.

കാല്‍പ്പെരുമാറ്റത്തിലെ വ്യത്യസ്തത അംഗസംഖ്യയുടെ വര്‍ദ്ധനവിനെ സൂചിപ്പിക്കുന്നു. കുന്തി ശ്രദ്ധിച്ചു.

അതിനിടെ യുധീഷ്ഠിരന്‍ ധൈര്യസമേതം വാതില്‍ തുറന്നു.

ആശ്ചര്യം!!

പാഞ്ചാലരാജന്‍ ദ്രുപദനും സംഘങ്ങളും!!!

യുധീഷ്ഠിരന്‍ വേഗം രാജാവിനേയും സഘങ്ങളേയും സ്വീകരിച്ചിരുത്തി. പരിമിത സൗകര്യങ്ങള്‍ക്കുള്ളിലെ അതിഥി സല്‍ക്കാരം ഗംഭീരമായി!

ദ്രൗപദിയുടെ സാമീപ്യം ദ്രുപദനില്‍ ദു:ഖത്തിന്‍റെ അലയോലി ഉയര്‍ത്തി.

രാജകീയ സൗകര്യങ്ങളോടെ കഴിഞ്ഞവള്‍ ഒരു ദിവസംകൊണ്ട് സാധാരണക്കാരിയായി! എന്തൊരു വിധി!! എങ്കിലും ഇഷ്ടപെട്ടവനെ തന്നെ ലഭിച്ചല്ലൊ? ബാക്കിയെല്ലാം ശരിയാക്കാവുന്നതേയുള്ളൂ! അങ്ങനെ ആശ്വസിക്കാം. ദ്രുപദന്‍റെ കണ്ണുകള്‍ നിറഞ്ഞു.

“പാണ്ഡവരാണെന്ന് ആദ്യമേ നമുക്ക് സംശയമുണ്ടായിരുന്നു.” അതിഥി സല്‍ക്കാരത്തിനുശേഷം ദ്രുപദന്‍ ആരംഭിച്ചു.

“കൃഷ്ണനോട് അന്വേഷിച്ചപ്പോള്‍ സംശയ നിവൃത്തിയായി; ശ്രീകൃഷ്ണന്‍ സ്വയംവരത്തിന് എത്തിയില്ലെങ്കിലും.” ഇടയ്ക്കൊന്നു നിര്‍ത്തി വത്സലപുത്രി കൃഷ്ണയെന്ന പാഞ്ചാലിയെ നോക്കി പാഞ്ചാലരാജന്‍ തുടര്‍ന്നു.

“പിന്നെ… ധൃതിയായി! ചാരന്മാരുടെ നിര്‍ദ്ദേശപ്രകാരം യാത്ര ആരംഭിച്ചു. അതിനിടെ, അസമയത്ത് എത്തിയത് അസൗകര്യമായോ?”
പക്വതയാലും വിനയത്താലും സമ്പന്നനായ ദ്രുപദന്‍റെ ക്ഷമാപണം എല്ലാവര്‍ക്കും ഹൃദ്യമായി.

“അങ്ങയുടെ ആഗമനം ഞങ്ങളുടെ ഭാഗ്യം!!” സന്ദര്‍ഭാനുസരണമുള്ള യുധീഷ്ഠിരന്‍റെ മറുപടി കുറിക്കുകൊണ്ടു.

“വളരെ ആശിച്ചുണ്ടായതിനാല്‍, ഇതുവരേയും ദ്രൗപദിയെ പിരിഞ്ഞിരുന്നിട്ടില്ല. മകളുടെ വേര്‍പാട്‌ വലിയ വേദനയുളവാക്കി. മാത്രമല്ല, പിതാവെന്ന സ്ഥാനപ്രകാരം മകളോടുള്ള കര്‍ത്തവ്യം നിറവേറ്റിയതില്‍ ഒട്ടേറെ പാളിച്ചകള്‍ സംഭവിചിട്ടുണ്ട്. ശ്രീകൃഷ്ണ ഭഗവാന്‍റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കേട്ടപ്പോഴാണ് നാം ആ വാസ്തവം അറിഞ്ഞത്! അതുകൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ എത്തുവാനായി.”

സന്ദര്‍ശനോദ്ദേശ്യത്തെ വ്യക്തമാക്കുന്ന ദ്രുപദന്‍റെ വാക്കുകള്‍ യുധീഷ്ഠിരനില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ചുവോ? കുന്തി ശ്രദ്ധിച്ചു.

“അങ്ങയുടെ സാന്നിധ്യത്താല്‍ ഈ കുടിലുപോലും ശ്രേഷ്ഠമായില്ലേ!!” യുധീഷ്ഠിരന്‍റെ ഭവ്യത കലര്‍ന്ന മറുപടി ദ്രുപദരാജനില്‍ സംപ്രീതിയുളവാക്കി.

അതിനിടെ രഥത്തിന്‍റെ ശബ്ദം ഗ്രാമവാസികളെ ഉണര്‍ത്തി. പക്ഷേ രാജാവിന്‍റെ നിര്‍ദ്ദേശത്താല്‍ കൂടെയുള്ള അംഗരക്ഷകര്‍ എല്ലാം ഭംഗിയായി നിര്‍വ്വഹിച്ചു.  പ്രജകള്‍ സ്വന്തം വാസസ്ഥലങ്ങളിലേക്ക് തിരിച്ചുപോയി.

വീണ്ടും ദ്രുപദരാജനുമായുള്ള സംഭാഷണം ആരംഭിച്ചു.

“എല്ലാവരേയും കൊട്ടാരത്തിലേക്ക് ക്ഷണിക്കുവാനാണ് ദൂതന്മാര്‍ക്ക് പകരം നാം തന്നെ എഴുന്നള്ളിയത്. അര്‍ഹരായവരെ അതേപ്രകാരം തന്നെ അറിയിക്കണമല്ലോ?”

ദ്രുപദന്‍റെ വാക്കുകള്‍ യുധീഷ്ഠിരനില്‍ തെല്ലു സംശയമുണര്‍ത്തി.

“കൃഷ്ണന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നുമുണ്ട്!” ദ്രുപദന്‍ എല്ലാവരേയും വീക്ഷിച്ചു.

“ശത്രുക്കള്‍ നിങ്ങളെ തിരിച്ചറിഞ്ഞതിനാല്‍… സുരക്ഷിതത്വം, അതേറ്റവും പ്രധാനപ്പെട്ടതാണല്ലോ?” ആശങ്കയോടെ ദ്രുപദന്‍ കാര്യത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തി.

യുധീഷ്ഠിരന്‍ എതിര്‍ക്കുമോ? കുന്തി സംശയിച്ചു.

“ശരി! എല്ലാം അങ്ങയുടെ ഇച്ഛപോലെ!! യുധീഷ്ഠിരന്‍ വേഗം അനുസരിച്ചു.

ഭഗവാന്‍ ശ്രീകൃഷ്ണനോടുള്ള കുന്തിയുടെ പ്രാര്‍ത്ഥന ഫലിച്ചു.

എല്ലാവരും വളരെ പെട്ടെന്ന് യാത്രയായി.

