വിവേകാനന്ദന്‍ പുനര്‍ജനിച്ചിട്ടുണ്ടോ? എവിടെ? ദൗത്യം എന്ത്? ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ഈ ചോദ്യത്തിന് വളരെയേറെ പ്രസക്തിയുണ്ട്.
1863 ജനുവരി 12ന് ഭൂജാതനായി, ഇഹലോകത്തില്‍ സനാതന ധര്‍മ്മത്തിന്റെ മാഹാത്മ്യത്തെ സംസ്‌ക്കാരത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തിച്ച്, 1902 ജൂലായ് 4ന് സമാധിയായ സ്വാമി വിവേകാനന്ദന്‍ ഇപ്പോള്‍ ഈ കാലയളവില്‍ ശ്രീലങ്കയില്‍ പുനര്‍ജനിച്ചുവെന്ന സത്യസായി ബാബയുടെ തെറ്റായ ‘പ്രവചന’വും, യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ വിവേകാനന്ദന്‍ കല്‍കിയായി പുനര്‍ജ്ജനിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുുന്നുവെന്ന ശിവദേവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണം കൃത്യമായി എഴുതിവെച്ച പുരാതന നാഡിതാളിയോലകളിലെ ആദിതമിഴ് ഭാഷയിലുള്ള സുപ്രധാന ശ്ലോകങ്ങളും അതിന്റെ മലയാള ഗദ്യവിവര്‍ത്തനവും പരിശോധിയ്ക്കുകയാണ് ഈ ലേഖനത്തില്‍.
സത്യസായി ബാബയുമായി 30 വര്‍ഷക്കാലത്തെ അനുഭവപരിചയമുള്ള പത്രപ്രവര്‍ത്തകന്‍ ഹൊവാര്‍ഡ് മര്‍ഫറ്റ് (Howard Murphet) എഴുതി അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് ആന്‍ഡ് ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്‍” (Sai Inner Views and Insights. Overseas Edition. ISBN L-887906-00-2) എന്ന പുസ്തകത്തിലെ (ചിത്രം:1) വിവേകാനന്ദന്റെ പുനര്‍ജന്മം (Rebirth of Vivekananda) എന്ന പത്താമത്തെ അദ്ധ്യായത്തിലാണ് ഇപ്പോള്‍ വിവേകാനന്ദന്‍ ശ്രീലങ്കയില്‍ പുനര്‍ജനിച്ചിട്ടുണ്ടെന്ന സത്യസായിബാബയുടെ അസത്യ ‘പ്രവചനം’.
അമേരിക്കയിലെ ലീലാ പ്രസ്സ് 1996ല്‍ പ്രസിദ്ധീകരിച്ച ഹൊവാര്‍ഡ് മര്‍ഫറ്റിന്റെ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്‍” (Rs.200/- $12) എന്ന പുസ്തകം, പിന്നീട്, 2009ല്‍ പുട്ടപര്‍ത്തിയിലെ സത്യസായി സാധനാ ട്രസ്റ്റ് പബ്ലിക്കേഷന്‍സ് ഡിവിഷന്‍ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്‌സ്” (Rs.30/-. ISBN 978-81-7208-673-2) എന്ന അതേ പേരില്‍ തന്നെ (ചിത്രം:6) എന്നാല്‍, അമേരിക്കയിലെ ലീലാ പ്രസ്സിന്റെ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്‍”ലെ ”വിവേകാനന്ദന്റെ പുനര്‍ജന്മം” (Rebirth of Vivekananda) എന്ന പത്താമത്തെ അദ്ധ്യായം (ചിത്രം:2) ഒഴിവാക്കി പ്രസിദ്ധീകരിച്ചു. കൂടാതെ, അമേരിക്കയിലെ ലീലാ പ്രസ്സിന്റെ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്‍”ലെ 39-ാമത്തെ പേജിലെ ആറാമത്തെ അദ്ധ്യായമായ “He Has Come Again” ലെ മൂന്നാമത്തെ ഖണ്ഡികയില്‍ സത്യസായി ബാബ 1987ല്‍ ശ്രീലങ്കക്കാരനായ നളിന്‍ സെഡേരയാണ് സ്വാമി വിവേകാനന്ദന്റെ പുനര്‍ജന്മമെന്ന് ഭാഗവും (“During an interview in 1987, Sai Baba revealed to Nalin Sedera, a young Sri Lankan man, that he was, in fact, Vivekananda reborn.”) (ചിത്രം:8), 40-ാമത്തെ പേജിലെ ആറാമത്തെ അദ്ധ്യായമായ “He Has Come Again” ലെ രണ്ടാമത്തെ ഖണ്ഡികയിലെ ”ആ ദിവസം മന്ദിറിന് പുറത്തുള്ള ഭക്തര്‍ക്ക് വര്‍ദ്ധിച്ച താല്‍പ്പര്യത്തോടെ അത്ഭുതാവഹമായ ആവേശമുയര്‍ത്തിയ രണ്ട് കാര്യങ്ങളുണ്ടായിരുന്നു. നളിന്‍ സെഡേരയായിരുന്നു വിവേകാനന്ദന്‍ എന്ന് കേട്ടവര്‍ നളിന്‍ സെഡേരയെ പിന്തുടര്‍ന്നു.” (“Two things stirred the interest and excitement of the crowds outside the mandir that day. They heard that Nalin Sedera was Vivekananda and many followed him.”) (ചിത്രം:9) എന്നീ വരികളും ഉള്‍പ്പെടുന്ന സത്യസായി ബാബയുടെ അസത്യ ‘പ്രവചനം’മാത്രം ഒഴിവാക്കിയാണ് സത്യസായി സാധനാ ട്രസ്റ്റ് ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്‌സ്” പ്രസിദ്ധീകരിച്ചത്. വിവേകാനന്ദന്റെ പുനര്‍ജന്മം ശ്രീലങ്കക്കാരനായ നളിന്‍ സെഡേരയാണെന്ന സത്യസായി ബാബയുടെ സ്വന്തം ‘പ്രവചനം’മാത്രം ഒഴിവാക്കി പ്രസിദ്ധീകരിച്ച -സ്വയം കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചതുപോലെയുള്ള- ഹീനമായ രക്ഷപ്പെടല്‍ തന്ത്രവും ഈ ലേഖനം അനാവരണം ചെയ്യുന്നു.
