കല്‍കി-ബയോഡാറ്റയോടൊപ്പം പുരാതന കാലത്ത് അഗസ്ത്യമഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും കല്‍കിയെക്കുറിച്ച് എഴുതിവെച്ചതിന്റെ (കല്‍കി പുരാണം) തര്‍ജ്ജയായ നാഡിതാളിയോലകളില്‍ നിന്നുമുള്ള ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും ചരിത്രപരമായ തെളിവുകളായുണ്ട്.
ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്റെ പുനര്‍ജന്മം. 1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിന് ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം. ആകെ ശ്ലോകങ്ങള്‍ 70. ആകെ വരികള്‍ 280. ആകെ പദങ്ങള്‍ 840.
(1999 ജൂലായ് 6ലെ കേരള ഗസറ്റ്പ്രകാരം ഗോപകുമാര്‍ എന്ന പേരും ഒപ്പും മാറ്റി അഖിലാനന്ദ സ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും 2000 ജനവരി 11ലെ കേരള ഗസറ്റ്പ്രകാരം അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി കല്‍കി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല. ഇപ്പോഴത്തെ നാമധേയം: കല്‍കി.)
ചരിത്രസാക്ഷ്യം 1
പുരാതനകാലത്ത് ശിവദേവന്‍ പാര്‍വ്വതിദേവിയോട് കല്‍കിയെക്കുറിച്ച് അറിയിച്ചത് അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും സംസ്കൃതത്തില്‍ എഴുതിവെച്ചതിന്റെ ആദിതമിഴ് തര്‍ജ്ജമയായ മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം (ദേവരഹസ്യകാണ്ഡം), തുല്ല്യം, സൂക്ഷ്മം, ജ്ഞാനആശി കാണ്ഡം, കൗശികനാഡി തുടങ്ങിയ പ്രത്യേക അദ്ധ്യായങ്ങളില്‍ നിന്നുമുള്ള ശ്ലോകങ്ങളും മലയാള ഗദ്യവിവര്‍ത്തനവും 2006 ഒക്ടോബര്‍ മാസം കല്‍കിപുരി പബ്ലിക്കേഷന്‍ “ദശമവതാര കല്‍കി ചരിതം: നാഡിതാളിയോലകളില്‍. പാര്‍വ്വതി-പരമേശ്വര ദിവ്യസംഭാഷണം.” എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. പുതിയ ഇന്റര്‍നെറ്റ് പതിപ്പ് (കല്‍കി പുരാണം) പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു . അതില്‍നിന്നും പ്രസക്തമായ ആദിതമിഴ് ശ്ലോകങ്ങളും മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും ചരിത്രപരമായ തെളിവുകള്‍ക്കായി താഴെ കൊടുക്കുന്നുണ്ട്. 2013 ജൂലായ് 4ന് വായിച്ച കല്‍കിയുടെ മഹാശിവനാഡി രാഷ്ട്രീയകാണ്ഡം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രിയദേവി! മാതാപിതാക്കള്‍ നല്‍കിയ പേര് ഗോപകുമാര്‍. അതിനുശേഷമുള്ള സന്യാസ നാമധേയം അഖിലാനന്ദസ്വാമി. താളിയോല വായിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ദശമാവതാരം കല്‍കി. ഇതറിയിക്കുന്ന ഈ കാലത്ത് കല്‍കി ഭഗവാന്‍.
നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം പ്രസിദ്ധമാകും.
പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന്‍ കല്‍കിയെക്കുറിച്ച് പാര്‍വതി ദേവിയോട് അറിയിച്ചു. ഔദ്യോഗിക നാമധേയം: കല്‍കി. സുപ്രധാന സ്ഥാനം: ദശമാവതാരം (ഭൂമിയെ സംരക്ഷിയ്ക്കുന്നതിനുവേണ്ടി ബ്രഹ്മാണ്ഡ സംരക്ഷണാധികാരിയായ വിഷ്ണുദേവന്റെ ദശാവതാരത്തിലെ (പത്ത് അവതാരത്തിലെ) ദശമാവതാരം (പത്താമത്തെ അവതാരം). സുപ്രധാന പ്രാപഞ്ചിക സ്ഥാനം: ഭഗവാന്‍. നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം പ്രസിദ്ധമാകും.
സാധാരണ നാഡിതാളിയോലകളില്‍ ഒരു പേര് മാത്രമാണുണ്ടാവുക. വിളിപ്പേരുകളെ ഔദ്യോഗിക നാമധേയങ്ങളായ് പരിഗണിയ്ക്കുകയില്ല. അതിനു രേഖാമൂലമുള്ള പ്രാബല്ല്യമുണ്ടാകില്ല. എന്നാല്‍ കല്‍കിയുടെ പൂര്‍വ്വനാമധേയങ്ങളില്‍ ഗോപകുമാര്‍ എന്നത് എസ്എസ്‌എല്‍സി പുസ്തകത്തിലും അഖിലാനന്ദ സ്വാമി എന്നത് ട്രസ്റ്റ് രേഖയിലും (അഖിലാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ്. രജി.ന. 58/1998) കല്‍കി എന്നത് ട്രസ്റ്റ് രേഖയിലും [യുഗധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ്. രജി.ന.2112/1999 – കല്‍കിപുരി ധര്‍മ ട്രസ്റ്റ് ന്‍റെ (പുതിയ ഭേദഗതി രജി.ന.1656/2001) പൂര്‍വ്വ നാമധേയങ്ങളാകുന്നു ഇവ രണ്ടും] ഉള്ളതാണ്. കേരള ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇപ്പോഴത്തെ ഔദ്യോഗിക നാമധേയം കല്‍കി ആകുന്നു എന്നതും രേഖാമൂലം കൃത്യത വരുത്തിയിട്ടുണ്ട്. കല്‍കിയുടെ നാഡിതാളിയോലകളുടെ കൃത്യതയ്ക്ക് ഇതാവശ്യമാണ്.
1999 ജൂലായ് 6ലെ കേരള ഗസറ്റ്പ്രകാരം ഗോപകുമാര്‍ എന്ന പേരും ഒപ്പും മാറ്റി അഖിലാനന്ദ സ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും 2000 ജനവരി 11ലെ കേരള ഗസറ്റ്പ്രകാരം അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി കല്‍കി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല. ഇപ്പോഴത്തെ നാമധേയം: കല്‍കി.
മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ [ചെറുവായൂര്‍ (പി.ഒ.)] വടക്കേല്‍ വീട്ടിലാണ് കല്‍കി ജനിച്ചത്. കല്‍കിയുടെ ഒന്നര വയസ്സില്‍ അച്ഛന്റെ ജോലി ആവശ്യാര്‍ത്ഥവും മറ്റും കുടുംബം കോഴിക്കോട് ജില്ലയിലെ ചൂലൂരിലേയ്ക്ക് താമസം മാറ്റി. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനിയില്‍ ഓപ്പറേറ്ററായിരുന്നു അച്ഛന്‍. 1998ല്‍ 28-ാം വയസ്സില്‍ കല്‍കി ജന്മദേശത്ത് തിരിച്ചെത്തി കല്‍കിപുരിയ്ക്ക് പ്രാരംഭം കുറിച്ചു. 2001ല്‍ കല്‍കിപുരി സ്ഥാപിച്ചു. 2006ല്‍ കല്‍കിപുരി ക്ഷേത്രത്തില്‍ കല്‍കി പ്രതിഷ്ഠ നടത്തി. ജാതി-മത-ലിംഗ-പ്രായ-ദേശ ഭേദമന്യേ വൃത്തിയോടെ ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചു പോകാം. വഴിപാടുകളില്ല. (കൂടുതല്‍ വിവരങ്ങള്‍)
സ്വന്തം ഉടമസ്ഥയിലുള്ള സ്വത്ത് സംബന്ധമായ കേസില്‍ കല്‍കി വിജയിയ്ക്കും.