********** ************ ************

യാത്രക്കിടയില്‍ ആരും സംസാരിച്ചില്ല. കുന്തി എല്ലാം പ്രത്യേകം ശ്രദ്ധിച്ചു. സര്‍വ്വേശ്വരന്മാരായ ബ്രഹ്മദേവനേയും ശിവദേവനേയും വിഷ്ണുദേവനേയും അകമഴിഞ്ഞ് കുന്തി പ്രാര്‍ത്ഥിച്ചു. ശ്രീകൃഷ്ണന്‍റെ ദിവ്യാനുഗ്രഹം ഉള്ളതിനാല്‍ എല്ലാം ഭംഗിയായും ധാര്‍മ്മികമായും മാത്രമേ സംഭവിക്കുകയുള്ളൂ. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭക്തവത്സലനാണ്. കുന്തി ശ്രീകൃഷ്ണ ഭക്തിയില്‍ മുഴുകി.

എന്തായാലും ശ്രീകൃഷ്ണന്‍ അവിടെയുള്ളതുകൊണ്ട് ദ്രൗപദിയുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ല. കുന്തി ആശ്വസിച്ചു. ഒരു സ്‌ത്രീ അഞ്ച് സഹോദരന്മാരുടെ പത്നിയാവുക എന്നതിലും വലിയ അപമാനം മറ്റെന്താണുള്ളത്?

ഹൊ! ഓര്‍ക്കുവാന്‍പോലും വയ്യ! അഞ്ച് സഹോദരന്മാര്‍ക്കും പത്നിയാകേണ്ടിവന്നാല്‍ ദ്രൗപദിയുടെ അവസ്ഥ എന്താകും? അഭിമാനമുള്ളവരാരും അതിന് തയ്യാറാവുകയില്ല? ദ്രുപദരാജാവിന്‍റെ മകള്‍ക്കാണോ അഭിമാനത്തില്‍ കുറവ്?

ആരേയും ഭയക്കാത്ത തന്റേടിയായ ദ്രൗപദി ഇത്രയും ഹീനമായ വിഷയമുണ്ടായിട്ടും പക്വതയോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. അവള്‍ അത്രകണ്ട് അര്‍ജുനനെ ഇഷ്ടപ്പെടുന്നുണ്ടാകും. അല്ലെങ്കില്‍ ദ്രുപദന്‍റെ മകള്‍ എന്തിന് അലഞ്ഞ് നടക്കുന്ന അര്‍ജുനനെ തന്നെ വരണമാല്യം ചാര്‍ത്തി സ്വീകരിക്കണം? ശ്രീകൃഷ്ണന്‍റെ ഇച്ഛയായിരിക്കുമിത്. കുന്തി ഗഹനമായ ചിന്തയിലാണ്ടു.

രഥം കൊട്ടാരത്തിലെത്തി. രാജാവ്‌ അതിഥികള്‍ക്ക് വിശ്രമിക്കുവാനുള്ള സൗകര്യങ്ങള്‍ മുമ്പേ ഏര്‍പ്പെടുത്തിയിരുന്നു. കുന്തിയോടൊപ്പം ദ്രൗപദിയും പാണ്ഡവര്‍ക്കരികില്‍ വിശ്രമിച്ചു. കളിച്ചു വളര്‍ന്ന കൊട്ടാരം! അത് വിസ്മരിച്ചപോലെയായിരുന്നു ദ്രൗപദിയുടെ പെരുമാറ്റം.

ഒരു ദിവസംകൊണ്ടുള്ള ദ്രൗപദിയുടെ മാറ്റം കുന്തിയെ ആശ്ചര്യപ്പെടുത്തി. ഇത്രയും പക്വത ഈ കുട്ടിക്ക് എങ്ങനെ ലഭിച്ചു! കുന്തിക്ക് ദ്രൗപദിയെ വളരെ ഇഷ്ടമായി.

സഭയില്‍വെച്ച് ദ്രുപദന്‍ പാണ്ഡവരോടുള്ള ഉപചാരങ്ങളും ആദിത്യമര്യാദകളും വിധിപ്രകാരം ചെയ്തു. ശ്രീകൃഷ്ണന്‍ സഭയ്ക്ക് തിളക്കമേകി ഉചിതമായ സ്ഥാനത്ത് തന്നെയുണ്ട്. കുന്തിക്ക് ആശ്വാസമായി.

“നാം തന്നെയാണ് ഈ അവസരം ഒരുക്കിയത്!” കൃഷ്ണന്‍റെ മധുരമായ ശബ്ദം ഒഴുകിയെത്തി. കുന്തി പ്രത്യേകം ശ്രദ്ധിച്ചു.

“ഹേ യുധീഷ്ഠിരന്‍! ധര്‍മത്തില്‍ നിലകൊള്ളുകയാണെങ്കില്‍ ഇന്നത്തെ പ്രയാസങ്ങളില്‍നിന്നും വിമുക്തരാവാം. അതിനാകുന്നു ഈ അവസരം.” കൃഷ്ണന്‍ ആരംഭിച്ചു.

പക്ഷേ, യുധീഷ്ഠിരന്‍ പ്രതികരിച്ചില്ല.

“അര്‍ജുനന്‍ ഇപ്പോള്‍ വെറും അര്‍ജുനനല്ല! ദ്രൗപദിയുടെ പതിയും മഹാരാജാ ദ്രുപദന്‍റെ മരുമകനുമായ അര്‍ജുനനാകുന്നു!! അതിനാല്‍ നിര്‍ബന്ധമായും ആ യശസ്സ് നിലനിര്‍ത്തിയേ പറ്റൂ.” ഗാംഭീര്യതയാല്‍ പ്രശോഭിതമായ ശ്രീകൃഷ്ണന്‍റെ വാക്കുകള്‍ ശ്രദ്ധേയമായി.

“ദ്രൗപദി ആരുടെയെല്ലാം പത്നിയായിരിക്കണമെന്ന് തീരുമാനമായിട്ടില്ലല്ലോ?”

കൃഷ്ണന്‍റെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ട് യുധീഷ്ഠിരന്‍ പൊടുന്നനെ വാദമുന്നയിച്ചു. കൃഷ്ണനൊഴികെ എല്ലാവരും സ്തബ്ധരായി! കുന്തിയും നടുങ്ങിപ്പോയി!

“ഇത്ര അസംബന്ധം പറയുവാന്‍ മാത്രം വിശേഷിച്ചെന്തെങ്കിലും?” സാധാരണപോലുള്ളതാണെങ്കിലും പരിഹാസദ്യോതകമായ കൃഷ്ണന്‍റെ ചോദ്യം യുധീഷ്ഠിരനില്‍ രോഷാഗ്നി വളര്‍ത്തി.

“ഞങ്ങള്‍ മാതാവ് പറയുന്നത് അനുസരിക്കുന്നവരാണ്.” ശാന്തമാണെങ്കിലും യുധീഷ്ഠിരന്‍റെ വാക്കുകള്‍ എല്ലാവരിലും അസഹ്യതയുളവാക്കി.

വിപരീതമായ അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങളുടെ ഗതിയെന്ന് തിരിച്ചറിഞ്ഞ കുന്തി വേഗം ഇടപെട്ടു.