2009ല്‍ സത്യസായിബാബ ജീവിച്ചിരിപ്പുണ്ട്. സത്യസായിബാബയുടെ തീരുമാനം മാത്രമേ ആ പ്രസ്ഥാനത്തില്‍ നടപ്പില്‍ വരുത്താറുമുള്ളൂ. സത്യസായിബാബ അറിയാതെ വിവേകാനന്ദന്റെ പുനര്‍ജമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സുപ്രധാന ‘പ്രവചനം’ ഒഴിവാക്കി പ്രസിദ്ധീകരിക്കുവാന്‍ മാത്രം അധികാരവും ധൈര്യവുമുള്ള ആരെങ്കിലും സത്യസായി പ്ര സ്ഥാനത്തിലുണ്ടോ? സത്യസായി ബാബ അറിയാതെ മറ്റാരെങ്കിലും ഇങ്ങനെ ചെയ്തിരുന്നുവെങ്കില്‍, പ്രസിദ്ധീകരിച്ചതിനുശേഷം എത്രയും പെട്ടന്ന് തന്നെ ലോകത്തോട് ഈ ‘മറവി’ യുടെ കാരണക്കാരെക്കുറിച്ച് അറിയിക്കുകയും ‘വിട്ടുപോയ’ ഭാഗവുംകൂടി ഉള്‍പ്പെടുത്തി പുന:പ്രസിദ്ധീകരിച്ച് സംഭവിച്ച പിഴവില്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം പറയുമായിരുിന്നില്ലേ?
96 വയസ്സില്‍ ആരോഗ്യവാനായി സമാധിയാവും എന്ന സ്വന്തം ആയുസ്സ് സംബന്ധിച്ച സത്യസായി ബാബയുടെ ‘പ്രവചനം’ 84 വയസ്സ് 5 മാസം 1 ദിവസം പ്രായമായപ്പോള്‍ രോഗാതുരനായി മരിച്ചതിനാല്‍ അസത്യമായിത്തീര്‍ന്നതും (തുടര്‍ന്ന്, ചാന്ദ്രവര്‍ഷ കണക്കെന്ന നാടകം അരങ്ങേറിയെങ്കിലും), യഥാര്‍ത്ഥത്തില്‍ ഭാരതീയ ജ്യോതിഷവും അംഗീകൃത ലോക വര്‍ഷ-മാസ-ദിവസ സമയക്രമവും അടിസ്ഥാനപ്പെടുത്തി ഒരു വ്യക്തിയുടെ പ്രായം നിര്‍ണ്ണയിക്കേണ്ടത് എങ്ങനെയെന്ന വസ്തുതയും ഈ ലേഖനത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന ഭാഗമാകുന്നു.
സത്യനാരായണ രാജു അഥവാ സത്യസായി ബാബ എന്ന വ്യക്തിയെ നിന്ദിക്കുവാന്‍ ഈ ലേഖനത്താല്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, വസ്തുതകള്‍ അറിയണം.
കുറിപ്പ്: ലീലാപ്രസ്സിന്റെ സായി ഇര്‍വ്യൂസ് & ഇന്‍സൈറ്റ്‌സ്….ല്‍ 96 വയസ്സാകുന്നത് 2021 ആണെന്ന് കൊടുത്തിരിക്കുുന്നു. യഥാര്‍ത്ഥത്തില്‍ 2022 ആകണം (1926-2022) 96 വയസ്സിന്. അച്ചടിപിശകായിരിക്കാം.
ശിവദേവന്‍ അറിയിച്ചു: വിവേകാനന്ദന്‍ കല്‍കിയായി പുനരവതരിച്ചു -അഗസ്ത്യ മഹര്‍ഷി എഴുതിയത്
പിന്നീട് (സംരക്ഷണാധികാരി) വിഷ്ണുദേവന്‍ വിവേകാനന്ദനായി അവതരിച്ച് ധാര്‍മ്മികപ്രബുദ്ധതയ്ക്കായി ഈശ്വര സേവ ചെയ്തുകൊണ്ടിരിക്കേ അക്കാലത്ത് നാം തിരിച്ചുവിളിച്ചു. അതിനുശേഷം വീണ്ടും ഇക്കാലത്ത് നമ്മുടെ അനുവാദപ്രകാരം കല്‍കിയായി അവതരിച്ചു. ശിവദേവന്‍ അറിയിച്ചു.
യഥാര്‍ത്ഥത്തില്‍ വിവേകാനന്ദന്‍ പുനര്‍ജനിച്ച് ഇന്ത്യയില്‍ ഇപ്പോള്‍ കല്‍കി എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി പുരാതന നാഡിതാളിയോലകളില്‍ എഴുതിവെച്ചിട്ടുണ്ട്. കൃത്യമായി ജനനതിയ്യതിയും പൂര്‍വ്വാവതാരവിവരണങ്ങളും സഹിതം പുരാതന കാലത്ത് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചത് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും സംസ്‌കൃതത്തില്‍ താളിയോലകളില്‍ എഴുതിവെച്ചതിനെ, പിന്നീട് തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ നാഡിതാളിയോലകള്‍ എന്ന പേരില്‍ ആദി തമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്ത് തമിഴ്‌നാട്ടിലെ വൈത്തീശ്വരന്‍കോവില്‍ എന്ന സ്ഥലത്ത് സൂക്ഷിച്ചുവെച്ചതില്‍നിന്നുമുള്ള സുപ്രധാന ശ്ലോകങ്ങളും മലയാള ഗദ്യപരിഭാഷയും ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്വന്തം ആയുസ്സ് : സത്യസായി ബാബയുടെ അസത്യ ‘പ്രവചനം’
1926 നവംബര്‍ 23ന് ജനിച്ച സത്യനാരായണ രാജു എന്ന സത്യസായി ബാബ ഏതാണ്ട് 2005 മുതല്‍ രോഗബാധിതനായി വീല്‍ചെയറിലായിരുന്നു. പിന്നീട്, രോഗം മൂര്‍ച്ഛിച്ച് 2011 ഏപ്രിലില്‍ ഏതാണ്ട് ഒരു മാസത്തോളം ആശുപത്രിയില്‍ അത്യാസ നിലയിലായിരുന്ന സത്യസായി ബാബ 2011 ഏപ്രില്‍ 24ന് അന്തരിച്ചു.
ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയത്തിന്റേയും സത്യസായി പ്രസ്ഥാനങ്ങളുടേയും സ്ഥാപകനായ സത്യസായി ബാബ 14-ാമത്തെ വയസ്സില്‍ താന്‍ ഷിര്‍ദ്ദിയിലെ സായിബാബയുടെ പുനര്‍ജന്മമാണെന്ന് അറിയിച്ചുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ആശുപത്രി, വിദ്യാഭ്യാസം തുടങ്ങിയ നിരവധി മേഖലകളില്‍ സത്യസായി ബാബ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
2021ല്‍ അഥവാ തന്റെ 96-ാമത്തെ വയസ്സില്‍ സമാധിയായി പിന്നീട് പ്രേമസായി എന്ന പേരില്‍ പുനര്‍ജ്ജനിക്കുമെന്നായിരുന്നു സത്യസായി ബാബ പ്രവചിച്ചിരുന്നത്. 96 വയസ്സ്‌വരേയ്ക്കുമുള്ള ജീവിതകാലയളവില്‍ യാതൊരു കാരണവശാലും ജരാനരകളും രോഗങ്ങളും തന്നെ ബാധിക്കില്ലെന്നായിരുന്നു സത്യസായി ബാബ അവകാശപ്പെട്ടിരുന്നത്.