2003ല്‍ കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനിടയില്‍ കല്‍കിയുടെ അച്ഛന്റെ രണ്ടാമത്തെ ജ്യേഷ്ഠന്റെ മൂത്തമകനും സംഘവും ആസൂത്രിതമായി കൃത്രിമ രേഖയുണ്ടാക്കി (ആധാരം നമ്പര്‍: 1720/2001) കോടതിയില്‍നിന്നും താല്‍ക്കാലിക സ്റ്റേ നേടി കല്‍കിപുരിയെ കൈവശപ്പെടുത്തി നശിപ്പിച്ച് ക്ഷേത്രനിര്‍മ്മാണം തടസ്സപ്പെടുത്തുവാന്‍ ശ്രമിച്ച കേസില്‍ [123/2003 & 26/2007 (206/2003)] 2008 ആഗസ്ത് 16ന് കല്‍കി വിജയിച്ചു.കല്‍കിപുരിയുടെ ആകെ വിസ്തീര്‍ണ്ണം 58.472 സെന്റ് മാത്രം. അതിനുശേഷം, 2013 മാര്‍ച്ച് 7ന് കല്‍കിപുരി ക്ഷേത്ര താഴികക്കുട നിര്‍മ്മാണത്തിനുള്ള നിര്‍മ്മാണാനുമതി ലഭിച്ചു.
വിരോധികൃത് ആണ്ടതിലെ=തമിഴിലെ വിരോധികൃത് (മലയാളവര്‍ഷം: 1147, ഇംഗ്ലീഷ് വര്‍ഷം: 1971), തേലിന്‍തിങ്കള്‍=തമിഴിലെ തേള്‍ (കാര്‍ത്തികൈ) മാസം (മലയാളം: വൃശ്ചികമാസം, ഇംഗ്ലീഷ്: നവംബര്‍-ഡിസംബര്‍), ഇരുബാന്‍യെന്‍=28 (ഡിസംബര്‍ 14), ശേയിന്‍വാരം=ചൊവ്വാഴ്ച്ച.
തമിഴ് കലണ്ടര്‍പ്രകാരം വിരോധികൃത് ആണ്ട് തേള്‍ മാസം 28നാണ് കല്‍കി ജനിച്ചത്. ആംഗലേയത്തില്‍: 1971 ഡിസംബര്‍ 14. മലയാളം കലണ്ടര്‍: 1147 വൃശ്ചികം 28.
വിശദവിവരങ്ങള്‍
14.12.1971ല്‍ രജിസ്റ്റര്‍ ചെയ്ത 385/1971 -ാം നമ്പര്‍ ജനന സര്‍ട്ടിഫിക്കറ്റ്പ്രകാരം (Birth Certificate Key No. B0060920-71121410287) കല്‍കിയുടെ യഥാര്‍ത്ഥ ജനന തിയ്യതി 1971 ഡിസംബര്‍ 14 ആകുന്നു. എന്നാല്‍ എസ്എസ്എല്‍സി ബുക്കില്‍ ജനനതിയ്യതിയായി കൊടുത്തത് 1970 ഏപ്രില്‍ 5 എന്നാണ്. 4 -ാം വയസ്സില്‍ ചൂലൂരിലെ കിഴക്കേ സ്‌ക്കൂളില്‍ കുട്ടികളില്ലാത്തതിന്റെ കുറവ് പരിഹരിക്കുന്നതിനായി വെറുതെ ക്ലാസ്സിലേയ്ക്ക് പറഞ്ഞുവിടണമെന്ന അന്നത്തെ ഹെഡ്മാസ്റ്റര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ അങ്ങനെ ചെയ്തത്. പക്ഷെ അവര്‍ അഞ്ച് വയസ്സായെന്ന് ചേര്‍ത്തു. പിന്നീട് അവിടെനിന്ന് മാറ്റി തൊട്ടടുത്തുള്ള പടിഞ്ഞാറേ സ്‌ക്കൂളില്‍ ചേര്‍ത്തപ്പോഴും 1971 ഡിസംബര്‍ 14നു പകരം 1970 ഏപ്രില്‍ 5 എന്ന തെറ്റായ തിയ്യതിയാണ് ചേര്‍ത്തത്. അച്ഛന്‍ വാഴക്കാട് പഞ്ചായത്തില്‍നിന്നും കല്‍കിയുടെ ജനനസര്‍ട്ടിഫിക്കേറ്റ് വാങ്ങി സ്‌ക്കൂള്‍ അധികൃതര്‍ക്ക് തെളിവായി കൊടുത്തതുമില്ല.
പിന്നീട്, 1998 മുതല്‍ നിരന്തരം വാഴക്കാട് പഞ്ചായത്തില്‍നിന്നും കല്‍കിയുടെ ജനനസര്‍ട്ടിഫിക്കേറ്റ് ആവശ്യപ്പെടുമ്പോഴെല്ലാം അവിടെ രജിസ്റ്റര്‍ ചെയതിട്ടില്ല എന്നുംമറ്റും കാരണങ്ങള്‍ പറഞ്ഞ് തരാതെ ഒഴിഞ്ഞുമാറുകയാണ് പഞ്ചായത്ത് അധികൃതര്‍ ചെയ്തത്. 2006ല്‍ നല്‍കിയ അപേക്ഷയ്ക്ക് 07.04.2006ന് ലഭിച്ച എ1-347/06 നമ്പര്‍പ്രകാരമുള്ള മറുപടി രേഖയില്‍ 1971 ലെ ജനന സര്‍ട്ടിഫിക്കേറ്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ പ്രസ്തുത ജനനം രജിസ്റ്റര്‍ ചെയ്തതായി കാണുന്നില്ല എന്നാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്.
തുടര്‍ന്ന്, 27.01.2010ന് വിവരാവകാശ നിയമപ്രകാരം 1971ലെ ജനന രജിസ്റ്ററിന്റെ കോപ്പി ലഭിക്കുന്നതിനായ് വാഴക്കാട് പഞ്ചായത്തിലേയ്ക്ക് 07.04.2006ന് ലഭിച്ച എ1-347/06 നമ്പര്‍പ്രകാരമുള്ള മറുപടി രേഖ അടക്കംചെയ്ത് സമര്‍പ്പിച്ച അപേക്ഷയ്ക്ക് (കൈപ്പറ്റ് രശീതി നമ്പര്‍ 4342/2010) 2010 മാര്‍ച്ച് 3ന് 1970-71ലെ (1971 മാര്‍ച്ച് വരെയുള്ളത് മാത്രം) ജനന രജിസ്റ്ററിന്റെ കോപ്പിയാണ് ലഭിച്ചത്. വീണ്ടും 04.03.2010ന് 1971-72 സാമ്പത്തിക വര്‍ഷത്തിലെ ജനന രജിസ്റ്ററിലെ 14.12.1971ലെ പേജിന്റെ പകര്‍പ്പ് ലഭിയ്ക്കുന്നതിനുവേണ്ടി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. വിവരാവകാശനിയമപ്രകാരം ലഭിച്ച 14.12.1971 ജനനരജിസ്റ്ററിലെ പകര്‍പ്പില്‍ കൃത്യമായി അന്നേ ദിവസംതന്നെ കല്‍കിയുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു.