“കേള്‍ക്കൂ കൃഷ്ണാ! ആഹാരമുണ്ടാക്കുന്ന തിരക്കിനിടയിലാണ് ദ്രൗപദിയേയും കൂട്ടി ഇവരെത്തിയത്. വിശേഷമായ ഭിക്ഷയാണ് കൊണ്ടുവന്നതെന്ന് യുധീഷ്ഠിരന്‍ പൂമുഖത്തുനിന്ന് വിളിച്ചുപറഞ്ഞപ്പോള്‍, യഥാര്‍ത്ഥത്തില്‍ എന്താണെന്ന് അന്വേഷിക്കുന്നതിനുമുമ്പേ എന്തായാലും തുല്യമായെടുത്തോളൂ എന്ന് ഞാനങ്ങ് പറഞ്ഞുപോയി! അതിനെയാണ് യുധീഷ്ഠിരന്‍ ഈ പറയുന്നത്!!” കുന്തിയുടെ മൊഴികള്‍ അവസരോചിതമായി.

ദ്രൗപദിയുടെ കണ്ണുകള്‍ ആശ്വാസത്താല്‍ വിടര്‍ന്ന് വികസിച്ചു. ദ്രുപദനും പത്നിയും മറ്റെല്ലാവരും ആശങ്കാകുലരായി.

“ഇത്രേയുള്ളോ?” കൃഷ്ണന്‍റെ മറുപടി യുധീഷ്ഠിരനെ ചൊടിപ്പിച്ചു.

“എന്താ മാതാവിന്‍റെ വാക്കിന് വിലയില്ലേ? അത് അനുസരിക്കേണ്ടതല്ലേ?” യുധീഷ്ഠിരന്‍റെ വാക്കുകള്‍ക്ക് തീക്ഷ്ണതയേറി.

“ഹേ യുധീഷ്ഠിരന്‍! സാധാരണ ഭിക്ഷയാണെന്ന മുന്‍വിധിയില്‍ യഥാര്‍ത്ഥമെന്തെന്ന് ഒട്ടും അന്വേഷിക്കാതെയാണ് എന്തായാലും തുല്യമായെടുത്തോളൂ എന്ന് പറഞ്ഞതെന്ന് സ്വല്പംമുമ്പേ ഇവിടെ മാതാ കുന്തി തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. മാത്രമല്ല, തനിക്കറിയാത്ത അഥവാ അന്വേഷിച്ച് പരിശോധിച്ച് നിജസ്ഥിതി വ്യക്തമാകാത്ത ഒരു വിഷയത്തെക്കുറിച്ച് പൊതുവായ ധാരണപ്രകാരം സാധാരണപോല്‍ പറയുന്നത് അഭിപ്രായം മാത്രമാകുന്നു. ഒരിക്കലും തീരുമാനമല്ല.”
ശ്രീകൃഷ്ണന്‍ പ്രശ്നത്തിന്‍റെ കാര്യകാരണ ബന്ധങ്ങളെ നൂലിഴകീറി പരിശോധിക്കുവാന്‍ തുടങ്ങി.

“പങ്കുവെക്കുവാന്‍ ഇതൊരു വസ്തുവല്ലല്ലോ? അര്‍ജുനന്‍റെ പത്നിയല്ലേ?” കൃഷ്ണന്‍ ചോദ്യശരങ്ങള്‍ എയ്തുതുടങ്ങി.

“സ്വന്തം പത്നിയെ മറ്റുള്ളവര്‍ക്ക് വീതിച്ചുകൊടുക്കുന്നതാണോ സംസ്ക്കാരം? സ്വന്തം പത്നിയെ തന്‍റെ സഹോദരന്മാര്‍ക്ക് പങ്കുവെക്കുന്നതാണോ സദാചാരം? മാതാവിന്‍റെ വാക്കുകള്‍പ്രകാരമെന്ന ന്യായീകരണത്തില്‍ ഇത്രയും ഹീനമായൊരു കാര്യത്തിന് കൂട്ടുനില്‍ക്കുന്നതാണോ യുധീഷ്ഠിരന്‍റെ ധര്‍മവാദം? സ്വന്തം പത്നിയെ മറ്റുള്ളവര്‍ക്കും പങ്കുവെക്കുന്നതാണോ അര്‍ജുനന്‍റെ ധീരത? അനുജന്‍റെ പത്നിയെ തങ്ങളുടേയും പത്നിയാക്കുന്നതാണോ യുധീഷ്ഠിരന്റേയും ഭീമന്റേയും മഹാത്മ്യം? ജ്യേഷ്ഠന്‍റെ പത്നിയെ തങ്ങളുടേയും പത്നിയാക്കുന്നതാണോ നകുലസഹദേവന്മാരുടെ സാന്മാര്‍ഗ്ഗീകത്വം? മരുമകളെ എല്ലാ മക്കള്‍ക്കും വീതിച്ചു നല്‍കലാണോ മാതാ കുന്തിയുടെ വൈശിഷ്ട്യത? സഹോദരന്മാരായ അനവധിപേര്‍ക്ക് പത്നിയായിരിക്കുന്നതാണോ ദ്രൗപദിയുടെ പാതിവ്രത്യം? ഇപ്രകാരമുള്ള സദാചാരവിരുദ്ധമായ കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണോ ദ്രുപദരാജന്‍റെ ധര്‍മനിഷ്ഠ?”

“സാധാരണ സദാചാര ജീവിതത്തിനുപോലും നിരക്കാത്ത ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുവാന്‍ അഷ്ടമാവതാരമായ നമുക്ക് സാധ്യമല്ല.” കൃഷ്ണന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ എല്ലാവരും തലകുനിച്ചു.

ദ്രുപദന് സമാധാനമായി. കുഞ്ഞുനാള്‍മുതല്‍ക്കേ അര്‍ജുനനെക്കുറിച്ച് കൃഷ്ണന്‍ ദ്രൗപദിയോട് പറയുമായിരുന്നു. അപ്പോഴേ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. എന്തായാലും അര്‍ജുനനെത്തന്നെ എന്‍റെ മകള്‍ക്ക് പതിയായി ലഭിച്ചല്ലോ! ദ്രുപദന്‍ മനസ്സാ കൃഷ്ണനെ നമിച്ചു.

കുന്തിയും സമാശ്വസിച്ചു. കൃഷ്ണയെന്നും പാഞ്ചാലരാജന്‍റെ പുത്രിയെന്നതിനാല്‍ പാഞ്ചാലിയെന്നും വിളിക്കപ്പെടുന്ന ദ്രൗപദി അഷ്ടമാവതാര ഭഗവാന്‍ ശ്രീകൃഷ്ണനെ ഭക്തിപൂര്‍വ്വം ഭജിച്ച് കൃതാര്‍ത്ഥയായി.

അര്‍ജുനന് തെല്ലു ജാ‌‍ള‍്യതയുണ്ടായെങ്കിലും ശ്രീകൃഷ്ണ വാണികളില്‍ അഭിമാനംകൊണ്ടു.

അഷ്ടമാവതാര ശ്രീകൃഷ്ണന്‍ ഏതൊരു കാര്യവും സദാചാരപരമായി പ്രായോഗികതയിലൂന്നി ധാര്‍മ്മികമായി മാത്രമേ നിര്‍വ്വഹിക്കൂ. ധര്‍മവിരുദ്ധമായ യാതൊന്നിനും കൂട്ടുനില്‍ക്കുകയുമില്ല. വിഷ്ണുദേവന്‍റെ ദശാവതാരത്തില്‍ അഷ്ടമാവതാരമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ . കൃഷ്ണസമക്ഷത്തില്‍ എത്തിയതുകൊണ്ട് ഇത്രയും മോശമായ ഈ വിഷയം ഇവിടംകൊണ്ട് അവസാനിക്കും. തീര്‍ച്ച. കുന്തി ചിന്തിച്ചു.