അംഗീകൃത ലോക വര്‍ഷ-പ്രായ നിര്‍ണ്ണയ ക്രമവും ഭാരതീയ ശാസ്ത്രവും
ലോകത്തില്‍ പ്രചാരമുള്ളതും ശാസ്ത്രീയമായി സ്വീകരിക്കപ്പെട്ടതുമായ വര്‍ഷം, മാസം, ആഴ്ച, ദിവസം, മണിക്കൂര്‍, മിനിറ്റ്, സെക്കന്റ് മുതലായവ നിര്‍ണ്ണയിക്കുന്നതിനുള്ള ഗണിതവും കാലങ്ങളായി ഭാരതത്തില്‍ നിലവിലുള്ള ജ്യോതിഷശാസ്ത്രവും താഴെ കൊടുക്കുന്നു.
ഒരു പ്രാണകാല സമയം= നാല് സക്കന്റ്.
(അരോഗദൃഢഗാത്രനായ ഒരു വ്യക്തിയുടെ ഒരു നേരത്തെ ശ്വാസോച്ഛാസത്തിന്റെ സമയം)
ആറ് പ്രാണകാല സമയം= ഇരുപത്തിനാല് സെക്കന്റ്.
രണ്ടര വിനാഴിക അഥവാ അറുപത് സെക്കന്റ്= ഒരു മിനിറ്റ്.
(8 നൊടി= ഒരു മാത്ര. 4 മാത്ര= ഒരു ഗണികം. 40 ഗണികം= ഒരു വിയര്‍പ്പ്. 6 വിയര്‍പ്പ്= ഒരു വിനാഴിക)
അറുപത് വിനാഴിക അഥവാ ഒരു നാഴിക = ഇരുപത്തിനാല് മിനിറ്റ്.
ഏഴര നാഴിക അഥവാ ഒരു യാമം = 3 മണിക്കൂര്‍.
അറുപത് നാഴിക അഥവാ ഇരുപത്തിനാല് മണിക്കൂര്‍ = ഒരു ദിവസം.
ഏഴ് ദിവസം = ഒരു ആഴ്ച.
പതിനഞ്ച് ദിവസം = ഒരു പക്ഷം.
രണ്ട് പക്ഷം അഥവാ 30 ദിവസം = ഒരു മാസം.
ഒരു ഋതു അഥവാ 60 ദിവസം = രണ്ട് മാസം.
ആറ് ഋതു = 365 ദിവസം 15 നാഴിക 22 വിനാഴിക.
365 ദിവസം 15 നാഴിക 22 വിനാഴിക (365¼)= 1 വര്‍ഷം.
ഇതാകുന്നു വര്‍ഷം, മാസം, ആഴ്ച, ദിവസം, മണിക്കൂര്‍, മിനിറ്റ്, സെക്കന്റ് മുതലായവ നിര്‍ണ്ണയിക്കുന്നതിനുള്ള സ്വീകാര്യമായ ഗണിതം.
ഇതിന്റെ ശാസ്ത്രം വളരെ ലളിതമാണ്. ഭൂമിയ്ക്ക് ഒരു പ്രാവശ്യം സ്വയം ഭ്രമണം ചെയ്യുന്നതിന് ആവശ്യമായ 24 മണിക്കൂറിനെ ഒരു ദിവസമായും, ഭൂമി സൂര്യനെ ഒരു പ്രാവശ്യം ചുറ്റി പ്രദക്ഷിണം ചെയ്യുന്നതിന് ആവശ്യമായ 365¼ ദിവസത്തെ ഒരു വര്‍ഷമായും കണക്കാക്കുന്നു.
സത്യസായി ബാബയുടെ പ്രായം: 84 വയസ്സ് 5 മാസം 1 ദിവസം.
വിശ്വാസം ശാസ്ത്രവുമായി യോജിക്കുമ്പോള്‍ സ്വീകാര്യമാകും. നമ്മുടെ മഹത്തായ ജ്യോതിഷം നിലനില്‍ക്കുന്നത് ഈ അടിസ്ഥാന ശാസ്ത്രത്തിലാകുുന്നു. ആയതിനാല്‍, സത്യസായി ബാബ 1926 നവംബര്‍ 23 മുതല്‍ 2011 ഏപ്രില്‍ 24വരെയുള്ള കാലയളവില്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നത് ആകെ 84 വര്‍ഷം 5 മാസം ഒരു ദിവസംമാത്രം. എന്നാല്‍ 96 വയസ്സുവരെ അഥവാ 2022 വരെ അരോഗദൃഢഗാത്രനായി രോഗബാധിതനാവാതെ ജീവിച്ചിരിക്കുമെന്നായിരുന്നു സത്യസായി ബാബ പ്രവചിച്ചിരുന്നത്. സത്യസായി ബാബയുടെ സ്വന്തം ആയുസ്സ് സംബന്ധിച്ച ‘പ്രവചനം’ തെറ്റായിപ്പോയെന്ന് തെളിഞ്ഞിരിക്കുന്നു.
⇑ ഷിര്‍ദ്ദിയിലെ സായി ബാബ ↑പുട്ടപര്‍ത്തിയിലെ സത്യസായിബാബ (വിവിധ ഘട്ടങ്ങള്‍)↓
കാലത്തിന് തല്ലിക്കെടുത്താനാവാത്തവിധം കരുത്തോടെ സനാതന ധര്‍മ്മത്തെ പ്രോജ്ജ്വലിപ്പിച്ച യുവ സന്യാസിയായിരുന്നു വിവേകാനന്ദന്‍! ഏതൊരു കാലഘട്ടത്തേയും ത്രസിപ്പിയ്ക്കു മാന്ത്രികവാണികളുടെ അതുല്യവാഹകനായിരുന്നു വിശ്വനാഥ ദത്തന്റേയും ഭുവനേശ്വരിയുടേയും പുത്രനായി നരേന്ദനാഥ ദത്തന്‍ എന്ന പേരില്‍ വളര്‍ന്ന സ്വാമി വിവേകാനന്ദന്‍.
കാലചക്രത്തിന്റെ പ്രയാണത്തില്‍ ഭാരതത്തിനും സനാതനധര്‍മ്മത്തിനും ലഭിച്ച അമൂല്യനിധിയാണ് സ്വാമി വിവേകാനന്ദന്‍!