അതിനുശേഷം പ്രസ്തുത വിവരാവകാശരേഖപ്രകാരം 05.03.2010ന് ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചു. അതിന്‍പ്രകാരം 06.03.2010ന് 14.12.1971ന് ജനനം രജിസ്റ്റര്‍ ചെയ്ത (നമ്പര്‍: 385/1971) കല്‍കിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചു. തുടര്‍ന്ന് 10.03.2010ന് തിരുവനന്തപുരത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് കാലതാമസം മാപ്പാക്കി എസ്എസ്എല്‍സി ബുക്കിലെ ജനനതിയ്യതി തിരുത്തുന്നതിനുള്ള അനുമതിയ്ക്കായ് അപേക്ഷിച്ചു (നം:15975/ജി2/2010/പൊവിവ).
എന്നാല്‍ ജാതകം ആവശ്യപ്പെടുകയാണ് വകുപ്പ് സെക്രട്ടറി ചെയ്തത്. ജാതകവും നല്‍കി. ജാതകം എഴുതിയ ജ്യോത്സ്യന്റെ സത്യവാങ്മൂലവും കൊടുത്തു. ജനനതിയ്യതി തിരുത്തേണ്ടതിന് യഥാര്‍ത്ഥ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും 04.11.2010ന് എം. ക്രിസ്തുദാസ് എന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറിയില്‍ നിന്നും ലഭിച്ച മറുപടി രേഖയില്‍ കല്‍കിയുടെ എസ്എസ്എല്‍സി ബുക്കിലെ ജനനതിയ്യതി തിരുത്തി ശരിയാക്കിത്തരുവാന്‍ സാദ്ധ്യമല്ലായെന്നാണ് ഉണ്ടായിരുന്നത്.
പിന്നീട്, അതിനെതിരെ 11.04.2011ല്‍ അഡ്വ.രാമകുമാര്‍ മുഖേന ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയതില്‍ 2017 ജനുവരി 18 ന് കല്‍കിയ്ക്ക് അനുകൂലമായ് വിധിയുണ്ടാവുകയും വിധി പകര്‍പ്പ് കൈപ്പറ്റി രണ്ട് മാസത്തിന്നുള്ളില്‍ മേല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ഹൈക്കോടതി പൊതു വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന്, 2017 ഫെബ്രുവരി 8ന് തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് വിധിപകര്‍പ്പ് സഹിതം കല്‍കി അപേക്ഷ സമര്‍പ്പിച്ചത് അംഗീകരിച്ചുകൊണ്ട് 07.11.2017ന് ഉത്തരവ് [സ.ഉ.(സാധാ)നം./4202/2017/പൊ.വി.വ.] അനുവദിച്ചു.
എസ്.എസ്.എല്‍.സി ബുക്കില്‍ 14.12.1971 എന്ന ജനന സര്‍ട്ടിഫിക്കറ്റിലെ അതേ ജനന തിയ്യതി തന്നെ ചേര്‍ത്ത് ശരിയാക്കുന്നതിനുവേണ്ടി, തുടര്‍ നടപടികളുടെ ഭാഗമായി, ആര്‍.ഇ.സി. ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപിക മുഖേന തിരുവനന്തപുരത്തെ പരീക്ഷാഭവനിലേയ്ക്ക് ആവശ്യമായ രേഖകള്‍ സഹിതം അയച്ചു. ആയതിന്‍പ്രകാരം Joint Commissioner ടെ 2018 ജനുവരി 06-ാം തിയ്യതിയിലെ ഉത്തരവ് തപാല്‍ വഴി ലഭിച്ചു, 14.12.1971 എന്ന എന്റെ യഥാര്‍ത്ഥ ജനന തിയ്യതി ചേര്‍ത്ത എസ്.എസ്.എല്‍.സി. ബുക്കും ഉള്‍പ്പെടെ.
അതിനുശേഷം ആര്‍.ഇ.സി. ഹൈസ്കൂളിലും ചൂലൂര്‍ എ.യു.പി. സ്ചൂളിലും പ്രസ്തുത രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിച്ച് സ്കൂള്‍ രജിസ്റ്റ്റിലും ജനന തിയ്യതി തിരുത്തി ശരിയാക്കി.
ചോതി നക്ഷത്രം. ചൊവ്വാഴ്ച്ച. ധനുലഗ്നത്തില്‍ ശുക്രന്‍.
കുടുംബം
കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും മൂന്ന് മക്കളില്‍ ഇളയമകനാണ് കല്‍കി. വിവാഹിതരായ ഒരു സഹോദരിയും സഹോദരനുമുണ്ട്.
ഈന്‍ട്രോര്‍=മാതാപിതാക്കള്‍, ഇരുതുണൈകള്‍ ആണ്‍പെണ്‍ മണവുംകണ്ടാന്‍=വിവാഹിതരായ ഒരു സഹോദരനും സഹോദരിയുമുണ്ട്, കണ്ട്വരര്‍=അറിയുക, കടൈസായല്‍=ഇളയ സന്തതി, ശിന്തൈമേലായ്= ഉല്‍കൃഷ്ടമായ ചിന്തകളുള്ള.
രാമകൃഷ്ണനും ശാരദയുമാണ് മാതാപിതാക്കള്‍. വിവാഹിതരായ ഒരു സഹോദരനും സഹോദരിയുമുണ്ട്, ഉല്‍കൃഷ്ടമായ ചിന്തകളുള്ള കല്‍കി ഇളയ സന്തതിയാണ്.
ശ്രീമതി: കല്‍കിയുടെ സമീപകാല പൂര്‍വജന്മത്തിലെ സഹോദരി
1970 ഏപ്രില്‍ 4ന് ജനിച്ചു ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ച് പോയതിനുശേഷമാണ് 1971 ഡിസംബര്‍ 14നു മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ ജനിയ്ക്കുന്നത്.
ആയതിനാല്‍ കല്‍കിയ്ക്ക് ഒരു സഹോദരനും രണ്ടു സഹോദരിമാരുമുണ്ട്.
ചരിത്രസാക്ഷ്യം 5B
YouTube Video
പുനര്‍ജന്മം തെളിവുകള്‍: 1970 Apr 4 ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് 1971 Dec 14ന് പുനര്‍ജ്ജനിച്ചു!! (പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ എന്ന പുസ്തകത്തില്‍നിന്നും)
ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരന്റെ ജനന സര്‍ട്ടിഫിക്കേറ്റ്.