ഇതിനിടെ ശ്രീകൃഷ്ണന്‍ തുടര്‍ന്നു –

“മാതാവെന്ന സ്ഥാനം ദിവ്യപ്രേമത്തിന്‍റെ നിസ്തുല മാതൃകയാകുന്നു. ഒരു സ്ത്രീ തന്നെ സന്താനങ്ങളോട് മാതാവായും, പതിയോട് പത്നിയായും, പിതാവിനോട് പുത്രിയായും, സഹോദരങ്ങളോട് സഹോദരിയായും വ്യതസ്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു. അതില്‍ മാതാവെന്നതാണ് ഏറ്റവും ശ്രേഷ്ഠം.”

“മാതാവിന് സന്താനങ്ങളെല്ലാം തുല്യരാണെന്നിരിക്കേ, എന്തായാലും തുല്യമായെടുത്തോളൂ എന്ന കുന്തിയുടെ വാക്കുകള്‍, തീര്‍ച്ചയായും, കുന്തിയുടെ മാതാവെന്ന സ്ഥാനപ്രകാരമുള്ള ഉത്തരവാദിത്തം പൂര്‍ത്തിയാക്കല്‍ മാത്രമാണ്.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“ധാര്‍മ്മികമായി അതാത് സ്ഥാനപ്രകാരമുള്ള അര്‍ഹതപ്രകാരംമാത്രം ഓരോരുത്തര്‍ക്കും തുല്യമായെടുക്കാം. രാജനീതിപ്രകാരം അതാണ് ഒരു രാജ്യത്തെ നിയമം. അല്ലെങ്കില്‍ അരാജകത്വവും അധാര്‍മ്മികതയും ദുരാചാരങ്ങളും അരങ്ങേറി, തല്‍ഫലമായുണ്ടാകുന്ന അരക്ഷിതാവസ്ഥ ആ രാജ്യത്തെത്തന്നെ കീഴടക്കും.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“ഏതൊരു കാര്യവും എപ്പോഴും സ്ഥാനപ്രകാരം നീതിപൂര്‍വ്വം ധാര്‍മ്മികമായി മാത്രമേ നിര്‍വ്വഹിക്കാവൂ. എങ്കില്‍ മാത്രമേ ബ്രഹ്മദേവന്റേയും ശിവദേവന്റേയും വിഷ്ണുദേവന്റേയും നിരന്തരമായ അനുഗ്രഹം ലഭിക്കൂ.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“ദ്രൗപദി അര്‍ജുനന്‍റെ മാത്രം പത്നിയായും, യുധീഷ്ഠിരനും ഭീമനും അനുജന്‍റെ ഭാര്യയായും, നകുലനും സഹദേവനും ജ്യേഷ്ഠന്‍റെ പത്നിയായും ധാര്‍മ്മികമായി സ്ഥാനത്തിനും കുടുംബ ബന്ധങ്ങള്‍ക്കും അനുസരിച്ച് മാത്രം പ്രായോഗികമായി യുക്തിപൂര്‍വ്വം തുല്യമായെടുക്കാം.”

നീതിയില്‍ അധിഷ്ഠിതമായ കൃഷ്ണന്‍റെ വിധിപ്രസ്താവം ആര്‍ഷ ഭാരത സംസ്ക്കാരത്തിന്‍റെ തിലകക്കുറിയായി.

“മാതാവ് തന്‍റെ സന്താനങ്ങള്‍ക്ക് ആഹാരം തുല്യമായി നല്‍കുന്നു. എന്നാല്‍ പ്രായത്താലും ശരീരത്തിന്‍റെ ഘടനയാലും സന്താനങ്ങളുടെ ആഹാരത്തിന്‍റെ അളവ് വ്യത്യസ്തമാകുന്നു. അതിനാല്‍ ഓരോ സന്താനത്തിനും ആവശ്യമായ ആഹാരം നല്‍കി വിശപ്പ്‌ ശമിപ്പിക്കുമ്പോള്‍ മാത്രമേ മാതാവിന് തൃപ്തിയാവുകയുള്ളൂ. കൂടാതെ, മക്കളില്‍ത്തന്നെ ജ്യേഷ്ഠന്‍ കഴിക്കുന്നതുപോലെ അനുജന്‍ കഴിക്കണമെന്നില്ല. ജ്യേഷ്ഠന്‍റെ ആഹാരത്തിന്‍റെ അളവ് അനുജനെ സംബന്ധിച്ച് അധികമാണെങ്കില്‍, അത്രയും കഴിക്കണമെന്ന് നിര്‍ബന്ധിപ്പിക്കുന്നത് ധര്‍മമാണോ? അനുജന്‍റെ ആഹാരത്തിന്‍റെ അളവ് ജ്യേഷ്ഠന്‍ കഴിക്കുന്നതിനേക്കാള്‍ കുറവാണെങ്കില്‍, അത്രയും മാത്രമേ ജ്യേഷ്ഠനും കഴിക്കാവൂ എന്ന് നിര്‍ബന്ധിച്ചാല്‍, ഫലത്തില്‍ ജ്യേഷ്ഠനും പട്ടിണിയാവുകയല്ലേ?” ശ്രീകൃഷ്ണ വാണികള്‍ കുന്തിയെ ആശ്വസിപ്പിച്ചു.

ഏറെ ഉന്മേഷവതിയാണ് ദ്രൗപദി. ശ്രീകൃഷ്ണ വചനങ്ങള്‍ ദ്രൗപദിയെ സംതൃപ്തയാക്കി.