ഭഗവാന്‍ വിഷ്ണു സ്വാമി വിവേകാനന്ദനായി ധാര്‍മ്മിക പ്രബുദ്ധതയിലൂടെ ഭാരതത്തിന്റെ സ്വാതന്ത്ര്യമെന്ന അവകാശത്തിനുവേണ്ടിയുള്ള പ്രാരംഭം കുറിച്ചു! അഹിംസയില്‍ അധിഷ്ഠിതമായ നിതാന്ത ജാഗ്രതയിലൂടെ സ്വരാജ് എന്ന സ്വപ്നസാഫല്യം ഓരോ ഭാരതീയനും സ്വാര്‍ത്ഥരഹിതമായ പ്രവര്‍ത്തനത്തിലൂടെ സ്വാഭിമാനത്തോടെ സ്വപ്രയത്‌നത്താല്‍ നേടിയെടുക്കുമെന്ന്‍ ജ്ഞാനധാരയാല്‍ ദീര്‍ഘദര്‍ശനം ചെയ്ത് വിവേകാനന്ദന്‍ ലോകത്തില്‍ സനാതന ധര്‍മ്മത്തിന്റെ മാഹാത്മ്യത്തെ പ്രോജ്ജ്വലിപ്പിച്ചു!
തെക്കേ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലുള്ള പുട്ടപര്‍ത്തിയിലെ പ്രശാന്തി നിലയത്തിന്റെ സ്ഥാപകനായ സത്യസായി ബാബയുടെ (23.11.1926-24.4.2011) പ്രമുഖ ഭക്തനായിരുന്ന ഹൊവാര്‍ഡ് മര്‍ഫറ്റ് (Howard Murphet) ഒരു പത്രപ്രവര്‍ത്തകനുംകൂടിയായിരുന്നു.
1965 മുതല്‍ 1995 വരെയുള്ള കാലയളവില്‍ സത്യസായി ബാബയുമായുള്ള അനുഭവങ്ങളെ ”സായി ഇന്നര്‍വ്യൂസ് ആന്‍ഡ് ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്‍” (Sai Inner Views and Insights. Overseas Edition. ISBN L-887906-00-2) എന്ന പുസ്തകത്തില്‍ ഹൊവാര്‍ഡ് മര്‍ഫറ്റ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സത്യസായി ബാബയുടെ ഭക്തനും പത്രപ്രവര്‍ത്തകനുമായ ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതി അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് ആന്‍ഡ് ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്‍” (Sai Inner Views and Insights. Overseas Edition. ISBN L-887906-00-2) എന്ന പുസ്തകത്തിലെ (ചിത്രം:1) വിവേകാനന്ദന്റെ പുനര്‍ജന്മം (Rebirth of Vivekananda) എന്ന പത്താമത്തെ അദ്ധ്യായത്തിലാണ് (ചിത്രം:2) അസത്യ ‘പ്രവചനം’.
പേജ് 60 മുതല്‍ 66 വരെയുള്ള ”വിവേകാനന്ദന്റെ പുനര്‍ജന്മം” (Rebirth of Vivekananda) എന്ന 10-ാമത്തെ അദ്ധ്യായത്തില്‍ (ചിത്രം:2) സവിസ്തരം വിവേകാനന്ദന്റെ പുനര്‍ജന്മം സംബന്ധിച്ച സത്യസായി ബാബയുടെ തെറ്റായ ‘പ്രവചന’ങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഫസ്റ്റ് എഡീഷന്‍ 1996ല്‍ അമേരിക്കയിലെ ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ചു.
സത്യസായി ബാബയുടെ അസത്യ ‘പ്രവചന’ങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
ശ്രീലങ്കയില്‍ വിവേകാനന്ദന്‍ പുനര്‍ജ്ജനിച്ചിട്ടുണ്ട്. പേര് നളിന്‍ സെഡേര. വിദ്യാഭ്യാസവും പരിശീലനവും പൂര്‍ത്തിയായാല്‍ ബാബയുടെ ദൗത്യത്തില്‍ സഹായിക്കും. 2021 മുതല്‍ പുട്ടപര്‍ത്തിയില്‍ താമസിക്കും. 2021 എണ വര്‍ഷത്തിലാണ് സത്യസായി ബാബ തന്റെ 96-ാമത്തെ വയസ്സില്‍ സമാധിയാവുക എന്ന്‍ പ്രവചിച്ചിരുന്നതും. പിന്നീട് പ്രേമസായി ബാബയായി പുനരവതരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതുവരേയ്ക്കും (2021-2040) വിവേകാനന്ദന്റെ പുനര്‍ജന്മമെന്ന് സത്യസായി ബാബ ‘പ്രവചിച്ച’ നളിന്‍ സെഡേര എന്ന ശ്രീലങ്കക്കാരന്‍ പ്രശാന്തി നിലയവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടുപോകും. ഇതായിരുന്നു ‘പ്രവചന’ സാരം.
1987ല്‍ പ്രശാന്തിനിലയത്തില്‍വെച്ച് നളിന്‍ സെഡേരയും സത്യസായി ബാബയുമായുള്ള കൂടിക്കാഴ്ച്ചയും വിശദമായി ലീലാ പ്രസ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലുണ്ട്.
സ്വാതന്ത്ര്യ സമരത്തില്‍ യാതൊരുവിധത്തിലും പങ്കെടുത്തിട്ടില്ലെങ്കിലും, 7-ാം ക്ലാസ്സുകാരനായ ഒരു സാധാരണ വ്യക്തിയായിട്ടല്ല ധാരാളം പേര്‍ സത്യസായി ബാബയെ കാണുന്നത്. സ്വാതന്ത്ര്യസമരമെന്ന ആത്മാര്‍പ്പണത്തിലൂടെ ധീരദേശാഭിമാനികള്‍ 1947ല്‍ ഭാരതത്തെ പുനര്‍സൃഷ്ടിച്ചപ്പോള്‍, ക്രമേണയെങ്കിലും ഭരണപരമായ മികവിലൂടെ രാജ്യം പുരോഗതി കൈവരിക്കുവാന്‍ തുടങ്ങിയപ്പോള്‍, അതുവരേയും വിദേശഭരണത്തിനെതിരായോ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടിയോപോലും യാതോന്നും പ്രവര്‍ത്തിക്കാത്ത, ഷിര്‍ദ്ദിയിലെ സായിബാബയുടെ പുനര്‍ജന്മമെന്ന് സ്വയം പ്രഖ്യാപിച്ച് 14-ാമത്തെ വയസ്സില്‍ പ്രവര്‍ത്തനമാരംഭിച്ച സത്യനാരായണ രാജു എന്ന സത്യസായി ബാബ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പിന്നീടുള്ള സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ-ആതുര സേവാപ്രവര്‍ത്തനങ്ങള്‍ക്കായി സ്‌ക്കൂളുകളും ആശുപത്രികളും ആരംഭിച്ചു. അങ്ങനെ വിവിധ രീതികളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ സത്യസായി ബാബ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു. ദിവ്യത്വമുണ്ടെന്ന് സ്വയം പറയുക മാത്രമല്ല സത്യസായി ബാബ അനവധി പേര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുക്കുകയും ചെയ്തുവെന്ന് സത്യസായി സാധനാ ട്രസ്റ്റിന്റെ നിരവധി പുസതകങ്ങളിലൂടെ വിശദീകരിക്കുുന്നുമുണ്ട്.