970 ഏപ്രില്‍ 04ന് കാലത്ത് 6 മണിയ്ക്ക് ജനിച്ച ശ്രീമതിയുടെ ജ്യേഷ്ഠ സഹോദരന്റെ ജനന സര്‍ട്ടിഫിക്കേറ്റിന്റെ കോപ്പിയാണ് മുകളില്‍ കൊടുത്തത്. ശ്രീമതിയുടെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് കോട്ടയം ജില്ലയിലെ പാലായ്ക്ക് സമീപമുള്ള ഭരണങ്ങാനത്തെ I.H.M. Hospital എന്നും Immaculate Heart of Mary Hospital എന്നും Marygiri Hospital എന്നും അറിയപ്പെടുന്നതില്‍ നിന്നും 22/08/2020 എന്ന തിയ്യതി വെച്ച് 28/08/2020ന് ലഭിച്ചത്.
പത്മ ശങ്കരന്‍, പുത്തന്‍പുരക്കല്‍ (വീട്), പാലക്കാട്ടുമല എ ന്നാണ് ജനന സര്‍ട്ടിഫിക്കേറ്റിലെ ശ്രീമതിയുടെ അമ്മയുടെ വിലാസം. അക്കാലത്തെ ശ്രീമതിയുടെ അച്ഛന്റെ വീട്ടുപേരാണ് ജനന സര്‍ട്ടിഫിക്കേറ്റിലുള്ളത്. സാധാരണയായി വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ പേര് കൂടി ഭാര്യയുടെ പേരിനൊപ്പം ഉള്‍പ്പെടുത്തുന്ന രീതിയുണ്ട്. പി.ആര്‍. പത്മകുമാരി അമ്മ എന്നാണ് അമ്മയുടെ മുഴുവന്‍ പേര്. ജനനസര്‍ട്ടിഫിക്കേറ്റ് ലഭിയ്ക്കുന്നതിനു വേണ്ടി 50 രൂപ ഫീസ് അടച്ചതിന്റെ രശീതി താഴെ കൊടുക്കുന്നു.
ജനനസര്‍ട്ടിഫിക്കേറ്റ് ലഭിയ്ക്കുന്നതിനു വേണ്ടി 50 രൂപ ഫീസ് അടച്ചതിന്റെ രശീതി.ശ്രീമതി മാതാപിതാക്കളോടൊപ്പംശ്രീമതിയും മകന്‍ അശോകും 28/08/2020 ന് ഭരണങ്ങാനം I.H.M. Hospital ല്‍ നിന്നും പുറത്തേക്ക് വരുന്നു.
01/03/1970 മുതല്‍ 30/04/1970 വരെയുള്ള ജനനമരണ രജിസ്റ്ററുകള്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ റെക്കോര്‍ഡ് റൂം പരിശോധിച്ചതിലും www.cr.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ തെരച്ചില്‍ നടത്തിയതിലും ലഭ്യമല്ലാത്തതിനാല്‍ നല്‍കുവാന്‍ സാധിക്കില്ല എന്നാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ മറുപടി.
01/03/1970 മുതല്‍ 30/04/1970 വരെയുള്ള ജനനമരണ രജിസ്റ്ററുകള്‍ ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ റെക്കോര്‍ഡ് റൂം പരിശോധിച്ചതിലും www.cr.lsgkerala.gov.in എന്ന വെബ്‌സൈറ്റില്‍ തെരച്ചില്‍ നടത്തിയതിലും ലഭ്യമല്ലാത്തതിനാല്‍ നല്‍കുവാന്‍ സാധിക്കില്ല എന്നാണ് ഭരണങ്ങാനം ഗ്രാമപഞ്ചായത്തിന്റെ മറുപടി.
1970 ലെ മരണ രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലായെന്നാണ് മേല്‍ക്കൊടുത്ത I.H.M. Hospital അധികൃതര്‍ അറിയിച്ചത്. ആയതിനാല്‍ ശ്രീമതിയുടെ സഹോദരന്റെ (ഏഴ് ദിവസം മാത്രം ജീവിച്ചിരുന്നുള്ളൂ എന്നതിന്റെ) മരണ സര്‍ട്ടിഫിക്കേറ്റ് പ്രസ്തുത ആശുപത്രിയില്‍ നിന്നും ലഭിച്ചിട്ടില്ല. കൂടാതെ, ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ 1970ലെ ജനന മരണ രേഖകള്‍ യാതൊന്നും സൂക്ഷിപ്പിലില്ല എന്നതിനാല്‍ അവിടെനിന്നും രേഖകള്‍ ലഭിച്ചിട്ടില്ല.
വിദ്യാഭ്യാസം
പ്രീഡിഗ്രി. 1989ല്‍ ഇംഗ്ലീഷ് സാഹിത്യം ഐച്ഛിക വിഷയമായി ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കേ, ആദ്യവര്‍ഷംതന്നെ, ശിവദേവന്റേയും വിഷ്ണുദേവന്റേയും ആജ്ഞപ്രകാരം പഠനം നിര്‍ത്തി ദൗത്യപൂര്‍ത്തീകരണം ആരംഭിച്ചു.
ചരിത്രസാക്ഷ്യം 6
പട്ടംകല്‍വി തടയുംകണ്ടാന്‍ (9):9:2:2,3.
പട്ടംകല്‍വി=ബിരുദ പഠനം, തടയുംകണ്ടാന്‍=തടസ്സപ്പെട്ടു.
ബിരുദ പഠനം തടസ്സപ്പെട്ടു.
മാതൃഭാഷ
മലയാളം.
വൈവാഹികം
അവിവാഹിതന്‍.
ചരിത്രസാക്ഷ്യം 7
എടുത്തുറൈക്കെ ഇവര്‍ക്ക്_മണം യേതുശൊല്ലെ(11):3:4.
എടുത്തുറൈക്കെ=പ്രത്യേകമായി അറിയിക്കുന്നു, ഇവര്‍ക്ക്_മണം യേതുശൊല്ലെ =ഇദ്ദേഹത്തിന് (കല്‍കിയ്ക്ക്) വിവാഹയോഗമില്ല, മണം=തിരുമണം അഥവാ വിവാഹം.
പ്രത്യേകമായി അറിയിക്കുന്നു, കല്‍കിയ്ക്ക് വിവാഹയോഗമില്ല.
ശെല്‍വനിവന്‍ ഇരൈപിറവി (10):5:2.
ശെല്‍വനിവന്‍=ഇദ്ദേഹത്തിന്റേത്, ഇരൈപിറവി=ഈശ്വരജന്മമാകുന്നു.
കല്‍കിയുടേത് ഈശ്വരജന്മമാകുന്നു (അവതാരം).
ഔദ്യോഗിക നേട്ടം
പ്രാണികള്‍ കടക്കാത്ത അടപ്പുള്ള നിലവിളക്കിന് 2010 ജൂണ്‍ 16ന് കല്‍കിയ്ക്ക് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പേറ്റന്റ് ഓഫീസില്‍നിന്നും ഡിസൈന്‍ പേറ്റന്റ് (നമ്പര്‍: 225592 & 225593) സര്‍ട്ടിഫിക്കേറ്റ് ലഭിച്ചു. തുടര്‍ന്ന്, 25/01/2018 ന് പുതിയ മോഡലിന് അപേക്ഷിച്ചതിന്പ്രകാരം I0/01/2019 ന് ഡിസൈന്‍ പേറ്റന്റ് (No. 301639) ലഭിയ്ക്കുകയും ചെയ്തു. Patent Pending. (Patent Application No. 201841003006. International Application No. PCT/IN2019/050054. URL: https://patentscope.wipo.int/search/en/detail.jsf?docId=WO19145974. എന്‍റെ കൈവശം പണമില്ലാത്തതിനാല്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും പ്രാണികള്‍ കടക്കാത്ത അടപ്പുള്ള വിളക്കിന്‍റെ പേറ്റന്റ് ലഭിയ്ക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിയ്ക്കുവാന്‍ സാധിച്ചില്ല എന്നതും ഇവിടെ ചേര്‍ക്കുന്നു.)