“എല്ലാവര്‍ക്കും സമമായല്ല മാതാവ് നല്‍കുന്നത്. സമമാണെങ്കില്‍ ചെറിയ കുട്ടിക്കും വലിയ കുട്ടിക്കും ഒരേ അളവായിരിക്കും. പക്ഷേ, അത് ഏറെ പ്രയാസമുണ്ടാക്കും. കാരണം ഒരേ അളവായത്കൊണ്ട് ചെറിയ കുട്ടിക്ക് ആഹാരം അധികമായിരിക്കും. എന്നാല്‍ വലിയ കുട്ടിക്ക് തികയുകയുമില്ല. ഓരോ സന്താനത്തിന്റേയും പ്രായം, ദേഹസ്ഥിതി അഥവാ ആരോഗ്യം, സ്ഥാനം, രോഗാദി അരിഷ്ടതകള്‍ എന്നിവയെല്ലാം കണക്കിലെടുത്ത് മാത്രമേ മാതാവ് ആഹാരം നല്‍കുകയുള്ളൂ. ആഹാരം സമമായി ഭാഗിക്കുമ്പോള്‍ സന്തുലിതമല്ലാത്തതിനാല്‍ ധര്‍മമായിരിക്കില്ല. സന്തുലിതം ആകുന്നു ധര്‍മം. ഓരോ സന്താനത്തിനും തുല്യമായി അതാത് സ്ഥാനപ്രകാരം ദേഹസ്ഥിതിയും പ്രായവും പരിഗണിച്ചായിരിക്കണം ആഹാരം നല്‍കേണ്ടത്.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“സന്താനങ്ങളുടെ ക്ഷേമമാകുന്നു മാതാവിന്‍റെ കര്‍ത്തവ്യം. അതിനാല്‍ മക്കള്‍ക്ക്‌ ആവശ്യമായ ആഹാരം അവരുടെ ദേഹത്തിന്‍റെ ഘടനയ്ക്കും പ്രായത്തിനും സ്ഥാനത്തിനും അനുസരിച്ച് മാതാവ് തുല്യമായി നല്‍കുന്നു. അങ്ങനെ നിര്‍വ്വഹിക്കുമ്പോള്‍ മാത്രമേ മാതാവിന്‍റെ കര്‍ത്തവ്യനിര്‍വ്വഹണം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അതേപ്രകാരം മാതാ കുന്തി തുല്യമായെടുത്തോളൂ എന്ന് മാത്രമേ അരുളിയിട്ടുള്ളൂ. അതുകൊണ്ട് എല്ലാവര്‍ക്കും അവരവരുടെ സ്ഥാനത്തിനും ബന്ധത്തിനും അനുസരിച്ച് മാത്രം തുല്യമായെടുക്കാം.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“രാജവംശജരായ പാണ്ഡവര്‍തന്നെ ഇത്തരം സദാചാര വിരുദ്ധമായ നടപടികള്‍ കൈക്കൊണ്ടാല്‍ പ്രജകളുടെ സ്ഥിതി എന്തായിരിക്കും?” ഇടക്കൊന്നു നിര്‍ത്തിയ ശ്രീകൃഷ്ണന്‍ എല്ലാവരേയും വീക്ഷിച്ചു; പ്രത്യേകിച്ച് ദ്രൗപദിയെ.