ആയതിനാല്‍ അത്തരമൊരു വ്യക്തി വിവേകാനന്ദന്റെ പുനര്‍ജന്മന്മത്തെക്കുറിച്ച് നടത്തിയ തെറ്റായ ‘പ്രവചന’വും പുരാതന കാലത്ത് ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചതും യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ കൃത്യമായി സംഭവിച്ച് തെളിഞ്ഞതുമായ വിവേകാനന്ദന്റെ പുനര്‍ജന്മ ചരിതമെന്ന സത്യപ്രവചനവും ലോകം അറിയേണ്ടതുണ്ട്.
സത്യസായി ബാബ നടത്തിയ വിവിധ സേവാപ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുവാനും നിഷേധിക്കുവാനും ഇതിനാല്‍ ഉദ്ദേശിക്കുന്നില്ല. ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ യഥാര്‍ത്ഥ ക്ഷേമരാഷ്ട്രം ഭാരതത്തില്‍ നടപ്പായിരുന്നുവെങ്കില്‍ ഇത്തരത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ എന്ന ഔദാര്യം ഏറ്റുവാങ്ങേണ്ട അവസ്ഥ ജനങ്ങള്‍ക്കുണ്ടാകുമായിരുന്നില്ല. യഥാര്‍ത്ഥത്തില്‍, ആരുടേയും ഔദാര്യമല്ല ജനങ്ങള്‍ക്കാവശ്യം. ക്ഷേമരാഷ്ട്രം എന്ന അവകാശമാണ് ഭരണാധികാരി എന്ന സ്ഥാനത്താല്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ടത്. ഭരണാധികാരി എന്ന സ്ഥാനത്തുള്ള വ്യക്തി ക്ഷേമാധിഷ്ഠിത ഭരണം എന്ന ജനങ്ങളുടെ മൗലീകമായ അവകാശം പ്രാവര്‍ത്തികമാക്കണം.
സ്വരാജ്യത്ത് ഭരണാധികാരി എന്ന സ്ഥാനത്താല്‍ ക്ഷേമാധിഷ്ഠിത ഭരണത്തിലൂടെ ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമാക്കി ലോകത്തിലേക്ക് വ്യാപിപ്പിയ്ക്കുവാന്‍ സാധിക്കുന്നുവെങ്കില്‍ സംരക്ഷണം എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും പൊരുളും ജനങ്ങള്‍ക്ക് അറിയുവാന്‍ കഴിയും.
ചികിത്സയും വിദ്യാഭ്യാസവുമെല്ലാം അവകാശമായതിനാല്‍ സൗജന്യമായി ലഭിയ്ക്കണമെന്നതിന്റെ ഉദാഹരണമായി സത്യസായിബാബയുടെ ആശുപതികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും എടുത്തുപറയുമ്പോള്‍, സംഭാവനയിലൂടെയല്ലാതെ, രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഈ അവകാശം അനുഭവിയ്ക്കുന്നതിന് രാജ്യത്തെ ഭരണസംവിധാനങ്ങളില്‍ പ്രാവര്‍ത്തികമാക്കേണ്ടതായ നിയമ പരിഷ്ക്കരണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കൂടി വ്യക്തമാകുന്നവിധത്തില്‍ അറിയിച്ചിരുന്നുവെങ്കില്‍ മനുഷ്യരാശിയ്ക്കത് ഉപകാരപ്പെടുമായിരുന്നു. ഏതാനും സൗജന്യ ആശുപത്രികളും വിദ്യാലയങ്ങളുംകൊണ്ട് എല്ലാവര്‍ക്കും പ്രയോജനം ലഭിയ്ക്കില്ല!! സംഭാവനകളെന്നപേരിലുള്ള ആരുടെയൊക്കെയോ സഹായങ്ങളാലല്ല അവകാശങ്ങള്‍ സാക്ഷാത്ക്കരിയ്ക്കപ്പെടേണ്ടത്. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് ആരുടേയൊക്കെയോ ഔദാര്യങ്ങള്‍ വിലയിടരുത്. ആത്മാഭിമാനത്തോടെ രാഷ്ട്രം എന്‍റെ അവകാശങ്ങള്‍ എനിയ്ക്ക് അനുവദിയ്ക്കണം എന്നതായിരിയ്ക്കണം ജനങ്ങളെ നയിയ്ക്കേണ്ടത്. രാഷ്ട്രത്തിന്‍റെ അത്തരം പൂര്‍ണ്ണ നന്മ പ്രദാനം ചെയ്യുന്ന നിയമപരവും സദുദ്ദേശ്യപരവുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും ആത്മാര്‍ത്ഥമായി യോജിപ്പോടെ സഹകരിയ്ക്കുവാനും ജോലിചെയ്യുവാനും സ്വയം സന്നദ്ധമാണെന്ന തിരിച്ചറിവും തീരുമാനവുമായിരിയ്ക്കണം ജനങ്ങളെ നയിയ്ക്കേണ്ടത്. രാഷ്ട്രം പരമവൈഭവത്തില്‍ നിലകൊള്ളുന്നതിനു വേണ്ടി സ്വയം സമര്‍പ്പിയ്ക്കുവാന്‍ ജനങ്ങള്‍ തയാറാകണമെങ്കില്‍, പ്രാഥമികമായി അവര്‍ അറിയണം, ഭരണഘടനാപരമായി ഏതൊരു ഭരണസംവിധാനം നിയമപരമായി നടപ്പില്‍ വരുത്തുമ്പോള്‍ മാത്രമേ ക്ഷേമരാഷ്ട്രം പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുകയുള്ളൂവെന്ന്. സന്താനങ്ങളെ മാതാപിതാക്കള്‍ സംരക്ഷിയ്ക്കുമ്പോള്‍ സ്ഥാനാധികാരത്താല്‍ ആത്മാഭിമാനത്തോടെ അവകാശം സാക്ഷാത്ക്കരിയ്ക്കപ്പെടുന്നു. പക്ഷേ, മാതാപിതാക്കളുടെ സംരക്ഷണമില്ലാതെ, അയല്‍വീട്ടുകാരുടെ സഹായങ്ങളാല്‍ ജീവിച്ചരുടെ അവസ്ഥയെ ഓര്‍ത്തു നോക്കുക!! അത്തരം മാതാപിതാക്കളെപോലെയാകരുത് ഭരണാധികാരിയും ഭരണസംവിധാനങ്ങളും നിയമങ്ങളും. അവകാശങ്ങള്‍ ആത്മാഭിമാനത്തോടെ ജനങ്ങള്‍ക്ക് സ്വീകരിയ്ക്കുവാന്‍ കഴിയുമ്പോള്‍ മാത്രമേ രാഷ്ട്ര പരമവൈഭവം സാധ്യമാകൂവെന്ന് തിരിച്ചറിയണം. നികുതിരഹിതഘടനയില്‍, അവകാശങ്ങള്‍ സൗജന്യമായി ജനങ്ങള്‍ക്ക് അനുവദിച്ച്, തൊഴിലില്ലായ്മ പരിഹരിപ്പിച്ച്, അത്യാധുനിക സാങ്കേതിക മുന്നേറ്റങ്ങളോടെ രാഷ്ട്രവികസനം സാധിയ്ക്കണമെങ്കില്‍ എങ്ങനെയുള്ള ഭരണപരിഷ്ക്കരണമാണ് നടപ്പാക്കേണ്ടതെന്ന് വ്യക്തമാക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ പ്രയോജനം ലഭ്യമാവുകയുള്ളൂ. ജനങ്ങളുടെ സുപ്രധാന അവകാശമാണ് ക്ഷേമരാഷ്ട്രം. സപ്തമാവതാര ശ്രീരാമനും അഷ്ടമാവതാര ശ്രീകൃഷ്ണനും ലഭ്യമായ സൗകര്യങ്ങള്‍പ്രകാരം അക്കാലത്ത് നടപ്പാക്കി തെളിയിച്ചതും അതായിരുന്നു.