“പ്രാണികള്‍ വീണ് അശുദ്ധമായ നിലവിളക്കിലെ എണ്ണ ആരാധനയ്ക്ക് ഉപയോഗിക്കുവാന്‍ പാടില്ല.” – കല്‍കി.
Kalkipuri Products Patented Kalkipuri Insect Free Oil Lamps. Fully Covered Removable Lid for Lamp To Prevent the Fall of Insects into Oil. Patent Pending. Regd. Design Patent Nos. 225592 & 301639. Inventor: Kalki. KALKIPURI PRODUCTS, Kalkipuri, Edavannappara, Malappuram Dt. – 673645, Kerala, India. 0483 2724372. Whatsapp: 7907456154. Email: support@kalkipuri.com. Web. shop.kalkipuri.com. GSTIN: 32AOHPK0020P1Z7.
ഔദ്യോഗിക പ്രഖ്യാപനം
1988ല്‍ 17 – ാം വയസ്സില്‍ കല്‍കി പ്രവര്‍ത്തനം ആരംഭിച്ചു. ഔദ്യോഗിക അവതാര പ്രഖ്യാപനം: 1998 മെയ് 24ന്. വേദി: കോഴിക്കോട് ജില്ലയിലെ പിതൃഭവനത്തില്‍ കല്‍കി നിര്‍മ്മിച്ച ആദ്യത്തെ പൂജാമുറിയുടെ അങ്കണം (ഇപ്പോള്‍ പൂജാമുറി നിലനില്‍ക്കുന്നില്ല).
2001ല്‍ കല്‍കി ജന്മദേശമായ മലപ്പുറം ജില്ലയിലെ പണിക്കരപുറായയില്‍ (വാഴക്കാട് വില്ലേജ്) കല്‍കിപുരി സ്ഥാപിച്ചു. പിന്നീട് 2006ല്‍ കല്‍കിപുരി ക്ഷേത്രത്തില്‍ ശിവലിംഗം കല്‍കി പ്രതിഷ്ഠിച്ചു. ഔദ്യോഗിക നിര്‍വ്വഹണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് പൊളിറ്റിക്കല്‍ ചാപ്റ്റര്‍ വായിയ്ക്കുക.
നമ്മുടെ അനുഗ്രഹത്താല്‍ ജാതിമതങ്ങള്‍ക്കതീതമായ ഏകത്വത്തില്‍ നിലകൊള്ളുന്ന കല്‍കി ഇതിനുമുമ്പ് ശ്രീകൃഷ്ണനായി അവതരിച്ചിരുന്നു. അക്കാലത്ത് ആടിയ ലീലകളെല്ലാം പ്രസിദ്ധമാണ്. നിരവധി ദേവരഹസ്യങ്ങളുണ്ട്. ദ്രൗപദിയെ രക്ഷിച്ചതും നീ തന്നെ (പാഞ്ചാല രാജനായ ദ്രുപദന്റെ പുത്രിയായതിനാല്‍ പാഞ്ചാലിയെന്നും വിളിയ്ക്കാറുണ്ട്, അര്‍ജ്ജുനന്റെ മാത്രം പത്നിയായ ദ്രൗപദിയെ).
അവതാരം മാളവനിന്‍=ഭഗവാന്‍ വിഷ്ണു അവതരിച്ച്, അരുളിനാലേ=ദിവ്യവാണികളാല്‍, അര്‍ഭുതങ്കിള്‍=അത്ഭുതങ്ങള്‍, നിഹയില്‍ത്തവേ=ചെയ്തും, വിവേകാനന്ദന്‍=സ്വാമി വിവേകാനന്ദനായി, ദിവ്യമായ് പലസേവൈ=പലവിധത്തിലുള്ള ഈശ്വരസേവകള്‍, ജ്ഞാനംശിന്തൈ=ജ്ഞാനിയായി തത്വചിന്തചെയ്ത് (സന്യാസിയായി), തിരുപ്പണികള്‍ പലശൈത് ഇരുക്കുംകാലം=ഈശ്വരീയവും ക്ഷേത്രസംബന്ധവുമായ പലവിധ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍, കാലമതില്‍=അക്കാലത്ത്, നാന്‍അളൈത്തേന്‍=ഞാന്‍ (ശിവന്‍) തിരിച്ചുവിളിച്ചു, അതനിന്‍പിന്നെ=അതിനുശേഷം, കല്‍കിയെനും അവതാരം ഇതുകാലത്തില്‍= ഈ കാലത്ത് കല്‍കിയായി അവതരിച്ചു.
പിന്നീട് ഭഗവാന്‍ വിഷ്ണു വിവേകാനന്ദനായി അവതരിച്ച് ധാര്‍മ്മികപ്രബുദ്ധതയ്ക്കായി ഈശ്വര സേവ ചെയ്തുകൊണ്ടിരിക്കേ അക്കാലത്ത് നാം തിരിച്ചുവിളിച്ചു. അതിനുശേഷം വീണ്ടും ഇക്കാലത്ത് നമ്മുടെ അനുവാദപ്രകാരം കല്‍കിയായി അവതരിച്ചു.
പാര്‍ക്ക്മകന്‍ മുന്‍ഊഴും= അറിയിച്ചുകൊണ്ടിരിക്കുന്ന മകന്റെ പൂര്‍വ്വജന്മം, പാര്‍ക്ക്=അറിയിച്ചുകൊണ്ടിരിക്കുന്ന, മുന്‍ഊഴം=പൂര്‍വ്വജന്മം, വങ്കദേയം=വങ്കദേശം (ബംഗാള്‍), ബാലകനും=ബാലനും (വാത്സല്യ സൂചകപദം), നരേന്ദ്രദത്ത= നരേന്ദ്രദത്തന്‍, ഇയെര്‍പേര്‍കണ്ട്=ശരിക്കുമുള്ള പേര്, കണ്ട്പിന്‍=അതിനുശേഷം, വിവേകാനന്ദന്‍=സ്വാമി വിവേകാനന്ദന്‍, കാലൈഗുരു ഗുരുപത്‌നിയും ഈന്‍ട്രോര്‍ നാമമാഹി=അക്കാലത്തെ (പൂര്‍വ്വജന്മത്തിലെ) ഗുരുവിനും ഗുരുപത്‌നിക്കും ഇപ്പോഴുള്ള മാതാപിതാക്കളുടെ പേരുകളാകുന്നു (ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും), വണ്ണമതായ്=നല്ലരീതിയില്‍, ഗുരുവഴിയേ= ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു (ആത്മീയതയില്‍), വലമുടനെ=നല്ല രീതിയില്‍, വലിവിരുന്ത്ദാനംകൊണ്ട്=അന്നദാനം ചെയ്തും, പലഏലൈ=ധാരാളം പാവങ്ങളെ, ഉദവിയതും=സഹായിച്ചും, ബോധനൈശെയ്ത്= ധാര്‍മ്മികപ്രബുദ്ധതക്കായി ഉദ്‌ബോധനങ്ങള്‍ നല്‍കിയും, ബാലകനും= വാത്സല്യപൂര്‍വ്വം കുമാരന്‍ എന്ന് വിളിക്കുന്നു, വാഴ്ന്തിട്ടാന്‍=ജീവിച്ച്, ഇരൈസേവയോട്=ഈശ്വരസേവയില്‍, നലമുടനെ കണ്ടാളും= നല്ലരീതിയിലായെങ്കിലും, കണ്ടാളും=എങ്കിലും (എന്നിരുന്നാലും), ഇടൈവിട്ട്=പൂര്‍ത്തിയാക്കാതെ, നായകനും=നായകനായ വിവേകാനന്ദന്‍, സെന്‍ട്രതനാല്‍=തിരിച്ചുപോയതിനാല്‍, ഈദുല്‍തോട്രം= ഈ ജന്മം.