“ഒരു സ്ത്രീ എന്ന നിലയില്‍ ദ്രൗപദി ഒരിക്കലും യുധീഷ്ഠിരന്‍റെ പിടിവാശിപോലെ സഹോദരന്മാരായ അഞ്ച് പേര്‍ക്കും പത്നിയാകാമെന്ന് സമ്മതിച്ചുകൊണ്ടല്ല അര്‍ജുനനെ പതിയായി സ്വീകരിച്ചത്. കടുത്ത വഞ്ചന! സദാചാരപരമായി ജീവിക്കുക എന്ന ഒരു സ്ത്രീയുടെ അവകാശത്തെ നിഷേധിക്കുവാന്‍ ഭരണാധികാരിക്കുപോലും അധികാരമില്ലായെന്നിരിക്കേ, രാജബന്ധമുള്ള കുടുംബത്തില്‍ അത്തരം അനീതി നടപ്പില്‍വരുത്തുവാന്‍ എന്തിന്‍റെ പേരില്‍ ആരൊക്കെ ശ്രമിച്ചാലും ഒരിക്കലും അംഗീകരിക്കുവാന്‍ പാടില്ല.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“ഏതൊരു കാര്യവും തീരുമാനിക്കുന്നതിന് ധാര്‍മ്മികതയില്‍ അധിഷ്ഠിതമായ സദുദ്ദേശ്യം, ശ്രദ്ധ, ഉള്‍ക്കൊള്ളല്‍, നിരീക്ഷണം, വിശകലനം, അപഗ്രഥനം, വിവേകം തുടങ്ങിയവ നിര്‍ബന്ധമാകുന്നു. എങ്കില്‍മാത്രമേ അവ സദാചാരത്തി നും ധര്‍മത്തിനും പ്രായോഗികതക്കും യുക്തിക്കും അനുയോജ്യമായി പ്രാവര്‍ത്തി കമാക്കുവാന്‍ സാധിക്കൂ.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“അതുകൊണ്ട് ഒരാള്‍ പറയുന്നത് അതേപ്രകാരം തന്നെ സ്വീകരിക്കുന്നതിനുമുമ്പ് അത് ധാര്‍മ്മികമായി അനുയോജ്യമാണോ, സ്ഥാനപ്രകാരം സ്വീകാര്യമാണോ, പ്രായോഗികമാണോ, യുക്തിക്ക് നിരക്കുന്നതാണോ, സന്ദര്‍ഭത്തിന് ഉചിതമാണോ, തനിക്ക്‌ സ്വയം യോജിച്ചതാണോ എന്നിവയെല്ലാം വ്യക്തമായി അത്യന്തം സൂക്ഷ്മതയോടെ പരിശോധിക്കണം. അതിനുശേഷംമാത്രമേ സ്വീകരിക്കണോ അഥവാ തിരസ്ക്കരിക്കണോയെന്ന് തീരുമാനിക്കുവാന്‍ പാടുള്ളൂ.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“ഇവിടെ, വസ്തു എന്തെന്നുപോലും തിരക്കാതെയുള്ള മാതാ കുന്തിയുടെ വാക്കുകളെ, യഥാര്‍ഥത്തില്‍, അര്‍ജുനന്‍റെ ജ്യേഷ്ഠനായ യുധീഷ്ഠിരന്‍ ധാര്‍മ്മികമായി പരിശോധിച്ച് സദാചാരത്തിന് യോജിക്കുന്നവിധത്തില്‍ കൈക്കൊണ്ടിരുന്നെങ്കില്‍, മാന്യതക്ക് നിരക്കാത്ത ഈ വിഷയത്തെ വളരെ പെട്ടെന്ന് പരിഹരിക്കാമായിരുന്നു. മാത്രമല്ല, സാധാരണയായ ഈ വിഷയത്തിന് ഇത്രമാത്രം പ്രാധാന്യവും അമിതപ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. പിന്നെ സഭയ്ക്ക് ചേര്‍ന്നതുമല്ലല്ലോ?” ധാര്‍മ്മികമായി എങ്ങനെയായിരിക്കണമെന്ന വിശദീകരണം ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“ഇതിനെല്ലാമുപരി, ആയോധന പാടവത്തിലെ മികവ് സ്വയംവരത്തിനുള്ള യോഗ്യതയായി കണക്കാക്കിയ ദ്രുപദരാജന്‍റെ ധാരണ തികച്ചും ധര്‍മവിരുദ്ധമാകുന്നു. വ്യക്തമായ ജീവിത വീക്ഷണവും, ധര്‍മ നിഷ്ഠയും, പ്രായോഗികമായ ഉള്‍ക്കാഴ്ചയും, സത്യസന്ധതയും, കഠിനാദ്ധ്വാനത്തിനുള്ള സന്നദ്ധതയും, പ്രയത്നിക്കുവാനുള്ള ഔത്സുക്യതയും, ധനസമ്പാദനത്തിനുള്ള ധാര്‍മ്മികമായ പരിശ്രമവും കര്‍ത്തവ്വ്യനിര്‍വ്വഹണത്തിനുള്ള ദത്തശ്രദ്ധയും, മാതാപിതാക്കള്‍-സഹോദര-സഹോദരി-ബന്ധുക്കള്‍ തുടങ്ങിയവരില്‍ മിത്രതയുള്ളവര്‍ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്തങ്ങള്‍ കൃത്യമായി ചെയ്തുകൊടുക്കുന്നതിലുള്ള ശ്രദ്ധയും, അന്ധവിശ്വാസങ്ങളെ തിരിച്ചറിഞ്ഞ് സ്വയം അതില്‍ ഉള്‍പ്പെടാതെ സംശുദ്ധ ഭക്തിയില്‍ നിലകൊണ്ട് സദാചാരത്തില്‍ അധിഷ്ഠിതമായ ജീവിതചര്യയും, ശക്തവും ധാര്‍മ്മികവുമായ സാമൂഹിക ബന്ധങ്ങളും, കാലത്തിന്‍റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ജീവിതാവശ്യങ്ങളെ നേടിയെടുക്കന്നതിലുള്ള നൈപുണ്യവും, അവസരങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് ധര്‍മത്തില്‍ അധിഷ്ഠിതമായ ചടുലവും എന്നാല്‍ കൃത്യവുമായ പ്രവര്‍ത്തനങ്ങളും, സഹിഷ്ണുതയും, ശാസ്ത്രപഠനവും, സാങ്കേതിക പരിജ്ഞാനവും, ഈശ്വര ഭക്തിയും – ഇതെല്ലമാകുന്നു രാജനീതിപ്രകാരം പരിഗണിക്കേണ്ടതായ പ്രതിശ്രുത വരന്‍റെ യോഗ്യതകള്‍.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“അതനുസരിച്ചുള്ള യോഗ്യതകളുണ്ടോയെന്ന് വളരെ വ്യക്തമായി നിരീക്ഷിക്കുകയാണ് വേണ്ടത്. മംഗല്യം മത്സരമല്ല. ഇവിടെ നടത്തിയതുപോലെ, സഭയില്‍വെച്ച് പ്രതിശ്രുത കന്യക മറ്റുള്ളവര്‍ക്കിടയില്‍നിന്നും വരനെ തിരഞ്ഞെടുക്കുമ്പോള്‍, സ്വയംവരത്തില്‍ പങ്കെടുത്ത മറ്റെല്ലാവരും ഫലത്തില്‍ അപമാനിക്കപ്പെടുകയാണ്. വിവാഹം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടേയും സ്വീകാര്യതയുടേയും കാര്യമാണ്. പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കപ്പെടേണ്ടതല്ല. സ്വകാര്യതയാണ് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള വേദി. അത്യാവശ്യം വേണ്ടവര്‍, അതും തികച്ചും ഉത്തരവാദിത്തപ്പെട്ട കുടുംബക്കാരും സുഹൃത്തുക്കളുംമാത്രം ഉണ്ടായിരിക്കേണ്ട സ്വകാര്യ ചടങ്ങാണത്. അനവധിപേര്‍ ഒരു വേദിയില്‍ ഒരേ വേളയില്‍ത്തന്നെ അണിനിരന്ന് അതില്‍ ഇഷ്ടപ്പെട്ട ഒരാളെ മാത്രം സഭയെ സാക്ഷിയാക്കി പ്രതിശ്രുത കന്യക തിരഞ്ഞെടുക്കുമ്പോള്‍, തീര്‍ച്ചയായും, മറ്റുള്ളവരെയെല്ലാം ക്ഷണിച്ചുവരുത്തി അപമാനിക്കല്‍കൂടിയാകുന്നു. അനുവദിക്കപ്പെടേണ്ടതായ ഒരു കീഴ്വഴക്കമല്ലിത്. മാത്രമല്ല, അപമാനിക്കപ്പെടുമ്പോള്‍ ശത്രുതയാണുണ്ടാവുക. സുഹൃദ്‌രാജ്യങ്ങളെല്ലാം അപമാനിതരായി ശത്രുക്കളാകുവാന്‍ ഇത് കാരണമായിത്തീരും.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“വളരെ മുമ്പേ നാം ഇക്കാര്യം രാജാ ദ്രുപദനോട് വ്യക്തമാക്കിയിരുന്നു. പക്ഷേ, അദ്ദേഹം അത് ഗൗരവത്തില്‍ എടുത്തില്ല. അവയെല്ലാം ഓരോരുത്തരുടേയും സ്വന്തം തീരുമാനം. ധര്‍മം എപ്രകാരമെന്ന് വെളിപ്പെടുത്തുന്നതോടൊപ്പം ധര്‍മവിരുദ്ധമായ യാതൊന്നിനോടും കൂട്ടുനില്‍ക്കാതിരിക്കുക – അതാകുന്നു നമ്മുടെ ധര്‍മനിഷ്ഠ. സ്വയം ആവശ്യമെങ്കില്‍ അനുസരിക്കാം, അല്ലെങ്കില്‍ നിരസിക്കാം. ഏതിനും അതിന്‍റെ ഫലമുണ്ടായിരിക്കും.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“നാം സ്വയംവരത്തില്‍ പങ്കെടുത്തിട്ടില്ല. പക്ഷേ നമുക്കറിയാം എന്ത് സംഭവിക്കുമെന്ന്. അതുകൊണ്ടാണ് നാം നേരിട്ട് ഇവിടെ ദ്രുപദ സന്നിധിയില്‍ എത്തി സദാചാരവിരുദ്ധമായ ഈ വിഷയത്തിന്‍റെ ധാര്‍മ്മികമായ വിധി അറിയിക്കുന്നത്. ഇവയൊരിക്കലും നമ്മുടെ അവതാര ചരിതത്തിന് അപശ്രുതിയാകുവാന്‍ പാടില്ല. ഇവിടെ യുധീഷ്ഠിരനിലെ ധാരണയിലെ അപകതക്ക് നാം ഒരിക്കലും കൂട്ടുനില്‍ക്കില്ല. അതുകൊണ്ട് ഈ വിഷയത്തില്‍ ധര്‍മം എപ്രകാരമെന്ന് വ്യക്തമാക്കി.” ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ഭാവത്തിന് ഗംഭീര്യത തിലകം ചാര്‍ത്തി.

ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“എല്ലാത്തിനുമുപരി, ഇന്നത്തെ അവസ്ഥയില്‍ പാണ്ഡവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍പോലും നിറവേറ്റുവാന്‍ ഇടമില്ലാതെ അലയുമ്പോള്‍, അവയ്ക്കുള്ള പരിഹാരമാണ് ആദ്യമായി പൂര്‍ത്തിയാക്കേണ്ടത്. എപ്പോഴും പ്രശ്നങ്ങളോട് ധര്‍മാധിഷ്ഠിതമായ സമീപനമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. എങ്കില്‍ മാത്രമേ ക്രിയാത്മകത രൂപംകൊള്ളുകയുള്ളൂ.”