Kalki says Welfare Nation is our right published in Chithi Magazine on 15 Sep 2014. Kalkipuri Temple is situated in the birth place of Kalki, Edavannappara, Malappuram Dt., Kerala, India. Devotees can come and pray only with good intention without any discrimination like caste, religion etc..
Leela Press Inc. (4026 River Road, Faber, VA 22938 USA) ആണ് 1996ല്‍ ”സായി ഇന്നര്‍വ്യൂസ് ആന്‍ഡ് ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്‍” എന്ന പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1906ല്‍ ടാസ്മാനിയയില്‍ ജനിച്ച Howard Murphet എഴുതിയ ഈ പുസ്തകത്തില്‍ 1965 മുതല്‍ 1995 വരെയുള്ള കാലയളവില്‍ അദ്ദേഹത്തിന് സത്യസായി ബാബയില്‍നിന്നും ലഭിച്ച അനുഭവങ്ങളും അറിവുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2004 സപ്തംബര്‍ 28ന് ഹൊവാര്‍ഡ് മര്‍ഫറ്റ് അന്തരിച്ചു. പത്‌നി ഇറിസിന്റെ സഹായവും ഹൊവാര്‍ഡ് മര്‍ഫറ്റിന് ലഭിച്ചിരുന്നു. പുസ്തകത്തിന്റെ പിന്‍കവറില്‍ സത്യസായിബാബയും ഹൊവാര്‍ഡ് മര്‍ഫറ്റും പത്‌നി ഇറിസും ഒരുമിച്ചുള്ള ചിത്രമുണ്ട്. സത്യസായി സാധനാ ട്രസ്റ്റ് ഈ പുസ്തകത്തിന് 200 രൂപയ്ക്കാണ് വില്‍ക്കുന്നത്. പുസ്തകത്തില്‍ 12 ഡോളര്‍ എന്ന് ചേര്‍ത്തിട്ടുണ്ട് (ചിത്രം:1).
സത്യസായി ബാബയുടെ പുട്ടപര്‍ത്തിയിലെ പ്രസിദ്ധീകരണ വിഭാഗമായ ശ്രീ സത്യസായി സാധനാ ട്രസ്റ്റ് പബ്ലിക്കേഷന്‍സ് ഡിവിഷന്‍ ഈ പുസ്തകം ഇപ്പോഴും വില്‍ക്കുന്നുണ്ട്. 2011 ഒക്‌ടോബര്‍ 3ന് തപാല്‍ മാര്‍ഗ്ഗം വാങ്ങിയ ഈ പുസ്തകത്തിന്റെ (Bill No.BR13869) ഇന്‍വോയ്‌സ് കാണുക (ചിത്രം:3).
1997ല്‍ ചെന്നൈ ആസ്ഥാനമായുള്ള ഗണേശ് & കമ്പനി (23, തനിക്കാചലം റോഡ്, ടി നഗര്‍, ചെന്നൈ-600017) ഈ പുസ്തകം ”സായി ഇന്നര്‍വ്യൂസ്” (ചിത്രം:4) എന്ന പേരില്‍ പതിനൊന്നാമത്തെ അദ്ധ്യായമായി വിവേകാനന്ദന്റെ പുനര്‍ജന്മം (ചിത്രം:5) അതേപ്രകാരം 59 മുതല്‍ 65വരെ പേജുകളില്‍ ഉള്‍പ്പെടുത്തി 85 രൂപ മുഖവിലയില്‍ (ISBN 81-85988-10-2) ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇനിയാണ് രസകരമായ കാര്യം അരങ്ങേറുന്നത്! തീര്‍ത്തും അവിശ്വസനീയം!! സത്യനാരായണരാജു പതിന്നാലാമത്തെ വയസ്സില്‍ സത്യസായി ബാബയെന്ന അവതാരപുരുഷനെന്ന് സ്വയം പ്രഖ്യാപിച്ച് നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ വിവേകാനന്ദന്റെ പുനര്‍ജന്മത്തെക്കുറിച്ചുള്ള സ്വന്തം ‘പ്രവചനം’ ഫലിച്ചില്ലെന്ന് വ്യക്തമായപ്പോള്‍ സ്വയം രക്ഷപ്പെടുന്നതിനുവേണ്ടി ചെയ്ത കാര്യങ്ങളെയാണ് കൃത്യമായ തെളിവുകളോടെ അറിയിക്കുന്നത്.