പൂര്‍വ്വാവതാരത്തില്‍ കല്‍കി ബംഗാളിലായിരുന്നു. മുമ്പ് വംഗദേശമെന്നായിരുന്നു ബംഗാള്‍ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് മാതാപിതാക്കള്‍ നല്‍കിയ പേര് നരേന്ദ്രദത്തന്‍ (നരേന്ദ്രനാഥ ദത്തന്‍). അതിനുശേഷം വിവേകാനന്ദന്‍ എന്ന പേര് സ്വീകരിച്ചു. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
ഈ ജന്മത്തിലെ മാതാപിതാക്കളുടെ പേരുകള്‍തന്നെയായിരുന്നു (കല്‍കിയുടെ അച്ഛന്റെ പേര്: രാമകൃഷ്ണന്‍, അമ്മയുടെ പേര്: ശാരദ) പൂര്‍വ്വജന്മത്തിലെ ഗുരുവിന്റേയും (ശ്രീരാമകൃഷ്ണ പരമഹംസര്‍) ഗുരുപത്‌നിയുടേയും (ശാരദാദേവി) പേരുകള്‍.
ഇപ്പോഴുള്ള കല്‍കി അവതാരത്തിന്റെ മാതാപിതാക്കളുടെ പേരായിരുന്നു കല്‍കി സമീപകാല പൂര്‍വ്വാവതാരത്തില്‍ വിവേകാനന്ദന്‍ ആയിരുന്നപ്പോഴുള്ള ഗുരുവിന്റേയും ഗുരുപത്‌നിയുടേയും പേരുകള്‍. കല്‍കിയുടെ പൂര്‍വ്വാവതാര വിവരണത്തിലെ ഏറ്റവും പ്രബലമായൊരു തെളിവാണ് ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് തുടര്‍ന്ന് അറിയിക്കുന്നത്.
പൂര്‍വ്വജന്മത്തിലെ ഗുരുവിന്റെ പേര്: ശ്രീ രാമകൃഷ്ണ പരമഹംസര്‍. ഗുരുപത്‌നിയുടെ പേര്: ശാരദാ ദേവി. ഇതില്‍നിന്നും സംബോധനകളെ മാറ്റി പേര് മാത്രമാകുമ്പോള്‍ ലഭിക്കുന്നത് കല്‍കിയുടെ ഈ ജന്മത്തിലെ മാതാപിതാക്കളുടെ (രാമകൃഷ്ണന്‍-ശാരദ) പേരാകുന്നു. ശ്രീരാമകൃഷ്ണ പരമഹംസരും ശാരദാദേവിയും പ്രസിദ്ധരാണ്.
ശ്രേഷ്ഠതയോടെ ഗുരുവിന്റെ വഴിയില്‍തന്നെയായിരുന്നു. വളരെ നല്ലരീതിയില്‍ അന്നദാനങ്ങള്‍ ചെയ്തും ധാരാളം ദരിദ്രരെ സഹായിച്ചും ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കിയും ഈശ്വരസേവ ചെയ്തും വീരവാണികളാല്‍ ധാര്‍മ്മിക പ്രബുദ്ധതക്കുള്ള ഉദ്‌ബോധനങ്ങള്‍ നല്‍കി വിവേകാനന്ദന്‍ ഭാരതത്തില്‍ കൊളുത്തിയ പുത്തനുണര്‍വ്വ് ദേശവ്യാപകമായി സ്വാതന്ത്ര്യമെന്ന അവകാശത്തിന്റെ മാറ്റൊലി മുഴക്കാന്‍ കാരണമായി. ഇങ്ങനെ വിവിധ രീതികളില്‍ ഈശ്വരസേവ ചെയ്തുകൊണ്ടിരുന്ന വിവേകാനന്ദന്‍ അവതാരദൗത്യം പൂര്‍ത്തിയാക്കാതെ തിരിച്ചുപോയതിനു ശേഷം വീണ്ടും ഇക്കാലത്ത് കല്‍കിയായി അവതരിച്ചു. ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചു.
ഒന്നാമത്തെ അദ്ധ്യായമായ സൂക്ഷ്മാല്‍ സൂക്ഷ്മത്തിലെ 13-ാം ശ്ലോകത്തിലും 14-ാം ശ്ലോകത്തിലെ ഒന്നും രണ്ടും വരികളിലും ശിവദേവന്‍ തിരിച്ചുവിളിച്ചതിനാലാണ് (കാലമതില്‍ നാന്‍അളൈത്തേന്‍ അതനിന്‍പിന്നെ (1):14:1:1. കല്‍കിയെനും അവതാരം ഇതുകാലത്തില്‍ (1):14:2:1,2,3.) വിവേകാനന്ദന്‍ തിരിച്ചുപോയതെന്നും, അതിനുശേഷം വീണ്ടും ഇക്കാലത്ത് ദൗത്യം പൂര്‍ത്തിയാക്കുന്നതിനാണ് കല്‍കിയായി അവതരിച്ചതെന്നുമുള്ള ശിവദേവന്റെ ദിവ്യവാണികളെ ഇത്തരുണത്തില്‍ ചേര്‍ത്ത് വായിക്കുമ്പോള്‍മാത്രമേ ഈ ശ്ലോകങ്ങളുടെ ശരിയായ അര്‍ത്ഥം വ്യക്തമാകൂ. [/ebstoggle] [/ebstoggles]
സമീപകാല പൂര്‍വ്വാവതാരത്തില്‍ സ്വാമി വിവേകാനന്ദനായി അവതരിച്ച ഭഗവാന്‍ വിഷ്ണു തന്നെയാണ് ഇക്കാലത്ത് കല്‍കിയായി അവതരിച്ചതെന്ന് ഭഗവാന്‍ ശിവന്‍ ലോകത്തോട് വിളംബരം ചെയ്യുകയാണ്.