“ദശരഥരാജന്‍ നല്‍കിയ വരദാനപൂര്‍ത്തീകരണമെന്ന ഭാവേന രാജമഹിഷി കൈകേയി സപ്തമാവതാര ഭഗവാന്‍ ശ്രീരാമനെ വനവാസത്തിന് അയക്കണമെന്ന് ദശരഥനോട് ആവശ്യപ്പെട്ടപ്പോള്‍ അവിടുന്ന് ചെയ്തതെന്താണ്? ശ്രീരാമനോട് അന്യേഷിച്ച് കാര്യകാരണങ്ങള്‍ വിശകലനം ചെയ്ത് രാജസഭകൂടി മന്ത്രിപ്രമുഖരുടേയും പ്രജകളുടേയും സമക്ഷം ശ്രീരാമനോടുള്ള ചോദ്യരൂപേണ വ്യംഗമായി വിഷയത്തെ അവതരിപ്പിച്ച് ശ്രീരാമന്‍റെ നീതിപൂര്‍വ്വകമായ വിധി നടപ്പാക്കി. സ്വയം കുറ്റക്കാരനാണെന്ന് തിരിച്ചറിഞ്ഞ ദശരഥന്‍ രാജാധികാരത്തില്‍നിന്നും സ്വയം ഒഴിഞ്ഞ് അനുഗ്രഹീതനായ ശ്രീരാമനെ മഹാരാജാവായി അവരോധിച്ചു. വാക്ക് നല്‍കിയ സാഹചര്യം മുതല്‍ എല്ലാം കൃത്യമായി ധര്‍മമാണോയെന്ന് പരിശോധിച്ച് കുറ്റക്കാരെ തിരിച്ചറിഞ്ഞ് ശിക്ഷ വിധിച്ച ശ്രീരാമന്‍ ബന്ധങ്ങളില്‍ അടിമപ്പെടാതെ സ്വതന്ത്രവും നീതിപൂര്‍വ്വകവും ധാര്‍മ്മികവുമായ വിചാരണയിലൂടെ വിധി നിശ്ചയിച്ചു. ദശരഥനും കൈകേയിയും മന്ഥരയും കുറ്റക്കാരെന്ന് വിധിച്ചെങ്കിലും, കുറ്റത്തിന് ആസ്പ്പദമായ ദുരുദ്ദേശ്യം നടപ്പാക്കാത്തതിനാലും സഭയില്‍വെച്ച് പ്രജാസമക്ഷം കുറ്റവാളികളെന്ന് തെളിയിയ്ക്കപ്പെട്ടതിനാല്‍ സംഭവിച്ച അപമാനവും തന്മൂലമുള്ള തിരസ്ക്കരിക്കപ്പെടലും അനുഭവിക്കപ്പെടേണ്ടതായ ശിക്ഷയുടെ കാലാവധിയേക്കാള്‍ നിലനില്‍ക്കുന്നതും ഗൗരവമേറിയതുമായതിനാല്‍, ഒരു കുറ്റത്തിന് ഒരു പ്രാവശ്യം മാത്രം ശിക്ഷ അനുഭവിച്ചാല്‍മതിയെന്നതും കാരണമായി ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ ദശരഥനേയും കൈകേയിയും കുറ്റവിമുക്തരാക്കി. ഏതൊരു സാഹചര്യത്തെ ഏതൊരു പ്രജയാണോ രാജ്യദ്രോഹത്തിനുവേണ്ടി ഉപയോഗിക്കുന്നതിനുള്ള അവസരമാക്കി മാറ്റുവാനായി മറ്റുള്ളവരെ വശംവദരാക്കി കുറ്റകൃത്യം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നത്, അത്തരത്തിലുള്ളവരെ മാതൃകാപൂര്‍വ്വം കഠിനമായി ശിക്ഷിക്കേണ്ടത് നിര്‍ബന്ധമാണെന്ന തിരിച്ചറിവിനായി ശ്രീരാമന്‍ മന്ഥരയെ ശിക്ഷിക്കുകയും ചെയ്തു.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“ആരുടേയും ധര്‍മവിരുദ്ധമായ വാക്കുകള്‍ അനുസരിക്കേണ്ടതില്ലായെന്നും, കര്‍ത്തവ്യനിര്‍വ്വഹണത്തിന്‌ ഒരിക്കലും വരദാനം നല്‍കുവാന്‍ പാടില്ലായെന്നും, രാജാവ്‌ എന്ന സ്ഥാനത്തുള്ള വ്യക്തിക്ക് രാജാധികാരത്തെ സ്വന്തം ഇച്ഛക്കും കുടുംബത്തിനുവേണ്ടിയും ഉപയോഗിക്കുക എന്നതിലൂടെ ചൂഷണം ചെയ്യുവാനും അധികാരമില്ലായെന്നും, കുറ്റവാസനയോടെ കൃത്യനിര്‍വ്വഹണത്തിന് തയ്യാറാകുന്നവരെ ബന്ധങ്ങള്‍ക്കും സ്ഥാനങ്ങള്‍ക്കും അതീതമായി രാജനീതിപ്രകാരം ധാര്‍മ്മികമായി വിചാരണ ചെയ്ത് ശിക്ഷ വിധിച്ച് നടപ്പാക്കുക എന്നത് ഒരു രാജ്യത്തെ ഭരണവ്യവസ്ഥക്കും പ്രജാക്ഷേമത്തിനും രാജനീതിക്കും അനിവാര്യമെന്ന് ലോകത്തിന് വ്യക്തമാക്കിക്കൊടുത്ത യഥാര്‍ത്ഥ സപ്തമാവതാര ശ്രീരാമചരിതം ഇത്തരുണത്തില്‍, ഇവിടെ, സദാചാരവിരുദ്ധമായ ഒരു ഹീനകൃത്യം നടപ്പാക്കുന്നതിനായി കരുക്കള്‍ നീക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രസക്തവും വിധിപ്രസ്താവത്തിന് ഏറെ സഹായകരവുമാകുന്നു.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“ലിഖിത ഭരണഘടനയിലൂടെ പ്രജകളെയെല്ലാം ഭരണാധികാരിയുടെ സ്ഥാനധികാരത്തിലും നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും നിലനില്‍ക്കുന്ന ജീവിതാവശ്യങ്ങള്‍ക്കെല്ലാമുള്ള ഉല്‍പ്പാദന സംഭരണ വിതരണ സംരഭങ്ങളുടേയും സ്ഥാപനങ്ങളുടേയും ഉടമസ്ഥരാക്കുന്ന ഉടമസ്ഥാവകാശ പദ്ധതിയോടൊപ്പം രാജാവും മന്ത്രിമാരും ഉള്‍പ്പെടെ ഭരണനിര്‍വ്വഹണ സ്ഥാനത്തേയ്ക്കുള്ളവരെ പ്രജകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ക്ഷേമരാഷ്ട്രം നടപ്പാക്കിയ, നമ്മുടെ പൂര്‍വ്വാവതാര ശ്രീരാമചരിതം സുപ്രധാനമാകുന്നു. ഉടമസ്ഥാവകാശ പദ്ധതിപ്രകാരം അതാത് വര്‍ഷത്തെ എല്ലാ സംരംഭങ്ങളുടേയും സ്ഥാപനങ്ങളുടെയും തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള അര്‍ഹമായ പ്രതിഫലം ഉള്‍പ്പെടെ ആകെ ചെലവുകള്‍ കിഴിച്ചുള്ള ആകെ മിച്ച സംഖ്യയില്‍ പകുതി രാജ്യത്തിന്‍റെ കരുതല്‍ ധനത്തിലേയ്ക്കും അവശേഷിയ്ക്കുന്ന പകുതി തുല്യമായി എല്ലാ പ്രജകള്‍ക്കും അനുവദിയ്ക്കും. തൊഴിലിനുള്ള പ്രതിഫലത്തോടൊപ്പം ഭരണാധികാരിയില്‍ നിന്നും മിച്ചസംഖ്യയില്‍ നിന്നുള്ള വിഹിതം അധിക വരുമാനമായി കൃത്യതയോടെ ലഭിയ്ക്കുന്നതിനാല്‍ രാഷ്ട്രത്തോടോപ്പം പ്രജകളും സാമ്പത്തിക ഭദ്രതയുള്ളവരാകും.” ശ്രീകൃഷ്ണന്‍ തുടര്‍ന്നു.

