ലേഖനങ്ങള്‍

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും - ശിവദേവന്‍. (അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം)

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും – ശിവദേവന്‍

കല്‍കി സ്ഥാപിച്ച ജന്മദേശത്തെ കുന്നിന്‍മുകളിലുള്ള കല്‍കിപുരി ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് സര്‍വാധികാരി പരമഗുരു ശിവദേവന്‍ പാര്‍വതി ദേവിയോട് അറിയിച്ചത് അഗസ്ത്യ മഹര്‍ഷി ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിയ്ക്കുകയും ദേവങ്കല്‍നിന്നുമുള്ള ആജ്ഞപ്രകാരം സംസ്കൃതത്തില്‍ താളിയോലകളില്‍ എഴുതിവെയ്ക്കുകയും ചെയ്തു. പില്‍ക്കാലത്ത്, തഞ്ചാവൂര്‍ രാജാവ്‌ ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ ആദിതമിഴ് ഭാഷയിലേയ്ക്ക് നാഡി താളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും പേരില്‍ വിവര്‍ത്തനം ചെയ്തു. കല്‍കിയുടെ മഹാശിവനാഡി സൂക്ഷാസൂക്ഷ്മ (ദേവരഹസ്യ) കാണ്ഡത്തില്‍ നിന്നും:-

ആദി തമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും

സീര്‍കോവിലും ഉണ്ടിതുനാള്‍ (9):4:2:1,2.
സിറന്തോങ്കും ആളയമും സേവൈമേലായ് (1):18:4.
മേലോറിന്‍ ഉദവികളും കിട്ടിയിന്‍മ്പം (1):19:1.
മെച്ചുംപടി അമൈതിതടം ഗിരിയിന്‍പക്കം (1):19:2.
ശീലമുടന്‍ തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ് (1):19:3.

സീര്‍കോവിലും=സ്വന്തം ക്ഷേത്രം, ഉണ്ടിതുനാള്‍=ഇപ്പോള്‍ നിലവിലുണ്ട്, സിറന്തോങ്കും=പ്രത്യേകമായി വര്‍ദ്ധിച്ചതോതില്‍, ആളയമും=ക്ഷേത്രത്തില്‍ (കല്‍കിപുരിയില്‍), സേവൈമേലായ് മേലോറിന്‍=ഉന്നതസ്ഥാനീയരുടെ സേവനങ്ങളും, ഉദവികളും=സഹായങ്ങളും, കിട്ടിയിന്‍മ്പം= സ്വീകാര്യതയോടെ ലഭിച്ച്, മെച്ചുംപടി=ഐശ്വര്യവത്തായി, അമൈതിതടം= പ്രശാന്തവുമായ സ്ഥലത്ത്, ഗിരിയിന്‍പക്കം=കുന്നിന്‍മുകളിലുള്ള (മലമുകളിലുള്ള), ശീലമുടന്‍= ദിവ്യവും, തുവക്കങ്കള്‍ നിറൈവുംനന്‍ട്രായ്=നല്ലരീതിയില്‍ ആരംഭിച്ച് പൂര്‍ത്തിയാകും.

കല്‍കി സ്ഥാപിച്ച ജന്മദേശത്തെ മഹാക്ഷേത്രമായ കല്‍കിപുരിയുടെ ഉയര്‍ച്ചയും പ്രതാപവും ഐശ്വര്യവുമാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ അറിയിക്കുന്നത്. സ്വന്തം ക്ഷേത്രം (കല്‍കിപുരി ക്ഷേത്രം) ഇപ്പോള്‍ നിലവിലുണ്ട്. ഭക്തര്‍ക്ക് മഹാനുഗ്രഹം ലഭിച്ചും ഉന്നതസ്ഥാനീയരായ അനേകം ഭക്തരുടെ നിര്‍ല്ലോഭമായ സഹായ സഹകരണങ്ങളും സേവനങ്ങളും ലഭിച്ചും കുന്നിന്‍ മുകളിലെ ദിവ്യവും പ്രശാന്തവുമായ സ്ഥലത്തുള്ള കല്‍കിപുരി ക്ഷേത്രം ഐശ്വര്യത്തോടെ പ്രശോഭിതമായി നിലനില്‍ക്കും.