1863 ജനുവരി 12 – ാം വിശ്വനാഥദത്തന്റേയും ഭുവനേശ്വരിയുടേയും മകനായി ബംഗാളില്‍ നരേന്ദ്രനാഥദത്തനായി പ്രവര്‍ത്തനക്ഷമമായ ദിവ്യചൈതന്യം, പിന്നീട് വിശ്വപ്രസിദ്ധനും സനാതനധര്‍മ്മത്തിന്റെ യഥാര്‍ത്ഥ ഔദ്യോഗിക അധികാര കേന്ദ്രവുമായ വിവേകാനന്ദനായി പക്വതയോടെ പ്രവര്‍ത്തിച്ച് 1902 ജൂലായ് 4-ാം ന് സമാധിയായെങ്കിലും, വീണ്ടും ഭാരതത്തിലെ കേരളത്തില്‍, 1971 ഡിസംബര്‍ 14-ാംന് ചോതി നക്ഷത്രത്തില്‍ കിഴക്കുമ്പാട്ട് ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിപ്പാടിന്റേയും കല്യാണിയുടേയും ഇളയ മകനായ രാമകൃഷ്ണന്റേയും ശാരദയുടേയും ഇളയ മകനായി ഗോപകുമാറായും പിന്നീട് അഖിലാനന്ദ സ്വാമിയായും, ഇതറിയിക്കുന്ന ഇക്കാലത്ത് കല്‍കി എന്ന പേരിലും അവതാരദൗത്യം നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്നു. ശിവദേവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ച ഈ വിസ്മയ പ്രക്രിയ, യഥാര്‍ത്ഥത്തില്‍ പൂര്‍വ്വജന്മത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമുള്ള ഉത്തരമാണ്.
ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും ആത്മാവിന്റെ പ്രയാണങ്ങളേയും പൂര്‍വ്വജന്മ-പുനര്‍ജന്മ പ്രതിഭാസങ്ങളേയും പ്രപഞ്ചവിസ്മയമെന്ന മണിച്ചെപ്പിലൊതുക്കി, ആദ്ധ്യാത്മികമെന്നോ മതപരമെന്നോ വിശ്വാസ സംഹിതകളെന്നോ വേര്‍തിരിയ്ക്കാതെ സുപ്രധാനമായും അറിഞ്ഞിരിക്കേണ്ട ജീവന്റെ ശാസ്ത്രമാണിതെന്ന് ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് കല്‍കിയോട് നേരിട്ട് അറിയിക്കുന്ന രീതിയില്‍ ”ദ്രൗപദിയെ രക്ഷിച്ചതും നീ” എന്നും ”ശ്രീരാമനായി അവതരിച്ച് പ്രത്യേകമായി ദുഷ്ടശക്തികളെ നിഗ്രഹിച്ചവന്‍ നീ” എന്നും വിളിക്കുകയാണ് ശിവദേവന്‍. സര്‍വ്വാധികാരിയും ശിവലോകവാസിയും സര്‍വ്വജ്ഞനും പ്രകാശസ്വരൂപനുമായ ശിവദേവന്റെ സമുന്നത സ്ഥാനാധികാരത്തിന്റെ സുപ്രധാനത മനുഷ്യര്‍ക്ക് വെളിപ്പെടുന്നതിനുള്ള അവസരമാണിത്. ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അത് മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും, യാദൃശ്ചികതയല്ല പ്രപഞ്ച പ്രതിഭാസങ്ങള്‍ക്ക് അടിസ്ഥാനമെന്നും വ്യക്തമാക്കുന്നതിനുള്ള ചരിത്ര സാക്ഷ്യമായി നിലനില്‍ക്കുന്നു സര്‍വാധികാരി പരമഗുരു ശിവദേവന്റെ ദിവ്യവാണികള്‍.
“പ്രകാശസ്വരൂപ ജ്യോതിര്‍മണ്ഡല വിഷ്ണുലോക സംരക്ഷണാധികാരി വിഷ്ണുദേവന്‍റെ സപ്തമാവതാരമായ ശ്രീരാമനും അഷ്ടമാവതാരമായ ശ്രീകൃഷ്ണനും ദശമാവതാരമായ കല്‍കിയും ചരിത്രപരമായി തെളിയിക്കപ്പെടുന്ന സന്ദര്‍ഭത്തെ മനോഹരമായി കൂട്ടിയിണക്കി പ്രകാശസ്വരൂപ ജ്യോതിര്‍മണ്ഡല ശിവലോക സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍ പുരാതനകാലത്ത് ദശമാവതാര ദൗത്യത്തെക്കുറിച്ച് കൃത്യതയോടെ ഔദ്യോഗികമായി പാര്‍വതി ദേവിയോട് പ്രഖ്യാപിച്ചത്, ശിവദേവന്‍റെ ആജ്ഞയാല്‍ ധ്യാനത്തില്‍ ദര്‍ശിച്ച ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും സംസ്കൃതത്തില്‍ എഴുതിയതിന്‍റെ ആദി തമിഴ് തര്‍ജ്ജമ, കാലം കരുതിവെച്ച മഹാത്ഭുതമായി പ്രശോഭിയ്ക്കുന്നു.
പൂര്‍വ്വാവതാര ശൃംഖലയില്‍, ചരിത്രപുരുഷനെന്ന് ലോകം സ്വീകരിച്ച വിവേകാനന്ദന്‍ എന്ന ആധുനിക നവോത്ഥാന നായകന്റെ രംഗപ്രവേശനം അതിമനോഹരമായി ഉള്‍ച്ചേര്‍ത്ത് അത്യന്താധുനിക പുരോഗതി കൈവരിയ്ക്കുന്ന ശാസ്ത്രലോകത്തോട് ജന്മാന്തരങ്ങളെന്ന മഹാസമസ്യയുടെ ഗതിവിഗതികള്‍ പേരും ജനനതിയ്യതിയും താളിയോല വായിക്കുന്ന വയസ്സും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടെ കൃത്യമായ തെളിവുകളോടെ ശിവദേവന്‍ ലോകത്തോട് വിളംബരം ചെയ്യുന്നു.”
– കല്‍കി
പ്രസിദ്ധീകരണങ്ങള്‍
കല്‍കിപുരി പബ്ലിക്കേഷന്‍.
1. പുരാതന നാഡിതാളിയോലകളിലും ജ്യോതിഷത്തിലും.
ഈ കാലത്ത് ജനിയ്ക്കുന്നവരെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ഭഗവാന്‍ ശിവന്‍ പാര്‍വ്വതിദേവിയോട് അറിയിച്ചത് അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും അവരുടെ ശിഷ്യരും സംസ്‌കൃത ഭാഷയില്‍ താളിയോലകളില്‍ എഴുതിവെതിനെ പിന്നീട് തഞ്ചാവൂര്‍ രാജാവ് ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ ആദിതമിഴ് ഭാഷയിലേയ്ക്ക് നാഡിതാളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും പേരില്‍ തര്‍ജ്ജമ ചെയ്തു. കല്‍കിയെക്കുറിച്ച് പുരാതന നാഡിതാളിയോലകളില്‍ എഴുതിയ ആദിതമിഴ് ശ്ലോകങ്ങളും മലയാളം-ഇംഗ്ലീഷ്-ഹിന്ദി തുടങ്ങിയ ഭാഷകളിലുള്ള വിവര്‍ത്തനങ്ങളും കല്‍കിപുരി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചു.
2. യഥാര്‍ത്ഥ പൂര്‍വ്വാവതാര ചരിതം കല്‍കി വെളിപ്പെടുത്തി. യഥാര്‍ത്ഥ ശ്രീരാമ ചരിതം: പ്രഥമഘട്ട സുപ്രധാനരംഗം. ദ്രൗപദീപതി അര്‍ജ്ജുനന്‍മാത്രം” ശ്രീകൃഷ്ണന്‍. യഥാര്‍ത്ഥ ചരിതം കല്‍കി വെളിപ്പെടുത്തുന്നു. ഗാന്ധാരിയും ശ്രീകൃഷ്ണനും. -കല്‍കി.