വിവേകാനന്ദന്‍ ശ്രീലങ്കയില്‍ പുനരവതരിച്ചുവെന്ന്‍ ‘പ്രവചനം’ നടത്തി ലോകശ്രദ്ധ നേടിയ സത്യസായി ബാബ സംഭവഗതികള്‍ തനിക്ക് അനുകൂലമല്ല എന്ന തിരിച്ചറിവുമായി വരുംകാല ലോകം താന്‍ അങ്ങനെയൊരു ‘പ്രവചനം’ നടത്തിയിട്ടില്ലെന്ന് വരുത്തിതീര്‍ക്കുന്നതിനുവേണ്ടി ഹൊവാര്‍ഡ് മര്‍ഫറ്റിന്റെ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്‍” എന്ന പുസ്തകം തന്നെ 2009ല്‍ പുട്ടപര്‍ത്തിയിലെ സത്യസായി സാധനാ ട്രസ്റ്റിന്റെ പബ്ലിക്കേഷന്‍സ് ഡിവിഷന്‍ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്‌സ്”(ചിത്രം:6) എന്ന പേരില്‍ (ISBN 978-81-7208-673-2) പത്താമത്തെ അദ്ധ്യായമായ വിവേകാനന്ദന്റെ പുനര്‍ജന്മം (Rebirth of Vivekananda) എന്ന അദ്ധ്യായംമാത്രം (ചിത്രം:7) ഒഴിവാക്കി 30 രൂപ വില നിശ്ചയിച്ച് പ്രസിദ്ധീകരിച്ചു. മാത്രമല്ല, അമേരിക്കയിലെ ലീലാ പ്രസ്സ് 1996ല്‍ പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്‍”ലെ 39-ാമത്തെ പേജിലെ ആറാമത്തെ അദ്ധ്യായമായ “He Has Come Again” ലെ മൂന്നാമത്തെ ഖണ്ഡികയില്‍ സത്യസായി ബാബ 1987ല്‍ ശ്രീലങ്കക്കാരനായ നളിന്‍ സെഡേരയാണ് സ്വാമി വിവേകാനന്ദന്റെ പുനര്‍ജന്മമെന്ന് അറിയിച്ച ഭാഗവും (“During an interview in 1987, Sai Baba revealed to Nalin Sedera, a young Sri Lankan man, that he was, in fact, Vivekananda reborn.”) (ചിത്രം:8), 40-ാമത്തെ പേജിലെ ആറാമത്തെ അദ്ധ്യായമായ “He Has Come Again” ലെ രണ്ടാമത്തെ ഖണ്ഡികയിലെ ”ആ ദിവസം മന്ദിറിന് പുറത്തുള്ള ഭക്തര്‍ക്ക് വര്‍ദ്ധിച്ച താല്‍പ്പര്യത്തോടെ അത്ഭുതവും ആവേശവുമുയര്‍ത്തിയ രണ്ട് കാര്യങ്ങളുണ്ടായിരുന്നു. നളിന്‍ സെഡേരയായിരുന്നു വിവേകാനന്ദന്‍ എന്ന് കേട്ടവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.” (“Two things stirred the interest and excitement of the crowds outside the mandir that day. They heard that Nalin Sedera was Vivekananda and many followed him.”) (ചിത്രം:9) എന്ന ഭാഗവും, പിന്നീട്, 2009ല്‍ സത്യസായി സാധനാ ട്രസ്റ്റിന്റെ പബ്ലിക്കേഷന്‍സ് ഡിവിഷന്‍ പ്രസിദ്ധീകരിച്ച ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്‌സ്”ല്‍ (ISBN 978-81-7208-673-2) നിന്നും (ചിത്രം:10) ഒഴിവാക്കുകയും ചെയ്തു.
വിവേകാനന്ദന്‍ ശ്രീലങ്കയില്‍ പുനര്‍ജ്ജനിച്ചിട്ടുണ്ട് എന്ന്‍ 1987ല്‍ സത്യസായി ബാബ അറിയിച്ചത് ദിവ്യജ്ഞാനമായി കരുതി പുകഴ്ത്തി ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതിയ ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്സ്. ഓവര്‍സീസ് എഡീഷന്‍”എന്ന പുസ്തകം 1996ല്‍ ലീലാ പ്രസ്സ് (Rs.200/-. $12.00) പ്രസിദ്ധീകരിച്ചതില്‍ നിന്നും വ്യത്യസ്തമായി, പിന്നീട്, 2009ല്‍ സത്യസായി ബാബ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രസ്തുത പുസ്തകം ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്‌സ്” എന്ന അതേപേരില്‍ 30രൂപ എന്ന ഏറ്റവും കുറഞ്ഞ വിലക്ക് സത്യസായി സാധനാ ട്രസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ വിവേകാനന്ദന്റെ പുനര്‍ജന്മം എന്ന പത്താമത്തെ അദ്ധ്യായവും 39ഉം 40ഉം പേജുകളിലെ ആറാമത്തെ അദ്ധ്യായത്തിലെ നളിന്‍ സെഡേരയാണ് വിവേകാനന്ദന്റെ പുനര്‍ജന്മമെന്ന സത്യസായി ബാബയുടെ ‘പ്രവചനം’ മാത്രം ഒഴിവാക്കിയത് സത്യസായി ബാബ അറിയാതെയായിരുന്നുവെന്ന് സത്യസായി ബാബയുടെ സ്ഥാപനങ്ങളുടെ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. ചരിത്രപുരുഷനായ സ്വാമി വിവേകാനന്ദന്റെ പുനരവതാരത്തെക്കുറിച്ചുള്ള തെറ്റായ ‘പ്രവചന’ത്തിന്റെ ഗൗരവം സത്യസായി ബാബയ്ക്ക് വ്യക്തമായതുകൊണ്ടാണ്- ഹൊവാര്‍ഡ് മര്‍ഫറ്റ് എഴുതിയ മേല്‍ക്കൊടുത്ത പുസ്തകം സ്വന്തമായി പ്രസിദ്ധീകരിച്ചപ്പോള്‍- ഒഴിവാക്കിയതെങ്കില്‍ ക്ഷമാപണം നടത്തി തെറ്റ് ഏറ്റുപറയാമായിരുന്നു, സാമാന്യ മര്യാദയുടെ പേരില്‍.
ഒരാള്‍ എത്ര ഉന്നതനാണെ് സ്വയം കരുതി ധാരാളംപേര്‍ തന്നെ വിശ്വസിച്ച് ആരാധിക്കുന്നുവെന്ന് പറയുന്നുവെങ്കിലും, ഒരാള്‍ എത്രമാത്രം സൗജന്യങ്ങള്‍ നല്‍കി മറ്റുള്ളവരെക്കൊണ്ട് തന്നെ അംഗീകരിപ്പിക്കുവാന്‍ ശ്രമിച്ചാലും, ഒരാള്‍ തന്റെ പ്രസ്ഥാനം ലോകമൊട്ടുക്കും വ്യാപിപ്പിച്ചാലും സര്‍വ്വാധികാരിയായ ഭഗവാന്‍ ശിവനും സംരക്ഷണാധികാരിയായ ഭഗവാന്‍ വിഷ്ണുവും പരമാര്‍ത്ഥം മറച്ചുവെച്ച് പരീക്ഷിച്ച് അത്തരം അഹങ്കാരികളുടെ പതനത്തിന്റെ ആഴം ലോകര്‍ക്ക് വ്യക്തമാക്കികൊടുക്കുമെന്ന്‍ ഇതിനാല്‍ തെളിയുന്നു.