ധരണിയെല്ലാം പുകള്‍പരവും കാലംപിന്നെ (1):20:4.

ധരണിയെല്ലാം=ലോകമെങ്ങും, പുകള്‍പരവും=പ്രസിദ്ധമാകുന്ന, കാലംപിന്നെ=കാലമുണ്ട്.

ഈ ലോകത്തില്‍ പ്രസിദ്ധമാകും.

ശാതിമതം കടന്ത്താന്‍ യേഹംഎന്‍ട്ര് (1):8:4.
യേഹംഎന്‍ട്ര്  വിളങ്കീടുമേ കരുണയാലേ (1):9:1.

നമ്മുടെ അനുഗ്രഹത്താല്‍ #കല്‍കി ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തില്‍ നിലകൊള്ളുന്നു.

– അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡം [മഹാശിവനാഡി സൂക്ഷാസൂക്ഷ്മ (ദേവരഹസ്യ) കാണ്ഡം)].

കല്‍കിയുടെ സന്ദേശം: പുരാതന ഋഷിമാരായ അഗസ്ത്യന്‍, വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയവരുടെ യഥാര്‍ത്ഥ ചിത്രം ഇപ്പോള്‍ ലഭ്യമല്ല.

കല്‍കിപുരി മാപ്


കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണം പൂര്‍ത്തിയായി: 2001 to 2020

Kalkipuri Temple Estd.2001 by Kalki in His birth place

scan Kesari Weekly 26 Feb 2021 Book Punarjanmam

BUY BOOK ON OFFICIAL WEBSITE 

BUY PAPERBACK ON AMAZON

BUY BOOK ON FLIPKART

BUY KINDLE EDITION ON AMAZON

DOWNLOAD BOOK AS PDF

FOR ONLINE READING


kalki anjathayakattuvan vannavan 750x410px

കല്‍കി അജ്ഞതയകറ്റുവാന്‍ വന്നവന്‍ – ശിവദേവന്‍: സത്യയുഗം

സത്യയുഗം. കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന്‍ അറിയിച്ചു: അജ്ഞതയകറ്റുവാന്‍ വന്നവന്‍ നീ. (ഇരുള്‍നീക്കേ വന്തവനെ (1):27:3. അര്‍ത്ഥം: ഇരുള്‍നീക്കെ=അജ്ഞതകറ്റുവാന്‍, വന്തവനെ=വന്നവന്‍.). മൂലസംസ്കൃത  താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി എഴുതിയത്. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

കല്‍കിയെക്കുറിച്ച്‌ ശിവദേവന്‍ പാര്‍വ്വതി ദേവിയോട് വിശദമായി അറിയിയ്ക്കുന്നതിനിടെ “അജ്ഞതയകറ്റുവാന്‍ വന്നവന്‍ നീ” എന്ന് നേരിട്ട് കല്‍കിയോട് അറിയിയ്ക്കുകയാണ്, ലൈവ് ന്യൂസ്‌ പോലെ. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ്,  ഇക്കാലത്ത് അവതരിയ്ക്കുന്ന കല്‍കിയോട് നേരിട്ട് അറിയിയ്ക്കുകയാണ് ശിവദേവന്‍. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതിന്‍പ്രകാരം മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്ന മുന്നറിയിപ്പുകൂടിയായിത്തീരുന്നു ശിവദേവന്റെ ആജ്ഞ.

സത്യയുഗം: 2004 നവംബര്‍ 16ന് ആദി തമിഴ് വിവര്‍ത്തനം എഴുതിയ നാഡി താളിയോല വായിച്ച വീഡിയോ കാണുക

-അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡ(മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം)ത്തില്‍നിന്നും.

കൂടുതല്‍ വായിയ്ക്കുക