കല്‍കി പത്രാധിപരായിരുന്ന കല്‍കി ഭഗവാന്‍ യുഗധര്‍മ്മ എന്ന മാസികയിലായിരുന്നു 2000ല്‍ ഇവ പ്രസിദ്ധീകരിച്ചിരുന്നത് (2001ല്‍ പ്രസിദ്ധീകരണം നിര്‍ത്തി). അതിനുശേഷം 2008ല്‍ സ്വന്തമായി കല്‍കി ഇവ പുസ്തകമായി (കല്‍കിപുരി പബ്ലിക്കേഷന്‍) പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് വീണ്ടും 2010 സപ്തംബര്‍ 21ന് “യഥാര്‍ത്ഥ ശ്രീകൃഷ്ണ ചരിതം: ദ്രൗപദീപതി അര്‍ജ്ജുനന്‍മാത്രം.” എന്നതും “ഗാന്ധാരിയും ശ്രീകൃഷ്ണനും” എന്നതും ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ശ്രീകൃഷ്ണാവതാരത്തില്‍ ദ്രൗപദിയെ അര്‍ജ്ജുനന്റെമാത്രം പത്‌നിയായി രക്ഷിച്ചതും, കണ്ണു കെട്ടിയിരുന്ന ഗാന്ധാരി ശ്രീകൃഷ്ണന്റെ ധാര്‍മ്മികവും രാജനീതിപ്രകാരം യുക്തവും പ്രായോഗികവുമായ വാക്കുകള്‍ കേട്ടപ്പോള്‍ കണ്ണിന്റെ കെട്ടഴിച്ച് അജ്ഞതയില്‍നിന്നും കരകയറിയതും എങ്ങനെയെന്ന് വിശദമായി കല്‍കി വെളിപ്പെടുത്തി. ഏറ്റവും പുതിയ ഇന്റര്‍നെറ്റ് എഡീഷന്‍ ലഭ്യമാണ്.
3. ദേവകാര്യം: ഏക ആരാധന
4. ക്ഷേമരാഷ്ട്രം
2014 ജൂണ്‍ മാസത്തില്‍ കല്‍കിപുരി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചത് പിന്നീട് ബിജെപിയുടേയും ആര്‍എസ്എസിന്റേയും ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ ചിതിയിലും കേസരിയിലും യഥാക്രമം 2014 സപ്തംബര്‍ 15നും 2014 ഒക്ടോബര്‍ 17നും പ്രസിദ്ധീകരിച്ചു.
ട്രസ്റ്റ്: കല്‍കിപുരി ധര്‍മ ട്രസ്റ്റ്. സ്ഥാപകന്‍ & ആജീവനാന്ത മാനേജിംഗ് ട്രസ്റ്റി: കല്‍കി. 1656/2001 – ാം നമ്പര്‍ ട്രസ്റ്റ് ബൈലോ രണ്ടാം സമൂല ഭേദഗതിയിലെ മൂന്നാം വകുപ്പ് പ്രകാരം സ്ഥാപകനായ കല്‍കിയില്‍നിന്നല്ലാതെ മറ്റാരില്‍നിന്നും സംഭാവനയായി പണം മുതലായ യാതൊന്നും ട്രസ്റ്റ് സ്വീകരിക്കുവാന്‍ പാടില്ല. 1656/2001 – ാം നമ്പര്‍ ട്രസ്റ്റ് ബൈലോ രണ്ടാം സമൂല ഭേദഗതിയിലെ ഏഴാം വകുപ്പ്പ്രകാരം സ്ഥാപകനായ കല്‍കി നല്‍കുന്ന പണവും സമ്പത്തും ഉപയോഗിച്ച് മാത്രമേ ട്രസ്റ്റ് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂ. 1998 മെയ് 13ന് ആണ് ട്രസ്റ്റ് സ്ഥാപിച്ചത്. അഖിലാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് (രജി.ന. 58/98) എന്നും പിന്നീട് യുഗധര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ബൈലോ ഒന്നാം സമൂല ഭേദഗതി (രജി.ന. 2112/99) എന്നും ട്രസ്റ്റിന്റെ 1656/2001 – ാം നമ്പര്‍ ട്രസ്റ്റ് ബൈലോ രണ്ടാം ഭേദഗതിപ്രകാരം കല്‍കിപുരി: ധര്‍മ്മത്തിന്റെ വിദ്യാദ്ധ്യയന കേന്ദ്രം(ട്രസ്റ്റ്) എന്നും പേരിലുണ്ടായിരുന്ന മേല്‍ക്കൊടുത്ത ട്രസ്റ്റിന്‍റെ 440-ാം നമ്പര്‍ യോഗത്തിലെ ഒന്നാം നമ്പര്‍ തീരുമാനപ്രകാരം ട്രസ്റ്റിന്റെപാന്‍കാര്‍ഡിലുള്ള പേര് കല്‍കിപുരി ധര്‍മ ട്രസ്റ്റ് (Kalkipuri Dharma Trust) എന്ന് മാത്രമായതിനാല്‍ രേഖകളില്‍ വ്യത്യസ്ത പേര് ഉണ്ടാകാതിരിയ്ക്കുന്നതിനുവേണ്ടി മേപ്പടി യോഗം മുതല്‍ ടി. ട്രസ്റ്റിന്‍റെ പേര് കല്‍കിപുരി ധര്‍മ ട്രസ്റ്റ് എന്ന് മാത്രമാക്കി ഭേദഗതി ചെയ്തിരിയ്ക്കുന്നു. . കോഴിക്കോട് ജില്ലയിലെ ചൂലൂരില്‍ ആകെ അഞ്ച് സെന്റ് കാലിസ്ഥലം മാത്രമാണ് ട്രസ്റ്റിന് സ്വന്തമായിട്ടുള്ളത്. കല്‍കിയുടെ സമാധിയ്ക്ക് ശേഷം അദ്ദേഹത്തിന്റെ രജിസ്റ്റര്‍ ചെയ്ത ഒസ്യത്ത്പ്രകാരം (രജി.ന.1/3/2020 .എടവണ്ണപ്പാറ സ.റ.ആ.) മാത്രം ജന്മദേശമായ മലപ്പുറം ജില്ല വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ എടവണ്ണപ്പാറയില്‍ കല്‍കിയുടെ സ്വന്തം ഉടമസ്ഥതയിലുള്ള (58.472 സെന്റ്) കല്‍കിപുരി ക്ഷേത്രത്തിന്റെ (കല്‍കിയുടെ പ്രാര്‍ത്ഥനാമുറി) നടത്തിപ്പ്, കൈകാര്യം, സംരക്ഷണം എന്നിവയ്ക്കാകുന്നു പ്രസ്തുത കല്‍കിപുരി ധര്‍മ്മ ട്രസ്റ്റ് കല്‍കി സ്ഥാപിച്ചത്. കല്‍കിപുരി എല്ലാക്കാലവും കല്‍കിയുടെ മാത്രം ഉടമസ്ഥതയിലാകുന്നു നിലനില്‍ക്കുക.
We use cookies to ensure that we give you the best experience on our website. If you continue to use this site we will assume that you are happy with it.YesNoPrivacy policy