“നാം, ഇപ്പോള്‍, ദ്വാരകയില്‍ നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്നതും തുടര്‍ന്ന് വിവിധ രാജ്യങ്ങളായി ചിതറിക്കിടക്കുന്നവയെ കൂട്ടിച്ചേര്‍ത്ത് ഏക ഭാരത രാഷ്ട്രമാക്കി നാം നടപ്പാക്കുന്നതുമായ ക്ഷേമരാഷ്ട്ര നിയമങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങളാകുന്നു അറിയിച്ചത്.” ശ്രീകൃഷ്ണന്‍ അറിയിച്ചു.

(കൂടുതല്‍ വായിയ്ക്കുക: യഥാര്‍ത്ഥ ശ്രീരാമ ചരിതം: പ്രഥമഘട്ട സുപ്രധാന രംഗം. കല്‍കി യഥാര്‍ത്ഥ പൂര്‍വ്വാവതാര ചരിതം വെളിപ്പെടുത്തുന്നു.)

ശ്രീകൃഷ്ണ വചനങ്ങള്‍ കുന്തിയെ ആശ്ചര്യപ്പെടുത്തി! കുന്തി ഭക്തിപൂര്‍വ്വം ശ്രീകൃഷ്ണനെ നമിച്ചു.

നിശബ്ദനായ യുധീഷ്ഠിരനില്‍ പക രൂപംകൊള്ളുകയായിരുന്നുവെങ്കിലും മറിച്ചൊരു ചോദ്യമുതിര്‍ക്കുവാന്‍ സാധിച്ചില്ല.

“മാതാ കുന്തിയും ദ്രൗപദിയും ഉള്‍പ്പെടെയുള്ള പാണ്ഡവരുടെ സുരക്ഷിതത്വത്തിനും ജീവിത വിജയത്തിനും ആവശ്യമായതെല്ലാം ധാര്‍മ്മികമായി തീരുമാനിക്കാം. ശ്രീകൃഷ്ണന്‍റെ മഹനീയ സാന്നിധ്യമുണ്ടാകണം!!” ദ്രുപദന്‍റെ വാക്കുകള്‍ അവസരോചിതമായി.

“അതെ! എല്ലാം ധാര്‍മ്മികമായി രാജനീതിക്ക് അനുയോജ്യമായി മാത്രം തീരുമാനിയ്ക്കാം. ദ്രൗപദി അര്‍ജുനന്‍റെ മാത്രം പത്നിയാകുന്നു. യുധീഷ്ഠിരനും ഭീമനും അനുജന്‍റെ പത്നിയും, നകുലസഹദേവന്മാര്‍ക്ക് ജ്യേഷ്ഠന്‍റെ പത്നിയുമാകുന്നു. തുല്യമായും ധാര്‍മ്മികമായും കുടുംബസംവിധാനത്തിന് അനുയോജ്യമായും മാത്രം നീതിപൂര്‍വ്വം സദാചാരപരമായ മാതൃകയായി പ്രശോഭിച്ച് ഭാരത സംസ്ക്കാരത്തിന്‍റെ യശസ്സ് നിലനിര്‍ത്തുക.” ശ്രീകൃഷ്ണന്‍ അന്തിമ തീരുമാനം അറിയിച്ചു.

“ദ്രൗപദിയും എല്ലാവരോടും അതാത് സ്ഥാനപ്രകാരംമാത്രം സമ്പര്‍ക്കം പുലര്‍ത്തുക. കാരണം, ഒരിക്കലും സാധാരണ സഹോദരങ്ങളിലൊന്നും ഇത്തരമൊരു ആഗ്രഹം ഉണ്ടാവാറില്ല. ഇവിടെ സംഭവിച്ച് യാഥാര്‍ത്ഥ്യമായില്ലെങ്കിലും, മോഹമായി അവ വന്നുചേര്‍ന്നതുകൊണ്ട് ദ്രൗപദി വളരെ ശ്രദ്ധയോടെ മാത്രമേ എല്ലാവരോടും അതാത് സ്ഥാനങ്ങള്‍ക്കനുസരിച്ച് ഇടപഴകാവൂ. അല്ലെങ്കില്‍ അവ സംശയങ്ങള്‍ക്കും നിരൂപണങ്ങള്‍ക്കും അടിത്തറപാകി ജീവിതത്തെ സാരമായി ബാധിക്കുവാനിടയാകും. ഈശ്വരനാനുഗ്രഹത്താല്‍ രാജനീതിപ്രകാരമുള്ള പരമാര്‍ത്ഥമായ അറിവാണ് ക്ഷേമാധിഷ്ഠിത ഭരണവും പ്രജാക്ഷേമവും അനുവദിക്കുന്നത്.” ശ്രീകൃഷ്ണന്‍ ഉപസംഹരിച്ചു.

ശ്രീകൃഷ്ണ വാണികള്‍ യുധീഷ്ഠിരന്‍ ഉള്‍പ്പെടെ പാണ്ഡവര്‍ക്ക് അസ്വാസ്ഥ്യം ഉളവാക്കിയെങ്കിലും അവരെല്ലാം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരായി.
ദ്രൗപദിയ്ക്ക് അര്‍ജുനന്‍റെ മാത്രം പത്നിയായി അഭിമാനത്തോടെ ജീവിക്കുന്നതിന് അവസരമൊരുക്കി അനുഗ്രഹിച്ച ശ്രീകൃഷ്ണന്‍റെ തൃപ്പാദപത്മങ്ങളില്‍ കുന്തിയുടെ അനന്തകോടി പ്രണാമം!!

പ്രകാശ സ്വരൂപത്തില്‍ ജ്യോതിര്‍മണ്ഡലങ്ങളായ ബ്രഹ്മലോകത്തിലും ശിവലോകത്തിലും വിഷ്ണുലോകത്തിലും നിലകൊള്ളുന്ന ദേവവര്‍ഗ്ഗത്തിന്‍റെ (ബ്രഹ്മദേവ ശിവദേവ വിഷ്ണുദേവ) യഥാര്‍ത്ഥ നിയമങ്ങളും ആരാധനാക്രമങ്ങളും അറിയുന്നതിന് കല്‍കിപുരി ക്ഷേത്രനിയമങ്ങള്‍ വായിയ്ക്കുക.

ml Original photos of Deva Varga BrahmaDeva ShivaDeva VishnuDeva are not available - Kalki

Kalkipuri Temple
Kalki is the founder of Kalkipuri Temple, situated in the birth place, Edavannappara, Malappuram Dt. – 673645, Kerala, India. Ph: 04832724372, kalkipuri.com.

header-Book Punarjanmam Charithraparamaya Thelivukal-Kalki-ml

BUY BOOK ON OFFICIAL WEBSITE 

BUY PAPERBACK ON AMAZON

BUY BOOK ON FLIPKART

BUY KINDLE EDITION ON AMAZON

DOWNLOAD BOOK AS PDF

FOR ONLINE READING