2021ലെ 96-ാമത്തെ വയസ്സിലെ തന്റെ ‘സമാധി’ക്ക്‌ശേഷം പ്രേമസായിയായി പുനരവതരിക്കുന്നതുവരേയ്ക്കും പ്രസ്ഥാനത്തിന്റെ നടത്തിപ്പുകാരനായി സ്വാമി വിവേകാനന്ദന്റെ പുനരവതാരം ‘തൃപ്പാദസേവ’ ചെയ്യുമെന്ന് സത്യനാരായണ രാജു എന്ന സത്യസായി ബാബ വ്യാമോഹിച്ചപ്പോള്‍, ശിവദേവ ആജ്ഞപ്രകാരം വിവേകാനന്ദനായി വന്നിരുന്ന ഞാന്‍ കല്‍കി എന്ന പേരില്‍ ഇപ്പോഴും സര്‍വ്വാധികാരിയും പരമഗുരുവും ശിവലോകവാസിയും സ്വയഭൂചൈതന്യവുമായ ശിവദേവന്റേയും വിഷ്ണുലോകവാസിയും സംരക്ഷണാധികാരിയും സ്വയംഭൂചൈതന്യവുമായ വിഷ്ണുദേവന്റേയും ആജ്ഞകള്‍ അനുസരിച്ചുകൊണ്ട് ജന്മദേശത്തെ സ്വന്തം ക്ഷേത്രം (കല്‍കിപുരി) എന്ന പ്രാഥമിക കാര്യം അനുനിമിഷം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു.
സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സ്വന്തം സര്‍വ്വകലാശാലയുള്ള സത്യസായി ബാബയുടെ പ്രസ്ഥാനം, ആത്മവിദ്യ അഥവാ പരമാര്‍ത്ഥജ്ഞാനം നല്‍കുന്നു എന്നവകാശപ്പെടുന്ന സ്വന്തം ഉപദേശങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും മറ്റും- വിദ്യ സൗജന്യമായി നല്‍കണമെന്ന സത്യസായി ബാബയുടെ പ്രമാണപ്രകാരം- വില ഈടാക്കാതെ സൗജന്യമായി വിതരണം ചെയ്യുകയല്ലേ വേണ്ടത്?
2006ലാണ് കല്‍കിപുരി പബ്ലിക്കേഷന്‍ ”ദശമാവതാര കല്‍കി ചരിതം: നാഡിതാളിയോലകളില്‍. പാര്‍വ്വതി-പരമേശ്വര ദിവ്യസംഭാഷണം” എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രത്യേകമായ വിവിധ പന്ത്രണ്ട് അദ്ധ്യായങ്ങളിലുള്ള ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥം സഹിതമുള്ള തര്‍ജ്ജമയുമാണ് പുസ്തകത്തില്‍. 2004 ഫിബ്രവരി 12 മുതല്‍ 2005 മാര്‍ച്ച് 26 വരേയ്ക്കുമുള്ള കാലയളവില്‍ വായിച്ചതായിരുന്നു ഇവ. കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മം (ദേവരഹസ്യകാണ്ഡം) അദ്ധ്യായത്തിന്റെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തര്‍ജ്ജമകള്‍ 2006ല്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു.
തുടര്‍ന്ന്, 2008ല്‍ ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണങ്ങള്‍ രേഖപ്പെടുത്തിയ കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മം (ദേവരഹസ്യകാണ്ഡം), കല്‍കിയുടെ മഹാശിവനാഡി തുല്യം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം (ശാന്തികാണ്ഡം), കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം (ശാന്തികാണ്ഡം), കല്‍കിയുടെ കൗശികനാഡി വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം (ശാന്തികാണ്ഡം) എന്നീ വിവിധ സുപ്രധാന നാല് അദ്ധ്യായങ്ങള്‍ ആദി തമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും സഹിതം കല്‍കിപുരി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു.
2020 ല്‍ ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം രേഖപ്പെടുത്തിയ മേല്‍ക്കൊടുത്ത നാല് സുപ്രധാന അദ്ധ്യായങ്ങളോടൊപ്പം കല്‍കിയുടെ പൂര്‍വ്വജന്മ സഹോദരിയായ ശ്രീമതിയുടെ അഗസ്ത്യനാഡി മൂന്നാം കാണ്ഡവും മഹാശിവനാഡി സൂക്ഷ്മ അതിസൂക്ഷ്മ പൊതുവൈകാണ്ഡം ഉള്‍പ്പെടെ ആകെ 6 അദ്ധ്യായങ്ങള്‍ അടങ്ങിയ “പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
ഇവയെല്ലാം ഉള്‍പ്പെടുന്നതാണ് അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണം.
വിവേകാനന്ദന്റെ പുനര്‍ജന്മം യഥാര്‍ത്ഥത്തില്‍ കല്‍കി ആകുന്നുവെന്ന വസ്തുത പുരാതനകാലത്ത് ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചത് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും (കൗശികന്‍) സംസ്‌കൃതത്തില്‍ താളിയോലകളില്‍ എഴുതിവെച്ചതിനെ, പിന്നീട്, തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ തര്‍ജ്ജമ ചെയ്ത ആദിതമിഴ് ഭാഷയിലുള്ള നാഡിതാളിയോലകളിലെ ശ്ലോകങ്ങളും വിവിധ ഭാഷകളിലുള്ള ഗദ്യപരിഭാഷയും പ്രസിദ്ധീകരിച്ചത് കല്‍കി അവതാര ദൗത്യത്തിലെ ഏറ്റവും പ്രാധാന്യമേറിയ നിമിഷങ്ങളില്‍ ഒന്നായിത്തീര്‍ന്നു. കൂടുതല്‍ പുസ്തകങ്ങള്‍ക്ക്: കല്‍കിപുരി ബുക്സ്
വിവേകാനന്ദന്റെ പുനര്‍ജന്മം യഥാര്‍ത്ഥത്തില്‍ കല്‍കി ആകുന്നുവെന്ന വസ്തുത പുരാതനകാലത്ത് ശിവദേവന്‍ പാര്‍വ്വതി ദേവിയോട് അറിയിച്ചത് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും (കൗശികന്‍) സംസ്‌കൃതത്തില്‍ താളിയോലകളില്‍ എഴുതിവെച്ചതിനെ, പിന്നീട്, തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ തര്‍ജ്ജമ ചെയ്ത ആദിതമിഴ് ഭാഷയിലുള്ള നാഡിതാളിയോലകളിലെ ശ്ലോകങ്ങളും വിവിധ ഭാഷകളിലുള്ള ഗദ്യപരിഭാഷയും പ്രസിദ്ധീകരിച്ചത് കല്‍കി അവതാര ദൗത്യത്തിലെ ഏറ്റവും പ്രാധാന്യമേറിയ നിമിഷങ്ങളില്‍ ഒന്നായിത്തീര്‍ന്നു.
We use cookies to ensure that we give you the best experience on our website. If you continue to use this site we will assume that you are happy with it.YesNoPrivacy policy